നാം അന്ത്യനാളുകളിലാണോ ജീവിക്കുന്നത്?
“ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ” എന്ന പദപ്രയോഗം കെയ്റോയ് ഖലെപോയ് എന്ന ഗ്രീക്കു വാക്കിന്റെ പരിഭാഷയാണ്. (2 തിമോത്തി 3:1, NW) ഖലെപോയ് എന്ന പദം “ഉഗ്ര”മായ എന്ന് അക്ഷരീയ അർഥമുള്ള ഒരു പദത്തിന്റെ ബഹുവചനമാണ്. അതിന് ഭീഷണി, ആപത്ത് എന്നിങ്ങനെ അർഥമുണ്ട്. ആ പദം “തിൻമയുടെ വൻ കടന്നാക്രമണത്തെ” പരാമർശിക്കുന്നു എന്ന് ഒരു ബൈബിൾ വ്യാഖ്യാതാവു പറയുന്നു. അതുകൊണ്ട് മുൻ യുഗങ്ങൾ അസ്വാസ്ഥ്യം അനുഭവിച്ചെന്നുവരികിലും “അന്ത്യനാളുകൾ” അസാധാരണമാംവിധം കിരാതമായിരിക്കും. 2 തിമൊഥെയൊസ് 3:13 അതിനെക്കുറിച്ചു പറയുന്നതുപോലെ, “ദുഷ്ടമനുഷ്യരും മായാവികളും . . . മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.”
ഇതു നമ്മുടെ നാളിനെ വർണിക്കുന്നുണ്ടോ? 2 തിമൊഥെയൊസ് 3:2-5-ലെ ചില പ്രത്യേക തെളിവുകൾ നമുക്കൊന്നു വിശകലനം ചെയ്യാം. എന്നിട്ട് നാം അന്ത്യനാളുകളിലാണു ജീവിക്കുന്നത് എന്ന് അവ സൂചിപ്പിക്കുന്നുണ്ടോ എന്നുനോക്കാം..
‘മനുഷ്യർ പണസ്നേഹികൾ ആയിരിക്കും.’—2 തിമോത്തി 3:2, NW.
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നതനുസരിച്ച് തട്ടിപ്പ് “സാമ്പത്തിക കുററകൃത്യത്തിന്റെ ഒരു മദിരോത്സവം” ആയിത്തീർന്നിരിക്കുന്നു. ഐക്യനാടുകളിൽ, ആരോഗ്യ-സംരക്ഷണത്തിൽത്തന്നെയുള്ള തട്ടിപ്പ് വർഷംതോറും 5,000 കോടി ഡോളറിനും 8,000 കോടി ഡോളറിനും ഇടയ്ക്കാണ്. ദുഃഖകരമെന്നു പറയട്ടെ, അത്തരം ആത്മാർഥതയില്ലായ്മ സാധാരണമായിത്തീർന്നിരിക്കുന്നു. എത്തിക്സ് റിസോഴ്സ് സെൻററിന്റെ പ്രസിഡൻറ് ഗാരി എഡ്വേർഡ്സ് ഇപ്രകാരം നിരീക്ഷിക്കുന്നു: “ആത്മാർഥതയില്ലായ്മയെ ചിലപ്പോൾ പ്രകീർത്തിക്കുന്ന ഒരു സംസ്കാര”മാണു നമുക്കുള്ളത്. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “നാം വില്ലൻമാരെയും രാഷ്ട്രീയക്കാരെയും ഗവൺമെൻറിനെ പററിച്ചിട്ടു ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്ന വ്യാപാരികളെയും വീരൻമാരാക്കുന്നു.”
‘അഹങ്കാരികൾ.’—2 തിമോത്തി 3:2, NW.
അഹങ്കാരിയായ വ്യക്തി മററുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്നു. ഇന്നു കാണുന്ന വർഗീയവും ദേശീയവുമായ മുൻവിധിയിൽനിന്ന് ഇത് എത്ര വ്യക്തമാണ്! “എല്ലാ ന്യൂനപക്ഷങ്ങളും സാധ്യതയുള്ള ഇരകളാണ്,” ടൊറൊന്റോ കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. “ജർമനിയിൽ വർഗീയ അക്രമം വർധിക്കുകയാണ്, ഐക്യനാടുകളിൽ കു ക്ലുക്സ് ക്ലാൻ സജീവമാണ്. ടൊറൊന്റോയിൽ സ്വസ്തികകൾ പാതയോരങ്ങളെയും സിനഗോഗുകളെയും വികൃതമാക്കുന്നു.” കാനഡയിലെ യഹൂദ കോൺഗ്രസ്സിന്റെ പ്രസിഡൻറായ ഇർവിങ് അബെല പറയുന്നു: “നമ്മൾ അത് സ്വീഡനിലും ഇററലിയിലും ഹോളണ്ടിലും ബെൽജിയത്തിലും ജർമനിയിലും എന്നു വേണ്ടാ, എല്ലായിടത്തും കാണുന്നു.”
‘മാതാപിതാക്കളെ അനുസരിക്കാത്തവർ.’—2 തിമോത്തി 3:2, NW.
“രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ജനനനിരക്കിൽ ഉണ്ടായ കാര്യമായ വർധനവിന്റെ സമയത്തുണ്ടായ കുട്ടികളുടെ തലമുറ വായാടികളും എതിരിടുന്നവരും ആദരവില്ലാത്തവരുമായ വഴക്കാളിക്കുട്ടികളുടെ തലമുറയാണെന്നു പലരും മുദ്രകുത്തുന്നു” എന്ന് ദ ടൊറൊന്റോ സ്ററാർ പറയുന്നു. വീട്ടിൽ ആരംഭിക്കുന്ന മത്സര മനോഭാവം പലപ്പോഴും സ്കൂളിലേക്കും വ്യാപിക്കുന്നു. വെറും നാലു വയസ്സുള്ള കുട്ടികൾപോലും തർക്കുത്തരം പറയുന്നതായി ഒരു അധ്യാപിക നിരീക്ഷിച്ചു. “പഠിപ്പിക്കുന്നതിനെക്കാൾ കൂടുതൽ സമയം സ്വഭാവം കൈകാര്യം ചെയ്യാനാണ് അധ്യാപകർ ചെലവഴിക്കുന്നത്,” അവർ പറയുന്നു. തീർച്ചയായും, എല്ലാ യുവാക്കളും മത്സരമനോഭാവക്കാരല്ല. എങ്കിലും, “ഏതിനോടും തീരെ കുറച്ചുമാത്രം ആദരവുകാണിക്കാൻ അവർക്കു പ്രവണതയുള്ളതായി കാണപ്പെടുന്നു” എന്ന് അനുഭവസമ്പന്നനായ ഒരു ഹൈസ്കൂൾ അധ്യാപകൻ ബ്രൂസ് മക്ഗ്രെഗർ പറയുന്നു.
‘സ്വാഭാവിക പ്രിയമില്ലാത്തവർ.’—2 തിമോത്തി 3:3, NW.
മറെറവിടത്തെക്കാളുമധികം സ്വാഭാവികപ്രിയം ഉണ്ടായിരിക്കേണ്ട കുടുംബത്തിൽ ഈ അന്ത്യനാളുകളിൽ കാര്യമായ അധഃപതനം പ്രകടമായിരിക്കും. “അമേരിക്കൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭവനത്തിലെ അക്രമം പരിക്കിന്റെയും മരണത്തിന്റെയും മുഖ്യകാരണമാണ്. എന്തുകൊണ്ടെന്നാൽ ഇത് വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ, കടന്നാക്രമണങ്ങൾ ഇവയെല്ലാംകൂടിചേർന്ന് ഉണ്ടാക്കുന്നതിനെക്കാൾ കൂടുതൽ ഹാനിവരുത്തുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. കുട്ടികളുടെ ബലാൽസംഗങ്ങളിൽ മിക്കവയും നടത്തപ്പെടുന്നതു കുട്ടികൾ ആശ്രയിക്കുന്ന കുടുംബാംഗങ്ങളാലാണ്. ഉയർന്ന വിവാഹമോചന നിരക്കും പ്രായമായവരോടുള്ള ദുഷ്പെരുമാററവും ഗർഭച്ഛിദ്രവും അനേകർക്ക് “സ്വാഭാവികമായ മനുഷ്യസ്നേഹം . . . തീർത്തും കുറവാണെ”ന്നുള്ളതിനു തെളിവാണ്.—ഫിലിപ്സ്.
“ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും.”—2 തിമോത്തി 3:3, NW.
“കൊച്ചു കൊലയാളികൾക്ക് പ്രേരണയുടെ വലിയ ആവശ്യമൊന്നുമില്ലെ”ന്ന് പത്രപംക്തിയെഴുത്തുകാരനായ ബോബ് ഹെർബെർട്ട് എഴുതുന്നു. “‘പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ’ മറെറാരു മനുഷ്യനെ വെടിവെച്ചുകൊല്ലുന്ന രീതി പല കുട്ടികളും ഉത്സാഹപൂർവം ആശ്ലേഷിച്ചിരിക്കുന്നു.” ചില മാതാപിതാക്കൾക്കും ധാർമികബോധം ഇല്ലാത്തതായി തോന്നുന്നു. കഴിയുന്നിടത്തോളം പെൺകുട്ടികളുമായി ലൈംഗികമായി ബന്ധപ്പെട്ടുകൊണ്ട് മത്സരിച്ചു പോയിൻറുകൾ വാരിക്കൂട്ടിയതിന് കൗമാരപ്രായക്കാരായ ഒരു സംഘം ആൺകുട്ടികളെ കുററംവിധിച്ചപ്പോൾ ഒരു പിതാവ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ചോരത്തിളപ്പുള്ള ഏതൊരു അമേരിക്കൻ പയ്യനും ഈ പ്രായത്തിൽ ചെയ്യാത്തതൊന്നുമല്ല എന്റെ പയ്യൻ ചെയ്തിരിക്കുന്നത്.”
‘ദൈവപ്രിയരായിരിക്കുന്നതിനെക്കാൾ ഉല്ലാസപ്രിയർ.’—2 തിമോത്തി 3:4, NW.
ഒരു കണക്കനുസരിച്ച്, കൗമാരപ്രായക്കാർ ഒരു മതവിഭാഗവുമായി ഒരു മണിക്കൂർ ചെലവഴിക്കുന്നെങ്കിൽ ഇലക്ട്രോണിക് മാധ്യമവുമായി ചെലവഴിക്കുന്നതു 15 മണിക്കൂറാണ്. “മാധ്യമങ്ങളുടെ ശക്തമായ സ്വാധീനത്തിൻകീഴിൽ കടകളിലും സ്കൂൾ ഹാളുകളിലും തഴച്ചുവളരുന്ന സംസ്കാരമാണ് ഇന്ന് കൗമാരജീവിതത്തെ ഭരിക്കുന്നത്” എന്ന് അൽററൂണാ മിറർ റിപ്പോർട്ടുചെയ്യുന്നു. “അടുത്തത് കുടുംബമാണ്. ലിസ്ററിന്റെ ഒടുവിലത്തെതാണു പള്ളി.” മിറർ ഇങ്ങനെയും നിരീക്ഷിക്കുന്നു: “മാതാപിതാക്കൾ ഇല്ലാതിരിക്കുകയും പള്ളികൾ നിശബ്ദമായിരിക്കുകയും ചെയ്താൽ ചെറുപ്പക്കാരുടെ ജീവിതത്തിൽ ഏററവും സ്വാധീനം പ്രയോഗിക്കുന്നതു മാധ്യമമായിരിക്കും.”
“ദൈവികഭക്തിയുടെ ഒരു രൂപം മാത്രമുള്ളവരും അതിന്റെ ശക്തിയില്ലാത്തവരും.”—2 തിമോത്തി 3:5, NW.
ബൈബിൾസത്യത്തിനു ജീവിതങ്ങളെ മാററാനുള്ള ശക്തിയുണ്ട്. (എഫെസ്യർ 4:22-24) എന്നാൽ തികച്ചും ദൈവവിരുദ്ധമായ ചില ക്രിയകൾ നടക്കുന്നതു മതത്തിന്റെ മറപിടിച്ചാണ്. പരിതാപകരമായ ഒരു ഉദാഹരണം പുരോഹിതൻമാർ കുട്ടികളോടു ചെയ്യുന്ന ലൈംഗികമായ ദുഷ്പെരുമാററമാണ്. “പുരോഹിതൻമാർ തങ്ങളെ മാനഭംഗപ്പെടുത്തിയെന്നു പറയുന്ന 200 കക്ഷികളുടെ കേസുകൾ 27 സംസ്ഥാനങ്ങളിൽ കെട്ടിക്കിടപ്പുണ്ട്” എന്ന് ഐക്യനാടുകളിലെ ഒരു വക്കീൽ “പറയുന്നതായി” ദ ന്യൂയോർക്ക് ടൈംസ് എഴുതുന്നു. സത്യത്തിൽ, ഈ പുരോഹിതർ കാട്ടുന്ന ദൈവഭക്തിയുടെ ഏതൊരു രൂപവും നാട്യവും അവരുടെ ദുഷ്ട പ്രവൃത്തികളാൽ വെറും കാപട്യമെന്നു വെളിവായിരിക്കുന്നു.
അന്ത്യനാളുകളുടെ കൂടുതലായ തെളിവുകൾ
മനുഷ്യർ പിൻവരുന്ന സ്വഭാവക്കാരും ആയിരിക്കുമെന്ന് 2 തിമോത്തി 3:2-4, [NW] പറയുന്നു . . .
◻ പൊങ്ങച്ചക്കാർ
◻ ദൂഷകൻമാർ
◻ നന്ദിയില്ലാത്തവർ
◻ അവിശ്വസ്തർ
◻ യോജിപ്പിലെത്താൻ മനസ്സില്ലാത്തവർ
◻ ഏഷണിക്കാർ
◻ ആത്മനിയന്ത്രണമില്ലാത്തവർ
◻ ദ്രോഹികൾ
◻ വഴങ്ങാത്തവർ
◻ നിഗളത്താൽ ചീർത്തവർ
‘നിന്റെ സാന്നിധ്യത്തിന്റെ അടയാളം’
തന്റെ മരണത്തിനു തൊട്ടുമുമ്പ് യേശുവിനോട് ഇങ്ങനെ ചോദിച്ചു: “നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്തായിരിക്കും?” (മത്തായി 24:3, NW) അന്ത്യനാളുകളെ സ്വഭാവവത്കരിക്കുന്ന അവസ്ഥകളും സംഭവങ്ങളും യേശു പ്രത്യേകം ചൂണ്ടിക്കാട്ടി. അവയിൽ ചിലത് നമുക്കു പരിശോധിക്കാം.
“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.”—മത്തായി 24:7.
“ഇരുപതാം നൂററാണ്ട്—പൊതുവേ സാമൂഹിക പുരോഗതിയുടെയും ദരിദ്രരുടെ ജീവിതത്തിൽ ഗവൺമെൻറുകാട്ടുന്ന ഉയർന്ന കരുതലിന്റെയും ഒരു നൂററാണ്ടാണെങ്കിലും അത് യന്ത്രത്തോക്ക്, ടാങ്ക്, ബി-52, ന്യൂക്ലിയർ ബോംബ്, മിസൈൽ എന്നിവയാൽ ഭരിക്കപ്പെട്ടിരിക്കുകയാണ്. മറേറതൊരു യുഗത്തിലേതിനെക്കാളും രക്തരൂക്ഷിതവും വിനാശകരവുമായ യുദ്ധങ്ങൾ ഈ യുഗത്തെ എടുത്തുകാട്ടിയിരിക്കുന്നു.”—ചരിത്രത്തിലെ നാഴികക്കല്ലുകൾ (ഇംഗ്ലീഷ്).
‘അവിടവിടെ ഭൂകമ്പങ്ങൾ.’—മത്തായി 24:7.
റിക്ററർ സ്കെയിലിൽ 7.5 മുതൽ 8.3 വരെ വരുന്ന ഭൂകമ്പങ്ങൾ ഈ നൂററാണ്ടിൽ ചിലി, ചൈന, ഇന്ത്യ, ഇറാൻ, ഇററലി, ജപ്പാൻ, പെറു, ടർക്കി എന്നിവിടങ്ങളിൽ ഉണ്ടായി.
‘ഭയങ്കരകാഴ്ചകൾ ഉണ്ടാകും.’—ലൂക്കൊസ് 21:11.
സമീപ വർഷങ്ങളിലെ ഭീതിപ്പെടുത്തുന്ന വികാസങ്ങൾ നിമിത്തം മനുഷ്യരുടെ ജീവിതത്തിലെ ഏററവും വലിയ ഒററപ്പെട്ട വികാരം സാധ്യതയനുസരിച്ച് ഭയമാണ്. തങ്ങളുടെ സുരക്ഷിതത്വത്തെയും ജീവനെ തന്നെയും ഭീഷണിപ്പെടുത്തുന്ന യുദ്ധം, കുററകൃത്യം, മലിനീകരണം, രോഗം, പണപ്പെരുപ്പം എന്നിവയെയും മററു പല കാര്യങ്ങളെയും മനുഷ്യർ ഭയപ്പെടുന്നു.
‘ഭക്ഷ്യക്ഷാമങ്ങൾ.’—മത്തായി 24:7.
“സഹായസംഘങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ പട്ടിണി പെരുകുന്നു”വെന്ന് ന്യൂ സയൻറിസ്ററ് മാസികയിലെ ഒരു തലക്കെട്ട് പ്രഖ്യാപിക്കുന്നു. ഒരു മുൻ യു.എസ്. പ്രസിഡൻറ് പറയുന്നതനുസരിച്ച് ഈ ഗ്രഹത്തെ രണ്ടു പതിററാണ്ടുകൾക്കുള്ളിൽ നശിപ്പിക്കുമെന്ന് ക്ഷാമം ഭീഷണിമുഴക്കുന്നു. “ഭീതിദങ്ങളായ അത്തരം പ്രവചനങ്ങൾ ഉണ്ടായിട്ടും സമ്പന്ന രാജ്യങ്ങൾ വികസ്വര രാജ്യങ്ങളിലെ കാർഷിക പുരോഗതിക്കുവേണ്ടി നൽകുന്ന സഹായത്തിന്റെ അളവ് നാടകീയമായി കുറഞ്ഞുവരുകയാണ്” എന്ന് ലേഖനം കുറിക്കുന്നു.
‘അവിടവിടെ മഹാവ്യാധികൾ.’—ലൂക്കൊസ് 21:11.
വിദഗ്ധരുടെ ഒരു അണി പറയുന്നതനുസരിച്ച് വർഷംതോറും 50 കോടി ഡോളറിലധികം ചെലവുവരുത്തുന്ന എയ്ഡ്സിനെതിരെയുള്ള യു.എസ്. ഗവൺമെൻറിന്റെ പോരാട്ടത്തെ ഒരു കൊടും പരാജയം എന്നു വിളിച്ചിരിക്കുന്നു. “എയ്ഡ്സുമൂലം നമുക്ക് ഉത്പാദനത്തിന്റെ ഒരു മുഴു തലമുറയെത്തന്നെയുമാണ് നഷ്ടമാകുന്നത്,” ഏതാണ്ട് 200 മുതൽ 300 വരെ രോഗികളെ കൈകാര്യം ചെയ്യുന്ന ഡോ. ഡോണ സ്വീററ് മുന്നറിയിപ്പു നൽകുന്നു. ഐക്യനാടുകളിൽ ഇപ്പോൾ എയ്ഡ്സ് 25 മുതൽ 44 വരെ വയസ്സുള്ള പുരുഷൻമാരുടെയിടയിൽ മരണത്തിന്റെ മുഖ്യകാരണമാണ്.
‘അധർമത്തിന്റെ വർധനവ്.’—മത്തായി 24:12.
2,500 യുവജനങ്ങളുടെ ഒരു യു.എസ്. സർവേ വെളിപ്പെടുത്തുന്നതനുസരിച്ച് അവരിൽ 15 ശതമാനം കഴിഞ്ഞ 30 ദിവസങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ തോക്കു കൊണ്ടുനടക്കുകയും 11 ശതമാനത്തിനു കഴിഞ്ഞവർഷം വെടികൊള്ളുകയും 9 ശതമാനം പേർ ഏതെങ്കിലും സമയത്ത് മറെറാരാളെ വെടിവെക്കുകയും ചെയ്തു.
എന്താണ് മുന്നിൽ?
നാം കണ്ടതുപോലെ മനുഷ്യവർഗം ശരിയായ ഗതിയിൽനിന്നും സമാധാനപൂർണമായ ഒരു ലോകത്തിൽനിന്നും വളരെ അകലെയാണ്. കൃത്യമായി പറഞ്ഞാൽ, മേൽപ്പറഞ്ഞ സാഹചര്യങ്ങൾ മുമ്പ് ഉണ്ടായിട്ടില്ലാത്തവയാണ്. വാസ്തവത്തിൽ, മനുഷ്യ കുടുംബം അപരിചിതമായ ഒരു പ്രദേശത്ത് ആയിരിക്കുന്നതായി സ്വയം കണ്ടെത്തുന്നു. അത് അന്ത്യനാളുകൾ എന്നു വിളിക്കുന്ന ഒരു യുഗത്തിലൂടെ കടന്നുപോകുകയാണ്.
ഈ കാലഘട്ടത്തിനുശേഷം എന്തു സംഭവിക്കും?
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Michael Lewis/Sipa Press