ക്രിസ്ത്യാനികളായി ജീവിക്കാം
“ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുക”
സാമ്പത്തികമായി അധികമൊന്നും ഇല്ലെങ്കിൽ യഹോവയുമായുള്ള ബന്ധം തകർക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനം നമുക്ക് ഉണ്ടാകാം. ഉദാഹരണത്തിന്, ധാരാളം പണം ഉണ്ടാക്കാനുള്ള ഒരു അവസരം നമ്മുടെ മുന്നിൽ വന്നേക്കാം, പക്ഷേ ആത്മീയകാര്യങ്ങൾ ചെയ്യുന്നതിന് അത് ഒരു തടസ്സമാകാൻ ഇടയുണ്ട്. എബ്രായർ 13:5-നെക്കുറിച്ച് ചിന്തിക്കുന്നത് നമുക്ക് ഒരുപാട് പ്രയോജനം ചെയ്യും.
“നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ”
പണത്തിനു നിങ്ങൾ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് പ്രാർഥനാപൂർവം ചിന്തിക്കുക. കൂടാതെ, മക്കൾക്കുവേണ്ടി എന്തു മാതൃകയാണു വെക്കുന്നതെന്നും ചിന്തിക്കുക.—g 10/15 6.
“ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടുക”
ആവശ്യം എന്നു നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ ശരിക്കും ആവശ്യമുള്ളതാണോ എന്ന് ഉറപ്പു വരുത്തുക.—w16.07 7 ¶1-2.
“ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”
ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടർന്നാൽ ജീവിതത്തിലെ അവശ്യകാര്യങ്ങൾ യഹോവ നടത്തിത്തരുമെന്നു വിശ്വസിക്കുക.—w14 4/15 21 ¶17.
സമാധാനം ആസ്വദിക്കുന്ന നമ്മുടെ സഹോദരങ്ങൾ—സാമ്പത്തികപ്രശ്‌നങ്ങൾക്കിടയിലും എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
മിഗ്വേൽ നൊവോയിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?