വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • od അധ്യാ. 5 പേ. 30-52
  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ
  • യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട യോഗ്യ​ത​കൾ
  • ആത്മാവി​ന്റെ ഫലം
  • ഐക്യം വളർത്തുന്ന പുരു​ഷ​ന്മാർ
  • മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കു​ന്നത്‌. . .
  • വ്യക്തി​പ​ര​മായ സാഹച​ര്യ​ങ്ങൾക്കു മാറ്റം വരുക​യാ​ണെ​ങ്കിൽ
  • സഭയിലെ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ
  • ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാർ
  • സഭാ സേവന​ക്ക​മ്മി​റ്റി
  • കീഴ്‌പെ​ട്ടി​രി​ക്കുക
  • സംഘട​ന​യി​ലെ മറ്റ്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ
  • സർക്കിട്ട്‌ മേൽവി​ചാ​ര​കൻ
  • ബ്രാഞ്ച്‌ കമ്മിറ്റി
  • ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി​കൾ
  • സ്‌നേ​ഹ​നിർഭ​ര​മായ മേൽവി​ചാ​രണ
  • സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ
    യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിൻറെ ഇഷ്ടം ചെയ്യുന്നു
  • സഞ്ചാരമേൽവിചാരകന്മാർ വിശ്വസ്‌ത ഗൃഹവിചാരകന്മാരായി സേവിക്കുന്ന വിധം
    വീക്ഷാഗോപുരം—1996
  • സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ
    വീക്ഷാഗോപുരം—1996
  • സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനത്തിന്‌ പിൻതുണ കൊടുക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
od അധ്യാ. 5 പേ. 30-52

അധ്യായം 5

ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കുന്ന മേൽവി​ചാ​ര​ക​ന്മാർ

ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു “നല്ല ഇടയൻ” ആണെന്നു തെളി​യി​ച്ചു. (യോഹ. 10:11) ആകാം​ക്ഷ​യോ​ടെ തന്റെ പിന്നാലെ വരുന്ന “ജനക്കൂ​ട്ടത്തെ കണ്ടപ്പോൾ യേശു​വിന്‌ അലിവ്‌ തോന്നി. കാരണം അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും ആയിരു​ന്നു.” (മത്താ. 9:36) പത്രോ​സും മറ്റ്‌ അപ്പോസ്‌ത​ല​ന്മാ​രും യേശു​വി​ന്റെ ഈ സ്‌നേ​ഹ​വും കരുത​ലും ശ്രദ്ധിച്ചു. ഇസ്രാ​യേ​ലി​ലെ വ്യാജ​യി​ട​യ​ന്മാ​രിൽനിന്ന്‌ യേശു എത്ര വ്യത്യസ്‌ത​നാ​യി​രു​ന്നു! ആ ഇടയന്മാർ ആട്ടിൻകൂ​ട്ടത്തെ പാടേ അവഗണി​ച്ചു. ഫലമോ? ആടുകൾ ചിതറു​ക​യും ആത്മീയ​മാ​യി പട്ടിണി​യി​ലാ​കു​ക​യും ചെയ്‌തു. (യഹ. 34:7, 8) ആടുകളെ പരിപാ​ലി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ യേശു നല്ല മാതൃക വെച്ചു. അവർക്കു​വേണ്ടി തന്റെ ജീവൻ വെച്ചു​കൊ​ടു​ക്കാൻപോ​ലും യേശു തയ്യാറാ​യി. “ജീവനെ കാക്കുന്ന ഇടയ”നായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ വിശ്വാ​സ​മു​ള്ള​വരെ സഹായി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെ​ന്നും യേശു​വി​ന്റെ മാതൃക അപ്പോസ്‌ത​ല​ന്മാ​രെ പഠിപ്പി​ച്ചു.​—1 പത്രോ. 2:25.

2 ഒരു അവസര​ത്തിൽ പത്രോ​സി​നോ​ടു സംസാ​രി​ക്കു​മ്പോൾ, ആട്ടിൻകൂ​ട്ടത്തെ തീറ്റു​ക​യും മേയ്‌ക്കു​ക​യും ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു എടുത്തു​പ​റഞ്ഞു. (യോഹ. 21:15-17) ഇതു പത്രോ​സി​ന്റെ ഉള്ളിൽത്തട്ടി. കാരണം, പിന്നീട്‌ ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യി​ലെ മൂപ്പന്മാ​രെ പത്രോസ്‌ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക. നിർബ​ന്ധ​ത്താ​ലല്ല ദൈവ​മു​മ്പാ​കെ മനസ്സോ​ടെ​യും, അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കാ​നുള്ള മോഹ​ത്തോ​ടെയല്ല, അതീവ​താത്‌പ​ര്യ​ത്തോ​ടെ​യും, ദൈവ​ത്തിന്‌ അവകാ​ശ​പ്പെ​ട്ട​വ​രു​ടെ മേൽ ആധിപ​ത്യം നടത്തി​ക്കൊ​ണ്ടല്ല, ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യി​ക്കൊ​ണ്ടും അതു ചെയ്യുക.” (1 പത്രോ. 5:1-3) പത്രോ​സി​ന്റെ ഈ വാക്കുകൾ ഇന്നത്തെ സഭാ​മേൽവി​ചാ​ര​ക​ന്മാർക്കും ബാധക​മാണ്‌. മൂപ്പന്മാർ, മനസ്സോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും ആട്ടിൻകൂ​ട്ട​ത്തി​നു മാതൃ​ക​ക​ളാ​കു​ന്നു, യഹോ​വ​യു​ടെ സേവന​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നു, അങ്ങനെ യേശു​വി​നെ അനുക​രി​ക്കു​ന്നു.​—എബ്രാ. 13:7.

മൂപ്പന്മാർ, മനസ്സോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും ആട്ടിൻകൂ​ട്ട​ത്തി​നു മാതൃ​ക​ക​ളാ​കു​ന്നു. യഹോ​വ​യു​ടെ സേവന​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നു, അങ്ങനെ യേശു​വി​നെ അനുക​രി​ക്കു​ന്നു

3 പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രായ മേൽവി​ചാ​ര​ക​ന്മാർ സഭകളി​ലു​ള്ള​തിൽ നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. കാരണം, അവരുടെ പരിപാ​ല​ന​യി​ലൂ​ടെ നമുക്കു കിട്ടുന്ന പ്രയോ​ജ​നങ്ങൾ അനവധി​യാണ്‌. ഉദാഹ​രണം പറഞ്ഞാൽ, മേൽവി​ചാ​ര​ക​ന്മാർ സഭയി​ലെ​ല്ലാ​വർക്കും പ്രോ​ത്സാ​ഹ​ന​വും വ്യക്തി​പ​ര​മായ ശ്രദ്ധയും നൽകുന്നു. ഓരോ ആഴ്‌ച​യും അവർ സഭാ​യോ​ഗ​ങ്ങ​ളിൽ ശുഷ്‌കാ​ന്തി​യോ​ടെ അധ്യക്ഷത വഹിക്കു​ന്നു. വിശ്വാ​സി​ക​ളായ എല്ലാവർക്കും ആത്മീയ​പോ​ഷണം ലഭിക്കു​ന്നതു സഭാ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ​ല്ലോ. (റോമ. 12:8) വഞ്ചകരായ വ്യക്തി​ക​ളുൾപ്പെടെ എല്ലാ ദുഃസ്വാ​ധീ​ന​ങ്ങ​ളിൽനി​ന്നും ആട്ടിൻകൂ​ട്ടത്തെ സംരക്ഷി​ക്കാൻ അവർ ശ്രമി​ക്കു​ന്നു. അതു നമ്മുടെ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കു​ന്നു. (യശ. 32:2; തീത്തോ. 1:9-11) വയൽശു​ശ്രൂ​ഷ​യിൽ അവർ നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌ ഉത്സാഹ​ത്തോ​ടെ എല്ലാ മാസവും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ നമുക്കു നല്ല പ്രചോ​ദ​ന​മാണ്‌. (എബ്രാ. 13:15-17) സഭയെ പണിതു​യർത്താ​നുള്ള ക്രമീ​ക​ര​ണ​മാണ്‌ ഈ “മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്ന”തിലൂടെ യഹോവ ചെയ്‌തി​രി​ക്കു​ന്നത്‌.​—എഫെ. 4:8, 11, 12.

മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട യോഗ്യ​ത​കൾ

4 സഭയ്‌ക്കു വേണ്ട പരിപാ​ലനം ലഭിക്ക​ണ​മെ​ങ്കിൽ, മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കാൻ നിയമി​ത​രാ​കുന്ന പുരു​ഷ​ന്മാർ ദൈവ​വ​ച​ന​ത്തിൽ വ്യവസ്ഥ ചെയ്‌തി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ എത്തി​ച്ചേർന്നി​ട്ടു​ള്ള​വ​രാ​യി​രി​ക്കണം. ആ വ്യവസ്ഥ​പ്ര​കാ​ര​മുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേർന്നെ​ങ്കിൽ മാത്രമേ അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രാ​യി​രി​ക്കു​ന്നു എന്നു പറയാൻ കഴിയൂ. (പ്രവൃ. 20:28) ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാർക്കു വെച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​നി​ല​വാ​രങ്ങൾ ഉയർന്ന​താ​ണെന്നു സമ്മതി​ക്കു​ന്നു. കാരണം, ഒരു മേൽവി​ചാ​ര​ക​നാ​യി​രി​ക്കുക എന്നത്‌ അത്രയ്‌ക്കു ഗൗരവ​മുള്ള ഒരു ഉത്തരവാ​ദി​ത്വ​മാണ്‌. എന്നു കരുതി ഈ യോഗ്യ​തകൾ, ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർക്ക്‌ എത്തിപ്പി​ടി​ക്കാൻ പറ്റാത്തത്ര ഉയരത്തി​ല​ല്ല​താ​നും. യഹോ​വ​യോട്‌ ആത്മാർഥസ്‌നേ​ഹ​വും യഹോ​വ​യു​ടെ കൈയി​ലെ ഒരു ഉപകര​ണ​മാ​കാൻ മനസ്സൊ​രു​ക്ക​വും ഉള്ളവർക്ക്‌ അതിനു കഴിയും. നിത്യേ​ന​യുള്ള ജീവി​ത​കാ​ര്യാ​ദി​ക​ളിൽ ബൈബി​ളി​ന്റെ ഉപദേ​ശങ്ങൾ ബാധക​മാ​ക്കുന്ന വ്യക്തി​ക​ളാ​ണു മേൽവി​ചാ​ര​ക​ന്മാർ എന്ന്‌ എല്ലാവർക്കും വ്യക്തമാ​യി​രി​ക്കു​ക​യും വേണം.

സഭയ്‌ക്കുവേണ്ട പരിപാ​ലനം ലഭിക്ക​ണ​മെ​ങ്കിൽ, മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കാൻ നിയമി​ത​രാ​കുന്ന പുരു​ഷ​ന്മാർ ദൈവ​വ​ച​ന​ത്തിൽ വ്യവസ്ഥ​ചെ​യ്‌തി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ എത്തി​ച്ചേർന്നി​ട്ടു​ള്ള​വ​രാ​യി​രി​ക്കണം

5 മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട അടിസ്ഥാന തിരു​വെ​ഴു​ത്തു​യോ​ഗ്യ​തകൾ അപ്പോസ്‌ത​ല​നായ പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ ആദ്യത്തെ ലേഖന​ത്തി​ലും തീത്തോ​സിന്‌ എഴുതിയ ലേഖന​ത്തി​ലും വ്യക്തമാ​യി വിവരി​ക്കു​ന്നുണ്ട്‌. 1 തിമൊ​ഥെ​യൊസ്‌ 3:1-7-ൽ ഇങ്ങനെ കാണുന്നു: “മേൽവി​ചാ​ര​ക​നാ​കാൻ പരി​ശ്ര​മി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ വിശി​ഷ്ട​മാ​യൊ​രു കാര്യ​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ മേൽവി​ചാ​രകൻ ആക്ഷേപ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​നും സുബോ​ധ​മു​ള്ള​വ​നും ചിട്ട​യോ​ടെ ജീവി​ക്കു​ന്ന​വ​നും അതിഥി​പ്രി​യ​നും പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും ആയിരി​ക്കണം. കുടി​യ​നോ അക്രമാ​സ​ക്ത​നോ ആയിരി​ക്ക​രുത്‌. വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ളവൻ ആയിരി​ക്കണം. വഴക്ക്‌ ഉണ്ടാക്കു​ന്ന​വ​നോ പണക്കൊ​തി​യ​നോ ആയിരി​ക്ക​രുത്‌. സ്വന്തകു​ടും​ബ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​നാ​യി​രി​ക്കണം. മേൽവി​ചാ​ര​കന്റെ മക്കൾ നല്ല കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി അദ്ദേഹ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​രാ​യി​രി​ക്കണം. (കാരണം സ്വന്തകു​ടും​ബ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാൻ അറിയാത്ത ഒരാൾ ദൈവ​ത്തി​ന്റെ സഭയെ എങ്ങനെ പരിപാ​ലി​ക്കാ​നാണ്‌?) അഹങ്കാ​രി​യാ​യി​ത്തീർന്നിട്ട്‌ പിശാ​ചി​നു വന്ന ശിക്ഷാ​വി​ധി​യിൽ വീണു​പോ​കാ​തി​രി​ക്കാൻ, പുതു​താ​യി വിശ്വാ​സം സ്വീക​രി​ച്ച​യാ​ളു​മാ​യി​രി​ക്ക​രുത്‌. മാത്രമല്ല, ദുഷ്‌കീർത്തി​യി​ലും പിശാ​ചി​ന്റെ കെണി​യി​ലും അകപ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ പുറത്തു​ള്ള​വർക്കി​ട​യി​ലും സത്‌പേ​രുള്ള ആളായി​രി​ക്കണം.”

6 പൗലോസ്‌ തീത്തോ​സിന്‌ ഇങ്ങനെ എഴുതി: “ഞാൻ നിന്നെ ക്രേത്ത​യിൽ വിട്ടി​ട്ടു​പോ​ന്നത്‌ നേരെ​യാ​ക്കേണ്ട കാര്യങ്ങൾ നേരെ​യാ​ക്കാ​നും ഞാൻ തന്ന നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച്‌ നഗരം​തോ​റും മൂപ്പന്മാ​രെ നിയമി​ക്കാ​നും ആയിരു​ന്ന​ല്ലോ. ഇവയാ​യി​രു​ന്നു ആ നിർദേ​ശങ്ങൾ: മൂപ്പൻ ആരോ​പ​ണ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും താന്തോ​ന്നി​ക​ളെ​ന്നോ ധിക്കാ​രി​ക​ളെ​ന്നോ ദുഷ്‌പേ​രി​ല്ലാത്ത, വിശ്വാ​സി​ക​ളായ മക്കളു​ള്ള​വ​നും ആയിരി​ക്കണം. മേൽവി​ചാ​രകൻ ദൈവ​ത്തി​ന്റെ കാര്യ​സ്ഥ​നാ​യ​തു​കൊണ്ട്‌ ആരോ​പ​ണ​ര​ഹി​ത​നാ​യി​രി​ക്കണം. തന്നിഷ്ട​ക്കാ​ര​നോ മുൻകോ​പി​യോ കുടി​യ​നോ അക്രമാ​സ​ക്ത​നോ വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കു​ന്ന​വ​നോ ആയിരി​ക്ക​രുത്‌. പകരം അതിഥി​പ്രി​യ​നും നന്മയെ സ്‌നേ​ഹി​ക്കു​ന്ന​വ​നും സുബോ​ധ​മു​ള്ള​വ​നും നീതി​നിഷ്‌ഠ​നും വിശ്വസ്‌ത​നും ആത്മനി​യ​ന്ത്ര​ണ​മു​ള്ള​വ​നും ആയിരി​ക്കണം. മേൽവി​ചാ​രകൻ വിശ്വസ്‌ത​വ​ച​നത്തെ മുറുകെ പിടിച്ച്‌ വിദഗ്‌ധ​മാ​യി പഠിപ്പി​ക്കു​ന്ന​വ​നും അങ്ങനെ, പ്രയോ​ജ​ന​ക​ര​മായ പഠിപ്പി​ക്ക​ലി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എതിർക്കു​ന്ന​വരെ ശാസി​ക്കാ​നും കഴിവു​ള്ള​വ​നും ആയിരി​ക്കണം.”​—തീത്തോസ്‌ 1:5-9.

7 മേൽവി​ചാ​ര​ക​ന്മാർക്കുള്ള തിരു​വെ​ഴു​ത്തു​വ്യ​വ​സ്ഥ​ക​ളിൽ എത്തി​ച്ചേ​രു​ന്നതു വളരെ പ്രയാ​സ​മാ​ണെന്ന്‌ ഒറ്റ നോട്ട​ത്തിൽ തോന്നി​യാ​ലും ഒരു മേൽവി​ചാ​ര​ക​നാ​യി​ത്തീ​രാൻ യത്‌നി​ക്കു​ന്ന​തിൽനിന്ന്‌ ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർ പിന്നോ​ക്കം പോക​രുത്‌. ഈ പുരു​ഷ​ന്മാർ മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട നല്ല ക്രിസ്‌തീ​യ​ഗു​ണങ്ങൾ പ്രകടി​പ്പി​ക്കു​മ്പോൾ അവർ സഭയിലെ മറ്റുള്ള​വ​രെ​യും അങ്ങനെ ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. “വിശു​ദ്ധരെ നേരെ​യാ​ക്കാ​നും ശുശ്രൂഷ നിർവ​ഹി​ക്കാ​നും ക്രിസ്‌തു​വി​ന്റെ ശരീരം ബലപ്പെ​ടു​ത്താ​നും വേണ്ടി​യാണ്‌” അത്തരം “മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി” നൽകി​യി​രി​ക്കു​ന്നത്‌ എന്നു പൗലോസ്‌ എഴുതി. “നമ്മൾ എല്ലാവ​രും വിശ്വാ​സ​ത്തി​ലെ ഒരുമ​യും ദൈവ​പു​ത്ര​നെ​ക്കു​റി​ച്ചുള്ള ശരിയായ അറിവും നേടി പൂർണ​വ​ളർച്ച​യെ​ത്തിയ ഒരു പുരു​ഷ​നാ​യി വളർന്ന്‌ ക്രിസ്‌തു​വി​ന്റെ പരിപൂർണ​ത​യു​ടെ അളവി​നൊ​പ്പം എത്തുന്ന​തു​വരെ അവർ അതു ചെയ്യും.”​—എഫെ. 4:8, 12, 13.

8 മേൽവി​ചാ​ര​ക​ന്മാർ വെറും ബാലന്മാ​രോ പുതു​താ​യി വിശ്വാ​സം സ്വീക​രിച്ച പുരു​ഷ​ന്മാ​രോ ആയിരി​ക്ക​രുത്‌. മറിച്ച്‌ അവർ ക്രിസ്‌തീ​യ​ജീ​വി​ത​ച​ര്യ​യിൽ അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രാ​യി​രി​ക്കണം. വിശാ​ല​മായ ബൈബിൾപരിജ്ഞാനം അവർക്കുണ്ടായിരിക്കണം. തിരുവെഴുത്തുകളിൽ ആഴമായ ഗ്രാഹ്യം വേണം. കൂടാതെ സഭയോട്‌ ആത്മാർഥ​മായ സ്‌നേ​ഹ​വും വേണം. മാത്രമല്ല, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോ​ടു കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കാ​നും അവരെ തിരു​ത്താ​നും ഉള്ള ധൈര്യം വേണം. എങ്കിലേ, ചൂഷണം ചെയ്യാൻ ശ്രമി​ക്കു​ന്ന​വ​രിൽനിന്ന്‌ ആടുകളെ സംരക്ഷി​ക്കാൻ കഴിയൂ. (യശ. 32:2) മേൽവി​ചാ​ര​ക​ന്മാർ ആത്മീയ​പ​ക്വ​ത​യുള്ള പുരു​ഷ​ന്മാ​രാ​ണെ​ന്നും ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തോട്‌ ആത്മാർഥ​മായ താത്‌പ​ര്യ​മു​ള്ള​വ​രാ​ണെ​ന്നും സഭയിലെ എല്ലാവർക്കും എളുപ്പം തിരി​ച്ച​റി​യാൻ കഴിയണം.

9 മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമി​ക്ക​പ്പെ​ടാൻ യോഗ്യ​രാ​കു​ന്നവർ അവരുടെ ജീവി​ത​ത്തിൽ പ്രാ​യോ​ഗി​ക​ജ്ഞാ​നം പ്രകട​മാ​ക്കു​ന്ന​വ​രാണ്‌. വിവാ​ഹി​ത​നാ​ണെ​ങ്കിൽ, അദ്ദേഹം ദാമ്പത്യം സംബന്ധിച്ച ക്രിസ്‌തീ​യ​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കണം. അതായത്‌, ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും സ്വന്തകു​ടും​ബ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​നും ആയിരി​ക്കണം. മേൽവി​ചാ​ര​കനു വിശ്വാ​സി​ക​ളായ മക്കൾ ഉണ്ടെങ്കിൽ നല്ല കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി അദ്ദേഹ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​രാ​യി​രി​ക്കണം. അവർ താന്തോ​ന്നി​ക​ളെ​ന്നോ ധിക്കാ​രി​ക​ളെ​ന്നോ ദുഷ്‌പേ​രി​ല്ലാ​ത്ത​വ​രാ​യി​രി​ക്കണം. ഇപ്രകാരം മാതൃ​കാ​യോ​ഗ്യ​മായ കുടും​ബ​ജീ​വി​തം നയിക്കുന്ന മേൽവി​ചാ​ര​ക​ന്മാ​രെ, കുടും​ബ​ജീ​വി​ത​വും ക്രിസ്‌തീയ ജീവി​ത​രീ​തി​യും സംബന്ധിച്ച കാര്യ​ങ്ങ​ളിൽ മാർഗ​നിർദേശം തേടി ഒരു മടിയും കൂടാതെ സമീപി​ക്കാൻ സഭയിലെ സഹോ​ദ​ര​ങ്ങൾക്കു സ്വാത​ന്ത്ര്യം തോന്നും. കൂടാതെ അദ്ദേഹം ആക്ഷേപ​ര​ഹി​ത​നും ആരോ​പ​ണ​ര​ഹി​ത​നും പുറത്തു​ള്ള​വർക്കി​ട​യിൽപ്പോ​ലും സത്‌പേ​രുള്ള ആളും ആയിരി​ക്കണം. സഭയുടെ കീർത്തി​ക്കു കളങ്കം വരുത്തുന്ന അനുചി​ത​മായ നടത്ത​യോ​ടു ബന്ധപ്പെട്ട്‌ കഴമ്പുള്ള ഒരു ആരോ​പ​ണ​വും അദ്ദേഹ​ത്തി​ന്റെ പേരി​ലു​ണ്ടാ​യി​രി​ക്ക​രുത്‌. അദ്ദേഹം ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തിക്ക്‌ അടുത്ത കാലത്ത്‌ ശാസന ലഭിച്ച ആളായി​രി​ക്കില്ല. ഇങ്ങനെ​യുള്ള യോഗ്യ​രായ മേൽവി​ചാ​ര​ക​ന്മാ​രു​ടെ നല്ല മാതൃക അനുക​രി​ക്കാൻ സഭയിലെ മറ്റു സഹോ​ദ​രങ്ങൾ പ്രേരി​ത​രാ​കും. അവർ തങ്ങളുടെ ആത്മീയ​ജീ​വി​തം അദ്ദേഹ​ത്തി​ന്റെ പരിപാ​ല​നയ്‌ക്കു സന്തോ​ഷ​ത്തോ​ടെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യും.​—1 കൊരി. 11:1; 16:15, 16.

10 ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ “ജ്ഞാനവും വിവേ​ക​വും അനുഭ​വ​പ​രി​ച​യ​വും” ഉള്ളവരാ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. (ആവ. 1:13) മേൽപ്പറഞ്ഞ യോഗ്യ​ത​ക​ളി​ലെ​ത്തി​ച്ചേ​രുന്ന പുരു​ഷ​ന്മാർക്ക്‌ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാ​രെ​പ്പോ​ലെ, ഇന്നു ക്രിസ്‌തീ​യ​സ​ഭയെ സേവി​ക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വ​വും പദവി​യും ഉണ്ട്‌. ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർ പാപമി​ല്ലാ​ത്ത​വരല്ല. പക്ഷേ സഭയി​ലും സമൂഹ​ത്തി​ലും നേരു​ള്ള​വ​രും ദൈവ​ഭ​യ​മു​ള്ള​വ​രും ആണെന്ന ഖ്യാതി അവർക്കുണ്ട്‌. തങ്ങളുടെ മുഴു​ജീ​വി​ത​വും നയിക്കു​ന്നതു ദൈവി​ക​ത​ത്ത്വ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണെന്നു ദീർഘ​കാ​ല​മാ​യി ഈ പുരു​ഷ​ന്മാർ തെളി​യി​ച്ചി​ട്ടുണ്ട്‌. ആർക്കും അവരെ കുറ്റ​പ്പെ​ടു​ത്താൻ കാരണ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർക്കു സഭയുടെ മുമ്പാകെ ധൈര്യ​ത്തോ​ടെ സംസാ​രി​ക്കാ​നാ​കു​ന്നു.​—റോമ. 3:23.

11 മേൽവി​ചാ​ര​ക​ന്മാ​രാ​കാൻ യോഗ്യത പ്രാപി​ക്കുന്ന പുരു​ഷ​ന്മാർ മിതത്വം പാലി​ക്കു​ന്ന​വ​രാ​യി​രി​ക്കണം. അവർ വ്യക്തി​പ​ര​മായ ശീലങ്ങ​ളിൽ അങ്ങേയറ്റം പോകാ​ത്ത​വ​രും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ന്യായ​മായ പ്രതീ​ക്ഷകൾ മാത്രം വെച്ചു​പു​ലർത്തു​ന്ന​വ​രും ആയിരി​ക്കണം എന്ന്‌ അർഥം. അവർ മതഭ്രാ​ന്തരല്ല, പകരം സമചി​ത്ത​ത​യു​ള്ള​വ​രും ആത്മനി​യ​ന്ത്ര​ണ​മു​ള്ള​വ​രും ആയിരി​ക്കും. തീറ്റ, കുടി, ഉല്ലാസം, ഹോബി​കൾ, വിനോ​ദം തുടങ്ങി​യ​വ​യി​ലെ​ല്ലാം അവർ മിതത്വം പാലി​ക്കണം. മദ്യത്തി​ന്റെ ഉപയോ​ഗ​ത്തി​ലും അവർ മിതത്വം പാലി​ക്കണം. കുടി​യ​നെ​ന്നോ കുടിച്ച്‌ ലക്കു​കെ​ടു​ന്ന​വ​നെ​ന്നോ ഉള്ള ആരോ​പ​ണങ്ങൾ അദ്ദേഹ​ത്തെ​പ്പ​റ്റി​യു​ണ്ടാ​കാൻ പാടില്ല. ലഹരി​പാ​നീ​യങ്ങൾ കഴിച്ച്‌ ഇന്ദ്രി​യങ്ങൾ മന്ദീഭ​വിച്ച ഒരാൾക്ക്‌ എളുപ്പം ആത്മനി​യ​ന്ത്രണം നഷ്ടപ്പെ​ടും, ഉണർവോ​ടി​രുന്ന്‌ സഭയുടെ ആത്മീയ​കാ​ര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കാൻ പറ്റാത്ത അവസ്ഥയി​ലാ​കു​ക​യും ചെയ്യും.

12 സഭയുടെ മേൽവി​ചാ​രണ നിർവ​ഹി​ക്കു​ന്ന​തിന്‌ അദ്ദേഹം ചിട്ട​യോ​ടെ ജീവി​ക്കുന്ന ആളായി​രി​ക്കണം. വേഷവി​ധാ​നം ഉൾപ്പെ​ടെ​യുള്ള ബാഹ്യ​രൂ​പം, വീട്‌, അനുദി​ന​പ്ര​വർത്ത​നങ്ങൾ ഇവയി​ലെ​ല്ലാം അദ്ദേഹ​ത്തി​ന്റെ നല്ല ശീലങ്ങൾ പ്രതി​ഫ​ലി​ക്കും. അങ്ങനെ​യുള്ള ഒരാൾ കാര്യങ്ങൾ നീട്ടി​വെ​ക്കുന്ന സ്വഭാവം ഒഴിവാ​ക്കും. എന്താണ്‌ ആവശ്യ​മു​ള്ള​തെന്നു കണ്ട്‌ അതനു​സ​രിച്ച്‌ കാര്യങ്ങൾ ആസൂ​ത്രണം ചെയ്യും. ദൈവി​ക​ത​ത്ത്വ​ങ്ങ​ളോട്‌ അദ്ദേഹം പറ്റിനിൽക്കും.

13 ഒരു മേൽവി​ചാ​രകൻ വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ളവൻ ആയിരി​ക്കണം. മൂപ്പന്മാ​രു​ടെ സംഘത്തിൽ ഐക്യ​ത്തോ​ടെ​യും സഹകരി​ച്ചും പ്രവർത്തി​ക്കാൻ അദ്ദേഹ​ത്തി​നു കഴിയണം. അദ്ദേഹ​ത്തി​നു തന്നെപ്പ​റ്റി​ത്തന്നെ ഉചിത​മായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. മറ്റുള്ള​വ​രിൽനിന്ന്‌ അമിത​മാ​യി ആവശ്യ​പ്പെ​ടുന്ന ആളായി​രി​ക്ക​രുത്‌. വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സുള്ള വ്യക്തി​യാ​യ​തു​കൊണ്ട്‌ മേൽവി​ചാ​രകൻ സ്വന്തം അഭി​പ്രാ​യ​ങ്ങ​ളിൽ കടിച്ചു​തൂ​ങ്ങു​ക​യില്ല; തന്റെ വീക്ഷണങ്ങൾ സഹമൂ​പ്പ​ന്മാ​രു​ടേ​തി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണെന്നു കരുതു​ക​യു​മില്ല. അദ്ദേഹ​ത്തി​നി​ല്ലാത്ത പല ഗുണങ്ങ​ളി​ലും പ്രാപ്‌തി​ക​ളി​ലും മറ്റു മൂപ്പന്മാർ മികച്ചു​നി​ന്നേ​ക്കാം. തന്റെ അഭി​പ്രാ​യങ്ങൾ തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കാ​നും യേശു​വി​ന്റെ മാതൃക അനുക​രി​ക്കാ​നും ശ്രമി​ക്കു​മ്പോൾ ഒരു മൂപ്പൻ വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​നാ​ണെന്നു കാണി​ക്കു​ക​യാണ്‌. (ഫിലി. 2:2-8) അദ്ദേഹം വഴക്ക്‌ ഉണ്ടാക്കു​ന്ന​വ​നോ അക്രമാ​സ​ക്ത​നോ ആയിരി​ക്കു​ക​യില്ല. പകരം മറ്റുള്ള​വരെ തന്നെക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതി​ക്കൊണ്ട്‌ അവർക്ക്‌ ഉചിത​മായ ബഹുമാ​നം നൽകുന്നു. അദ്ദേഹം തന്നിഷ്ട​ക്കാ​രനല്ല, എന്നു​വെ​ച്ചാൽ എല്ലായ്‌പോ​ഴും തന്റെ രീതി​ക​ളോ കാഴ്‌ച​പ്പാ​ടു​ക​ളോ മറ്റുള്ളവർ സ്വീക​രി​ക്ക​ണ​മെന്നു നിർബ​ന്ധം​പി​ടി​ക്കു​ക​യില്ല. അദ്ദേഹം മുൻകോ​പി​യാ​യി​രി​ക്കു​ക​യില്ല, മറിച്ച്‌ മറ്റുള്ള​വ​രു​മാ​യി സമാധാ​ന​പ​ര​മായ വിധത്തിൽ ഇടപെ​ടും.

14 സഭയിൽ ഒരു മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാൻ യോഗ്യത നേടുന്ന ആൾ സുബോ​ധ​മു​ള്ളവൻ ആയിരി​ക്കണം. അതിന്റെ അർഥം അദ്ദേഹം പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ശാന്തത കൈവി​ടാ​തെ സമചിത്തത പാലി​ക്കുന്ന ആളായി​രി​ക്കും എന്നാണ്‌. എടുത്തു​ചാ​ടി തീരു​മാ​ന​മെ​ടു​ക്കു​ക​യില്ല. യഹോവ വെച്ചി​രി​ക്കുന്ന തത്ത്വങ്ങ​ളെ​ക്കു​റി​ച്ചും അവ എങ്ങനെ പ്രയോ​ഗ​ത്തി​ലാ​ക്കാം എന്നതി​നെ​ക്കു​റി​ച്ചും അദ്ദേഹ​ത്തി​നു നല്ല ഗ്രാഹ്യ​മു​ണ്ടാ​യി​രി​ക്കും. സുബോ​ധ​മുള്ള ഒരാൾ ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും മനസ്സോ​ടെ സ്വീക​രി​ക്കും. അദ്ദേഹം ഒരിക്ക​ലും കാപട്യ​മുള്ള ആളായി​രി​ക്കില്ല.

15 മേൽവി​ചാ​രകൻ നന്മയെ സ്‌നേ​ഹി​ക്കു​ന്നവൻ ആയിരി​ക്കു​മെന്ന്‌ പൗലോസ്‌ തീത്തോ​സി​നെ ഓർമി​പ്പി​ച്ചു. അദ്ദേഹം നീതി​നിഷ്‌ഠ​നും വിശ്വസ്‌ത​നും ആയിരി​ക്കണം. മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളിൽ ഈ ഗുണങ്ങൾ പ്രകട​മാ​കണം. നന്മയ്‌ക്കു​വേണ്ടി, അതായത്‌ ശരിയാ​യ​തി​നു​വേണ്ടി നില​കൊ​ള്ളു​ക​യും നീതി​ക്കു​വേണ്ടി ഉറച്ച നിലപാ​ടെ​ടു​ക്കു​ക​യും ചെയ്യുന്ന ആളായി​രി​ക്കണം. എല്ലായ്‌പോ​ഴും നീതി​നിഷ്‌ഠ​മായ തത്ത്വങ്ങൾ മുറു​കെ​പ്പി​ടി​ച്ചു​കൊണ്ട്‌ യഹോ​വ​യോട്‌ അചഞ്ചല​മായ ഭക്തിയു​ള്ള​വ​നും ആയിരി​ക്കണം. അദ്ദേഹം രഹസ്യം സൂക്ഷി​ക്കാൻ കഴിവുള്ള ആളായി​രി​ക്കും. ആത്മാർഥ​മാ​യി അതിഥി​പ്രി​യം കാണി​ക്കു​ക​യും മറ്റുള്ള​വ​രു​ടെ ക്ഷേമ​ത്തെ​പ്രതി തന്നെത്ത​ന്നെ​യും തനിക്കു​ള്ള​തും വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​കു​ക​യും ചെയ്യും.​—പ്രവൃ. 20:33-35.

16 ഫലപ്ര​ദ​നായ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ അദ്ദേഹം പഠിപ്പി​ക്കാൻ കഴിവു​ള്ളവൻ ആയിരി​ക്കണം. പൗലോസ്‌ തീത്തോ​സി​നോ​ടു പറഞ്ഞത​നു​സ​രിച്ച്‌ ഒരു മേൽവി​ചാ​രകൻ “വിശ്വസ്‌ത​വ​ച​നത്തെ മുറുകെ പിടിച്ച്‌ വിദഗ്‌ധ​മാ​യി പഠിപ്പി​ക്കു​ന്ന​വ​നും അങ്ങനെ, പ്രയോ​ജ​ന​ക​ര​മായ പഠിപ്പി​ക്ക​ലി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എതിർക്കു​ന്ന​വരെ ശാസി​ക്കാ​നും കഴിവു​ള്ള​വ​നും ആയിരി​ക്കണം.” (തീത്തോ. 1:9) പഠിപ്പി​ക്കു​മ്പോൾ, ന്യായ​വാ​ദം ചെയ്യാ​നും തെളി​വു​കൾ കാണി​ച്ചു​കൊ​ടു​ക്കാ​നും തടസ്സവാ​ദങ്ങൾ മറിക​ട​ക്കാ​നും അദ്ദേഹ​ത്തി​നു കഴിവു​ണ്ടാ​യി​രി​ക്കണം. മറ്റുള്ള​വർക്കു ബോധ്യം വരാനും അവരുടെ വിശ്വാ​സം ശക്തി​പ്പെ​ടാ​നും ഇടയാ​ക​ത്ത​ക്ക​വി​ധം തിരു​വെ​ഴു​ത്തു​കൾ ബാധക​മാ​ക്കാൻ അദ്ദേഹം സമർഥ​നും ആയിരി​ക്കണം. അദ്ദേഹം ഇത്തരം പഠിപ്പി​ക്കൽപ്രാപ്‌തി “അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും” ഉപയോ​ഗി​ക്കു​ന്നു. (2 തിമൊ. 4:2) തെറ്റി​ല​ക​പ്പെട്ട ഒരാളെ സൗമ്യ​ത​യോ​ടെ ‘ശാസി​ക്കാൻ’ അദ്ദേഹ​ത്തി​നു ക്ഷമയു​ണ്ടാ​യി​രി​ക്കണം. സംശയാ​ലു​വായ ഒരാൾക്കു ബോധ്യം വരുത്താ​നും വിശ്വാ​സ​ത്തി​നു ചേർന്ന സത്‌പ്ര​വൃ​ത്തി​കൾ ചെയ്യാൻ ക്ഷമയോ​ടെ പ്രചോ​ദി​പ്പി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിയണം. ഒരു സദസ്സിനെ ഒന്നാ​കെ​യോ ആളുകളെ വ്യക്തി​പ​ര​മാ​യോ പഠിപ്പി​ക്കാൻ അദ്ദേഹ​ത്തി​നു കഴിയു​ന്നെ​ങ്കിൽ, പ്രധാ​ന​പ്പെട്ട ഈ വ്യവസ്ഥ​യിൽ അദ്ദേഹം എത്തി​ച്ചേർന്നി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാം.

17 മൂപ്പന്മാർ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെ​ടേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​താ​യി​രു​ന്നു യേശു​വിന്‌ ഏറ്റവും പ്രധാനം. അതു​കൊണ്ട്‌ മൂപ്പന്മാർ ഇക്കാര്യ​ത്തി​ലും യേശു​വി​നെ അനുക​രി​ക്കു​ന്നെന്നു വ്യക്തമാ​കണം. ഫലപ്ര​ദ​രായ സുവി​ശേ​ഷ​ക​രാ​കാൻ ശിഷ്യ​ന്മാർക്കു വേണ്ട സഹായം നൽകി​ക്കൊണ്ട്‌ യേശു അവരുടെ കാര്യ​ത്തിൽ പ്രത്യേ​ക​താത്‌പ​ര്യ​മെ​ടു​ത്തു. (മർക്കോ. 1:38; ലൂക്കോ. 8:1) എത്ര തിരക്കാ​ണെ​ങ്കി​ലും ശുശ്രൂ​ഷ​യിൽ സമയം ചെലവി​ടാ​നുള്ള മൂപ്പന്മാ​രു​ടെ ദൃഢനി​ശ്ചയം കാണു​മ്പോൾ സഭയി​ലുള്ള എല്ലാവ​രി​ലേ​ക്കും ആ തീക്ഷ്‌ണത പടരും. മൂപ്പന്മാർ കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​വും സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​വും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​മ്പോൾ ഇരുകൂ​ട്ടർക്കും “പരസ്‌പരം പ്രോ​ത്സാ​ഹനം” ഉണ്ടാകും.​—റോമ. 1:11, 12.

18 ഇതെല്ലാം വെച്ചു​നോ​ക്കു​മ്പോൾ ഒരു മേൽവി​ചാ​ര​ക​നിൽനിന്ന്‌ വളരെ കൂടുതൽ പ്രതീ​ക്ഷി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. ഒരു മേൽവി​ചാ​ര​കനു ബൈബിൾ വെക്കുന്ന ഉയർന്ന നിലവാ​ര​ങ്ങ​ളിൽ പൂർണ​മാ​യി എത്തി​ച്ചേ​രാൻ കഴിയില്ല എന്നതു ശരിയാണ്‌. പക്ഷേ, നിയമിത മേൽവി​ചാ​ര​ക​ന്മാ​രിൽ ആർക്കും മേൽപ്പറഞ്ഞ യോഗ്യ​ത​ക​ളിൽ ഏതി​ലെ​ങ്കി​ലും കാര്യ​മായ കുറവു​ണ്ടാ​കാൻ പാടില്ല. അങ്ങനെ​യു​ണ്ടാ​യാൽ അതു ഗുരു​ത​ര​മായ ഒരു ബലഹീ​ന​ത​യാ​യി​രി​ക്കും. ചില മൂപ്പന്മാർ ചില ഗുണങ്ങ​ളിൽ മികച്ചു​നിൽക്കും, മറ്റു ചിലർ വേറെ ചില ഗുണങ്ങ​ളി​ലും. ഫലമോ? ദൈവ​ത്തി​ന്റെ സഭയ്‌ക്കു വേണ്ടവി​ധം മേൽനോ​ട്ടം വഹിക്കാൻ ആവശ്യ​മായ എല്ലാ നല്ല ഗുണങ്ങ​ളും ഒരു കൂട്ടമെന്ന നിലയിൽ മൂപ്പന്മാ​രു​ടെ സംഘത്തി​നു​ണ്ടാ​യി​രി​ക്കും.

19 മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമി​ക്ക​പ്പെ​ടു​ന്ന​തി​നു സഹോ​ദ​ര​ന്മാ​രെ ശുപാർശ ചെയ്യു​മ്പോൾ മൂപ്പന്മാർ ഒരു സംഘമെന്ന നിലയിൽ പൗലോസ്‌ അപ്പോസ്‌ത​ലന്റെ ഈ വാക്കുകൾ പ്രത്യേ​കം ഓർക്കും: “ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. പകരം, ദൈവം നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും നൽകി​യി​രി​ക്കുന്ന വിശ്വാ​സ​ത്തി​ന്റെ അളവനു​സ​രിച്ച്‌ സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക.” (റോമ. 12:3) ഓരോ മൂപ്പനും തന്നെത്തന്നെ ‘ചെറി​യ​വ​നാ​യി’ കരുതണം. മറ്റുള്ള​വ​രു​ടെ യോഗ്യ​തകൾ വിലയി​രു​ത്തു​മ്പോൾ ഒരാളും “അതിനീ​തി​മാ​നാ​യി” പെരു​മാ​റ​രുത്‌. (സഭാ. 7:16) ഒരു സഹോ​ദ​രനെ ശുപാർശ ചെയ്യാൻ ഉദ്ദേശി​ക്കു​മ്പോൾ മൂപ്പന്മാ​രു​ടെ സംഘം മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ടതായ തിരു​വെ​ഴു​ത്തു​യോ​ഗ്യ​തകൾ മനസ്സിൽപ്പി​ടി​ക്കും എന്നുള്ളത്‌ ഒരു വസ്‌തു​ത​യാണ്‌. എന്നാൽ, ആ സഹോ​ദരൻ തിരു​വെ​ഴു​ത്തു​യോ​ഗ്യ​ത​ക​ളിൽ ന്യായ​മായ അളവിൽ എത്തി​ച്ചേർന്നി​ട്ടു​ണ്ടോ എന്നാണ്‌ അവർ നോക്കു​ന്നത്‌. മാനു​ഷി​ക​മായ അപൂർണത കണക്കി​ലെ​ടുത്ത്‌, പക്ഷപാ​ത​വും കാപട്യ​വും ഇല്ലാതെ ആയിരി​ക്കണം മൂപ്പന്മാർ ശുപാർശകൾ നടത്തേ​ണ്ടത്‌. അങ്ങനെ ചെയ്യു​മ്പോൾ മൂപ്പന്മാർ യഹോ​വ​യു​ടെ നീതി​നിഷ്‌ഠ​മായ നിലവാ​ര​ങ്ങൾക്ക്‌ അർഹമായ ആദരവ്‌ കൊടു​ക്കു​ക​യാണ്‌. സഭയ്‌ക്ക്‌ അതു പ്രയോ​ജ​ന​പ്പെ​ടു​ക​യും ചെയ്യും. പ്രാർഥ​നാ​പൂർവം ചിന്തിച്ച്‌ ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പ​നു​സ​രി​ച്ചാ​ണു മൂപ്പന്മാർ ഓരോ ശുപാർശ​യും നടത്തു​ന്നത്‌. മൂപ്പന്മാർ വഹിക്കുന്ന ഗൗരവ​മേ​റിയ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌. അവർ ഇതു പൗലോ​സി​ന്റെ ഈ ഉദ്‌ബോ​ധ​ന​ത്തി​നു ചേർച്ച​യിൽ ചെയ്യു​ക​യും വേണം: “ആരുടെ മേലും തിടു​ക്ക​ത്തിൽ കൈകൾ വെക്കരുത്‌.”​—1 തിമൊ. 5:21, 22.

ആത്മാവി​ന്റെ ഫലം

20 ആത്മീയ​യോ​ഗ്യ​ത​യുള്ള പുരു​ഷ​ന്മാർ, ദൈവാ​ത്മാ​വാ​ണു തങ്ങളെ നയിക്കു​ന്ന​തെന്നു ജീവി​തം​കൊണ്ട്‌ തെളി​യി​ക്കും. അതായത്‌, ദൈവാ​ത്മാ​വി​ന്റെ ഫലം അവർ ജീവി​ത​ത്തിൽ പ്രകടി​പ്പി​ക്കും. ആത്മാവി​ന്റെ ഫലത്തിന്റെ ഒൻപതു വശങ്ങൾ പൗലോസ്‌ എടുത്തു​പ​റ​യു​ന്നുണ്ട്‌: “സ്‌നേഹം, സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം.” (ഗലാ. 5:22, 23) ഈ ഗുണങ്ങൾ ജീവി​ത​ത്തിൽ പകർത്തുന്ന മേൽവി​ചാ​ര​ക​ന്മാർ സഹോ​ദ​ര​ങ്ങൾക്കു നവോ​ന്മേഷം പകരും. ഒരേ മനസ്സോ​ടെ വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്ന​തി​നു സഭയെ സഹായി​ക്കും. തങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണു നിയമി​ത​രാ​യി​രി​ക്കു​ന്നത്‌ എന്നതിന്‌ അവരുടെ ജീവി​ത​രീ​തി​യും പെരു​മാ​റ്റ​വും അധ്വാ​ന​ഫ​ല​വും തെളിവ്‌ നൽകു​ക​യും ചെയ്യും.​—പ്രവൃ. 20:28.

ഐക്യം വളർത്തുന്ന പുരു​ഷ​ന്മാർ

21 സഭയിൽ ഐക്യം വളർത്തി​യെ​ടു​ക്കാൻ മൂപ്പന്മാർ ഒരുമ​യോ​ടെ പ്രവർത്തി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. അവരുടെ വ്യക്തി​ത്വ​ങ്ങൾ വളരെ വ്യത്യസ്‌ത​മാ​യി​രു​ന്നേ​ക്കാം. മൂപ്പന്മാ​രു​ടെ സംഘം ചർച്ച ചെയ്യുന്ന എല്ലാ വിഷയ​ങ്ങ​ളി​ലും എപ്പോ​ഴും അവർ ഒരു​പോ​ലെ യോജി​ക്ക​ണ​മെ​ന്നു​മില്ല. എങ്കിലും ഓരോ​രു​ത്ത​രും മറ്റു മൂപ്പന്മാർ പറയു​ന്നത്‌ ആദര​വോ​ടെ ശ്രദ്ധി​ച്ചു​കൊണ്ട്‌ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഐക്യം നിലനി​റു​ത്തു​ന്നു. ബൈബിൾത​ത്ത്വ​ങ്ങ​ളൊ​ന്നും ലംഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ, ഓരോ മൂപ്പനും മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ അന്തിമ​തീ​രു​മാ​ന​ത്തി​നു വഴങ്ങി​ക്കൊ​ടു​ക്കാ​നും അതിനെ പിന്തു​ണയ്‌ക്കാ​നും തയ്യാറാ​കണം. ഇങ്ങനെ വഴങ്ങി​ക്കൊ​ടു​ക്കുന്ന ഒരു മൂപ്പന്റെ പ്രകൃതം സൂചി​പ്പി​ക്കു​ന്നത്‌ അദ്ദേഹത്തെ വഴിന​യി​ക്കു​ന്നത്‌, “ഉയരത്തിൽനി​ന്നുള്ള ജ്ഞാന”മാണെ​ന്നാണ്‌. അതാകട്ടെ, “സമാധാ​ന​പ​ര​വും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​തും” ആണുതാ​നും. (യാക്കോ. 3:17, 18) താൻ മറ്റു മൂപ്പന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെന്ന്‌ ഒരു മൂപ്പനും ചിന്തി​ക്ക​രുത്‌. അതു​പോ​ലെ, ഒരു മൂപ്പനും മറ്റു മൂപ്പന്മാ​രു​ടെ മേൽ അധീശ​ത്വം പുലർത്താൻ ശ്രമി​ക്കു​ക​യും അരുത്‌. സഭയുടെ നന്മയ്‌ക്കു​വേണ്ടി മൂപ്പന്മാ​രു​ടെ സംഘം സഹകരിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ വാസ്‌ത​വ​ത്തിൽ അവർ യഹോ​വ​യു​മാ​യി സഹകരി​ക്കു​ക​യാണ്‌.​—1 കൊരി. അധ്യാ. 12; കൊലോ. 2:19.

മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കു​ന്നത്‌. . .

22 മേൽവി​ചാ​ര​ക​ന്മാ​രാ​കാ​നുള്ള ആഗ്രഹം പക്വത​യുള്ള ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർക്കു​ണ്ടാ​യി​രി​ക്കണം. (1 തിമൊ. 3:1) എന്നാൽ, ഒരു മൂപ്പനാ​യി സേവി​ക്കു​ന്ന​തിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌; സ്വയം വിട്ടു​കൊ​ടു​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും വേണം. എന്നു​വെ​ച്ചാൽ, സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യ​ങ്ങ​ളിൽ അവർക്കു തുണയാ​കാ​നും അവരുടെ ആത്മീയ​ക്ഷേ​മ​ത്തി​നു വേണ്ട​തൊ​ക്കെ ചെയ്യാ​നും മുന്നോ​ട്ടു വരണ​മെന്ന്‌ അർഥം. മേൽവി​ചാ​ര​ക​നാ​കാൻ യത്‌നി​ക്കു​ന്ന​തി​ന്റെ അർഥം തിരു​വെ​ഴു​ത്തു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ പരി​ശ്ര​മി​ക്കു​ന്നു എന്നാണ്‌.

വ്യക്തി​പ​ര​മായ സാഹച​ര്യ​ങ്ങൾക്കു മാറ്റം വരുക​യാ​ണെ​ങ്കിൽ

23 ദീർഘ​കാ​ലം മേൽവി​ചാ​ര​ക​നാ​യി വിശ്വസ്‌ത​ത​യോ​ടെ സേവി​ച്ചു​പോ​രുന്ന ഒരു സഹോ​ദ​രനു രോഗം​കൊ​ണ്ടോ മറ്റ്‌ ഏതെങ്കി​ലും കാരണ​ത്താ​ലോ സേവനം തുടരു​ന്നതു പറ്റാതാ​യേ​ക്കാം. ഇനി ഒരുപക്ഷേ, പ്രായാ​ധി​ക്യം​മൂ​ലം അദ്ദേഹ​ത്തി​നു മേൽവി​ചാ​ര​കന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ കഴിയാ​തെ വന്നേക്കാം. എന്നിരു​ന്നാ​ലും, അദ്ദേഹം നിയമി​ത​പ​ദ​വി​യിൽ ഉള്ളിട​ത്തോ​ളം കാലം അദ്ദേഹത്തെ ഒരു മൂപ്പനാ​യി തുടർന്നും വീക്ഷി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യണം. തന്റെ പരിമി​തി​കൾ കണക്കി​ലെ​ടുത്ത്‌ അദ്ദേഹം രാജി​വെ​ക്ക​ണ​മെ​ന്നില്ല. ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കു​ന്ന​തി​നു കഴിവി​ന്റെ പരമാ​വധി പ്രയത്‌നി​ക്കുന്ന മറ്റു മൂപ്പന്മാ​രോ​ടൊ​പ്പം അദ്ദേഹ​വും “ഇരട്ടി ബഹുമാ​ന​ത്തിന്‌” അപ്പോ​ഴും യോഗ്യ​നാണ്‌.

24 ഇനി, പരിമി​തി​കൾമൂ​ലം തന്റെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റാൻ കഴിയാ​ത്ത​തി​നാൽ രാജി​വെ​ക്കു​ന്ന​താ​ണു നല്ലതെന്ന്‌ ഒരു മൂപ്പനു തോന്നു​ന്നെ​ന്നി​രി​ക്കട്ടെ. അദ്ദേഹ​ത്തിന്‌ അതാണു തോന്നു​ന്ന​തെ​ങ്കിൽ അങ്ങനെ ചെയ്യാ​വു​ന്ന​താണ്‌. (1 പത്രോ. 5:2) ആ സഹോ​ദ​രനെ സഭ തുടർന്നും ആദരി​ക്കണം. സഭയ്‌ക്കു നല്ലനല്ല സേവനങ്ങൾ ചെയ്യാൻ പിന്നീ​ട​ങ്ങോ​ട്ടും അദ്ദേഹ​ത്തി​നു കഴിയും. മൂപ്പന്മാർക്കുള്ള നിയമ​ന​ങ്ങ​ളും ചുമത​ല​ക​ളും അദ്ദേഹ​ത്തിന്‌ ഇപ്പോൾ ഇല്ല എന്നേ ഉള്ളൂ.

സഭയിലെ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ

25 മൂപ്പന്മാർ സഭയിൽ വിവിധ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്നു. മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ, സെക്ര​ട്ടറി, സേവന​മേൽവി​ചാ​രകൻ, വീക്ഷാ​ഗോ​പുര നിർവാ​ഹകൻ, ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ എന്നീ ഉത്തരവാ​ദി​ത്വ​ങ്ങൾ സഭയി​ലുണ്ട്‌. പല മൂപ്പന്മാ​രും ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കു​ന്നു; എന്നാൽ എല്ലാവ​രും ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാർ ആയിരി​ക്ക​ണ​മെ​ന്നില്ല. മൂപ്പന്മാർ ഈ സ്ഥാനങ്ങ​ളിൽ സേവി​ക്കു​ന്ന​തിന്‌ ഒരു നിശ്ചിത കാലപ​രി​ധി ഇല്ല. ഒരു സഹോ​ദരൻ വേറൊ​രു സഭയി​ലേക്കു മാറു​ക​യോ, ആരോ​ഗ്യ​കാ​ര​ണ​ങ്ങ​ളാൽ ഉത്തരവാ​ദി​ത്വം വഹിക്കാൻ അദ്ദേഹ​ത്തി​നു വയ്യാതാ​കു​ക​യോ, തിരു​വെ​ഴു​ത്തു യോഗ്യ​തകൾ വേണ്ടയ​ള​വിൽ ഇല്ലാത്ത​തി​നാൽ അദ്ദേഹം അയോ​ഗ്യ​നാ​യി​ത്തീ​രു​ക​യോ ചെയ്‌താൽ മറ്റൊരു മൂപ്പന്‌ ആ നിയമനം ഏൽപ്പി​ച്ചു​കൊ​ടു​ക്കും. ചില സഭകളിൽ മേൽവി​ചാ​ര​ക​ന്മാ​രു​ടെ എണ്ണം കുറവാ​യി​രി​ക്കും. അപ്പോൾ, മറ്റു സഹോ​ദ​ര​ന്മാർ മേൽവി​ചാ​ര​ക​ന്മാ​രാ​കാൻ യോഗ്യ​ത​യി​ലെ​ത്തു​ന്ന​തു​വരെ ഒരു മൂപ്പന്‌ ഒന്നി​ലേറെ നിയമ​നങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ട​താ​യി വന്നേക്കാം.

26 മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ യോഗ​ങ്ങ​ളിൽ അധ്യക്ഷത വഹിക്കു​ന്നു. ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ പരിപാ​ലി​ക്കു​ന്ന​തിൽ അദ്ദേഹം താഴ്‌മ​യോ​ടെ മറ്റു മൂപ്പന്മാ​രോ​ടൊത്ത്‌ പ്രവർത്തി​ക്കും. (റോമ. 12:10; 1 പത്രോ. 5:2, 3) അദ്ദേഹം നല്ല ഒരു സംഘാ​ട​ക​നാ​യി​രി​ക്കണം, ഉത്സാഹ​ത്തോ​ടെ നേതൃ​ത്വ​മെ​ടു​ക്കാൻ പ്രാപ്‌ത​നാ​യി​രി​ക്കു​ക​യും വേണം.​—റോമ. 12:8.

27 സെക്ര​ട്ടറി സഭാ​രേ​ഖകൾ കൈകാ​ര്യം ചെയ്യു​ക​യും പ്രധാ​ന​പ്പെട്ട കത്തിട​പാ​ടു​ക​ളെ​ക്കു​റിച്ച്‌ സഭയിലെ മറ്റു മൂപ്പന്മാ​രെ യഥാസ​മയം അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യും. ആവശ്യ​മെ​ങ്കിൽ, അദ്ദേഹത്തെ സഹായി​ക്കാൻ മറ്റൊരു മൂപ്പ​നെ​യോ കഴിവുള്ള ഒരു ശുശ്രൂ​ഷാ​ദാ​സ​നെ​യോ നിയമി​ച്ചു​കൊ​ടു​ക്കാ​വു​ന്ന​താണ്‌.

28 സേവനമേൽവിചാരകനാണു വയൽസേവനപ്രവർത്തനങ്ങൾ ക്രമീ​ക​രി​ക്കു​ന്ന​തും സേവന​ത്തോ​ടു ബന്ധപ്പെട്ട മറ്റെല്ലാ കാര്യ​ങ്ങൾക്കും മേൽനോ​ട്ടം വഹിക്കു​ന്ന​തും. എല്ലാ വയൽസേ​വ​ന​ഗ്രൂ​പ്പു​ക​ളും ക്രമമാ​യൊ​രു അടിസ്ഥാ​ന​ത്തിൽ അദ്ദേഹം സന്ദർശി​ക്കും. ഒരു മാസത്തിൽ ഒരു വാരാന്തം എന്ന കണക്കിൽ അദ്ദേഹം ഓരോ വയൽസേ​വ​ന​ഗ്രൂ​പ്പി​നെ​യും മാറി​മാ​റി സന്ദർശി​ക്കു​ന്നു. വയൽസേ​വ​ന​ഗ്രൂ​പ്പു​ക​ളു​ടെ എണ്ണം കുറവായ ചെറിയ സഭകളിൽ സേവന​മേൽവി​ചാ​ര​കന്‌ ആണ്ടിൽ രണ്ടു തവണയോ മറ്റോ ഓരോ ഗ്രൂപ്പി​നെ​യും സന്ദർശി​ക്കാൻ കഴി​ഞ്ഞേ​ക്കും. സന്ദർശ​ന​വേ​ള​യിൽ അദ്ദേഹം വയൽസേ​വ​ന​യോ​ഗങ്ങൾ നടത്തു​ക​യും കൂട്ട​ത്തോ​ടൊ​പ്പം വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക​യും പ്രചാ​ര​കരെ മടക്കസ​ന്ദർശ​ന​ങ്ങ​ളും ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്താൻ സഹായി​ക്കു​ക​യും ചെയ്യുന്നു.

ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാർ

29 ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്ന​താ​ണു സഭയിലെ പ്രധാ​ന​പ്പെട്ട പദവി​ക​ളിൽ ഒന്ന്‌. അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഇവയൊ​ക്കെ​യാണ്‌: (1) തന്റെ വയൽസേ​വ​ന​ഗ്രൂ​പ്പി​ലെ ഓരോ​രു​ത്ത​രു​ടെ​യും ആത്മീയ​കാ​ര്യ​ങ്ങ​ളിൽ സജീവ​താത്‌പ​ര്യ​മെ​ടു​ക്കുക. (2) കൂട്ടത്തി​ലെ ഓരോ​രു​ത്ത​രെ​യും, പതിവാ​യും തീക്ഷ്‌ണ​ത​യോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തി​നു സഹായി​ക്കുക. (3) സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ ഏറ്റെടു​ക്കാൻ ലക്ഷ്യം വെക്കാ​നും അതിനുള്ള യോഗ്യത പ്രാപി​ക്കാ​നും വയൽസേ​വ​ന​ഗ്രൂ​പ്പി​ലുള്ള ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ സഹായി​ക്കു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുക. ഈ നിയമ​ന​ത്തോ​ടു ബന്ധപ്പെട്ട മേൽപ്പറഞ്ഞ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ല്ലാം ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്ന സഹോ​ദ​ര​ന്മാ​രെ മൂപ്പന്മാ​രു​ടെ സംഘം തീരു​മാ​നി​ക്കും.

30 ഈ നിയമ​ന​ത്തി​ന്റെ പ്രത്യേ​ക​സ്വ​ഭാ​വം നിമിത്തം സാധി​ക്കു​മെ​ങ്കിൽ മൂപ്പന്മാർത​ന്നെ​യാ​ണു ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാർ ആയിരി​ക്കേ​ണ്ടത്‌. അങ്ങനെ​യ​ല്ലാ​ത്ത​പക്ഷം, ഒരു മൂപ്പൻ ചുമതല ഏറ്റെടു​ക്കു​ന്ന​തു​വരെ പ്രാപ്‌ത​നായ ഒരു ശുശ്രൂ​ഷാ​ദാ​സന്‌ ഈ നിയമനം നിർവ​ഹി​ക്കാ​വു​ന്ന​താണ്‌. എന്നാൽ, ഈ സ്ഥാനത്ത്‌ സേവി​ക്കുന്ന ഒരു ശുശ്രൂ​ഷാ​ദാ​സനെ ഗ്രൂപ്പ്‌ ദാസൻ എന്നാണു വിളി​ക്കു​ന്നത്‌. അദ്ദേഹം സഭയിൽ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നില്ല എന്നതാണു കാരണം. ഗ്രൂപ്പ്‌ ദാസൻ ഈ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്നതു മൂപ്പന്മാ​രു​ടെ മേൽനോ​ട്ട​ത്തി​ലാ​യി​രി​ക്കും.

31 വയൽശു​ശ്രൂ​ഷ​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​താ​ണു ഗ്രൂപ്പ്‌ മേൽവി​ചാ​ര​കന്റെ ഒരു പ്രധാന ഉത്തരവാ​ദി​ത്വം. അദ്ദേഹ​ത്തി​ന്റെ ക്രമവും തീക്ഷ്‌ണ​ത​യും ഉത്സാഹ​വും വയൽസേ​വ​ന​ഗ്രൂ​പ്പി​ലു​ള്ള​വർക്കു പ്രോ​ത്സാ​ഹ​ന​മാ​കും. ഒരുമിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ കിട്ടുന്ന ഉത്സാഹ​വും സഹായ​വും പ്രചാ​രകർ ഏറെ വിലമ​തി​ക്കു​ന്നു. അതു​കൊണ്ട്‌, ഗ്രൂപ്പി​ലുള്ള ഭൂരി​പക്ഷം പേർക്കും സൗകര്യ​പ്ര​ദ​മായ ഒരു സാക്ഷീ​ക​ര​ണ​പ്പ​ട്ടിക ഗ്രൂപ്പി​നു​ണ്ടാ​യി​രി​ക്കു​ന്നതു നല്ലതാണ്‌. (ലൂക്കോ. 10:1-16) പ്രവർത്ത​ന​പ്ര​ദേശം വേണ്ടു​വോ​ള​മു​ണ്ടെന്നു മേൽവി​ചാ​രകൻ ഉറപ്പാ​ക്കണം. സാധാ​ര​ണ​യാ​യി അദ്ദേഹ​മാ​ണു വയൽസേ​വ​ന​യോ​ഗങ്ങൾ നടത്തേ​ണ്ടത്‌. പ്രചാ​ര​ക​രു​ടെ അന്നത്തെ പ്രവർത്തനം ആസൂ​ത്രണം ചെയ്യു​ന്ന​തും അദ്ദേഹ​മാണ്‌. അദ്ദേഹ​ത്തി​നു ഹാജരാ​കാൻ പറ്റുന്നി​ല്ലെ​ങ്കിൽ മറ്റൊരു മൂപ്പ​നെ​യോ ശുശ്രൂ​ഷാ​ദാ​സ​നെ​യോ പറഞ്ഞ്‌ ഏർപ്പെ​ടു​ത്തണം. രണ്ടു പേർക്കും അസൗക​ര്യ​മാ​ണെ​ങ്കിൽ, യോഗ്യ​ത​യുള്ള ഒരു പ്രചാ​ര​കനെ ഈ ഉത്തരവാ​ദി​ത്വം ഏൽപ്പി​ക്കണം, അങ്ങനെ വയൽസേ​വ​ന​ത്തി​നു വരുന്ന പ്രചാ​ര​കർക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തണം.

32 ഗ്രൂപ്പ്‌ മേൽവി​ചാ​രകൻ സേവന​മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തി​നു​വേണ്ടി മുൻകൂ​ട്ടി തയാ​റെ​ടു​പ്പു​കൾ നടത്തണം. അതായത്‌, തന്റെ ഗ്രൂപ്പി​ലുള്ള സഹോ​ദ​ര​ങ്ങളെ സന്ദർശ​ന​വി​വരം അറിയി​ക്കു​ക​യും അതിന്റെ പ്രയോ​ജ​ന​ങ്ങൾക്കാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കാൻ അവരെ ഒരുക്കു​ക​യും വേണം. ഗ്രൂപ്പി​ലുള്ള എല്ലാവർക്കും ഈ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നല്ലവണ്ണം അറിവ്‌ കിട്ടി​യാൽ മനസ്സോ​ടെ പിന്തു​ണയ്‌ക്കാൻ സഹോ​ദ​ര​ങ്ങൾക്കു കഴിയും.

33 സാധാ​ര​ണ​യാ​യി ഓരോ വയൽസേ​വ​ന​ഗ്രൂ​പ്പും ചെറിയ കൂട്ടങ്ങ​ളാ​യി​രി​ക്കും. അങ്ങനെ ചെയ്‌തി​രി​ക്കു​ന്ന​തിന്‌ ഒരു ഉദ്ദേശ്യ​മുണ്ട്‌. മേൽവി​ചാ​ര​കനു തന്റെ ഗ്രൂപ്പി​ലുള്ള ഓരോ​രു​ത്ത​രെ​യും അടുത്ത​റി​യാൻ ഇതുമൂ​ലം കഴിയും. സ്‌നേ​ഹ​മുള്ള ഇടയനെന്ന നിലയ്‌ക്ക്‌ അദ്ദേഹം ഓരോ​രു​ത്ത​രി​ലും അതീവ​താത്‌പ​ര്യ​മെ​ടു​ക്കു​ന്നു. വയൽശു​ശ്രൂ​ഷയ്‌ക്കും സഭാ​യോ​ഗ​ങ്ങ​ളിൽ നന്നായി പങ്കുപ​റ്റു​ന്ന​തി​നും വേണ്ട പ്രോ​ത്സാ​ഹ​ന​വും സഹായ​വും അദ്ദേഹം ഓരോ​രു​ത്തർക്കും നൽകുന്നു. തന്റെ ഗ്രൂപ്പി​ലെ ഓരോ വ്യക്തി​യെ​യും ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി നിലനിൽക്കാൻ സഹായി​ക്കു​ന്ന​തിന്‌ ആവശ്യ​മായ എല്ലാ പിന്തു​ണ​യും നൽകാൻ അദ്ദേഹം ശ്രമി​ക്കും. ഗ്രൂപ്പി​ലുള്ള ആർക്കെ​ങ്കി​ലും രോഗം വരു​മ്പോ​ഴോ മനസ്സി​ടി​ഞ്ഞും നിരാ​ശ​പ്പെ​ട്ടും ഇരിക്കു​മ്പോ​ഴോ ഗ്രൂപ്പ്‌ മേൽവി​ചാ​ര​കന്റെ വ്യക്തി​പ​ര​മായ സന്ദർശനം വളരെ ഫലം ചെയ്യും. അദ്ദേഹ​ത്തി​ന്റെ പ്രോ​ത്സാ​ഹനം പകരുന്ന ഒരു നിർദേ​ശ​മോ കേവല​മൊ​രു ബുദ്ധി​യു​പ​ദേ​ശ​മോ ഒക്കെ ഒരാളെ സഭയിൽ കൂടു​ത​ലായ സേവന​പ​ദ​വി​കൾ ലക്ഷ്യം​വെച്ച്‌ പ്രവർത്തി​ക്കാ​നും അങ്ങനെ സഹോ​ദ​ര​ങ്ങൾക്കു കൂടു​ത​ലായ സഹായ​മാ​യി​ത്തീ​രാ​നും ഇടയാ​ക്കും. ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ എല്ലാ പ്രയത്‌ന​ങ്ങ​ളും പ്രധാ​ന​മാ​യും തന്റെ ഗ്രൂപ്പി​ലു​ള്ള​വ​രു​ടെ ക്ഷേമത്തെ മുൻനി​റു​ത്തി​യു​ള്ള​താണ്‌. എന്നുവ​രി​കി​ലും, അദ്ദേഹം ഒരു മൂപ്പനും ഇടയനും ആയതു​കൊണ്ട്‌ സഭയി​ലുള്ള എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ അദ്ദേഹം കരുത​ലും സ്‌നേ​ഹ​വും കാണി​ക്കു​ന്നു. ഏതൊ​രാ​ളെ​യും ആവശ്യ​ങ്ങ​ളിൽ സഹായി​ക്കാൻ അദ്ദേഹം തയ്യാറാ​യി​രി​ക്കു​ക​യും ചെയ്യും.​—പ്രവൃ. 20:17, 28.

34 തന്റെ വയൽസേ​വ​ന​ഗ്രൂ​പ്പി​ലുള്ള ഓരോ​രു​ത്ത​രു​ടെ​യും വയൽസേവന റിപ്പോർട്ടു​കൾ ശേഖരി​ക്കാൻ സഹായി​ക്കു​ന്നതു ഗ്രൂപ്പ്‌ മേൽവി​ചാ​ര​കന്റെ മറ്റൊരു ഉത്തരവാ​ദി​ത്വ​മാണ്‌. ഈ റിപ്പോർട്ടു​കൾ അദ്ദേഹം സെക്ര​ട്ട​റി​ക്കു കൊടു​ക്കും. ഓരോ പ്രചാ​ര​ക​നും കാലതാ​മസം വരുത്താതെ വയൽസേവന റിപ്പോർട്ട്‌ കൊടു​ക്കു​ന്നതു ഗ്രൂപ്പ്‌ മേൽവി​ചാ​ര​കനു വലിയ സഹായ​മാണ്‌. പ്രചാ​ര​കർക്കു മാസാ​വ​സാ​നം, വയൽസേവന റിപ്പോർട്ട്‌ ഗ്രൂപ്പ്‌ മേൽവി​ചാ​ര​കനു നേരിട്ട്‌ കൊടു​ക്കാം. അല്ലെങ്കിൽ രാജ്യ​ഹാ​ളിൽ അതിനു​വേണ്ടി വെച്ചി​രി​ക്കുന്ന പെട്ടി​യിൽ ഇടാം.

സഭാ സേവന​ക്ക​മ്മി​റ്റി

35 മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ, സെക്ര​ട്ടറി, സേവന​മേൽവി​ചാ​രകൻ എന്നിവ​ര​ട​ങ്ങു​ന്ന​താ​ണു സഭാ സേവന​ക്ക​മ്മി​റ്റി. സഭാ സേവന​ക്ക​മ്മി​റ്റി നിർവ​ഹി​ക്കേണ്ട ചില ചുമത​ല​ക​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഈ കമ്മിറ്റി​യാണ്‌ വിവാഹം, ശവസംസ്‌കാ​രം തുടങ്ങി​യ​വയ്‌ക്കു രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കാൻ അനുമതി കൊടു​ക്കു​ന്നത്‌. പ്രചാ​ര​കരെ വിവിധ വയൽസേ​വ​ന​ഗ്രൂ​പ്പു​ക​ളിൽ നിയമി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം സേവന​ക്ക​മ്മി​റ്റി​ക്കാണ്‌. സാധാരണ മുൻനി​ര​സേ​വനം, സഹായ മുൻനി​ര​സേ​വനം, മറ്റു സേവന​മേ​ഖ​ലകൾ തുടങ്ങി​യ​വയ്‌ക്കുള്ള അപേക്ഷകൾ അംഗീ​ക​രി​ക്കു​ന്ന​തും ഈ കമ്മിറ്റി​യാണ്‌. സേവന​ക്ക​മ്മി​റ്റി മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ നിർദേ​ശ​ത്തിൻകീ​ഴി​ലാ​ണു പ്രവർത്തി​ക്കു​ന്നത്‌.

36 സേവന​ക്ക​മ്മി​റ്റി​യി​ലെ സഹോ​ദ​ര​ന്മാർ, വീക്ഷാ​ഗോ​പുര നിർവാ​ഹകൻ, ജീവിത-സേവന യോഗ​മേൽവി​ചാ​രകൻ, മൂപ്പന്മാ​രു​ടെ സംഘത്തി​ലെ മറ്റു മൂപ്പന്മാർ എന്നിവ​രു​ടെ​യെ​ല്ലാം ചില പ്രത്യേ​ക​ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ ലഭിക്കും.

37 ഓരോ സഭയി​ലെ​യും മൂപ്പന്മാ​രു​ടെ സംഘം സഭയുടെ ആത്മീയ​പു​രോ​ഗതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാ​നാ​യി ക്രമമാ​യി കൂടി​വ​രാ​റുണ്ട്‌. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തോട്‌ അനുബ​ന്ധിച്ച്‌ നടക്കുന്ന മൂപ്പന്മാ​രു​ടെ യോഗ​ത്തി​നു പുറമേ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തി​നു ശേഷം മൂന്നു മാസമാ​കു​മ്പോൾ ഓരോ യോഗ​ങ്ങൾകൂ​ടി നടത്തുന്നു. ആവശ്യം വരുന്ന​പക്ഷം മൂപ്പന്മാർക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും യോഗം ചേരാ​വു​ന്ന​താണ്‌.

കീഴ്‌പെ​ട്ടി​രി​ക്കുക

38 മേൽവി​ചാ​ര​ക​ന്മാർ അപൂർണ​രായ മനുഷ്യ​രാണ്‌. എന്നാൽ, അവർക്കു കീഴ്‌പെ​ട്ടി​രി​ക്കാൻ സഭയി​ലുള്ള എല്ലാവ​രോ​ടും ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. കാരണം, ഇത്‌ യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​മാണ്‌. മേൽവി​ചാ​ര​ക​ന്മാർ അവരുടെ പ്രവർത്ത​ന​ങ്ങൾക്ക്‌ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു. അവർ യഹോ​വ​യെ​യും യഹോ​വ​യു​ടെ ദിവ്യാ​ധി​പ​ത്യ​ഭ​ര​ണ​ത്തെ​യും പ്രതി​നി​ധീ​ക​രി​ക്കു​ന്നു. എബ്രായർ 13:17 പറയുന്നു: “നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ നിങ്ങ​ളെ​ക്കു​റിച്ച്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രെന്ന നിലയിൽ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ഉണർന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവരെ അനുസ​രിച്ച്‌ അവർക്കു കീഴ്‌പെ​ട്ടി​രി​ക്കുക. അപ്പോൾ അവർ അതു ഞരങ്ങി​ക്കൊ​ണ്ടല്ല, സന്തോ​ഷ​ത്തോ​ടെ ചെയ്യാ​നി​ട​യാ​കും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.” യഹോവ ഒരാളെ നിയമി​ക്കു​ന്നതു തന്റെ പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌. അങ്ങനെ നിയമി​ക്ക​പ്പെട്ട വ്യക്തി, ആത്മാവി​ന്റെ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്ന​താ​യോ തിരു​വെ​ഴു​ത്തു​നി​ല​വാ​രങ്ങൾ പാലിച്ച്‌ ജീവി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്തു​ന്ന​താ​യോ കണ്ടാൽ, പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ അദ്ദേഹത്തെ മേൽവി​ചാ​ര​ക​സ്ഥാ​നത്ത്‌ നിയമിച്ച യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു​തന്നെ ആ സ്ഥാനത്തു​നിന്ന്‌ അദ്ദേഹത്തെ നീക്കം ചെയ്യും.

39 സഭയിലെ മേൽവി​ചാ​ര​ക​ന്മാ​രു​ടെ കഠിനാ​ധ്വാ​ന​ത്തി​നും അവരുടെ നല്ല മാതൃ​കയ്‌ക്കും നമ്മൾ നന്ദിയു​ള്ള​വ​രല്ലേ? തെസ്സ​ലോ​നി​ക്യ​യി​ലെ സഭയ്‌ക്ക്‌ എഴുതി​യ​പ്പോൾ പൗലോസ്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സഹോ​ദ​ര​ങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷി​ക്കു​ക​യാണ്‌: നിങ്ങൾക്കി​ട​യിൽ അധ്വാ​നി​ക്കു​ക​യും കർത്താ​വിൽ നേതൃ​ത്വ​മെ​ടു​ക്കു​ക​യും നിങ്ങൾക്കു വേണ്ട ഉപദേശം തരുക​യും ചെയ്യു​ന്ന​വരെ ബഹുമാ​നി​ക്കണം. അവരുടെ അധ്വാനം ഓർത്ത്‌ അവരോ​ടു സ്‌നേ​ഹ​ത്തോ​ടെ സാധാ​ര​ണ​യിൽ കവിഞ്ഞ പരിഗണന കാണി​ക്കുക.” (1 തെസ്സ. 5:12, 13) സഭയിലെ മേൽവി​ചാ​ര​ക​ന്മാ​രു​ടെ കഠിനാ​ധ്വാ​നം നമ്മുടെ ദൈവ​സേ​വനം കൂടുതൽ എളുപ്പ​മാ​ക്കാ​നും അതു കൂടുതൽ സന്തോ​ഷ​ത്തോ​ടെ ചെയ്യാ​നും നമ്മളെ സഹായി​ക്കു​ന്നി​ല്ലേ? സഭയി​ലു​ള്ള​വർക്കു മേൽവി​ചാ​ര​ക​ന്മാ​രോട്‌ ഏതു മനോ​ഭാ​വ​മാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ തിമൊ​ഥെ​യൊ​സി​നുള്ള ആദ്യ ലേഖന​ത്തിൽ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നന്നായി നേതൃ​ത്വ​മെ​ടു​ക്കുന്ന മൂപ്പന്മാ​രെ, പ്രത്യേ​കിച്ച്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കു​ന്ന​വരെ, ഇരട്ടി ബഹുമാ​ന​ത്തി​നു യോഗ്യ​രാ​യി കണക്കാ​ക്കണം.”​—1 തിമൊ. 5:17.

സംഘട​ന​യി​ലെ മറ്റ്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ

40 മൂപ്പന്മാ​രിൽ ചിലരെ തിര​ഞ്ഞെ​ടുത്ത്‌ രോഗീ​സ​ന്ദർശ​ന​കൂ​ട്ട​ത്തി​ലെ അംഗങ്ങ​ളാ​യി സേവി​ക്കാൻ നിയമി​ക്കാ​റുണ്ട്‌. മറ്റു ചിലർ ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​ക​ളിൽ സേവി​ക്കു​ന്നു. അവർ ആശുപ​ത്രി​കൾ സന്ദർശി​ക്കു​ന്നു. ഡോക്‌ടർമാ​രെ ചെന്ന്‌ കണ്ട്‌ രക്തം കൂടാതെ യഹോ​വ​യു​ടെ സാക്ഷി​കളെ ചികി​ത്സി​ക്കു​ന്ന​തിൽ തുടർന്നും സഹകരി​ക്കാ​നും രക്തപ്പകർച്ച കൂടാ​തെ​യുള്ള ചികി​ത്സ​യി​ലെ നൂതന​രീ​തി​കൾ ഉപയോ​ഗി​ച്ചു​നോ​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. രാജ്യ​ഹാ​ളു​കൾ നിർമി​ക്കാൻ സഹായി​ച്ചു​കൊ​ണ്ടും കൺ​വെൻ​ഷൻ കമ്മിറ്റി​ക​ളിൽ അംഗങ്ങ​ളാ​യി സേവി​ച്ചു​കൊ​ണ്ടും ചില മേൽവി​ചാ​ര​ക​ന്മാർ ദൈവ​രാ​ജ്യ​താത്‌പ​ര്യ​ങ്ങളെ പിന്തു​ണയ്‌ക്കു​ന്നു. ഈ സഹോ​ദ​ര​ന്മാ​രു​ടെ കഠിനാ​ധ്വാ​ന​ത്തെ​യും സ്വയം വിട്ടു​കൊ​ടു​ക്കാ​നുള്ള മനസ്സൊ​രു​ക്ക​ത്തെ​യും സംഘട​ന​യി​ലുള്ള എല്ലാവ​രും അതിയാ​യി വിലമ​തി​ക്കു​ന്നു. അതെ, ഇങ്ങനെ​യു​ള്ള​വരെ നമ്മൾ ‘വളരെ വില​പ്പെ​ട്ട​വ​രാ​യി കാണുന്നു.’—ഫിലി. 2:29.

സർക്കിട്ട്‌ മേൽവി​ചാ​ര​കൻ

41 യോഗ്യ​ത​യുള്ള മൂപ്പന്മാ​രെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമി​ക്കാ​നുള്ള ക്രമീ​ക​രണം ഭരണസം​ഘം ചെയ്‌തി​ട്ടുണ്ട്‌. ബ്രാ​ഞ്ചോ​ഫീസ്‌ നിയോ​ഗി​ക്കുന്ന ഈ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ സാധാ​ര​ണ​ഗ​തി​യിൽ അവരുടെ സർക്കി​ട്ടി​ലെ സഭകൾ വർഷത്തിൽ രണ്ടു പ്രാവ​ശ്യം സന്ദർശി​ക്കും. ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലുള്ള മുൻനി​ര​സേ​വ​ക​രെ​യും ഇവർ ക്രമമായ അടിസ്ഥാ​ന​ത്തിൽ സന്ദർശി​ക്കും. ഇവർ സഭാസ​ന്ദർശ​ന​ത്തി​നുള്ള പട്ടിക മുൻകൂ​ട്ടി തയ്യാറാ​ക്കു​ക​യും വളരെ നേര​ത്തേ​തന്നെ അതാതു സഭകളെ അറിയി​ക്കു​ക​യും ചെയ്യും. ഇങ്ങനെ ചെയ്യു​മ്പോൾ സന്ദർശനം സഭയ്‌ക്ക്‌ ഏറെ പ്രയോ​ജ​ന​പ്പെ​ടും.

42 സന്ദർശനം സഭയിൽ എല്ലാവർക്കും ആത്മീയ​മാ​യി നവോ​ന്മേഷം പകരു​ന്ന​തി​നു മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പകൻ മുൻകൈ​യെ​ടുത്ത്‌ കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ന്നു. (റോമ. 1:11, 12) സന്ദർശനം സംബന്ധിച്ച അറിയി​പ്പും സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ (വിവാ​ഹി​ത​നെ​ങ്കിൽ, ഭാര്യ​യു​ടെ​യും) വ്യക്തി​പ​ര​മായ ആവശ്യങ്ങൾ സംബന്ധിച്ച വിവര​ങ്ങ​ളും ലഭിക്കുന്ന ഉടൻതന്നെ, ഏകോ​പകൻ താമസ​ത്തി​നും മറ്റ്‌ ആവശ്യ​ങ്ങൾക്കും വേണ്ട ഏർപ്പാ​ടു​കൾ വിവിധ സഹോ​ദ​ര​ന്മാർ മുഖേന ചെയ്യുന്നു. സർക്കിട്ട്‌ മേൽവി​ചാ​രകൻ ഉൾപ്പെടെ എല്ലാവ​രും സന്ദർശ​ന​ത്തോട്‌ അനുബ​ന്ധി​ച്ചുള്ള ക്രമീ​ക​ര​ണങ്ങൾ അറിഞ്ഞി​ട്ടു​ണ്ടെന്ന്‌ ഏകോ​പകൻ ഉറപ്പു​വ​രു​ത്തു​ന്നു.

43 വയൽസേ​വ​ന​യോ​ഗം ഉൾപ്പെ​ടെ​യുള്ള യോഗങ്ങൾ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഏകോ​പ​ക​നോ​ടു ചോദി​ച്ച​റി​യും. ഈ യോഗങ്ങൾ ക്രമീ​ക​രി​ക്കു​ന്നതു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ബ്രാ​ഞ്ചോ​ഫീ​സും നൽകുന്ന നിർദേ​ശ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. സഭാ​യോ​ഗങ്ങൾ, മുൻനി​ര​സേ​വ​ക​രു​മൊ​ത്തുള്ള യോഗങ്ങൾ, മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ഒത്തുള്ള യോഗങ്ങൾ, വയൽസേ​വ​ന​യോ​ഗങ്ങൾ എന്നിവ​യു​ടെ സമയവും സ്ഥലവും സംബന്ധിച്ച വിവരങ്ങൾ എല്ലാവ​രെ​യും മുൻകൂ​ട്ടി അറിയി​ച്ചി​രി​ക്കണം.

44 സന്ദർശ​ന​വാ​ര​ത്തി​ലെ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ സഭാ​പ്ര​ചാ​രക രേഖകൾ, യോഗ​ഹാ​ജ​രി​ന്റെ വിവരങ്ങൾ, പ്രദേ​ശ​രേ​ഖകൾ, സഭാക​ണ​ക്കു​കൾ എന്നിവ പരി​ശോ​ധി​ക്കും. ഇതിൽനിന്ന്‌ സഭയുടെ ആവശ്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ ഏകദേ​ശ​ധാ​രണ ലഭിക്കും. ഈ രേഖകൾ സൂക്ഷി​ക്കാൻ ചുമത​ല​യുള്ള സഹോ​ദ​ര​ന്മാ​രെ തനിക്ക്‌ എങ്ങനെ സഹായി​ക്കാ​മെ​ന്നും അദ്ദേഹ​ത്തി​നു മനസ്സി​ലാ​കും. സർക്കിട്ട്‌ മേൽവി​ചാ​ര​കനു ബന്ധപ്പെട്ട രേഖക​ളെ​ല്ലാം മുൻകൂ​ട്ടി​ത്തന്നെ ലഭിച്ചി​ട്ടു​ണ്ടെന്ന്‌ ഏകോ​പകൻ ഉറപ്പു​വ​രു​ത്തണം.

45 സഭാസ​ന്ദർശ​ന​സ​മ​യത്ത്‌ സാധി​ക്കു​ന്നത്ര സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കാ​നും ഇടപഴ​കാ​നും സർക്കിട്ട്‌ മേൽവി​ചാ​രകൻ സമയ​മെ​ടു​ക്കു​ന്നു. സഭാ​യോ​ഗ​ങ്ങൾക്കു വരു​മ്പോ​ഴും വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴും ഭക്ഷണ​വേ​ള​ക​ളി​ലും മറ്റ്‌ അവസര​ങ്ങ​ളി​ലും ഇതിന്‌ അദ്ദേഹം സമയം കണ്ടെത്തു​ന്നു. കൂടാതെ, അദ്ദേഹം മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും ഒപ്പം കൂടി​വ​രും. അവരുടെ പരിപാ​ല​ന​യി​ലെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​തി​നു സഹായ​ക​മായ തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും നൽകുന്നു. (സുഭാ. 27:23; പ്രവൃ. 20:26-32; 1 തിമൊ. 4:11-16) അദ്ദേഹം മുൻനി​ര​സേ​വ​ക​രോ​ടൊ​പ്പം കൂടി​വ​രും. അവരുടെ പ്രവർത്ത​ന​ത്തിന്‌ ഉത്സാഹം പകരാ​നും ശുശ്രൂ​ഷ​യിൽ എന്തെങ്കി​ലും പ്രശ്‌നങ്ങൾ നേരി​ടു​ന്നു​ണ്ടെ​ങ്കിൽ വ്യക്തി​പ​ര​മാ​യി സഹായം നൽകാ​നും വേണ്ടി​യാണ്‌ ഇത്‌.

46 സർക്കിട്ട്‌ മേൽവി​ചാ​രകൻ ശ്രദ്ധി​ക്കേണ്ട മറ്റ്‌ എന്തെങ്കി​ലും കാര്യങ്ങൾ സഭയി​ലു​ണ്ടെ​ങ്കിൽ, അദ്ദേഹം സന്ദർശ​ന​വാ​ര​ത്തിൽ കഴിയു​ന്നത്ര സഹായം നൽകുന്നു. സന്ദർശ​ന​വാ​ര​ത്തിൽ അവയ്‌ക്കു പരിഹാ​രം കാണാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, പ്രശ്‌ന​പ​രി​ഹാ​ര​ത്തി​നു സഹായി​ക്കുന്ന തിരു​വെ​ഴു​ത്തു​നിർദേ​ശ​ങ്ങ​ളെക്കു​റിച്ച്‌ ഗവേഷണം നടത്താൻ മൂപ്പന്മാ​രെ​യോ ഉൾപ്പെ​ട്ടി​രി​ക്കുന്ന വ്യക്തി​ക​ളെ​യോ അദ്ദേഹ​ത്തി​നു സഹായി​ക്കാ​നാ​കും. ഇക്കാര്യ​ത്തിൽ ബ്രാ​ഞ്ചോ​ഫീസ്‌ എന്തെങ്കി​ലും ചെയ്യേ​ണ്ട​തു​ണ്ടെ​ങ്കിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും മൂപ്പന്മാ​രും കാര്യം സംബന്ധിച്ച്‌ വിശദ​മായ റിപ്പോർട്ട്‌ ബ്രാ​ഞ്ചോ​ഫീ​സിന്‌ അയയ്‌ക്കും.

47 സന്ദർശ​ന​സ​മ​യത്ത്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ സഭയുടെ പതിവു​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കും. ഈ സഭാ​യോ​ഗ​ങ്ങൾക്ക്‌, ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഇടയ്‌ക്കൊ​ക്കെ ആവശ്യ​മായ മാറ്റം വരും. സന്ദർശ​ന​വാ​ര​ത്തിൽ അദ്ദേഹം സഭയെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്രചോ​ദി​പ്പി​ക്കാ​നും ഉദ്‌ബോ​ധി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും ഉദ്ദേശി​ച്ചുള്ള പ്രസം​ഗങ്ങൾ നടത്തും. സഹോ​ദ​ര​ങ്ങ​ളു​ടെ മനസ്സിൽ യഹോ​വ​യോ​ടും യേശു​ക്രിസ്‌തു​വി​നോ​ടും സംഘട​ന​യോ​ടും സ്‌നേഹം വളർത്താൻ അദ്ദേഹം പ്രത്യേ​കം ശ്രമി​ക്കു​ന്നു.

48 സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളി​ലൊന്ന്‌, വയൽശു​ശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ പങ്കുപ​റ്റാൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്രയോ​ഗി​ച്ചു​നോ​ക്കാൻ പറ്റുന്ന നിർദേ​ശങ്ങൾ നൽകു​ക​യും ചെയ്യുക എന്നതാണ്‌. സഹോ​ദ​രങ്ങൾ സ്വന്തം പട്ടിക​യിൽ കുറ​ച്ചൊ​രു മാറ്റം വരുത്തി​നോ​ക്കി​യാൽ എല്ലാദി​വ​സ​വും​തന്നെ സന്ദർശ​ന​വാ​ര​ത്തി​ലെ വയൽശു​ശ്രൂ​ഷ​യിൽ പങ്കുപ​റ്റാൻ അവർക്കു കഴിയും. ഒരുപക്ഷേ, പലർക്കും ആ മാസത്തിൽ സഹായ മുൻനി​ര​സേ​വനം ചെയ്യാ​നും കഴിയും. സഹോ​ദ​ര​ന്റെ​കൂ​ടെ​യോ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യു​ടെ​കൂ​ടെ​യോ പ്രവർത്തി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ അക്കാര്യം മുൻകൂ​ട്ടി അറിയി​ക്കണം. സഹോ​ദ​ര​നെ​യോ ഭാര്യ​യെ​യോ ബൈബിൾപ​ഠ​ന​ങ്ങൾക്കും മടക്കസ​ന്ദർശ​ന​ങ്ങൾക്കും കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നതു നമുക്കു വളരെ പ്രയോ​ജനം ചെയ്യും. സന്ദർശ​ന​വാ​ര​ത്തിൽ ഇക്കാര്യ​ത്തി​നു പൂർണ​പി​ന്തുണ കൊടു​ക്കാൻ നിങ്ങൾ പ്രത്യേ​ക​ശ്രമം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടും അഭിന​ന്ദ​നാർഹ​മാണ്‌.​—സുഭാ. 27:17.

49 ഓരോ സർക്കി​ട്ടി​നും വർഷത്തിൽ രണ്ടു സർക്കിട്ട്‌ സമ്മേള​നങ്ങൾ ഉണ്ട്‌. ഇവ സംഘടി​പ്പിച്ച്‌ നടത്തു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാണ്‌. അദ്ദേഹം ഒരു സമ്മേള​ന​മേൽവി​ചാ​ര​ക​നെ​യും ഒരു അസിസ്റ്റന്റ്‌ സമ്മേള​ന​മേൽവി​ചാ​ര​ക​നെ​യും നിയമി​ക്കും. സമ്മേള​ന​ത്തി​ന്റെ നടത്തി​പ്പിന്‌ ഇവർ രണ്ടു പേരും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടു നന്നായി സഹകരിച്ച്‌ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. ഇങ്ങനെ​യാ​കു​മ്പോൾ അദ്ദേഹ​ത്തി​നു മുഖ്യ​മാ​യും സമ്മേള​ന​പ​രി​പാ​ടി​യു​ടെ കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കാൻ കഴിയും. വിവിധ ഡിപ്പാർട്ട്‌മെ​ന്റു​ക​ളു​ടെ ചുമതല വഹിക്കാൻ സർക്കിട്ട്‌ മേൽവി​ചാ​ര​കൻതന്നെ പ്രാപ്‌ത​രായ സഹോ​ദ​ര​ന്മാ​രെ ചുമത​ല​പ്പെ​ടു​ത്തു​ന്നു. സർക്കി​ട്ടി​ന്റെ അക്കൗണ്ടു​കൾ ക്രമമാ​യി ഓഡിറ്റ്‌ ചെയ്യാ​നുള്ള ക്രമീ​ക​ര​ണ​വും അദ്ദേഹം ചെയ്യുന്നു. വർഷത്തി​ലെ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ ഒരു ബ്രാഞ്ച്‌ പ്രതി​നി​ധി പങ്കെടു​ക്കും. സമ്മേള​ന​സ്ഥ​ല​ത്തേ​ക്കുള്ള ദൂരക്കൂ​ടു​തൽകൊ​ണ്ടോ സമ്മേള​ന​ഹാ​ളി​ലെ സൗകര്യ​ങ്ങ​ളു​ടെ പരിമി​തി​കൊ​ണ്ടോ ചില സർക്കി​ട്ടു​കൾ ഒരു സർക്കിട്ട്‌ സമ്മേള​നം​തന്നെ ഒന്നി​ലേറെ തവണയാ​യി നടത്താ​റുണ്ട്‌.

50 ഓരോ മാസത്തി​ന്റെ​യും അവസാനം സർക്കിട്ട്‌ മേൽവി​ചാ​രകൻ അദ്ദേഹ​ത്തി​ന്റെ വയൽസേവന റിപ്പോർട്ട്‌ ബ്രാ​ഞ്ചോ​ഫീ​സി​നു നേരിട്ട്‌ അയയ്‌ക്കും. ഇനി അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ ചെറിയ ചില ചെലവു​ക​ളു​ണ്ടാ​യേ​ക്കാം. അതായത്‌ യാത്ര, ഭക്ഷണം, താമസം, മറ്റ്‌ അവശ്യ​കാ​ര്യ​ങ്ങൾ എന്നിങ്ങനെ. ഇതി​ലേ​ക്കുള്ള ചെലവ്‌ ആ വാരം സന്ദർശിച്ച സഭയ്‌ക്കു വഹിക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹ​ത്തിന്‌ അതു ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ കൈപ്പ​റ്റാ​വു​ന്ന​താണ്‌. സഞ്ചാര​പ്ര​തി​നി​ധി​കൾക്ക്‌ ഒരു കാര്യം ഉറപ്പാണ്‌: ദൈവ​രാ​ജ്യ​താത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ക​യാ​ണെ​ങ്കിൽ യേശു ഉറപ്പു നൽകി​യ​തു​പോ​ലെ തങ്ങളുടെ ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റ​പ്പെ​ടും. (ലൂക്കോ. 12:31) തങ്ങളെ സേവി​ക്കാ​നാ​യി എത്തുന്ന ഈ അർപ്പി​ത​രായ മൂപ്പന്മാർക്ക്‌ ആതിഥ്യ​മ​രു​ളാൻ കിട്ടുന്ന പദവി​യെ​ക്കു​റിച്ച്‌ സഭയ്‌ക്കു ചിന്തയു​ണ്ടാ​യി​രി​ക്കണം.​—3 യോഹ. 5-8.

ബ്രാഞ്ച്‌ കമ്മിറ്റി

51 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​മെ​മ്പാ​ടു​മുള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലോ​രോ​ന്നി​ലും ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യു​ണ്ടാ​യി​രി​ക്കും. ആത്മീയ​യോ​ഗ്യ​ത​യും പക്വത​യും ഉള്ള മൂന്നോ അതില​ധി​ക​മോ സഹോ​ദ​ര​ന്മാ​രാ​യി​രി​ക്കും ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കുക. ബ്രാഞ്ചി​ന്റെ അധികാ​ര​പ​രി​ധി​യി​ലുള്ള രാജ്യ​ത്തെ​യോ രാജ്യ​ങ്ങ​ളി​ലെ​യോ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്നത്‌ ഇവരാണ്‌. കമ്മിറ്റി​യം​ഗ​ങ്ങ​ളിൽ ഒരാൾ ബ്രാഞ്ച്‌ കമ്മിറ്റി ഏകോ​പ​ക​നാ​യി സേവി​ക്കു​ന്നു.

52 ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കു​ന്നവർ ബ്രാഞ്ചി​ന്റെ പരിധി​യിൽ വരുന്ന എല്ലാ സഭക​ളോ​ടും ബന്ധപ്പെ​ട്ടുള്ള കാര്യങ്ങൾ കൈകാ​ര്യം ചെയ്യുന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ബ്രാഞ്ചി​ന്റെ പരിധി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടു​ന്നെ​ന്നും വയലിലെ ആവശ്യ​ങ്ങൾക്കു വേണ്ടവി​ധം മേൽനോ​ട്ടം വഹിക്കു​ന്ന​തിന്‌ ആവശ്യ​മായ സഭകളും സർക്കി​ട്ടു​ക​ളും രൂപീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്രാഞ്ച്‌ കമ്മിറ്റി ഉറപ്പു​വ​രു​ത്തു​ന്നു. മിഷന​റി​വയൽ, പ്രത്യേക/സാധാരണ/സഹായ മുൻനി​ര​സേവന പ്രവർത്ത​നങ്ങൾ എന്നിവയ്‌ക്കു ബ്രാഞ്ച്‌ കമ്മിറ്റി ശ്രദ്ധ കൊടു​ക്കു​ന്നു. സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടക്കു​മ്പോൾ “എല്ലാം മാന്യ​മാ​യും ചിട്ട​യോ​ടെ​യും” നടക്കു​ന്നെന്ന്‌ ഉറപ്പാ​ക്കാൻ ആവശ്യ​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യുന്ന ബ്രാഞ്ച്‌ കമ്മിറ്റി, അതിനു വേണ്ട നിയമ​ന​ങ്ങ​ളും നടത്തുന്നു.​—1 കൊരി. 14:40.

53 ചില ദേശങ്ങ​ളിൽ കൺട്രി കമ്മിറ്റി​യും പ്രവർത്തി​ക്കു​ന്നുണ്ട്‌. ആ ദേശത്തെ പ്രവർത്ത​ന​ങ്ങൾക്കു കാര്യ​ക്ഷ​മ​മായ മേൽനോ​ട്ടം വഹിക്കാൻവേ​ണ്ടി​യാണ്‌ ഇത്‌. എന്നാൽ മറ്റൊരു രാജ്യത്ത്‌ പ്രവർത്തി​ക്കുന്ന ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ കീഴി​ലാ​യി​രി​ക്കും ഈ കൺട്രി കമ്മിറ്റി. ബെഥേൽഭ​വനം, ഓഫീസ്‌, കത്തിട​പാ​ടു​ക​ളും റിപ്പോർട്ടു​ക​ളും എന്നീ കാര്യ​ങ്ങ​ളിൽ കൺട്രി കമ്മിറ്റി ശ്രദ്ധി​ക്കു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ രാജ്യത്തെ വയൽപ്ര​വർത്ത​ന​ങ്ങൾക്കും ഇവർ ശ്രദ്ധ നൽകുന്നു. രാജ്യ​താത്‌പ​ര്യ​ങ്ങ​ളു​ടെ അഭിവൃ​ദ്ധി​ക്കു​വേണ്ടി കൺട്രി കമ്മിറ്റി ബ്രാഞ്ച്‌ കമ്മിറ്റി​യു​മാ​യി സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നു.

54 ബ്രാഞ്ച്‌ കമ്മിറ്റി​ക​ളി​ലെ​യും കൺട്രി കമ്മിറ്റി​ക​ളി​ലെ​യും എല്ലാ അംഗങ്ങ​ളെ​യും നിയമി​ക്കു​ന്നതു ഭരണസം​ഘ​മാണ്‌.

ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി​കൾ

55 ക്രമമായ അടിസ്ഥാ​ന​ത്തിൽ, ഭൂമി​യി​ലെ​മ്പാ​ടു​മുള്ള ബ്രാഞ്ചു​കൾ സന്ദർശി​ക്കാൻ ഭരണസം​ഘം യോഗ്യ​ത​യുള്ള സഹോ​ദ​ര​ന്മാ​രെ നിയമി​ക്കു​ന്നു. ഈ സ്ഥാനത്ത്‌ സേവി​ക്കുന്ന ഒരു സഹോ​ദരൻ ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി എന്ന്‌ അറിയ​പ്പെ​ടു​ന്നു. ബെഥേൽകു​ടും​ബത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്രസംഗ-ശിഷ്യ​രാ​ക്കൽ പ്രവർത്ത​ന​ത്തോ​ടു ബന്ധപ്പെ​ട്ടുള്ള പ്രശ്‌ന​ങ്ങ​ളും ചോദ്യ​ങ്ങ​ളും കൈകാ​ര്യം ചെയ്യു​ന്ന​തി​നു ബ്രാഞ്ച്‌ കമ്മിറ്റി​യെ സഹായി​ക്കു​ക​യും ആണ്‌ അദ്ദേഹ​ത്തി​ന്റെ മുഖ്യ​ചു​മതല. ഈ സഹോ​ദരൻ, തിര​ഞ്ഞെ​ടുത്ത ഏതാനും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രു​മാ​യി കൂടി​ക്കാ​ണും. ചില​പ്പോ​ഴൊ​ക്കെ വയൽമി​ഷ​ന​റി​മാ​രെ കണ്ട്‌ സംസാ​രി​ക്കാ​നും അദ്ദേഹം ക്രമീ​ക​രി​ക്കും. അത്തരം സന്ദർഭ​ങ്ങ​ളിൽ അദ്ദേഹം അവരുടെ പ്രശ്‌ന​ങ്ങ​ളും ആവശ്യ​ങ്ങ​ളും ചോദി​ച്ച​റി​യു​ന്നു. അവർ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മായ പ്രസംഗ-ശിഷ്യ​രാ​ക്കൽ പ്രവർത്തനം ശുഷ്‌കാ​ന്തി​യോ​ടെ തുടരാൻ വേണ്ട പ്രോ​ത്സാ​ഹനം അദ്ദേഹം അവർക്കു നൽകുന്നു.

56 രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തോ​ടും മറ്റു സഭാ​പ്ര​വർത്ത​ന​ങ്ങ​ളോ​ടും ബന്ധപ്പെട്ട്‌ വയലിൽ നിർവ​ഹി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളിൽ ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി വളരെ തത്‌പ​ര​നാണ്‌. സമയം കിട്ടു​ക​യാ​ണെ​ങ്കിൽ അദ്ദേഹം പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളും സന്ദർശി​ക്കും. ബ്രാഞ്ച്‌ സന്ദർശി​ക്കു​മ്പോൾ സാധി​ക്കുന്ന അളവോ​ളം അദ്ദേഹം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലും ഏർപ്പെ​ടു​ന്നു.

ആട്ടിൻകൂട്ടത്തെ മേയ്‌ക്കാൻ ചുമത​ല​പ്പെ​ടു​ത്തി​യി​ട്ടുള്ള മേൽവി​ചാ​ര​ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കു​മ്പോൾ സഭയുടെ തലയായ ക്രിസ്‌തു​യേ​ശു​വു​മാ​യി നമ്മൾ ഐക്യ​ത്തി​ലാകുകയാണ്‌

സ്‌നേ​ഹ​നിർഭ​ര​മായ മേൽവി​ചാ​രണ

57 പക്വത​യുള്ള ക്രിസ്‌തീ​യ​പു​രു​ഷ​ന്മാ​രു​ടെ കഠിനാ​ധ്വാ​ന​ത്തിൽനി​ന്നും സ്‌നേ​ഹ​ത്തോ​ടെ​യുള്ള പരിപാ​ല​ന​യിൽനി​ന്നും നമ്മൾ വളരെ​യ​ധി​കം പ്രയോ​ജനം നേടുന്നു. ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കാൻ ചുമത​ല​പ്പെ​ടു​ത്തി​യി​ട്ടുള്ള മേൽവി​ചാ​ര​ക​ന്മാർക്ക്‌ ഇനിയ​ങ്ങോ​ട്ടും കീഴ്‌പെ​ടു​മ്പോൾ സഭയുടെ തലയായ ക്രിസ്‌തു​യേ​ശു​വു​മാ​യി നമ്മൾ സഹകരി​ക്കു​ക​യാണ്‌. (1 കൊരി. 16:15-18; എഫെ. 1:22, 23) എന്താണ്‌ ഇതിന്റെ സത്‌ഫലം? ദൈവാ​ത്മാവ്‌ ലോക​മെ​മ്പാ​ടുള്ള സഭകളിൽ വ്യാപ​രി​ക്കു​ന്നു. ഭൂമി​യി​ലെ​ങ്ങും നടക്കുന്ന പ്രവർത്ത​ന​ത്തി​നു ദൈവ​വ​ചനം വഴികാ​ട്ടി​യാ​യി വർത്തി​ക്കു​ക​യും ചെയ്യുന്നു.​—സങ്കീ. 119:105.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക