നമുക്ക് വിശ്വാസവും ജ്ഞാനവും ആവശ്യമായിരിക്കുന്നതിന്റെ കാരണം
യാക്കോബിന്റെ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ ദാസൻമാർക്ക് പരിശോധനയിൽകീഴിലായിരിക്കുമ്പോൾ സഹിഷ്ണുത ആവശ്യമാണ്. അവർ ദൈവത്തിന്റെ അംഗീകാരമില്ലായ്മക്കിടയാക്കുന്ന പാപവും ഒഴിവാക്കണം. അത്തരം ആശയങ്ങൾ യാക്കോബിന്റെ ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നു, അവ സംബന്ധിച്ച് ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുന്നതിന് പ്രവർത്തനനിരതമായ വിശ്വാസവും സ്വർഗ്ഗീയ ജ്ഞാനവും ആവശ്യമാണ്.
ഈ ലേഖനത്തിന്റെ എഴുത്തുകാരൻ തന്നേത്തന്നെ യാക്കോബ് എന്ന പേരോടുകൂടിയ യേശുവിന്റെ രണ്ട് അപ്പോസ്തലൻമാരിൽ ഒരുവനായി തിരിച്ചറിയിക്കുന്നില്ല, എന്നാൽ ‘ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അടിമ’യായി തിരിച്ചറിയിക്കുന്നു. സമാനമായി, യേശുവിന്റെ അർദ്ധസഹോദരനായ യൂദാ, താൻ “യേശുക്രിസ്തുവിന്റെ ഒരു അടിമയും എന്നാൽ യാക്കോബിന്റെ ഒരു സഹോദരനും” ആണെന്ന് പറയുന്നു. (യാക്കോബ് 1:1; യൂദാ 1; മത്തായി 10:2, 3) അതുകൊണ്ട്, തെളിവനുസരിച്ച് യാക്കോബിന്റെ പേർ വഹിക്കുന്ന ലേഖനം യേശുവിന്റെ അർദ്ധസഹോദരനായ യാക്കോബ് ആണ് എഴുതിയത്.—മർക്കോസ് 6:3.
ഈ ലേഖനം പൊ.യു. 70-ലെ യെരുശലേമിന്റെ നാശത്തെ പരാമർശിക്കുന്നില്ല, ചരിത്രകാരനായ ജോസീഫസ്, പൊ.യു. ഏകദേശം 62-ൽ റോമൻ ഭരണാധിപനായിരുന്ന ഫെസ്തോസിന്റെ മരണത്തിനു തൊട്ടുപിന്നാലെ യാക്കോബ് രക്തസാക്ഷിമരണം വരിച്ചു എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ പ്രത്യക്ഷത്തിൽ, ഈ ലേഖനം പൊ.യു. 62-നു മുമ്പ് എഴുതപ്പെട്ടു. ഇത് ആത്മീയ ഇസ്രായേലിന്റെ “പന്ത്രണ്ടു ഗോത്ര”ത്തെ അഭിസംബോധനചെയ്തു, എന്തുകൊണ്ടെന്നാൽ ഇത് “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം” പിടിച്ചുകൊള്ളുന്നവരിലേക്ക് തിരിച്ചുവിടപ്പെട്ടു.—യാക്കോബ് 1:1; 2:1; ഗലാത്യർ 6:16.
യാക്കോബ് തന്റെ ബുദ്ധിയുപദേശം ഓർത്തിരിക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവത്തോട് ജ്ഞാനത്തിനുവേണ്ടി അപേക്ഷിക്കുന്ന മനുഷ്യൻ സംശയിക്കരുത് എന്ന് അവൻ പ്രകടമാക്കുന്നു, “എന്തുകൊണ്ടെന്നാൽ സംശയിക്കുന്നവൻ കാററടിച്ച് അലയുന്ന സമുദ്രത്തിലെ തിരപോലെയാണ്.” (1:5-8) നമ്മുടെ നാവിനെ നിയന്ത്രിക്കണം, എന്തുകൊണ്ടെന്നാൽ ഒരു ചുക്കാൻ ബോട്ടിനെ നിയന്ത്രിക്കുന്നതുപോലെ അതിന് നമ്മുടെ ഗതിയെ നിയന്ത്രിക്കാൻ കഴിയും. (3:1, 4) കൂടാതെ പരിശോധനകളെ നേരിടുന്നതിന്, ഒരു കൃഷിക്കാരൻ കൊയ്ത്തിനുവേണ്ടി കാത്തിരിക്കുമ്പോഴെന്നപോലെ നാം ക്ഷമയും സഹിഷ്ണുതയും പ്രകടമാക്കണം.—5:7, 8.
വിശ്വാസം, പരിശോധനകൾ, പ്രവൃത്തികൾ
നമുക്ക് പരിശോധനകൾ ഉണ്ടെങ്കിലും ക്രിസ്ത്യാനികളെന്ന നിലയിൽ സന്തോഷമുള്ളവരായിരിക്കാൻ കഴിയും എന്ന് ഒന്നാമത് യാക്കോബ് ചൂണ്ടിക്കാണിക്കുന്നു. (1:1-18) രോഗംപോലെ ഈ പരിശോധനകളിൽ ചിലവ സാധാരണ എല്ലാ മനുഷ്യർക്കും ഉള്ളവയാണ്, എന്നാൽ ക്രിസ്ത്യാനികൾ ദൈവത്തിന്റേയും ക്രിസ്തുവിന്റേയും അടിമകൾ എന്ന നിലയിലും പീഡ സഹിക്കുന്നു. നാം വിശ്വാസത്തോടെ യാചിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ യഹോവ നമുക്ക് സഹിക്കുന്നതിന് ആവശ്യമായ ജ്ഞാനം പ്രദാനം ചെയ്യും. ഒരിക്കലും അവൻ നമ്മെ തിൻമയായ കാര്യങ്ങളാൽ പരിശോധിക്കുന്നില്ല, നമുക്ക് നല്ല കരുതലിനുവേണ്ടി അവനിൽ ആശ്രയിക്കുന്നതിനും കഴിയും.
ദൈവത്തിന്റെ സഹായം ലഭിക്കുന്നതിന് നാം നമ്മുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തികളിലൂടെ അവന് ആരാധന അർപ്പിക്കണം. (1:19–2:26) ഇത് നാം “വചനം ചെയ്യുന്നവരാ”യിരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു, കേവലം കേൾവിക്കാരായിരുന്നാൽ പോരാ. നാം നാവിനെ നിയന്ത്രിക്കണം, അനാഥരെയും വിധവമാരെയും പരിപാലിക്കണം, ലോകത്തിൽനിന്നു കളങ്കം പററാതെ സ്ഥിതിചെയ്യുകയും വേണം. നാം ധനികരെ അനുകൂലിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്യുന്നെങ്കിൽ നാം സ്നേഹത്തിന്റെ “രാജകീയ നിയമം” ലംഘിക്കുന്നു. അബ്രാഹാമിന്റെയും രാഹാബിന്റെയും ദൃഷ്ടാന്തങ്ങൾ നന്നായി ചിത്രീകരിക്കുന്നതുപോലെ നാമും വിശ്വാസം പ്രവൃത്തികളാൽ കാണിക്കപ്പെടണം എന്ന് ഓർമ്മിക്കേണ്ടയാവശ്യമുണ്ട്. നിശ്ചയമായും, “പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം ചത്തതാണ്.”
സ്വർഗ്ഗീയ ജ്ഞാനവും പ്രാർത്ഥനയും
ഉപദേഷ്ടാക്കൻമാർക്ക് തങ്ങളുടെ ചുമതലകൾ വഹിക്കുന്നതിന് വിശ്വാസവും ജ്ഞാനവും ആവശ്യമാണ്. (3:1-18) അവർക്ക് പ്രബോധകൻമാർ എന്ന നിലയിൽ വളരെ ഭാരിച്ച ഒരു ഉത്തരവാദിത്വമുണ്ട്. അവരേപ്പോലെ, നാമും നാവിനെ നിയന്ത്രിക്കണം—ചെയ്യാൻ സ്വർഗ്ഗീയ ജ്ഞാനം നമ്മെ സഹായിക്കുന്ന ഒരു സംഗതിയാണത്.
ലോകചായ്വുകൾക്കുള്ള വഴങ്ങൽ ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കുമെന്ന് തിരിച്ചറിയുന്നതിനും ജ്ഞാനം നമ്മെ സഹായിക്കുന്നു. (4:1–5:12) നാം സ്വാർത്ഥലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി പോരാടുകയോ നമ്മുടെ സഹോദരൻമാരെ വിധിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നാം അനുതപിക്കേണ്ടയാവശ്യമുണ്ട്. കൂടാതെ ഈ ലോകത്തോടുള്ള സ്നേഹം ഒഴിവാക്കേണ്ടത് എത്ര പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ അത് ആത്മീയവ്യഭിചാരമാണ്! നമുക്ക് ഒരിക്കലും ധനാസക്തിയോടുകൂടിയ ആസൂത്രണങ്ങളാൽ ദൈവേഷ്ടത്തെ അവഗണിക്കാതിരിക്കാം, നമുക്ക് അന്യോന്യം അക്ഷമയുടെയും നെടുവീർപ്പിന്റെയും ഒരു ആത്മാവിനെതിരെ ജാഗ്രതപാലിക്കുകയും ചെയ്യാം.
ആത്മീയമായി രോഗഗ്രസ്തനായ ഒരുവൻ സഭാമൂപ്പൻമാരുടെ സഹായം തേടണം. (5:13-20) പാപംചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പ്രാർത്ഥനകളും ജ്ഞാനപൂർവകമായ ബുദ്ധിയുപദേശവും അനുതാപമുള്ള പാപിയുടെ ആത്മീയാരോഗ്യം പുനഃസ്ഥാപിക്കപ്പെടാൻ സഹായിക്കും. യഥാർത്ഥത്തിൽ, “ഒരു പാപിയെ അയാളുടെ തെററിന്റെ മാർഗ്ഗത്തിൽനിന്ന് തിരിച്ചുകൊണ്ടുവരുന്നവൻ (ദുഷ്പ്രവൃത്തിക്കാരന്റെ) ദേഹിയെ (ആത്മീയവും നിത്യവുമായ) മരണത്തിൽനിന്ന് രക്ഷിക്കും.” (w91 3⁄15)
[29-ാം പേജിലെ ചതുരം]
വചനം ചെയ്യുന്നവർ: നാം “വചനത്തിന്റെ കേൾവിക്കാർ മാത്രമായിരിക്കാതെ അതു ചെയ്യുന്നവരും” ആയിരിക്കണം. (യാക്കോബ് 1:22-25) കേവലം ഒരു കേൾവിക്കാരൻ ആയിരിക്കുന്നവൻ, “തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ഒരു മനുഷ്യനോട് സമനാകുന്നു.” ഹ്രസ്വമായ ഒരു പരിശോധനക്കുശേഷം അയാൾ അവിടം വിടുന്നു, “പെട്ടെന്നുതന്നേ അവൻ ഏതു തരത്തിലുള്ള ആളാണെന്ന് മറക്കുന്നു.” എന്നാൽ ‘വചനം ചെയ്യുന്ന’ ഒരുവൻ ദൈവത്തിന്റെ പൂർണ്ണതയുള്ള അല്ലെങ്കിൽ മുഴുവനായ നിയമത്തിൽ ശ്രദ്ധാപൂർവം നോക്കുകയും ഒരു ക്രിസ്ത്യാനിയിൽ നിന്ന് ആവശ്യപ്പെടുന്നതെല്ലാം സർവാത്മനാ അംഗീകരിക്കുകയും ചെയ്യും. അയാൾ “അതിൽ നിലനിൽക്കുന്നു,” നിയമത്തോട് അടുത്ത് അനുരൂപപ്പെടത്തക്കവണ്ണം തിരുത്തലുകൾ വരുത്തുന്നതിനുള്ള ഉദ്ദേശ്യത്തോടെ അതിനെ പരിശോധിക്കുന്നതിൽ തുടരുന്നു. (സങ്കീർത്തനം 119:16) “വേല ചെയ്യുന്നവൻ” ഒരു കണ്ണാടിയിൽ നോക്കിയശേഷം അതു വെളുപ്പെടുത്തിയത് മറക്കുന്ന ഒരു മനുഷ്യനിൽനിന്ന് വ്യത്യസ്തനായിരിക്കുന്നതെങ്ങനെ? എന്തിന്, ചെയ്യുന്നവൻ യഹോവയുടെ വചനം പ്രാവർത്തികമാക്കുകയും അവന്റെ പ്രീതി അനുഭവിക്കുകയും ചെയ്യുന്നു!—സങ്കീർത്തനം 19:7-11.