വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ‘കറയററവരും നിഷ്‌ക്കളങ്കരുമായി സമാധാനത്തിൽ നിലനിൽക്കുക’
    വീക്ഷാഗോപുരം—1987 | ഏപ്രിൽ 1
    • ‘കറയറ്റവ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ നിലനിൽക്കുക’

      “ഒടുവിൽ കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ കണ്ടെത്ത​പ്പെ​ടാൻ നിങ്ങളു​ടെ പരമാ​വധി പ്രവർത്തി​ക്കുക.”—2 പത്രോസ്‌ 3:14.

      1, 2. വിശുദ്ധി എന്താണ്‌?

      യഹോ​വ​യാം ദൈവം വിശു​ദ്ധ​നാണ്‌. അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു അവനെ പ്രാർത്ഥ​നാ​പൂർവ്വം “പരിശുദ്ധ പിതാവേ” എന്നു സംബോ​ധന ചെയ്‌തു. (യോഹ​ന്നാൻ 17:1, 11) “സൈന്യ​ങ്ങ​ളു​ടെ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ” എന്ന്‌ സ്വർഗ്ഗ​ത്തി​ലെ ആത്മസൃ​ഷ്ടി​കൾ പറയു​ന്ന​താ​യി വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (യെശയ്യാവ്‌ 6:3) എന്നാൽ എന്താണ്‌ പരിശു​ദ്ധി?

      2 “പരിശു​ദ്ധം” “പരിശു​ദ്ധി” എന്നീ പദങ്ങൾ ശാരീ​രി​ക​മാ​യി “തെളിഞ്ഞ” “പുതിയ, അകളങ്കി​തം അഥവാ നിർമ്മലം” എന്നിങ്ങനെ അർത്ഥമുള്ള എബ്രാ​യ​പ​ദ​ങ്ങ​ളിൽ നിന്ന്‌ വിവർത്തനം ചെയ്‌തി​രി​ക്കു​ന്ന​താണ്‌. എന്നിരു​ന്നാ​ലും, തിരു​വെ​ഴു​ത്തു​ക​ളിൽ ഈ പദങ്ങൾ മുഖ്യ​മാ​യി ധാർമ്മി​ക​മോ ആത്മീയ​മോ ആയ അർത്ഥത്തി​ലാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. മൂല എബ്രായ പദം യഹോ​വ​ക്കാ​യി വേർതി​രി​ക്കു​ന്ന​തി​ന്റെ, ഉഴിഞ്ഞു​വെ​ക്കു​ന്ന​തി​ന്റെ അഥവാ വിശു​ദ്ധീ​ക​ര​ണ​ത്തി​ന്റെ, ആശയവും നൽകുന്നു. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലും “പരിശു​ദ്ധം” “പരിശു​ദ്ധി” എന്നീ പദങ്ങൾ ദൈവ​ത്തി​നാ​യി വേർതി​രി​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ ഒരു ഗുണമായ പരിശു​ദ്ധി​യേ​യും അതു​പോ​ലെ​തന്നെ ഒരാളു​ടെ വ്യക്തി​പ​ര​മായ നടത്തയി​ലെ വിശു​ദ്ധി​യെ അല്ലെങ്കിൽ പൂർണ്ണ​ത​യെ​യും പരാമർശി​ക്കാ​നും അവ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, പരിശു​ദ്ധി​യു​ടെ അർത്ഥം ശുദ്ധി, നിർമ്മലത, അഥവാ പരിപാ​വ​ന​ത​യെ​ന്നാണ്‌.

      യഹോ​വ​യു​ടെ ജനത്തിൽനിന്ന്‌ വിശുദ്ധി ആവശ്യ​പ്പെ​ടു​ന്നു

      3. യഹോവ ശുദ്ധാ​രാ​ധന അർഹി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

      3 അപ്പോൾ, “സർവ്വശ​ക്ത​നായ ദൈവ​മായ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ” എന്ന സ്വർഗ്ഗീയ പ്രഖ്യാ​പനം എന്തർത്ഥ​മാ​ക്കു​ന്നു? (വെളി​പ്പാട്‌ 4:8) ഇത്‌ ദൈവ​ത്തിന്‌ അതി​ശ്രേഷ്‌ഠ അളവി​ലുള്ള വിശുദ്ധി, പരിശു​ദ്ധി, ആരോ​പി​ക്കു​ന്നു! തന്നിമി​ത്തം “അതിപ​രി​ശു​ദ്ധ​നായ” യഹോവ വിശു​ദ്ധാ​രാ​ധന അർഹി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 9:10) അതിൻപ്ര​കാ​രം, “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യായ ഞാൻ വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ നിങ്ങ​ളേ​ത്തന്നെ വിശു​ദ്ധ​രെന്നു തെളി​യി​ക്കണം” എന്ന്‌ യിസ്രാ​യേ​ല്യ​രോട്‌ പറയാൻ യഹോ​വ​യാം ദൈവം പ്രവാ​ച​ക​നായ മോ​ശെ​യോട്‌ നിർദ്ദേ​ശി​ച്ചു.—ലേവ്യ​പു​സ്‌തകം 19:1, 2.

      4. എങ്ങനെ മാത്രമേ യഹോ​വയെ സ്വീകാ​ര്യ​മാ​യി ആരാധി​ക്കാൻ കഴിയു​ക​യു​ള്ളു?

      4 അശുദ്ധി പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കെ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മായ സേവനം അനുഷ്‌ഠി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന ഏതൊ​രാ​ളും അവന്റെ ദൃഷ്ടി​യിൽ അറയ്‌ക്ക​ത്ത​ക്ക​വ​നാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവീക ജ്ഞാന​ത്തോ​ടും വിശു​ദ്ധി​യോ​ടും കൂടെ മാത്രമേ അവനെ സ്വീകാ​ര്യ​മാ​യി ആരാധി​ക്കാൻ സാദ്ധ്യ​മാ​കൂ. (സദൃശ​വാ​ക്യ​ങ്ങൾ 20:25; 21:27) അങ്ങനെ, തന്റെ പ്രവാ​സി​ക​ളായ ജനത്തിന്‌ ബാബി​ലോ​നിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നുള്ള വഴി​യൊ​രു​ക്ക​മെന്നു ദൈവം മുൻകൂ​ട്ടി പറഞ്ഞ​പ്പോൾ “അത്‌ വിശു​ദ്ധി​യു​ടെ വഴി​യെന്നു വിളി​ക്ക​പ്പെ​ടും. അശുദ്ധൻ അതിൽകൂ​ടെ കടന്നു​പോ​കു​ക​യില്ല” എന്ന്‌ അവൻ പറഞ്ഞു. (യെശയ്യാവ്‌ 35:8) ക്രി. മു. 537-ൽ മടങ്ങി​പ്പോയ ശേഷിപ്പ്‌ വിശുദ്ധ ആന്തരങ്ങ​ളോ​ടെ, “അതിപ​രി​ശു​ദ്ധ​നാ​യ​വന്റെ” സത്യാ​രാ​ധന പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്ന​തി​നാണ്‌ അങ്ങനെ ചെയ്‌തത്‌. ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നാൽ യിസ്രാ​യേ​ല്യർക്ക്‌ വിശു​ദ്ധ​രെന്നു തെളി​യി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ അവർ അവന്റെ നിലപാ​ടിൽ വിശുദ്ധൻ, കറയറ​റവർ, ആയി നില​കൊ​ള്ളു​ന്ന​തിൽ പരാജ​യ​പ്പെട്ടു.—യാക്കോബ്‌ 1:27 താരത​മ്യ​പ്പെ​ടു​ത്തുക.

      5. ആത്മീയ യിസ്രാ​യേ​ല്യർ ദൈവത്തെ വിശു​ദ്ധി​യിൽ ആരാധി​ക്ക​ണ​മെന്ന്‌ പൗലോസ്‌ എങ്ങനെ പ്രകട​മാ​ക്കി?

      5 ആത്മീയ യിസ്രാ​യേ​ല്യ​രും അഥവാ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും യഹോ​വയെ വിശു​ദ്ധി​യിൽ ആരാധി​ക്കണം. (ഗലാത്യർ 6:16) ഈ കാര്യ​ത്തിൽ, ‘തങ്ങളുടെ ശരീര​ങ്ങളെ ജീവനും വിശു​ദ്ധി​യു​മുള്ള, സ്വീകാ​ര്യ​മായ യാഗമാ​യി ദൈവ​ത്തിന്‌ അർപ്പി​ക്കാൻ’ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സഹവി​ശ്വാ​സി​ക​ളോട്‌ അഭ്യർത്ഥി​ച്ചു. ഇത്‌ ചെയ്യു​ന്ന​തിന്‌ ഈ വിശ്വാ​സി​കൾ തങ്ങൾ ദൈ​വേഷ്ടം ചെയ്യു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ പൗലോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഈ വ്യവസ്ഥി​തി​ക്ക​നു​രൂ​പ​മാ​കു​ന്നതു നിർത്തി നല്ലതും സ്വീകാ​ര്യ​വും പൂർണ്ണ​വു​മായ ദൈ​വേഷ്ടം നിങ്ങൾക്കു​തന്നെ ഉറപ്പു​വ​രു​ത്തേ​ണ്ട​തിന്‌ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.”—റോമർ 12:1, 2.

      6. സകല ക്രിസ്‌ത്യാ​നി​ക​ളും എന്തി​നെ​തി​രെ ജാഗ്ര​ത​പു​ലർത്തണം?

      6 വർദ്ധന​വി​ന്റെ ഈ കാലത്ത്‌ അനേകം പുതി​യവർ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്ക്‌ കൂടി​വ​രു​ന്നുണ്ട്‌. അവരും യഹോ​വയെ വിശു​ദ്ധി​യിൽ ആരാധി​ക്കു​ന്നു. അവർ “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കു​ന്ന​തി​ന്റെ​യും ദൈവ​ത്തി​ന്റെ നീതി​യുള്ള പുതിയ വ്യവസ്ഥി​തി​യിൽ ഒരു പരദീ​സാ​ഭൂ​മി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്ന​തി​ന്റെ​യും പ്രത്യാ​ശ​യിൽ എത്ര സന്തോ​ഷി​ക്കു​ന്നു! (മത്തായി 24:21; ലൂക്കോസ്‌ 23:43) എന്നാൽ സ്വർഗ്ഗീയ പ്രത്യാ​ശ​ക​ളു​ള്ള​വ​രും ഭൗമീക പ്രത്യാ​ശ​ക​ളോ​ടു​കൂ​ടിയ” മഹാപു​രു​ഷാ​ര​വും” അനന്തജീ​വി​തം ആസ്വദി​ക്ക​ണ​മെ​ങ്കിൽ അവർ മലിനീ​ക​രി​ക്കുന്ന ശീലങ്ങൾക്കെ​തി​രെ, അല്ലെങ്കിൽ തിരു​വ​ച​നാ​നു​സൃത സൻമാർഗ്ഗ​ങ്ങൾക്കും പഠിപ്പി​ക്ക​ലി​നും വിരു​ദ്ധ​മായ മറെറ​ന്തി​നു​മെ​തി​രെ, ജാഗ്രത പുലർത്തണം.—വെളി​പ്പാട്‌ 7:9, 14.

      7. “നടത്തയു​ടെ വിശു​ദ്ധ​പ്ര​വർത്ത​ന​ങ്ങ​ളിൽ” മാതൃ​കാ​യോ​ഗ്യ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യത്തെ പത്രോസ്‌ എങ്ങനെ ഊന്നി​പ്പ​റ​യു​ന്നു?

      7 നമ്മുടെ കാല​ത്തേക്കു വിരൽ ചൂണ്ടി​ക്കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഇങ്ങനെ എഴുതി: “യഹോ​വ​യു​ടെ ദിവസം ഒരു കള്ളനെ​പ്പോ​ലെ വരും, അതിൽ ആകാശങ്ങൾ [ലോക ഗവൺമെൻറു​കൾ] ഒരു ശൂൽക്കാ​ര​ശ​ബ്ദ​ത്തോ​ടെ നീങ്ങി​പ്പോ​കും, എന്നാൽ മൂലകങ്ങൾ [ലോക മനോ​ഭാ​വ​ങ്ങ​ളും നടപടി​ക​ളും] ഉഗ്രമായ ചൂടി​നാൽ വിലയി​ക്കും, ഭൂമി​യും [ദൈവ​ത്തിൽ നിന്ന്‌ അന്യപ്പെട്ട മനുഷ്യ​സ​മു​ദാ​യം] അതിലെ പണിക​ളും കണ്ടുപി​ടി​ക്ക​പ്പെ​ടും.” യഹോ​വ​യു​ടെ ദിവസ​ത്തി​ലെ വിനാ​ശ​ക​മായ അഗ്നിയിൽ അവ “ആകാശ​ങ്ങ​ളും” “മൂലക​ങ്ങ​ളും” പോലെ കത്തി​പ്പോ​കു​ന്ന​താ​യി കണ്ടുപി​ടി​ക്ക​പ്പെ​ടും. അതു​കൊണ്ട്‌ പത്രോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഇവയെ​ല്ലാം ഇങ്ങനെ വിലയി​ക്കാ​നി​രി​ക്കു​ന്ന​തി​നാൽ നിങ്ങൾ നടത്തയു​ടെ വിശുദ്ധ പ്രവർത്ത​ന​ങ്ങ​ളി​ലും ദൈവ​ഭ​ക്തി​പ്ര​വൃ​ത്തി​ക​ളി​ലും ഏതുതരം ആളുക​ളാ​യി​രി​ക്കേ​ണ്ട​താണ്‌, ആകാശങ്ങൾ അഗ്നിക്കി​ര​യാ​യി വിലയി​ക്കു​ക​യും മൂലകങ്ങൾ ഉഗ്രമാ​യി ചൂടു​പി​ടിച്ച്‌ ഉരുകു​ക​യും ചെയ്യുന്ന യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ സാന്നി​ദ്ധ്യ​ത്തി​നാ​യി കാത്തി​രു​ന്നും അതിനെ മനസ്സിൽ അടുപ്പി​ച്ചു​നിർത്തി​യും കൊണ്ടു​തന്നെ!” അതെ, യഹോ​വ​യു​ടെ സകല സാക്ഷി​ക​ളും “നടത്തയു​ടെ വിശുദ്ധ പ്രവർത്ത​ന​ങ്ങ​ളിൽ” മാതൃ​കാ​യോ​ഗ്യ​രാ​യി​രി​ക്കണം. വിശുദ്ധി പാലി​ക്കു​ന്ന​വർക്ക്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള ‘പുതിയ ആകാശ​ങ്ങ​ളി​ലും പുതിയ ഭൂമി​യി​ലും’ ഒരു സുരക്ഷി​ത​സ്ഥാ​ന​ത്തി​നു​വേണ്ടി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും. (2 പത്രോസ്‌ 3:7, 10-13) എത്ര അനുഗൃ​ഹീത പ്രത്യാ​ശകൾ!

      8. ഒരു ക്രിസ്‌ത്യാ​നി വിശു​ദ്ധി​യു​ടെ ഗതിയിൽനിന്ന്‌ വ്യതി​ച​ലി​ക്കു​ന്നു​വെ​ങ്കിൽ അയാൾ എന്തു ചെയ്യേണ്ട ആവശ്യ​മുണ്ട്‌?

      8 എന്നിരു​ന്നാ​ലും, ഒരു ക്രിസ്‌ത്യാ​നി യഹോ​വ​യു​ടെ സേവന​ത്തിൽ കുറേ കാലം നന്നായി പ്രവർത്തി​ച്ച​ശേഷം പിന്നീട്‌ മലിനീ​ക​രി​ക്കുന്ന ശീലങ്ങൾ വളർത്തു​ക​യോ ബൈബി​ളു​പ​ദേ​ശ​ങ്ങൾക്കോ ധാർമ്മിക നിഷ്‌ഠ​കൾക്കോ എതിരാ​യി പോകു​ക​യോ ചെയ്‌താ​ലോ? അപ്പോൾ അയാൾ വിശു​ദ്ധ​ഗ​തി​യിൽ നിന്ന്‌ വ്യതി​ച​ലി​ച്ചി​രി​ക്കു​ന്നു, അയാൾ യഥാർത്ഥ അനുതാ​പം പ്രകട​മാ​ക്കു​ക​യും ഉചിത​മായ പരിഹാര നടപടി​കൾ സ്വീക​രി​ക്ക​യും ചെയ്യേ​ണ്ട​തുണ്ട്‌. സഹ അഭിഷി​ക്ക​രോട്‌ പൗലോസ്‌ പറഞ്ഞ​പ്ര​കാ​രം: “പ്രിയരേ, നമുക്ക്‌ ഈ വാഗ്‌ദ​ത്തങ്ങൾ ഉള്ളതി​നാൽ നമുക്ക്‌ ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ പൂർണ്ണ​മാ​ക്കി​ക്കൊണ്ട്‌ ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല മലിനീ​ക​ര​ണ​വും നീക്കി നമ്മേത്തന്നെ ശുദ്ധീ​ക​രി​ക്കാം.” (2 കൊരി​ന്ത്യർ 7:1) തന്റെ വഴിപി​ഴച്ച ഗതിതി​രു​ത്തേണ്ട ആവശ്യ​മുള്ള ഏതു ക്രിസ്‌ത്യാ​നി​യും തീർച്ച​യാ​യും സ്‌നേ​ഹി​ക​ളായ മേൽവി​ചാ​ര​കൻമാ​രു​ടെ തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം ഒരു അനു​ഗ്ര​ഹ​മെന്നു കണ്ടെത്തും.—സദൃശ​വാ​ക്യ​ങ്ങൾ 28:13; യാക്കോബ്‌ 5:13,20.

      9. 2 പത്രോസ്‌ 3:14-ന്റെ കാഴ്‌ച്ച​പ്പാ​ടിൽ ഏതു ചോദ്യം ഉദിക്കു​ന്നു?

      9 നീതി​യുള്ള പുതിയ വ്യവസ്ഥി​തി​യി​ലേക്കു വിരൽ ചൂണ്ടി​യ​ശേഷം പത്രോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പ്രിയരേ, നിങ്ങൾ ഇവയ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​തി​നാൽ [യഹോ​വ​യാം ദൈവ​ത്താൽ] ഒടുവിൽ കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ കണ്ടെത്ത​പ്പെ​ടാൻ നിങ്ങളു​ടെ പരമാ​വധി പ്രവർത്തി​ക്കുക.” (2 പത്രോസ്‌ 3:14) ആ വാക്കുകൾ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളി​ലേ​ക്കാ​ണു തിരി​ച്ചു​വി​ട​പ്പെ​ട്ടത്‌, എന്നാൽ തീർച്ച​യാ​യും യഹോ​വ​യു​ടെ സകല സാക്ഷി​ക​ളും ‘കറയി​ല്ലാ​ത്ത​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ’ കണ്ടെത്ത​പ്പെ​ടണം. അതു​കൊണ്ട്‌, നാം എന്തു ചെയ്യണം?

      “കറയറ്റ​വ​രും നിഷ്‌ക്ക​ള​ങ്ക​രും”

      10. “മഹാപു​രു​ഷാര”ത്തിൽ പെട്ടവർ യേശു​വി​ന്റെ രക്തത്തിൽ തങ്ങളുടെ “അങ്കികൾ” അലക്കി ശുദ്ധി​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

      10 “കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്കരു”മായി കണ്ടെത്ത​പ്പെ​ടാൻ നാം നമ്മുടെ പരമാ​വധി ചെയ്യേ​ണ്ട​തുണ്ട്‌. “മഹാപു​രു​ഷാര”ത്തിൽ പെട്ടവർ ‘തങ്ങളുടെ അങ്കികൾ കുഞ്ഞാ​ടി​ന്റെ രക്തത്തിൽ അലക്കി​വെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.’ ഒരു കാലത്ത്‌ അവർ ഈ പാപപൂർണ്ണ​മായ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. അവരുടെ തിരി​ച്ച​റി​യ​ലി​ന്റെ അങ്കികൾ അതിനാൽ കറപി​ടി​ച്ച​താ​യി​രു​ന്നു, യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ചെളി പററി​യ​താ​യി​രു​ന്നു. അവർ “കുഞ്ഞാ​ടി​ന്റെ രക്ത”ത്തിൽ തങ്ങളുടെ അങ്കികൾ കറയി​ല്ലാ​തെ വെളു​പ്പി​ച്ച​തെ​ങ്ങ​നെ​യാ​യി​രു​ന്നു? ‘രക്തം ചൊരി​യ​പ്പെ​ടാ​തെ മോച​ന​മി​ല്ലെ​ന്നും’ യേശു “ലോക​ത്തി​ന്റെ പാപത്തെ ചുമന്നു നീക്കുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” ആണെന്നു​മുള്ള അവരുടെ വിശ്വാ​സം പ്രകട​മാ​ക്കി​യ​തി​നാൽ. (വെളി​പ്പാട്‌ 7:9, 14; എബ്രായർ 9:22; യോഹ​ന്നാൻ 1:29, 36) ദൈവ​ത്തിന്‌ നിരു​പാ​ധി​ക​മായ ഒരു സമർപ്പണം ചെയ്‌ത​തി​നാ​ലും വെള്ളത്തി​ലെ മുഴു​വ​നായ ആഴ്‌ത്ത​ലി​നാൽ, സ്‌നാ​പ​ന​ത്താൽ, അതിനെ ലക്ഷ്യ​പ്പെ​ടു​ത്തി​യ​തി​നാ​ലു​മാണ്‌ അവർ ഇതു ചെയ്‌തത്‌. അങ്ങനെ​യുള്ള സമർപ്പണം യേശു​ക്രി​സ്‌തു മുഖേ​ന​യാണ്‌ ചെയ്യേ​ണ്ടി​യി​രു​ന്നത്‌. അവന്റെ ചൊരി​യ​പ്പെട്ട രക്തം ദൈവം അവരുടെ പാപങ്ങൾ ക്ഷമിക്കു​ന്നതു സാദ്ധ്യ​മാ​ക്കു​ന്നു​വെ​ന്നും അവന്റെ ദൃഷ്ടി​യിൽ അവരെ സ്വീകാ​ര്യ​രാ​ക്കു​ന്നു​വെ​ന്നു​മുള്ള ബോധ്യ​വും ആവശ്യ​മാ​യി​രു​ന്നു.

      11. പാപം യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ താറു​മാ​റാ​ക്കു​ന്ന​തി​നാൽ നാം ഏതവസ്ഥ​യിൽ നില​കൊ​ള്ളേ​ണ്ട​തുണ്ട്‌?

      11 “മഹാപു​രു​ഷാ​രം” ലൗകീ​ക​ത​യാൽ കളങ്ക​പ്പെ​ടാ​തെ​യും അങ്ങനെ തങ്ങളുടെ ക്രിസ്‌തീയ വ്യക്തി​ത്വ​വും യഹോ​വ​യു​ടെ അംഗീ​കൃത സാക്ഷി​ക​ളെന്ന തിരി​ച്ച​റി​യ​ലും നഷ്ടപ്പെ​ടു​ത്താ​തെ​യു​മി​രി​ക്കു​ന്ന​തി​നാൽ തങ്ങളുടെ അങ്കികൾ “വെളുത്ത”തായി സൂക്ഷി​ക്കേ​ണ്ട​താണ്‌. തീർച്ച​യാ​യും, സകല യഥാർത്ഥ ക്രിസ്‌ത്യാ​നി​ക​ളും ലൗകീക വഴിക​ളാ​ലും പ്രവൃ​ത്തി​ക​ളാ​ലും മനോ​ഭാ​വ​ങ്ങ​ളാ​ലും കളങ്ക​പ്പെ​ടു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കേ​ണ്ട​താണ്‌. പാപം ദൈവ​വു​മാ​യുള്ള നമ്മുടെ സമാധാ​നത്തെ ഭംഗ​പ്പെ​ടു​ത്തു​ന്ന​തി​നാൽ, നമ്മുടെ പാപങ്ങൾക്കു പരിഹാ​രം വരുത്താൻ കഴിയുന്ന ഒരു അവസ്ഥയിൽ സ്ഥിതി​ചെ​യ്യു​ന്ന​തി​നാൽ മാത്രമേ ‘യഹോ​വ​യു​ടെ മഹാദി​വസ’ത്തിന്റെ വരവിങ്കൽ നമുക്ക്‌ “സമാധാ​ന​ത്തിൽ” കണ്ടെത്ത​പ്പെ​ടാൻ കഴിയൂ. വ്യാജ​മ​താ​ചാ​ര​ങ്ങ​ളാ​ലോ ഈ ലോക​ത്തി​ന്റെ ദുർമ്മാർഗ്ഗ​ത്താ​ലോ ഉള്ള കറകൾ നമുക്കു പാടില്ല.

      12. ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​പോ​ലും 2 പത്രോസ്‌ 2:13 എങ്ങനെ ബാധക​മാ​ക്കാൻ കഴിയും?

      12 കറയി​ല്ലാ​ത്ത​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സ്ഥിതി ചെയ്യു​ന്ന​തിന്‌ “വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൻമാ​രു”ടേതിൽ നിന്ന്‌ വിപരീ​ത​മായ നടത്തയും മനോ​ഭാ​വ​ങ്ങ​ളും ആവശ്യ​മാണ്‌, അവരെ സംബന്ധിച്ച്‌ പത്രോസ്‌ ഇങ്ങനെ എഴുതി: “പകൽ സമയത്തെ ആഡംബ​ര​ജീ​വി​തം ഒരു ഉല്ലാസ​മാ​ണെന്ന്‌ അവർ കരുതു​ന്നു. അവർ നിങ്ങ​ളോ​ടൊത്ത്‌ വിരു​ന്നു​ക​ഴി​ക്കവേ തങ്ങളുടെ വഞ്ചനാ​ത്മ​ക​മായ ഉപദേ​ശ​ങ്ങ​ളിൽ അനിയ​ന്ത്രി​ത​മായ സന്തോ​ഷ​ത്തോ​ടെ ആസക്തരാ​കുന്ന കറകളും കളങ്കങ്ങ​ളു​മാ​കു​ന്നു.” (2 പത്രോസ്‌ 2:1, 13) അതെ, സഭയ്‌ക്കു​ള്ളിൽപോ​ലും “പകൽസ​മ​യത്തെ ആഡംബ​ര​ജീ​വി​തം ഒരു ഉല്ലാസ​മെന്നു കരുതുന്ന” വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കളെ നാം സൂക്ഷി​ക്കണം. മററു​ള്ള​വ​രു​ടെ ആത്മീയ പ്രയോ​ജ​ന​ത്തി​നു​വേണ്ടി വളരെ​യ​ധി​കം ചെയ്യാൻ കഴിയുന്ന പകൽ സമയത്തെ മണിക്കൂ​റു​ക​ളിൽ അനാത്മീ​യ​രായ വ്യക്തികൾ തകർപ്പു​ക​ളും അമിത​മായ ഭക്ഷണവും കുടി​യും ഉൾപ്പെ​ടെ​യുള്ള ദുഷ്‌പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടേ​ക്കാം. അവർ വിവാഹ സ്വീക​ര​ണങ്ങൾ പോ​ലെ​യുള്ള സാമൂഹ്യ സംഭവ​ങ്ങളെ വികാ​രോ​ദ്ദീ​പ​ക​മായ സംഗീ​ത​ത്തി​നും ഭോഗാ​സ​ക്ത​മായ ഡാൻസിം​ഗി​നും അതിഭ​ക്ഷ​ണ​ത്തി​നും ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ അമി​തോ​പ​യോ​ഗ​ത്തി​നു​മുള്ള അവസര​ങ്ങ​ളാ​ക്കി മാററാൻ ശ്രമി​ച്ചേ​ക്കാം. യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ഇവയി​ലൊ​ന്നും സംഭവി​ക്കാൻ അനുവ​ദി​ക്ക​രുത്‌.—യെശയ്യാവ്‌ 5:11, 12; 1984 ഏപ്രിൽ 15-ലെ വാച്ച്‌റ​റവർ പേജ്‌ 16-22 കാണുക.

      13. ഒരു സാമൂ​ഹ്യ​കൂ​ട്ടം ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കാൻ ഒരു ആതി​ഥേ​യന്‌ എന്തു ചെയ്യാൻ കഴിയും?

      13 ഒരു സാമൂ​ഹ്യ​കൂ​ട്ട​ത്തി​ന്റെ ആതി​ഥേയൻ അവിടെ നടക്കുന്ന കാര്യ​ങ്ങൾക്കുള്ള ഉത്തരവാ​ദി​ത്തം വഹിക്കണം. പരിപാ​ടി ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കാൻ അതിന്റെ വലിപ്പം കൈകാ​ര്യം ചെയ്യാ​വു​ന്ന​താ​ക്കി​നിർത്തു​ന്ന​തും ഹാനി​ക​ര​മായ സ്വാധീ​നം ആനയി​ക്കാ​നി​ട​യുള്ള ഏതൊ​രാ​ളെ​യും ക്ഷണിക്കാ​തി​രി​ക്കു​ന്ന​തും ജ്ഞാനമാണ്‌. 2 തിമൊ​ഥെ​യോസ്‌ 2:20-22-ലെ പൗലോ​സി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഒരു സഭയോട്‌ സഹവസി​ക്കുന്ന എല്ലാവ​രും ആവശ്യം അഭികാ​മ്യ​രായ കൂട്ടു​കാ​രാ​യി​രി​ക്ക​ണ​മെ​ന്നില്ല. തന്നിമി​ത്തം, കടിഞ്ഞാ​ണി​ല്ലാ​തെ സംസാ​രി​ക്കു​ന്ന​വ​രോ തീററി​യി​ലോ കുടി​യി​ലോ അമിത​മാ​യി ഏർപ്പെ​ടു​ന്ന​വ​രോ ആയി അറിയ​പ്പെ​ടു​ന്ന​വരെ ക്ഷണിക്കാൻ ഒരു ക്രിസ്‌തീയ ആതി​ഥേ​യന്‌ കടപ്പാ​ടില്ല. ‘നാം തിന്നാ​ലും കുടി​ച്ചാ​ലും മറെറന്തു ചെയ്‌താ​ലും നാം എല്ലാം ദൈവ​മ​ഹ​ത്വ​ത്തി​നാ​യി ചെയ്യേ​ണ്ട​താ​ണെന്ന്‌’ അയാൾ ഓർത്തി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 10:31.

      14. വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൻമാ​രെ സംബന്ധിച്ച്‌ എന്ത്‌ നിലപാട്‌ സ്വീക​രി​ക്കണം?

      14 ചുരുക്കം ചിലർ മാത്രമേ നമ്മോട്‌ സഹവസി​ക്കു​മ്പോൾ ‘വഞ്ചനാ​പ​ര​മായ ഉപദേ​ശ​ങ്ങ​ളിൽ സന്തോ​ഷ​പൂർവ്വം ആസക്തരാ​കുന്ന കറകളും കളങ്കങ്ങ​ളും’മായി​രി​ക്കു​ന്നു​ള്ളു. എന്നാൽ സഭയിലെ മേൽവി​ചാ​ര​കൻമാ​രും മററു​ള്ള​വ​രും ജാഗ്ര​ത​പു​ലർത്തു​ക​യും സഭയി​ലേക്ക്‌ നുഴഞ്ഞു​ക​യറി ദുർമ്മാർഗ്ഗ​മോ ദുരു​പ​ദേ​ശ​മോ പ്രചരി​പ്പി​ക്കാൻ ശ്രമി​ച്ചേ​ക്കാ​വുന്ന ഏതു വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും സുദൃഢം തള്ളിക്ക​ള​യു​ക​യും വേണം. (യൂദാ 3, 4) ദൈവ​ത്തി​ന്റെ നീതി​യുള്ള പ്രമാ​ണ​ങ്ങ​ളോട്‌ ദൃഢമാ​യി പററി​നിൽക്കു​ന്ന​തി​നാൽ മാത്രമേ സഭയെ കറയറ​റ​തും നിഷ്‌ക്ക​ള​ങ്ക​വു​മാ​യി സൂക്ഷി​ക്കാൻ സാദ്ധ്യ​മാ​കു​ക​യു​ള്ളു.

      “സമാധാന”ത്തിലാ​യി​രി​ക്കാൻ എന്താണാ​വ​ശ്യം?

      15. (എ) ഒരുവന്‌ ദൈവ​വു​മാ​യി എങ്ങനെ സമാധാ​ന​ത്തി​ലാ​കാൻ കഴിയും? (ബി) യഹോ​വ​യു​ടെ മഹാദി​വ​സ​ത്തി​ന്റെ വരവിങ്കൽ “സമാധാ​ന​ത്തിൽ” കണ്ടെത്ത​പ്പെ​ടാൻ നാം എന്തു ചെയ്യണം?

      15 “സമാധാ​ന​ത്തിൽ” കണ്ടെത്ത​പ്പൊൻ യഹോ​വ​യു​ടെ ജനം അവനോ​ടുള്ള സമാധാ​നം നിലനിർത്തണം. (2 പത്രോസ്‌ 3:14) യേശു​ക്രി​സ്‌തു മുഖേ​ന​യാണ്‌ നമുക്ക്‌ ഈ നില ലഭിച്ചി​രി​ക്കു​ന്നത്‌ അവനേ സംബന്ധിച്ച്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “സകല പൂർണ്ണ​ത​യും അവനിൽ വസിക്കു​ന്ന​തും ഭൂമി​യി​ലെ അസ്‌തി​ത്വ​ങ്ങ​ളാ​യാ​ലും സ്വർഗ്ഗ​ത്തി​ലെ അസ്‌തി​ത്വ​ങ്ങ​ളാ​യാ​ലും മറെറല്ലാ അസ്‌തി​ത്വ​ങ്ങ​ളെ​യും അവൻ ദണ്ഡനസ്‌തം​ഭ​ത്തിൽ ചൊരിഞ്ഞ രക്തത്താൽ അവൻ മുഖേന തന്നോ​ടു​തന്നെ രഞ്‌ജി​പ്പി​ക്കു​ന്ന​തും നന്നാ​ണെന്ന്‌ ദൈവം കണ്ടു.” (കൊ​ലോ​സ്യർ 1:19, 20) ഗരുത​ര​മായ പാപങ്ങൾ യഹോ​വ​യു​മാ​യുള്ള ഒരു വ്യക്തി​യു​ടെ ബന്ധത്തെ ക്ഷീണി​പ്പി​ക്കു​ക​യും അയാളെ മനഃസാ​ക്ഷി​ക്കു​ത്തുള്ള ഒരു അസ്വസ്ഥാ​വ​സ്ഥ​യി​ലാ​ക്കു​ക​യും ചെയ്യുന്നു. അതേസ​മയം സമാധാ​നം ദൈവ​ക​ല്‌പ​ന​ക​ള​നു​സ​രി​ക്കു​ന്ന​വ​രു​ടെ സ്വത്താണ്‌. (സങ്കീർത്തനം 38:3; യെശയ്യാവ്‌ 48:18) അപ്പോൾ യഹോ​വ​യു​ടെ മഹാദി​വ​സ​ത്തി​ന്റെ വരവിങ്കൽ “സമാധാ​ന​ത്തിൽ” കണ്ടെത്ത​പ്പെ​ടു​ന്ന​തിന്‌ നാം യേശു ദണ്ഡനസ്‌തം​ഭ​ത്തിൽ ചൊരിഞ്ഞ രക്തത്താൽ നമ്മുടെ പാപങ്ങൾക്ക്‌ പരിഹാ​രം വരുത്താ​വുന്ന ഒരു ഭക്തിപൂർവ്വ​ക​മായ അവസ്ഥയിൽ സ്ഥിതി ചെയ്യേ​ണ്ട​താണ്‌.

      16. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ നമുക്ക്‌ സഹവി​ശ്വാ​സി​ക​ളു​മാ​യി എങ്ങനെ സമാധാ​നം പിന്തു​ട​രാൻ കഴിയും?

      16 നാം യഹോ​വ​യു​ടെ മററ്‌ ആരാധ​ക​രു​മാ​യും സമാധാ​ന​ത്തി​ലാ​യി​രി​ക്കേ​ണ്ട​താണ്‌. പൗലോസ്‌ ഇങ്ങനെ ഉപദേ​ശി​ച്ചു: “നമുക്ക്‌ സമാധാ​നം കൈവ​രു​ത്തുന്ന കാര്യ​ങ്ങ​ളും പരസ്‌പരം പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളും പിന്തു​ട​രാം.” ഭക്ഷണ​ത്തോ​ടൊ കുടി​യോ​ടോ മറെറ​ന്തി​നോ​ടു​മോ ഉള്ള ബന്ധത്തിൽ നാം സഹവി​ശ്വാ​സി​കളെ ഇടറി​ക്കാ​തി​രി​ക്കാൻ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്ക​ണ​മെന്ന്‌ സന്ദർഭം പ്രകട​മാ​ക്കു​ന്നു. (റോമർ 14:13-23) എന്നാൽ സംഗതി അതി​നെ​ക്കാൾ ഉപരി​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ പൗലോസ്‌ എഫേസ്യ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “മനസ്സിന്റെ പൂർണ്ണ​മായ എളിമ​യോ​ടും സൗമ്യ​ത​യോ​ടും ദീർഘ​ക്ഷ​മ​യോ​ടും കൂടെ സ്‌നേ​ഹ​ത്തിൽ അന്യോ​ന്യം പൊറു​ത്തു​കൊണ്ട്‌, ഐക്യ​പ്പെ​ടു​ത്തുന്ന സമാധാ​ന​ബ​ന്ധ​ത്തിൽ ആത്മാവി​ന്റെ ഒരുമ പാലി​ക്കാൻ ആത്മാർത്ഥ​മാ​യി ശ്രമി​ച്ചു​കൊണ്ട്‌, നിങ്ങളെ വിളിച്ച വിളിക്കു യോഗ്യ​മാ​യി നടക്കാൻ . . . ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.” (എഫേസ്യർ 4:1-3) തിർച്ച​യാ​യും, സമാധാ​നം കെടു​ത്തി​ക്ക​ള​യുന്ന സകല വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ഒഴിവാ​ക്കി​ക്കൊ​ണ്ടും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ പിന്തു​ണ​ക്കാ​രെന്ന നിലയിൽ ഉറച്ചു​നി​ന്നു​കൊ​ണ്ടും നമ്മുടെ ഐക്യം പ്രകട​മാ​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു.

      17. 1 പത്രോസ്‌ 3:10-12 അനുസ​രിച്ച്‌ ‘സമാധാ​നം അന്വേ​ഷി​ക്കു​ന്ന​തിൽ’ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്താണ്‌?

      17 ‘സമാധാ​നം അന്വേ​ഷി​ക്കു​ന്ന​തിന്‌’ നാം നമ്മുടെ പ്രവൃ​ത്തി​ക​ളും നമ്മുടെ വാക്കു​ക​ളും സൂക്ഷി​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഇങ്ങനെ എഴുതി: “ജീവനെ സ്‌നേ​ഹി​ക്കു​ക​യും നല്ല നാളുകൾ കാണു​ക​യും ചെയ്യു​ന്നവർ തന്റെ നാവിനെ ചീത്തയിൽനി​ന്നും അധരങ്ങളെ വഞ്ചന സംസാ​രി​ക്കു​ന്ന​തിൽനി​ന്നും പിൻവ​ലി​ക്കട്ടെ, എന്നാൽ അവൻ ചീത്തയിൽ നിന്ന്‌ അകലു​ക​യും നൻമ ചെയ്യു​ക​യും ചെയ്യട്ടെ. എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യു​ടെ കണ്ണുകൾ നീതി​മാൻമാ​രു​ടെ മേലുണ്ട്‌, അവന്റെ ചെവികൾ അവരുടെ അപേക്ഷ​യു​ടെ നേരെ​യാണ്‌; എന്നാൽ യഹോ​വ​യു​ടെ മുഖം ചീത്തകാ​ര്യ​ങ്ങൾ ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.” (1 പത്രോസ്‌ 3:10-12; സങ്കീർത്തനം 34:12-16) അപ്പോൾ, യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാർ “സമാധാ​ന​ത്തിൽ” കണ്ടെത്ത​പ്പെ​ടു​ന്ന​തിന്‌ വിവിധ വിധങ്ങ​ളിൽ “സമാധാ​നം അന്വേ​ഷി​ക്കു”ന്നതിൽ തുടരണം.

      യഹോ​വ​യു​ടെ സഹായ​ത്തിൽ ആശ്രയി​ക്കു​ക

      18. ലൗകീ​ക​രീ​തി​ക​ളോ പ്രവൃ​ത്തി​ക​ളോ മനോ​ഭാ​വ​ങ്ങ​ളോ നമുക്ക്‌ ആകർഷ​ക​മാ​യി​രി​ക്കു​ന്നു​വെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

      18 “മൂലകങ്ങൾ,” ലൗകീ​കാ​ത്മാവ്‌, അഥവാ മനോ​ഭാ​വ​ങ്ങ​ളും നടപടി​ക​ളും, “യഹോ​വ​യു​ടെ ദിവസ”ത്തിൽ “വിലയി​ക്കു”മെന്ന്‌ അല്ലെങ്കിൽ നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ പത്രോസ്‌ സൂചി​പ്പി​ച്ചു. (2 പത്രോസ്‌ 3:7, 10) എന്നാൽ ലൗകീ​ക​രീ​തി​ക​ളും പ്രവർത്ത​ന​ങ്ങ​ളും അല്ലെങ്കിൽ മനോ​ഭാ​വ​ങ്ങ​ളും നമുക്ക്‌ ആകർഷ​ക​മാ​ണെ​ങ്കി​ലോ? തീർച്ച​യാ​യും, നാം യഹോ​വ​യു​ടെ സ്ഥാപനം മുഖേന ചെയ്യ​പ്പെ​ടുന്ന ആത്മീയ കരുത​ലു​കളെ പൂർണ്ണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. മററു​ള്ള​വ​രു​ടെ കൂട്ടത്തിൽ, നാം ദൈവ​വ​ച​ന​വും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പ്രദാനം ചെയ്യുന്ന ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ക്രമമാ​യി പഠിക്കണം. (മത്തായി 24:45-47) നാം മറുവി​ല​യു​ടെ ഏർപ്പാ​ടി​നു​വേണ്ടി, “നിഷ്‌ക്ക​ള​ങ്ക​വും കറയറ​റ​തു​മായ കുഞ്ഞാ​ടി​ന്റേ​തു​പോ​ലെ​യുള്ള ” ‘യേശു​വി​ന്റെ വില​യേ​റിയ രക്ത’ത്തിനു​വേണ്ടി തുടർച്ച​യാ​യി നന്ദി പ്രകട​മാ​ക്കു​ക​യും വേണം.—1 പത്രോസ്‌ 1:18, 19.

      19. ലോക മനോ​ഭാ​വങ്ങൾ നമ്മെ സ്വാധീ​നി​ക്കു​ന്നു​വെ​ങ്കിൽ പ്രാർത്ഥ​ന​യ്‌ക്ക്‌ എങ്ങനെ സഹായ​ക​മാ​യി​രി​ക്കാൻ കഴിയും?

      19 നാം “നീതി പിന്തു​ട​രു​ന്ന​തിന്‌” ദൈവ​സ​ഹാ​യ​ത്തി​നു​വേണ്ടി പ്രാർത്ഥി​ക്കണം. (1 തിമൊ​ഥെ​യോസ്‌ 6:11-14) ലോക​സ്വാ​ധീ​നങ്ങൾ നമ്മെ സ്വാധീ​നി​ക്കു​ന്ന​താ​യി നാം തിരി​ച്ച​റി​യു​ന്നു​വെ​ങ്കിൽ, അല്ലെങ്കിൽ സ്‌നേ​ഹ​മുള്ള ഏതെങ്കി​ലും സഹവി​ശ്വാ​സി നമ്മുടെ ശ്രദ്ധയി​ലേക്ക്‌ ഇതു വരുത്തു​ന്നു​വെ​ങ്കിൽ ഈ ചായ്‌വു​കളെ തരണം ചെയ്യു​ന്ന​തിന്‌ നമ്മെ സഹായി​ക്കാൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു​കൊണ്ട്‌ നമ്മുടെ പ്രാർത്ഥ​ന​ക​ളിൽ ഈ പ്രശ്‌നം പ്രത്യേ​ക​മാ​യി ഉൾപ്പെ​ടു​ത്തു​ന്നത്‌ ജ്ഞാനപൂർവ്വ​ക​മാ​യി​രി​ക്കും. തീർച്ച​യാ​യും ദൈവാ​ത്മാ​വി​നു​വേ​ണ്ടി​യും ലോക മനോ​ഭാ​വ​ങ്ങ​ളിൽ നിന്നും രീതി​ക​ളിൽ നിന്നും വളരെ വ്യത്യ​സ്‌ത​മായ അതിന്റെ ഫലം നട്ടുവ​ളർത്തു​ന്ന​തി​ലുള്ള അവന്റെ സഹായ​ത്തി​നു​വേ​ണ്ടി​യും അപേക്ഷി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കും. (ഗലാത്യർ 5:16-25; സങ്കീർത്തനം 25:4, 5; 119:27, 35) നീതി​നി​ഷ്‌ഠ​വും നിർമ്മ​ല​വും യോഗ്യ​വും സ്‌തു​ത്യർഹ​വു​മായ കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ യഹോ​വ​യ്‌ക്കു നമ്മെ സഹായി​ക്കാൻ കഴിയും. അതുല്യ​മായ “ദൈവ​സ​മാ​ധാ​നം” നമ്മുടെ ഹൃദയ​ങ്ങ​ളെ​യും മാനസി​ക​ശ​ക്തി​ക​ളെ​യും കാക്കേ​ണ്ട​തിന്‌ അവനോട്‌ ആത്മാർത്ഥ​മാ​യി അഭ്യർത്ഥി​ക്കു​ന്നത്‌ എത്ര ഉചിത​മാണ്‌! (ഫിലി​പ്യർ 4:6, 7) അനന്തരം ഉൽക്കണ്‌ഠ​ക​ളും പ്രലോ​ഭ​ന​ങ്ങ​ളും അതു​പോ​ലു​ള്ള​വ​യും അനിയ​ന്ത്രി​ത​മാ​കുന്ന ഘട്ടംവരെ വളരു​ക​യില്ല. പകരം, നമ്മുടെ ജീവി​ത​ത്തിൽ ദൈവ​ദ​ത്ത​മായ പ്രശാന്തത ഉണ്ടായി​രി​ക്കും. തീർച്ച​യാ​യും, “[യഹോ​വ​യു​ടെ] നിയമത്തെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ സമൃദ്ധ​മായ സമാധാ​ന​മുണ്ട്‌.”—സങ്കീർത്തനം 119:165.

      ‘കറയറ്റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ’ നിലനിൽക്കു​ക

      20. ആത്മീയ​മാ​യി നിഷ്‌ക്ക​ള​ങ്ക​മായ ഒരു അവസ്ഥ സാദ്ധ്യ​മാ​ണെന്ന്‌ നമുക്ക്‌ പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

      20 സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഇപ്പോൾ വന്നു​കൊ​ണ്ടി​രി​ക്കുന്ന പുതി​യവർ ഉൾപ്പെടെ, യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലുള്ള എല്ലാവർക്കും ദൈവ​ത്തി​നു സ്വീകാ​ര്യ​രാ​യി​രി​ക്കാൻ കഴിയും. (പ്രവൃ​ത്തി​കൾ 10:34, 35) യഹോ​വ​യു​ടെ സഹായ​ത്താൽ “അഭക്തി​യും ലൗകീ​ക​മോ​ഹ​ങ്ങ​ളും പരിത്യ​ജി​ക്കുക”യും സത്യ​ക്രി​സ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ജീവി​ക്കു​ക​യും ചെയ്യുക സാദ്ധ്യ​മാണ്‌. (തീത്തോസ്‌ 2:11-14) നാം ഒരിക്കൽ യഹോ​വ​യിൽ നിന്ന്‌ അന്യ​പ്പെ​ട്ട​വ​രാ​യി നമ്മുടെ മനസ്സുകൾ ദുഷ്ട​പ്ര​വൃ​ത്തി​ക​ളി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ക്രിസ്‌തു​വി​ന്റെ മരണത്താൽ നാം ദൈവ​ത്തോട്‌ നിരപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാം വിശ്വാ​സ​ത്തിൽ തുടരു​ക​യും സുവാർത്ത​യു​ടെ പ്രത്യാ​ശ​യിൽനിന്ന്‌ മാറി​പ്പോ​കാ​തി​രി​ക്കു​ക​യു​മാ​ണെ​ങ്കിൽ ആത്മീയ​മാ​യി നിഷ്‌ക്ക​ള​ങ്ക​മായ ഒരു അവസ്ഥ സാദ്ധ്യ​മാണ്‌.—കൊ​ലോ​സ്യർ 1:21-23.

      21. നമുക്ക്‌ ഒടുവിൽ ‘കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ’ കണ്ടെത്ത​പ്പെ​ടാൻ എങ്ങനെ കഴിയും?

      21 യഹോ​വ​യു​ടെ​യും അവന്റെ വചനത്തി​ന്റെ​യും അവന്റെ സ്ഥാപന​ത്തി​ന്റെ​യും സഹായ​ത്താൽ നമുക്ക്‌ ലോക​ത്താൽ കറപറ​റാ​തെ​യും അതിന്റെ വഴിക​ളാ​ലും പ്രവൃ​ത്തി​ക​ളാ​ലും മനോ​ഭാ​വ​ങ്ങ​ളാ​ലും കളങ്ക​പ്പെ​ടാ​തെ​യും നില​കൊ​ള്ളാൻ കഴിയും. അങ്ങനെ നമുക്ക്‌ യഥാർത്ഥ സമാധാ​നം അറിയാ​നും കഴിയും. അതെ, നമ്മുടെ വിശുദ്ധ യഹോ​വാ​രാ​ധ​ന​യിൽ സ്ഥിരനി​ഷ്‌ഠ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നാൽ നമുക്ക്‌ ഒടുവിൽ ‘കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ’ കണ്ടെത്ത​പ്പെ​ടാൻ കഴിയും. (w86 5/1)

  • ‘കറയററവരും നിഷ്‌ക്കളങ്കരുമായി സമാധാനത്തിൽ നിലനിൽക്കുക’
    വീക്ഷാഗോപുരം—1987 | ഏപ്രിൽ 1
    • [12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

      ‘കറയറ​റ​വ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യി സമാധാ​ന​ത്തിൽ’ നിലനിൽക്കു​ന്ന​തി​ന്റെ വശങ്ങൾ മുഴു​ഹൃ​ദ​യ​ത്തോ​ടു​കൂ​ടിയ സമർപ്പ​ണ​ത്തിൽ ദൈവത്തെ സേവിക്കൽ

      ക്രിസ്‌തീയ വ്യക്തി​ത്വം നട്ടുവ​ളർത്തൽ

      ആത്മീയമായി പരിപു​ഷ്‌ഠി​പ്പെ​ടു​ത്തുന്ന സഹവാസം

      പ്രാർത്ഥനയിലൂടെ ദൈവ​ത്തോ​ടുള്ള സമാധാ​നം അന്വേ​ഷി​ക്കൽ

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക