വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • അനുസരണം—പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠമോ?
    വീക്ഷാഗോപുരം—2001 | ഏപ്രിൽ 1
    • ‘നിനക്കു നന്മ ഉണ്ടാകുവാൻ’

      ‘“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്‌ദത്തത്തോടുകൂടിയ ആദ്യകല്‌പന ആകുന്നു’ എന്ന്‌ എഴുതിയപ്പോൾ അനുസരണത്തിന്റെ മറ്റൊരു നേട്ടത്തിലേക്ക്‌ പൗലൊസ്‌ വിരൽ ചൂണ്ടുകയായിരുന്നു. (എഫെസ്യർ 6:2, 3; പുറപ്പാടു 20:12) മാതാപിതാക്കളോടുള്ള അനുസരണം നന്മയിൽ കലാശിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിലാണ്‌?

      പ്രായവും അനുഭവജ്ഞാനവും കൂടുതലുള്ളത്‌ മാതാപിതാക്കൾക്കാണ്‌ എന്നതു സത്യമല്ലേ? കമ്പ്യൂട്ടറുകളെയും സ്‌കൂളിൽ പഠിപ്പിക്കുന്ന ചില വിഷയങ്ങളെയും കുറിച്ച്‌ അവർക്കു കാര്യമായ അറിവ്‌ ഇല്ലായിരിക്കാമെങ്കിലും, ജീവിതത്തെയും ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെയും കുറിച്ച്‌ അവർക്കു വളരെ കാര്യങ്ങൾ അറിയാം. അതേസമയം, പക്വതകൊണ്ട്‌ ഉണ്ടാകുന്ന സമനിലയുള്ള ചിന്ത യുവാക്കൾക്ക്‌ ഇല്ല. അതിന്റെ ഫലമായി, അവർ മിക്കപ്പോഴും സമപ്രായക്കാരുടെ മോശമായ സ്വാധീനങ്ങൾക്കു വശംവദരായി തിടുക്കത്തിൽ തീരുമാനങ്ങൾ ചെയ്യുകയും അങ്ങനെ തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നു. വാസ്‌തവിക ബോധത്തോടെ ബൈബിൾ ഇങ്ങനെ പറയുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു.” എന്താണ്‌ അപ്പോൾ പരിഹാരമാർഗം? “ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകററിക്കളയും.”​—⁠സദൃശവാക്യങ്ങൾ 22:⁠15.

      അനുസരണത്തിന്റെ പ്രയോജനങ്ങൾ മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തെയും കവിഞ്ഞുപോകുന്നു. മനുഷ്യസമൂഹം നന്നായും ഫലകരമായും പ്രവർത്തിക്കുന്നതിനു സഹകരണം ആവശ്യമാണ്‌. സഹകരണം കുറെയൊക്കെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഒരു വിവാഹബന്ധത്തിൽ സമാധാനവും ഐക്യവും സന്തുഷ്ടിയും കൈവരുത്തുന്നത്‌ മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും കണക്കിലെടുക്കാത്ത അധികാരത്തോടെയുള്ള പ്രവർത്തനമല്ല പകരം, വഴങ്ങി കൊടുക്കാനുള്ള മനസ്സൊരുക്കമാണ്‌. ബിസിനസിന്റെ വിജയത്തിന്‌ അനിവാര്യമായ ഒരു ഘടകമാണ്‌ ജോലിസ്ഥലത്ത്‌ തൊഴിലാളികൾ കീഴ്‌പെടൽ പ്രകടമാക്കുന്നത്‌. ഗവൺമെന്റ്‌ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തിൽ, അനുസരണം ഒരുവനെ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കുന്നു എന്നു മാത്രമല്ല ഒരളവിലുള്ള സുരക്ഷിതത്വവും സംരക്ഷണവും കൈവരുത്തുകയും ചെയ്യുന്നു.​—⁠റോമർ 13:1-7; എഫെസ്യർ 5:21-25; 6:​5-8.

      അധികാരത്തോട്‌ അനുസരണക്കേടു കാണിക്കുന്ന യുവജനങ്ങൾക്കു മിക്കപ്പോഴും സമൂഹവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതേസമയം, ബാല്യകാലത്തു പഠിക്കുന്ന അനുസരണം ജീവിതത്തിൽ ഉടനീളം ഒരുവനു പ്രയോജനം ചെയ്യും. അതുകൊണ്ട്‌ ബാല്യകാലത്തിൽത്തന്നെ ഇതു പഠിക്കുന്നത്‌ എത്ര പ്രയോജനപ്രദമാണ്‌!

  • അനുസരണം—പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠമോ?
    വീക്ഷാഗോപുരം—2001 | ഏപ്രിൽ 1
    • പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ, മാതാപിതാക്കളെ അനുസരിക്കുന്നതിനുള്ള കൽപ്പനയോടൊപ്പം ഇരട്ട വാഗ്‌ദാനവും നൽകിയിരിക്കുന്നു. അതായത്‌, “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും” എന്ന്‌. ഈ വാഗ്‌ദാനം സംബന്ധിച്ച ഉറപ്പ്‌ സദൃശവാക്യങ്ങൾ 3:1, 2-ൽ കാണാം: “മകനേ എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്‌പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.” അനുസരിക്കുന്നവർക്കുള്ള മഹത്തായ പ്രതിഫലം, ഇപ്പോൾ യഹോവയുമായുള്ള വ്യക്തിപരമായ ഒരു ബന്ധവും സമാധാനപൂർണമായ പുതിയ ലോകത്തിലെ നിത്യജീവനും ആണ്‌.​—⁠വെളിപ്പാടു 21:​3-5എ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക