-
ദൈവരാജ്യം എന്താണ്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. യേശുവിന്റെ കൂടെ ആരൊക്കെ ഭരിക്കും?
യേശു ഒറ്റയ്ക്കല്ല ഭരണം നടത്തുന്നത്. ‘എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ളവർ രാജാക്കന്മാരായി ഭൂമിയെ ഭരിക്കും.’ (വെളിപാട് 5:9, 10) ക്രിസ്തുവിനോടൊപ്പം എത്ര പേർ ഭരിക്കും? യേശു ഭൂമിയിൽ വന്നതുമുതൽ ലക്ഷക്കണക്കിന് ആളുകൾ യേശുവിന്റെ അനുഗാമികൾ ആയിത്തീർന്നിട്ടുണ്ട്. എന്നാൽ അവരിൽ 1,44,000 പേർ മാത്രമായിരിക്കും സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കുക. (വെളിപാട് 14:1-4 വായിക്കുക.) ബാക്കിയുള്ളവർ ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കും.—സങ്കീർത്തനം 37:29.
-
-
ദൈവരാജ്യം എന്താണ്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
6. ദൈവരാജ്യത്തിന്റെ ഭരണാധികാരികൾ നമ്മളെ മനസ്സിലാക്കുന്നവരാണ്
ദൈവരാജ്യത്തിന്റെ രാജാവായ യേശു ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചിട്ടുണ്ട്. “നമ്മുടെ ബലഹീനതകളിൽ സഹതാപം” കാണിക്കാൻ യേശുവിനു കഴിയും. (എബ്രായർ 4:15) ഇനി, യേശുവിനോടൊപ്പം ഭരിക്കാൻ പോകുന്ന 1,44,000 വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ കാര്യമോ? യഹോവ അവരെ തിരഞ്ഞെടുത്തിരിക്കുന്നത് പല “ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും” നിന്നാണ്.—വെളിപാട് 5:9.
മനുഷ്യരുടെ വികാരങ്ങളും വിഷമങ്ങളും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് യേശുവും കൂടെ ഭരിക്കുന്നവരും. ഇത് നമ്മളെ ആശ്വസിപ്പിക്കുന്നില്ലേ? എന്തുകൊണ്ട്?
യേശുവിനോടൊപ്പം ഭരിക്കാൻ എല്ലാ പശ്ചാത്തലങ്ങളിലുംനിന്നുള്ള സ്ത്രീപുരുഷന്മാരെയാണ് യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്
-