-
ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുകവീക്ഷാഗോപുരം—2002 | ജൂൺ 15
-
-
13. (എ) ധാർമികത സംബന്ധിച്ചു ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുന്നു? (ബി) 1 തെസ്സലൊനീക്യർ 4:3-7-ലെ ബുദ്ധിയുപദേശത്തിന്റെ രത്‌നച്ചുരുക്കം നൽകുക.
13 ധാർമികത മറ്റു മനുഷ്യരെയും ബാധിക്കുന്നു. ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ ബാധകമാക്കുന്നതിന്റെ മൂല്യത്തെയും അവയെ അവഗണിക്കുന്നതിന്റെ ഫലങ്ങളെയും എടുത്തുകാണിക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു നിങ്ങൾക്ക് അതു കാണാൻ കഴിയും. (ഉല്‌പത്തി 39:1-9, 21; യോശുവ 7:1-25) ധാർമികത സംബന്ധിച്ചു പിൻവരുന്നതു പോലുള്ള വ്യക്തമായ ബുദ്ധിയുപദേശവും നിങ്ങൾക്കു കാണാൻ കഴിയും: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു [“പരസംഗം,“ NW] വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും [“ഈ കാര്യത്തിൽ ആരും തന്റെ സഹോദരന്റെ അവകാശങ്ങളെ അതിക്രമിക്കുകയും അവയുടെമേൽ കടന്നുകയറുകയും,” NW] അരുതു; . . . ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.”—1 തെസ്സലൊനീക്യർ 4:3-7.
14. 1 തെസ്സലൊനീക്യർ 4:3-7-ലെ ബുദ്ധിയുപദേശം സംബന്ധിച്ച് നിങ്ങൾക്കു സ്വയം എന്തു ചോദിക്കാവുന്നതാണ്?
14 ലൈംഗിക അധാർമികത ക്രിസ്‌തീയ ധാർമികതയുടെ ലംഘനം ആണെന്ന് ഈ ഭാഗത്തുനിന്ന് ആർക്കും മനസ്സിലാക്കാനാകും. എന്നാൽ, ആ തിരുവെഴുത്തു ഭാഗത്തെ കുറിച്ച് ഉപരിപ്ലവമായ ഗ്രാഹ്യം നേടുന്നതിലുമധികം നിങ്ങൾക്കു ചെയ്യാൻ കഴിയും. ഉൾക്കാഴ്‌ച നൽകുന്ന ഗഹനമായ പഠനത്തിനും ധ്യാനത്തിനുമുള്ള വഴികൾ നൽകുന്നവയാണു ചില ബൈബിൾ ഭാഗങ്ങൾ. ഉദാഹരണത്തിന്, പരസംഗത്തിൽ ഏർപ്പെടുന്നത് ഒരുവനെ ‘ഈ കാര്യത്തിൽ അതിക്രമിക്കയും തന്റെ സഹോദരന്റെ അവകാശങ്ങളിന്മേൽ കടന്നുകയറുകയും’ ചെയ്യുന്ന അവസ്ഥയിലേക്കു കൊണ്ടെത്തിച്ചേക്കാം എന്നു പറഞ്ഞപ്പോൾ പൗലൊസ് അർഥമാക്കിയതിനെ കുറിച്ചു നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്. എന്തെല്ലാം അവകാശങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്, ഇതു സംബന്ധിച്ച മെച്ചപ്പെട്ട ഗ്രാഹ്യം ക്രിസ്‌തീയ ധാർമികത നിലനിറുത്താൻ കൂടുതലായ ഒരു പ്രചോദനം നിങ്ങൾക്ക് എങ്ങനെ തരും? അത്തരം ഗവേഷണത്തിന്റെ ഫലങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനും ദൈവത്തെ ബഹുമാനിക്കാൻ അവരെ സഹായിക്കാനും നിങ്ങളെ എങ്ങനെ മെച്ചമായി സജ്ജരാക്കും?
-
-
ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുകവീക്ഷാഗോപുരം—2002 | ജൂൺ 15
-
-
16, 17. (എ) 1 തെസ്സലൊനീക്യർ 4:6-ൽ പ്രതിപാദിച്ചിരിക്കുന്ന അവകാശങ്ങൾ സംബന്ധിച്ചുള്ള വിജ്ഞാനപ്രദമായ വിവരങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും? (ബി) ഏതു വിധങ്ങളിലാണ് പരസംഗം മറ്റുള്ളവരുടെ അവകാശങ്ങളിന്മേലുള്ള ഒരു കടന്നുകയറ്റം ആയിരിക്കുന്നത്?
16 മുകളിൽ പരാമർശിച്ച ഉദാഹരണം, 1 തെസ്സലൊനീക്യർ 4:3-7, നമുക്കു പരിഗണിക്കാം. അവിടെ അവകാശങ്ങളെ കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നു. ആരുടെ അവകാശങ്ങൾ? ആരെങ്കിലും ആ അവകാശങ്ങളുടെമേൽ കടന്നുകയറിയേക്കാവുന്നത് എങ്ങനെ? ഇപ്പോൾ പരാമർശിച്ച പഠനോപകരണങ്ങൾ ഉപയോഗിച്ച്, ആ വാക്യങ്ങളെ കുറിച്ച്, പൗലൊസ് പരാമർശിച്ച അവകാശങ്ങളെ കുറിച്ചു പോലും, വിജ്ഞാനപ്രദമായ നിരവധി ആശയങ്ങൾ നിങ്ങൾക്കു കണ്ടെത്താനായേക്കും. അത്തരം വിവരങ്ങൾ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്), 1-ാം വാല്യം, 863-4 പേജുകളിലും യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം? എന്ന പുസ്‌തകത്തിന്റെ 145-ാം പേജിലും 1989 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-ാം പേജിലും നിങ്ങൾക്കു കണ്ടെത്താൻ കഴിയും.
17 പഠനം നടത്തുമ്പോൾ, പൗലൊസിന്റെ വാക്കുകൾ എത്ര സത്യമെന്ന് ആ പ്രസിദ്ധീകരണങ്ങൾ വ്യക്തമാക്കുന്നതായി നിങ്ങൾ കാണും. പരസംഗത്തിൽ ഏർപ്പെടുന്ന ഒരുവൻ ദൈവത്തിനെതിരെ പാപം ചെയ്യുകയും തനിക്കു രോഗസാധ്യത വരുത്തിവെക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 6:18, 19, NW; എബ്രായർ 13:4) പരസംഗത്തിൽ ഏർപ്പെടുന്ന ഒരു പുരുഷൻ, താൻ ഏതു സ്‌ത്രീയോടൊപ്പം പരസംഗത്തിൽ ഏർപ്പെടുന്നുവോ അവളുടെ വിവിധ അവകാശങ്ങളുടെമേൽ കടന്നുകയറ്റം നടത്തുന്നു. ശുദ്ധമായ ഒരു ധാർമിക നിലയും നല്ല ഒരു മനസ്സാക്ഷിയും അയാൾ അവൾക്കു നിഷേധിക്കുന്നു. അവൾ അവിവാഹിത ആണെങ്കിൽ, ഒരു കന്യക എന്ന നിലയിൽ വിവാഹബന്ധത്തിൽ പ്രവേശിക്കാനുള്ള അവളുടെ അവകാശത്തിന്മേലും അവളെ ആ അവസ്ഥയിൽ പ്രതീക്ഷിക്കാനുള്ള അവളുടെ ഭാവി ഭർത്താവിന്റെ അവകാശത്തിന്മേലും അയാൾ കടന്നുകയറ്റം നടത്തുന്നു. അയാൾ അവളുടെ മാതാപിതാക്കളെയും, അവൾ വിവാഹിത ആണെങ്കിൽ, അവളുടെ ഭർത്താവിനെയും വ്രണപ്പെടുത്തുന്നു. ആ അധാർമിക പുരുഷൻ ധാർമികമായി ഒരു നല്ല പേര് ഉണ്ടായിരിക്കാനുള്ള സ്വന്തം കുടുംബത്തിന്റെ അവകാശത്തിനും കളങ്കം ചാർത്തുന്നു. അയാൾ ക്രിസ്‌തീയ സഭയിലെ അംഗമാണെങ്കിൽ, അതിന്റെ സത്‌പേര് നശിപ്പിച്ചുകൊണ്ട് അതിന്മേൽ നിന്ദ വരുത്തിവെക്കുന്നു.—1 കൊരിന്ത്യർ 5:1.
18. ക്രിസ്‌തീയ ധാർമികത സംബന്ധിച്ച ബൈബിൾ പഠനത്തിൽനിന്നു നിങ്ങൾ പ്രയോജനം നേടുന്നത് എങ്ങനെ?
18 അവകാശങ്ങൾ സംബന്ധിച്ച അത്തരം വിവരങ്ങൾ, പ്രസ്‌തുത വാക്യം നിങ്ങളുടെ മുന്നിൽ ചുരുളഴിയാൻ ഇടയാക്കുന്നില്ലേ? അത്തരത്തിലുള്ള പഠനം തീർച്ചയായും വലിയ മൂല്യമുള്ള ഒന്നാണ്. അതിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ നിങ്ങളെത്തന്നെ പഠിപ്പിക്കുകയാണ്. ദൈവസന്ദേശത്തിന്റെ സത്യതയും ശക്തമായ ഫലവും സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം വർധിക്കുന്നു. എന്തു പ്രലോഭനം ഉളവായാലും, ക്രിസ്‌തീയ ധാർമികത നിലനിറുത്താനുള്ള ദൃഢനിശ്ചയത്തെ നിങ്ങൾ ബലിഷ്‌ഠമാക്കുന്നു. പഠിപ്പിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ഇപ്പോഴത്തേതിലും എത്രയധികം ഫലപ്രദനായിരിക്കാൻ കഴിയുമെന്നു ചിന്തിക്കുക! ഉദാഹരണത്തിന്, മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കവേ, 1 തെസ്സലൊനീക്യർ 4:3-7 സംബന്ധിച്ച് അവർക്ക് ഉൾക്കാഴ്‌ച പകരാനും ക്രിസ്‌തീയ ധാർമികതയെ കുറിച്ചുള്ള അവരുടെ ഗ്രാഹ്യവും വിലമതിപ്പും വർധിപ്പിക്കാനും നിങ്ങൾക്കു സാധിക്കും. അങ്ങനെ, ദൈവത്തിനു മഹത്ത്വം കരേറ്റാൻ നിങ്ങളെയും മറ്റു പലരെയും സഹായിക്കാൻ നിങ്ങളുടെ പഠനത്തിനു കഴിയും. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ ലേഖനത്തിൽനിന്നുള്ള ഒരു ഉദാഹരണം മാത്രമാണ് നാം ഇവിടെ പ്രതിപാദിച്ചത്. ക്രിസ്‌തീയ ധാർമികതയ്‌ക്ക് മറ്റു നിരവധി വശങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ട വേറെ ധാരാളം ബൈബിൾ ഉദാഹരണങ്ങളും ബുദ്ധിയുപദേശ ആശയങ്ങളുമുണ്ട്. നിങ്ങൾക്ക് അവ പഠിക്കാനും ബാധകമാക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും കഴിയും.
-