വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 12-13
  • സ്‌നേഹിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നേഹിക്കുക
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • ബൈബിൾത​ത്ത്വം
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • മുൻവിധിയുടെ ചങ്ങല പൊട്ടിച്ചവർ
    ഉണരുക!—2020
  • മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
    ഉണരുക!—2020
  • അനീതി​ക്കെ​തി​രെ എനിക്കു പോരാ​ടണം
    ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു
  • മുൻവിധിയുടെ വേരുകൾ
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 12-13
സാധനങ്ങളുമായി പടി കയറുന്ന ഒരു വെള്ളക്കാരിയായ സ്‌ത്രീയെ ഒരു ഇന്ത്യൻ സ്‌ത്രീ സഹായിക്കുന്നു.

സ്‌നേ​ഹി​ക്കു​ക

പ്രശ്‌നം

മുൻവി​ധി​യു​ടെ വേരുകൾ പിഴു​തെ​റി​യുക എന്നത്‌ എളുപ്പ​ത്തിൽ നടക്കുന്ന ഒരു കാര്യമല്ല. നമ്മുടെ ഉള്ളിൽ പിടി​പെ​ട്ടി​രി​ക്കുന്ന ഒരു വൈറസ്‌ ഇല്ലാതാ​ക്കാൻ സമയവും ശ്രമവും ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണു മുൻവി​ധി​യു​ടെ കാര്യ​വും. മുൻവി​ധി എന്ന വൈറ​സി​നെ നമ്മുടെ ഉള്ളിൽനിന്ന്‌ എങ്ങനെ ഇല്ലാതാ​ക്കാ​നാ​കും?

ബൈബിൾത​ത്ത്വം

കൊളാഷ്‌ : 1. കോഫി കപ്പുകളുമായി വരുന്ന കറുത്ത വർഗക്കാരനായ ഒരാൾക്കുവേണ്ടി ഏഷ്യയിൽ നിന്നുള്ള ഒരാൾ വാതിൽ തുറന്ന്‌ പിടിച്ചുകൊടുക്കുന്നു. 2. അതെ കറുത്ത വർഗക്കാരൻ തന്റെ സഹജോലിക്കാർക്ക്‌ കോഫി കൊടുക്കുന്നു. മുൻ ചിത്രത്തിലെ ഇന്ത്യക്കാരിയെയും കാണാം.

“ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുള്ള സ്‌നേഹം ധരിക്കുക.” —കൊ​ലോ​സ്യർ 3:14.

വാക്യം പഠിപ്പി​ക്കു​ന്നത്‌: മറ്റുള്ള​വർക്കു ദയാ​പ്ര​വൃ​ത്തി​കൾ ചെയ്യു​മ്പോൾ അതു നമ്മളെ അവരു​മാ​യി അടുപ്പി​ക്കും. നിങ്ങൾ എത്ര​ത്തോ​ളം സ്‌നേഹം കാണി​ക്കു​ന്നു​വോ അത്ര​ത്തോ​ളം നിങ്ങളി​ലുള്ള മുൻവി​ധി കുറഞ്ഞു​വ​രും. അവരെ​ക്കു​റി​ച്ചുള്ള തെറ്റായ ചിന്താ​ഗ​തി​ക​ളും നിങ്ങൾക്ക്‌ ഒഴിവാ​ക്കാൻ കഴിയും.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

കൊളാഷ്‌ : 1. സാധനങ്ങളുമായി പടി കയറുന്ന ഒരു വെള്ളക്കാരിയായ സ്‌ത്രീയെ ഒരു ഇന്ത്യൻ സ്‌ത്രീ സഹായിക്കുന്നു. 2. വെള്ളക്കാരിയായ സ്‌ത്രീ മുൻ ചിത്രത്തിലെ കണ്ട ഏഷ്യക്കാരനായ തന്റെ അയൽക്കാരനു ബിസ്‌ക്കറ്റ്‌ കൊടുക്കുന്നു.

നിങ്ങൾ ഏതെങ്കി​ലും കൂട്ടത്തെ മുൻവി​ധി​യോ​ടെ വീക്ഷി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ അവരോ​ടു സ്‌നേഹം കാണി​ക്കാൻ എന്തൊക്കെ വഴിക​ളു​ണ്ടെന്നു ചിന്തി​ക്കുക. അതിനു നമ്മൾ വലിയ​വ​ലിയ കാര്യങ്ങൾ ചെയ്യണ​മെ​ന്നില്ല. പിൻവ​രുന്ന കാര്യ​ങ്ങ​ളിൽ ചിലതു പരീക്ഷി​ച്ചു​നോ​ക്കാം:

മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ നിങ്ങളു​ടെ ഉള്ളിലെ മുൻവി​ധി ഇല്ലാതാ​ക്കും

  • വഴി ചോദി​ക്കു​മ്പോൾ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തോ ബസ്സിലോ മറ്റോ യാത്ര ചെയ്യു​മ്പോൾ ഇരിക്കാൻ സീറ്റ്‌ കൊടു​ക്കു​ന്ന​തോ പോലുള്ള നല്ല പെരു​മാ​റ്റ​രീ​തി​കൾ ആ കൂട്ടത്തി​ലു​ള്ള​വ​രോ​ടു കാണി​ക്കാ​നാ​കും.

  • ഭാഷ നന്നായിട്ട്‌ അറിയി​ല്ലെ​ങ്കി​ലും കൊച്ചു​കൊ​ച്ചു വർത്തമാ​ന​ങ്ങ​ളൊ​ക്കെ അവരോ​ടു പറയാൻ കഴിയും.

  • ചില കാര്യങ്ങൾ അവർ പ്രത്യേക വിധത്തിൽ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്കു മനസ്സി​ലാ​യി​ല്ലെ​ങ്കിൽപ്പോ​ലും അവരോ​ടു ക്ഷമയോ​ടെ ഇടപെ​ടാം.

  • അവരുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​മ്പോൾ നന്നായി ശ്രദ്ധി​ക്കുക.

ജീവിതാനുഭവം: നസ്‌റേ (ഗിനി-ബിസോ)

“ഞങ്ങളുടെ പ്രദേ​ശത്ത്‌ വന്നുതാ​മ​സി​ക്കു​ന്ന​വ​രോട്‌ എനിക്കു മുൻവി​ധി​യു​ണ്ടാ​യി​രു​ന്നു. കുടി​യേ​റ്റ​ക്കാ​രൊ​ക്കെ ഗവൺമെ​ന്റി​നെ പറ്റിച്ച്‌ ജീവി​ക്കു​ന്ന​വ​രാ​ണെ​ന്നും അവരിൽ മിക്കവ​രും ക്രിമി​ന​ലു​ക​ളാ​ണെ​ന്നും ആണ്‌ ഞാൻ കേട്ടി​രു​ന്നത്‌. ഇതെല്ലാം കാരണം അവരെ എനിക്ക്‌ ഉൾക്കൊ​ള്ളാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഇതൊക്കെ എന്റെ മുൻവി​ധി​യാ​ണെന്നു ഞാൻ ചിന്തി​ച്ചി​രു​ന്നില്ല. കാരണം, മിക്കയാ​ളു​ക​ളും അവരെ​ക്കു​റിച്ച്‌ അങ്ങനെ​ത​ന്നെ​യാ​ണു പറഞ്ഞി​രു​ന്നത്‌.

“പിന്നീട്‌ എനിക്കു മുൻവി​ധി​യു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി. ബൈബി​ളി​ലുള്ള പ്രാ​യോ​ഗി​ക​ജ്ഞാ​നം അവരെ കൂടുതൽ സ്‌നേ​ഹി​ക്കാൻ എന്നെ സഹായി​ച്ചു. ഞാൻ ഇപ്പോൾ അവരെ ഒഴിവാ​ക്കി​നി​റു​ത്താ​റില്ല. അവരുടെ വിശേ​ഷങ്ങൾ അന്വേ​ഷി​ക്കും, അവരോ​ടു സംസാ​രി​ക്കും, അവരെ അടുത്ത്‌ പരിച​യ​പ്പെ​ടാൻ ശ്രമി​ക്കും. ഇപ്പോൾ എനിക്ക്‌ അവരോ​ടുള്ള മനോ​ഭാ​വം നല്ലതാണ്‌. അവരോ​ടൊ​പ്പം ആയിരി​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌.”

“അനീതി​ക്കെ​തി​രെ എനിക്കു പോരാ​ട​ണ​മാ​യി​രു​ന്നു”

റഫീക്ക മോറിസ്‌.

അനീതിക്കെതിരെ പോരാ​ടാൻ റഫീക്ക ഒരു വിപ്ലവ​സം​ഘ​ട​ന​യിൽ ചേർന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ കൂടി​ക്ക​ഴി​ഞ്ഞ​പ്പോൾ താൻ അന്വേ​ഷിച്ച ഐക്യം റഫീക്ക​യ്‌ക്ക്‌ അവിടെ കണ്ടെത്താ​നാ​യി.

റഫീക്ക മോറിസ്‌: അനീതി​ക്കെ​തി​രെ എനിക്കു പോരാ​ട​ണ​മാ​യി​രു​ന്നു എന്ന വീഡി​യോ jw.org വെബ്‌​സൈ​റ്റിൽ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക