-
പ്രത്യാശ നങ്കൂരമാക്കി, സ്നേഹത്താൽ പ്രചോദിതരായിവീക്ഷാഗോപുരം—1999 | ജൂലൈ 15
-
-
പ്രത്യാശ നങ്കൂരത്തിനു തുല്യം
10, 11. നമ്മുടെ പ്രത്യാശയെ പൗലൊസ് എന്തിനോട് ഉപമിച്ചു, അത് അനുയോജ്യം ആയിരുന്നത് എന്തുകൊണ്ട്?
10 അബ്രാഹാമിലൂടെ അനുഗ്രഹങ്ങൾ കൈവരുമെന്ന് യഹോവ വാഗ്ദാനം ചെയ്തതായി പൗലൊസ് വിശദീകരിച്ചു. എന്നിട്ട് അപ്പോസ്തലൻ പറഞ്ഞു: ‘ദൈവം ഒരു ആണയാൽ ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ [അവന്റെ വചനവും ആണയും] ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും ആകുന്നു.’ (എബ്രായർ 6:17-19; ഉല്പത്തി 22:16-18) സ്വർഗത്തിലെ അമർത്യ ജീവനാണ് അഭിഷിക്ത ക്രിസ്ത്യാനികളുടെ മുന്നിൽ വെച്ചിരിക്കുന്ന പ്രത്യാശ. എന്നാൽ, ഇന്ന് യഹോവയുടെ ദാസരിൽ ഭൂരിഭാഗം പേരും പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള മഹത്തായ പ്രത്യാശ വെച്ചുപുലർത്തുന്നു. (ലൂക്കൊസ് 23:43) അത്തരം പ്രത്യാശ ഇല്ലാതെ ഒരുവനു വിശ്വാസം കാത്തുസൂക്ഷിക്കാനാകില്ല.
11 ഒഴുകിപ്പോകാതെ കപ്പലിനെ കൃത്യ സ്ഥാനത്തു നിറുത്തുന്നതിന് അത്യന്താപേക്ഷിതമായ, ശക്തമായ ഒരു സുരക്ഷാ സാമഗ്രിയാണു നങ്കൂരം. അതില്ലാതെ ഒരു നാവികനും കപ്പൽ കടലിലിറക്കാൻ ധൈര്യപ്പെടുകയില്ല. കടൽ യാത്രികരുടെ ജീവൻ മിക്കപ്പോഴും കപ്പലിന്റെ നങ്കൂരത്തെ ആശ്രയിച്ചിരിക്കുന്നു എന്ന കാര്യം പലവട്ടം കപ്പൽത്തകർച്ചയിൽ അകപ്പെട്ട പൗലൊസിന് അനുഭവത്തിൽ നിന്ന് അറിയാമായിരുന്നു. (പ്രവൃത്തികൾ 27:29, 39, 40; 2 കൊരിന്ത്യർ 11:25) ഒന്നാം നൂറ്റാണ്ടിൽ, കപ്പിത്താന് ഇഷ്ടാനുസൃതം കപ്പൽ തിരിക്കത്തക്കവണ്ണം അതിന് എഞ്ചിൻ ഇല്ലായിരുന്നു. തുഴ ഘടിപ്പിച്ച യുദ്ധക്കപ്പലുകൾ ഒഴികെ എല്ലാ കപ്പലുകളും സഞ്ചാരത്തിനു മുഖ്യമായും കാറ്റിനെയാണ് ആശ്രയിച്ചിരുന്നത്. കാറ്റുമൂലം കപ്പൽ പാറക്കെട്ടുകളിൽ ഇടിക്കുമെന്നു കാണുമ്പോൾ നങ്കൂരമിറക്കി, അതു കടൽത്തട്ടിൽ ഉറച്ചിരിക്കുമെന്ന പ്രതീക്ഷയോടെ, കാറ്റ് ശമിക്കുന്നതും കാത്തിരിക്കുകയല്ലാതെ കപ്പിത്താനു വേറൊരു നിർവാഹവും ഇല്ലായിരുന്നു. അതുകൊണ്ട്, ക്രിസ്ത്യാനിയുടെ പ്രത്യാശയെ “നിശ്ചയവും സ്ഥിരവും” ആയ “ഒരു നങ്കൂര”ത്തോടു പൗലൊസ് താരതമ്യം ചെയ്തു. (എബ്രായർ 6:19) എതിർപ്പിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള പരിശോധനകൾ നേരിടുകയോ ചെയ്യുമ്പോൾ, വിശ്വാസം തകരാതിരിക്കാൻ നമ്മുടെ അത്ഭുതകരമായ പ്രത്യാശ ഒരു നങ്കൂരം പോലെ വർത്തിക്കുന്നു. തന്നിമിത്തം, നമ്മുടെ വിശ്വാസക്കപ്പൽ ആപത്കരമായ സംശയത്തിന്റെ മണൽത്തിട്ടകളിൽ ഉറച്ചുപോകുകയോ നാശകരമായ വിശ്വാസത്യാഗത്തിന്റെ പാറക്കെട്ടുകളിൽ ഇടിച്ചുതകരുകയോ ചെയ്യത്തക്കവണ്ണം ഒഴുകിപ്പോകുന്നില്ല.—എബ്രായർ 2:1; യൂദാ 8-13.
12. യഹോവയിൽ നിന്ന് അകന്നു പോകുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
12 പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് ഈ മുന്നറിയിപ്പു നൽകി: “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.” (എബ്രായർ 3:12) ഗ്രീക്കു പാഠത്തിൽ ‘ത്യജിച്ചുകളയുക’ എന്നതിന്റെ അക്ഷരീയ അർഥം “അകന്നു നിൽക്കുക,” അതായത്, വിശ്വാസത്യാഗിയാകുക എന്നാണ്. എന്നാൽ, നാശകരമായ അത്തരം കപ്പൽച്ചേതം നമുക്ക് ഒഴിവാക്കാനാകും. പരിശോധനകളുടെ അത്യുഗ്രമായ കൊടുങ്കാറ്റുകൾ ആഞ്ഞുവീശുമ്പോഴും യഹോവയോടു പറ്റിനിൽക്കാൻ വിശ്വാസവും പ്രത്യാശയും നമ്മെ പ്രാപ്തരാക്കും. (ആവർത്തനപുസ്തകം 4:4; 30:19, 20) വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകളുടെ കാറ്റിൽ ആടിയുലയുന്ന കപ്പൽ പോലെ ആയിരിക്കില്ല നമ്മുടെ വിശ്വാസം. (എഫെസ്യർ 4:13, 14) യഹോവയുടെ ദാസരായ നമുക്ക്, പ്രത്യാശ നങ്കൂരമായിരിക്കുമ്പോൾ ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കാനാകും.
-
-
പ്രത്യാശ നങ്കൂരമാക്കി, സ്നേഹത്താൽ പ്രചോദിതരായിവീക്ഷാഗോപുരം—1999 | ജൂലൈ 15
-
-
ലക്ഷ്യത്തിലേക്കു മുന്നേറുവിൻ!
18. ഭാവിയിൽ വിശ്വാസത്തിന്റെ ഏതൊരു പരിശോധനയും സഹിച്ചുനിൽക്കാൻ നമ്മെ എന്തു പ്രാപ്തരാക്കും?
18 പുതിയ വ്യവസ്ഥിതിയിൽ പ്രവേശിക്കുന്നതിനു മുമ്പു നമ്മുടെ വിശ്വാസവും സ്നേഹവും കഠിനമായി പരിശോധിക്കപ്പെട്ടേക്കാം. എന്നാൽ യഹോവ നമുക്ക് “നിശ്ചയവും സ്ഥിരവും” ആയ നങ്കൂരം—അത്ഭുതകരമായ നമ്മുടെ പ്രത്യാശ—പ്രദാനം ചെയ്തിരിക്കുന്നു. (എബ്രായർ 6:19; റോമർ 15:4, 13) എതിർപ്പോ മറ്റു പരിശോധനകളോ നമ്മെ വരിഞ്ഞുമുറുക്കുമ്പോൾ പ്രത്യാശയാൽ സുരക്ഷിതമായി നങ്കൂരമിടപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കു സഹിച്ചുനിൽക്കാൻ സാധിക്കും. ഒരു കൊടുങ്കാറ്റ് അടങ്ങി മറ്റൊന്ന് ആഞ്ഞടിക്കുന്നതിനു മുമ്പ്, നമ്മുടെ പ്രത്യാശയെ ബലിഷ്ഠമാക്കാനും വിശ്വാസത്തെ ശക്തിപ്പെടുത്താനും നമുക്കു ദൃഢചിത്തർ ആയിരിക്കാം.
-