വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 3/15 പേ. 17-പേ. 18 ഖ. 7
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • രാജ്യം ഭരമേൽക്കാൻ യോഗ്യർ
    2008 വീക്ഷാഗോപുരം
  • “അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്‌”
    2015 വീക്ഷാഗോപുരം
  • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 3/15 പേ. 17-പേ. 18 ഖ. 7

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

മുൻകാലങ്ങളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ മാതൃ​ക​യെ​യും പ്രതി​മാ​തൃ​ക​യെ​യും കുറി​ച്ചുള്ള പരാമർശങ്ങൾ കൂടെ​ക്കൂ​ടെ കാണാ​മാ​യി​രു​ന്നു. എന്നാൽ അടുത്ത കാലത്താ​യി അത്‌ വിരള​മാണ്‌. എന്തു​കൊ​ണ്ടാണ്‌ അത്‌?

1950 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), “മാതൃക”യെയും “പ്രതി​മാ​തൃക”യെയും ഇങ്ങനെ നിർവ​ചി​ച്ചു: “ഭാവി​യിൽ എപ്പോ​ഴോ വരാനുള്ള ഒന്നിന്റെ പ്രതി​രൂ​പ​മോ, പ്രതി​നി​ധാ​ന​മോ ആണ്‌ മാതൃക. ആ മാതൃക പ്രതി​നി​ധാ​നം ചെയ്യുന്ന യാഥാർഥ്യ​മാണ്‌ പ്രതി​മാ​തൃക. തന്നിമി​ത്തം, മാതൃ​കയെ നിഴൽ എന്നും പ്രതി​മാ​തൃ​കയെ പൊരുൾ എന്നും വിളി​ക്കാ​വു​ന്ന​താണ്‌.”

യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക, ദെബോര, എലീഹൂ, രാഹാബ്‌ എന്നിങ്ങ​നെ​യുള്ള പല വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാ​രും അഭിഷി​ക്ത​രു​ടെ​യോ “മഹാപു​രു​ഷാര”ത്തിന്റെ​യോ മാതൃക അഥവാ മുൻനി​ഴൽ ആയിരു​ന്നെന്ന്‌ വർഷങ്ങൾക്കു മുമ്പ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രസ്‌താ​വി​ച്ചി​രു​ന്നു. (വെളി. 7:9) ഉദാഹ​ര​ണ​ത്തിന്‌, യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക എന്നിവർ അഭിഷി​ക്ത​രെ​യും ദെബോര, രാഹാബ്‌ എന്നിവർ “മഹാപു​രു​ഷാര”ത്തെയും മുൻനി​ഴ​ലാ​ക്കി​യെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. എന്നാൽ അടുത്ത​കാ​ല​ത്താ​യി അത്തരം സമാന്ത​ര​ങ്ങൾക്ക്‌ നമ്മൾ അധികം പ്രാധാ​ന്യം കൊടു​ക്കു​ന്നില്ല. എന്തു​കൊ​ണ്ടില്ല?

മേശപ്പുറത്തു വെച്ചിരിക്കുന്ന പെസഹാക്കുഞ്ഞാടിന്റെ ചുറ്റും ഇരിക്കുന്ന ആളുകൾ

മാതൃക

പുരാതന ഇസ്രാ​യേ​ലിൽ പെസഹാ​ക്കു​ഞ്ഞാ​ടി​നെ അറുത്തി​രു​ന്നത്‌ ഒരു മാതൃക അഥവാ നിഴൽ ആയിരു​ന്നു.—സംഖ്യാ. 9:2.

ദണ്ഡനസ്‌തംഭത്തിൽ കിടക്കുന്ന യേശു

പ്രതിമാതൃക

ക്രിസ്‌തുവിനെ “നമ്മുടെ പെസഹാ​ക്കു​ഞ്ഞാ​ടാ”യി പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു.—1 കൊരി. 5:7.

ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ചില വ്യക്തികൾ ശ്രേഷ്‌ഠ​മായ ഒന്നിന്റെ മാതൃ​കകൾ അഥവാ നിഴലു​കൾ ആയിരു​ന്നു​വെന്ന്‌ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. ഗലാത്യർ 4:21-31-ൽ വായി​ക്കാ​നാ​കു​ന്ന​തു​പോ​ലെ, രണ്ട്‌ സ്‌ത്രീ​കൾ ഉൾപ്പെ​ടുന്ന “ഒരു പ്രതീ​കാ​ത്മക നാടക”ത്തെക്കു​റിച്ച്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ പരാമർശി​ക്കു​ന്നുണ്ട്‌. അബ്രാ​ഹാ​മി​ന്റെ ദാസി​യാ​യി​രുന്ന ഹാഗാർ, മോശ കൊടുത്ത ന്യായ​പ്ര​മാ​ണം മുഖാ​ന്തരം യഹോ​വ​യു​മാ​യി ഉടമ്പടി​ബ​ന്ധ​ത്തി​ലേ​ക്കു​വന്ന അക്ഷരീയ ഇസ്രാ​യേ​ലി​നെ പ്രതി​നി​ധീ​ക​രി​ച്ചു. എന്നാൽ, “സ്വതന്ത്ര”യായ സാറാ ദൈവ​ത്തി​ന്റെ ഭാര്യാ​സ്ഥാ​ന​ത്തുള്ള, യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗത്തെ ചിത്രീ​ക​രി​ച്ചു. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കുള്ള ലേഖന​ത്തിൽ, രാജാ​വും പുരോ​ഹി​ത​നും ആയിരുന്ന മൽക്കീ​സേ​ദെ​ക്കി​നും യേശു​വി​നും തമ്മിലുള്ള സമാന​തകൾ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ പൗലോസ്‌ അവരെ താരത​മ്യം ചെയ്യുന്നു. (എബ്രാ. 6:20; 7:1-3) കൂടാതെ, യെശയ്യാ​വി​നെ​യും പുത്ര​ന്മാ​രെ​യും യേശു​വി​നോ​ടും അഭിഷി​ക്താ​നു​ഗാ​മി​ക​ളോ​ടും പൗലോസ്‌ താരത​മ്യ​പ്പെ​ടു​ത്തു​ന്നു. (എബ്രാ. 2:13, 14) പൗലോസ്‌ ദൈവ​നി​ശ്ശ്വ​സ്‌ത​ത​യി​ലാ​യി​രു​ന്നു ഇതെല്ലാം എഴുതി​യത്‌. തന്നിമി​ത്തം, ഈ നിഴൽ-പൊരുൾ വർണന​കളെ നമ്മൾ സന്തോ​ഷ​ത്തോ​ടെ കൈ​ക്കൊ​ള്ളു​ന്നു.

എന്നിരു​ന്നാ​ലും, ഒരാൾ മറ്റൊ​രാ​ളെ മുൻനി​ഴ​ലാ​ക്കി​യ​താ​യി ബൈബിൾ സൂചി​പ്പി​ക്കു​ന്നി​ട​ത്തു​പോ​ലും, അയാളു​ടെ ജീവി​ത​ത്തി​ലെ സകല വിശദാം​ശ​ങ്ങ​ളും സംഭവ​ങ്ങ​ളും ശ്രേഷ്‌ഠ​മായ മറ്റെന്തി​ന്റെ​യെ​ങ്കി​ലും മുൻമാ​തൃ​ക​യാ​യി​രു​ന്നെന്ന്‌ നമ്മൾ നിഗമനം ചെയ്യരുത്‌. ഉദാഹ​ര​ണ​ത്തിന്‌, മൽക്കീ​സേ​ദെ​ക്കി​നെ യേശു​വി​ന്റെ മാതൃ​ക​യാ​യി പൗലോസ്‌ പറയു​ന്നുണ്ട്‌. എങ്കിലും, ഒരു അവസര​ത്തിൽ നാല്‌ രാജാ​ക്ക​ന്മാ​രെ തോൽപ്പിച്ച്‌ മടങ്ങിവന്ന അബ്രാ​ഹാ​മിന്‌ സന്തോഷം പകർന്നു​കൊണ്ട്‌ മൽക്കീ​സേ​ദെക്ക്‌ അപ്പവും വീഞ്ഞും നൽകി​യ​തി​നെ​ക്കു​റിച്ച്‌ പൗലോസ്‌ ഒന്നും​തന്നെ പറയു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ, ആ സംഭവ​ത്തി​ന്റെ അന്തരാർഥങ്ങൾ തിരയാൻ യാതൊ​രു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​വു​മില്ല.—ഉല്‌പ. 14:1, 18.

ക്രിസ്‌തു​വി​നു ശേഷമുള്ള നൂറ്റാ​ണ്ടു​ക​ളി​ലെ ചില എഴുത്തു​കാർ വലി​യൊ​രു കെണി​യിൽപ്പെട്ടു. നോക്കുന്ന എല്ലായി​ട​ത്തും അവർ നിഴൽ-പൊരുൾ ബന്ധങ്ങൾ കണ്ടെത്തി. ഓറി​ജെൻ, ആം​ബ്രോസ്‌, ജെറോം എന്നിവ​രു​ടെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾ സർവവി​ജ്ഞാ​ന​കോ​ശം ഇങ്ങനെ പറയുന്നു: “തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സകല സന്ദർഭ​ങ്ങ​ളി​ലും സംഭവ​വി​കാ​സ​ങ്ങ​ളി​ലും അപ്രസ​ക്ത​മാ​യ​വ​യിൽപ്പോ​ലും അവർ നിഴലു​കൾക്കും മുൻമാ​തൃ​ക​കൾക്കും ആയി പരതി. പലതും അവർ പരസ്‌പരം ചേർത്തി​ണ​ക്കു​ക​യും ചെയ്‌തു. അങ്ങേയറ്റം ലളിത​വും സാധാ​ര​ണ​വും ആയ സാഹച​ര്യ​ങ്ങൾപോ​ലും ഗ്രഹി​ക്കാൻ ബുദ്ധി​മു​ട്ടുള്ള മഹത്തായ സത്യങ്ങൾ ഉള്ളിൽ ഒളിപ്പി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌ എന്നായി​രു​ന്നു അവരുടെ ധാരണ. . . .  എന്തിന്‌, യേശു ഉയിർപ്പി​ക്ക​പ്പെട്ട്‌ ശിഷ്യ​ന്മാ​രു​ടെ മുമ്പാകെ പ്രത്യ​ക്ഷ​പ്പെട്ട രാത്രി​യിൽ അവർ പിടിച്ച 153 മീനു​ക​ളു​ടെ എണ്ണത്തി​നു​പോ​ലും അർഥവ്യാ​ഖ്യാ​നങ്ങൾ ചമയ്‌ക്കാൻ ചിലർ കിണഞ്ഞു പരി​ശ്ര​മി​ച്ച​ത്രെ!”

യേശു അഞ്ച്‌ യവത്തപ്പ​വും രണ്ട്‌ മീനും കൊണ്ട്‌ ഏകദേശം 5,000 പുരു​ഷ​ന്മാ​രെ പോഷി​പ്പിച്ച വിവര​ണത്തെ എഴുത്തു​കാ​ര​നായ ഹിപ്പോ​യി​ലെ അഗസ്റ്റിൻ വളരെ വിശദ​മാ​യി വ്യാഖ്യാ​നി​ച്ചു. ഗോത​മ്പി​നെ​ക്കാൾ മേന്മ കുറഞ്ഞ ധാന്യ​മാ​യിട്ട്‌ യവത്തെ കണക്കാ​ക്കി​യി​രു​ന്ന​തി​നാൽ, അഞ്ച്‌ അപ്പം മോശ​യു​ടെ അഞ്ച്‌ പുസ്‌ത​ക​ങ്ങ​ളെ​യാ​യി​രി​ക്കണം അർഥമാ​ക്കു​ന്നത്‌ എന്ന്‌ അഗസ്റ്റിൻ നിഗമനം ചെയ്‌തു. (മേന്മ കുറഞ്ഞ ‘യവം’ “പഴയ നിയമ”ത്തിന്‌ ആരോ​പി​ച്ചി​രുന്ന മൂല്യ​ക്കു​റ​വി​നെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ എന്നായി​രു​ന്നു വീക്ഷണം). രണ്ടു മീനു​ക​ളോ? എന്തൊ​ക്കെ​യോ കാരണ​ങ്ങ​ളാൽ അദ്ദേഹം അവയെ ഒരു രാജാ​വി​നോ​ടും ഒരു പുരോ​ഹി​ത​നോ​ടും താരത​മ്യ​പ്പെ​ടു​ത്തി. ഒരു പാത്രം ചുവന്ന പായസം കൊടുത്ത്‌ യാക്കോബ്‌ ഏശാവിൽനിന്ന്‌ ജ്യേഷ്‌ഠാ​വ​കാ​ശം വാങ്ങി​യത്‌, തന്റെ ചുവന്ന രക്തം കൊടുത്ത്‌ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി യേശു സ്വർഗീ​യാ​വ​കാ​ശം വാങ്ങു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തി എന്ന്‌ നിഴൽ-പൊരുൾ ബന്ധങ്ങളിൽ തത്‌പ​ര​നായ മറ്റൊരു പണ്ഡിതൻ അവകാ​ശ​പ്പെട്ടു!

ഇത്തരം വ്യാഖ്യാ​നങ്ങൾ വലിച്ചു​നീ​ട്ടി​യ​വ​യാ​യി തോന്നു​മ്പോൾ അവ നമ്മെ കൊ​ണ്ടെ​ത്തി​ക്കുന്ന വിഷമ​സ്ഥി​തി നമുക്ക്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. വരാനു​ള്ള​വ​യു​ടെ മുൻനി​ഴ​ലാ​യി​ട്ടുള്ള ബൈബിൾവി​വ​ര​ണങ്ങൾ ഏതാണ്‌, ഏതല്ല എന്നൊക്കെ അറിയാൻ മനുഷ്യർക്കാ​കില്ല. അതു​കൊണ്ട്‌ നേരായ പാത ഇതാണ്‌: ഒരു വ്യക്തി​യെ​യോ സംഭവ​ത്തെ​യോ വസ്‌തു​വി​നെ​യോ മറ്റ്‌ എന്തി​ന്റെ​യെ​ങ്കി​ലും മുൻമാ​തൃ​ക​യാ​യി തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമ്മൾ അത്‌ അതേപടി സ്വീക​രി​ക്കു​ന്നു. അതേസ​മയം, വ്യക്തമായ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ഇല്ലാത്ത​പക്ഷം ഒരു വ്യക്തി​ക്കോ സംഭവ​ത്തി​നോ പ്രതി​മാ​തൃക കണ്ടുപി​ടി​ക്കാൻ നമ്മൾ ശ്രമി​ക്ക​രുത്‌.

അങ്ങനെ​യെ​ങ്കിൽ, ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​ങ്ങ​ളിൽനി​ന്നും ദൃഷ്ടാ​ന്ത​ങ്ങ​ളിൽനി​ന്നും നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​നാ​കും? റോമർ 15:4-ൽ പൗലോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “മുമ്പ്‌ എഴുത​പ്പെ​ട്ട​വ​യെ​ല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌—നമ്മുടെ സഹിഷ്‌ണു​ത​യാ​ലും തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​നു​വേണ്ടി.” തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രുന്ന വിവര​ണ​ങ്ങ​ളിൽനിന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ തന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങൾക്ക്‌ ശക്തമായ പാഠങ്ങൾ പഠിക്കാ​നാ​കും എന്ന്‌ പറയു​ക​യാ​യി​രു​ന്നു പൗലോസ്‌. എന്നാൽ, അഭിഷി​ക്ത​രാ​യാ​ലും ‘വേറെ ആടുക​ളിൽ’പ്പെട്ടവ​രാ​യാ​ലും, “അന്ത്യകാ​ലത്ത്‌” ജീവി​ക്കു​ന്ന​വ​രാ​യാ​ലും അല്ലെങ്കി​ലും, എല്ലാ തലമു​റ​ക​ളി​ലു​മുള്ള ദൈവ​ജ​ന​ത്തിന്‌ “മുമ്പ്‌ എഴുത​പ്പെ​ട്ട​വ​യെ​ല്ലാം” പകർന്നു​നൽകുന്ന പാഠങ്ങ​ളിൽ നിന്ന്‌ പ്രയോ​ജനം നേടാ​നാ​കും; അവരെ​ല്ലാം പ്രയോ​ജനം നേടി​യി​ട്ടു​മുണ്ട്‌.—യോഹ. 10:16; 2 തിമൊ. 3:1.

ഈ വിവര​ണ​ങ്ങ​ളിൽ മിക്കവ​യും അഭിഷി​ക്തർ, മഹാപു​രു​ഷാ​രം, ഏതെങ്കി​ലും ഒരു പ്രത്യേക കാലഘ​ട്ട​ത്തിൽ ജീവി​ക്കു​ന്നവർ എന്നിങ്ങനെ ഒരു ഗണത്തിനു മാത്രം ബാധക​മാ​കു​ന്ന​വ​യാ​ണെന്നു ചിന്തി​ക്കു​ന്ന​തി​നു പകരം, ഏതു ഗണത്തി​ലും ഏതു കാലഘ​ട്ട​ത്തി​ലും ഉള്ള ദൈവ​ജ​ന​ത്തിന്‌ അവ നൽകുന്ന പാഠങ്ങൾ ബാധക​മാ​ക്കാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഇയ്യോബ്‌ അനുഭ​വിച്ച കഷ്ടങ്ങൾ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അഭിഷി​ക്തർ കടന്നു​പോയ കഷ്ടങ്ങൾക്കു മാത്രമേ ബാധക​മാ​കു​ന്നു​ള്ളൂ എന്ന്‌ നമ്മൾ ചിന്തി​ക്കേ​ണ്ട​തില്ല. അഭിഷി​ക്ത​രി​ലും മഹാപു​രു​ഷാ​ര​ത്തി​ലും പെട്ട ഒട്ടനവധി ദൈവ​ദാ​സ​ന്മാർ ഇയ്യോ​ബി​നു നേരി​ട്ട​തു​പോ​ലുള്ള അനുഭ​വ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ക​യും, അവർ “യഹോവ വരുത്തിയ ശുഭാ​ന്ത്യം കാണു​ക​യും . . . യഹോവ വാത്സല്യ​വും കരുണ​യും നിറഞ്ഞ​വ​നെന്നു . . . മനസ്സിലാ”ക്കുകയും ചെയ്‌തി​ട്ടുണ്ട്‌.—യാക്കോ. 5:11.

ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: ദെബോ​ര​യെ​പ്പോ​ലെ വിശ്വ​സ്‌ത​രായ പ്രായം​ചെന്ന സ്‌ത്രീ​കളെ ഇന്ന്‌ നമ്മുടെ സഭകളിൽ കാണാ​നാ​കു​ന്നി​ല്ലേ? എലീഹൂ​വി​നെ​പ്പോ​ലെ ജ്ഞാനി​ക​ളായ യുവമൂ​പ്പ​ന്മാർ നമ്മുടെ ഇടയി​ലി​ല്ലേ? യിഫ്‌താ​ഹി​നെ​പ്പോ​ലെ സതീക്ഷ്‌ണ​രും ധീരരു​മായ പയനി​യർമാ​രി​ല്ലേ? ഇയ്യോ​ബി​നെ​പ്പോ​ലെ സഹിച്ചു​നി​ല്‌ക്കുന്ന വിശ്വ​സ്‌ത​രായ എത്രയോ സ്‌ത്രീ​പു​രു​ഷ​ന്മാ​രാണ്‌ ഓരോ സഭയി​ലും ഇന്നുള്ളത്‌! ‘തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ആശ്വാ​സ​ത്താൽ നമുക്കു പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​നു​വേണ്ടി മുമ്പ്‌ എഴുത​പ്പെ​ട്ട​വ​യെ​ല്ലാം’ നമുക്കാ​യി പരിര​ക്ഷി​ച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ യഹോ​വ​യോട്‌ എത്ര നന്ദിയു​ള്ള​വ​രാണ്‌!

ഈ കാരണ​ങ്ങ​ളാൽ, ബൈബിൾവി​വ​ര​ണങ്ങൾ പകർന്നു​നൽകുന്ന ഗുണപാ​ഠ​ങ്ങൾക്കാണ്‌ അടുത്ത കാലത്താ​യി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രാധാ​ന്യം നൽകു​ന്നത്‌. ആ വിവര​ണ​ങ്ങ​ളി​ലെ നിഴൽ-പൊരുൾ ബന്ധങ്ങൾക്കോ മാതൃക-പ്രതി​മാ​തൃ​കാ നിവൃ​ത്തി​കൾക്കോ അല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക