വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!
    വീക്ഷാഗോപുരം—2013 | നവംബർ 15
    • 9-11. 1 തെസ്സലോനിക്യർ 5:3 നിവൃത്തിയേറിയോ? വിശദീകരിക്കുക.

      9 1 തെസ്സലോനിക്യർ 5:1-3 വായിക്കുക. സമീപഭാവിയിൽ ‘സമാധാനവും, സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനമുണ്ടാകും. “ഉണർന്നും സുബോധത്തോടെയും” ഇരുന്നാൽ മാത്രമേ ഈ പ്രഖ്യാപനത്താൽ നാം വഞ്ചിക്കപ്പെടാതിരിക്കൂ. (1 തെസ്സ. 5:6) ഈ ഭാവിപ്രഖ്യാപനത്തിനു മുന്നോടിയായി നടന്നിരിക്കുന്ന ചില അരങ്ങൊരുക്കങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഹ്രസ്വമായി നോക്കാം. ആത്മീയമായി ഉണർന്നിരിക്കാൻ അതു നമ്മെ സഹായിക്കും.

      10 രണ്ടു ലോകമഹായുദ്ധങ്ങളുടെ കെടുതികളാൽ പൊറുതിമുട്ടിയ രാഷ്‌ട്രങ്ങൾ സമാധാനത്തിനുവേണ്ടി മുറവിളി കൂട്ടി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, സമാധാനം ആനയിക്കുമെന്ന പ്രതീക്ഷയിൽ സർവരാജ്യ സഖ്യം രൂപീകരിച്ചു. പിന്നീട്‌, രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന്‌ ഐക്യരാഷ്‌ട്ര സംഘടന രൂപീകൃതമായി. സമാധാനം കൊണ്ടുവരുമെന്ന പുതിയ പ്രതീക്ഷയോടെ മുഴുലോകജനതയും അതിലേക്ക്‌ ഉറ്റുനോക്കി. ഭൂമിയിൽ സമാധാനം കൈവരിക്കാനുള്ള ഉപാധികളായി രാഷ്‌ട്രത്തലവന്മാരും മതനേതാക്കളും ഈ സംഘടനകളിലേക്കു നോക്കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, 1986-നെ ഐക്യരാഷ്‌ട്ര സംഘടന അന്താരാഷ്‌ട്ര സമാധാനവർഷമായി പ്രഖ്യാപിച്ചു. ആ വർഷം ഒട്ടേറെ രാഷ്‌ട്രത്തലവന്മാരും മതനേതാക്കളും കത്തോലിക്കാസഭയുടെ പരമാധ്യക്ഷനോടൊപ്പം ഇറ്റലിയിലെ അസ്സീസ്സിയിൽ സമാധാനത്തിനായുള്ള പ്രാർഥനകൾക്കായി ഒരുമിച്ചുകൂടുകയുണ്ടായി.

      11 എന്നിരുന്നാലും, സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ആ പ്രഖ്യാപനമോ അതുപോലെയുള്ള മറ്റു പ്രഖ്യാപനങ്ങളോ ഒന്നും 1 തെസ്സലോനിക്യർ 5:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ നിവൃത്തിയായിരുന്നില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? കാരണം, മുൻകൂട്ടിപ്പറഞ്ഞിരുന്ന ‘പെട്ടെന്നുള്ള നാശം’ സംഭവിച്ചില്ല.

      12. ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനത്തെക്കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?

      12 ‘സമാധാനവും സുരക്ഷിതത്വവും’ എന്ന സവിശേഷമായ ഈ ഭാവിപ്രഖ്യാപനം നടത്തുന്നത്‌ ആരായിരിക്കും? ക്രൈസ്‌തവലോകത്തിലെയും മറ്റു മതങ്ങളിലെയും നേതാക്കന്മാർക്ക്‌ ഇതിൽ എന്തു പങ്കുണ്ടായിരിക്കും? വിവിധ രാഷ്‌ട്രത്തലവന്മാർ ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നത്‌ എങ്ങനെയായിരിക്കും? തിരുവെഴുത്തുകൾ ഇക്കാര്യങ്ങൾ നമ്മോടു പറയുന്നില്ല. എന്നാൽ ഒരുകാര്യം ഉറപ്പാണ്‌. പ്രഖ്യാപനം ഏതു രൂപത്തിലായാലും എത്ര ഉറപ്പുനൽകുന്നതായി തോന്നിയാലും അത്‌ വെറും പുകമറ മാത്രമായിരിക്കും! ജീർണിച്ച ഈ ലോകം അപ്പോഴും സാത്താന്റെ പിടിയിൽത്തന്നെ ആയിരിക്കും, അകക്കാമ്പുവരെയും അഴുകിയ അവസ്ഥയിൽ! നമ്മിൽ ആരെങ്കിലും ആ സാത്താന്യപ്രചാരണം വിശ്വസിച്ച്‌ നമ്മുടെ ക്രിസ്‌തീയനിഷ്‌പക്ഷത വിട്ടുകളയാൻ ഇടവരുന്നെങ്കിൽ അത്‌ എത്ര ഖേദകരമായിരിക്കും!

  • ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!
    വീക്ഷാഗോപുരം—2013 | നവംബർ 15
    • 14. മഹതിയാം ബാബിലോൺ മൃതിയടയാൻ പോകുന്നുവെന്നതിന്റെ സൂചനകൾ ഏവ?

      14 വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോൺ നാമാവശേഷമാകും. ശരിക്കും അവൾ അർഹിക്കുന്ന ശിക്ഷതന്നെ. ‘വംശങ്ങൾക്കും പുരുഷാരങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും’ ഒന്നും അപ്പോൾ അവളെ സഹായിക്കാനാകില്ല. അവളുടെ നിര്യാണം അടുത്തിരിക്കുന്നതിന്റെ സൂചനകൾ നാം കണ്ടുതുടങ്ങിയിരിക്കുന്നു. (വെളി. 16:12; 17:15-18; 18:7, 8, 21) വാർത്താമാധ്യമങ്ങൾ മതത്തെയും മതനേതാക്കളെയും രൂക്ഷമായി വിമർശിക്കുന്ന പ്രവണത ഇന്ന്‌ കൂടിക്കൂടി വരുന്നത്‌ അവൾക്കുള്ള പിന്തുണ നഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്‌. എന്നിരുന്നാലും മഹതിയാം ബാബിലോണിന്റെ നേതാക്കന്മാർ കരുതുന്നത്‌ തങ്ങൾക്ക്‌ യാതൊന്നും സംഭവിക്കില്ലെന്നാണ്‌. അതെ, അവർ ഒരു മൂഢസ്വർഗത്തിലാണ്‌! ‘സമാധാനവും സുരക്ഷിതത്വവും’ എന്ന പ്രഖ്യാപനത്തെത്തുടർന്ന്‌ സാത്താന്റെ വ്യവസ്ഥിതിയുടെ രാഷ്‌ട്രീയഘടകങ്ങൾ പൊടുന്നനെ വ്യാജമതത്തിന്റെ നേരെ തിരിഞ്ഞ്‌ അതിനെ തകർത്തുതരിപ്പണമാക്കും. മഹതിയാം ബാബിലോൺ ഇനിയൊരിക്കലും പൊങ്ങിവരുകയില്ല! ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നാലും ഈ നാടകീയരംഗങ്ങൾക്കു സാക്ഷ്യംവഹിക്കാൻ കഴിഞ്ഞാൽ അതൊരു അസുലഭപദവിതന്നെ ആയിരിക്കില്ലേ?—വെളി. 18:8, 10.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക