ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ആഗസ്റ്റ് 12-18
ദൈവവചനത്തിലെ നിധികൾ | തീത്തോസ് 1-ഫിലേമോൻ
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w89-E 5/15 31 ¶5
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
നിശ്ചയമായും ക്രേത്തരെ വംശീയമായി അടച്ചാക്ഷേപിക്കുന്ന വാക്കുകളെ പൗലോസ് അംഗീകരിക്കുകയല്ലായിരുന്നു. അക്കാര്യം നമുക്ക് ഉറപ്പാണ്. കാരണം ദൈവാംഗീകാരമുള്ള, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട നല്ല ക്രിസ്ത്യാനികൾ ക്രേത്തയിലുമുണ്ടെന്നു പൗലോസിന് അറിയാമായിരുന്നു. (പ്രവൃത്തികൾ 2:5, 11, 33) “നഗരംതോറും” സഭകളുണ്ടാകാൻ വേണ്ടത്ര ഭക്തരായ ക്രിസ്ത്യാനികൾ ആ പ്രദേശത്തുണ്ടായിരുന്നു. ആ ക്രിസ്ത്യാനികൾ പൂർണരല്ലായിരുന്നെങ്കിലും അവർ നുണയന്മാരും മടിയന്മാരായ തീറ്റിഭ്രാന്തരും അല്ലായിരുന്നെന്നു നമുക്കു മനസ്സിലാക്കാം. അല്ലാത്തപക്ഷം അവർക്ക് യഹോവയുടെ അംഗീകാരം കിട്ടില്ലായിരുന്നു. (ഫിലിപ്പിയർ 3:18, 19; വെളിപാട് 21:8) നമ്മൾ ഇന്ന് എല്ലാ സ്ഥലങ്ങളിലും കാണുന്നതുപോലെ, ചുറ്റുമുള്ള ആളുകളുടെ മോശമായ പ്രവൃത്തികൾ കാരണം ദുഃഖിക്കുന്ന ആത്മാർഥഹൃദയരായ ആളുകൾ ക്രേത്തയിലുമുണ്ടായിരുന്നു. അങ്ങനെയുള്ളവർ ക്രിസ്തീയസന്ദേശത്തോടു നന്നായി പ്രതികരിക്കുകയും ചെയ്തിരുന്നു.—യഹസ്കേൽ 9:4; പ്രവൃത്തികൾ 13:48 താരതമ്യം ചെയ്യുക.
ആഗസ്റ്റ് 19-25
ദൈവവചനത്തിലെ നിധികൾ | എബ്രായർ 1-3
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1185 ¶1
പ്രതിരൂപം
യേശു തന്റെ പിതാവിന്റെ വ്യക്തിത്വവും ഗുണങ്ങളും എപ്പോഴും ഒരേ അളവിലാണോ പ്രതിഫലിപ്പിച്ചത്?
ദൈവത്തിന്റെ ആദ്യജാതപുത്രൻ, പിന്നീടു ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ച യേശു, തന്റെ പിതാവിന്റെ പ്രതിരൂപമായിരുന്നു. (2കൊ 4:4) ‘നമുക്കു നമ്മുടെ ഛായയിൽ മനുഷ്യനെ ഉണ്ടാക്കാം’ എന്നു ദൈവം പറഞ്ഞത് ഈ മകനോടാണ്. സ്രഷ്ടാവായ പിതാവും, പുത്രനും തമ്മിലുള്ള ഈ സാദൃശ്യം പുത്രനെ സൃഷ്ടിച്ചപ്പോൾ മുതൽ ഉള്ളതാണ്. (ഉൽ 1:26; യോഹ 1:1-3; കൊലോ 1:15, 16) ഭൂമിയിൽ ഒരു പൂർണമനുഷ്യനായി ജീവിച്ചപ്പോൾ തന്റെ പിതാവിന്റെ ഗുണങ്ങളും വ്യക്തിത്വവും ഒരു മനുഷ്യനെകൊണ്ട് കഴിയുന്നതിന്റെ പരമാവധി യേശു പ്രതിഫലിപ്പിച്ചു. അതുകൊണ്ടാണു യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” (യോഹ 14:9; 5:17, 19, 30, 36; 8:28, 38, 42) ആത്മവ്യക്തിയായി പുനരുത്ഥാനം പ്രാപിച്ചതിനു ശേഷം പിതാവായ യഹോവ “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും” കൊടുത്തപ്പോൾ ഈ സാദൃശ്യം കുറച്ചുകൂടെ ഉയർന്ന തലത്തിൽ യേശു പ്രതിഫലിപ്പിച്ചു. (1പത്ര 3:18; മത്ത 28:18) യഹോവ യേശുവിനെ “മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക്” ഉയർത്തി. ആ സമയംമുതൽ യേശു, താൻ ഭൂമിയിലേക്കു വരുന്നതിനു മുമ്പ് സ്വർഗത്തിലായിരുന്നപ്പോൾ പ്രതിഫലിപ്പിച്ചതിനെക്കാൾ കൂടിയ അളവിൽ തന്റെ പിതാവിന്റെ മഹത്ത്വം പ്രതിഫലിപ്പിച്ചു. (ഫിലി 2:9; എബ്ര 2:9) ഇപ്പോൾ യേശു ‘ദൈവത്തിന്റെ തനിപ്പകർപ്പാണ്.’—എബ്ര 1:2-4.
it-1-E 1063 ¶7
ആകാശം
സങ്കീർത്തനം 102:25, 26 ദൈവമായ യഹോവയ്ക്കാണു ബാധകമാകുന്നത്. എന്നാൽ ആ ഭാഗം ഉദ്ധരിച്ചുകൊണ്ട് പൗലോസ് യേശുക്രിസ്തുവിനു ബാധകമാക്കി. അതിന്റെ കാരണം ഭൗതികപ്രപഞ്ചം സൃഷ്ടിക്കാൻ ദൈവം തന്റെ പ്രതിനിധിയായി ഉപയോഗിച്ചത് തന്റെ ഏകജാതപുത്രനെയായിരുന്നു. പൗലോസ് ഇവിടെ യേശുവിന്റെ നിത്യതയെ ഭൗതികസൃഷ്ടികളുടേതുമായി താരതമ്യം ചെയ്യുകയായിരുന്നു. ദൈവത്തിനു വേണമെങ്കിൽ അവയെ ‘മേലങ്കിപോലെ ചുരുട്ടി’ മാറ്റിക്കളയാൻ പറ്റും.—എബ്ര 1:1, 2, 8, 10-12; 1പത്ര 2:3, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.
ആഗസ്റ്റ് 26–സെപ്റ്റംബർ 1
ദൈവവചനത്തിലെ നിധികൾ | എബ്രായർ 4-6
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1139 ¶2
പ്രത്യാശ
‘സ്വർഗീയവിളിയിൽ പങ്കാളികളായവർക്ക്’ (എബ്രാ. 3:1) ലഭിക്കുന്ന നിത്യജീവന്റെയും അനശ്വരതയുടെയും പ്രത്യാശയ്ക്ക് ഉറച്ച അടിസ്ഥാനമുണ്ട്. അത് സഫലമാകുമെന്ന് ഉറച്ച് വിശ്വസിക്കാൻ കഴിയും. കാരണം അതിന്, ദൈവത്തിനു നുണ പറയാൻ കഴിയാത്ത രണ്ടു കാര്യങ്ങളുടെ പിൻബലമുണ്ട്. ദൈവത്തിന്റെ വാഗ്ദാനങ്ങളും ദൈവത്തിന്റെ ആണയും ആണ് ആ കാര്യങ്ങൾ. കൂടാതെ, ആ പ്രത്യാശ അമർത്യനായി ഇപ്പോൾ സ്വർഗത്തിലുള്ള ക്രിസ്തുവിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടാണ് പ്രത്യാശയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ ഉള്ളിലേക്കു (പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ പ്രവേശിക്കുന്നതുപോലെ) കടന്നുചെല്ലുന്നു. എന്നേക്കുമായി മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായിത്തീർന്ന യേശു നമുക്കുവേണ്ടി നമുക്കു മുമ്പായി പ്രവേശിച്ചത് അവിടേക്കാണ്.”—എബ്ര 6:17-20.