വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 4 പേ. 41-56
  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം
  • അധികാ​രത്തെ ആദരി​ക്കേ​ണ്ട​തി​ന്റെ കാരണം
  • ആദരവ്‌—കുടും​ബ​ത്തിൽ
  • ആദരവ്‌—സഭയിൽ
  • ആദരവ്‌—ലൗകി​കാ​ധി​കാ​രി​ക​ളോട്‌
  • അധികാരത്തെ ആദരിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ
    2000 വീക്ഷാഗോപുരം
  • അധികാരം സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണം
    വീക്ഷാഗോപുരം—1994
  • യഹോവയുടെ അധികാരത്തെ അംഗീകരിക്കുക
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 4 പേ. 41-56
ഒരു പിതാവ്‌ കുടുംബത്തെ പഠിപ്പിക്കുന്നു

അധ്യായം 4

അധികാ​രത്തെ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക.”—1 പത്രോസ്‌ 2:17.

1, 2. (എ) അധികാ​രത്തെ ആദരി​ക്കു​ന്നതു നമുക്കു ബുദ്ധി​മു​ട്ടാ​യി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഏതു ചോദ്യ​ങ്ങൾ നമ്മൾ ചിന്തി​ക്കും?

ഇഷ്ടമി​ല്ലാത്ത എന്തെങ്കി​ലും ചെയ്യാൻ ആവശ്യ​പ്പെ​ടു​മ്പോൾ ഒരു കുട്ടി പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? മനസ്സിലെ സംഘർഷ​മെ​ല്ലാം ആ കുഞ്ഞു​മു​ഖത്ത്‌ വ്യക്തമാ​യി പ്രതി​ഫ​ലി​ക്കു​ന്നതു നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും. മാതാ​പി​താ​ക്ക​ളു​ടെ അധികാ​രത്തെ ആദരി​ക്കേ​ണ്ട​താ​ണെന്നു കുട്ടിക്ക്‌ അറിയാം. എന്നാൽ ഇപ്പോൾ അനുസ​രി​ക്കാൻ അവനു മനസ്സില്ല, അത്രതന്നെ. ഈ കുട്ടി​യു​ടെ മനഃസ്ഥി​തി, നമ്മളെ​ല്ലാം അഭിമു​ഖീ​ക​രി​ക്കുന്ന ഒരു വസ്‌തു​ത​യി​ലേ​ക്കാ​ണു വിരൽചൂ​ണ്ടു​ന്നത്‌.

2 അധികാ​രത്തെ ആദരി​ക്കുക എല്ലായ്‌പോ​ഴും എളുപ്പമല്ല. നിങ്ങളു​ടെ മേൽ അധികാ​ര​മു​ള്ള​വരെ ആദരി​ക്കുക ബുദ്ധി​മു​ട്ടാ​ണെന്നു ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ഉണ്ടെങ്കിൽ, ഒന്ന്‌ ഓർക്കുക: ഇക്കാര്യ​ത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. അധികാ​ര​ത്തോ​ടുള്ള അനാദ​രവ്‌ മുമ്പ്‌ എന്നത്തേ​തി​ലും പ്രബല​മാ​യി​ത്തീർന്നി​രി​ക്കുന്ന ഒരു കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. എങ്കിലും നമ്മുടെ മേൽ അധികാ​ര​മു​ള്ള​വരെ നമ്മൾ ആദരി​ക്ക​ണ​മെന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 24:21) അങ്ങനെ ചെയ്‌താ​ലേ നമുക്കു ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നാ​കൂ. ആ സ്ഥിതിക്ക്‌, പിൻവ​രുന്ന ചോദ്യ​ങ്ങൾ നമ്മുടെ മനസ്സി​ലേക്കു വന്നേക്കാം. അധികാ​രത്തെ ആദരി​ക്കു​ന്നത്‌ ഇത്ര പ്രയാ​സ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അധികാ​രത്തെ ആദരി​ക്ക​ണ​മെന്ന്‌ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്ന​തി​ന്റെ കാരണം എന്താണ്‌, അത്‌ അനുസ​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക്‌ അധികാ​ര​ത്തോട്‌ ആദരവ്‌ കാണി​ക്കാം?

ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

3, 4. പാപവും അപൂർണ​ത​യും രംഗ​പ്ര​വേശം ചെയ്‌തത്‌ എങ്ങനെ? നമ്മളുടെ അപൂർണത, അധികാ​രത്തെ ആദരി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 അധികാ​ര​ത്തി​ലു​ള്ള​വ​രോട്‌ ആദരവ്‌ കാണി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്ന​തി​ന്റെ രണ്ടു കാരണങ്ങൾ നമുക്കു ചുരു​ക്ക​മാ​യി ചിന്തി​ക്കാം. നമ്മുടെ അപൂർണ​ത​യാണ്‌ ഒരു കാരണം. നമ്മുടെ മേൽ അധികാ​ര​മു​ള്ള​വ​രും അപൂർണ​രാ​ണെ​ന്ന​താ​ണു രണ്ടാമത്തെ കാരണം. പാപവും അപൂർണ​ത​യും തലപൊ​ക്കി​യിട്ട്‌ കാല​മേ​റെ​യാ​യി. ഏദെൻ തോട്ട​ത്തിൽവെച്ച്‌ ആദാമും ഹവ്വായും ദൈവ​ത്തി​ന്റെ അധികാ​ര​ത്തി​നെ​തി​രെ മത്സരി​ച്ച​പ്പോ​ഴാണ്‌ അതു സംഭവി​ച്ചത്‌. അതെ, മത്സര​ത്തോ​ടെ പാപം രംഗ​പ്ര​വേശം ചെയ്‌തു. മത്സരി​ക്കാ​നുള്ള പ്രവണ​ത​യോ​ടെ​യാണ്‌ ഇന്നും നമ്മളെ​ല്ലാം പിറന്നു​വീ​ഴു​ന്നത്‌.—ഉൽപത്തി 2:15-17; 3:1-7; സങ്കീർത്തനം 51:5; റോമർ 5:12.

4 പാപ​പ്ര​കൃ​തം കാരണം അഹങ്കാ​ര​വും ധാർഷ്‌ട്യ​വും എളുപ്പം നമ്മളിൽ മുള​പൊ​ട്ടി​യേ​ക്കാം. അതേസ​മയം നമ്മൾ കഷ്ടപ്പെട്ട്‌ വളർത്തി​യെ​ടു​ക്കേ​ണ്ട​തും നിലനി​റു​ത്തേ​ണ്ട​തും ആയ ഒരു അപൂർവ​ഗു​ണ​മാ​ണു താഴ്‌മ. വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​മാ​യി ദൈവത്തെ സേവി​ച്ച​ശേ​ഷ​വും നമ്മൾ കർക്കശ​ക്കാ​രോ അഹങ്കാ​രി​ക​ളോ ആയിത്തീർന്നേ​ക്കാം. പലപല പ്രതി​സ​ന്ധി​ക​ളു​ടെ​യും ഇടയിൽ വിശ്വ​സ്‌ത​ത​യോ​ടെ ദൈവ​ജ​ന​ത്തോ​ടൊ​പ്പം നിന്ന കോര​ഹി​ന്റെ ദൃഷ്ടാ​ന്ത​മെ​ടു​ക്കുക. അധികാ​ര​മോ​ഹി​യാ​യി മാറിയ കോരഹ്‌, അന്നു ജീവി​ച്ചി​രു​ന്ന​വ​രി​ലേ​ക്കും സൗമ്യ​നായ മോശയെ ധിക്കരി​ക്കു​ന്ന​തി​നു പരസ്യ​മാ​യി കൊടി​പി​ടി​ച്ചു. (സംഖ്യ 12:3; 16:1-3) അടുത്ത​താ​യി, ഉസ്സീയ രാജാ​വി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അഹങ്കാരം തലയ്‌ക്കു​പി​ടിച്ച ആ രാജാവ്‌ യഹോ​വ​യു​ടെ മന്ദിര​ത്തിൽ പ്രവേ​ശിച്ച്‌ പുരോ​ഹി​ത​ന്മാർ മാത്രം ചെയ്യേണ്ട വിശു​ദ്ധ​മാ​യൊ​രു കാര്യം ചെയ്‌തു. (2 ദിനവൃ​ത്താ​ന്തം 26:16-21) അവർക്കു കനത്ത വില കൊടു​ക്കേ​ണ്ടി​വന്നു. എങ്കിലും അവരുടെ മോശ​മായ മാതൃക നമുക്ക്‌ ഒരു ഓർമി​പ്പി​ക്ക​ലാണ്‌. അധികാ​ര​ത്തോ​ടുള്ള ആദരവി​നു തടസ്സമാ​യി നിൽക്കുന്ന അഹങ്കാ​രത്തെ നമ്മൾ കീഴട​ക്കേ​ണ്ട​തുണ്ട്‌.

5. അപൂർണ​മ​നു​ഷ്യർ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

5 അധികാ​ര​ത്തോ​ടുള്ള ആദരവി​നു തുരങ്കം​വെ​ക്കു​ന്ന​തിൽ, അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വർക്കും വലി​യൊ​രു പങ്കുണ്ട്‌. ക്രൂര​ത​യും ചൂഷണ​വും അടിച്ച​മർത്ത​ലും അനേക​രു​ടെ​യും മുഖമു​ദ്ര​യാ​യി​രു​ന്നി​ട്ടുണ്ട്‌. സത്യത്തിൽ, അധികാ​ര​ദുർവി​നി​യോ​ഗ​ത്തി​ന്റെ കഥകളാ​ണു ചരി​ത്ര​ത്തി​ന്റെ താളു​കൾക്കേ​റെ​യും പറയാ​നു​ള്ളത്‌. (സഭാ​പ്ര​സം​ഗകൻ 8:9 വായി​ക്കുക.) ഒരു ഉദാഹ​രണം നോക്കുക. യഹോവ ശൗലിനെ രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്ത​പ്പോൾ ശൗൽ താഴ്‌മ​യുള്ള ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. എന്നാൽ അഹങ്കാ​ര​ത്തി​നും അസൂയ​യ്‌ക്കും വഴി​പ്പെ​ട്ടു​പോയ ശൗൽ വിശ്വ​സ്‌ത​നായ ദാവീ​ദി​ന്റെ ജീവിതം ദുസ്സഹ​മാ​ക്കി. (1 ശമുവേൽ 9:20, 21; 10:20-22; 18:7-11) പിൽക്കാ​ലത്ത്‌ ദാവീദ്‌, ഇസ്രാ​യേൽ കണ്ട മികച്ച രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി. ദാവീ​ദും പക്ഷേ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തു. ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യയെ സ്വന്തമാ​ക്കി​യ​തി​നു ശേഷം, ഊരി​യാ​വി​നെ യുദ്ധമു​ന്ന​ണി​യി​ലേക്കു പറഞ്ഞയ​ച്ചു​കൊണ്ട്‌ ദാവീദ്‌ നിഷ്‌ക​ള​ങ്ക​നായ ആ മനുഷ്യ​നെ കൊല​യ്‌ക്കു കൊടു​ത്തു. (2 ശമുവേൽ 11:1-17) അതെ, അപൂർണ​രാ​യ​തു​കൊണ്ട്‌ ശരിയാ​യി അധികാ​രം പ്രയോ​ഗി​ക്കാൻ മനുഷ്യർക്കു ബുദ്ധി​മു​ട്ടാണ്‌. അധികാ​ര​ത്തി​ലി​രി​ക്കു​ന്നവർ യഹോ​വ​യോട്‌ ആദരവി​ല്ലാ​ത്ത​വ​രാ​ണെ​ങ്കിൽ പറയു​ക​യും വേണ്ടാ. കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ചില പാപ്പാ​മാർ ഇളക്കി​വിട്ട വ്യാപ​ക​മായ പീഡന​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ച​തി​നു ശേഷം ഒരു ബ്രിട്ടീഷ്‌ രാജ്യ​ത​ന്ത്രജ്ഞൻ ഇങ്ങനെ എഴുതി: “അധികാ​രം ദുഷി​പ്പി​ക്കു​ന്നു, പരമാ​ധി​കാ​ര​മോ പരിപൂർണ​മാ​യി ദുഷി​പ്പി​ക്കു​ന്നു.” ഇക്കാര്യ​ങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌, “അധികാ​രത്തെ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌” എന്ന ചോദ്യം നമുക്ക്‌ ഇപ്പോൾ ചിന്തി​ക്കാം.

അധികാ​രത്തെ ആദരി​ക്കേ​ണ്ട​തി​ന്റെ കാരണം

6, 7. (എ) യഹോ​വ​യോ​ടുള്ള സ്‌നേഹം എന്തു ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

6 അധികാ​രത്തെ ആദരി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കേണ്ട മുഖ്യ​ഘ​ടകം സ്‌നേ​ഹ​മാണ്‌—യഹോ​വ​യോ​ടും സഹമനു​ഷ്യ​നോ​ടും നമ്മളോ​ടു​ത​ന്നെ​യും ഉള്ള സ്‌നേഹം. നമ്മൾ ഏറ്റവും അധികം സ്‌നേ​ഹി​ക്കു​ന്നത്‌ യഹോ​വ​യെ​യാ​യ​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 27:11; മർക്കോസ്‌ 12:29, 30 വായി​ക്കുക.) ഏദെനി​ലെ ധിക്കാരം തുടങ്ങി​യ​തു​മു​തൽ, യഹോ​വ​യു​ടെ പരമാ​ധി​കാ​രം അഥവാ അഖിലാ​ണ്ഡത്തെ ഭരിക്കാ​നുള്ള അവകാശം ചോദ്യം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ബഹുഭൂ​രി​പക്ഷം മനുഷ്യ​രും ദൈവ​ത്തി​ന്റെ ഭരണം തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ സാത്താന്റെ പക്ഷം ചേർന്നി​രി​ക്കു​ക​യാ​ണെ​ന്നും നമുക്ക്‌ അറിയാം. ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കാൻ കഴിയു​ന്ന​തിൽ നമ്മൾ എത്ര സന്തോ​ഷി​ക്കു​ന്നു! വെളി​പാട്‌ 4:11-ലെ പ്രൗ​ഢോ​ജ്ജ്വ​ല​മായ വാക്കുകൾ വായി​ക്കു​മ്പോൾ നമ്മുടെ ഹൃദയം തുടി​ക്കു​ന്നി​ല്ലേ? അഖിലാ​ണ്ഡ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രി​ക്കാൻ അർഹൻ യഹോവ മാത്ര​മാ​ണെന്ന കാര്യ​ത്തിൽ നമുക്ക്‌ ഒട്ടും സംശയ​മില്ല. അനുദി​ന​ജീ​വി​ത​ത്തിൽ യഹോ​വ​യു​ടെ അധികാ​രത്തെ ആദരി​ച്ചു​കൊണ്ട്‌ നമ്മൾ ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ പിന്തു​ണ​യ്‌ക്കു​ന്നു.

7 അത്തരം ആദരവ്‌ വെറും അനുസ​ര​ണ​ത്തിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്നില്ല. സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണു നമ്മൾ യഹോ​വയെ പൂർണ​മ​ന​സ്സോ​ടെ അനുസ​രി​ക്കു​ന്നത്‌. എന്നാൽ അനുസ​രണം തീർത്തും ബുദ്ധി​മു​ട്ടാ​യി​രി​ക്കുന്ന ചില സന്ദർഭ​ങ്ങ​ളും ഉണ്ടാകു​മെ​ന്ന​തി​നു സംശയ​മില്ല. മുമ്പ്‌ പറഞ്ഞ കുട്ടി​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, അത്തരം സന്ദർഭ​ങ്ങ​ളി​ലും കീഴ്‌പെ​ട്ടി​രി​ക്കാൻ നമ്മൾ പഠി​ക്കേ​ണ്ട​തുണ്ട്‌. അങ്ങേയറ്റം ബുദ്ധി​മു​ട്ടാ​യി​രു​ന്ന​പ്പോൾപോ​ലും യേശു പിതാ​വി​ന്റെ ഇഷ്ടം ചെയ്‌തു എന്ന്‌ ഓർക്കുക. “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ,” പിതാ​വി​നോ​ടു യേശു പറഞ്ഞു.—ലൂക്കോസ്‌ 22:42.

8. (എ) ഇന്ന്‌ യഹോ​വ​യു​ടെ അധികാ​ര​ത്തി​നു കീഴ്‌പെ​ടു​ന്ന​തിൽ മുഖ്യ​മാ​യും എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ഇതു സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം നമുക്ക്‌ എങ്ങനെ അറിയാം? (ബി) ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കാ​നും ശിക്ഷണം സ്വീക​രി​ക്കാ​നും നമ്മളെ എന്തു സഹായി​ക്കും? (‘ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീക​രി​ക്കുക’ എന്ന ചതുരം കാണുക.)

8 ഇന്ന്‌ യഹോവ നമ്മളോ​ടു നേരിട്ട്‌ സംസാ​രി​ക്കു​ന്നില്ല. തന്റെ വചനത്തി​ലൂ​ടെ​യും ഭൂമി​യി​ലെ മനുഷ്യ​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ​യു​മാ​ണു ദൈവം അതു ചെയ്യു​ന്നത്‌. ആ നിലയ്‌ക്ക്‌, ദൈവം അധികാ​ര​സ്ഥാ​ന​ങ്ങ​ളിൽ നിയമി​ച്ചി​ട്ടു​ള്ള​വരെ, അല്ലെങ്കിൽ അത്തരം സ്ഥാനങ്ങ​ളിൽ തുടരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​വരെ ആദരി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണു മുഖ്യ​മാ​യും ദൈവ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കാൻ നമുക്കു കഴിയു​ന്നത്‌. അങ്ങനെ​യു​ള്ളവർ തരുന്ന തിരു​വെ​ഴു​ത്തു​ബു​ദ്ധി​യു​പ​ദേ​ശ​ങ്ങ​ളും തിരു​ത്ത​ലു​ക​ളും തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ അവരോട്‌ എതിർത്തു​നി​ന്നാൽ അതു നമ്മുടെ ദൈവത്തെ വേദനി​പ്പി​ക്കും. മോശ​യ്‌ക്കെ​തി​രെ​യുള്ള ഇസ്രാ​യേ​ല്യ​രു​ടെ പിറു​പി​റു​പ്പും ധിക്കാ​ര​വും തനി​ക്കെ​തി​രെ​യു​ള്ള​താ​യി​ട്ടാണ്‌ യഹോവ വീക്ഷി​ച്ചത്‌.—സംഖ്യ 14:26, 27.

9. സഹമനു​ഷ്യ​നോ​ടുള്ള സ്‌നേഹം അധികാ​രത്തെ ആദരി​ക്കാൻ നമുക്കു പ്രചോ​ദ​ന​മാ​കു​ന്നത്‌ എങ്ങനെ? വിശദീ​ക​രി​ക്കുക.

9 സഹമനു​ഷ്യ​നോ​ടുള്ള സ്‌നേ​ഹ​മാണ്‌ അധികാ​രത്തെ ആദരി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന മറ്റൊരു ഘടകം. അത്‌ എങ്ങനെ? നിങ്ങൾ ഒരു പട്ടാള​ക്കാ​ര​നാ​ണെന്നു കരുതുക. സൈന്യ​ത്തി​ന്റെ വിജയം, എന്തിന്‌ എല്ലാ പട്ടാള​ക്കാ​രു​ടെ​യും ജീവൻപോ​ലും, അധികാ​ര​ശ്രേ​ണി​യി​ലു​ള്ള​വ​രോട്‌ ഓരോ പട്ടാള​ക്കാ​ര​നും കാണി​ക്കുന്ന സഹകര​ണ​ത്തെ​യും അനുസ​ര​ണ​ത്തെ​യും ആദരവി​നെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നെന്നു പറയാം. അധികാ​രത്തെ ധിക്കരി​ച്ചു​കൊണ്ട്‌ നിങ്ങൾ ആ സംഘടി​ത​മായ ക്രമീ​ക​ര​ണത്തെ ദുർബ​ല​മാ​ക്കു​ന്ന​പക്ഷം, കൂടെ​യുള്ള മറ്റു പട്ടാള​ക്കാ​രു​ടെ​യെ​ല്ലാം ജീവൻ അപകട​ത്തി​ലാ​യേ​ക്കും. ഈ ലോക​ത്തി​ലെ സൈന്യ​ങ്ങൾ വലിയ നാശന​ഷ്ടങ്ങൾ വരുത്തി​വെ​ക്കു​ന്നു എന്നതു സത്യം​തന്നെ. എന്നാൽ യഹോ​വ​യു​ടെ സൈന്യ​ങ്ങൾ അങ്ങനെയല്ല. അവ നന്മ മാത്ര​മാ​ണു ചെയ്യു​ന്നത്‌. “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ” എന്നു നൂറു​ക​ണ​ക്കിന്‌ ഇടങ്ങളിൽ ബൈബിൾ ദൈവത്തെ വിശേ​ഷി​പ്പി​ക്കു​ന്നു. (1 ശമുവേൽ 1:3) ശക്തരായ ആത്മവ്യ​ക്തി​ക​ളു​ടെ ഒരു വൻസം​ഘ​ത്തി​ന്റെ അധിപ​നാണ്‌ യഹോവ. ചില സന്ദർഭ​ങ്ങ​ളിൽ, യഹോവ ഭൂമി​യി​ലെ തന്റെ ദാസന്മാ​രെ ഒരു സൈന്യ​ത്തോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌. (സങ്കീർത്തനം 68:11; യഹസ്‌കേൽ 37:1-10) യഹോവ അധികാ​ര​സ്ഥാ​ന​ങ്ങ​ളിൽ നിയമി​ച്ചി​ട്ടു​ള്ള​വരെ ധിക്കരി​ക്കു​ന്നെ​ങ്കിൽ, നമ്മുടെ ആത്മീയ​പോ​രാ​ട്ട​ത്തി​ലെ സഹപോ​രാ​ളി​ക​ളു​ടെ ജീവൻ അപകട​ത്തി​ലാ​ക്കു​ക​യല്ലേ നമ്മൾ? നിയമി​ത​മൂ​പ്പ​ന്മാ​രെ ഒരു ക്രിസ്‌ത്യാ​നി ധിക്കരി​ക്കു​മ്പോൾ സഭയി​ലുള്ള മറ്റുള്ള​വർക്കും അതിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (1 കൊരി​ന്ത്യർ 12:14, 25, 26) സമാന​മാ​യി, ഒരു കുട്ടി ധിക്കാ​രി​യാ​യാൽ കുടും​ബ​ത്തി​ലുള്ള മറ്റുള്ള​വ​രെ​യും അതു ബുദ്ധി​മു​ട്ടി​ക്കു​ന്നു. അതു​കൊണ്ട്‌ അധികാ​ര​ത്തി​ലു​ള്ള​വ​രോട്‌ ആദരവും സഹകര​ണ​മ​നോ​ഭാ​വ​വും വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ നമ്മൾ സഹമനു​ഷ്യ​നോ​ടു സ്‌നേഹം കാണി​ക്കു​ന്നു.

10, 11. നമ്മു​ടെ​തന്നെ ക്ഷേമത്തി​ലുള്ള താത്‌പ​ര്യം, അധികാ​രി​കളെ അനുസ​രി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദ​മാ​ക്കുക.

10 നമ്മൾ അധികാ​രത്തെ ആദരി​ക്കു​ന്ന​തി​നുള്ള മറ്റൊരു കാരണം, അതു നമുക്കു​തന്നെ ഗുണം​ചെ​യ്യും എന്നതാണ്‌. അധികാ​രത്തെ ആദരി​ക്കാൻ നമ്മളോട്‌ ആവശ്യ​പ്പെ​ടു​മ്പോൾ, അങ്ങനെ ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജ​ന​വും യഹോവ വ്യക്തമാ​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദീർഘാ​യുസ്സ്‌ ഉണ്ടാകാ​നും നല്ലൊരു ജീവിതം കിട്ടാ​നും വേണ്ടി മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ യഹോവ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (ആവർത്തനം 5:16; എഫെസ്യർ 6:2, 3) നമുക്ക്‌ ആത്മീയ​ഹാ​നി വരാതി​രി​ക്കാൻ നമ്മൾ സഭാമൂ​പ്പ​ന്മാ​രെ ആദരി​ക്ക​ണ​മെന്ന്‌ യഹോവ പറയുന്നു. (എബ്രായർ 13:7, 17) നമ്മുടെ സംരക്ഷ​ണ​ത്തി​നാ​യി ലൗകി​കാ​ധി​കാ​രി​കളെ അനുസ​രി​ക്കാ​നും ദൈവം നമ്മളോ​ടു കല്‌പി​ക്കു​ന്നു.—റോമർ 13:4.

11 അനുസ​രി​ക്കാൻ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കു​ന്നത്‌ അധികാ​രത്തെ ആദരി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നുണ്ട്‌, അല്ലേ? ആ സ്ഥിതിക്ക്‌, ജീവി​ത​ത്തി​ന്റെ പ്രധാ​ന​പ്പെട്ട മൂന്നു മണ്ഡലങ്ങ​ളിൽ നമുക്ക്‌ അധികാ​ര​ത്തോട്‌ ആദരവ്‌ കാണി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

ആദരവ്‌—കുടും​ബ​ത്തിൽ

12. കുടും​ബ​ത്തിൽ ഭർത്താ​വി​ന്റെ സ്ഥാനം എന്ത്‌, ആ ഉത്തരവാ​ദി​ത്വം എങ്ങനെ നിറ​വേ​റ്റാ​നാ​കും?

12 യഹോ​വ​യാ​ണു കുടും​ബ​വ്യ​വ​സ്ഥ​യു​ടെ ഉപജ്ഞാ​താവ്‌. എല്ലാം ക്രമ​ത്തോ​ടെ ചെയ്യു​ന്ന​വ​നായ യഹോവ, സുഗമ​മാ​യി മുന്നോ​ട്ടു പോകാ​വുന്ന രീതി​യി​ലാ​ണു കുടും​ബം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 14:33) കുടും​ബ​ത്തി​ന്റെ തലയാ​യി​രി​ക്കാ​നുള്ള അധികാ​രം ദൈവം ഭർത്താ​വി​നു കൊടു​ത്തി​രി​ക്കു​ന്നു, ഭർത്താ​വി​ന്റെ തലയായി യേശു​ക്രി​സ്‌തു​വി​നെ​യും നിയമി​ച്ചി​രി​ക്കു​ന്നു. ക്രിസ്‌തു സഭയുടെ മേൽ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കുന്ന രീതി അനുക​രി​ക്കു​മ്പോൾ ഭർത്താവ്‌ യേശു​വി​നോട്‌ ആദരവ്‌ കാണി​ക്കു​ക​യാണ്‌. (എഫെസ്യർ 5:23) അതു​കൊണ്ട്‌ തന്റെ ഉത്തരവാ​ദി​ത്വം വെച്ചൊ​ഴി​യാ​തെ ഭർത്താവ്‌ ധീരമാ​യി അതു നിറ​വേ​റ്റണം. അതേസ​മയം, അദ്ദേഹം ഒരു സ്വേച്ഛാ​ധി​കാ​രി​യെ​പ്പോ​ലെ നിഷ്‌ഠു​ര​മാ​യി പെരു​മാ​റ​രുത്‌. പകരം സ്‌നേ​ഹ​ത്തോ​ടും പരിഗ​ണ​ന​യോ​ടും ദയയോ​ടും കൂടെ​യാ​യി​രി​ക്കണം അദ്ദേഹം ഭാര്യ​യോ​ടും മക്കളോ​ടും ഇടപെ​ടേ​ണ്ടത്‌. തന്റെ അധികാ​രം ആപേക്ഷി​ക​മാ​ണെ​ന്നും അത്‌ യഹോ​വ​യു​ടെ അധികാ​ര​ത്തി​നു മീതെ​യ​ല്ലെ​ന്നും അദ്ദേഹം മനസ്സിൽപ്പി​ടി​ക്കു​ന്നു.

ഒരു ക്രിസ്‌തീ​യ​പി​താവ്‌ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കു​മ്പോൾ ക്രിസ്‌തു​വി​നെ അനുകരിക്കും

13. യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാ​കുന്ന രീതി​യിൽ തന്റെ പങ്കു നിർവ​ഹി​ക്കാൻ ഭാര്യക്ക്‌ എങ്ങനെ കഴിയും?

13 ഭാര്യ ഭർത്താ​വി​നു സഹായി​യും പൂരക​വും ആയിരി​ക്കണം. അവൾക്കു​മു​ണ്ടു കുടും​ബ​ത്തിൽ അധികാ​രം. കാരണം, “അമ്മയുടെ ഉപദേശം തള്ളിക്ക​ള​യ​രുത്‌” എന്നു ബൈബിൾ കുട്ടി​ക​ളോ​ടു പറയുന്നു. (സുഭാ​ഷി​തങ്ങൾ 1:8) അപ്പോ​ഴും അവൾ ഭർത്താ​വി​ന്റെ അധികാ​ര​ത്തി​നു കീഴി​ലാണ്‌. കുടും​ബ​നാ​ഥന്റെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റാൻ ഭർത്താ​വി​നെ സഹായി​ച്ചു​കൊണ്ട്‌ ഒരു ക്രിസ്‌തീ​യ​ഭാ​ര്യ അദ്ദേഹ​ത്തി​ന്റെ അധികാ​രത്തെ ആദരി​ക്കു​ന്നു. അദ്ദേഹത്തെ കൊച്ചാ​ക്കി​ക്കാ​ണി​ക്കാ​നോ കൗശല​പൂർവം തന്റെ വഴിക്കു കൊണ്ടു​വ​രാ​നോ അദ്ദേഹ​ത്തി​ന്റെ അധികാ​രം തട്ടി​യെ​ടു​ക്കാ​നോ അവൾ മുതി​രില്ല, പകരം ഭർത്താ​വി​നെ പിന്തു​ണ​യ്‌ക്കു​ക​യും അദ്ദേഹ​ത്തോ​ടു സഹകരി​ക്കു​ക​യും ചെയ്യുന്നു. ഭർത്താ​വി​ന്റെ തീരു​മാ​നങ്ങൾ തന്റെ ഇഷ്ടത്തിന്‌ എതിരാ​ണെ​ങ്കിൽ, കീഴ്‌പെ​ട്ടി​രു​ന്നു​കൊ​ണ്ടു​തന്നെ ആദരപൂർവം അവൾ തന്റെ അഭി​പ്രാ​യം പറയുന്നു. ഭർത്താവ്‌ ക്രിസ്‌ത്യാ​നി​യ​ല്ലാത്ത കുടും​ബ​ത്തിൽ ഭാര്യക്കു പല വെല്ലു​വി​ളി​ക​ളും നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ അപ്പോ​ഴും ഭർത്താ​വി​നു കീഴട​ങ്ങി​യി​രി​ക്കു​ന്നതു സത്യാ​രാ​ധ​ന​യി​ലേക്കു തിരി​യാൻ ഒരുപക്ഷേ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചേ​ക്കും.—1 പത്രോസ്‌ 3:1 വായി​ക്കുക.

വീടിനുള്ളിലേക്കു ചെളി ചവിട്ടിക്കയറ്റിയ മകനെ സ്‌നേഹത്തോടെ തിരുത്തുന്ന പിതാവ്‌

14. കുട്ടി​കൾക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളെ​യും യഹോ​വ​യെ​യും സന്തോ​ഷി​പ്പി​ക്കാം?

14 കുട്ടികൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​ക്കു​ന്നു. മാതാ​പി​താ​ക്കൾക്കും അതു ബഹുമ​തി​യും സന്തോ​ഷ​വും നൽകുന്നു. (സുഭാ​ഷി​തങ്ങൾ 10:1) മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളി​ലും അനുസ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ മക്കൾ ഇതേ തത്ത്വം ബാധക​മാ​ക്കു​ന്നു. അത്തരം സാഹച​ര്യ​ങ്ങ​ളിൽ അച്ഛന്‌ അല്ലെങ്കിൽ അമ്മയ്‌ക്കു തങ്ങളുടെ പിന്തു​ണ​യും സഹകര​ണ​വും കൂടുതൽ ആവശ്യ​മാ​ണെന്ന്‌ അവർക്ക്‌ അറിയാം. ദൈവം ഓരോ കുടും​ബാം​ഗ​ത്തി​നും ഉദ്ദേശി​ച്ചി​രി​ക്കുന്ന ചുമത​ലകൾ അവർ നിറ​വേ​റ്റു​മ്പോൾ കുടും​ബ​ത്തിൽ സന്തോ​ഷ​വും സമാധാ​ന​വും കളിയാ​ടും. കുടും​ബ​ത്തി​ന്റെ കാരണ​ഭൂ​ത​നായ യഹോ​വ​യ്‌ക്കാ​യി​രി​ക്കും അതിന്റെ മഹത്ത്വം.—എഫെസ്യർ 3:14, 15.

ആദരവ്‌—സഭയിൽ

15. (എ) നമുക്കു സഭയിൽ യഹോ​വ​യു​ടെ അധികാ​രത്തെ എങ്ങനെ ആദരി​ക്കാം? (ബി) നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോട്‌ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായി​ച്ചേ​ക്കും? (‘നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കുക’ എന്ന ചതുരം കാണുക.)

15 യഹോവ തന്റെ മകനെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ രാജാ​വാ​യി നിയമി​ച്ചി​രി​ക്കു​ന്നു. (കൊ​ലോ​സ്യർ 1:13) യേശു​വാ​കട്ടെ, ദൈവ​ജ​ന​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ങ്ങൾക്കാ​യി കരുതാൻ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ നിയോ​ഗി​ച്ചി​രി​ക്കു​ന്നു. (മത്തായി 24:45-47) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ആ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ’ ആയി സേവി​ക്കു​ന്നു. ഇന്നു മൂപ്പന്മാർക്ക്‌, ഈ ഭരണസം​ഘ​ത്തിൽനിന്ന്‌ നേരി​ട്ടോ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർപോ​ലുള്ള പ്രതി​നി​ധി​ക​ളി​ലൂ​ടെ​യോ നിർദേ​ശ​ങ്ങ​ളും ബുദ്ധി​യു​പ​ദേ​ശ​വും ലഭിക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​ക​ളു​ടെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രു​ടെ അധികാ​രത്തെ ആദരി​ക്കു​മ്പോൾ നമ്മൾ വാസ്‌ത​വ​ത്തിൽ യഹോ​വയെ അനുസ​രി​ക്കു​ക​യാണ്‌.—1 തെസ്സ​ലോ​നി​ക്യർ 5:12; എബ്രായർ 13:17 വായി​ക്കുക.

16. മൂപ്പന്മാർ പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണു നിയമി​ക്ക​പ്പെ​ടു​ന്നത്‌ എന്നു പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌?

16 മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും പൂർണരല്ല. അവരും നമ്മളെ​പ്പോ​ലെ കുറവു​ക​ളു​ള്ള​വ​രാണ്‌. എങ്കിലും സഭയെ ആത്മീയ​മാ​യി ബലിഷ്‌ഠ​മാ​ക്കി​നി​റു​ത്താൻ നൽകി​യി​രി​ക്കുന്ന ‘സമ്മാന​ങ്ങ​ളായ മനുഷ്യ​രാ​ണു’ മൂപ്പന്മാർ. (എഫെസ്യർ 4:8) പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌ അവർ നിയമി​ക്ക​പ്പെ​ടു​ന്നത്‌. (പ്രവൃ​ത്തി​കൾ 20:28) അത്‌ എങ്ങനെ? ഒന്നാമ​താ​യി അവർ, പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​മാ​യി എഴുത​പ്പെട്ട ദൈവ​വ​ച​ന​ത്തി​ലെ യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രേ​ണ്ട​തുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 3:1-7, 12; തീത്തോസ്‌ 1:5-9) കൂടാതെ, ഒരു സഹോ​ദ​രനെ മേൽവി​ചാ​ര​ക​സ്ഥാ​ന​ത്തേക്കു പരിഗ​ണി​ക്കാ​നാ​യി അദ്ദേഹ​ത്തി​ന്റെ യോഗ്യ​തകൾ വിലയി​രു​ത്തുന്ന മൂപ്പന്മാർ ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പി​നു​വേണ്ടി ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ന്നു.

17. സഭയിലെ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റേ​ണ്ടി​വ​രു​മ്പോൾ സഹോ​ദ​രി​മാർ ശിരോ​വ​സ്‌ത്രം ധരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 സാധാ​ര​ണ​ഗ​തി​യിൽ മൂപ്പന്മാ​രോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ നടത്തുന്ന, വയൽസേ​വ​ന​യോ​ഗം​പോ​ലുള്ള ചില നിയമ​നങ്ങൾ ചെയ്യാൻ അവരാ​രും ചില​പ്പോൾ സഭയിൽ ഇല്ലാ​തെ​വ​ന്നേ​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ, സ്‌നാ​ന​മേറ്റ മറ്റു സഹോ​ദ​ര​ന്മാർ അതു നടത്തി​യേ​ക്കാം. അവരും ഇല്ലെങ്കിൽ യോഗ്യ​ത​യുള്ള സഹോ​ദ​രി​മാർക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. എങ്കിലും, അത്തരം നിയമ​നങ്ങൾ നടത്തേ​ണ്ടി​വ​രു​മ്പോൾ സഹോ​ദ​രി​മാർ ശിരോ​വ​സ്‌ത്രം ധരിക്കു​ന്നു.a (1 കൊരി​ന്ത്യർ 11:3-10) ഈ നിബന്ധന ഒരു തരത്തി​ലും അവരുടെ വില കുറച്ചു​ക​ള​യു​ന്നില്ല. മറിച്ച്‌, കുടും​ബ​ത്തി​ലും സഭയി​ലും ശിരഃ​സ്ഥാ​നം സംബന്ധിച്ച യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തോട്‌ ആദരവ്‌ കാണി​ക്കാ​നുള്ള ഒരു അവസര​മാണ്‌ അത്‌.

ആദരവ്‌—ലൗകി​കാ​ധി​കാ​രി​ക​ളോട്‌

18, 19. (എ) റോമർ 13:1-7-ലെ തത്ത്വങ്ങൾ നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും? (ബി) ലൗകി​കാ​ധി​കാ​രി​ക​ളോട്‌ നമ്മൾ ആദരവ്‌ കാണി​ക്കു​ന്നത്‌ എങ്ങനെ?

18 റോമർ 13:1-7-ലെ (വായി​ക്കുക.) തത്ത്വങ്ങ​ളോ​ടു പറ്റിനിൽക്കാൻ ശ്രദ്ധയു​ള്ള​വ​രാ​ണു സത്യ​ക്രി​സ്‌ത്യാ​നി​കൾ. ആ ഭാഗം വായി​ക്കു​മ്പോൾ, അവിടെ പരാമർശി​ച്ചി​ട്ടുള്ള “ഉന്നതാ​ധി​കാ​രി​കൾ” ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​ക​ളാ​ണെന്നു നിങ്ങൾക്കു മനസ്സി​ലാ​കും. നിലനിൽക്കാൻ യഹോവ അവയെ അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം കാലം, ക്രമസ​മാ​ധാ​നം നിലനി​റു​ത്താൻ സഹായി​ച്ചു​കൊ​ണ്ടും ആവശ്യ​മായ സേവനങ്ങൾ നൽകി​ക്കൊ​ണ്ടും അവ സുപ്ര​ധാ​ന​മായ ധർമങ്ങൾ നിറ​വേ​റ്റും. നിയമം അനുസ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു​കൊണ്ട്‌ ഈ അധികാ​രി​ക​ളോട്‌ നമുക്ക്‌ ആദരവ്‌ കാണി​ക്കാം. കടപ്പെ​ട്ടി​രി​ക്കുന്ന നികു​തി​ക​ളെ​ല്ലാം അടയ്‌ക്കാ​നും ഗവൺമെന്റ്‌ ആവശ്യ​പ്പെ​ടുന്ന ഫാറങ്ങ​ളും മറ്റും സത്യസ​ന്ധ​മാ​യി പൂരി​പ്പിച്ച്‌ നൽകാ​നും നമ്മളെ​യോ നമ്മുടെ കുടും​ബ​ത്തെ​യോ ബിസി​നെ​സ്സി​നെ​യോ വസ്‌തു​വ​ക​ക​ളെ​യോ സംബന്ധി​ക്കുന്ന ഏതൊരു നിയമ​വും അനുസ​രി​ക്കാ​നും നമ്മൾ ശ്രദ്ധയു​ള്ള​വ​രാണ്‌. എങ്കിലും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ ലൗകി​കാ​ധി​കാ​രി​കൾ ആവശ്യ​പ്പെ​ടു​ന്ന​പക്ഷം നമുക്ക്‌ അവരെ അനുസ​രി​ക്കാൻ കഴിയില്ല. “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌” എന്നു പറഞ്ഞ ഒന്നാം നൂറ്റാ​ണ്ടി​ലെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അതേ നിലപാ​ടാ​യി​രി​ക്കും നമ്മു​ടേത്‌.—പ്രവൃ​ത്തി​കൾ 5:28, 29; “ഞാൻ ആരുടെ അധികാ​ര​ത്തി​നാ​ണു വഴങ്ങേ​ണ്ടത്‌?” എന്ന ചതുരം കാണുക.

ഞാൻ ആരുടെ അധികാ​ര​ത്തി​നാ​ണു വഴങ്ങേ​ണ്ടത്‌?

തത്ത്വം: “യഹോ​വ​യാ​ണു നമ്മുടെ ന്യായാ​ധി​പൻ, യഹോ​വ​യാ​ണു നമ്മുടെ നിയമ​നിർമാ​താവ്‌, യഹോ​വ​യാ​ണു നമ്മുടെ രാജാവ്‌.” —യശയ്യ 33:22.

നിങ്ങളോടുതന്നെ ചോദി​ക്കുക:

  • യഹോ​വ​യു​ടെ നിലവാ​രങ്ങൾ ധിക്കരി​ക്കാൻ ആരെങ്കി​ലും ആവശ്യ​പ്പെ​ട്ടാൽ ഞാൻ എന്തു ചെയ്യും?—മത്തായി 22:37-39; 26:52; യോഹ​ന്നാൻ 18:36.

  • യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്ക​രു​തെന്ന്‌ അധികാ​രി​കൾ ആവശ്യ​പ്പെ​ട്ടാൽ ഞാൻ എന്തു ചെയ്യും?—പ്രവൃ​ത്തി​കൾ 5:27-29; എബ്രായർ 10:24, 25.

  • അധികാ​ര​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വരെ മനസ്സോ​ടെ അനുസ​രി​ക്കാൻ എന്നെ എന്തു സഹായി​ക്കും?—റോമർ 13:1-4; 1 കൊരി​ന്ത്യർ 11:3; എഫെസ്യർ 6:1-3.

19 അധികാ​രി​ക​ളോ​ടു പെരു​മാ​റുന്ന രീതി​യി​ലൂ​ടെ​യും ആദരവ്‌ കാണി​ക്കാ​നാ​കും. ചില​പ്പോ​ഴൊ​ക്കെ നമുക്കു ഗവൺമെന്റ്‌ അധികാ​രി​ക​ളോ​ടു നേരിട്ട്‌ ഇടപെ​ടേ​ണ്ടി​വ​ന്നേ​ക്കാം. പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ അഗ്രിപ്പ രാജാ​വി​നോ​ടും ഗവർണ​റായ ഫെസ്‌തൊ​സി​നോ​ടും സംസാ​രി​ക്കേ​ണ്ടി​വന്നു. ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌ത​വ​രാ​യി​ട്ടും പൗലോസ്‌ അവരോട്‌ ആദര​വോ​ടെ ഇടപെട്ടു. (പ്രവൃ​ത്തി​കൾ 26:2, 25) നമ്മൾ സംസാ​രി​ക്കു​ന്നതു രാജ്യത്തെ പ്രസി​ഡ​ന്റി​നോ​ടോ ഒരു സാധാരണ പോലീ​സു​കാ​ര​നോ​ടോ ആയാലും, പൗലോ​സി​ന്റെ ആ മാതൃക നമ്മൾ പിൻപ​റ്റു​ന്നു. സ്‌കൂ​ളിൽ അധ്യാ​പ​ക​രോ​ടും അധികാ​രി​ക​ളോ​ടും ജീവന​ക്കാ​രോ​ടും ആദരവ്‌ കാണി​ക്കാൻ സാക്ഷി​ക​ളായ കുട്ടികൾ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. നമ്മുടെ വിശ്വാ​സ​ങ്ങളെ അംഗീ​ക​രി​ക്കു​ന്ന​വരെ മാത്രമല്ല നമ്മൾ ആദരി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ശത്രു​ത​യു​ള്ള​വ​രോട്‌ ഇടപെ​ടു​മ്പോ​ഴും നമ്മൾ ആദരവു​ള്ള​വ​രാണ്‌. അതെ, നമ്മൾ ആദരവു​ള്ള​വ​രാ​ണെന്നു മറ്റുള്ള​വർക്കു കാണാൻ കഴിയണം.—റോമർ 12:17, 18 വായി​ക്കുക; 1 പത്രോസ്‌ 3:15.

20, 21. അധികാ​രി​ക​ളോട്‌ ഉചിത​മായ ആദരവ്‌ കാണി​ക്കു​ന്ന​തി​ന്റെ ചില പ്രയോ​ജ​നങ്ങൾ ഏതെല്ലാം?

20 മറ്റുള്ള​വരെ ആദരി​ക്കു​ന്ന​തിൽ നമ്മൾ ഒരിക്ക​ലും പിശുക്കു കാണി​ക്ക​രുത്‌. “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക” എന്നു പത്രോസ്‌ അപ്പോ​സ്‌തലൻ എഴുതി. (1 പത്രോസ്‌ 2:17) നമ്മുടെ ആദരവ്‌ ആത്മാർഥ​മാ​ണെന്നു മനസ്സി​ലാ​ക്കു​മ്പോൾ ആളുകൾക്കു വലിയ മതിപ്പു തോന്നി​യേ​ക്കാം. ഈ ഗുണം ഒന്നി​നൊ​ന്നു കുറഞ്ഞു​വ​രു​ക​യാ​ണെന്ന്‌ ഓർക്കുക. ആ സ്ഥിതിക്ക്‌, ആദരവ്‌ കാണി​ക്കു​മ്പോൾ നമ്മൾ യേശു​വി​ന്റെ പിൻവ​രുന്ന കല്‌പന അനുസ​രി​ക്കു​ക​യാ​ണെന്നു പറയാം: “നിങ്ങളു​ടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുന്നിൽ പ്രകാ​ശി​ക്കട്ടെ. അപ്പോൾ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കണ്ട്‌ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തും.”—മത്തായി 5:16.

21 ഈ അന്ധകാ​ര​ലോ​ക​ത്തിൽ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ ആത്മീയ​വെ​ളി​ച്ച​ത്തി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ കുടും​ബ​ത്തി​ലും സഭയി​ലും പുറത്തും നമ്മൾ ആദരവു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ, ചിലർ സത്യം സ്വീക​രിച്ച്‌ നമ്മളോ​ടൊ​പ്പം ആത്മീയ​വെ​ളി​ച്ച​ത്തിൽ നടക്കാൻ ഇടയാ​യേ​ക്കാം. അത്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും! അങ്ങനെ സംഭവി​ച്ചി​ല്ലെ​ങ്കിൽക്കൂ​ടി ഒരു കാര്യം ഉറപ്പാണ്‌: സഹമനു​ഷ്യ​രോ​ടുള്ള നമ്മുടെ ആദരവ്‌ ദൈവ​മായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. അതിലും മഹത്തായ വേറെ എന്തു പ്രതി​ഫ​ല​മാ​ണു​ള്ളത്‌!

a ഈ തത്ത്വം ബാധക​മാ​ക്കേണ്ട ചില സാഹച​ര്യ​ങ്ങളെക്കുറിച്ച്‌ അറിയാൻ അനുബ​ന്ധ​ത്തിലെ “ശിരോ​വ​സ്‌ത്രം ധരി​ക്കേ​ണ്ടത്‌ എപ്പോൾ, എന്തു​കൊണ്ട്‌?” എന്ന ഭാഗം കാണുക.

‘ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീക​രി​ക്കുക’

സാത്താന്റെ ആത്മാവ്‌—ധിക്കാ​ര​വും കലഹവും മുഖമു​ദ്ര​യാ​യുള്ള അവന്റെ മനോ​ഭാ​വം—ഇന്നു ലോകത്ത്‌ നിറഞ്ഞു​നിൽക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അവനെ ‘വായു​വി​ന്റെ സ്വാധീ​ന​ശ​ക്തിക്ക്‌ അധിപ​തി​യാ​യവൻ’ എന്നു ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌. അതിന്റെ ഫലമെന്ന നിലയിൽ ‘അനുസ​ര​ണ​ക്കേ​ടി​ന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തി​ക്കുന്ന ആത്മാവി​നെ​ക്കു​റി​ച്ചും’ ബൈബിൾ പറയുന്നു. (എഫെസ്യർ 2:2) മറ്റുള്ള​വ​രു​ടെ അധികാ​ര​ത്തി​നു കീഴ്‌പെ​ടാ​തെ പൂർണ​മാ​യും സ്വത​ന്ത്ര​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ ഇന്നു മിക്കവ​രും. സങ്കടക​ര​മെന്നു പറയട്ടെ, ആ ചിന്താ​ഗതി ക്രിസ്‌തീ​യ​സ​ഭ​യി​ലേ​ക്കും കടന്നു​വ​ന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അധാർമി​ക​വും അക്രമാ​സ​ക്ത​വും ആയ വിനോ​ദ​പ​രി​പാ​ടി​ക​ളു​ടെ അപകടം സംബന്ധിച്ച്‌ ഒരു മൂപ്പൻ ദയാപു​ര​സ്സരം ബുദ്ധി​യു​പ​ദേശം നൽകു​മ്പോൾ ചിലർ അതു നിരസി​ക്കു​ക​യോ അതിൽ നീരസ​പ്പെ​ടു​ക​യോ ചെയ്‌തേ​ക്കാം. “ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീക​രി​ച്ചാൽ ഭാവി​യിൽ നീ ജ്ഞാനി​യാ​യി​ത്തീ​രും” എന്ന, സുഭാ​ഷി​തങ്ങൾ 19:20-ലെ വാക്കുകൾ നമ്മൾ ഓരോ​രു​ത്ത​രും ചെവി​ക്കൊ​ള്ളേ​ണ്ട​തുണ്ട്‌.

ഇക്കാര്യത്തിൽ നമുക്ക്‌ എന്തു സഹായ​മാ​ണു​ള്ളത്‌? സാധാ​ര​ണ​യാ​യി ആളുകൾ ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും നിരസി​ക്കു​ന്ന​തി​ന്റെ മൂന്നു കാരണങ്ങൾ നോക്കാം. തുടർന്ന്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ വീക്ഷണ​വും ശ്രദ്ധി​ക്കാം.

  • “ആ ബുദ്ധി​യു​പ​ദേശം അസ്ഥാന​ത്താ​യി​പ്പോ​യി.” കിട്ടിയ ബുദ്ധി​യു​പ​ദേശം നമ്മുടെ സാഹച​ര്യ​ത്തിന്‌ ഇണങ്ങു​ന്ന​ത​ല്ലെ​ന്നോ അതു നൽകുന്ന വ്യക്തിക്ക്‌, ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും അറിയി​ല്ലെ​ന്നോ നമ്മൾ ചിന്തി​ച്ചേ​ക്കാം. ഒരുപക്ഷേ, ബുദ്ധി​യു​പ​ദേ​ശത്തെ തീരെ നിസ്സാ​ര​മാ​യി കാണാ​നാ​കും നമ്മൾ ആദ്യം ശ്രമി​ക്കു​ന്നത്‌. (എബ്രായർ 12:5) നമ്മളെ​ല്ലാം അപൂർണ​രായ സ്ഥിതിക്കു മാറ്റം ആവശ്യ​മാ​യി​രി​ക്കു​ന്നതു നമ്മു​ടെ​തന്നെ വീക്ഷണ​ത്തി​നാ​യി​രി​ക്കാൻ സാധ്യ​ത​യി​ല്ലേ? (സുഭാ​ഷി​തങ്ങൾ 19:3) തക്കതായ എന്തെങ്കി​ലു​മൊ​രു കാരണ​മി​ല്ലാ​തെ ആരെങ്കി​ലും ബുദ്ധി​യു​പ​ദേശം തരുമോ? ആ സ്ഥിതിക്ക്‌, നമ്മൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ട​തും അക്കാര്യ​ത്തി​ലാണ്‌. ദൈവ​വ​ചനം നമ്മളെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “ശിക്ഷണം ഉപേക്ഷി​ക്ക​രുത്‌, അതു മുറുകെ പിടി​ക്കുക; അതു കാത്തു​സൂ​ക്ഷി​ക്കുക, അതു നിന്റെ ജീവനാണ്‌.”—സുഭാ​ഷി​തങ്ങൾ 4:13.

  • “ബുദ്ധി​യു​പ​ദേശം തന്ന രീതി എനിക്ക്‌ ഇഷ്ടപ്പെ​ട്ടില്ല.” ബുദ്ധി​യു​പ​ദേശം കൊടു​ക്കേണ്ട രീതി സംബന്ധിച്ച്‌ ഉന്നതമായ നിലവാ​ര​ങ്ങ​ളാ​ണു ദൈവ​വ​ചനം വെക്കു​ന്നത്‌, ശരിതന്നെ. (ഗലാത്യർ 6:1) എങ്കിലും, “എല്ലാവ​രും പാപം ചെയ്‌ത്‌ ദൈവ​തേ​ജ​സ്സി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​ന്ന​ല്ലോ” എന്നും ബൈബിൾ പറയു​ന്നുണ്ട്‌. (റോമർ 3:23) എല്ലാം തികഞ്ഞ ബുദ്ധി​യു​പ​ദേശം ഏറ്റവും ശരിയായ രീതി​യിൽ കൊടു​ക്കാൻ പൂർണ​ത​യുള്ള ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. (യാക്കോബ്‌ 3:2) നമുക്കു ബുദ്ധി​യു​പ​ദേശം തരാൻ യഹോവ ഉപയോ​ഗി​ക്കു​ന്നത്‌ അപൂർണ​മ​നു​ഷ്യ​രെ​യാ​യ​തു​കൊണ്ട്‌ ബുദ്ധി​യു​പ​ദേശം കിട്ടുന്ന രീതി​യി​ലല്ല മറിച്ച്‌, ബുദ്ധി​യു​പ​ദേ​ശ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. തുടർന്ന്‌, അത്‌ എങ്ങനെ ബാധക​മാ​ക്കാ​മെന്നു പ്രാർഥ​നാ​പൂർവം ചിന്തി​ക്കുക.

  • “എന്നെ ഗുണ​ദോ​ഷി​ക്കാൻ അദ്ദേഹ​ത്തിന്‌ എന്തു യോഗ്യ​ത​യാ​ണു​ള്ളത്‌?” ബുദ്ധി​യു​പ​ദേശം നൽകു​ന്ന​യാ​ളു​ടെ കുറവു​കൾ ബുദ്ധി​യു​പ​ദേ​ശത്തെ വിലയി​ല്ലാ​താ​ക്കു​ന്ന​താ​യി നമ്മൾ കരുതു​ന്നെ​ങ്കിൽ, മേൽപ്പറഞ്ഞ കാര്യങ്ങൾ ഓർക്കു​ന്നതു നല്ലതാണ്‌. അതു​പോ​ലെ, നമ്മുടെ പ്രായ​മോ അനുഭ​വ​പ​രി​ച​യ​മോ സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ നിമിത്തം നമുക്കു ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ ആവശ്യ​മി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ നമ്മൾ നമ്മുടെ ചിന്താ​ഗ​തി​യിൽ മാറ്റം വരു​ത്തേ​ണ്ട​തുണ്ട്‌. പണ്ട്‌ ഇസ്രാ​യേ​ലിൽ രാജാ​വിന്‌ വലിയ ഉത്തരവാ​ദി​ത്വ​വും അധികാ​ര​വും ഒക്കെ ഉണ്ടായി​രു​ന്നി​ട്ടും, പ്രവാ​ച​ക​ന്മാ​രു​ടെ​യും പുരോ​ഹി​ത​ന്മാ​രു​ടെ​യും പ്രജക​ളിൽ ചിലരു​ടെ​യും ബുദ്ധി​യു​പ​ദേശം അദ്ദേഹം സ്വീക​രി​ക്ക​ണ​മാ​യി​രു​ന്നു. (2 ശമവേൽ 12:1-13; 2 ദിനവൃ​ത്താ​ന്തം 26:16-20) ബുദ്ധി​യു​പ​ദേശം കൊടു​ക്കാൻ യഹോ​വ​യു​ടെ സംഘടന ഇന്നു നിയമി​ക്കു​ന്നത്‌ അപൂർണ​മ​നു​ഷ്യ​രെ​യാണ്‌. പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ അവരുടെ ബുദ്ധി​യു​പ​ദേശം സസന്തോ​ഷം കൈ​ക്കൊ​ള്ളു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യുന്നു. മറ്റുള്ള​വ​രെ​ക്കാൾ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ അനുഭ​വ​പ​രി​ച​യ​മോ നമുക്കു​ണ്ടെ​ങ്കിൽ, ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ന്യായ​ബോ​ധ​വും താഴ്‌മ​യും കാണി​ക്കു​ന്ന​തിൽ മാതൃ​ക​യാ​യി​രി​ക്കാൻ നമ്മൾ പ്രത്യേ​കം ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം.—1 തിമൊ​ഥെ​യൊസ്‌ 3:2, 3; തീത്തോസ്‌ 3:2.

ബുദ്ധിയുപദേശം ആവശ്യ​മി​ല്ലാ​ത്ത​താ​യി ആരാണു​ള്ളത്‌? അതു​കൊണ്ട്‌ ബുദ്ധി​യു​പ​ദേശം മനസ്സോ​ടെ സ്വീക​രി​ക്കാ​നും അനുസ​ര​ണ​യോ​ടെ ബാധക​മാ​ക്കാ​നും ജീവര​ക്ഷാ​ക​ര​മായ ഈ കരുത​ലി​നെ​പ്രതി യഹോ​വ​യ്‌ക്കു ഹൃദയം​ഗ​മ​മാ​യി നന്ദി നൽകാ​നും നമുക്കു ദൃഢനി​ശ്ചയം ചെയ്യാം. യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ പ്രതി​ഫ​ല​ന​മാ​ണു ബുദ്ധി​യു​പ​ദേശം. ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നാ​ണ​ല്ലോ നമ്മൾ ആഗ്രഹി​ക്കു​ന്ന​തും.—എബ്രായർ 12:6-11.

‘നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കുക’

ഇസ്രായേലിന്റെ ചരി​ത്ര​ത്തിൽ, നല്ല സംഘാ​ടനം അടിയ​ന്തി​ര​മാ​യി​ത്തീർന്ന ഒരു സാഹച​ര്യ​മു​ണ്ടാ​യി. അപകടം നിറഞ്ഞ മരുഭൂ​മി​യി​ലൂ​ടെ കൂട്ടമാ​യി നീങ്ങിയ ദശലക്ഷ​ങ്ങളെ ഒറ്റയ്‌ക്കു നയിക്കാൻ മോശ​യ്‌ക്കു കഴിയാ​തെ​വന്നു. മോശ എന്തു ചെയ്‌തു? “മോശ എല്ലാ ഇസ്രാ​യേ​ലിൽനി​ന്നും പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അവരെ ജനത്തിനു തലവന്മാ​രാ​യി നിയമി​ച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാ​ണി​മാ​രാ​യി അവരെ നിയമി​ച്ചു.”—പുറപ്പാട്‌ 18:25.

സമാനമായ സംഘാ​ടനം ഇന്നു ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കും ആവശ്യ​മാണ്‌. അതു​കൊ​ണ്ടാ​ണു വയൽസേ​വ​ന​ഗ്രൂ​പ്പി​നു മേൽവി​ചാ​ര​ക​നും സഭയ്‌ക്കു മൂപ്പന്മാ​രും സഭകൾക്കു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും രാജ്യ​ത്തി​നു ബ്രാഞ്ച്‌ കമ്മിറ്റി​യും (അല്ലെങ്കിൽ കൺട്രി കമ്മിറ്റി​യും) ഉള്ളത്‌. ഇങ്ങനെ​യൊ​രു ക്രമീ​ക​ര​ണ​മു​ള്ള​തു​കൊണ്ട്‌, ഓരോ ഇടയനും തന്റെ സംരക്ഷ​ണ​യി​ലുള്ള ആട്ടിൻകൂ​ട്ട​ത്തി​നു നല്ല ശ്രദ്ധ കൊടു​ക്കാ​നാ​കും. ഈ ഇടയന്മാർ യഹോ​വ​യോ​ടും ക്രിസ്‌തു​വി​നോ​ടും കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌.—പ്രവൃ​ത്തി​കൾ 20:28.

ഇത്തരം സംഘാ​ടനം, നമ്മൾ ഓരോ​രു​ത്ത​രും അനുസ​ര​ണ​വും കീഴ്‌പെ​ട​ലും കാണി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കു​ന്നു. നേതൃ​സ്ഥാ​ന​ത്തു​ള്ള​വ​രോട്‌ അനാദ​ര​വോ​ടെ ഇടപെട്ട ദിയൊ​ത്രെ​ഫേ​സി​നെ​പ്പോ​ലെ​യാ​കാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കില്ല. (3 യോഹ​ന്നാൻ 9, 10) പിന്നെ​യോ, അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ പിൻവ​രുന്ന വാക്കു​കൾക്കു നമ്മൾ ചെവി​കൊ​ടു​ക്കു​ന്നു: “നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ നിങ്ങ​ളെ​ക്കു​റിച്ച്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രെന്ന നിലയിൽ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ഉണർന്നി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവരെ അനുസ​രിച്ച്‌ അവർക്കു കീഴ്‌പെ​ട്ടി​രി​ക്കുക. അപ്പോൾ അവർ അതു ഞരങ്ങി​ക്കൊ​ണ്ടല്ല, സന്തോ​ഷ​ത്തോ​ടെ ചെയ്യാ​നി​ട​യാ​കും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.” (എബ്രായർ 13:17) നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ തരുന്ന മാർഗ​നിർദേ​ശ​ത്തോ​ടു യോജി​പ്പു​ള്ള​പ്പോൾ ചിലർ അവരെ അനുസ​രി​ക്കു​മെ​ങ്കി​ലും അതി​നോ​ടു യോജി​ക്കാ​നോ അതിന്റെ കാരണം മനസ്സി​ലാ​ക്കാ​നോ കഴിയാ​ത്ത​പ്പോൾ കീഴ്‌പെ​ട്ടി​രി​ക്കാൻ അവർ വിസമ്മ​തി​ക്കു​ന്നു. അനുസ​രി​ക്കാൻ തോന്നാ​ത്ത​പ്പോൾപ്പോ​ലും അനുസ​രി​ക്കു​ന്നതു കീഴ്‌പെ​ട​ലിൽ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌, ‘ഞാൻ നേതൃ​സ്ഥാ​ന​ത്തു​ള്ള​വരെ അനുസ​രി​ക്കു​ക​യും അവർക്കു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ’ എന്നു നമ്മൾ ഓരോ​രു​ത്ത​രും സ്വയം ചോദി​ക്കണം.

സഭയുടെ സുഗമ​മായ നടത്തി​പ്പിന്‌ ആവശ്യ​മായ എല്ലാ ക്രമീ​ക​ര​ണ​ങ്ങ​ളും ദൈവ​വ​ചനം അക്കമിട്ട്‌ പറയു​ന്നില്ല. എങ്കിലും, “എല്ലാം മാന്യ​മാ​യും ചിട്ട​യോ​ടെ​യും നടക്കട്ടെ” എന്ന്‌ അതു പറയു​ന്നുണ്ട്‌. (1 കൊരി​ന്ത്യർ 14:40) സഭാ​പ്ര​വർത്ത​നങ്ങൾ ചിട്ട​യോ​ടെ, സുഗമ​മാ​യി നടക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്താൻ സഹായ​ക​മായ നിരവധി നിർദേ​ശങ്ങൾ നൽകി​ക്കൊ​ണ്ടും നടപടി​ക്ര​മങ്ങൾ ഏർപ്പെ​ടു​ത്തി​ക്കൊ​ണ്ടും ഭരണസം​ഘം ആ ഉപദേശം അനുസ​രി​ക്കു​ന്നു. ആ ക്രമീ​ക​ര​ണങ്ങൾ നടപ്പി​ലാ​ക്കി​ക്കൊണ്ട്‌ സഭയിലെ നിയമി​ത​പു​രു​ഷ​ന്മാർ തങ്ങളുടെ പങ്കു നിർവ​ഹി​ക്കു​ന്നു. അങ്ങനെ അവർ അനുസ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ നല്ലൊരു മാതൃ​ക​വെ​ക്കു​ന്നു. കൂടാതെ, തങ്ങൾ ‘വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​രും’ നേതൃ​സ്ഥാ​ന​ത്തു​ള്ള​വരെ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രും’ ആണെന്ന്‌ അവർ തെളി​യി​ക്കു​ന്നു. (യാക്കോബ്‌ 3:17) തത്‌ഫ​ല​മാ​യി, സന്തുഷ്ട​ദൈ​വ​മായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന, ഒരുമ​യും ചിട്ടയും ഉള്ള, വിശ്വാ​സി​ക​ളാൽ ഓരോ ഗ്രൂപ്പും സഭയും സർക്കി​ട്ടും രാജ്യ​വും അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 14:33; 1 തിമൊ​ഥെ​യൊസ്‌ 1:11.

അനുസരണക്കേടു ദോഷം ചെയ്യു​ന്ന​തി​ന്റെ കാരണ​വും എബ്രായർ 13:17-ലെ പൗലോ​സി​ന്റെ വാക്കുകൾ എടുത്തു​കാ​ട്ടു​ന്നു. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തു​ള്ളവർ തങ്ങളുടെ കർത്തവ്യം ‘ഞരങ്ങി​ക്കൊണ്ട്‌’ ചെയ്യാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം. സഭയി​ലു​ള്ളവർ സഹകരി​ക്കാ​ത്ത​വ​രും ധിക്കാ​രി​ക​ളും ആണെങ്കിൽ, മഹത്തായ സേവന​പ​ദ​വി​യാ​യി​രി​ക്കേണ്ട ഒന്ന്‌ ഒരു ഭാരമാ​യി മൂപ്പന്മാർക്ക്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം. ഫലമോ? “നിങ്ങൾക്ക്‌,” അതായത്‌ മുഴു​സ​ഭ​യ്‌ക്കും അതു ദോഷം ചെയ്യും. ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണ​ത്തി​നു കീഴ്‌പെ​ടാൻ ഒരാൾ അഹങ്കാ​ര​ത്തോ​ടെ വിസമ്മ​തി​ക്കു​ന്ന​തി​നു മറ്റൊരു ദോഷ​വ​ശം​കൂ​ടി​യുണ്ട്‌. സ്വർഗീ​യ​പി​താ​വിൽനിന്ന്‌ തന്നെത്തന്നെ അകറ്റി​ക്കൊണ്ട്‌ സ്വന്തം ആത്മീയത അപകട​ത്തി​ലാ​ക്കു​ക​യാണ്‌ അയാൾ. (സങ്കീർത്തനം 138:6) അതു​കൊണ്ട്‌, അനുസ​രി​ക്കു​ന്ന​വ​രും കീഴ്‌പെ​ടു​ന്ന​വ​രും ആയിരി​ക്കാൻ നമു​ക്കെ​ല്ലാം ദൃഢനി​ശ്ചയം ചെയ്യാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക