വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 6/1 പേ. 5-7
  • ക്ഷമാപൂർവം കാത്തിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്ഷമാപൂർവം കാത്തിരിക്കുക
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവധാ​ന​പൂർവം ചിന്തി​ക്കു​ക
  • ദൈവം താമസ​മു​ള്ള​വ​നല്ല
  • പ്രവൃ​ത്തി​കൾ വാക്കു​ക​ളെ​ക്കാൾ ഉച്ചത്തിൽ സംസാ​രി​ക്കു​ന്നു
  • മുൻകൂ​ട്ടി​യുള്ള അറിവ്‌
  • “ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നേ സൂക്ഷി​ച്ചു​കൊൾവിൻ”
  • യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുക
    വീക്ഷാഗോപുരം—1997
  • നമ്മുടെ അമൂല്യ വിശ്വാസം മുറുകെപ്പിടിക്കാം!
    വീക്ഷാഗോപുരം—1997
  • ബൈബിൾ പുസ്‌തക നമ്പർ 61—2 പത്രൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 6/1 പേ. 5-7

ക്ഷമാപൂർവം കാത്തി​രി​ക്കു​ക

“ചെന്നായ്‌ വരുന്നേ, ചെന്നായ്‌ വരുന്നേ” എന്നു വെറുതെ വിളിച്ചു കൂവിയ ഇടയബാ​ലനെ യഥാർഥ​ത്തിൽ ചെന്നായ്‌ വന്നപ്പോൾ സഹായി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. സമാന​മാ​യി ഇന്ന്‌, യഹോ​വ​യു​ടെ ദിവസം ആസന്നമാ​യെന്ന വസ്‌തുത അനേകർ അവഗണി​ക്കു​ന്നു. വ്യാജ​മെന്നു തെളിഞ്ഞ ഒട്ടനവധി മുന്നറി​യി​പ്പു​കൾ കേട്ടു തഴമ്പി​ച്ച​തി​നാ​ലാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌. യഥാർഥ മുന്നറി​യിപ്പ്‌ ഏതാ​ണെന്നു തിരി​ച്ച​റിഞ്ഞ്‌ അത്‌ അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നവർ ദൈവ​ത്തി​ന്റെ മുഖ്യ ശത്രു​വായ സാത്താന്റെ, ആ വ്യാജ “വെളി​ച്ച​ദൂ​തന്റെ,” കളിപ്പാ​വ​ക​ളാ​കു​ന്നു എന്നതാണു സത്യം.—2 കൊരി​ന്ത്യർ 11:14.

ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കു​ന്നവർ ആയിരു​ന്നാ​ലും അലംഭാ​വം അപകട​ക​ര​മാണ്‌. എന്തു​കൊണ്ട്‌? ഒന്നാം നൂറ്റാ​ണ്ടിൽ പത്രൊസ്‌ അപ്പോ​സ്‌തലൻ നൽകിയ മുന്നറി​യി​പ്പു പരിചി​ന്തി​ക്കുക.

അവധാ​ന​പൂർവം ചിന്തി​ക്കു​ക

പത്രൊ​സി​ന്റെ രണ്ടാമത്തെ നിശ്വസ്‌ത ലേഖനം ആദിമ ക്രിസ്‌ത്യാ​നി​കൾക്കുള്ള ഒരു ഓർമ​പ്പെ​ടു​ത്തൽ ആയിരു​ന്നു. നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ള​വും അത്‌ അങ്ങനെ തന്നെയാണ്‌. അവൻ എഴുതി: “പ്രിയ​മു​ള്ള​വരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതു​ന്നതു രണ്ടാം ലേഖന​മ​ല്ലോ. . . . ഈ ലേഖനം രണ്ടിനാ​ലും ഞാൻ നിങ്ങളെ ഓർമ്മ​പ്പെ​ടു​ത്തി നിങ്ങളു​ടെ പരമാർത്ഥ​മ​നസ്സു ഉണർത്തു​ന്നു.” (2 പത്രൊസ്‌ 3:1, 2) പത്രൊ​സി​ന്റെ ഈ ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മെ​ന്താ​യി​രു​ന്നു? പത്രൊസ്‌ പരിഹാ​സി​ക​ളു​ടെ സാന്നി​ധ്യ​ത്തെ​ക്കു​റിച്ച്‌ എടുത്തു പറയുന്നു. അവരുടെ പരിഹാ​സം, തങ്ങൾ ജീവി​ക്കുന്ന കാല​ത്തെ​ക്കു​റി​ച്ചു ദൈവ​ജ​ന​ത്തിന്‌ ഉണ്ടായി​രി​ക്കേണ്ട അടിയ​ന്തി​ര​താ​ബോ​ധ​ത്തി​നു തുരങ്കം വെക്കുന്നു. പരിഹാ​സി​ക​ളാൽ കബളി​പ്പി​ക്ക​പ്പെ​ടാ​തെ സൂക്ഷി​ക്കാ​നുള്ള സമയമാ​ണിത്‌. അതു​കൊണ്ട്‌, ‘വിശുദ്ധ പ്രവാ​ച​ക​ന്മാർ മുൻപറഞ്ഞ വചനങ്ങൾ ഓർത്തു​കൊ​ള്ളാൻ’ പത്രൊസ്‌ തന്റെ വായന​ക്കാ​രെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (2 പത്രൊസ്‌ 3:2; പ്രവൃ​ത്തി​കൾ 3:22, 23) പ്രവാ​ച​ക​ന്മാർ എന്താണു പറഞ്ഞി​രു​ന്നത്‌?

ദിവ്യ ന്യായ​വി​ധി​കൾ ദുഷ്ടത​യ്‌ക്ക്‌ അറുതി വരുത്തി​യത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസന്മാർ പലവട്ടം ആളുക​ളു​ടെ ശ്രദ്ധയിൽ പെടു​ത്തി​യി​ട്ടുണ്ട്‌. നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യത്തെ കുറിച്ചു പത്രൊസ്‌ വായന​ക്കാ​രെ ഓർമി​പ്പി​ക്കു​ന്നു. ഭൂമി തിന്മ​കൊ​ണ്ടു നിറഞ്ഞി​രു​ന്ന​പ്പോൾ ജലപ്ര​ളയം മുഖാ​ന്ത​ര​മാ​ണു ദൈവം ഇടപെ​ട്ടത്‌. ആ മഹാ പ്രളയം അന്നത്തെ ലോക​ത്തിന്‌ അന്ത്യം കുറിച്ചു. എന്നാൽ, ദൈവം നോഹ​യെ​യും കുടും​ബ​ത്തെ​യും അവരോ​ടൊ​പ്പം “സകല ജീവി​ക​ളിൽനി​ന്നും” ഈരണ്ടീ​ര​ണ്ടി​നെ​യും ഒരു പെട്ടക​ത്തിൽ പരിര​ക്ഷി​ച്ചു. ആ ബൈബിൾ വൃത്താ​ന്ത​ത്തി​ന്റെ വിശ്വാ​സ്യ​തയെ വിശ്വ പുരാ​വൃ​ത്തങ്ങൾ സാധൂ​ക​രി​ക്കു​ന്നുണ്ട്‌.a—ഉല്‌പത്തി 6:19; 2 പത്രൊസ്‌ 3:5, 6.

ആ ദിവ്യ ഇടപെ​ട​ലി​നെ, ചിലർ ‘മനസ്സോ​ടെ മറന്നു​ക​ള​യുന്ന’ ഒരു വസ്‌തു​ത​യാ​യി പത്രൊസ്‌ ശ്രദ്ധയിൽപ്പെ​ടു​ത്തു​ന്നു. മറ്റു ചിലർ പരിഹാ​സി​കൾ നിമിത്തം പിൽക്കാ​ലത്ത്‌ അലംഭാ​വ​ത്തി​ലേക്കു വഴുതി​വീ​ണു. എന്നുവ​രി​കി​ലും, യഹോവ ഇതി​നോ​ടകം ചെയ്‌തി​രി​ക്കുന്ന സംഗതി​കൾ നാം ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌. പത്രൊസ്‌ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും അതേ വചനത്താൽ തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നുള്ള ദിവസ​ത്തേക്കു കാത്തു​മി​രി​ക്കു​ന്നു.” (2 പത്രൊസ്‌ 3:7) അതേ, വീണ്ടും ദിവ്യ ഇടപെ​ട​ലി​നുള്ള സമയമാ​യി​രി​ക്കു​ക​യാണ്‌.

ദൈവം താമസ​മു​ള്ള​വ​നല്ല

സഹസ്രാ​ബ്ദങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു. മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു ദൈവം ഇത്രയും കാലം കാത്തി​രി​ക്കാൻ കാരണം എന്താണ്‌? വീണ്ടും പത്രൊസ്‌ മറ്റൊരു വസ്‌തു​ത​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. “എന്നാൽ പ്രിയ​മു​ള്ള​വരേ, കർത്താ​വി​ന്നു ഒരു ദിവസം ആയിരം സംവത്സ​രം​പോ​ലെ​യും ആയിരം സംവത്സരം ഒരു ദിവസം​പോ​ലെ​യും ഇരിക്കു​ന്നു എന്നീ കാര്യം നിങ്ങൾ മറക്കരു​തു,” അവൻ പറയുന്നു. (2 പത്രൊസ്‌ 3:8) സമയ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നമ്മു​ടേ​തിൽ നിന്നു വ്യത്യ​സ്‌ത​മാണ്‌. നിത്യ​നായ ദൈവത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ആദാമി​ന്റെ സൃഷ്ടി മുതൽ ഇന്നോ​ള​മുള്ള കാലഘട്ടം ഒരു വാരം പോലു​മില്ല. എന്നാൽ സമയ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ വീക്ഷണം എന്തുതന്നെ ആയാലും, കടന്നു​പോ​കുന്ന ഓരോ സഹസ്രാ​ബ്ദ​വും ഓരോ നാളും നമ്മെ യഹോ​വ​യു​ടെ ഉദ്ദേശ്യ​നി​വൃ​ത്തി​യോ​ടു കൂടുതൽ അടുപ്പി​ക്കു​ന്നു.

കാത്തി​രു​ന്നു മുഷി​യു​ന്ന​ത​ല്ലാ​തെ കാര്യം നടക്കു​ന്നി​ല്ലെന്നു സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു ചൊല്ലുണ്ട്‌: “നോക്കി​നോ​ക്കി കണ്ണു പൂത്തു.” എന്നാൽ, ‘യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ സാന്നി​ധ്യ​ത്തി​നാ​യി കാത്തി​രു​ന്നു​കൊണ്ട്‌ അതിനെ മനസ്സിൽ അടുപ്പി​ച്ചു​നിർത്താൻ’ പത്രൊസ്‌ ശുപാർശ ചെയ്യുന്നു. (2 പത്രൊസ്‌ 3:12, NW) ആസന്നമാ​യി​രി​ക്കുന്ന ദിവ്യ ഇടപെ​ട​ലി​നെ​ക്കു​റി​ച്ചു നമ്മെ ജാഗരൂ​ക​രാ​ക്കുന്ന മനോ​ഭാ​വം നമു​ക്കെ​ങ്ങനെ വളർത്തി​യെ​ടു​ക്കാ​നാ​കും?

പ്രവൃ​ത്തി​കൾ വാക്കു​ക​ളെ​ക്കാൾ ഉച്ചത്തിൽ സംസാ​രി​ക്കു​ന്നു

പെരു​മാ​റ്റ​രീ​തി​ക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും പത്രൊസ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. “വിശു​ദ്ധ​ജീ​വ​ന​വും ഭക്തിയും ഉള്ളവർ ആയിരി​ക്കേണം” എന്ന്‌ അവൻ പറയുന്നു. (2 പത്രൊസ്‌ 3:11) അതിൽ എന്തെല്ലാം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

ദൈവ​ത്തി​ന്റെ ഒരു യഥാർഥ ദാസൻ അവനെ പ്രീതി​പ്പെ​ടു​ത്തുന്ന വിധത്തിൽ പ്രവർത്തി​ക്കു​ന്നു. അത്തര​മൊ​രു സത്യാ​രാ​ധ​കന്റെ വിശ്വാ​സം അയാളു​ടെ നടത്തയിൽ പ്രതി​ഫ​ലി​ക്കു​ന്നതു കാണാം. അത്‌ അയാളെ, ദൈവ​ത്തി​ലും അവന്റെ വാഗ്‌ദ​ത്ത​ങ്ങ​ളി​ലും വിശ്വ​സി​ക്കു​ന്നു എന്ന്‌ പറയുക മാത്രം ചെയ്യുന്ന വ്യക്തി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​നാ​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പരസ്യ ശുശ്രൂഷ അവരെ വ്യതി​രി​ക്ത​രാ​ക്കു​ന്നത്‌ ഒരുപക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാണ്‌ അവർ നിങ്ങളു​ടെ ഭവനങ്ങൾ സന്ദർശി​ക്കു​ന്നത്‌. കൂടാതെ, എവി​ടെ​യെ​ല്ലാം ആളുകളെ കാണു​ന്നു​വോ അവി​ടെ​യെ​ല്ലാം അവർ തങ്ങളുടെ പ്രത്യാ​ശ​ക​ളെ​യും വിശ്വാ​സ​ങ്ങ​ളെ​യും കുറിച്ചു സാക്ഷ്യം നൽകുന്നു.

മറ്റുള്ള​വ​രു​മാ​യി വിശ്വാ​സം പങ്കിടു​ന്ന​തിൽ വ്യാപൃ​ത​നായ സാക്ഷി തന്റെ വിശ്വാ​സങ്ങൾ അരക്കി​ട്ടു​റ​പ്പി​ക്കു​ക​യും ബലിഷ്‌ഠ​മാ​ക്കു​ക​യും ആണു ചെയ്യു​ന്നത്‌. ആശയ​പ്ര​ക​ട​നങ്ങൾ വിവര​ങ്ങളെ ഹൃദയ​ത്തിൽ രൂഢമൂ​ല​മാ​ക്കു​ന്നു. ഒപ്പംതന്നെ അത്‌ ആന്തരിക സന്തുഷ്ടി​യും സംതൃ​പ്‌തി​യു​മേ​കു​ന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത ഘോഷി​ക്കു​മ്പോൾ നാം യഹോ​വയെ പ്രീതി​പ്പെ​ടു​ത്തു​ക​യു​മാ​ണു ചെയ്യു​ന്നത്‌. പത്രൊ​സി​ന്റെ സഹ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പ്രഖ്യാ​പി​ച്ച​തു​പോ​ലെ, അവൻ ‘നമ്മുടെ പ്രവൃ​ത്തി​യും അവന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല’ എന്നു നമുക്ക​റി​യാം.—എബ്രായർ 6:10; റോമർ 10:9, 10.

ഈ ദുഷ്ടവ്യ​വ​സ്ഥി​തി അന്ത്യശ്വാ​സം വലിക്കവേ, രാജ്യ സുവാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിൽ വ്യാപൃ​ത​രാ​യി​രി​ക്കു​ന്നതു കൊണ്ടുള്ള ഫലമെ​ന്താണ്‌? പരമാർഥ​ഹൃ​ദ​യ​രായ ലക്ഷക്കണ​ക്കിന്‌ ആളുകൾ, എങ്ങനെ യഹോ​വ​യു​മാ​യി ഉറ്റബന്ധം ആസ്വദി​ക്കാ​മെ​ന്നും അവന്റെ അനർഹ​ദ​യ​യിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കാ​മെ​ന്നും യഥാർഥ സന്തുഷ്ടി കണ്ടെത്താ​മെ​ന്നും മനസ്സി​ലാ​ക്കി​വ​രു​ന്നു. മാത്രമല്ല, പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യും അവർക്കുണ്ട്‌.

മുൻകൂ​ട്ടി​യുള്ള അറിവ്‌

യഹോ​വ​യാം ദൈവം തക്കസമ​യത്ത്‌ ഇടപെ​ടു​മെന്നു ബൈബി​ളിൽനി​ന്നു നാം മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. എങ്കിലും, നാം പത്രൊ​സി​ന്റെ കൂടു​ത​ലായ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. “നിങ്ങൾ മുമ്പു​കൂ​ട്ടി അറിഞ്ഞി​രി​ക്ക​കൊ​ണ്ടു അധർമ്മി​ക​ളു​ടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണു​പോ​കാ​തി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾവിൻ.”—2 പത്രൊസ്‌ 3:17.

ദിവ്യ ഇടപെടൽ താമസി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നതു നിമിത്തം ശക്തമായ വിശ്വാ​സ​മി​ല്ലാ​ത്തവർ നിരു​ത്സാ​ഹി​തർ ആയിത്തീ​രു​മെന്ന്‌ യഹോവ തീർച്ച​യാ​യും മുന്നമേ അറിഞ്ഞി​രു​ന്നു. കൂടാതെ, ഭക്തികെട്ട മനുഷ്യ​രു​ടെ സ്വാധീ​നം തന്റെ യഥാർഥ ദാസന്മാ​രെ ദുഷി​പ്പി​ക്കു​ക​യോ കുറഞ്ഞ​പക്ഷം ദൈവ​നാ​മ​ത്തി​ന്റെ വിശു​ദ്ധീ​ക​രണം സമീപി​ച്ചി​രി​ക്കു​ന്നു എന്ന അവരുടെ വിശ്വാ​സ​ത്തി​നു തുരങ്കം വെക്കു​ക​യെ​ങ്കി​ലു​മോ ചെയ്‌തേ​ക്കാ​മെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. ഈ അന്ത്യ നാളു​ക​ളിൽ ചഞ്ചലചി​ത്തർ ആയിത്തീ​രു​ന്നത്‌ എത്രയോ ദാരു​ണ​മാ​യി​രി​ക്കും!

യഹോവ എന്തു ചെയ്യും എന്നതി​നെ​ക്കു​റി​ച്ചു സംശയ​മോ വിശ്വാ​സ​രാ​ഹി​ത്യ​മോ വെച്ചു​പു​ലർത്താ​നുള്ള സമയമല്ല ഇത്‌. (എബ്രായർ 12:1) മറിച്ച്‌, യഹോ​വ​യു​ടെ ക്ഷമ കൈവ​രിച്ച നേട്ടങ്ങ​ളിൽ വിലമ​തി​പ്പു വളർത്തി എടുക്കാ​നുള്ള സമയമാണ്‌. വരാനി​രി​ക്കുന്ന മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കാൻ നോക്കി​പ്പാർത്തി​രി​ക്കുന്ന സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രുന്ന ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ രക്ഷ അതു സാധ്യ​മാ​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 14) പത്രൊസ്‌ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “കൃപയി​ലും നമ്മുടെ കർത്താ​വും രക്ഷിതാ​വു​മായ യേശു​ക്രി​സ്‌തു​വി​ന്റെ പരിജ്ഞാ​ന​ത്തി​ലും വളരു​വിൻ. അവന്നു ഇപ്പോ​ഴും എന്നെ​ന്നേ​ക്കും മഹത്വം.”—2 പത്രൊസ്‌ 3:18.

“ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നേ സൂക്ഷി​ച്ചു​കൊൾവിൻ”

രാജ്യ പ്രസംഗ വേലയിൽ വ്യാപൃ​ത​രാ​യി​രി​ക്കു​ന്ന​തും ആരാധ​ന​യു​ടെ ഭാഗമായ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ക്രമമാ​യി ഹാജരാ​കു​ന്ന​തും ദൈവ​വ​ചനം പഠിക്കു​ന്ന​തും നമുക്ക്‌ സംരക്ഷ​ണ​മേ​കു​ന്നു. തന്നിമി​ത്തം, ഇന്നത്തെ ദുഷ്ട വ്യവസ്ഥി​തി​യിൽ അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന അവസ്ഥയെ കുറിച്ച്‌ അനാവ​ശ്യ​മാ​യി വേവലാ​തി​പ്പെ​ടാൻ നമുക്കു സമയമു​ണ്ടാ​വില്ല. ഭീതി​ക്കോ ഉത്‌ക​ണ്‌ഠ​യ്‌ക്കോ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ജീവി​ത​ത്തിൽ തെല്ലും സ്ഥാനമില്ല. (1 കൊരി​ന്ത്യർ 15:58) യഹോ​വയെ സേവി​ക്കു​ന്ന​തിൽ നാം എത്രമാ​ത്രം തിരക്കു​ള്ളവർ ആയിരി​ക്കു​ന്നു​വോ അത്രയും പെട്ടെന്നു നമ്മുടെ സമയവും കടന്നു​പോ​കും.

പത്രൊ​സി​ന്റെ സമകാ​ലി​ക​നും യേശു​വി​ന്റെ അർധ സഹോ​ദ​ര​നു​മായ യൂദാ നമ്മെ അനുശാ​സി​ക്കു​ന്നു: “നിങ്ങളോ, പ്രിയ​മു​ള്ള​വരേ; നിങ്ങളു​ടെ അതിവി​ശുദ്ധ വിശ്വാ​സത്തെ ആധാര​മാ​ക്കി നിങ്ങൾക്കു തന്നേ ആത്മിക​വർദ്ധന വരുത്തി​യും പരിശു​ദ്ധാ​ത്മാ​വിൽ പ്രാർത്ഥി​ച്ചും നിത്യ​ജീ​വ​ന്നാ​യി​ട്ടു നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കരു​ണെ​ക്കാ​യി കാത്തി​രു​ന്നും​കൊ​ണ്ടു ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നേ സൂക്ഷി​ച്ചു​കൊൾവിൻ.” (യൂദാ 20, 21) പ്രാർഥ​ന​യിൽ ഉറ്റിരി​ക്കു​ന്ന​തു​കൊണ്ട്‌ ഉണ്ടാകുന്ന ക്രിയാ​ത്മക മനോ​ഭാ​വ​ത്തി​ന്റെ പ്രാധാ​ന്യം ശ്രദ്ധി​ക്കുക. (1 തെസ്സ​ലൊ​നീ​ക്യർ 5:17) യൂദാ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “സംശയി​ക്കു​ന്ന​വ​രായ ചില​രോ​ടു കരുണ ചെയ്‌വിൻ; ചിലരെ തീയിൽനി​ന്നു വലി​ച്ചെ​ടു​ത്തു രക്ഷിപ്പിൻ; ജഡത്താൽ കറപി​ടിച്ച അങ്കി​പോ​ലും പകെച്ചു​കൊ​ണ്ടു ചിലർക്കു ഭയത്തോ​ടെ കരുണ കാണി​പ്പിൻ.” (യൂദാ 22, 23) ഈ ദുഷ്‌കര നാളു​ക​ളിൽ അന്യോ​ന്യം ബലപ്പെ​ടു​ത്തു​ന്നത്‌ എത്രയോ മർമ​പ്ര​ധാ​ന​മാണ്‌! ധാർമി​ക​മാ​യി ദുഷിച്ച ഇന്നത്തെ ലോകത്ത്‌ തഴച്ചു​വ​ള​രുന്ന “ദുഷ്‌കാ​മ​വൃ​ത്തി​ക്കു” ഒഴിക​ഴി​വാ​യി ഈ ദീർഘിച്ച ‘രക്ഷാദി​വ​സത്തെ’ ഉപയോ​ഗിച്ച്‌ പ്രലോ​ഭ​ന​ത്തിൽ വഴുതി വീഴാ​തി​രി​ക്കു​ന്ന​തും സുപ്ര​ധാ​ന​മാണ്‌.—യൂദാ 4; 2 കൊരി​ന്ത്യർ 6:1, 2.

പത്രൊസ്‌, പൗലൊസ്‌, യൂദാ എന്നിവ​രു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ബുദ്ധ്യു​പ​ദേശം പിൻപ​റ്റി​ക്കൊ​ണ്ടും ദൈവ​സേ​വ​ന​ത്തിൽ തിരക്കും ശുഷ്‌കാ​ന്തി​യും ഉള്ളവരാ​യി​രു​ന്നു​കൊ​ണ്ടും നിങ്ങൾക്ക്‌ യഹോ​വ​യു​ടെ ഇടപെ​ട​ലി​നാ​യി ക്ഷമാപൂർവം കാത്തി​രി​ക്കാ​നാ​കും. എന്നാൽ നിങ്ങള​ങ്ങനെ ചെയ്യു​മോ?

നിത്യ​ജീ​വ​നെ കുറി​ച്ചുള്ള സ്രഷ്ടാ​വി​ന്റെ വാഗ്‌ദ​ത്ത​ത്തി​ലുള്ള വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കാൻ സഹായം ലഭി​ക്കേ​ണ്ട​തി​നു നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള സാക്ഷി​ക​ളു​മാ​യി സമ്പർക്ക​പ്പെ​ടാൻ മടിക്ക​രുത്‌. ആസന്നമാ​യി​രി​ക്കുന്ന മഹോ​പ​ദ്ര​വ​ത്തിൽ പര്യവ​സാ​നി​ക്കുന്ന, വീണ്ടു​മൊ​രി​ക്ക​ലും ആവർത്തി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ആഗോള സാക്ഷ്യ​വേ​ല​യിൽ പങ്കുപ​റ്റു​ന്ന​തി​നു യോഗ്യത നേടാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കുക. (മർക്കൊസ്‌ 13:10) അങ്ങനെ​യെ​ങ്കിൽ, യഹോവ വാഗ്‌ദാ​നം ചെയ്യുന്ന നീതി വസിക്കുന്ന പുതിയ ലോകത്തു ജീവി​ക്കു​ന്ന​തി​നുള്ള പ്രത്യാശ നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കും. (2 പത്രൊസ്‌ 3:13) അവന്റെ ഓർമി​പ്പി​ക്ക​ലു​കൾക്കു ചെവി​കൊ​ടു​ക്കുക! ക്ഷമാപൂർവം കാത്തി​രി​ക്കുക! വ്യാപൃ​ത​രാ​യി​രി​ക്കുക!

[അടിക്കു​റി​പ്പു​കൾ]

a ദയവായി, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 116-ാം പേജു കാണുക.

[7-ാം പേജിലെ ചിത്രം]

പറുദീസയെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്പോൾ പഠിക്കുക

[5-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

ചെന്നായ്‌: Animals/Jim Harter/Dover Publications, Inc.; ഇടയബാ​ലൻ: കുട്ടികൾ: A Pictorial Archive from Nineteenth-Century Sources/Grafton/Dover Publications, Inc.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക