വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 10 പേ. 96-105
  • ആത്മജീവികളും നമ്മളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആത്മജീവികളും നമ്മളും
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൂത പിന്തു​ണ​യും സംരക്ഷ​ണ​വും
  • നമ്മുടെ ശത്രു​ക്ക​ളാ​യ ആത്മജീ​വി​കൾ
  • ഭൂതങ്ങൾ വഴി​തെ​റ്റി​ക്കു​ന്ന വിധം
  • ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ക്കേണ്ട വിധം
  • ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ദുഷ്ടാത്മാക്കൾ ശക്തരാണ്‌
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൂതന്മാർ ആരാണ്‌? അവർ എന്തു ചെയ്യുന്നു?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 10 പേ. 96-105

അധ്യായം പത്ത്‌

ആത്മജീ​വി​ക​ളും നമ്മളും

  • ദൂതന്മാർ മനുഷ്യ​രെ സഹായി​ക്കാ​റു​ണ്ടോ?

  • ദുഷ്ടാത്മാക്കൾ മനുഷ്യ​രെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

  • ദുഷ്ടാത്മാക്കളെ നാം ഭയക്കണ​മോ?

1. നാം ദൂതന്മാ​രെ​ക്കു​റിച്ച്‌ അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഒരു വ്യക്തിയെ അറിയു​ന്ന​തി​ന്റെ ഭാഗമാണ്‌ അയാളു​ടെ കുടും​ബ​ത്തെ​ക്കു​റി​ച്ചും ചില കാര്യ​ങ്ങ​ളൊ​ക്കെ അറിയുക എന്നത്‌. സമാന​മാ​യി, യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്ന​തിൽ ദൂതന്മാർ അടങ്ങുന്ന അവന്റെ സ്വർഗീയ കുടും​ബ​ത്തെ​ക്കു​റി​ച്ചു കൂടുതൽ മനസ്സി​ലാ​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഈ ദൂതന്മാ​രെ ‘ദൈവ​പു​ത്ര​ന്മാർ’ എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌. (ഇയ്യോബ്‌ 38:6) അങ്ങനെ​യെ​ങ്കിൽ, ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ അവർക്കുള്ള സ്ഥാന​മെ​ന്താണ്‌? മനുഷ്യ ചരി​ത്ര​ത്തിൽ അവർക്ക്‌ ഒരു പങ്കുണ്ടാ​യി​രു​ന്നി​ട്ടു​ണ്ടോ? ദൂതന്മാർ നിങ്ങളു​ടെ ജീവി​ത​ത്തെ സ്വാധീ​നി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?

2. ദൂതന്മാർ ഉണ്ടായത്‌ എങ്ങനെ, അവരുടെ എണ്ണം എത്ര?

2 ദൂതന്മാ​രെ​ക്കു​റി​ച്ചു ബൈബി​ളിൽ നൂറു​ക​ണ​ക്കി​നു പരാമർശ​ങ്ങ​ളുണ്ട്‌. അവരെ​ക്കു​റി​ച്ചു കൂടു​ത​ലാ​യി പഠിക്കാൻ നമുക്ക്‌ അവയിൽ ചിലത്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം. ദൂതന്മാർ എങ്ങനെ​യാണ്‌ ഉണ്ടായത്‌? കൊ​ലൊ​സ്സ്യർ 1:15, 16 പറയുന്നു: ‘സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള സകലവും അവൻ [യേശു​ക്രി​സ്‌തു] മുഖാ​ന്ത​രം സൃഷ്ടി​ക്ക​പ്പെ​ട്ടു.’ അതിനാൽ, തന്റെ ആദ്യജാ​ത​പു​ത്ര​നി​ലൂ​ടെ യഹോ​വ​യാം ദൈവ​മാണ്‌ ദൂതന്മാ​രെ​ന്നു വിളി​ക്ക​പ്പെ​ടു​ന്ന ആത്മജീ​വി​ക​ളെ ഓരോ​രു​ത്ത​രെ​യും സൃഷ്ടി​ച്ചത്‌. എത്ര ദൂതന്മാ​രുണ്ട്‌? കോടി​ക്ക​ണ​ക്കി​നു ദൂതന്മാ​രു​ണ്ടെ​ന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. അവരെ​ല്ലാം വീരന്മാ​രാണ്‌ അഥവാ ശക്തന്മാ​രാണ്‌.—സങ്കീർത്ത​നം 103:20.a

3. ദൂതന്മാ​രെ​ക്കു​റിച്ച്‌ ഇയ്യോബ്‌ 38:4-7 നമ്മോട്‌ എന്തു പറയുന്നു?

3 ഭൂമി സൃഷ്ടി​ക്ക​പ്പെട്ട സമയത്ത്‌ ‘ദൈവ​പു​ത്ര​ന്മാ​രെ​ല്ലാം സന്തോ​ഷി​ച്ചാർത്തു’ എന്ന്‌ ദൈവ​വ​ച​ന​മാ​യ ബൈബിൾ നമ്മോടു പറയുന്നു. (ഇയ്യോബ്‌ 38:4-7) അതേ, മനുഷ്യ​നെ​യും ഭൂമി​യെ​യും പോലും സൃഷ്ടി​ക്കു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പു​ത​ന്നെ ദൂതന്മാർ ഉണ്ടായി​രു​ന്നു. അവർക്കു വികാ​ര​ങ്ങൾ ഉണ്ടെന്നു മനസ്സി​ലാ​ക്കാ​നും ഈ ബൈബിൾഭാ​ഗം നമ്മെ സഹായി​ക്കു​ന്നു. കാരണം, അവർ ‘സന്തോ​ഷിച്ച്‌ ആർത്തു’ എന്ന്‌ അതു പറയുന്നു. ‘ദൈവ​പു​ത്ര​ന്മാർ എല്ലാം’ ഒന്നിച്ചു ഘോഷി​ച്ചു​ല്ല​സി​ച്ചു​വെ​ന്ന​തും ശ്രദ്ധി​ക്കു​ക. ആ സമയത്ത്‌, ദൂതന്മാ​രെ​ല്ലാം യഹോ​വ​യെ സേവി​ക്കു​ന്ന ഒരു ഏകീകൃത കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു.

ദൂത പിന്തു​ണ​യും സംരക്ഷ​ണ​വും

4. മനുഷ്യ​രു​ടെ പ്രവർത്ത​ന​ങ്ങ​ളിൽ വിശ്വ​സ്‌ത ദൂതന്മാർ തത്‌പ​ര​രാ​ണെ​ന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

4 ആദ്യ മാനുഷ ജോഡി​യു​ടെ സൃഷ്ടിക്ക്‌ സാക്ഷ്യം വഹിച്ച​തു​മു​തൽ, വളർന്നു വികാസം പ്രാപി​ച്ചു​കൊ​ണ്ടി​രുന്ന മാനവ​കു​ല​ത്തി​ലും ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ നിവൃ​ത്തി​യി​ലും വിശ്വ​സ്‌ത ആത്മജീ​വി​കൾ അതീവ തത്‌പ​ര​രാ​യി​രു​ന്നി​ട്ടുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 8:30, 31; 1 പത്രൊസ്‌ 1:11, 12) എന്നാൽ കാലം കഴിഞ്ഞ​തോ​ടെ, മനുഷ്യ​വർഗ​ത്തിൽ ഭൂരി​ഭാ​ഗ​വും തങ്ങളുടെ സ്‌നേ​ഹ​വാ​നാ​യ സ്രഷ്ടാ​വി​നെ സേവി​ക്കു​ന്ന​തിൽനിന്ന്‌ അകന്നു​പോ​കു​ന്ന​താ​യി ഈ ദൂതന്മാർ നിരീ​ക്ഷി​ച്ചു. അത്‌ വിശ്വ​സ്‌ത​രാ​യ ഈ ദൂതന്മാ​രെ എത്രമാ​ത്രം ദുഃഖി​പ്പി​ച്ചി​രി​ക്ക​ണം! അതേസ​മ​യം, മനുഷ്യ​രിൽ ആരെങ്കി​ലു​മൊ​രാൾ യഹോ​വ​യി​ങ്ക​ലേ​ക്കു മടങ്ങി​വ​ന്നാ​ലോ, ‘ദൈവ​ദൂ​ത​ന്മാ​രു​ടെ മദ്ധ്യേ സന്തോഷം ഉണ്ടാകു​ന്നു.’ (ലൂക്കൊസ്‌ 15:10) ദൈവത്തെ സേവി​ക്കു​ന്ന​വ​രു​ടെ ക്ഷേമത്തിൽ ദൂതന്മാർ ഇത്ര തത്‌പ​ര​രാ​യ​തി​നാൽ, ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത ദാസരെ ശക്തീക​രി​ക്കാ​നും സംരക്ഷി​ക്കാ​നു​മാ​യി യഹോവ പലപ്പോ​ഴും ദൂതന്മാ​രെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല. (എബ്രായർ 1:7, 14) ഏതാനും ഉദാഹ​ര​ണ​ങ്ങൾ നോക്കുക.

സിംഹക്കുഴിയിൽ അകപ്പെട്ട ദാനീയേലിനെ ഒരു ദൂതൻ സംരക്ഷിക്കുന്നു

‘എന്റെ ദൈവം ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ള​ഞ്ഞു.’—ദാനീ​യേൽ 6:22

5. ദൂതപി​ന്തു​ണ​യു​ടെ ഏതെല്ലാം ഉദാഹ​ര​ണ​ങ്ങൾ ബൈബി​ളിൽ കാണാം?

5 സൊ​ദോം, ഗൊ​മോ​ര എന്നീ ദുഷ്ടന​ഗ​ര​ങ്ങ​ളിൽനി​ന്നു പുറത്തു കടന്നു​കൊണ്ട്‌ അവയുടെ നാശത്തെ അതിജീ​വി​ക്കാൻ നീതി​മാ​നാ​യ ലോത്തി​നെ​യും പെൺമ​ക്ക​ളെ​യും രണ്ടു ദൂതന്മാർ സഹായി​ച്ചു. (ഉല്‌പത്തി 19:15, 16) നൂറ്റാ​ണ്ടു​കൾക്കു​ശേ​ഷം, ദാനീ​യേൽ പ്രവാ​ച​ക​നും ദൂതസ​ഹാ​യം ലഭിച്ചു. സിംഹ​ക്കു​ഴി​യിൽ എറിയ​പ്പെ​ട്ടെ​ങ്കി​ലും ഒരു പോറൽപോ​ലു​മേൽക്കാ​തെ രക്ഷപ്പെട്ട അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായ​ടെ​ച്ചു​ക​ള​ഞ്ഞു.” (ദാനീ​യേൽ 6:22) പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ ഒരു ദൂതൻ പത്രൊസ്‌ അപ്പൊ​സ്‌ത​ല​നെ ജയിലിൽനി​ന്നു മോചി​പ്പി​ച്ചു. (പ്രവൃ​ത്തി​കൾ 12:6-11) യേശു​വി​ന്റെ ഭൗമിക ശുശ്രൂ​ഷ​യു​ടെ തുടക്ക​ത്തിൽ ദൂതന്മാർ അവനെ ശക്തീക​രി​ച്ചു. (മർക്കൊസ്‌ 1:13) മരിക്കു​ന്ന​തി​നു തൊട്ടു​മു​മ്പും ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെട്ട്‌ യേശു​വി​നെ ‘ശക്തി​പ്പെ​ടു​ത്തി.’ (ലൂക്കൊസ്‌ 22:43) യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ആ നിർണാ​യക സമയങ്ങ​ളിൽ അത്‌ അവന്‌ എത്രമാ​ത്രം ആശ്വാസം പകർന്നി​രി​ക്ക​ണം!

6. (എ) ദൂതന്മാർ ഇക്കാലത്ത്‌ ദൈവ​ജ​ന​ത്തെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഇപ്പോൾ നാം ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

6 ഇക്കാലത്ത്‌ ദൂതന്മാർ ദൈവ​ജ​ന​ത്തി​നു പ്രത്യ​ക്ഷ​പ്പെ​ടു​ന്നി​ല്ല. മനുഷ്യ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​രാ​ണെ​ങ്കി​ലും ദൈവ​ത്തി​ന്റെ ശക്തരായ ദൂതന്മാർ ഇപ്പോ​ഴും അവന്റെ ജനത്തെ സംരക്ഷി​ക്കു​ന്നുണ്ട്‌, പ്രത്യേ​കിച്ച്‌ ആത്മീയ ഹാനി​വ​രു​ത്തു​ന്ന എന്തിൽനി​ന്നും. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ ദൂതൻ അവന്റെ ഭക്തന്മാ​രു​ടെ ചുറ്റും പാളയ​മി​റ​ങ്ങി അവരെ വിടു​വി​ക്കു​ന്നു.” (സങ്കീർത്ത​നം 34:7) ആ വാക്കുകൾ നമുക്കു വളരെ​യ​ധി​കം ആശ്വാസം പകരേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്തെന്നാൽ, നമ്മെ നശിപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന അപകട​കാ​രി​ക​ളാ​യ ദുഷ്ടാ​ത്മ​ജീ​വി​ക​ളുണ്ട്‌! ആരാണ്‌ അവർ? അവർ എങ്ങനെ ഉണ്ടായി? നമ്മെ ദ്രോ​ഹി​ക്കാൻ അവർ ശ്രമി​ക്കു​ന്നത്‌ എങ്ങനെ? ഉത്തരങ്ങൾക്കാ​യി നമുക്കു മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ അരങ്ങേ​റി​യ ചില സംഭവ​ങ്ങ​ളി​ലേക്ക്‌ അൽപ്പസ​മ​യ​ത്തേ​ക്കു ശ്രദ്ധതി​രി​ക്കാം.

നമ്മുടെ ശത്രു​ക്ക​ളാ​യ ആത്മജീ​വി​കൾ

7. മനുഷ്യ​രെ ദൈവ​ത്തിൽനിന്ന്‌ അകറ്റു​ന്ന​തിൽ സാത്താൻ ഏത്‌ അളവോ​ളം വിജയി​ച്ചു?

7 മൂന്നാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, മറ്റുള്ള​വ​രെ ഭരിക്കാ​നു​ള്ള ആഗ്രഹം ദൂതന്മാ​രിൽ ഒരാൾ വളർത്തി​യെ​ടു​ക്കു​ക​യും അങ്ങനെ ദൈവ​ത്തി​നെ​തി​രെ തിരി​യു​ക​യും ചെയ്‌തു. പിന്നീട്‌ ഈ ദൂതൻ പിശാ​ചാ​യ സാത്താൻ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി. (വെളി​പ്പാ​ടു 12:9) ഹവ്വായെ വഞ്ചിച്ച​തി​നെ തുടർന്നു​ള്ള 1,600-ഓളം വർഷക്കാ​ലത്ത്‌, ഹാബെൽ, ഹാനോക്ക്‌, നോഹ തുടങ്ങി ഏതാനും പേരൊ​ഴി​കെ ഏറെക്കു​റെ സകലമ​നു​ഷ്യ​രെ​യും ദൈവ​ത്തിൽനിന്ന്‌ അകറ്റു​ന്ന​തിൽ സാത്താൻ വിജയി​ച്ചു.—എബ്രായർ 11:4, 5, 7.

8. (എ) ചില ദൂതന്മാർ ഭൂതങ്ങ​ളാ​യി​ത്തീർന്നത്‌ എങ്ങനെ? (ബി) നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തെ അതിജീ​വി​ക്കാൻ ഭൂതങ്ങൾക്ക്‌ എന്തു ചെയ്യേ​ണ്ടി​വ​ന്നു?

8 നോഹ​യു​ടെ കാലത്ത്‌ മറ്റു ചില ദൂതന്മാ​രും യഹോ​വ​യ്‌ക്കെ​തി​രെ മത്സരിച്ചു. ദൈവ​ത്തി​ന്റെ സ്വർഗീയ കുടും​ബ​ത്തിൽ തങ്ങൾക്കുള്ള സ്ഥാനം വിട്ട്‌ അവർ ഭൂമി​യിൽവ​ന്നു ജഡശരീ​രം സ്വീക​രി​ച്ചു. എന്തു​കൊണ്ട്‌? ഉല്‌പത്തി 6:2-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ പുത്ര​ന്മാർ മനുഷ്യ​രു​ടെ പുത്രി​മാ​രെ സൌന്ദ​ര്യ​മു​ള്ള​വ​രെ​ന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെ​യും ഭാര്യ​മാ​രാ​യി എടുത്തു.” എന്നാൽ ഈ ദൂതന്മാ​രു​ടെ നടപടി​ക​ളും അതേത്തു​ടർന്ന്‌ മനുഷ്യ​വർഗ​ത്തിൽ ഉണ്ടായ ദുഷ്ടത​യും തുടർന്നു​പോ​കാൻ യഹോവ അനുവ​ദി​ച്ചി​ല്ല. അവൻ മുഴു ഭൂമി​യി​ലും ഒരു ജലപ്ര​ള​യം വരുത്തി ദുഷ്ടമ​നു​ഷ്യ​രെ ഉന്മൂലനം ചെയ്യു​ക​യും തന്റെ വിശ്വ​സ്‌ത ദാസരെ മാത്രം സംരക്ഷി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 7:17, 23) മത്സരി​ക​ളാ​യ ദൂതന്മാർ അഥവാ ഭൂതങ്ങൾ ജഡശരീ​രം വെടിഞ്ഞ്‌ ആത്മജീ​വി​ക​ളാ​യി സ്വർഗ​ത്തി​ലേ​ക്കു തിരി​ച്ചു​പോ​കാൻ നിർബ​ന്ധി​ത​രാ​യി. അവർ പിശാ​ചി​ന്റെ—‘ഭൂതങ്ങ​ളു​ടെ തലവൻ’—പക്ഷം ചേർന്നി​രു​ന്നു.—മത്തായി 9:34.

9. (എ) സ്വർഗ​ത്തി​ലേ​ക്കു തിരി​ച്ചു​ചെന്ന ഭൂതങ്ങൾക്ക്‌ എന്തു സംഭവി​ച്ചു? (ബി) ഭൂതങ്ങ​ളോ​ടു​ള്ള ബന്ധത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

9 അനുസ​ര​ണം​കെട്ട ദൂതന്മാർ സ്വർഗ​ത്തി​ലേ​ക്കു തിരി​ച്ചു​ചെ​ന്ന​പ്പോൾ, അവർക്കും അവരുടെ തലവനായ സാത്താന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഭ്രഷ്ട്‌ കൽപ്പി​ക്ക​പ്പെ​ട്ടു. (2 പത്രൊസ്‌ 2:4) ഇപ്പോൾ ജഡശരീ​രം ധരിക്കാൻ കഴിയി​ല്ലെ​ങ്കി​ലും അവർ ഇന്നും മനുഷ്യ​രു​ടെ​മേൽ വളരെ മോശ​മാ​യ സ്വാധീ​നം ചെലു​ത്തു​ന്നുണ്ട്‌. ഭൂതങ്ങ​ളു​ടെ സഹായ​ത്തോ​ടെ സാത്താൻ ഇപ്പോൾ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കൊണ്ടി​രി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 12:9; 1 യോഹ​ന്നാൻ 5:19) എങ്ങനെ? ആളുകളെ വഴി​തെ​റ്റി​ക്കാ​നാ​യി മെന​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന മാർഗ​ങ്ങ​ളി​ലൂ​ടെ​യാണ്‌ മുഖ്യ​മാ​യും അവർ ഇതു ചെയ്യു​ന്നത്‌. (2 കൊരി​ന്ത്യർ 2:11) നമുക്കി​പ്പോൾ അവയിൽ ഏതാനും ചിലതു പരി​ശോ​ധി​ക്കാം.

ഭൂതങ്ങൾ വഴി​തെ​റ്റി​ക്കു​ന്ന വിധം

10. എന്താണ്‌ ആത്മവിദ്യ?

10 മനുഷ്യ​രെ വഴി​തെ​റ്റി​ക്കാ​നാ​യി ഭൂതങ്ങൾ ആത്മവിദ്യ ഉപയോ​ഗി​ക്കു​ന്നു. നേരി​ട്ടോ ഒരു മധ്യവർത്തി മുഖാ​ന്ത​ര​മോ ഭൂതങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌ ആത്മവി​ദ്യ​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ബൈബിൾ ആത്മവി​ദ്യ​യെ കുറ്റം​വി​ധി​ക്കു​ക​യും അതുമാ​യി ബന്ധപ്പെട്ട സകലത്തിൽനി​ന്നും ഒഴിഞ്ഞു​നിൽക്കാൻ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു. (ഗലാത്യർ 5:19-21) മീൻപി​ടി​ത്ത​ക്കാ​രൻ ചൂണ്ടയിൽ കോർക്കു​ന്ന ഇരപോ​ലെ​യാണ്‌ ഭൂതങ്ങൾക്ക്‌ ആത്മവിദ്യ. ഓരോ​ത​രം മത്സ്യത്തെ പിടി​ക്കാ​നും മീൻപി​ടി​ത്ത​ക്കാ​രൻ ഓരോ തരത്തി​ലു​ള്ള ഇരയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. അതു​പോ​ലെ, സകലതരം മനുഷ്യ​രെ​യും തങ്ങളുടെ സ്വാധീ​ന​ത്തിൻ കീഴി​ലാ​ക്കാ​നാ​യി ദുഷ്ടാ​ത്മാ​ക്കൾ ആത്മവി​ദ്യ​യു​ടെ വ്യത്യ​സ്‌ത രൂപങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

11. എന്താണ്‌ ഭാവി​ക​ഥ​ന​വി​ദ്യ, നാം അത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 ഭൂതങ്ങൾ മനുഷ്യ​രെ കെണി​യി​ല​ക​പ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കു​ന്ന ഒരു ഇര ഭാവി​ക​ഥ​ന​വി​ദ്യ​യാണ്‌. എന്താണത്‌? ഭാവി​യെ​യോ അജ്ഞാത​മാ​യ ഏതെങ്കി​ലും കാര്യ​ത്തെ​യോ കുറിച്ച്‌ അറിയാ​നു​ള്ള ശ്രമമാണ്‌ അത്‌. ജ്യോ​തി​ഷം, ചീട്ടുകൾ ഉപയോ​ഗി​ച്ചു​ള്ള ഭാഗ്യം​പ​റ​ച്ചിൽ, സ്‌ഫടി​ക​ദർശ​നം, കൈ​നോ​ട്ടം, സ്വപ്‌ന​ത്തി​ലെ നിഗൂ​ഢ​മാ​യ ശകുന​ങ്ങൾക്കോ അടയാ​ള​ങ്ങൾക്കോ വേണ്ടി​യു​ള്ള അന്വേ​ഷ​ണം എന്നിവ​യാണ്‌ ഭാവി​ക​ഥ​ന​വി​ദ്യ​യു​ടെ ചില രൂപങ്ങൾ. ഭാവി​ക​ഥ​ന​വി​ദ്യ നിരു​പ​ദ്ര​വ​ക​ര​മാ​ണെന്നു പലർക്കും തോന്നി​യേ​ക്കാ​മെ​ങ്കി​ലും, ഭാഗ്യം പറയു​ന്ന​വ​രും ദുഷ്ടാ​ത്മാ​ക്ക​ളും കൈ​കോർത്താ​ണു നീങ്ങു​ന്ന​തെ​ന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രവൃ​ത്തി​കൾ 16:16-18-ൽ ‘ലക്ഷണം പറയാൻ’ ഒരു പെൺകു​ട്ടി​യെ അവളി​ലു​ള്ള ഭൂതം പ്രാപ്‌ത​യാ​ക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള പരാമർശ​മുണ്ട്‌. എന്നാൽ ആ ഭൂതത്തെ പുറത്താ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോൾ അവൾക്ക്‌ ആ പ്രാപ്‌തി നഷ്ടമായി.

1) ഒരു ജ്യോതിഷ ചാർട്ട്‌; 2) ഒരു സ്‌ത്രീയുടെ കൈ നോക്കി ഭാവി പറയുന്നു; 3) ഭാഗ്യം പറയുന്ന ചീട്ടുകളുമായി നിൽക്കുന്ന ഒരാൾ; 4) ഭാവി പറയാനുപയോഗിക്കുന്ന സ്‌ഫടികഗോളം

മനുഷ്യ​രെ വഞ്ചിക്കാൻ ഭൂതങ്ങൾ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു

12. മരിച്ച​വ​രു​മാ​യി ആശയവി​നി​മ​യം നടത്താൻ ശ്രമി​ക്കു​ന്നത്‌ അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 ഭൂതങ്ങൾ മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ന്ന മറ്റൊരു വിധം, മരിച്ച​വ​രോട്‌ ആലോചന ചോദി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ക എന്നതാണ്‌. ഉറ്റവരു​ടെ മരണ​ത്തെ​പ്ര​തി ദുഃഖി​ക്കു​ന്ന​വർ മരിച്ചു​പോ​യ​വ​രെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​ക​ളാൽ പലപ്പോ​ഴും വഞ്ചിത​രാ​കാ​റുണ്ട്‌. ഒരു ആത്മമധ്യ​വർത്തി മരിച്ച​യാ​ളെ​ക്കു​റി​ച്ചു പ്രത്യേക വിവരങ്ങൾ നൽകു​ക​യോ അല്ലെങ്കിൽ ആ വ്യക്തി​യു​ടേ​തെ​ന്നു തോന്നി​ക്കു​ന്ന ശബ്ദത്തിൽ സംസാ​രി​ക്കു​ക​യോ ചെയ്‌തേ​ക്കാം. ഫലമോ? മരിച്ചവർ വാസ്‌ത​വ​ത്തിൽ ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നും അവരു​മാ​യു​ള്ള സമ്പർക്കം ദുഃഖം താങ്ങാൻ ജീവി​ച്ചി​രി​ക്കു​ന്ന​വ​രെ സഹായി​ക്കു​മെ​ന്നും അനേകർ ഉറച്ചു​വി​ശ്വ​സി​ക്കാൻ ഇടയാ​കു​ന്നു. എന്നാൽ, അത്തരത്തി​ലു​ള്ള ഏതുതരം “ആശ്വാ​സ​വും​” യഥാർഥ​ത്തിൽ വ്യാജ​വും അപകട​ക​ര​വും ആണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, ഭൂതങ്ങൾക്കു മരിച്ച​യാ​ളി​ന്റെ ശബ്ദം അനുക​രി​ക്കാ​നും ആ വ്യക്തി​യെ​ക്കു​റി​ച്ചു​ള്ള വിവരങ്ങൾ ഒരു ആത്മമധ്യ​വർത്തി​ക്കു നൽകാ​നും കഴിയും. (1 ശമൂവേൽ 28:3-19) മാത്രമല്ല, 6-ാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, മരിച്ചവർ അസ്‌തി​ത്വ​ത്തിൽ ഇല്ല. (സങ്കീർത്ത​നം 115:17) അതു​കൊണ്ട്‌, ‘മരിച്ച​വ​രോ​ടു ചോദി​ക്കു​ന്ന ഏതൊ​രു​വ​നെ​യും​’ ദുഷ്ടാ​ത്മാ​ക്കൾ വഞ്ചിക്കു​ക​യാണ്‌, അങ്ങനെ​യു​ള്ള​വർ ദൈ​വേ​ഷ്ട​ത്തി​നു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​ക​യാണ്‌. (ആവർത്ത​ന​പു​സ്‌ത​കം 18:10, 11; യെശയ്യാ​വു 8:19) ഇക്കാര​ണ​ത്താൽ, ഭൂതങ്ങ​ളു​ടെ ഈ അപകട​ക​ര​മാ​യ കെണി ഒഴിവാ​ക്കാൻ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കുക.

13. ഭൂതങ്ങളെ ഭയപ്പെ​ട്ടു​ക​ഴി​ഞ്ഞി​രു​ന്ന അനേകർക്കും എന്തു ചെയ്യാൻ കഴിഞ്ഞി​രി​ക്കു​ന്നു?

13 ദുഷ്ടാ​ത്മാ​ക്കൾ മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ക മാത്രമല്ല അവരെ ഭയപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഇനി “അല്‌പ​കാ​ല”ത്തേക്കു മാത്രമേ” തങ്ങൾക്കു പ്രവർത്തി​ക്കാ​നാ​കൂ എന്നു സാത്താ​നും അവന്റെ ഭൂതങ്ങൾക്കും അറിയാം. അതു​കൊണ്ട്‌ ഇപ്പോൾ അവർ എന്നത്തെ​ക്കാ​ള​ധി​കം ദ്രോ​ഹ​ബു​ദ്ധി​ക​ളാണ്‌. (വെളി​പ്പാ​ടു 12:12, 17) എന്നിരു​ന്നാൽപ്പോ​ലും, ഒരിക്കൽ അത്തരം ദുഷ്ടാ​ത്മാ​ക്ക​ളെ നിരന്തരം ഭയപ്പെട്ടു കഴിഞ്ഞി​രു​ന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ അതിൽനി​ന്നു മോചനം നേടാ​നാ​യി​രി​ക്കു​ന്നു. അവർക്ക്‌ അതിനു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌? ആത്മവി​ദ്യ​യിൽ ഏർപ്പെ​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ ഒരു വ്യക്തിക്ക്‌ എന്തു ചെയ്യാൻ കഴിയും?

ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ക്കേണ്ട വിധം

14. ഒന്നാം നൂറ്റാ​ണ്ടിൽ എഫെ​സൊ​സി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ, ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പിടി​യിൽനി​ന്നു നമു​ക്കെ​ങ്ങ​നെ രക്ഷപ്പെ​ടാം?

14 ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ക്കാ​നും അവരുടെ പിടി​യിൽനി​ന്നു രക്ഷപ്പെ​ടാ​നും എങ്ങനെ സാധി​ക്കു​മെ​ന്നു ബൈബിൾ നമ്മോടു പറയു​ന്നുണ്ട്‌. ഒന്നാം നൂറ്റാ​ണ്ടിൽ എഫെ​സൊസ്‌ നഗരത്തിൽ ഉണ്ടായി​രു​ന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക നോക്കുക. ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​മുമ്പ്‌ അവരിൽ ചിലർ ആത്മവി​ദ്യ​യിൽ ഏർപ്പെ​ട്ടി​രു​ന്നു. അതു നിറു​ത്താൻ തീരു​മാ​നി​ച്ച​പ്പോൾ അവർ എന്തു ചെയ്‌തു? ബൈബിൾ പറയുന്നു: “ക്ഷുദ്ര​പ്ര​യോ​ഗം ചെയ്‌തി​രു​ന്ന പലരും തങ്ങളുടെ പുസ്‌ത​ക​ങ്ങ​ളെ കൊണ്ടു​വ​ന്നു എല്ലാവ​രും കാൺകെ ചുട്ടു​ക​ള​ഞ്ഞു.” (പ്രവൃ​ത്തി​കൾ 19:19) ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട പുസ്‌ത​ക​ങ്ങൾ നശിപ്പി​ച്ചു​ക​ള​ഞ്ഞു​കൊണ്ട്‌ ആ പുതിയ ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ദുഷ്ടാ​ത്മാ​ക്ക​ളോ​ടു ചെറു​ത്തു​നിൽക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ഒരു മാതൃ​ക​വെ​ച്ചു. യഹോ​വ​യെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട സകലവ​സ്‌തു​ക്ക​ളും തങ്ങളുടെ പക്കൽനി​ന്നു നീക്കം ചെയ്യേ​ണ്ട​തുണ്ട്‌. ആത്മവി​ദ്യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അതിനെ ആകർഷ​ക​വും രസകര​വും ആക്കുക​യും ചെയ്യുന്ന പുസ്‌ത​ക​ങ്ങൾ, മാസി​ക​കൾ, ചലച്ചി​ത്ര​ങ്ങൾ, പോസ്റ്റ​റു​കൾ, സംഗീത റെക്കോർഡി​ങ്ങു​കൾ എന്നിവ​യെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. ദോഷ​ത്തിൽനി​ന്നു​ള്ള സംരക്ഷ​ണ​ത്തി​നാ​യി ശരീര​ത്തിൽ അണിയുന്ന മന്ത്രത്ത​കി​ടു​ക​ളോ ഏലസ്സോ പോലുള്ള മറ്റു വസ്‌തു​ക്ക​ളും ഇതിൽപ്പെ​ടു​ന്നു.—1 കൊരി​ന്ത്യർ 10:21.

15. ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ത്തു​നിൽക്കു​ന്ന​തിന്‌ നാം എന്തു ചെയ്യണം?

15 എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾ മാന്ത്രി​ക​വി​ദ്യ​യു​മാ​യി ബന്ധപ്പെട്ട പുസ്‌ത​ക​ങ്ങൾ നശിപ്പി​ച്ചു​ക​ളഞ്ഞ്‌ ഏതാനും വർഷങ്ങൾക്കു​ശേ​ഷം അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ അവർക്ക്‌ ഇപ്രകാ​രം എഴുതി: ‘നമുക്കു പോരാ​ട്ടം ഉള്ളതു ദുഷ്ടാ​ത്മ​സേ​ന​യോട്‌ അത്രേ.’ (എഫെസ്യർ 6:12) ഭൂതങ്ങൾ ശ്രമം ഉപേക്ഷി​ച്ചു​ക​ള​ഞ്ഞി​രു​ന്നില്ല, ആ ദുഷ്ടാ​ത്മാ​ക്കൾ അപ്പോ​ഴും അവരു​ടെ​മേൽ സ്വാധീ​നം നേടി​യെ​ടു​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌, ആ ക്രിസ്‌ത്യാ​നി​കൾ എന്തുകൂ​ടെ ചെയ്യണ​മാ​യി​രു​ന്നു? “എല്ലാറ്റി​ന്നും മീതെ ദുഷ്ടന്റെ [സാത്താന്റെ] തീയമ്പു​ക​ളെ​യൊ​ക്കെ​യും കെടു​ക്കു​വാ​ന്ത​ക്ക​താ​യ വിശ്വാ​സം എന്ന പരിച എടുത്തു​കൊ​ണ്ടും നില്‌പിൻ” എന്നു പൗലൊസ്‌ പ്രസ്‌താ​വി​ച്ചു. (എഫെസ്യർ 6:16) വിശ്വാ​സ​മാ​കു​ന്ന നമ്മുടെ പരിച എത്ര ശക്തമാ​ണോ അത്ര ദൃഢമാ​യി​രി​ക്കും ദുഷ്ടാ​ത്മാ​ക്കൾക്കെ​തി​രെ​യുള്ള നമ്മുടെ ചെറു​ത്തു​നിൽപ്പ്‌.—മത്തായി 17:20, 21.

16. നമുക്ക്‌ എങ്ങനെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താം?

16 അങ്ങനെ​യെ​ങ്കിൽ, നമുക്ക്‌ എങ്ങനെ​യാ​ണു വിശ്വാ​സം ശക്തമാ​ക്കാൻ കഴിയുക? ബൈബിൾ പഠനത്തി​ലൂ​ടെ. ഒരു മതിലി​ന്റെ ഉറപ്പ്‌ ഏറെയും അതിന്റെ അസ്‌തി​വാ​രം എത്ര ശക്തമാ​ണെ​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. സമാന​മാ​യി നമ്മുടെ വിശ്വാ​സ​ത്തി​ന്റെ ഉറപ്പ്‌ അതിന്റെ അടിസ്ഥാ​ന​ത്തെ, അതായത്‌ ദൈവ​വ​ച​ന​മാ​യ ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ദിവസ​വും ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌താൽ നമ്മുടെ വിശ്വാ​സം ശക്തമാ​യി​ത്തീ​രും. ശക്തമായ ഒരു മതി​ലെ​ന്ന​പോ​ലെ, അത്തരത്തി​ലു​ള്ള വിശ്വാ​സം ദുഷ്ടാ​ത്മാ​ക്ക​ളു​ടെ സ്വാധീ​ന​ത്തിൽനി​ന്നു നമ്മെ സംരക്ഷി​ക്കും.—1 യോഹ​ന്നാൻ 5:5.

17. ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ത്തു​നിൽക്കാൻ എന്തു​ചെ​യ്യേ​ണ്ടത്‌ അവശ്യ​മാണ്‌?

17 എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾ മറ്റ്‌ ഏതു പടികൂ​ടി സ്വീക​രി​ക്കേ​ണ്ടി​യി​രു​ന്നു? ഭൂതവി​ദ്യ തഴച്ചു​വ​ളർന്നി​രു​ന്ന ഒരു നഗരത്തി​ലാ​യ​തി​നാൽ അവർക്കു കൂടു​ത​ലാ​യ സംരക്ഷണം ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലൊസ്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: “സകല​പ്രാർത്ഥ​ന​യാ​ലും യാചന​യാ​ലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥി​ച്ചു”കൊണ്ടി​രി​പ്പിൻ. (എഫെസ്യർ 6:18) നാം ജീവി​ക്കു​ന്ന​തും ഭൂതവി​ദ്യ നിറഞ്ഞ ഒരു ലോക​ത്തി​ലാ​യ​തി​നാൽ, ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യു​ള്ള ആത്മാർഥ​മാ​യ പ്രാർഥന അത്യാ​വ​ശ്യ​മാണ്‌. തീർച്ച​യാ​യും, പ്രാർഥ​ന​ക​ളിൽ നാം യഹോ​വ​യു​ടെ നാമം ഉപയോ​ഗി​ക്കു​ക​യും വേണം. (സദൃശ​വാ​ക്യ​ങ്ങൾ 18:10) അതിനാൽ, “ദുഷ്ടങ്കൽനി​ന്നു” അഥവാ പിശാ​ചാ​യ സാത്താ​നിൽനി​ന്നു “ഞങ്ങളെ വിടു​വി​ക്കേ​ണ​മേ” എന്നു നാം പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രി​ക്കണം. (മത്തായി 6:13) ആത്മാർഥ​മാ​യ അത്തരം പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം നൽകും.—സങ്കീർത്ത​നം 145:19.

18, 19. (എ) ദുഷ്ടാ​ത്മാ​ക്ക​ളോ​ടു​ള്ള പോരാ​ട്ട​ത്തിൽ വിജയം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അടുത്ത അധ്യായം ഏതു ചോദ്യ​ത്തിന്‌ ഉത്തരം നൽകും?

18 ദുഷ്ടാ​ത്മാ​ക്കൾ അപകട​കാ​രി​ക​ളാണ്‌. എന്നിരു​ന്നാ​ലും, പിശാ​ചി​നോട്‌ എതിർത്തു​നിൽക്കു​ക​യും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ അവനോട്‌ അടുത്തു​ചെ​ല്ലു​ക​യും ചെയ്യു​ന്ന​പ​ക്ഷം നാം ഈ ഭൂതങ്ങളെ ഭയപ്പെട്ടു കഴി​യേ​ണ്ട​തി​ല്ല. (യാക്കോബ്‌ 4:7, 8) ദുഷ്ടാ​ത്മാ​ക്ക​ളു​ടെ ശക്തി പരിമി​ത​മാണ്‌. നോഹ​യു​ടെ കാലത്തു ശിക്ഷി​ക്ക​പ്പെട്ട അവർ അന്തിമ​ന്യാ​യ​വി​ധി നേരി​ടാ​നി​രി​ക്കു​ന്നു. (യൂദാ 6) നമുക്ക്‌ യഹോ​വ​യു​ടെ ശക്തരായ ദൂതന്മാ​രു​ടെ പിന്തു​ണ​യു​ണ്ടെ​ന്നും ഓർക്കുക. (2 രാജാ​ക്ക​ന്മാർ 6:15-17) ദുഷ്ടാ​ത്മാ​ക്ക​ളോ​ടു ചെറു​ത്തു​നിൽക്കു​ന്ന​തിൽ നമ്മൾ വിജയി​ക്കാൻ ആ ദൂതന്മാർ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു. നീതി​മാ​ന്മാ​രാ​യ ആ ദൂതന്മാർ നമ്മെ അകമഴി​ഞ്ഞു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയാണ്‌. അതു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യോ​ടും വിശ്വ​സ്‌ത ആത്മജീ​വി​ക​ള​ട​ങ്ങി​യ അവന്റെ കുടും​ബ​ത്തോ​ടും അടുത്തു​നിൽക്കാം. ഒപ്പം നമുക്ക്‌ ആത്മവി​ദ്യ​യു​ടെ സകല രൂപങ്ങ​ളും ഒഴിവാ​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേ​ശം എല്ലായ്‌പോ​ഴും ബാധക​മാ​ക്കു​ക​യും ചെയ്യാം. (1 പത്രൊസ്‌ 5:6, 7; 2 പത്രൊസ്‌ 2:9) അപ്പോൾ, ദുഷ്ടാ​ത്മാ​ക്കൾക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ നമ്മുടെ വിജയം സുനി​ശ്ചി​ത​മാ​യി​രി​ക്കും.

19 എന്നാൽ മനുഷ്യർക്ക്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും വരുത്തി​വെ​ക്കു​ന്ന ദുഷ്ടാ​ത്മാ​ക്ക​ളെ​യും ദുഷ്ടത​യെ​യും ദൈവം വെച്ചു​പൊ​റു​പ്പി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അടുത്ത അധ്യായം ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകും.

ദുഷ്ടാത്മാക്കളോടു ചെറു​ത്തു​നിൽക്കാ​വു​ന്ന വിധം

  • ആത്മവി​ദ്യ​യോ​ടു ബന്ധപ്പെട്ട വസ്‌തു​ക്കൾ നീക്കം ചെയ്യുക

  • ബൈബിൾ പഠിക്കുക

  • ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക

a നീതിമാന്മാരായ ദൂതന്മാ​രെ​ക്കു​റിച്ച്‌ വെളി​പ്പാ​ടു 5:11 ഇങ്ങനെ പറയുന്നു: ‘അവരുടെ എണ്ണം പതിനാ​യി​രം പതിനാ​യി​രം ആയിരു​ന്നു.’ അതേ, കോടി​ക്ക​ണ​ക്കി​നു ദൂതന്മാർ സൃഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു.

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • യഹോ​വ​യു​ടെ ഭക്തർക്കു വിശ്വ​സ്‌ത ദൂതന്മാ​രു​ടെ സഹായ​മുണ്ട്‌.—എബ്രായർ 1:7, 14.

  • സാത്താ​നും ഭൂതങ്ങ​ളും ആളുകളെ വഴി​തെ​റ്റിച്ച്‌ ദൈവ​ത്തിൽനിന്ന്‌ അകറ്റി​ക്ക​ള​യു​ന്നു.—വെളി​പ്പാ​ടു 12:9.

  • നിങ്ങൾ ദൈ​വേ​ഷ്ടം ചെയ്യു​ക​യും പിശാ​ചി​നോട്‌ എതിർത്തു​നിൽക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവൻ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.—യാക്കോബ്‌ 4:7, 8.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക