വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lff പാഠം 12 പോയിന്റ്‌ 1-6
  • ബൈബിൾപ​ഠനം എങ്ങനെ മുടങ്ങാ​തെ നോക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾപ​ഠനം എങ്ങനെ മുടങ്ങാ​തെ നോക്കാം?
  • ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • ചുരു​ക്ക​ത്തിൽ
  • കൂടുതൽ മനസ്സി​ലാ​ക്കാൻ
  • ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നു
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നു
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം
  • സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തയ്യാറാ​യോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ജോലി​യെ​ക്കു​റി​ച്ചും പണത്തെ​ക്കു​റി​ച്ചും ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
lff പാഠം 12 പോയിന്റ്‌ 1-6
പാഠം 12. രണ്ടു കുട്ടികളുള്ള ഒരു അമ്മ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കുന്നു.

പാഠം 12

ബൈബിൾപ​ഠനം എങ്ങനെ മുടങ്ങാ​തെ നോക്കാം?

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ബൈബിൾ പഠിക്കു​ന്ന​തു​കൊണ്ട്‌ പ്രയോ​ജ​ന​മുണ്ട്‌. പക്ഷേ അതു മുടങ്ങാ​തെ കൊണ്ടു​പോ​കാൻ അത്ര എളുപ്പമല്ല. നിങ്ങളു​ടെ കാര്യം എങ്ങനെ​യാണ്‌? മുടങ്ങാ​തെ ബൈബിൾ പഠിക്കു​ന്നത്‌ പ്രധാ​ന​പ്പെട്ട കാര്യ​മാ​ണോ? എന്തൊക്കെ തടസ്സം വന്നാലും ബൈബിൾപ​ഠനം നിറു​ത്താ​തി​രി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

1. മുടങ്ങാ​തെ ബൈബിൾ പഠിക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​മെ​ന്താണ്‌?

“ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണ്‌. (എബ്രായർ 4:12) ബൈബിൾ വായി​ക്കു​മ്പോൾ ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. ദൈവ​ത്തി​ന്റെ ചിന്തക​ളും ദൈവ​ത്തി​നു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും അപ്പോൾ മനസ്സി​ലാ​ക്കാം. ബൈബിൾ പഠിക്കു​മ്പോൾ നമുക്ക്‌ അറിവു കിട്ടും. അത്‌ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ സഹായി​ക്കും. കൂടാതെ ഭാവി​യെ​ക്കു​റിച്ച്‌ നല്ലൊരു പ്രത്യാ​ശ​യും അതു തരുന്നു. ഏറ്റവും വലിയ പ്രയോ​ജനം നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അടുത്ത സുഹൃ​ത്താ​കാ​നാ​കും എന്നതാണ്‌. ദൈവ​വ​ച​ന​ത്തിന്‌ ശക്തിയു​ള്ള​തു​കൊണ്ട്‌ നിങ്ങളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നും അതിനു കഴിയും.

2. ബൈബി​ളി​ലെ സത്യങ്ങ​ളു​ടെ വില മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബി​ളി​ലുള്ള സത്യങ്ങൾ അമൂല്യ​മായ നിധി​കൾപോ​ലെ​യാണ്‌. അതു​കൊ​ണ്ടാണ്‌ ‘സത്യം ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌’ എന്ന്‌ ബൈബിൾ പറയു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 23:23) ഇതു മനസ്സി​ലാ​ക്കി​യാൽ, എന്തൊക്കെ പ്രശ്‌നങ്ങൾ വന്നാലും ബൈബിൾപ​ഠനം നമ്മൾ ഒരിക്ക​ലും നിറു​ത്തു​ക​യില്ല.—സുഭാ​ഷി​തങ്ങൾ 2:4, 5 വായി​ക്കുക.

3. ബൈബിൾപ​ഠനം മുടങ്ങാ​തെ കൊണ്ടു​പോ​കാൻ യഹോവ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

യഹോവ സർവശ​ക്ത​നായ സ്രഷ്ടാ​വാണ്‌, നിങ്ങളു​ടെ സുഹൃ​ത്തു​മാണ്‌. തന്നെക്കു​റിച്ച്‌ പഠിക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ “ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും” ദൈവം നിങ്ങൾക്ക്‌ തരു​മെന്ന്‌ ബൈബിൾ പറയു​ന്നത്‌. (ഫിലി​പ്പി​യർ 2:13 വായി​ക്കുക.) ബൈബിൾ പഠിക്കാ​നോ അതനു​സ​രിച്ച്‌ ജീവി​ക്കാ​നോ ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മുട്ട്‌ വന്നാലോ? അപ്പോ​ഴും യഹോവ നിങ്ങളെ സഹായി​ക്കും! എന്തെങ്കി​ലും എതിർപ്പു​ക​ളോ തടസ്സങ്ങ​ളോ നേരി​ട്ടാൽ അവ മറിക​ട​ക്കാൻ ആവശ്യ​മായ ശക്തി തരാനും യഹോവ തയ്യാറാണ്‌. ബൈബിൾപ​ഠനം മുടങ്ങാ​തെ കൊണ്ടു​പോ​കാ​നുള്ള സഹായ​ത്തി​നാ​യി എപ്പോ​ഴും യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—1 തെസ്സ​ലോ​നി​ക്യർ 5:17.

ആഴത്തിൽ പഠിക്കാൻ

തിരക്കുകളും മറ്റുള്ള​വ​രു​ടെ എതിർപ്പു​ക​ളും ഒക്കെ ഉണ്ടെങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ ബൈബിൾപ​ഠനം മുടങ്ങാ​തെ കൊണ്ടു​പോ​കാം? ഇക്കാര്യ​ത്തിൽ യഹോവ നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നോക്കാം.

4. ബൈബിൾപ​ഠനം പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാണ്‌

തിരക്കു​കൾ കാരണം ബൈബിൾ പഠിക്കാൻ സമയം കിട്ടു​ന്നി​ല്ലെന്ന്‌ തോന്നി​യി​ട്ടു​ണ്ടോ? എന്തു ചെയ്യാൻ കഴിയും? ഫിലി​പ്പി​യർ 1:10 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ജീവി​ത​ത്തിൽ “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ” ഏതാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

  • ബൈബിൾപ​ഠ​ന​ത്തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

A. കൊളാഷ്‌: മണലും കല്ലും കൊണ്ട്‌ ബക്കറ്റ്‌ നിറയ്‌ക്കുന്നതിന്റെ ചിത്രങ്ങൾ. 1. മണലും കല്ലും കൂട്ടിയിട്ടിരിക്കുന്നു. 2. ബക്കറ്റിന്റെ പകുതി ഭാഗത്തോളം മണൽ നിറച്ചിരിക്കുന്നു. 3. വലിയ കല്ലുകൾ ബക്കറ്റിനുള്ളിലെ മണലിനു മുകളിൽവെച്ചിരിക്കുന്നു, ബാക്കിയുള്ളത്‌ നിലത്ത്‌ വെച്ചിരിക്കുന്നു. B. കൊളാഷ്‌: 1. അതേ മണലും കല്ലും കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രം. 2. അതേ ബക്കറ്റിൽ ഏതാണ്ട്‌ പകുതി കല്ലുകൾ നിറച്ചിരിക്കുന്നു. 3. കല്ലു നിറച്ചുവെച്ചിരിക്കുന്ന ബക്കറ്റിൽ ഭൂരിഭാഗം മണലും നിറച്ചിരിക്കുന്നു, ബാക്കിവന്ന കുറച്ചു മണൽ ബക്കറ്റിനു വെളിയിൽ കാണാം.
  1. ഒരു ബക്കറ്റിൽ മണൽ നിറച്ച​തി​നു ശേഷം കല്ലുകൾ വെക്കാൻ നോക്കി​യാൽ എല്ലാ കല്ലുക​ളും ബക്കറ്റിൽ കൊള്ളില്ല

  2. ബക്കറ്റിൽ ആദ്യം കല്ലുകൾ വെച്ചാൽ ഭൂരി​ഭാ​ഗം മണലും അതിൽ നിറയ്‌ക്കാൻ കഴിയും. ഇതു​പോ​ലെ, ജീവി​ത​ത്തിൽ “കൂടുതൽ പ്രാധാ​ന്യ​മുള്ള” കാര്യ​ങ്ങൾക്കു മുൻഗണന കൊടു​ത്താൽ മിക്ക കാര്യ​ങ്ങ​ളും നമുക്കു ചെയ്യാ​നാ​കും

ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നും ദൈവത്തെ ആരാധി​ക്കാ​നും ഉള്ള ഒരു ആഗ്രഹം പൊതു​വേ മനുഷ്യർക്കുണ്ട്‌. ആ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്താൻ ബൈബിൾപ​ഠനം സഹായി​ക്കും. മത്തായി 5:3 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ബൈബിൾപ​ഠ​ന​ത്തിന്‌ മുഖ്യ​സ്ഥാ​നം കൊടു​ത്താൽ അതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

5. എതിർപ്പു​ക​ളു​ണ്ടാ​യാ​ലും മടുത്ത്‌ പിന്മാ​റ​രുത്‌

ചില​പ്പോൾ ബൈബിൾപ​ഠനം നിറു​ത്താൻ മറ്റുള്ളവർ നമ്മളോ​ടു പറഞ്ഞേ​ക്കാം. ഫ്രാൻസി​സ്‌കോ​യു​ടെ അനുഭവം ശ്രദ്ധി​ക്കുക. വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

വീഡി​യോ: മടുത്ത്‌ പിന്മാ​റാ​തി​രു​ന്ന​തി​ന്റെ പ്രതി​ഫലം (5:22)

‘മടുത്ത്‌ പിന്മാറാതിരുന്നതിന്റെ പ്രതിഫലം’ എന്ന വീഡിയോയിലെ ഒരു രംഗം. ഫ്രാൻസിസ്‌കോ തന്റെ അടുത്ത കൂട്ടുകാരോട്‌ ഇനി മുതൽ അവരുടെ കൂടെ കൂട്ടിനില്ല എന്നു പറഞ്ഞു നടന്നുനീങ്ങുന്നു.
  • താൻ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഫ്രാൻസി​സ്‌കോ വീട്ടു​കാ​രോ​ടും കൂട്ടു​കാ​രോ​ടും സംസാ​രി​ച്ച​പ്പോൾ എന്തായി​രു​ന്നു പ്രതി​ക​രണം?

  • മടുത്ത്‌ പിന്മാ​റാ​തി​രു​ന്ന​തു​കൊണ്ട്‌ ഫ്രാൻസി​സ്‌കോ​യ്‌ക്ക്‌ എന്തു നേട്ടമാ​ണു​ണ്ടാ​യത്‌?

2 തിമൊ​ഥെ​യൊസ്‌ 2:24, 25 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • നിങ്ങൾ ബൈബിൾ പഠിക്കു​ന്നതു കാണു​മ്പോൾ വീട്ടു​കാർക്കും കൂട്ടു​കാർക്കും ഒക്കെ എന്താണ്‌ തോന്നു​ന്നത്‌?

  • നിങ്ങൾ ബൈബിൾ പഠിക്കു​ന്നത്‌ ഇഷ്ടപ്പെ​ടാത്ത ഒരാ​ളോട്‌ നിങ്ങൾ എങ്ങനെ ഇടപെ​ടണം? എന്തു​കൊണ്ട്‌?

6. യഹോവ തീർച്ച​യാ​യും നിങ്ങളെ സഹായി​ക്കും!

നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​മ്പോൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള നമ്മുടെ ആഗ്രഹ​വും കൂടി​വ​രും. എന്നാൽ ജീവി​ത​ത്തി​ലെ പല കാര്യ​ങ്ങ​ളി​ലും മാറ്റം വരുത്താൻ അപ്പോ​ഴും നമുക്ക്‌ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നി​യി​ട്ടു​ണ്ടെ​ങ്കിൽ ശ്രമം ഉപേക്ഷി​ക്ക​രുത്‌. യഹോവ നിങ്ങളെ സഹായി​ക്കും. വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

വീഡി​യോ: മാറ്റം വരുത്താൻ യഹോവ സഹായി​ച്ചു (3:56)

  • യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ജിം എന്തൊക്കെ മാറ്റങ്ങ​ളാ​ണു വരുത്തി​യത്‌?

  • ജിമ്മിന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഏതു കാര്യ​മാ​ണു നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട്ടത്‌?

എബ്രായർ 11:6 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ദൈവത്തെ ‘ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കാ​യി,’ അതായത്‌ ദൈവത്തെ കൂടുതൽ അറിയാ​നും സന്തോ​ഷി​പ്പി​ക്കാ​നും കഠിന​ശ്രമം ചെയ്യു​ന്ന​വർക്കാ​യി ദൈവം എന്തു ചെയ്യും?

  • ഈ വാക്യം അനുസ​രിച്ച്‌, ബൈബിൾ പഠിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ എങ്ങനെ​യാണ്‌ കാണു​ന്നത്‌?

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “നിങ്ങൾ എന്തിനാ ബൈബിൾ പഠിക്കു​ന്നത്‌?”

  • നിങ്ങൾ എന്ത്‌ ഉത്തരം പറയും?

ചുരു​ക്ക​ത്തിൽ

ബൈബിൾ പഠിക്കു​മ്പോൾ പല തടസ്സങ്ങ​ളും വന്നേക്കാം. എങ്കിലും പഠനം തുടരു​ന്നത്‌ എന്നെന്നും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ നിങ്ങളെ സഹായി​ക്കും. എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കുക. യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കും.

ഓർക്കുന്നുണ്ടോ?

  • ബൈബി​ളി​ലെ സത്യങ്ങൾ നിങ്ങൾ വളരെ വിലയു​ള്ള​താ​യി കാണു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ” ഏതാ​ണെന്നു നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പാ​ക്കാൻ കഴിയും?

  • ബൈബിൾപ​ഠ​ന​ത്തിന്‌ മുടക്കം വരാതി​രി​ക്കാൻ നിങ്ങൾ യഹോ​വ​യോട്‌ സഹായം ചോദി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

സമയം നന്നായി ഉപയോ​ഗി​ക്കാൻ പലരെ​യും സഹായി​ച്ചി​രി​ക്കുന്ന നാലു വിധങ്ങൾ നോക്കുക.

“അമൂല്യ​മാണ്‌ സമയം! ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കുക” (ഉണരുക! 2014 ഏപ്രിൽ)

ഒരു സ്‌ത്രീ ബൈബിൾ പഠിക്കാൻ തുടങ്ങി. അവരുടെ ഭർത്താ​വിന്‌ അത്‌ ഇഷ്ടമാ​യി​രു​ന്നില്ല. യഹോവ എങ്ങനെ​യാണ്‌ ആ സ്‌ത്രീ​യെ സഹായി​ച്ചത്‌?

ഭാരം ചുമക്കാൻ യഹോവ സഹായിക്കുന്നു (5:05)

ഭാര്യ മടുത്തു​പി​ന്മാ​റാ​തെ പ്രവർത്തി​ച്ച​തു​കൊണ്ട്‌ അവരുടെ ഭർത്താ​വിന്‌ എന്തു പ്രയോ​ജ​ന​മാ​ണു​ണ്ടാ​യത്‌?

സത്യം ഞാൻ വിചാരണ ചെയ്‌തു (6:30)

യഹോവയുടെ സാക്ഷികൾ കുടും​ബം തകർക്കു​ന്ന​വ​രാ​ണെന്നു ചിലർ പറയാ​റുണ്ട്‌. അതു സത്യമാ​ണോ?

“യഹോ​വ​യു​ടെ സാക്ഷികൾ കുടും​ബ​ബ​ന്ധങ്ങൾ തകർക്കു​ക​യാ​ണോ അതോ ശക്തി​പ്പെ​ടു​ത്തു​ക​യാ​ണോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക