വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • തീയിൽ ശുദ്ധിചെയ്‌ത സ്വർണം വിലയ്‌ക്കുവാങ്ങുക
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 2 ഇന്ന്‌, അലസഹീ​റിൽനിന്ന്‌ ഏകദേശം 88 കിലോ​മീ​ററർ തെക്കു​കി​ഴ​ക്കാ​യി ഡെനി​സ്ലി​ക്ക​ടുത്ത്‌ ലവോ​ദി​ക്യ​യു​ടെ നാശാ​വ​ശി​ഷ്ടങ്ങൾ നിങ്ങൾ കണ്ടെത്തും. ഒന്നാം നൂററാ​ണ്ടിൽ ലവോ​ദി​ക്യ ഒരു സമ്പന്ന നഗരമാ​യി​രു​ന്നു. ഒരു പ്രധാ​ന​പാ​ത​യു​ടെ സംഗമ​സ്ഥാ​നത്തു സ്ഥിതി​ചെ​യ്‌തി​രുന്ന ആ നഗരം ഒരു മുഖ്യ ബാങ്കിങ്‌-വാണിജ്യ കേന്ദ്ര​മാ​യി​രു​ന്നു. പ്രസി​ദ്ധ​മായ ഒരു നേത്ര​ലേ​പ​ന​ത്തി​ന്റെ വിൽപ്പന അതിന്റെ സമ്പത്തു വർധി​പ്പി​ച്ചു. നല്ല കറുത്ത കമ്പിളി​രോ​മ​ത്തിൽ നിന്നു പ്രാ​ദേ​ശി​ക​മാ​യി ഉത്‌പാ​ദി​പ്പി​ച്ചി​രുന്ന മേത്തരം വസ്‌ത്ര​ങ്ങൾക്കും അതു പ്രശസ്‌ത​മാ​യി​രു​ന്നു. നഗരത്തി​ന്റെ ഒരു പ്രധാന പ്രശ്‌ന​മായ ജലക്ഷാമം, കുറച്ച​കലെ ചൂടു​റ​വു​ക​ളിൽനി​ന്നു വെളളം തിരി​ച്ചു​വി​ട്ടു​കൊ​ണ്ടു പരിഹ​രി​ച്ചി​രു​ന്നു. അങ്ങനെ വെളളം നഗരത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും ശീതോ​ഷ്‌ണ​സ്ഥി​തി​യിൽ ആകുമാ​യി​രു​ന്നു.

  • തീയിൽ ശുദ്ധിചെയ്‌ത സ്വർണം വിലയ്‌ക്കുവാങ്ങുക
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 6. (എ) ലവോ​ദി​ക്യ സഭയുടെ ആത്മീയാ​വ​സ്ഥയെ യേശു എങ്ങനെ വർണി​ക്കു​ന്നു? (ബി) യേശു​വി​ന്റെ ഏതു നല്ല ദൃഷ്ടാന്തം പിൻപ​റ​റു​ന്ന​തിൽ ലവോ​ദി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ പരാജ​യ​പ്പെ​ടു​ക​യു​ണ്ടാ​യി?

      6 ലവോ​ദി​ക്യർക്കു വേണ്ടി യേശു​വിന്‌ എന്തു സന്ദേശ​മാ​ണു​ള​ളത്‌? അവന്‌ അഭിന​ന്ദ​ന​വ​ചനം ഒന്നുമില്ല. അവൻ അവരോ​ടു തുറന്നു പറയുന്നു: “ഞാൻ നിന്റെ പ്രവൃത്തി അറിയു​ന്നു; നീ ഉഷ്‌ണ​വാ​നു​മല്ല; ശീതവാ​നു​മല്ല; ശീതവാ​നോ ഉഷ്‌ണ​വാ​നോ ആയിരു​ന്നു എങ്കിൽ കൊള​ളാ​യി​രു​ന്നു. ഇങ്ങനെ ശീതവാ​നു​മല്ല ഉഷ്‌ണ​വാ​നു​മല്ല, ശീതോ​ഷ്‌ണ​വാ​നാ​ക​യാൽ നിന്നെ എന്റെ വായിൽനി​ന്നു ഉമിണ്ണു​ക​ള​യും.” (വെളി​പ്പാ​ടു 3:15, 16) കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ നിന്നുളള അത്തരം ഒരു സന്ദേശ​ത്തോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? നിങ്ങൾ ഉണരു​ക​യും നിങ്ങ​ളെ​ത്തന്നെ പരി​ശോ​ധി​ക്കു​ക​യു​മി​ല്ലേ? പ്രത്യ​ക്ഷ​ത്തിൽ കാര്യങ്ങൾ വളരെ ലാഘവ​ത്തോ​ടെ എടുത്തു​കൊണ്ട്‌ ആത്മീയ​മാ​യി അലസരാ​യി​ത്തീർന്നി​രു​ന്ന​തി​നാൽ ആ ലവോ​ദി​ക്യ​ക്കാർ തീർച്ച​യാ​യും തങ്ങളെ​ത്തന്നെ ഉണർത്തേണ്ട ആവശ്യ​മുണ്ട്‌. (താരത​മ്യം ചെയ്യുക: 2 കൊരി​ന്ത്യർ 6:1.) ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ അവർ അനുക​രി​ക്കേ​ണ്ടി​യി​രുന്ന യേശു, യഹോ​വ​ക്കും അവന്റെ സേവന​ത്തി​നും വേണ്ടി എപ്പോ​ഴും ഒരു എരിയുന്ന തീക്ഷ്‌ണത പ്രദർശി​പ്പി​ക്കു​ന്നു. (യോഹ​ന്നാൻ 2:17) കൂടു​ത​ലാ​യി, അസഹനീ​യ​മായ ചൂടുളള ഒരു പകൽസ​മ​യത്ത്‌ ഒരു കപ്പ്‌ ശീതജ​ലം​പോ​ലെ ഉൻമേഷം പകരു​ന്ന​വ​നാ​യി, വിനയ​വും താഴ്‌മ​യു​മു​ള​ള​വ​നാ​യി സൗമ്യ​ത​യു​ള​ളവർ യേശു​വി​നെ കണ്ടിരി​ക്കു​ന്നു. (മത്തായി 11:28, 29) എങ്കിലും ലവോ​ദി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ഉഷ്‌ണ​വാൻമാ​രോ ശീതവാൻമാ​രോ അല്ല. അവരുടെ നഗരത്തി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന ജലം​പോ​ലെ അവർ ശീതോ​ഷ്‌ണ​വാൻമാർ ആയിത്തീർന്നി​രു​ന്നു. അവർ യേശു​വി​നാൽ പൂർണ​മാ​യി ത്യജി​ക്ക​പ്പെ​ടു​ന്ന​തിന്‌, ‘അവന്റെ വായിൽനി​ന്നു ഉമിണ്ണു​കളയ’പ്പെടു​ന്ന​തിന്‌ അർഹരാണ്‌! യേശു ചെയ്‌ത​തു​പോ​ലെ മററു​ള​ള​വർക്ക്‌ ആത്മീയ ഉൻമേഷം പകരു​ന്ന​തി​നു നമ്മുടെ ഭാഗത്തു നമുക്ക്‌ ഉത്സാഹ​പൂർവം പ്രയത്‌നി​ക്കാം.—മത്തായി 9:35-38.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക