-
മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുകവീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ഡിസംബർ
-
-
3. (എ) തിമൊഥെയൊസ് ക്രിസ്ത്യാനിയായ സാഹചര്യം എന്താണ്, പഠിച്ച കാര്യങ്ങൾ തിമൊഥെയൊസിനെ എങ്ങനെ സ്വാധീനിച്ചു? (ബി) ഏതു മൂന്നു കാര്യങ്ങളെക്കുറിച്ചാണ് പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞത്?
3 എ.ഡി. 47-ൽ പൗലോസ് അപ്പോസ്തലൻ ലുസ്ത്രയിൽ ആദ്യം വന്നപ്പോഴായിരിക്കാം തിമൊഥെയൊസ് ക്രിസ്ത്യാനിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഒരുപക്ഷേ ആ സമയത്ത് ഒരു കൗമാരക്കാരനായിരുന്നെങ്കിലും തിമൊഥെയൊസ് പഠിച്ച കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ പൗലോസിന്റെ സഞ്ചാരവേലയിൽ തിമൊഥെയൊസ് സഹകാരിയായി പ്രവർത്തിക്കാൻ തുടങ്ങി. ഏകദേശം 16 വർഷങ്ങൾക്കു ശേഷം പൗലോസ് തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക. നീ അവ ആരിൽനിന്നെല്ലാമാണു പഠിച്ചതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ (എബ്രായതിരുവെഴുത്തുകൾ) നിനക്കു ശൈശവംമുതലേ പരിചയമുള്ളതാണെന്നും മറക്കരുത്.” (2 തിമൊ. 3:14, 15) പൗലോസ് ഇവിടെ പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക: (1) വിശുദ്ധലിഖിതങ്ങൾ പരിചിതമാക്കുക, (2) പഠിച്ച കാര്യങ്ങൾ ബോധ്യപ്പെടുക, (3) ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു ജ്ഞാനിയാകുക.
-
-
മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുകവീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ഡിസംബർ
-
-
‘ബോധ്യപ്പെടുക’
5. (എ) ‘ബോധ്യപ്പെടുക’ എന്നാൽ എന്താണ് അർഥം? (ബി) യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയെക്കുറിച്ച് തിമൊഥെയൊസിനു ബോധ്യമുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
5 വിശുദ്ധലിഖിതങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. എന്നാൽ കുട്ടികൾക്ക് ആത്മീയവിദ്യാഭ്യാസം പകർന്നുകൊടുക്കാൻ ബൈബിൾകഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് അവരെ പഠിപ്പിച്ചാൽ മാത്രം പോരാ. തിമൊഥെയൊസിന് പഠിച്ച കാര്യങ്ങളെക്കുറിച്ച് ‘ബോധ്യവുമുണ്ടായിരുന്നു.’ മൂലഭാഷയിൽ ഈ വാക്കിന്റെ അർഥം “ഒരു കാര്യത്തിന്റെ സത്യം സംബന്ധിച്ച് ഉറപ്പും നിശ്ചയവും ഉണ്ടായിരിക്കുക” എന്നാണ്. തിമൊഥെയൊസിനു ശൈശവംമുതലേ എബ്രായതിരുവെഴുത്തുകളെക്കുറിച്ച് അറിവുണ്ടായിരുന്നു. ക്രമേണ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ യേശുവാണു മിശിഹയെന്നു തിമൊഥെയൊസിനു ബോധ്യപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിമൊഥെയൊസിന്റെ അറിവിനു തെളിവുകളുടെ പിൻബലമുണ്ടായിരുന്നു. പഠിച്ച കാര്യങ്ങളെക്കുറിച്ച് തിമൊഥെയൊസിന് അത്ര ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം സ്നാനപ്പെടുകയും പൗലോസിനോടൊപ്പം മിഷനറിയായി പ്രവർത്തിക്കുകയും ചെയ്തത്.
6. ദൈവവചനത്തിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ബോധ്യപ്പെടാൻ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?
6 തിമൊഥെയൊസിനെപ്പോലെ, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യം വരാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം? ഒന്നാമതായി, ക്ഷമയുള്ളവരായിരിക്കുക. സത്യത്തെക്കുറിച്ചുള്ള ബോധ്യം ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. അതുപോലെ, നിങ്ങൾക്കു സത്യത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് നിങ്ങളുടെ കുട്ടികൾക്ക് അതു താനേ വന്നുകൊള്ളും എന്നും ചിന്തിക്കാനാകില്ല. ഓരോ കുട്ടിയും അവരവരുടെ “ചിന്താപ്രാപ്തി” ഉപയോഗിച്ചുകൊണ്ട് ബൈബിൾസത്യത്തെക്കുറിച്ചുള്ള ബോധ്യം വളർത്തിയെടുക്കണം. (റോമർ 12:1 വായിക്കുക.) ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്കു കഴിയും, പ്രത്യേകിച്ച് കുട്ടി ചോദ്യങ്ങൾ ചോദിക്കുമ്പോൾ. അതിന് ഒരു ഉദാഹരണം നോക്കാം.
7, 8. (എ) മകളെ പഠിപ്പിക്കുമ്പോൾ ഒരു ക്രിസ്തീയപിതാവ് ക്ഷമ കാണിക്കുന്നത് എങ്ങനെ? (ബി) ക്ഷമയോടെ പഠിപ്പിക്കുന്നതു പ്രധാനമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
7 പതിനൊന്നു വയസ്സുള്ള ഒരു പെൺകുട്ടിയുടെ പിതാവായ തോമസ് പറയുന്നു: “എന്റെ മോൾ ഇടയ്ക്കൊക്കെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്: ‘പരിണാമത്തിലൂടെയായിരിക്കുമോ ഭൂമിയിൽ ജീവജാലങ്ങൾ നിലവിൽവരാൻ യഹോവ ഇടയാക്കിയത്?’ ‘നമ്മൾ എന്തുകൊണ്ടാണു തെരഞ്ഞെടുപ്പുകൾപോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാത്തത്?’ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മുടെ വിശ്വാസങ്ങൾ വെറുതേ അവളുടെ മുമ്പിൽ നിരത്താതിരിക്കാൻ ഞാൻ ശ്രമിക്കും. ഒരു കാര്യത്തെക്കുറിച്ച് കുറെ വസ്തുതകൾ ഒരുമിച്ച് നിരത്തുന്നതല്ല ബോധ്യപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. പകരം, ചെറിയചെറിയ തെളിവുകൾ നൽകുന്നതാണു ബോധ്യം വരുത്തുന്നത്.”
8 പഠിപ്പിക്കുന്നതിനു ക്ഷമ ആവശ്യമാണെന്നു തോമസ് മനസ്സിലാക്കി. വാസ്തവത്തിൽ എല്ലാ ക്രിസ്ത്യാനികൾക്കും ക്ഷമ ആവശ്യമാണ്. (കൊലോ. 3:12) പഠിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു മകളെ ബോധ്യപ്പെടുത്തുന്നതിനു തിരുവെഴുത്തുകളിൽനിന്ന് അവളുമായി ന്യായവാദം ചെയ്യേണ്ടതുണ്ടെന്നു സഹോദരൻ തിരിച്ചറിഞ്ഞു. ചിലപ്പോൾ പലപല ചർച്ചകൾ വേണ്ടിവന്നേക്കാം. അതിനു ധാരാളം സമയം ആവശ്യമായിവരും. തോമസ് പറയുന്നു: “പ്രത്യേകിച്ച് പ്രധാനപ്പെട്ട ആശയങ്ങൾ പഠിക്കുമ്പോൾ അത് അവൾക്കു ശരിക്കും മനസ്സിലാകുന്നുണ്ടോ എന്നും ബോധ്യപ്പെടുന്നുണ്ടോ എന്നും അറിയാൻ എനിക്കും ഭാര്യക്കും ആഗ്രഹമുണ്ട്. മോൾ ചോദ്യങ്ങൾ ചോദിക്കുന്നത് നല്ല കാര്യമാണ്. ചോദ്യങ്ങളില്ലാതെ ഏതെങ്കിലും വിഷയം അവൾ ശരിയാണെന്ന് അംഗീകരിച്ചാൽ എനിക്ക് ഉത്കണ്ഠ തോന്നും.”
9. മക്കളുടെ ഹൃദയത്തിൽ ദൈവവചനം ഉൾനടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
9 മാതാപിതാക്കൾ ക്ഷമയോടെ മക്കളെ പഠിപ്പിക്കുമ്പോൾ മക്കൾ പതുക്കെപ്പതുക്കെ “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ” തുടങ്ങും. (എഫെ. 3:18) മക്കളുടെ പ്രായത്തിനും കഴിവിനും അനുസരിച്ച് നമുക്ക് അവരെ പഠിപ്പിക്കാം. പഠിച്ച കാര്യങ്ങൾ ബോധ്യമാകുമ്പോൾ വിശ്വാസത്തെപ്പറ്റി സ്കൂളിലെ കൂട്ടുകാരും മറ്റുള്ളവരും ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ അവർക്കു കഴിയും. (1 പത്രോ. 3:15) ഉദാഹരണത്തിന്, മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നിങ്ങളുടെ കുട്ടിക്കു ബൈബിളിൽനിന്ന് വിശദീകരിക്കാനാകുമോ? അതിനു ബൈബിൾ നൽകുന്ന വിശദീകരണം യുക്തിക്കു നിരക്കുന്നതായി കുട്ടിക്കു തോന്നുന്നുണ്ടോ?a അതെ, മക്കളുടെ ഹൃദയത്തിൽ ദൈവവചനം ഉൾനടുന്നതിനു ക്ഷമ ആവശ്യമാണ്. എന്നാൽ അതിന്റെ മൂല്യം വളരെ വലുതാണ്.—ആവ. 6:6, 7.
10. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണ്?
10 ദൈവവചനത്തിലെ സത്യങ്ങൾ കുട്ടികൾക്കു ബോധ്യപ്പെടുന്നതിനു നിങ്ങളുടെ മാതൃകയ്ക്കു വളരെ വലിയ ഒരു പങ്കുണ്ട്. മൂന്നു പെൺകുട്ടികളുടെ അമ്മയായ സ്റ്റെഫാനി പറയുന്നു: “എന്റെ കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾമുതൽ ഞാൻ സ്വയം ഇങ്ങനെ ചോദിക്കാറുണ്ടായിരുന്നു, ‘യഹോവയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്, യഹോവയുടെ സ്നേഹത്തെയും നീതിയുള്ള വഴികളെയും കുറിച്ച് എനിക്കു ബോധ്യമുള്ളത് എന്തുകൊണ്ടാണ് എന്നൊക്കെ കുട്ടികളോടു ഞാൻ സംസാരിക്കാറുണ്ടോ? യഹോവയെ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെന്നു കുട്ടികൾക്കു വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ?’ എനിക്കില്ലാത്ത ബോധ്യം എന്റെ കുട്ടികൾക്കുണ്ടാകുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല.”
-