-
നാലു കുതിരസവാരിക്കാർ ആരാണ്?വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 3
-
-
വെള്ളക്കുതിരയുടെ സവാരിക്കാരൻ
ദർശനം തുടങ്ങുന്നത് ഇങ്ങനെയാണ്: “പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു. സമ്പൂർണമായി കീഴടക്കാൻവേണ്ടി, അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.”—വെളിപാട് 6:2.
വെള്ളക്കുതിരയുടെ സവാരിക്കാരൻ ആരാണ്? അദ്ദേഹത്തെക്കുറിച്ചുള്ള സൂചന വെളിപാട് പുസ്തകംതന്നെ നൽകുന്നു. ഈ സ്വർഗീയ സാരഥിയെ തിരിച്ചറിയിക്കുന്നത് “ദൈവവചനം” എന്ന പേരിലാണ്. (വെളിപാട് 19:11-13) വചനം എന്ന ആ പേര് ദൈവത്തിന്റെ വക്താവായി പ്രവർത്തിക്കുന്ന യേശുക്രിസ്തുവിന്റേതാണ്. (യോഹന്നാൻ 1:1, 14) ഇതിനു പുറമേ “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” എന്നും “വിശ്വസ്തനും സത്യവാനും” എന്നും യേശുവിനെ വിളിച്ചിരിക്കുന്നു. (വെളിപാട് 19:11, 16) വ്യക്തമായും, ജയശാലിയായ രാജാവെന്ന നിലയിൽ പ്രവർത്തിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ തനിക്കു ലഭിച്ച അധികാരം യേശു ഒരിക്കലും ദുർവിനിയോഗം ചെയ്യുന്നില്ല. പക്ഷേ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നു.
സമ്പൂർണമായി കീഴടക്കാനുള്ള അധികാരം യേശുവിനു നൽകിയത് ആരാണ്? (വെളിപാട് 6:2) ‘പുരാതനംകാലംമുതലേ’ ദൈവമായ യഹോവയിൽനിന്ന്,a ‘മനുഷ്യപുത്രനോടു’ സദൃശ്യനായ മിശിഹയ്ക്ക്“ആധിപത്യവും ബഹുമതിയും രാജ്യവും” ലഭിക്കുന്നതായി ദാനിയേൽ പ്രവാചകൻ ഒരു ദർശനത്തിൽ കണ്ടു. (ദാനിയേൽ 7:13, 14) അതായത്, യേശുവിന് ഭരിക്കാനും നീതി നടപ്പിലാക്കാനും ഉള്ള അധികാരവും അവകാശവും നൽകിയിരിക്കുന്നത് സർവശക്തനായ ദൈവമാണ്. ദൈവപുത്രൻ നീതിയോടെ നടത്തുന്ന യുദ്ധത്തെ ചിത്രീകരിക്കാൻ വെള്ളക്കുതിരയെ ഉപയോഗിച്ചിരിക്കുന്നതു തികച്ചും ഉചിതമാണ്. കാരണം ബൈബിൾ പലപ്പോഴും നീതിയെ കുറിക്കാൻ വെള്ള നിറം ഉപയോഗിച്ചിട്ടുണ്ട്.—വെളിപാട് 3:4; 7:9, 13, 14.
കുതിരക്കാർ അവരുടെ സവാരി തുടങ്ങിയത് എപ്പോഴാണ്? ആദ്യത്തെ സവാരിക്കാരനായ യേശു യാത്ര ആരംഭിച്ചത് തനിക്കു രാജകിരീടം ലഭിച്ചപ്പോഴാണ്. (വെളിപാട് 6:2) എപ്പോഴാണ് യേശു സ്വർഗത്തിൽ രാജാവായി അവരോധിക്കപ്പെട്ടത്? മരിച്ച് സ്വർഗത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നില്ല അത്. അതു കഴിഞ്ഞും കാത്തിരിപ്പിന്റെ ഒരു കാലഘട്ടം യേശുവിനുണ്ടായിരുന്നെന്ന് ബൈബിൾ പറയുന്നു. (എബ്രായർ 10:12, 13) ആ കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്നും താൻ സ്വർഗത്തിൽ എപ്പോൾ ഭരണം ആരംഭിക്കുമെന്നും തിരിച്ചറിയാനുള്ള ചില അടയാളങ്ങൾ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയിരുന്നു. തന്റെ ഭരണം തുടങ്ങുന്ന സമയത്ത് ലോകാവസ്ഥകൾ അങ്ങേയറ്റം വഷളാകുന്നതിലേക്കു നയിക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞു. യുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി എന്നിവ അവയിൽ ചിലതാണ്. (മത്തായി 24:3, 7; ലൂക്കോസ് 21:10, 11) 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ‘അവസാനകാലം’ എന്നു ബൈബിൾ വിളിക്കുന്ന പ്രശ്നപൂരിതമായ ആ യുഗത്തിലേക്കു മാനവകുടുംബം പ്രവേശിച്ചതായി തെളിഞ്ഞു.—2 തിമൊഥെയൊസ് 3:1-5.
1914-ൽ യേശു രാജാവായിട്ടും ലോകാവസ്ഥകൾ മെച്ചപ്പെടാതെ ഇത്ര മോശമായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, യേശു ഭരണം തുടങ്ങിയത് സ്വർഗത്തിലാണ്, ഭൂമിയിലല്ല. യേശു ഭരണം തുടങ്ങിയപ്പോൾ സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി, മീഖായേൽ എന്നു പേരുള്ള പുതിയ രാജാവായ യേശു സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു തള്ളിയിട്ടു. (വെളിപാട് 12:7-9, 12) അപ്പോൾമുതൽ അവരുടെ പ്രവർത്തനമണ്ഡലം ഭൂമിയിൽ മാത്രമായി ഒതുങ്ങി. തന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് സാത്താൻ അതിക്രോധത്തോടെ പ്രവർത്തിക്കുന്നു. എന്നാൽ താമസിയാതെ സാത്താനെ ഭൂമിയിൽനിന്ന് നീക്കം ചെയ്യും, അങ്ങനെ ദൈവത്തിന്റെ ഉദ്ദേശ്യം ഭൂമിയിൽ നിറവേറും. (മത്തായി 6:10) നമ്മൾ ജീവിക്കുന്നതു പ്രശ്നപൂരിതമായ ‘അവസാനകാലത്ത്’ തന്നെയാണെന്നു മനസ്സിലാക്കാൻ മറ്റു മൂന്നു കുതിരസവാരിക്കാർ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യത്തെ കുതിരസവാരിക്കാരൻ ഒരു വ്യക്തിയെയാണ് ചിത്രീകരിക്കുന്നത്. എന്നാൽ മറ്റു മൂന്നു പേർ മാനവകുടുംബത്തെ വ്യാപകമായി ബാധിക്കുന്ന ലോകസാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
-
-
നാലു കുതിരസവാരിക്കാർ ആരാണ്?വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 3
-
-
തൊട്ടുമുന്നിൽ ഒരു ശുഭഭാവി!
ഇപ്പോഴുള്ള പ്രശ്നങ്ങൾ പെട്ടെന്നുതന്നെ അവസാനിക്കും. ഓർക്കുക, 1914-ൽ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കിക്കൊണ്ട്, “കീഴടക്കാൻ” യേശു പുറപ്പെട്ടു. എന്നാൽ യേശു തന്റെ കീഴടക്കൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. (വെളിപാട് 6:2; 12:9, 12) പെട്ടെന്നുതന്നെ അർമഗെദോൻ യുദ്ധത്തിൽ യേശു സാത്താന്റെ ദുഷിച്ച സ്വാധീനം നീക്കം ചെയ്യും, അവനെ പിന്തുണയ്ക്കുന്ന മനുഷ്യരെ നശിപ്പിക്കും. (വെളിപാട് 20:1-3) യേശു മൂന്നു കുതിരസവാരിക്കാരുടെ ഓട്ടം അവസാനിപ്പിക്കുക മാത്രമല്ല അവർ വരുത്തിവെച്ച നാശനഷ്ടങ്ങൾ നികത്തുകയും ചെയ്യും. എങ്ങനെ? ബൈബിൾ നൽകുന്ന വാഗ്ദാനം ശ്രദ്ധിക്കുക.
-