നിങ്ങൾക്കുളളത് നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
1 യേശു ക്രിസ്തു തന്റെ ശിഷ്യൻമാർക്ക് സത്യാരാധന സംബന്ധിച്ച കാര്യങ്ങൾക്ക് മാർഗ്ഗനിർദ്ദേശം കൊടുത്തു. യേശു “സകല തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുളള കാര്യങ്ങൾ അവർക്ക് വ്യാഖ്യാനിച്ചു കൊടുത്തു” എന്ന് യേശു തന്റെ രണ്ടു ശിഷ്യൻമാരോട് സംസാരിച്ചതിനെക്കുറിച്ച് ലൂക്കോസ് റിപ്പോർട്ട് ചെയ്യുന്നു. (ലൂക്കോസ് 24:27, 32, 45) തീർച്ചയായും ആ ശിഷ്യൻമാർ അവന്റെ പ്രബോധനത്താൽ വളരെ ആശ്വസിപ്പിക്കപ്പെടുകയും ബലപ്പെടുത്തപ്പെടുകയും ചെയ്തു. എന്നിരുന്നാലും കുറെ കാലത്തിനുശേഷം യേശുവിന് അവരെ വിട്ടുപോകേണ്ടിയിരുന്നു. അവർക്ക് അവനെക്കൂടാതെ ദൈവത്തിന്റെ വചനം മനസ്സിലാക്കാൻ എങ്ങനെ സാദ്ധ്യമാകുമായിരുന്നു? അവർ അത് തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കേണ്ട വിധം അറിയുമായിരുന്നോ?
2 യേശു തന്റെ ശിഷ്യൻമാരെ തങ്ങളുടെ അപൂർണ്ണമായ വിവേചനക്ക് കൈവിട്ടുകൊണ്ട് നിരാലംബരാക്കിയില്ല. അവർ വൈവിധ്യമാർന്ന കാര്യങ്ങളിൽ തങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിനായി ഫലകരമായി ഉപയോഗിക്കാൻ കഴിയത്തക്കവണ്ണം ധാരാളം വിവരങ്ങൾ യേശു തങ്ങളോടുകൂടെ ഭൂമിയിൽ വസിച്ചിരുന്നപ്പോൾ പ്രദാനം ചെയ്തിരുന്നു എന്ന് പെട്ടെന്നു തിരിച്ചറിഞ്ഞു. അവർക്ക് “അവന്റെ വചനങ്ങൾ ഓർത്തുകൊണ്ട്” എന്തു ചെയ്യണമെന്ന് വിവേചിക്കാൻ കഴിഞ്ഞിരുന്നു. (ലൂക്കോസ് 24:8; യോഹന്നാൻ 14:26) തക്കസമയത്ത്, യേശുവിന്റെ അനേകം വചനങ്ങളും നമ്മുടെ പ്രയോജനത്തിനുവേണ്ടി ദൈവവചനത്തിൽ രേഖപ്പെടുത്തപ്പെട്ടു.
3 ക്രിസ്തീയ സഭ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ, നേതൃത്വമെടുത്തവർ യേശു നേരത്തെ പഠിപ്പിച്ചിരുന്നത് ഓർമ്മയിലേക്ക് വരുത്തുന്നതിന് സഹോദരങ്ങളെ സഹായിച്ചു. പത്രോസ് തന്റെ രണ്ടാമത്തെ ലേഖനത്തിൽ ഇപ്രകാരം എഴുതി: “വിശുദ്ധ പ്രവാചകൻമാർ മുൻകൂട്ടി പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പോസ്തലൻമാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കൽപ്പനയും നിങ്ങൾ ഓർക്കണമെന്ന് ഒരു ഓർമ്മിപ്പിക്കലിനാൽ ഞാൻ നിങ്ങളുടെ വ്യക്തമായ ചിന്താപ്രാപ്തികളെ ഉണർത്തുന്നു.” (2 പത്രോസ് 3:1, 2) അതുകൊണ്ട് മിക്ക സംഗതികളിലും, വളരെ പ്രധാനമായ കാര്യങ്ങൾ പരിഗണിക്കുമ്പോൾപ്പോലും, കേവലം നേരത്തെ പ്രദാനം ചെയ്തിരുന്ന കാര്യങ്ങൾ ഉപയോഗിക്കുകയേ വേണ്ടിയിരുന്നുളളു.—പ്രവൃത്തികൾ 15:12-21.
4 അത്തരം പ്രബോധനം ഒരിക്കലും വിലയില്ലാത്തതായിത്തീരുകയോ കാലഹരണപ്പെട്ടതായിത്തീരുകയോ ചെയ്തില്ല. ഈ വർഷങ്ങളിലെല്ലാം യഹോവ തന്റെ ഇഷ്ടം സംബന്ധിച്ച് തന്റെ ജനത്തിന് ക്രമാനുഗതമായി കൂടുതൽ കൂടുതൽ വ്യക്തമായ ഗ്രാഹ്യം നൽകി. (സദൃശ. 4:18) പഠിപ്പിക്കലിലെ ശരിപ്പെടുത്തലുകൾ സ്ഥാപനം നന്നായി വിദശീകരിക്കയും രേഖപ്പെടുത്തുകയും ചെയ്തു. ഇതിലെല്ലാം അടിസ്ഥാന തത്വങ്ങൾ അതേ നിലയിൽ തന്നെ സ്ഥിതിചെയ്തു. ദൃഷ്ടാന്തമായി, അതുകൊണ്ടാണ്, യേശുവിന്റെ ഗിരിപ്രഭാഷണം ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് നിർവഹിച്ച കാലത്തെന്നപോലെ ഇന്നും പ്രായോഗികമായിരിക്കുന്നത്. നമുക്ക് ആവശ്യമായത് നേരത്തേതന്നേ പ്രദാനം ചെയ്തിട്ടുളളപ്പോൾ സത്യത്തിന്റെ പുതിയ വെളിപ്പാടുകൾ ആവശ്യമില്ല.
ഇപ്പോഴത്തെ ആത്മീയാവശ്യങ്ങൾ വിതരണം ചെയ്യുന്നു
5 ആധുനിക ക്രിസ്തീയ സഭ 1870കൾ മുതൽ യഹോവയുടെ വചനം സംബന്ധിച്ച് കൂടുതൽ വ്യക്തമായ ഗ്രാഹ്യത്തിലേക്ക് ക്രമാനുഗതമായി പുരോഗമിച്ചിരിക്കുന്നു. ആ വർഷങ്ങളിൽ സ്പഷ്ടമായ ഉത്തരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വളരെയധികം വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ” അത്തരം “തക്കസമയത്തെ ആഹാരം” പ്രദാനം ചെയ്തിട്ടുണ്ട്. (മത്താ. 24:45) ബൈബിൾ സത്യത്തിന്റെ വെളിച്ചത്തിൽ ചോദ്യങ്ങൾ ഓരോന്നായി പൂർണ്ണ ഗവേഷണം ചെയ്യുകയും യഹോവയുടെ ജനത്തിനുവേണ്ടി കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം നമുക്ക് ദിവ്യാധിപത്യ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ, പ്രത്യേകിച്ച് വീക്ഷാഗോപുരം മാസികയിലൂടെ നൽകപ്പെട്ടിട്ടുണ്ട്.
6 വർഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടുളള കാര്യങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ, സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഓർമ്മയിലേക്കു വരുന്ന ഏതു ബൈബിൾ വിഷയവും സംബന്ധിച്ച് സൂക്ഷ്മമായി മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്തിട്ടുണ്ട് എന്നു പ്രകടമാണ്. ഉപദേശ സംബന്ധമായ പഠിപ്പിക്കലുകൾ പൂർണ്ണമായി അപഗ്രഥനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തീയ നടത്തയെ ഭരിക്കുന്ന തത്വങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. മഹത്തായ പ്രസംഗവേല നിർവഹിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ശ്രദ്ധാപൂർവം രേഖപ്പെടുത്തിയിട്ടുണ്ട്. തൽഫലമായി, എല്ലാവരുടെയും പ്രയോജനത്തിനായി ബൈബിൾ വിവരങ്ങളുടെ ഒരു സമ്പത്തു ശേഖരിച്ചുവെച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, വാച്ച്ടവർ, എവേക്ക്! മാസികകളുടെ ബയൻറിട്ട വാല്യങ്ങൾ പ്രബോധനങ്ങളുടെ ഒരു നിലവറയാണ്. നമുക്ക് 1960-1988 വാച്ച്ടവർ, എവേക്ക്! വാല്യങ്ങൾ ഉണ്ടെങ്കിൽ ഫലത്തിൽ നമുക്ക് ജീവൽപ്രധാനമായ ആത്മീയജ്ഞാനവും മററു മേഖലകളിലെ എണ്ണമററ വിവരങ്ങളും നിറഞ്ഞ 58 വാല്യങ്ങളുളള ഒരു സർവവിജ്ഞാനകോശമുണ്ടായിരിക്കും. “വായനക്കാരിൽ നിന്നുളള ചോദ്യങ്ങൾ” എന്ന ഇനം ശതക്കണക്കിന് ചോദ്യങ്ങൾ പരിശോധിച്ചിരിക്കുന്നു. ഈ പ്രസിദ്ധീകരണങ്ങളിൽ ഒന്നിൽ ഏതെങ്കിലും വിധത്തിൽ ഉൾക്കൊളളിക്കാത്ത ഒരു വിഷയം ചൂണ്ടിക്കാണിക്കാൻ നമുക്കു പ്രയാസമായിരിക്കും. അതിനാൽ, നമുക്ക് ഏതെങ്കിലും പ്രത്യേക വിധത്തിൽ മാർഗ്ഗനിർദ്ദേശം ആവശ്യമാകുമ്പോൾ സാധാരണയായി അത് നേരത്തെ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഗതി ഓർമ്മയിലേക്കു വരുത്തുക എന്ന ലളിതമായ ഒരു കാര്യമേ ആയിരിക്കയുളളു.
7 അങ്ങനെയാണെങ്കിൽതന്നെയും, പെട്ടെന്ന് നമുക്ക് ആവശ്യമായി വരുന്ന പ്രത്യേക വിവരം തേടുന്നതിന് നമ്മുടെ സ്വന്തം ഓർമ്മയെ ആശ്രയിക്കേണ്ടി വരികയാണെങ്കിൽ അത് വളരെ വലിയ ഒരു അദ്ധ്വാനമായിരിക്കാനിടയുണ്ട്. കൃത്യമായ വിശദീകരണം ഏതാനും മിനിററുകൾകൊണ്ട് കണ്ടുപിടിക്കുന്നതിന് കഴിയത്തക്കവണ്ണം സ്ഥാപനം നമുക്ക് വാച്ച്ടവർ പബ്ലിക്കേഷൻസ് ഇൻഡക്സ് 1930-1985 പ്രദാനം ചെയ്തിട്ടുണ്ട് എന്നത് സന്തോഷകരമാണ്. ഈ ഇൻഡക്സ് 56-ൽ പരം വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച 200-ൽ അധികം പ്രസിദ്ധീകരണങ്ങളുടെ പരാമർശനങ്ങൾ ഉൾപ്പെടുത്തുന്നു. നിങ്ങൾക്കാവശ്യമായ വിവരങ്ങൾ തേടുന്നതിന് ഇൻഡക്സ് ഉപയോഗിക്കാൻ നിങ്ങൾ പഠിച്ചോ? നിങ്ങൾക്കുളളത് നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കൂടാതെ, വിവിധ ഭാഷകളിൽ ആനുകാലിക വിഷയസൂചികകളും ചില പ്രസിദ്ധീകരണങ്ങളിൽ അവയുടെ തന്നെ സൂചികകളും ഉണ്ട്.
ചെയ്യുന്നവനായിരിക്ക—കേട്ടു മറക്കുന്നവനല്ല
8 സ്ഥാപനം അതിന്റെ പ്രസിദ്ധീകരണങ്ങളിൽ കൂടി യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് നമ്മെ സഹായിക്കുന്നു. നാം പഠിക്കുന്ന കാര്യങ്ങൾ, കേട്ടു മറക്കുന്നവരായിരിക്കുന്നതിനുപകരം ചെയ്യുന്നവരും ബാധകമാക്കുന്നവരും ആയിരിക്കണം. (യാക്കോബ് 1:25) നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യങ്ങളെ നാം ഒരു നൈമിഷിക പരിഗണനക്കുശേഷം മാററിവെക്കുകയും മറക്കുകയും ചെയ്യുന്നതിനുളള ഒരു നിർദ്ദേശമായി വീക്ഷിക്കരുത്. പകരം, നാം ഭാവിയിൽ അതിന്റെ ആവശ്യം വരുമ്പോൾ ഓർക്കുക എന്നുളള ലക്ഷ്യത്തിൽ ശ്രദ്ധിക്കണം. അതു ചെയ്യുന്നതിന്, “നാം കേൾക്കുന്ന കാര്യങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുന്നത് ആവശ്യമാണ്.”—എബ്രാ. 2:1.
9 നാം “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുന്നത്” എപ്രകാരമാണ്? 1989 മാർച്ച് 15-ലെ വാച്ച്ടവർ, പേജ് 14, ഇപ്രകാരം വിശദീകരിക്കുന്നു: (1) നാം യഹോവയുടെ സ്ഥാപനത്തെ വിലമതിക്കേണ്ട ആവശ്യമുണ്ട്. അത് നാം നമ്മുടെ സഹകരണത്താലും ക്രമമായ യോഗഹാജരിനാലും കാണിക്കയും വേണം. (2) നാം ദൈവവചനത്തിന്റെയും അടിമവർഗ്ഗം പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പഠനത്തിൽ ഉൽസാഹമുളളവരായിരിക്കണം. (3) നാം പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ബാധകമാക്കാൻ കഴിയുന്നതിനും മററുളളവരെ സഹായിക്കാൻ ഉപയോഗിക്കുന്നതിനും വേണ്ടി അവ ധ്യാനിക്കുന്നത് പ്രധാനമാണ്.
10 ഈ പ്രസിദ്ധീകരണങ്ങൾ നമ്മുടെ കുടുംബങ്ങളെ വളർത്തുന്നതിലും ധാർമ്മികമായി ശുദ്ധിപാലിക്കുന്നതിലും മററുളളവരോട് ഇടപെടുന്നതിലും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനാവശ്യമായ തുടർച്ചയായ പ്രബോധനങ്ങൾ പ്രദാനം ചെയ്യുന്നു. നിങ്ങൾ ആ പ്രബോധനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? നിങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങൾക്ക് ശ്രദ്ധാപൂർവകമായ പരിഗണന കൊടുത്തുകൊണ്ട് നിങ്ങൾ അതിനെ വിലമതിപ്പോടെ വീക്ഷിക്കുന്നുവോ? അതൊ നിങ്ങൾ അതിനെ നൈമിഷികമായ, ക്ഷണികമായ താൽപ്പര്യത്തിന്റെ എന്തെങ്കിലും കാര്യമായി മാത്രം വീക്ഷിക്കുന്നുവോ? വിലമതിപ്പ് നമ്മെ വിവരങ്ങൾ പിന്നീട് ഓർമ്മയിലേക്കു വരുത്തുകയും അതു പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന വീക്ഷണത്തിൽ അത് ആഗിരണം ചെയ്യുന്നതിനും അതു സംബന്ധിച്ചു ധ്യാനിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കണം.—യെശ. 48:17.
11 പ്രദാനം ചെയ്തിരിക്കുന്നതു കേവലം വായിക്കുന്നതിനേക്കാളധികം നാം പ്രവർത്തിക്കേണ്ടതുണ്ട്. അതു മിക്കപ്പോഴും തികച്ചും ആകസ്മികവും ഉപരിപ്ലവവുമായിരിക്കാൻ കഴിയും. പകരം നാം അതു പഠിക്കേണ്ടതുണ്ട്. പഠിക്കുക എന്നാൽ ഒരു വിഷയം ഭാവി ഉപയോഗത്തിനുവേണ്ടി അറിയാൻ തക്കവണ്ണം ചിട്ടയായി അതിൻമേൽ മനസ്സു പതിപ്പിക്കുക, എന്തെങ്കിലും പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തിൽ പരിഗണനാവിഷയമാക്കുക എന്നാണർത്ഥം. ഇതിന്റെ അർത്ഥം വിഷയത്തോടുളള നമ്മുടെ മാനസ്സിക സമീപനം അതു നമ്മുടെ മനസ്സുകളിൽ എത്രത്തോളം ആഴമായി മതിപ്പുളവാക്കി എന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ ബാധകമാക്കിയെന്നും യഥാർത്ഥത്തിൽ തീരുമാനിക്കുന്നു എന്നാണ്. നാം പഠിക്കുമ്പോൾ, നാം തുടർന്ന് ഇപ്രകാരം ചോദിച്ചുകൊണ്ടിരിക്കണം: ഇത് എനിക്ക് എപ്രകാരം ബാധകമാകുന്നു? ഇത് എന്റെ ആത്മീയ പുരോഗതി മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗിക്കാൻ കഴിയും? ഞാൻ ഏതെല്ലാം മാററങ്ങൾ വരുത്തേണ്ട ആവശ്യമുണ്ട്? ഇത് എനിക്ക് മററുളളവരെ സഹായിക്കാൻ എങ്ങനെ ഉപയോഗിക്കാൻ കഴിയും? ഇത് എനിക്ക് എങ്ങനെ മററുളളവരോട് വിശദീകരിക്കാൻ കഴിയും?
നമ്മുടെ വയൽശുശ്രൂഷ മെച്ചപ്പെടുത്തുക
12 നമ്മുടെ രാജ്യശുശ്രൂഷ ക്രമമായി നമുക്ക് ഏററവും ഫലപ്രദമായ ഫലങ്ങൾ ലഭിക്കുന്നതിനു സഹായകമായ വിധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വയൽശുശ്രൂഷയിലെ ആവശ്യങ്ങളും ചായ്വുകളും അപഗ്രഥനം ചെയ്യുന്നു. ഇത് മാസംതോറും പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ നിർദ്ദേശങ്ങൾ അടുത്ത ലക്കംവരെ മാത്രമേ വിലയുളളതും ഉചിതവും ആയിരിക്കുന്നുളളു എന്നു വീക്ഷിക്കാൻ നിങ്ങൾ ചായ്വുളളവരാണോ? എല്ലായ്പ്പോഴും ശുശ്രൂഷയിലെ അടിസ്ഥാന ലാക്കുകളിൽ ഒന്ന് രാജ്യദൂതുമായി ആളുകളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ്. കാലങ്ങളായി മാനുഷ താൽപ്പര്യങ്ങളും വികാരങ്ങളും മനോഭാവങ്ങളും അടിസ്ഥാനപരമായി ഒരേ നിലയിൽ തന്നെ സ്ഥിതിചെയ്തിട്ടുണ്ട്. താൽപര്യം ഉണർത്തുന്നതിന് അനേകം വൈവിദ്ധ്യങ്ങളായ രീതികൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. നമ്മുടെ രാജ്യശുശ്രൂഷ കേവലം മററുളളവർ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് നമ്മെ പരിചയപ്പെടുത്തുന്നു. ദീർഘകാലംകൊണ്ട് അനേകം വ്യത്യസ്ത രീതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാന രീതികൾ അതേപോലെ നിലനിൽക്കുന്നു. പുതിയ നിർദ്ദേശങ്ങൾ കഴിഞ്ഞ കാലത്ത് സമർപ്പിക്കപ്പെട്ടിരുന്നിരിക്കാം, ഭാവിയിലും അവ ഉപയോഗിക്കപ്പെട്ടേക്കാം.
13 മറെറാരു എടുത്തു പറയത്തക്ക കരുതൽ ന്യായവാദം പുസ്തകമായിരുന്നിട്ടുണ്ട്. 8-ാം പേജിൽ ഇപ്രകാരം വിശദീകരിക്കുന്നു, “ഈ ലഘു ഗ്രന്ഥത്തിന്റെ ഉപയോഗം നിങ്ങളെ തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്യുന്നതിനും മററുളളവരെ സഹായിക്കാൻ അവ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുളള പ്രാപ്തി നട്ടുവളർത്തുന്നതിന് സഹായിക്കും.” അനേകം പ്രസാധകർ ഈ പുസ്തകം വളരെ തൃപ്തികരമായ ഫലങ്ങൾ ലഭിക്കത്തക്കവണ്ണം ഈ പുസ്തകം ഉപയോഗിച്ച വിധം കാണിച്ചുകൊണ്ട് ഉത്തേജജനകമായ അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ നമ്മുടെ ശുശ്രൂഷയിൽ അഭിമുഖീകരിക്കുന്ന ഏതു സാഹചര്യത്തിലും സൂക്ഷ്മത്തോടെ ഉപയോഗിക്കുന്നതിനു പ്രായോഗികമായതാണ്. ഓരോ വാരത്തിലും വയൽസേവനത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തെരഞ്ഞെടുത്ത ഭാഗങ്ങൾ പുനരവലോകനം ചെയ്യുന്നത് വളരെ പ്രയോജനകരമായിരിക്കും. നാം എല്ലായ്പ്പോഴും നമ്മുടെ ബാഗിൽ ഒരു പ്രതി കൊണ്ടുനടക്കണം. നാം മീററിംഗുകൾക്കു ക്രമമായി കൊണ്ടുവരുന്ന പ്രസിദ്ധീകരണങ്ങളുടെ കൂടെ ഇതും ഉൾപ്പെടുത്തുന്നതിനും ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. ഇത് കൈവശമുണ്ടായിരിക്കയും ഇതിന്റെ ഉളളടക്കം പരിചിതമായിരിക്കയും ചെയ്യുന്നുവെങ്കിൽ, നാം യഥാർത്ഥത്തിൽ “എല്ലാ നല്ലവേലക്കും പൂർണ്ണമായി ഒരുങ്ങിയിരിക്കാൻ” ഒരു പ്രയത്നം ചെയ്യുകയായിരിക്കും.—2 തിമൊ. 3:17.
14 നാം നമ്മുടെ ശുശ്രൂഷയിൽ ഇത് നന്നായി ഉപയോഗിക്കുന്നതിനാൽ യഹോവ പ്രദാനം ചെയ്തിരിക്കുന്നതിനോട് വിലമതിപ്പു പ്രകടമാക്കുന്നു. നമ്മുടെ ശുശ്രൂഷക്ക് വേണ്ട മാർഗ്ഗനിർദ്ദേശത്തോടൊപ്പം ആവശ്യമായ ആത്മീയാഹാരം സമൃദ്ധമായി ലഭ്യമാക്കിയിരിക്കുന്നു. നാം “ഈ കാര്യങ്ങൾ ധ്യാനിക്കുകയും അവയിൽ മുഴുകിയിരിക്കയും” വേണം. (1 തിമൊ. 4:15) ഇതു നമ്മെ തക്കസമയത്ത് നമുക്ക് ആവശ്യമായത് ഓർമ്മയിലേക്കു വരുത്താൻ സാദ്ധ്യമാക്കിത്തീർക്കും. നമുക്ക് ഓർമ്മിക്കുന്നതിനു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ഓർമ്മ പുതുക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ നമുക്കുണ്ട്. എപ്പോഴും എന്തെങ്കിലും പുതിയത് പ്രതീക്ഷിക്കുന്നതിനു പകരം, നമുക്കുളളതിന് കൃതജ്ഞതാപൂർവം നന്ദികൊടുക്കുകയും അത് പൂർണ്ണമായി ഉപയോഗിക്കുകയും വേണം. അപ്രകാരം ചെയ്തുകൊണ്ട് നാം, “ഉപയോഗത്താൽ നൻമതിൻമകളെ തിരിച്ചറിയാൻ നമ്മുടെ ഗ്രഹണശക്തിയെ പരിശീലിപ്പിച്ച” പക്വതയുളള ആളുകളാണെന്ന് നമ്മേത്തന്നെ കാണിക്കുന്നു.—എബ്രാ. 5:14.