ഒടുവിൽ സമാധാനം!—ദൈവം സംസാരിക്കുമ്പോൾ
“രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടാകയില്ല.” —യെശയ്യാവു 9:7.
1. ലോകനേതാക്കന്മാർ നിരന്തരം സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നിരിക്കെ, മനുഷ്യ ചരിത്രത്തിലുടനീളം എന്ത് സംഭവിച്ചിരിക്കുന്നു?
ലോകനേതാക്കന്മാർ നിരന്തരം സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, പൊതുജനം അതാഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. എന്നിരുന്നാലും ഇന്നത്തെ സ്ഥിതിവിശേഷം യിരെമ്യാ പ്രവാചകൻ പറഞ്ഞതു നമ്മെ അനുസ്മരിപ്പിക്കുന്നു:“ സമാധാനത്തിനായുള്ള ഒരു ആശിക്കൽ ഉണ്ടായിരുന്നു, എന്നാൽ ഗുണമുണ്ടായില്ല; രോഗശമനത്തിന്റെ ഒരു സമയത്തിനായും; എന്നാൽ നോക്കൂ! ഭീഷണി!” (യിരമ്യാവ് 8:15) യഥാർത്ഥത്തിൽ കയീൻ ഹാബേലിനെ കൊന്നതു മുതൽ ലോകത്തിൽ യഥാർത്ഥ സമാധാനം ഉണ്ടായിട്ടില്ല, പകരം അക്രമം ബാധിച്ചിരിക്കുകയാണ്. നമ്മുടെ 20-ാം നൂറ്റാണ്ടിലാണ് എല്ലാ യുഗങ്ങളിലും വച്ച് ഏറ്റവും അക്രമാസക്തം, പത്തുകോടിയോളം പേരുടെ മരണത്തിനിടയാക്കിയ യുദ്ധങ്ങളാണ് ഈ കാലത്തു നടന്നത്. നമ്മുടെ കാലത്ത്, ലോകജനസംഖ്യയുടെ 97 കുറഞ്ഞത് ഒരു യുദ്ധത്തിലെങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. തന്നിമിത്തം, ലോകനേതാക്കന്മാർ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ അവർ തങ്ങളുടെ ജനങ്ങളെ ഒരു വിപത്തിനു് പിന്നാലെ മറ്റൊന്നിലേക്കു നയിച്ചിരിക്കുന്നു.
2. എല്ലാ രാഷ്ട്രങ്ങളിലും കൂടുതലായ എന്തു അക്രമം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു?
2 രാഷ്ട്രങ്ങളിലെല്ലാം അനുദിനം നടക്കുന്ന അക്രമാസക്ത കുറ്റകൃത്യങ്ങൾ കൂടെ ആ അക്രമത്തോടെല്ലാം കൂട്ടാം. ദൃഷ്ടാന്തമായി അമേരിക്കൻ ഐക്യനാടുകളിൽ തന്നെ ഓരോ വർഷവും 20,000 പേർ കൊലചെയ്യപ്പെടുന്നുണ്ട്. 80,000-ൽ പരം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടുന്നു. വേറെ അനേകം ബലാൽസംഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. ആകെയുള്ള ഭവനങ്ങളിൽ നാലിലൊന്നിൽ കൂടുതൽ ഏതെങ്കിലും തരം കുറ്റകൃത്യങ്ങൾക്കിരയാകുന്നുണ്ട്. ഒരു റിപ്പോർട്ട് ഉപസംഹരിക്കുന്ന പ്രകാരം: “നാം ഒരു ഭയങ്കര അക്രമാസക്ത സമുദായമായിത്തീർന്നിരിക്കുന്നു.”
3. ഇപ്പോൾ മനുഷ്യ കുടുംബത്തോട് ഇതിലും വലിയ ഏതക്രമം ചെയ്യാൻ കഴിയും?
3 എന്നാൽ ഇന്നത്തെ ന്യൂക്ലിയർ ആയുധങ്ങൾക്കു ചെയ്യാൻ കഴിയുന്ന അക്രമത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഇതൊന്നും ഏതുമില്ല. ഭൂമിയിലെ ഓരോ നിവാസിയേയും 12 തവണ കൊല്ലാൻ വേണ്ടത്ര ന്യൂക്ലിയർ ആയുധങ്ങളുണ്ട്! ഒരു ന്യൂക്ലിയർ യുദ്ധത്തിന്റെ ഇരകൾക്കു പ്രദാനം ചെയ്യാൻ ആധുനിക ചികിത്സാ ശാസ്ത്രത്തിനു യാതൊന്നും ഉണ്ടായിരിക്കില്ല. എന്തുകൊണ്ട്? മറ്റൊരാൾ ഇങ്ങനെ ഉത്തരം പറഞ്ഞു: “മിക്ക ഡോക്ടർമാരും നേഴ്സുകളും സാങ്കേതിക വിദഗ്ദ്ധരും കൊല്ലപ്പെടും. ആശുപത്രികൾ നശിപ്പിക്കപ്പെടും . അതുകൊണ്ട് ആരെയെങ്കിലും രക്ഷിക്കാൻ തക്ക അറിവോടും ഉപകരണങ്ങളോടും കൂടെ അധികം പേർ അവശേഷിക്കുകയില്ല.”
4, 5. (എ) നമ്മുടെ കാലത്തെ സമാധാന രാഹിത്യത്തെക്കുറിച്ച് ഒരു പ്രസിദ്ധീകരണം എന്തു പ്രസ്താവന ചെയ്തു? (ബി) ഒരു മുൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ സമാനമായി എങ്ങനെ പ്രസ്താവന ചെയ്തു?
4 നമ്മുടെ കാലത്തെ സമാധാന രാഹിത്യത്തെക്കുറിച്ച് അടുത്തകാലത്തെ ഒരു എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്ക വാർഷികപ്പുസ്തകത്തിലെ മുഖ്യ ലേഖനത്തിന്റെ ശീർഷകം “ശിഥിലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകം- ആഗോള അരാജകത്വത്തിന്റെ ഭീഷണി” എന്നായിരുന്നു. അത് ഇങ്ങനെ പ്രസ്താവിച്ചു: “1945 നു ശേഷം പുരോഗതി എങ്ങനെയും അനിവാര്യമാണെന്നും ആധുനിക ലോകത്തിന്റെ ഭാവി അടിസ്ഥാനപരമായി യോജിപ്പിന്റേയും സ്ഥിരതയുടേയും ഭാവി ആയിരിക്കുമെന്നുമുള്ള ആശയങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരുന്നു.” എന്നാൽ ആ സങ്കൽപ്പങ്ങൾ തികച്ചും വഴി തെറ്റിക്കപ്പെട്ടവ ആയിരുന്നുവെന്നു തെളിഞ്ഞിരിക്കുന്നു” എന്നു അതു പറഞ്ഞു. “പകരം സംഭവിച്ചിരിക്കുന്നതു ശാന്തമായും നിരന്തരവും നടക്കുന്ന ലോകത്തിന്റെ ശിഥിലീകരണമാണ്. ഘടനാപരവും ആത്മീയവുമായ യോജിപ്പ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത അനേകം രാജ്യങ്ങൾ. . . ഗോത്രങ്ങളും വംശങ്ങളും മത[വിഭാഗ]ങ്ങളും. . . നഗരസംഘങ്ങളും ചാവേർപടകളും ഭീകരപ്രസ്ഥാനങ്ങളും ഗറില്ലാ പ്രസ്ഥാനങ്ങളും ഇടുങ്ങിയ സ്വാർഥതാൽപര്യ സമൂഹങ്ങളുമായി പിരിഞ്ഞു പോയിരിക്കുന്നു”വെന്നു അതു കൂട്ടിച്ചേർത്തു.
5 അതുപോലെതന്നെ ഐക്യനാടുകളിലെ ഒരു ഉയർന്ന മുൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുകയുണ്ടായി: “സാർവ്വദേശീയ അസ്ഥിരതയ്ക്കിടയാക്കുന്ന ഘടകങ്ങൾ കൂടുതൽ സംഘടിതമായ സഹകരണത്തിനു ശ്രമിക്കുന്ന ശക്തികളുടെമേൽ ചരിത്രപരമായ മേൽകൈ നേടുകയാണ്. ആഗോള പ്രവണതകളെ സംബന്ധിച്ച ഏതു സ്വതന്ത്ര വിശകലനത്തിന്റേയും അനിവാര്യമായ നിഗമനം ഈ നൂറ്റാണ്ടിന്റെ ശേഷിച്ച സമയത്ത് സാമൂഹ്യ ലഹളയും രാഷ്ട്രീയാസ്വസ്ഥതയും സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്രീയ ഉരസലും കൂടുതൽ വ്യാപകമായിത്തീരാൻ കൂടുതൽ ഇടയുണ്ടെന്നുള്ളതാണ്.” അദ്ദേഹം ഇങ്ങനെ പര്യവസാനിപ്പിച്ചു: “ചുരുക്കത്തിൽ മനുഷ്യരാശിയെ അഭിമുഖീകരിക്കുന്ന ഭീഷണി. . . ആഗോള അരാജകത്വമാണ്.”
ശൂന്യാകാശത്തുനിന്നുള്ള സന്ദർശകർ
6. ശൂന്യാകാശത്തുനിന്നുള്ള സന്ദർശകർ ഇന്നത്തെ ലോകത്തെക്കുറിച്ച് നടത്തിയേക്കാവുന്ന നിരീക്ഷണങ്ങളെ ഒരു വർത്തമാന പത്രാധിപർ വർണ്ണിച്ചതെങ്ങനെ?
6 ഇതിന്റെയെല്ലാം വീക്ഷണത്തിൽ ഒരു ക്ലീവ് ലണ്ട് വർത്തമാനപ്പത്രത്തിൽ ഒരു പത്രാധിപൻ ഇങ്ങനെയെഴുതി: “അടുത്തവാരത്തിൽ ഏതെങ്കിലും വിദൂര നക്ഷത്ര പംക്തിയിൽ നിന്നു സന്ദർശകർ വന്നെത്തുകയാണെങ്കിൽ, കമ്മ്യൂണിസത്തിന്റേയോ മുതലാളിത്വത്തിന്റേയോ ശ്രേഷ്ഠത സ്ഥാപിക്കാൻ നാം നമ്മേത്തന്നെ കൊല്ലേണ്ടതുണ്ടെന്ന് നമുക്കു അവരോട് പറയാൻ കഴിയുമോ? നാം രാഷ്ട്രങ്ങളായി പിരിഞ്ഞിരിക്കുന്ന ഒരു ഗണമാണെന്നും ആ രാഷ്ട്രങ്ങൾ രക്തദാഹം പൂണ്ട കാലികമായ തകർപ്പിൽ അന്യോന്യം കൊല ചെയ്യാൻ ശപഥം ചെയ്തിരിക്കകയാണെന്നും നമുക്കു വിശദീകരിക്കാൻ കഴിയുമോ? കൂട്ടമരണത്തിന്റെ കണ്ടുപിടുത്തത്തിനു നമ്മെ സംബന്ധിച്ച് കൂടിയ മുൻഗണന ഉള്ളതുകൊണ്ട് നാം നമ്മുടെ ഗണത്തിൽപെട്ട ചിലരെ പട്ടിണിയിടുന്നുവെന്നും മറ്റു ചിലർ അപമാനത്തിലും അജ്ഞതയിലും കിടന്നുരുളുന്നുവെന്നും നമുക്കു അവരോടു എങ്ങനെ വിശദീകരിക്കാൻ കഴിയും. ആ വിദൂര നക്ഷത്ര പംക്തിയിൽനിന്നുള്ള സന്ദർശകർ തീർച്ചയായും തിരികെപോയി നമ്മെ കിരാതന്മാർ എന്നു വർണിക്കും.... നാം വലിയ കലാസൃഷ്ടികൾ നടത്തിയിട്ടുണ്ടെന്നും നീതിയിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് പ്രതിക്ഷേധിച്ചേക്കാം. അവർ സങ്കടപൂർവ്വം മന്ദസ്മിതം തൂകുകയും സ്ഫോടനങ്ങൾക്കു മുമ്പേ സ്ഥലം വിടുകയും ചെയ്യും.”
7, 8. (എ) ഏതു ശക്തരായ സന്ദർശകർ ഇപ്പോൾ മനുഷ്യവർഗ്ഗത്തെ പരിശോധിച്ചുകൊണ്ടിരിക്കുന്നു? (ബി) അവർ ഇവിടെ ഉള്ളതെന്തുകൊണ്ട്?
7 ‘തീർച്ചയായും അങ്ങനെയുള്ള പരിശോധനകൾ നടത്താൻ “ബാഹ്യാശത്തുനിന്നുള്ള സന്ദേശകർ” വരുന്നില്ല’ എന്നു ചിലർ പറഞ്ഞേക്കാം. ഭൗതിക ശൂന്യാകാശത്തുനിന്നു വരുന്നില്ല. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി വളരെ ശക്തരും അത്യന്തം ബുദ്ധിശാലികളുമായ സന്ദർശകർ, മനുഷ്യ വർഗ്ഗം അതിനോടുതന്നെയും ഭൂമിയോടും ചെയ്തുകൊണ്ടിരിക്കുന്നതിനെ സമഗ്രമായി പരിശോധിച്ചുകൊണ്ടാണിരിക്കുന്നത്. കൂടാതെ, അവർ “സ്ഫോടനങ്ങൾക്കു മുമ്പ്” ഒരു വ്യക്തമായ സന്ദേശം കൊടുക്കുന്നതിൽ ശ്രദ്ധിക്കുകയാണ്.
8 എന്നാൽ മനുഷ്യവർഗ്ഗത്തെ പരിശോധിച്ചുകൊണ്ടിരിക്കുന്ന ശക്തരായ സന്ദർശകർ ആരാണ്? അവർ ആത്മമണ്ഡലത്തിലെ ദൈവത്തിന്റെ പ്രതിനിധികളാണ്, വിശ്വസ്തരായ ദൂതന്മാരാണ്. ഭൂമിയെ പരിശോധിക്കാൻ ദൈവം അവരെ അയച്ചിരിക്കുകയാണ്. ഈ ആത്മീയ ജീവികളെക്കുറിച്ച് സങ്കീർത്തനം 103:20 പറയുന്നു: “അവന്റെ വചനത്തിന്റെ ശബ്ദം ശ്രദ്ധിച്ച് അവന്റെ വചനം നിറവേറ്റുന്ന പ്രബലശക്തിയുള്ള അവന്റെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.” ദൈവത്താൽ അയക്കപ്പെടുന്ന ഈ ശക്തരായ ദൂതന്മാരെക്കുറിച്ച് ബൈബിളിൽ മിക്കപ്പോഴും പറഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തമായി മത്തായി 25-ാം അദ്ധ്യായത്തിൽ നമ്മുടെ കാലത്തെ സംബന്ധിച്ച പ്രവചനം 31,32 വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു: “മനുഷ്യപുത്രൻ സകലദൂതന്മാരോടും കൂടെ തന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ അവൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ അവൻ ജനത്തെ തമ്മിൽ തമ്മിൽ വേർതിരിക്കും.”
9. മനുഷ്യവർഗ്ഗത്തിന്റെ ഈ പരിശോധനാസമയത്ത് യേശുക്രിസ്തു എന്തു പങ്കുവഹിക്കുന്നു?
9 ഈ “മനുഷ്യപുത്രൻ” ദൈവത്തിന്റെ മുഖ്യ പ്രതിനിധിയായ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലേക്കുള്ള അവന്റെ പുനരുത്ഥാനം മുതൽ തനിക്കു യഹോവ ഈ പ്രത്യേക നിയോഗം നൽകാൻ അവൻ കാത്തിരിക്കുകയായിരുന്നു. സങ്കീർത്തനം 110:1 അതിനെ വർണ്ണിച്ചപ്രകാരം യഹോവ അവനോട് “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു ഒരു പീഠമെന്നപോലെ വയ്ക്കുന്നതുവരെ എന്റെ വലതുഭാഗത്ത് ഇരിക്കുക” എന്നു പറഞ്ഞു. ഈ ശക്തനായ ആത്മീയ ജീവിയെ ദൈവം യുദ്ധപ്രവർത്തനത്തിന് അയക്കുന്നതിനുള്ള സമയം 1914 എന്ന വർഷത്തിൽ വന്നുവെന്നു ബൈബിൾ പ്രവചനനിവൃത്തി പ്രകടമാക്കുന്നു.
10. ദൂതന്മാർ വേർതിരിക്കൽ വേലയിൽ സഹായിക്കുമ്പോൾ അവരിൽ എത്ര പേർ ക്രിസ്തുവിനോടുകൂടെ ഉണ്ടായിരിക്കാൻ കഴിയും?
10 എന്നാൽ അവൻ ഒറ്റയ്ക്കല്ല വരുന്നത് എന്തുകൊണ്ടെന്നാൽ “സകല ദൂതന്മാരും” അവനോടുകൂടെ ഉണ്ടായിരിക്കുമെന്ന് മത്തായി 25:31 പറയുകയുണ്ടായി. എത്ര പേർ ഉണ്ടായിരിക്കാം? വെളിപ്പാട് 5:11 പറയുന്നു: “ഞാൻ കണ്ടു, [ദൈവ]സിംഹാസനത്തിനു ചുറ്റുംഅനേകം ദൂതന്മാരുടെ ഒരു ശബ്ദം ഞാൻ കേട്ടു.... അവരുടെ സംഖ്യ പതിനായിരങ്ങൾ പതിനായിരങ്ങൾ ആയിരുന്നു.” ഒരു പതിനായിരത്തെ പതിനായിരം കൊണ്ടു ഗുണിച്ചാൽ മൊത്തം പത്തുകോടി ദൂതന്മാരാണ്! എന്നിരുന്നാലും, വെളിപ്പാട് ബഹുവചനത്തിലാണ് പറയുന്നത്. “പതിനായിരങ്ങൾ പതിനായിരങ്ങൾ” ദൂതന്മാർ ദൈവത്തെ സേവിക്കുന്നു. അതു അനേകശതം ദശലക്ഷങ്ങൾ, ഒരുപക്ഷേ ശതകോടിക്കണക്കിനോ അതിലധികമോ ആയിരിക്കാൻ കഴിയും. ക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ ഈ ആത്മീയ ജീവികൾ മനുഷ്യവർഗ്ഗത്തെ രണ്ടു കൂട്ടങ്ങളായി വേർതിരിക്കാൻ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളെ സഹായിക്കുകയാണ്, ഒരു കൂട്ടം “നിത്യച്ഛേദനത്തിനും”, മറ്റേത് “നിത്യജീവനും.”—മത്തായി 25:46; മത്തായി 13:41,42. കൂടെ കാണുക.
“നിത്യസുവാർത്ത”
11. ഈ കാലത്ത് ദൂതസൈന്യങ്ങൾ പിന്താങ്ങുന്ന “നിത്യസുവാർത്ത” എന്താണ്?
11 ഈ സന്ദർശക ദൂതന്മാർ ഈ കാലത്തു ഭൂമിയിൽ പിന്താങ്ങുന്ന കേന്ദ്ര സന്ദേശം എന്താണ്? വെളിപ്പാട് 14:6 നമ്മെ അറിയിക്കുന്നു: “മറ്റൊരു ദൂതൻ മദ്ധ്യാകാശത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ വസിക്കുന്നവരോടും സകല ജനതകളോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും സദ്വർത്തമാനമായി ഘോഷിക്കാൻ അവനു നിത്യ സുവാർത്തയുണ്ടായിരുന്നു.” ഈ നിത്യ സുവാർത്ത എന്താണ്?. അതിനു നാം അന്ത്യ നാളുകളിൽ ജീവിക്കുന്നുവെന്നതിന്റെ അനേകം തെളിവുകളിൽ ഒന്നായിരിക്കുമെന്നു യേശു പറഞ്ഞ കാര്യത്തോടു ബന്ധമുണ്ട്. മത്തായി 24:14-ൽ അവൻ പ്രഖ്യാപിച്ചു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും.
12, 13. (എ) രാജ്യഭരണം എന്താണ്? (ബി) രാജ്യസന്ദേശം വാർത്തകളിൽ വച്ച് എറ്റം നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
12 ദൈവത്തിന്റെ രാജ്യം ഇപ്പോഴത്തെ മനുഷ്യ ഭരണം നീക്കം ചെയ്യപ്പെട്ട ശേഷം ഭൂമിയുടെമേൽ ഭരിക്കുന്ന സ്വർഗ്ഗീയ ഗവൺമെന്റാണ്. (ദാനീയേൽ 2:44; മത്തായി 6:9,10) അതിന്റെ രാജാവ് യേശുക്രിസ്തുവാണ്. അവന് സഹ ഭരണാധികാരികൾ ഉണ്ടായിരിക്കും.(വെളിപ്പാട് 14:1-4; 20:4) ആ രാജ്യത്തെക്കുറിച്ചാണ് ദാനിയേൽ 7:14-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “ജനങ്ങളും ദേശീയ സംഘങ്ങളും ഭാഷകളുമെല്ലാം അവനെതന്നെ സേവിക്കേണ്ടതിന് അവന് ഭരണാധിപത്യവും പ്രതാപവും രാജ്യവും കൊടുക്കപ്പെട്ടു. അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകാത്തതായി അനിശ്ചിതകാലം നിലനിൽക്കുന്നതും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും..
13 രാജ്യഭരണത്തെ സംബന്ധിച്ച സന്ദേശം ഇത്രയധികം സുവാർത്ത-വാർത്തകളിൽവച്ച് ഏറ്റവും നല്ലത്-ആയിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് ഒരു പുതിയ ലോകം, മനുഷ്യ സമുദായത്തിന്റെ ഒരു പുതിയ ചട്ടക്കൂട്-കൈവരുത്തും. ദൈവരാജ്യത്തിൻ കീഴിൽ മനുഷ്യവർഗ്ഗത്തിന് വളരെ അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതുകൊണ്ട് അന്നു ജീവിച്ചിരിക്കുന്നവരെക്കുറിച്ച് സങ്കീർത്തനം 37:11 ഇങ്ങനെ പറയുന്നു. “സൗമ്യതയുള്ളവർ തന്നെ ഭൂമിയെ കൈവശമാക്കും. അവർ തീർച്ചയായും സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” അതെ, യഹോവതന്നെ തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കും.” (സങ്കീർത്തനം 29:11) ഇന്ന് രാജ്യം സർവ്വ ഭൂമിയുടേയും പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനു മുമ്പ് “സമാധാനപ്രഭു”വിന്റെ കൈകളിലെ സ്ഥിരമായ സമാധാന ഭരണത്തിന്റെ സുവാർത്ത സകല ജനതകളിലും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതു ക്രിസ്തുവിന്റേയും ദൂതന്മാരുടേയും മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ ദൈവത്തിന്റെ ഭൗമിക ദാസന്മാർ നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്.—യെശയ്യാവ് 9:6, 7.
14. (എ) നമുക്ക് ദൈവത്തിന്റെ ഭൗമിക ദാസന്മാരെ നിശ്ചയമായി തിരിച്ചറിയാൻ കഴിയുന്ന ഒരു മാർഗ്ഗമെന്ത്? (ബി) ദൈവത്തിന്റെ പ്രകടമായ അനുഗ്രഹം അവരുടെമേൽ ഉണ്ടായിരുന്നിട്ടുള്ളതെങ്ങനെ?
14 ദൈവത്തിന്റെ ഈ ഭൗമിക ദാസന്മാർ ആരാണ്? ശരി, രാജ്യസുവാർത്തയുമായി ആളുകളെ ക്രമമായി സന്ദർശിച്ചുകൊണ്ടിരിക്കുന്നത് ആർ മാത്രമാണ്? അവർ യഹോവയുടെ സാക്ഷികളാണെന്ന് എതിരാളികൾ പോലും അംഗീകരിക്കുന്നു ഇപ്പോൾ മുപ്പതു ലക്ഷത്തിലധികം വരുന്ന ഈ രാജ്യപ്രഘോഷകരുടെ അണികൾ സത്വരം വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ വർഷം സുവാർത്തയുടെ 2,25,868 പുതിയ ശുശ്രൂഷകർ നിയമിക്കപ്പെട്ടു. ആ ഒരു വർഷത്തിൽ യഹോവയുടെ സാക്ഷികളുടെ 2461 പുതിയ സഭകൾ ഭൂവ്യാപകമായി സ്ഥാപിക്കപ്പെട്ടു. അത് ദിവസം ശരാശരി ആറിൽ കൂടുതലാണ്. ഇപ്പോൾ 208 രാജ്യങ്ങളിലായി മൊത്തം 52,177 സഭകളുണ്ട്. വാസ്തവത്തിൽ യെശയ്യാവ് 60:22-ലെ പ്രവചനത്തിന് നിവൃത്തി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. യഹോവ “അതിന്റെ സ്വന്തം സമയത്ത്” തന്റെ പ്രസംഗവേലയും കൂട്ടിച്ചേർക്കൽ വേലയും ത്വരിതപ്പെടുത്തുകയാണ്. ആ സമയം ഇപ്പോഴാണ്!
15. ഇന്ന് ജനങ്ങളെ ന്യായം വിധിക്കുന്നതിനുള്ള അടിസ്ഥാനമെന്താണ്?
15 രാജ്യഭരണ സുവാർത്തയോടുള്ള ആളുകളുടെ പ്രതികരണമാണ് അവർ “നിത്യച്ഛേദന”ത്തിനോ അല്ലെങ്കിൽ പുതിയ ലോകത്തിലെ “നിത്യജീവനോ” വേണ്ടി വേർതിരിക്കപ്പെടുമോയെന്നു തീരുമാനിക്കാനുള്ള അടിസ്ഥാനം. അനേകർ പ്രതികരിക്കുന്നത് 2 ദിനവൃത്താന്തങ്ങൾ 36:15,16-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നവർ പ്രതികരിച്ചതുപോലെയാണ്: “അവർക്ക് സഹതാപം തോന്നിയതുകൊണ്ട് . . . അവൻ അവർക്കെതിരെ വീണ്ടും വീണ്ടും തന്റെ സന്ദേശവാഹകർ മുഖാന്തരം ആളയച്ചുകൊണ്ടിരുന്നു. എന്നാൽ അവർ യഹോവയുടെ ക്രോധം വരുന്നതുവരെ സത്യദൈവത്തിന്റെ ദൂതന്മാരെ തുടർച്ചയായി പരിഹസിക്കകുയും അവന്റെ വാക്കുകളെ നിന്ദിക്കുകയും അവന്റെ പ്രവാചകന്മാരെ കളിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.” എന്നാൽ മറ്റുള്ളവർ അനുകൂലമായി പ്രതികരിക്കുകയും യഹോവയുടെ സംരക്ഷണത്തിൻ കീഴിൽ വരുകയും ചെയ്യുന്നു. “എന്നെ [യഥാർത്ഥ ജ്ഞാനത്തെ] ശ്രദ്ധിക്കുന്നവനെ സംബന്ധിച്ചാണെങ്കിൽ അവൻ സുരക്ഷിതമായി വസിക്കുകയും അനർത്ഥഭീതിയാൽ അസ്വസ്ഥനാകാതിരിക്കുകയും ചെയ്യും.” -സദൃശവാക്യങ്ങൾ 1:20,33; മത്തായി 25:34-46.
സ്വർഗ്ഗീയ സൈന്യങ്ങൾ യുദ്ധത്തിലേക്ക്
16. ദൈവം അനുസരണം കെട്ട മനുഷ്യ വർഗ്ഗത്തോട് എങ്ങനെ സംസാരിക്കും?
16 അധികം താമസിയാതെ, യഹോവയുടെ ദാസന്മാരാലുള്ള പ്രസംഗവേല അവൻ നിശ്ചയിച്ചിരിക്കുന്ന അളവോളം പൂർത്തീകരിക്കപ്പെടും. അനുസരണംകെട്ട മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ ക്ഷമ അവസാനിക്കും. മനുഷ്യവർഗ്ഗത്തോട് ദൈവം ഈ തലമുറയിൽ പറഞ്ഞുകൊണ്ടിരിക്കുന്ന സമാധാന സന്ദേശത്തിന് മാറ്റമുണ്ടാകും. പകരം ആ സമയത്ത് അവൻ അവരോട് തന്റെ കോപത്തിൽ സംസാരിക്കുകയും തന്റെ ഉഗ്രമായ അപ്രീതിയിൽ അവൻ അവരെ അസ്വസ്ഥരാക്കുകയും ചെയ്യും.” (സങ്കീർത്തനം 2:5) യഹോവതന്നെ പ്രഖ്യാപിക്കുന്നതുപോലെ, “അന്റെ തീക്ഷ്ണതയിൽ എന്റെ ക്രോധാഗ്നിയിൽ, ഞാൻ സംസാരിക്കേണ്ടിവരും.” (യെഹസ്ക്കേൽ 38:19) അപ്പോൾ അവൻ ഈ മത്സരാത്മക, നിയമരഹിത ലോകത്തിനെതിരെ യുദ്ധത്തിന് തന്റെ സ്വർഗ്ഗീയ സൈന്യങ്ങളെ നീക്കാൻ യേശുക്രിസ്തുവുന് സിഗ്നൽ കൊടുക്കും.
17. ഒരൊറ്റ ദൂതന്റെ ശക്തി പ്രകടമാക്കപ്പെട്ടതെങ്ങനെ?
17 ആ സൈന്യങ്ങൾ നിർവ്വഹിക്കുന്നതെന്തെന്ന് അശൂറിനെതിരെ പ്രവർത്തിക്കാനുള്ള ദൈവത്തിന്റെ സമയം വന്നപ്പോൾ അതിനു സംഭവിച്ചതിൽനിന്നു കാണാൻ കഴിയും രണ്ടു രാജാക്കന്മാർ 19:35 പറയുന്നു: “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശൂർ പാളയത്തിൽ ഒരു ലക്ഷത്തി എൺപത്തിഅയ്യായിരം പേരെ വെട്ടി വീഴ്ത്തി... അവരെല്ലാം ചത്ത ശവങ്ങളായി.” അതു ഒരൊറ്റ ദൂതൻ ചെയ്തതാണ്! അവരിൽപ്പെട്ട പതിനായിരങ്ങൾ പതിനായിരങ്ങൾ താമസിയാതെ നിർവ്വഹിക്കുന്നത് ഭയാവഹമായിരിക്കും.
18. ഈ വ്യവസ്ഥിയിയുടെ അവസാനത്തിലെ നാശം എത്ര സമ്പൂർണ്ണമായിരിക്കും?
18 എന്തു സംഭവിക്കുമെന്ന് യിരെമ്യാവ് 25:31-33 ഈ വാക്കുകളിൽ വർണ്ണിക്കുന്നു: “യഹോവക്ക് ജനതകളോട് ഒരു വ്യവഹാരണ്ട്. അവൻ സകല ജഡത്തെയും വ്യക്തിപരമായി ന്യായം വിധിക്കേണ്ടതാണ്. ദുഷ്ടന്മാരെ സംബന്ധിച്ചാണെങ്കിൽ, അവൻ അവരെ വാളിന് ഏൽപിക്കേണ്ടതാണ്, എന്നാണ് യഹോവയുടെ അരുളപ്പാട്. ഇതാണ് സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നത്, ‘നോക്കൂ! ഒരു ജനതയിൽ നിന്നും ഒരു ജനതയിലേക്ക് അനർത്ഥം പുറപ്പെടുന്നു. ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ നിന്നു ഒരു വലിയ കൊടുങ്കാറ്റ് ഉയർന്നുവരും. അന്നാളിൽ യഹോവയാൽ കൊല്ലപ്പെട്ടവർ ഭൂമുയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തീർച്ചയായും ഉണ്ടായിരിക്കും അവരെക്കുറിച്ച് വിലപിക്കുകയില്ല അവരെ കൂട്ടിച്ചേർക്കുകയോ കുഴിച്ചിടുകയോ ഇല്ല. അവർ ഭൂതലത്തിൽ വളം പോലെ ആയിത്തീരും.’”
19. വെളിപ്പാട് 19-ാം അദ്ധ്യായം ഏത് കൂടുതലായ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നു?
19 ഇതെല്ലാം എങ്ങനെ സാധിക്കുമെന്ന് വെളിപ്പാട് 19-ാം അദ്ധ്യായം വർണ്ണിക്കുന്നു: 14-ാം വാക്യംവർണിക്കുന്നതുപോലെ അതിന്റെ രാജാവായ യേശുക്രിസ്തു യുദ്ധത്തിലേക്കു നീങ്ങുന്നതിനാലാണത്, സ്വർഗ്ഗത്തിലെ സൈന്യങ്ങൾ അവനെ അനുഗമിക്കുന്നു. പിന്നീട് 17-ഉം 18-ഉം വാക്യങ്ങൾ പറയുന്നു: “ഞാൻ ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു കണ്ടു, അവർ മദ്ധ്യാകാശത്തിൽ പറക്കുന്ന സകല പക്ഷികളോടും ഒരു ഉറച്ച ശബ്ദത്തിൽ വിളിച്ചു പറഞ്ഞു, ഇവിടെ വരുവിൻ, രാജാക്കന്മാരുടെ മാംസളഭാഗങ്ങളും സൈന്യാധിപന്മാരുടെ മാംസളഭാഗങ്ങളും കുതിരകളുടെയും അവയടെ മേൽ ഇരിക്കുന്നവരുടെയും മാംസളഭാഗങ്ങളും സ്വതന്ത്രന്മാരുടെയും അടിമകളുടെയും ചെറിയവരുടെയും വലിയവരുടേയുമായി സകലരുടെയും മാംസളഭാഗങ്ങളും തിന്നാൻ ദൈവത്തിന്റെ വലിയ അത്താഴത്തിനു വന്നുകൂടുവിൻ.” ദൈവം തന്റെ ഭൗമിക സന്ദേശവാഹകൻമാർ മുഖാന്തരം സംസാരിച്ചപ്പോൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചതു നിമിത്തം സകല മാനുഷ സ്ഥാപനങ്ങൾക്കും നേരിടുന്ന നാശത്തെ 19 മുതൽ 21 വരെയുള്ള വാക്യങ്ങൾ വർണ്ണിക്കുന്നു.
20. ഈ ലോകം ഒരു ന്യൂക്ലിയർ വിപത്തിൽ അവസാനിക്കുവുന്നതല്ലാത്തതെന്തുകൊണ്ട്?
20 അങ്ങനെ, അക്രമാസക്തവും ശിഥിലീകരിച്ചുകൊണ്ടിരിക്കുന്നതുമായ ലോകവ്യവസ്ഥിതിയെ അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സമയം പെട്ടന്ന് ആഗതമാവുകയാണ്. എന്നാൽ അവസാനം രാഷ്ട്രങ്ങളുടെയിടയിലെ ന്യൂക്ലിയർ യുദ്ധത്താലുള്ള സ്വനാശമായിരിക്കയില്ല. അതു സംഭവിക്കുകയാണെങ്കിൽ ദുഷ്ടന്മാരോടുകൂടെ നീതിമാന്മാരും നിർമ്മൂലമാക്കപ്പെടും. ഏതായാലും, ഈ ലോകത്തിനെതിരായുള്ള ദൈവത്തിന്റെ “സ്ഫോടനങ്ങൾ” അതുപോലെയായിരിക്കാതെ ചിലരെ തെരെഞ്ഞെടുത്തായിരിക്കും. പുതിയ ലോകത്തിലേക്ക് അതിജീവിക്കുന്നവർ ഉണ്ടായിരിക്കും. സദൃശവാക്യങ്ങൾ 2:21,22 പറയുന്നതുപോലെ: “നേരുള്ളവർ ആയിരിക്കും ഭൂമിയിൽ വസിക്കുന്നത്, അതിൽ അവശേഷിക്കുന്നത് നിഷ്ക്കളങ്കന്മാരായിരിക്കും. ദുഷ്ടന്മാരെ സംബന്ധിച്ചാണെങ്കിൽ, അവർ ഭൂമിയിൽ നിന്നുതന്നെ ഛേദിക്കപ്പെടും; വഞ്ചകരെസംബന്ധിച്ചാണെങ്കിൽ അവർ അതിൽനിന്നു പറിച്ച് നീക്കപ്പെടും.”
21. നമ്മുടെ അടുത്ത ലേഖനത്തിൽ ഏത് കൂടുതലായ ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?
21 അത്തരം ഭൂവ്യാപക നാശം ആസന്നമായിരിക്കുന്ന ഒരു അവസ്ഥയിൽ ഈ ലോകം എത്തിയിരിക്കുന്നതെന്തുകൊണ്ട്? ഈ വ്യവസ്ഥിതിയെ രക്ഷിക്കാൻ കഴിയത്തക്കവണ്ണം ലോകനേതാക്കന്മാരുടെ ഇപ്പോഴത്തെ സമാധാനശ്രമങ്ങൾ വിജയിക്കാനുള്ള സാദ്ധ്യതയുണ്ടോ? പുതിയ ലോകത്തിലേക്ക് അതിജീവിച്ച് തുടർന്നു ജീവിക്കുന്ന “നേരുള്ളവരിലും” “നിഷ്ക്കളങ്കരിലും” ഉൾപ്പെടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ സകല മനുഷ്യ ചരിത്രത്തിലും വച്ച് അതിപ്രധാനമായ ഈ കാലത്ത് നാം എങ്ങനെ നടക്കണം? നമ്മുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ വിശേഷിച്ച് നമ്മുടെ നാളിൽ സമാധാനരാഹിത്യം എങ്ങനെ പ്രകടമാണ്?
◻ ഇന്ന് മനുഷ്യവർഗ്ഗത്തെ വേർതിരിക്കുന്നതിൽ ദൂതസൈന്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ രാജ്യ സന്ദേശം “നിത്യസുവാർത്ത” ആയിരിക്കുന്നതെങ്ങനെ?
◻ ജനങ്ങൾ ജീവനോ മരണത്തിനോ ഏതടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടും?
[13-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ വേല ദൂത സൈന്യങ്ങളാൽ പിന്താങ്ങപ്പെടുന്നു