വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 1 പേ. 4-5
  • കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .
  • ഉണരുക!—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭർത്താ​ക്ക​ന്മാ​രേ, ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​ക
  • ഭാര്യ​മാ​രേ, ഭർത്താ​ക്ക​ന്മാ​രെ ബഹുമാ​നി​ക്കു​ക
  • വിവാഹ ഇണയോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക
  • മാതാ​പി​താ​ക്കളേ, കുട്ടി​കളെ പരിശീ​ലി​പ്പി​ക്കുക
  • മക്കളേ, മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക
  • സന്തോഷമുള്ള കുടുംബജീവിതം നിങ്ങൾക്കും സാധ്യം!
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • കുടുംബജീവിതം വിജയിപ്പിക്കൽ
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 1 പേ. 4-5
ഒരു സന്തുഷ്ട കുടുംബം മാർക്കറ്റിൽ.

കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .

കുടുംബവും കുട്ടി​ക​ളും ഒക്കെ സ്രഷ്ടാ​വി​ന്റെ ഒരു സമ്മാന​മാണ്‌. നമ്മുടെ കുടും​ബ​ജീ​വി​തം ഏറ്റവും സന്തോ​ഷ​മു​ള്ളത്‌ ആയിരി​ക്കാ​നാണ്‌ ആ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നത്‌. അതിനു​വേണ്ട നിർദേ​ശങ്ങൾ ഒരു പുരാതന വിശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ലൂ​ടെ സ്രഷ്ടാവ്‌ നമുക്കു തന്നിട്ടുണ്ട്‌. അവയിൽ ചിലത്‌ നമുക്കു നോക്കാം.

ഭർത്താ​ക്ക​ന്മാ​രേ, ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കു​ക

“ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നു. ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. . . . വാത്സല്യ​ത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌?”—എഫെസ്യർ 5:28, 29.

ഭർത്താ​വാണ്‌ കുടും​ബ​ത്തി​ന്റെ നാഥൻ. (എഫെസ്യർ 5:23) എന്നാൽ നല്ലൊരു ഭർത്താവ്‌ പരുക്ക​നോ കടും​പി​ടു​ത്ത​ക്കാ​ര​നോ ആയിരി​ക്കില്ല. അദ്ദേഹം ഭാര്യയെ വിലയു​ള്ള​വ​ളാ​യി കാണും. ഭാര്യ​യു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കും, ആവശ്യങ്ങൾ നടത്തി​ക്കൊ​ടു​ക്കും. തനിക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ കാര്യങ്ങൾ എപ്പോ​ഴും നടക്കണ​മെന്ന്‌ അദ്ദേഹം ശഠിക്കില്ല. പകരം ഭാര്യയെ സന്തോ​ഷി​പ്പി​ക്കാൻ എപ്പോ​ഴും ശ്രമി​ക്കും. (ഫിലി​പ്പി​യർ 2:4) നല്ലൊരു ഭർത്താവ്‌ ഭാര്യ​യോട്‌ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കും. ഭാര്യ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധിച്ചു കേൾക്കു​ക​യും ചെയ്യും. അദ്ദേഹം ഭാര്യ​യോട്‌ ‘വല്ലാതെ ദേഷ്യ​പ്പെ​ടില്ല.’ ശാരീ​രി​ക​മാ​യി വേദനി​പ്പി​ക്കു​ക​യോ ദയയി​ല്ലാ​തെ സംസാ​രി​ക്കു​ക​യോ ഇല്ല.—കൊ​ലോ​സ്യർ 3:19.

ഭാര്യ​മാ​രേ, ഭർത്താ​ക്ക​ന്മാ​രെ ബഹുമാ​നി​ക്കു​ക

‘ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കണം.’—എഫെസ്യർ 5:33.

ഒരു ഭാര്യ ഭർത്താ​വി​നെ ആദരി​ക്കു​ക​യും അദ്ദേഹ​ത്തി​ന്റെ തീരു​മാ​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ കുടും​ബ​ത്തിൽ സമാധാ​നം ഉണ്ടായി​രി​ക്കും. ഭർത്താ​വിന്‌ എന്തെങ്കി​ലും പാകപ്പിഴ പറ്റിയാൽത്തന്നെ അദ്ദേഹത്തെ ഇടിച്ചു​താ​ഴ്‌ത്തി ഒരിക്ക​ലും ഭാര്യ സംസാ​രി​ക്കില്ല. അപ്പോ​ഴും സൗമ്യ​ത​യോ​ടെ​യും ആദര​വോ​ടെ​യും തന്നെ ഇടപെ​ടും. (1 പത്രോസ്‌ 3:4) എന്തെങ്കി​ലും ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ഭർത്താ​വി​നോ​ടു സംസാ​രി​ക്ക​ണ​മെ​ങ്കിൽ ഭാര്യ അതിനു​പ​റ്റിയ ഉചിത​മായ സമയം കണ്ടെത്തി ആദര​വോ​ടെ സംസാ​രി​ക്കും.—സഭാ​പ്ര​സം​ഗകൻ 3:7.

വിവാഹ ഇണയോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

“പുരുഷൻ . . . ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.”—ഉൽപത്തി 2:24.

ഒരു പുരു​ഷ​നും സ്‌ത്രീ​യും വിവാ​ഹി​ത​രാ​കു​ന്ന​തോ​ടെ അവർക്കി​ട​യിൽ കരുത്തുറ്റ ഒരു ബന്ധമു​ണ്ടാ​കു​ന്നു. പരസ്‌പരം ഹൃദയം തുറന്ന്‌ സംസാ​രി​ച്ചു​കൊ​ണ്ടും കൊച്ചു​കൊ​ച്ചു സഹായ​ങ്ങ​ളും സമ്മാന​ങ്ങ​ളും ഒക്കെ നൽകി​ക്കൊ​ണ്ടും അവർ ആ ബന്ധം ശക്തമാ​ക്കി​ത്തന്നെ നിറു​ത്തണം. വിവാ​ഹ​ബ​ന്ധ​ത്തിന്‌ പുറത്ത്‌ മറ്റാ​രെ​ങ്കി​ലു​മാ​യി അവർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടില്ല. ഇണയോട്‌ വിശ്വാ​സ​വഞ്ചന കാണി​ക്കു​ന്നത്‌ വളരെ ക്രൂര​മാണ്‌. അത്‌ പരസ്‌പ​ര​മുള്ള വിശ്വാ​സം നശിപ്പി​ക്കും, കുടും​ബം തകർക്കും.—എബ്രായർ 13:4.

മാതാ​പി​താ​ക്കളേ, കുട്ടി​കളെ പരിശീ​ലി​പ്പി​ക്കുക

“ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക; വയസ്സാ​യാ​ലും അവൻ അതു വിട്ടു​മാ​റില്ല.”—സുഭാ​ഷി​തങ്ങൾ 22:6.

മക്കളെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ദൈവം മാതാ​പി​താ​ക്കൾക്കാണ്‌ നൽകി​യി​രി​ക്കു​ന്നത്‌. മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്ന്‌ അവരെ പഠിപ്പി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു. അതു​പോ​ലെ കുട്ടി​കൾക്കു കണ്ടുപ​ഠി​ക്കാൻ മാതാ​പി​താ​ക്കൾ നല്ലൊരു മാതൃ​ക​യും ആയിരി​ക്കണം. (ആവർത്തനം 6:6, 7) കുട്ടി എപ്പോ​ഴെ​ങ്കി​ലും മോശ​മാ​യി പെരു​മാ​റി​യാൽ ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ എടുത്തു​ചാ​ടി പ്രതി​ക​രി​ക്കില്ല. അവർ ‘കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രും സംസാ​രി​ക്കാൻ തിടുക്കം കൂട്ടാ​ത്ത​വ​രും പെട്ടെന്നു കോപി​ക്കാ​ത്ത​വ​രും’ ആയിരി​ക്കും. (യാക്കോബ്‌ 1:19) എന്നാൽ കുട്ടിക്ക്‌ ശിക്ഷണം വേണ​മെന്ന്‌ മാതാ​പി​താ​ക്കൾക്ക്‌ തോന്നു​ക​യാ​ണെ​ങ്കിൽ സ്‌നേ​ഹ​ത്തോ​ടെ​യാ​യി​രി​ക്കണം അതു നൽകേ​ണ്ടത്‌. ദേഷ്യം തീർക്കാ​നാ​യി​രി​ക്ക​രുത്‌.

മക്കളേ, മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക

‘മക്കളേ, നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക. “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.”’—എഫെസ്യർ 6:1, 2.

മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക​യും അവരോട്‌ ആഴമായ ബഹുമാ​ന​ത്തോ​ടെ ഇടപെ​ടു​ക​യും ചെയ്യണം. അപ്പോൾ കുടും​ബ​ത്തിൽ സമാധാ​ന​വും സന്തോ​ഷ​വും ഉണ്ടായി​രി​ക്കും. മുതിർന്ന മക്കൾക്ക്‌ മാതാ​പി​താ​ക്കളെ നന്നായി നോക്കി​ക്കൊണ്ട്‌ അവരെ ബഹുമാ​നി​ക്കാൻ കഴിയും. വീട്ടിലെ കാര്യ​ങ്ങ​ളിൽ മാതാ​പി​താ​ക്കളെ സഹായി​ക്കു​ന്ന​തും അവർക്കു​വേണ്ട സാമ്പത്തിക പിന്തുണ നൽകു​ന്ന​തും അതിൽ ഉൾപ്പെ​ടും.—1 തിമൊ​ഥെ​യൊസ്‌ 5:3, 4.

ഞാൻ കുറെ​ക്കൂ​ടെ നല്ലൊരു ഭർത്താ​വാ​യി!

“വളർന്നു​വന്ന സാഹച​ര്യം കാരണം ഞാൻ മുമ്പ്‌ ഒരു കടും​പി​ടു​ത്ത​ക്കാ​ര​നാ​യി​രു​ന്നു. എന്നാൽ ഒരു കുടും​ബ​നാ​ഥൻ ഭാര്യ പറയു​ന്ന​തും​കൂ​ടെ ശ്രദ്ധി​ക്ക​ണ​മെന്ന്‌ ഞാൻ പഠിച്ചു. സ്വന്തം ഇഷ്ടം മാത്രം നോക്കി ഭാര്യയെ അടക്കി​ഭ​രി​ക്കു​ന്നത്‌ ശരിയ​ല്ല​ല്ലോ. ദൈവ​ത്തി​ന്റെ കണ്ണിൽ ഞങ്ങൾ രണ്ടു​പേ​രും ഒരു ശരീര​മാണ്‌. അപ്പോ ഞാൻ എന്റെ ശരീര​ത്തെ​പ്പോ​ലെ ഭാര്യ​യെ​യും സ്‌നേ​ഹി​ക്കണം. ആ നിർദേ​ശങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ ഞങ്ങളുടെ കുടും​ബ​ത്തിൽ നല്ല സന്തോഷം ഉണ്ട്‌. ഇപ്പോൾ ഞാൻ കുറെ​ക്കൂ​ടെ നല്ലൊരു ഭർത്താ​വാ​യി!”—രാഹുൽ.

രാഹുലും ഭാര്യയും.

കൂടുതൽ അറിയാൻ:

നിങ്ങളുടെ കുടും​ബ​ജീ​വി​തം ഏറ്റവും സന്തോ​ഷ​മു​ള്ളത്‌ ആക്കിത്തീർക്കാൻ കഴിയുന്ന നിർദേ​ശ​ങ്ങൾക്കാ​യി jw.org എന്ന വെബ്‌​സൈറ്റ്‌ നോക്കുക. അതിൽ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > വിവാ​ഹ​വും കുടും​ബ​വും എന്ന ഭാഗം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക