വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ഫെബ്രുവരി പേ. 8-13
  • ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വായി​ക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുക
  • വില​യേ​റിയ സത്യങ്ങൾ കണ്ടെത്താ​നാ​യി വായിക്കുക
  • വായി​ക്കു​ന്ന​തി​നു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്തുക
  • ദൈവ​വ​ചനം വായി​ക്കു​ന്നതു നമുക്കു സന്തോഷം തരും
  • ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ
    വീക്ഷാഗോപുരം—1995
  • വായനയിൽ ഉത്സുകനായിരിക്കുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ‘വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കുക’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ഫെബ്രുവരി പേ. 8-13

പഠന​ലേ​ഖനം 7

ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടുക

“താങ്കൾക്ക്‌ എന്താണു മനസ്സി​ലാ​യി​ട്ടു​ള്ളത്‌?”—ലൂക്കോ. 10:26.

ഗീതം 97 ജീവന്‌ ആധാരം ദൈവവചനം

ചുരുക്കംa

1. തിരു​വെ​ഴു​ത്തു​കൾ യേശു​വി​നു വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി എങ്ങനെ​യു​ള്ള​താ​യി​രു​ന്നെന്നു ചിന്തി​ച്ചു​നോ​ക്കുക. കൂടെ​ക്കൂ​ടെ യേശു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു, അതും ഓർമ​യിൽനിന്ന്‌! വാസ്‌ത​വ​ത്തിൽ, സ്‌നാനം കഴിഞ്ഞ്‌ ഉടനെ​യും മരണത്തി​നു തൊട്ടു​മു​മ്പും യേശു പറഞ്ഞതാ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരി​ച്ച​വ​യാ​യി​രു​ന്നു.b (ആവ. 8:3; സങ്കീ. 31:5; ലൂക്കോ. 4:4; 23:46) ഇനി, ഈ രണ്ടു സംഭവ​ത്തി​നും ഇടയി​ലുള്ള മൂന്നര വർഷക്കാ​ലത്തെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ യേശു ധാരാളം തിരു​വെ​ഴു​ത്തു​കൾ പരസ്യ​മാ​യി വായി​ക്കു​ക​യും ഉദ്ധരി​ക്കു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.—മത്താ. 5:17, 18, 21, 22, 27, 28; ലൂക്കോ. 4:16-20.

ചിത്രങ്ങൾ: 1. മാതാപിതാക്കൾ തന്നോടു സംസാരിക്കുമ്പോൾ കുട്ടിയായ യേശു ശ്രദ്ധിച്ചുകേൾക്കുന്നു. 2. കുറച്ചുകൂടി മുതിർന്ന യേശു വീട്ടുകാരോടൊപ്പം സിനഗോഗിൽ ഇരുന്ന്‌ തിരുവെഴുത്തുകൾ വായിക്കുന്നതു ശ്രദ്ധിച്ചുകേൾക്കുന്നു. 3. ഒരു യുവാവായ യേശു ചുരുളിൽനിന്ന്‌ വായിക്കുന്നു.

ജീവിതത്തിൽ ഉടനീളം യേശു, തിരു​വെ​ഴു​ത്തു​കളെ സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ച്ചു; തന്റെ പ്രവർത്ത​ന​ങ്ങളെ സ്വാധീ​നി​ക്കാൻ അവയെ അനുവ​ദി​ക്കു​ക​യും ചെയ്‌തു (2-ാം ഖണ്ഡിക കാണുക)

2. വളർന്നു​വ​രുന്ന സമയത്ത്‌ തിരു​വെ​ഴു​ത്തു​ക​ളു​മാ​യി നല്ല പരിച​യ​ത്തി​ലാ​കാൻ ഏതെല്ലാം കാര്യങ്ങൾ യേശു​വി​നെ സഹായി​ച്ചു? (പുറം​താ​ളി​ലെ ചിത്രം കാണുക.)

2 തന്റെ ശുശ്രൂഷ തുടങ്ങു​ന്ന​തി​നു വർഷങ്ങൾക്കു മുമ്പു​തന്നെ യേശു കൂടെ​ക്കൂ​ടെ ദൈവ​വ​ചനം കേൾക്കു​ക​യും വായി​ക്കു​ക​യും ചെയ്‌തി​രു​ന്നു. വീട്ടിലെ സാധാരണ സംഭാ​ഷ​ണ​ത്തി​നി​ടെ മറിയ​യും യോ​സേ​ഫും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്നതു യേശു തീർച്ച​യാ​യും കേട്ടി​ട്ടുണ്ട്‌.c (ആവ. 6:6, 7) ഇനി, ശബത്തു​തോ​റും വീട്ടു​കാ​രു​ടെ​കൂ​ടെ സിന​ഗോ​ഗിൽ പോകുന്ന ശീലം യേശു​വി​നു​ണ്ടാ​യി​രു​ന്നു. (ലൂക്കോ. 4:16) അവിടെ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്നതു യേശു ശ്രദ്ധ​യോ​ടെ കേട്ടി​രി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌, വായി​ക്കാൻ പഠിച്ച​പ്പോൾ യേശു സ്വന്തമാ​യി അതു ചെയ്യാൻതു​ടങ്ങി. അതു​കൊണ്ട്‌ യേശു​വി​നു തിരു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മാ​യി​രു​ന്നെന്നു മാത്രമല്ല യേശു അവയെ സ്‌നേ​ഹി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. യേശു​വിന്‌ 12 വയസ്സു​ള്ള​പ്പോൾ ആലയത്തിൽവെച്ച്‌ നടന്ന ഒരു സംഭവം അതു തെളി​യി​ക്കു​ന്നുണ്ട്‌. മോശ​യു​ടെ നിയമ​ത്തിൽ നല്ല അറിവു​ണ്ടാ​യി​രുന്ന ചില ഉപദേ​ഷ്ടാ​ക്കൾപോ​ലും അന്നു ‘യേശു​വി​ന്റെ ഗ്രാഹ്യ​ത്തി​ലും ഉത്തരങ്ങ​ളി​ലും വിസ്‌മ​യി​ച്ചു​പോ​യി.’—ലൂക്കോ. 2:46, 47, 52.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ദൈവ​വ​ചനം പതിവാ​യി വായി​ക്കു​ന്ന​തി​ലൂ​ടെ നമ്മളും അതിലെ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും അതിനെ സ്‌നേ​ഹി​ക്കാ​നും തുടങ്ങും. അങ്ങനെ​യെ​ങ്കിൽ വായി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാൻ നമുക്ക്‌ എന്തു ചെയ്യാം? മോശ​യു​ടെ നിയമം നന്നായിട്ട്‌ അറിയാ​മാ​യി​രുന്ന അക്കാലത്തെ ശാസ്‌ത്രി​മാ​രോ​ടും പരീശ​ന്മാ​രോ​ടും സദൂക്യ​രോ​ടും യേശു പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്കു ചിലതു പഠിക്കാ​നാ​കും. ആ മതനേ​താ​ക്ക​ന്മാർ തിരു​വെ​ഴു​ത്തു​കൾ കൂടെ​ക്കൂ​ടെ വായി​ച്ചി​രു​ന്നെ​ങ്കി​ലും അതിൽനിന്ന്‌ പ്രയോ​ജനം നേടി​യി​രു​ന്നില്ല. അവർ ചെയ്യാൻ പരാജ​യ​പ്പെട്ട മൂന്നു കാര്യങ്ങൾ യേശു എടുത്തു​പ​റഞ്ഞു: (1) വായിച്ച കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ, (2) അതിലെ വില​യേ​റിയ സത്യങ്ങൾ കണ്ടെത്താൻ, (3) ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്താൻ. നമ്മൾ ഈ മൂന്നു കാര്യങ്ങൾ ചെയ്യു​ക​യാ​ണെ​ങ്കിൽ ദൈവ​വ​ചനം വായി​ക്കു​മ്പോൾ അതിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാ​നാ​കും. അത്‌ എങ്ങനെ ചെയ്യാ​മെന്നു നോക്കാം.

വായി​ക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുക

4. ലൂക്കോസ്‌ 10:25-29 ദൈവ​വ​ചനം വായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

4 ദൈവ​വ​ചനം വായി​ക്കു​മ്പോൾ അതിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ അർഥം നമ്മൾ നന്നായി മനസ്സി​ലാ​ക്കണം. ഇല്ലെങ്കിൽ നമുക്ക്‌ അതിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം കിട്ടാ​തെ​പോ​കും. അതു തെളി​യി​ക്കു​ന്ന​താണ്‌ ഒരു ‘നിയമ​പ​ണ്ഡി​ത​നും’ യേശു​വും തമ്മിലുള്ള സംഭാ​ഷണം. (ലൂക്കോസ്‌ 10:25-29 വായി​ക്കുക.) നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ ആ വ്യക്തി യേശു​വി​നോ​ടു ചോദി​ച്ചു. തിരു​വെ​ഴു​ത്തു​ക​ളി​ലേ​ക്കു​തന്നെ അദ്ദേഹ​ത്തി​ന്റെ ശ്രദ്ധ തിരി​ച്ചു​കൊ​ണ്ടാ​ണു യേശു അതിന്‌ ഉത്തരം നൽകി​യത്‌. യേശു ചോദി​ച്ചു: “നിയമ​ത്തിൽ എന്താണ്‌ എഴുതി​യി​രി​ക്കു​ന്നത്‌, താങ്കൾക്ക്‌ എന്താണു മനസ്സി​ലാ​യി​ട്ടു​ള്ളത്‌?” ദൈവത്തെ സ്‌നേ​ഹി​ക്കാ​നും അയൽക്കാ​രനെ സ്‌നേ​ഹി​ക്കാ​നും പറയുന്ന തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട്‌ അദ്ദേഹം കൃത്യ​മാ​യി​ത്തന്നെ യേശു​വി​ന്റെ ചോദ്യ​ത്തിന്‌ ഉത്തരം കൊടു​ത്തു. (ലേവ്യ 19:18; ആവ. 6:5) പക്ഷേ തുടർന്ന്‌ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “ആരാണ്‌ യഥാർഥ​ത്തിൽ എന്റെ അയൽക്കാ​രൻ?” വായിച്ച കാര്യ​ങ്ങ​ളു​ടെ അർഥം അദ്ദേഹം ശരിക്കും മനസ്സി​ലാ​ക്കി​യി​രു​ന്നില്ല എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ആ തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യിൽ എങ്ങനെ​യാ​ണു ജീവി​ക്കേ​ണ്ട​തെ​ന്നും ആ നിയമ​പ​ണ്ഡി​തന്‌ അറിയി​ല്ലാ​യി​രു​ന്നു.

അർഥം മനസ്സി​ലാ​ക്കി വായി​ക്കാ​നുള്ള കഴിവ്‌ നമുക്കു വളർത്തിയെടുക്കാനാകും

5. വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ പ്രാർഥ​ന​യും സാവകാ​ശ​മുള്ള വായന​യും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 ബൈബിൾ വായി​ക്കു​മ്പോൾ ചില കാര്യങ്ങൾ ശ്രദ്ധി​ക്കു​ന്ന​തി​ലൂ​ടെ വായി​ക്കുന്ന ഭാഗം നന്നായി മനസ്സി​ലാ​ക്കാൻ നമുക്കാ​കും. അതിനു​വേണ്ടി എന്തൊക്കെ ചെയ്യാം? ആദ്യം​തന്നെ, വായി​ക്കു​ന്ന​തി​നു മുമ്പ്‌ പ്രാർഥി​ക്കുക. തിരു​വെ​ഴു​ത്തു​കൾ മനസ്സി​ലാ​ക്കാൻ നമുക്ക്‌ യഹോ​വ​യു​ടെ സഹായം കൂടിയേ തീരൂ. അതു​കൊണ്ട്‌ വായി​ക്കുന്ന സമയത്ത്‌ ശ്രദ്ധ പതറാ​തി​രി​ക്കാൻ ദൈവാ​ത്മാ​വി​നെ തന്ന്‌ സഹായി​ക്കണേ എന്നു പ്രാർഥി​ക്കാ​നാ​കും. ഇനി, വെറുതേ ഓടി​ച്ചു​വാ​യി​ക്കാ​തെ സാവകാ​ശം വായി​ക്കുക. അങ്ങനെ ചെയ്യു​ന്നതു വായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ അർഥം കൂടുതൽ വ്യക്തമാ​കാൻ സഹായി​ക്കും. ചെറിയ ശബ്ദത്തിൽ വായി​ക്കു​ന്നത്‌ അല്ലെങ്കിൽ ഓഡി​യോ റെക്കോർഡിങ്ങ്‌ കേൾക്കു​ന്ന​തോ​ടൊ​പ്പം ആ ഭാഗം ബൈബി​ളിൽ നോക്കു​ന്നതു പ്രയോ​ജനം ചെയ്യും. കാരണം ഒരേ സമയം വാക്കുകൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും ഓർത്തി​രി​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും. മാത്രമല്ല അവ ഹൃദയ​ത്തിൽ ആഴത്തിൽ പതിയു​ക​യും ചെയ്യും. (യോശു. 1:8) വായിച്ച്‌ കഴിയു​മ്പോൾ ദൈവ​വ​ച​ന​മാ​കുന്ന സമ്മാനം തന്നതിനു നന്ദി പറഞ്ഞു​കൊണ്ട്‌ വീണ്ടും പ്രാർഥി​ക്കുക. ഒപ്പം, വായിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ സഹായി​ക്കണേ എന്നും അപേക്ഷി​ക്കുക.

ചിത്രങ്ങൾ: 1. ബൈബിളിന്റെ അകത്ത്‌ വെക്കാൻവേണ്ടി ഒരു സഹോദരി കുറിപ്പ്‌ എഴുതുന്നു. 2. ടാബിൽ ഒരു ലേഖനം പഠിക്കുമ്പോൾ ഒരു സഹോദരൻ ചില ഭാഗങ്ങൾ അടയാളപ്പെടുത്തുകയും കുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. 3. ഒരു സഹോദരി “JW ലൈബ്രറി” ആപ്ലിക്കേഷനിൽ ബൈബിൾ തുറന്ന്‌ അതിൽ ചില ഭാഗങ്ങൾ അടയാളപ്പെടുത്തുകയും കുറിപ്പുകൾ എഴുതുകയും ചെയ്യുന്നു.

ചെറിയ കുറി​പ്പു​കൾ തയ്യാറാ​ക്കു​ന്നതു വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും ഓർത്തി​രി​ക്കാ​നും സഹായി​ക്കു​ന്നത്‌ എങ്ങനെ? (6-ാം ഖണ്ഡിക കാണുക)

6. ബൈബിൾ വായി​ക്കു​മ്പോൾ നമ്മളോ​ടു​തന്നെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തും ചെറിയ കുറി​പ്പു​കൾ തയ്യാറാ​ക്കു​ന്ന​തും പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ? (ചിത്ര​വും കാണുക.)

6 ബൈബിൾ വായി​ക്കു​മ്പോൾ അതു നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന രണ്ടു കാര്യ​ങ്ങൾകൂ​ടി നോക്കാം. ഒന്ന്‌, വായി​ക്കുന്ന ഭാഗ​ത്തെ​ക്കു​റിച്ച്‌ നമ്മളോ​ടു​തന്നെ ചോദ്യ​ങ്ങൾ ചോദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഒരു ബൈബിൾഭാ​ഗം വായി​ക്കു​മ്പോൾ നമുക്ക്‌ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘അതിലെ പ്രധാ​ന​ക​ഥാ​പാ​ത്രങ്ങൾ ആരൊ​ക്കെ​യാണ്‌? ആരാണു സംസാ​രി​ക്കു​ന്നത്‌? ആരോ​ടാ​ണു സംസാ​രി​ക്കു​ന്നത്‌, എന്തു​കൊ​ണ്ടാണ്‌? എപ്പോൾ, എവി​ടെ​വെ​ച്ചാണ്‌ ഇതു നടക്കു​ന്നത്‌?’ ഇത്തരം ചോദ്യ​ങ്ങൾ, വായി​ക്കുന്ന ഭാഗത്തെ പ്രധാ​ന​പ്പെട്ട ആശയങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും അവ മനസ്സി​ലാ​ക്കാ​നും നമ്മളെ സഹായി​ക്കും. രണ്ടാമ​താ​യി, വായി​ക്കു​മ്പോൾ ചെറിയ കുറി​പ്പു​കൾ തയ്യാറാ​ക്കുക. അങ്ങനെ മനസ്സി​ലുള്ള ആശയങ്ങൾ വാക്കു​ക​ളി​ലാ​ക്കു​മ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാ​കും. മാത്രമല്ല, അവ ഓർത്തി​രി​ക്കാ​നും പറ്റും. കുറി​പ്പു​കൾ തയ്യാറാ​ക്കു​മ്പോൾ നിങ്ങൾക്ക്‌ ഇങ്ങനെ ചെയ്യാ​നാ​യേ​ക്കും: നമ്മൾ നേരത്തേ കണ്ടതു​പോ​ലുള്ള ചോദ്യ​ങ്ങ​ളും അവയ്‌ക്കു ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയ ഉത്തരങ്ങ​ളും, ഇനി വായിച്ച ഭാഗത്തെ പ്രധാ​ന​പ്പെട്ട ആശയങ്ങ​ളു​ടെ ഒരു ചുരു​ക്ക​വും അതിൽ എഴുതാം. മാത്രമല്ല, വായിച്ച കാര്യങ്ങൾ എങ്ങനെ​യൊ​ക്കെ​യാണ്‌ ഉപയോ​ഗി​ക്കാൻ പോകു​ന്ന​തെ​ന്നും ആ ഭാഗ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്ന​തെ​ന്നും എഴുതി​ച്ചേർക്കാം. ഇങ്ങനെ കുറി​പ്പു​കൾ എഴുതു​മ്പോൾ ദൈവ​വ​ച​ന​ത്തെ​ക്കു​റിച്ച്‌, ‘അത്‌ എനിക്കു​വേ​ണ്ടി​യുള്ള ദൈവ​ത്തി​ന്റെ സന്ദേശ​മാണ്‌’ എന്നു നമുക്ക്‌ ഓരോ​രു​ത്തർക്കും തോന്നും.

7. ബൈബിൾ വായി​ക്കു​മ്പോൾ അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഏതു ഗുണം വേണം, എന്തു​കൊണ്ട്‌? (മത്തായി 24:15)

7 ദൈവ​വ​ചനം വായി​ക്കു​മ്പോൾ അതു നന്നായി മനസ്സി​ലാ​ക്കാൻ നമുക്കു​ണ്ടാ​യി​രി​ക്കേണ്ട പ്രധാ​ന​പ്പെട്ട ഒരു ഗുണ​ത്തെ​ക്കു​റിച്ച്‌ യേശു സൂചി​പ്പി​ച്ചു—വിവേ​ച​നാ​പ്രാ​പ്‌തി. (മത്തായി 24:15 വായി​ക്കുക.) എന്താണു വിവേ​ച​നാ​പ്രാ​പ്‌തി? ഒരു ആശയത്തി​നു മറ്റൊരു ആശയവു​മാ​യുള്ള ബന്ധവും അവ തമ്മിലുള്ള വ്യത്യാ​സ​വും മനസ്സി​ലാ​ക്കാ​നുള്ള കഴിവാണ്‌ അത്‌. അതു​പോ​ലെ വായി​ക്കുന്ന ഭാഗത്ത്‌ നേരിട്ട്‌ പറഞ്ഞി​ട്ടി​ല്ലാത്ത ആശയങ്ങൾ കണ്ടുപി​ടി​ക്കാ​നുള്ള കഴിവും അതിൽ ഉൾപ്പെ​ടു​ന്നു. ഇനി, യേശു സൂചി​പ്പി​ച്ച​തു​പോ​ലെ ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി നടക്കുന്ന സംഭവങ്ങൾ തിരി​ച്ച​റി​യാ​നും നമുക്ക്‌ ഈ ഗുണം വേണം. മാത്രമല്ല, ബൈബിൾ വായി​ക്കു​മ്പോൾ അതിൽനിന്ന്‌ വ്യക്തി​പ​ര​മാ​യി പ്രയോ​ജനം നേടണ​മെ​ങ്കി​ലും ഈ ഗുണം കൂടിയേ തീരൂ.

8. വായി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാം?

8 യഹോവ തന്റെ ദാസന്മാർക്കു വിവേ​ച​നാ​പ്രാ​പ്‌തി നൽകും. അതു​കൊണ്ട്‌ ഈ ഗുണം വളർത്തി​യെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. (സുഭാ. 2:6) ആ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നിങ്ങൾക്ക്‌ എങ്ങനെ പ്രവർത്തി​ക്കാ​നാ​കും? വായി​ക്കുന്ന ഭാഗ​ത്തെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ക​യും നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ അറിയാ​വുന്ന കാര്യ​ങ്ങ​ളോട്‌ അത്‌ എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു ശ്രദ്ധി​ക്കു​ക​യും ചെയ്യുക. അതിനാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​പോ​ലുള്ള പഠനോ​പ​ക​ര​ണങ്ങൾ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​നാ​കും. അവ ബൈബിൾഭാ​ഗ​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കാ​നും അവ ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു കണ്ടെത്താ​നും സഹായി​ക്കും. (എബ്രാ. 5:14) ഇങ്ങനെ, വായി​ക്കു​മ്പോൾ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അറിവ്‌ കൂടുതൽ ആഴമു​ള്ള​താ​യി​ത്തീ​രും.

വില​യേ​റിയ സത്യങ്ങൾ കണ്ടെത്താ​നാ​യി വായിക്കുക

9. പ്രധാ​ന​പ്പെട്ട ഏതു തിരു​വെ​ഴു​ത്തു​സ​ത്യ​മാ​ണു സദൂക്യർ അവഗണി​ച്ചു​ക​ള​ഞ്ഞത്‌?

9 എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​വു​മാ​യി സദൂക്യർക്കു നല്ല പരിച​യ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ അതിൽ അടങ്ങി​യി​രുന്ന പ്രധാ​ന​സ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ അവർ പരാജ​യ​പ്പെട്ടു. ഒരിക്കൽ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ സദൂക്യർ യേശു​വി​നോ​ടു തർക്കി​ച്ച​പ്പോൾ, യേശു നൽകിയ മറുപടി അതാണു തെളി​യി​ക്കു​ന്നത്‌. യേശു ചോദി​ച്ചു: “മോശ​യു​ടെ പുസ്‌ത​ക​ത്തി​ലെ മുൾച്ചെ​ടി​യു​ടെ വിവര​ണ​ത്തിൽ ദൈവം മോശ​യോട്‌, ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആണ്‌’ എന്നു പറഞ്ഞതാ​യി നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?” (മർക്കോ. 12:18, 26) സദൂക്യർ ആ ഭാഗം പല തവണ വായി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. എന്നാൽ യേശു​വി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, പ്രധാ​ന​പ്പെട്ട ഒരു തിരു​വെ​ഴു​ത്തു​സ​ത്യം അവർ അവഗണി​ച്ചു. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലാ​യി​രു​ന്നു അത്‌.—മർക്കോ. 12:27; ലൂക്കോ. 20:38.d

10. ദൈവ​വ​ചനം വായി​ക്കു​മ്പോൾ നമ്മൾ എന്തിനു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കണം?

10 നമുക്കുള്ള പാഠം എന്താണ്‌? ബൈബിൾ വായി​ക്കു​മ്പോൾ ഒരു വാക്യ​ത്തിൽനി​ന്നോ വിവര​ണ​ത്തിൽനി​ന്നോ എന്തൊക്കെ പഠിക്കാ​നാ​കും എന്നതിനു ശ്രദ്ധ കൊടു​ക്കുക. അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ മാത്രമല്ല ആഴത്തിൽ മറഞ്ഞി​രി​ക്കുന്ന സത്യങ്ങ​ളും തത്ത്വങ്ങ​ളും കണ്ടെത്താ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു.

11. ബൈബി​ളി​ലെ വില​യേ​റിയ സത്യങ്ങൾ കണ്ടെത്താൻ 2 തിമൊ​ഥെ​യൊസ്‌ 3:16, 17 നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?

11 ബൈബിൾ വായി​ക്കു​മ്പോൾ അതിലെ വില​യേ​റിയ സത്യങ്ങൾ കണ്ടെത്താൻ നമുക്ക്‌ എന്തു ചെയ്യാം? 2 തിമൊ​ഥെ​യൊസ്‌ 3:16, 17 പറയു​ന്നതു ശ്രദ്ധി​ക്കുക. (വായി​ക്കുക.) ‘തിരു​വെ​ഴു​ത്തു​കൾ മുഴുവൻ . . . (1) പഠിപ്പി​ക്കാ​നും (2) ശാസി​ക്കാ​നും (3) കാര്യങ്ങൾ നേരെ​യാ​ക്കാ​നും (4) ശിക്ഷണം നൽകാ​നും ഉപകരി​ക്കു​ന്നു.’ അത്ര കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കാത്ത ബൈബിൾപു​സ്‌ത​ക​ങ്ങ​ളിൽനി​ന്നു​പോ​ലും ഈ നാലു വിധത്തി​ലുള്ള പ്രയോ​ജ​നങ്ങൾ നമുക്കു കിട്ടും. ഒരു ഭാഗം വായി​ക്കു​മ്പോൾ അത്‌ യഹോ​വ​യെ​ക്കു​റി​ച്ചും ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചും ദൈവം നൽകി​യി​രി​ക്കുന്ന തത്ത്വങ്ങ​ളെ​ക്കു​റി​ച്ചും എന്തെല്ലാം പഠിപ്പി​ക്കു​ന്നെന്നു കണ്ടെത്താൻ ശ്രമി​ക്കുക. ആ ഭാഗം നമ്മളെ​ത്തന്നെ ശാസി​ക്കാൻ ഉപകരി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും ചിന്തി​ക്കുക. നമ്മുടെ ഏതെങ്കി​ലും തെറ്റായ ഒരു ആഗ്രഹ​മോ മനോ​ഭാ​വ​മോ തിരി​ച്ച​റി​യാ​നും ഒഴിവാ​ക്കാ​നും അങ്ങനെ വിശ്വ​സ്‌ത​രാ​യി തുടരാ​നും അതു നമ്മളെ സഹായി​ക്കു​ന്നു​ണ്ടോ? കൂടാതെ ആ ഭാഗം, കാര്യങ്ങൾ നേരെ​യാ​ക്കാൻ അഥവാ തിരു​ത്താൻ നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാ​നാ​കും എന്നും ചിന്തി​ക്കുക. ഒരുപക്ഷേ, ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ കണ്ടുമു​ട്ടുന്ന ഒരാളു​ടെ തെറ്റായ ഒരു ചിന്ത തിരു​ത്തി​ക്കൊ​ടു​ക്കാൻ നമുക്ക്‌ ആ ഭാഗം ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. ഇനി, ആ ഭാഗത്തു​നിന്ന്‌ ശിക്ഷണം ലഭിക്കാൻ നമുക്ക്‌ എന്തു ചെയ്യാം? അതിനു കാര്യ​ങ്ങളെ യഹോവ കാണുന്ന രീതി​യിൽ കാണാൻ ആ ഭാഗം എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു ശ്രദ്ധി​ക്കുക. ബൈബിൾ വായി​ക്കു​മ്പോൾ ഈ നാലു കാര്യങ്ങൾ നമ്മുടെ മനസ്സി​ലു​ണ്ടെ​ങ്കിൽ അതിലെ വില​യേ​റിയ സത്യങ്ങൾ കണ്ടെത്താ​നും വായന​യിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാ​നും നമുക്കാ​കും.

വായി​ക്കു​ന്ന​തി​നു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്തുക

12. യേശു എന്തു​കൊ​ണ്ടാ​ണു പരീശ​ന്മാ​രോട്‌, “നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ” എന്നു ചോദി​ച്ചത്‌?

12 മറ്റൊരു അവസര​ത്തിൽ യേശു പരീശ​ന്മാ​രോ​ടും ഇങ്ങനെ ചോദി​ച്ചു: “നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?” (മത്താ. 12:1-7)e അതിലൂ​ടെ, വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അവരുടെ മനോ​ഭാ​വം ശരിയ​ല്ലെന്നു യേശു കാണി​ക്കു​ക​യാ​യി​രു​ന്നു. ആ സന്ദർഭ​ത്തിൽ, യേശു​വി​ന്റെ ശിഷ്യ​ന്മാർ ശബത്തു​നി​യമം ലംഘി​ച്ചെന്നു പരീശ​ന്മാർ ആരോ​പി​ച്ചു. രണ്ടു തിരു​വെ​ഴു​ത്തു​ദൃ​ഷ്ടാ​ന്ത​ങ്ങ​ളും ഹോ​ശേ​യ​യിൽനി​ന്നുള്ള ഒരു വാക്യ​വും ഉപയോ​ഗി​ച്ചു​കൊ​ണ്ടാ​ണു യേശു അതിനു മറുപടി കൊടു​ത്തത്‌. അതിലൂ​ടെ ശബത്തു​നി​യ​മ​ത്തി​ന്റെ ശരിയായ ഉദ്ദേശ്യം മനസ്സി​ലാ​ക്കാ​നും ദയ കാണി​ക്കാ​നും പരീശ​ന്മാർ പരാജ​യ​പ്പെ​ട്ടെന്നു യേശു തുറന്നു​കാ​ട്ടി. ദൈവ​വ​ചനം വായി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും അതിനു ചേർച്ച​യിൽ മാറ്റം വരുത്താൻ അവർക്കു കഴിയാ​തെ​പോ​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? കാരണം അവരുടെ മനോ​ഭാ​വം ശരിയ​ല്ലാ​യി​രു​ന്നു. തങ്ങൾ എല്ലാവ​രെ​ക്കാ​ളും അറിവു​ള്ള​വ​രാ​ണെന്നു കാണി​ക്കാ​നും മറ്റുള്ള​വ​രു​ടെ കുറ്റം കണ്ടുപി​ടി​ക്കാ​നും ഉള്ള ലക്ഷ്യത്തി​ലാണ്‌ അവർ വായി​ച്ചി​രു​ന്നത്‌. അവരുടെ ആ മനോ​ഭാ​വം വായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ശരിയായ അർഥം മനസ്സി​ലാ​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടഞ്ഞു.—മത്താ. 23:23; യോഹ. 5:39, 40.

13. നമ്മൾ ഏതു മനോ​ഭാ​വ​ത്തോ​ടെ ബൈബിൾ വായി​ക്കണം, എന്തു​കൊണ്ട്‌?

13 ബൈബിൾ വായി​ക്കു​മ്പോൾ നമുക്കു ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്ക​ണ​മെന്നു യേശു​വി​ന്റെ വാക്കുകൾ പഠിപ്പി​ക്കു​ന്നു. പരീശ​ന്മാ​രെ​പ്പോ​ലെ​യാ​യി​രി​ക്കാ​തെ നമ്മൾ താഴ്‌മ​യു​ള്ള​വ​രും പഠിക്കാൻ മനസ്സു​ള്ള​വ​രും ആയിരി​ക്കണം. ‘വചനം നമ്മളിൽ ഉൾനടാൻ വിനയ​പൂർവം ദൈവത്തെ അനുവ​ദി​ക്കുക.’ (യാക്കോ. 1:21) നമ്മൾ വിനയ​മു​ള്ള​വ​രാ​ണെ​ങ്കിൽ ദൈവ​വ​ചനം നമ്മളിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ അനുവ​ദി​ക്കും. അഹങ്കാ​ര​വും മറ്റുള്ള​വ​രു​ടെ കുറ്റം കണ്ടുപി​ടി​ക്കാ​നുള്ള പ്രവണ​ത​യും ഒഴിവാ​ക്കി​യാ​ലേ സ്‌നേഹം, ദയ, അനുകമ്പ പോലുള്ള ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള ബൈബിൾപാ​ഠ​ങ്ങൾക്കു നമ്മുടെ ജീവി​തത്തെ സ്വാധീ​നി​ക്കാ​നാ​കൂ.

ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ദൈവ​വ​ച​നത്തെ നമ്മൾ അനുവ​ദി​ക്കു​ന്നു​ണ്ടോ​യെന്ന്‌ എങ്ങനെ കണ്ടുപി​ടി​ക്കാം? (14-ാം ഖണ്ഡിക കാണുക)f

14. നമ്മളിൽ മാറ്റങ്ങൾ വരുത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കു​ന്നു​ണ്ടോ എന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (ചിത്ര​ങ്ങ​ളും കാണുക.)

14 മറ്റുള്ള​വ​രോ​ടുള്ള നമ്മുടെ പെരു​മാ​റ്റം നോക്കി​യാൽ, ദൈവ​വ​ചനം നമ്മളിൽ മാറ്റം വരുത്തു​ന്നു​ണ്ടോ ഇല്ലയോ എന്നു മനസ്സി​ലാ​ക്കാ​നാ​കും. മാറ്റങ്ങൾ വരുത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കുന്ന കാര്യ​ത്തിൽ പരീശ​ന്മാർ പരാജ​യ​പ്പെട്ടു. അതു​കൊ​ണ്ടു​തന്നെ ‘കുറ്റമി​ല്ലാ​ത്ത​വരെ അവർ കുറ്റം വിധിച്ചു.’ (മത്താ. 12:7) നമ്മുടെ കാര്യ​ത്തി​ലും അങ്ങനെ സംഭവി​ക്കാം. അതു​കൊണ്ട്‌ ചിന്തി​ക്കുക: ഞാൻ മറ്റുള്ള​വ​രു​ടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്കു​ക​യും അതെക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും ചെയ്യാ​റു​ണ്ടോ? അതോ അവരുടെ കുറ്റം കണ്ടുപി​ടി​ക്കാ​നാ​ണോ എന്റെ ചായ്‌വ്‌. ഞാൻ മറ്റുള്ള​വ​രോ​ടു ദയയോ​ടെ ഇടപെ​ടു​ക​യും തെറ്റുകൾ ക്ഷമിക്കാൻ മനസ്സു​കാ​ണി​ക്കു​ക​യും ചെയ്യാ​റു​ണ്ടോ? അതോ എല്ലാവ​രെ​യും വിമർശി​ക്കു​ക​യും പക വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്ന ഒരാളാ​ണോ? ദൈവ​വ​ച​ന​ത്തിൽനിന്ന്‌ വായി​ക്കുന്ന കാര്യങ്ങൾ നമ്മുടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും പ്രവൃ​ത്തി​ക​ളെ​യും സ്വാധീ​നി​ക്കു​ന്നു​ണ്ടോ എന്നു തിരി​ച്ച​റി​യാൻ ഇത്തരം ചോദ്യ​ങ്ങൾ സഹായി​ക്കും.—1 തിമൊ. 4:12, 15; എബ്രാ. 4:12.

ദൈവ​വ​ചനം വായി​ക്കു​ന്നതു നമുക്കു സന്തോഷം തരും

15. തിരു​വെ​ഴു​ത്തു​ക​ളോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു?

15 യേശു തിരു​വെ​ഴു​ത്തു​കളെ സ്‌നേ​ഹി​ച്ചു. അതെക്കു​റിച്ച്‌ സങ്കീർത്തനം 40:8-ൽ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞി​രി​ക്കു​ന്നു.” അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ യേശു സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു, ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ വിജയി​ക്കു​ക​യും ചെയ്‌തു. ദൈവ​വ​ചനം വായി​ക്കു​ക​യും അതിനെ സ്‌നേ​ഹി​ക്കാൻ പഠിക്കു​ക​യും ചെയ്‌താൽ നമുക്കും യേശു​വി​നെ​പ്പോ​ലെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ നമ്മൾ വിജയി​ക്കു​ക​യും ചെയ്യും.—സങ്കീ. 1:1-3.

16. ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാൻ നിങ്ങൾ എന്താണു ചെയ്യാൻപോ​കു​ന്നത്‌? (“വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ വാക്കുകൾ നിങ്ങളെ സഹായി​ക്കും” എന്ന ചതുരം കാണുക.)

16 യേശു​വി​ന്റെ വാക്കു​ക​ളിൽനി​ന്നും മാതൃ​ക​യിൽനി​ന്നും പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ നമ്മുടെ ബൈബിൾവാ​യന മെച്ച​പ്പെ​ടു​ത്താൻ നമുക്കു ശ്രമി​ക്കാം. പ്രാർഥി​ക്കു​ക​യും സാവകാ​ശം വായി​ക്കു​ക​യും ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെറിയ കുറി​പ്പു​കൾ തയ്യാറാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ വായി​ക്കുന്ന ഭാഗം നന്നായി മനസ്സി​ലാ​ക്കാൻ നമുക്കാ​കും. ഇനി, വായി​ക്കു​മ്പോൾ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കുക. ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ വായിച്ച ഭാഗ​ത്തെ​ക്കു​റിച്ച്‌ നന്നായി പഠിക്കു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. അത്ര കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കാത്ത ബൈബിൾഭാ​ഗ​ങ്ങ​ളിൽപ്പോ​ലു​മുള്ള വിലപ്പെട്ട പാഠങ്ങൾ കണ്ടെത്താൻ ശ്രമി​ച്ചു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ കൂടുതൽ നന്നായി ഉപയോ​ഗി​ക്കാൻ നമുക്കു പഠിക്കാ​നാ​കും. വായി​ക്കു​മ്പോൾ ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌. എങ്കിൽ മാത്രമേ വായി​ക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാ​കു​ക​യു​ള്ളൂ. ഈ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നെ​ങ്കിൽ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നമുക്കു കൂടുതൽ പ്രയോ​ജനം നേടാ​നാ​കും, യഹോ​വ​യോ​ടു നമ്മൾ കൂടുതൽ അടുക്കു​ക​യും ചെയ്യും.—സങ്കീ. 119:17, 18; യാക്കോ. 4:8.

വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ വാക്കുകൾ നിങ്ങളെ സഹായിക്കും

  • വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക, വിവേ​ച​നാ​പ്രാ​പ്‌തി വളർത്തി​യെ​ടു​ക്കുക. അപ്പോൾ ആ കാര്യങ്ങൾ ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു തിരി​ച്ച​റി​യാ​നാ​കും.—മത്താ. 24:15; ലൂക്കോ. 10:25-37.

  • വില​യേ​റിയ സത്യങ്ങൾ കണ്ടുപി​ടി​ക്കാൻ ഓരോ ബൈബിൾവി​വ​ര​ണ​വും ശ്രദ്ധ​യോ​ടെ പഠിക്കുക.—മർക്കോ. 12:18-27.

  • ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കുക. അങ്ങനെ മറ്റുള്ള​വ​രോ​ടു ദയയോ​ടെ ഇടപെ​ടാൻ നിങ്ങൾക്കാ​കും.—മത്താ. 12:1-8.

ബൈബിൾ വായി​ക്കു​മ്പോൾ . . .

  • കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ എന്തു സഹായി​ക്കും?

  • വില​യേ​റിയ സത്യങ്ങൾ കണ്ടെത്താൻ എന്തു സഹായി​ക്കും?

  • ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തു സഹായി​ക്കും?

ഗീതം 95 വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളിഞ്ഞുവരുന്നു

a യഹോവയുടെ ആരാധ​ക​രായ നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കാൻ ശ്രമി​ക്കു​ന്നു. മറ്റുള്ള​വ​രും ബൈബിൾ വായി​ക്കാ​റു​ണ്ടെ​ങ്കി​ലും വായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ അർഥം ശരിക്കും മനസ്സി​ലാ​ക്കു​ന്നില്ല. യേശു​വി​ന്റെ നാളിലെ ചിലരു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​കൾ വായി​ച്ചി​രുന്ന ചില​രോ​ടു യേശു പറഞ്ഞ വാക്കു​ക​ളിൽനിന്ന്‌ നമുക്കു ചില കാര്യങ്ങൾ പഠിക്കാ​നാ​കും. ബൈബിൾവാ​യ​ന​യിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന പാഠങ്ങ​ളാണ്‌ അവ.

b സ്‌നാനമേറ്റ്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​പ്പോൾ, മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പു​ണ്ടാ​യി​രുന്ന ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ഓർമകൾ യേശു​വി​നു തിരികെ കിട്ടി​യി​രി​ക്കണം.—മത്താ. 3:16.

c മറിയയ്‌ക്കു തിരു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മാ​യി​രു​ന്നു, തന്റെ സംഭാ​ഷ​ണ​ത്തിൽ അവ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ലൂക്കോ. 1:46-55) സാധ്യ​ത​യ​നു​സ​രിച്ച്‌, യോ​സേ​ഫി​നും മറിയ​യ്‌ക്കും സ്വന്തമാ​യി തിരു​വെ​ഴു​ത്തു​ക​ളു​ടെ ചുരു​ളു​കൾ വാങ്ങാ​നുള്ള പണമി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സിന​ഗോ​ഗിൽ ദൈവ​വ​ചനം വായി​ക്കു​മ്പോൾ അവർ നന്നായി ശ്രദ്ധി​ക്ക​ണ​മാ​യി​രു​ന്നു. എങ്കിൽ മാത്രമേ അവ വീണ്ടും ഓർത്തെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

d 2013 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലുക—‘അവൻ ജീവനു​ള്ള​വ​രു​ടെ ദൈവ​മാ​കു​ന്നു’” എന്ന ലേഖനം കാണുക.

e മത്തായി 19:4-6 വരെയുള്ള വാക്യ​ങ്ങ​ളി​ലും യേശു പരീശ​ന്മാ​രോട്‌, “നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ” എന്നു ചോദി​ക്കു​ന്ന​താ​യി കാണാം. സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള തിരു​വെ​ഴു​ത്തു​വി​വ​രണം വായി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണ​ത്തെ​പ്പറ്റി അത്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ അവർ ശ്രമി​ച്ചില്ല.

f ചിത്രത്തിന്റെ വിവരണം: മീറ്റി​ങ്ങി​ന്റെ സമയത്ത്‌ രാജ്യ​ഹാ​ളി​ലെ ഓഡി​യോ-വീഡി​യോ സംവി​ധാ​നം കൈകാ​ര്യം ചെയ്യുന്ന സഹോ​ദ​ര​ന്മാ​രിൽ ഒരാൾ പല തെറ്റുകൾ വരുത്തു​ന്നു. എങ്കിലും മീറ്റി​ങ്ങി​നു ശേഷം കൂടെ​യുള്ള മറ്റു സഹോ​ദ​ര​ന്മാർ അദ്ദേഹത്തെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം ചെയ്‌ത നല്ല ശ്രമങ്ങളെ അഭിന​ന്ദി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക