വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 1 പേ. 15
  • നിങ്ങൾക്കും ജ്ഞാനം നേടാം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്കും ജ്ഞാനം നേടാം!
  • ഉണരുക!—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • തന്റെ ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ ദൈവം നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു
  • ദൈവ​ത്തി​ന്റെ ജ്ഞാനം നിങ്ങൾക്കും ലഭ്യമാണ്‌
  • ദൈവം നമ്മളോടു സംസാരിക്കുന്നത്‌ എങ്ങനെയാണ്‌?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • ദൈവമുണ്ടോ? ഉണ്ടെങ്കിൽ, എനിക്ക്‌ എന്തു നേട്ടം?
    ഉണരുക!—2015
  • ശരിയോ? തെറ്റോ? തിര​ഞ്ഞെ​ടു​ക്കേ​ണ്ടതു നിങ്ങളാണ്‌
    2024 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ദൈവത്തിനു പ്രസാദകരമായ സത്യോപദേശങ്ങൾ
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 1 പേ. 15

നിങ്ങൾക്കും ജ്ഞാനം നേടാം!

“തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.” (2 തിമൊ​ഥെ​യൊസ്‌ 3:16) ഈ വാക്യ​ത്തിൽ “ദൈവ​പ്ര​ചോ​ദി​ത​മാ​യി” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവം തന്റെ ചിന്തകൾ ബൈബിൾ എഴുത്തു​കാ​രു​ടെ മനസ്സി​ലേക്കു പകർന്നു​കൊ​ടു​ത്ത​തി​നെ​യാണ്‌.

ബൈബിളിനെക്കുറിച്ചുള്ള ചില വസ്‌തു​ത​കൾ

  • ഒരു പുസ്‌തകത്തിന്റെ ഭാഗങ്ങൾ.

    66

    പുസ്‌തകങ്ങൾ അല്ലെങ്കിൽ ഭാഗങ്ങൾ ചേർന്ന​താണ്‌ ബൈബിൾ.

  • എഴുതിക്കൊണ്ടിരിക്കുന്ന ഒരു കൈ. മുകളിൽനിന്ന്‌ വെളിച്ചം.

    40

    ആളുകളെ ബൈബിൾ എഴുതാൻ ദൈവം ഉപയോ​ഗി​ച്ചു.

  • ചൊരിമണൽ ഘടികാരം.

    ബി.സി. 1513-ൽ

    ബൈബിൾ എഴുതാൻ തുടങ്ങി, 3,500-ലധികം വർഷങ്ങൾക്കു​മുമ്പ്‌!

  • വ്യത്യസ്‌ത ഭാഷകളിലുള്ള അക്ഷരങ്ങൾ.

    3,000-ത്തിലധി​കം

    ഭാഷകളിൽ ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ലഭ്യമാണ്‌.

തന്റെ ജ്ഞാനത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ ദൈവം നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു

‘നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യു​ന്നത്‌ യഹോവ എന്ന ഞാനാണ്‌. നീ എന്റെ കല്‌പ​നകൾ അനുസ​രി​ച്ചാൽ എത്ര നന്നായി​രി​ക്കും! അപ്പോൾ നിന്റെ സമാധാ​നം നദി​പോ​ലെ​യും നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ​യും ആയിത്തീ​രും.’—യശയ്യ 48:17, 18.

ഈ വാക്കുകൾ ദൈവം നിങ്ങ​ളോട്‌ ഓരോ​രു​ത്ത​രോ​ടും നേരിട്ട്‌ പറയു​ന്ന​താ​യി ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ. നിങ്ങൾ എന്നും സന്തോ​ഷ​ത്തോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും ഇരിക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. അതിന്‌ ദൈവ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.

ദൈവ​ത്തി​ന്റെ ജ്ഞാനം നിങ്ങൾക്കും ലഭ്യമാണ്‌

“സന്തോ​ഷ​വാർത്ത സകല ജനതക​ളോ​ടും പ്രസം​ഗി​ക്കേ​ണ്ട​താണ്‌.”—മർക്കോസ്‌ 13:10.

ഈ ‘സന്തോ​ഷ​വാർത്ത​യിൽ’ ഇന്നുള്ള കഷ്ടപ്പാ​ടു​കൾക്കെ​ല്ലാം ഒരു അവസാനം വരു​മെ​ന്നും ഈ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​യി​ത്തീ​രു​മെ​ന്നും നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ഭൂമി​യിൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​മെ​ന്നും ഉള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ ഉൾപ്പെ​ടു​ന്നു. ബൈബി​ളിൽനി​ന്നുള്ള ഈ സന്ദേശം യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​ങ്ങും അറിയി​ക്കു​ന്നു.

ബൈബിൾ വായിച്ചപ്പോൾ എന്റെ സംശയ​ങ്ങൾക്കെ​ല്ലാം ഉത്തരം കിട്ടി

“ചെറു​പ്പം​മു​തലേ സ്രഷ്ടാവ്‌ ആരാ​ണെ​ന്നു​ള്ളത്‌ എന്റെ വലി​യൊ​രു സംശയം ആയിരു​ന്നു. ഞാൻ എപ്പോ​ഴും ചിന്തി​ക്കു​മാ​യി​രു​ന്നു, ‘ഓരോ ജനതയ്‌ക്കും എങ്ങനെ​യാണ്‌ അവരു​ടേ​തായ ദൈവ​വും സ്രഷ്ടാ​വും ഉണ്ടായി​രി​ക്കുക?’ എന്നാൽ റോമർ 3:29-ൽ പറഞ്ഞി​രി​ക്കുന്ന കാര്യം എനിക്കു വളരെ ഇഷ്ടപ്പെട്ടു. അവിടെ പറയു​ന്നത്‌, സത്യ​ദൈവം ‘ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ ദൈവം’ ആണെന്നാണ്‌. ആ ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌, യഹോവ. നമ്മളെ​യെ​ല്ലാം സുഹൃ​ത്തു​ക്ക​ളാ​ക്ക​ണ​മെ​ന്നാണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം.”—രാകേഷ്‌.

രാകേഷ്‌.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക