വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഒരു ബഹുജന മഹാപുരുഷാരം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • അധ്യായം 20

      ഒരു ബഹുജന മഹാപു​രു​ഷാ​രം

      1. നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​ര​ത്തി​ന്റെ മുദ്ര​യി​ടൽ വർണി​ച്ച​ശേഷം മററ്‌ ഏതു കൂട്ടത്തെ യോഹ​ന്നാൻ കാണുന്നു?

      നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​ര​ത്തി​ന്റെ മുദ്ര​യി​ടൽ വർണിച്ച ശേഷം എല്ലാ തിരു​വെ​ഴു​ത്തി​ലും​വെച്ച്‌ ഏററം പുളക​പ്ര​ദ​മായ വെളി​പാ​ടു​ക​ളി​ലൊന്ന്‌ യോഹ​ന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു. “ഇതിന്റെ ശേഷം സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉളളതാ​യി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം വെളള​നി​ല​യങ്കി ധരിച്ചു കയ്യിൽ കുരു​ത്തോ​ല​യു​മാ​യി സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ നില്‌ക്കു​ന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു​കൊണ്ട്‌ അതു റിപ്പോർട്ടു​ചെ​യ്യു​ക​യിൽ അവന്റെ ഹൃദയം ആനന്ദം​കൊ​ണ്ടു തുളളി​യി​ട്ടു​ണ്ടാ​കണം. (വെളി​പ്പാ​ടു 7:9) അതെ, നാലു കാററു​ക​ളു​ടെ പിടി​ച്ചു​നിർത്തൽ, ആത്മീയ ഇസ്രാ​യേ​ലി​ന്റെ 1,44,000 അംഗങ്ങൾക്കു പുറമേ മറെറാ​രു കൂട്ടത്തി​ന്റെ രക്ഷക്ക്‌ അവസരം നൽകുന്നു; പല ഭാഷക്കാ​ര​ട​ങ്ങിയ ഒരു സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ തന്നെ.a—വെളി​പ്പാ​ടു 7:1.

      2. ലൗകിക ഭാഷ്യ​കാ​രൻമാർ മഹാപു​രു​ഷാ​രത്തെ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ, കഴിഞ്ഞ​കാ​ലത്തു ബൈബിൾ വിദ്യാർഥി​കൾപോ​ലും ഈ കൂട്ടത്തെ എങ്ങനെ വീക്ഷിച്ചു?

      2 ലൗകിക ഭാഷ്യ​കാ​രൻമാർ, ഈ മഹാപു​രു​ഷാ​രത്തെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത ജഡിക യഹൂ​ദേ​തരർ അല്ലെങ്കിൽ സ്വർഗ​ത്തിൽ പോകാ​നു​ളള ക്രിസ്‌തീയ രക്തസാ​ക്ഷി​കൾ ആണെന്നു വ്യാഖ്യാ​നി​ച്ചി​രി​ക്കു​ന്നു. ബൈബിൾ വിദ്യാർഥി​കൾ പോലും കഴിഞ്ഞ​കാ​ലത്ത്‌ ഇവരെ ഒരു രണ്ടാം സ്വർഗീയ വർഗമാ​യി കണക്കാ​ക്കു​ക​യു​ണ്ടാ​യി, 1886-ൽ വേദാ​ധ്യ​യന പത്രിക 1-ാം വാല്യ​ത്തിൽ, യുഗങ്ങ​ളു​ടെ ദൈവിക നിർണ​യ​ത്തിൽ കുറി​ക്കൊ​ണ്ടി​രു​ന്ന​പ്ര​കാ​രം തന്നെ: “അവർക്കു സിംഹാ​സ​ന​മാ​കുന്ന സമ്മാന​വും ദിവ്യ​സ്വ​ഭാ​വ​വും നഷ്ടമാ​കു​ന്നു, എന്നാൽ ഒടുവിൽ ദിവ്യ​സ്വ​ഭാ​വ​ത്തെ​ക്കാൾ താണ ഒരു നിരയി​ലേക്ക്‌ ആത്മജീ​വി​ക​ളെന്ന നിലയിൽ ജനനം പ്രാപി​ക്കും. ഇവർ യഥാർഥ​ത്തിൽ പ്രതി​ഷ്‌ഠി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും തങ്ങളുടെ ജീവിതം ബലിയാ​യി വെച്ചു​കൊ​ടു​ക്കാൻ അവർ പരാജ​യ​പ്പെ​ടുന്ന അളവോ​ളം ലോക​ത്തി​ന്റെ ആത്മാവ്‌ അവരെ കീഴട​ക്കി​യി​രി​ക്കു​ന്നു.” പിന്നീട്‌ 1930-ൽ ആ ആശയം പ്രകാശം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌ത​ക​ത്തിൽ പ്രകട​മാ​ക്ക​പ്പെട്ടു: “ഈ മഹാപു​രു​ഷാ​രം ആയിത്തീ​രു​ന്നവർ കർത്താ​വി​നു​വേണ്ടി തീക്ഷ്‌ണ​ത​യു​ളള സാക്ഷികൾ ആയിത്തീ​രാ​നു​ളള ക്ഷണത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു.” അവർ സത്യത്തി​ന്റെ പരിജ്ഞാ​ന​മു​ള​ള​വ​രെ​ങ്കി​ലും അതു പ്രസം​ഗി​ക്കു​വാൻ ഒന്നും ചെയ്യാ​തി​രുന്ന സ്വയനീ​തി​ക്കാ​രു​ടെ ഒരു സംഘമാ​യി വർണി​ക്ക​പ്പെട്ടു. അവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ വാഴു​ന്ന​തിൽ പങ്കെടു​ക്കു​ക​യി​ല്ലാത്ത ഒരു രണ്ടാം വർഗമാ​യി സ്വർഗ​ത്തിൽ എത്തേണ്ടി​യി​രു​ന്നു.

      3. (എ) പ്രസം​ഗ​വേ​ല​യിൽ പിന്നീടു ശുഷ്‌കാ​ന്തി​യു​ള​ള​വ​രാ​യി​ത്തീർന്ന ചില നീതി​പ്ര​കൃ​തർക്ക്‌ ഏതു പ്രത്യാശ നീട്ടി​ക്കൊ​ടു​ക്ക​പ്പെട്ടു? (ബി) ദ വാച്ച്‌ടവർ 1923-ൽ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച ഉപമ എങ്ങനെ വിശദീ​ക​രി​ച്ചു?

      3 എന്നിരു​ന്നാ​ലും, പിൽക്കാ​ലത്തു പ്രസം​ഗ​വേ​ല​യിൽ അത്യന്തം ശുഷ്‌കാ​ന്തി​യു​ള​ളവർ ആയിത്തീർന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ മററു കൂട്ടാ​ളി​കൾ ഉണ്ടായി​രു​ന്നു. അവർക്കു സ്വർഗ​ത്തിൽ പോകാ​നു​ളള പ്രതീ​ക്ഷകൾ ഇല്ലായി​രു​ന്നു. വാസ്‌ത​വ​ത്തിൽ, അവരുടെ പ്രത്യാശ യഹോ​വ​യു​ടെ ജനം 1918 മുതൽ 1922 വരെ വിശേ​ഷ​വൽക്ക​രിച്ച ഒരു പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വിഷയ​ത്തോ​ടു ചേർച്ച​യിൽ ആയിരു​ന്നു. ആദിമ​രൂ​പ​ത്തിൽ, ഇത്‌ “ലോകം അവസാ​നി​ച്ചി​രി​ക്കു​ന്നു—ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്കു​ക​യില്ല” എന്നതാ​യി​രു​ന്നു.b അതിനു​ശേഷം ഉടനെ 1923 ഒക്‌ടോ​ബർ 15-ലെ വാച്ച്‌ ടവർ മാസിക ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച യേശു​വി​ന്റെ ഉപമ വിശദീ​ക​രി​ച്ചു (മത്തായി 25:31-46), ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ചെമ്മരി​യാ​ടു​കൾ ജനതക​ളി​ലെ എല്ലാ ആളുക​ളെ​യും, യേശു​ക്രി​സ്‌തു​വി​നെ കർത്താ​വാ​യി മനസ്സിൽ അംഗീ​ക​രി​ക്കു​ന്ന​വ​രും അവന്റെ വാഴ്‌ച​യിൻകീ​ഴിൽ നല്ലകാ​ല​ത്തി​നാ​യി പ്രത്യാ​ശ​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ന്ന​വ​രും ആയ നീതി​പ്ര​കൃ​ത​മു​ള​ള​വരെ പ്രതി​നി​ധാ​നം ചെയ്യുന്നു, ആത്മജനനം പ്രാപി​ച്ച​വ​രെയല്ല.”

      4. ഭൗമിക വർഗത്തെ സംബന്ധിച്ച വെളിച്ചം 1931-ൽ കൂടുതൽ ശോഭി​ച്ച​തെ​ങ്ങനെ? 1932-ൽ? 1934-ൽ?

      4 കുറച്ചു വർഷങ്ങൾക്കു​ശേഷം, 1931-ൽ സംസ്ഥാ​പനം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌തകം എസെക്കി​യേൽ 9-ാം അധ്യായം ചർച്ച​ചെ​യ്‌തു. ലോകാ​വ​സാ​ന​ത്തിൽ സംരക്ഷ​ണ​ത്തി​നാ​യി നെററി​യിൽ അടയാ​ള​മി​ട​പ്പെ​ടുന്ന വ്യക്തി​കളെ മേൽപ്പറഞ്ഞ ഉപമയി​ലെ ചെമ്മരി​യാ​ടു​ക​ളാ​യി തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടു​തന്നെ. വ്യാജ​മ​ത​ഭ​ക്തരെ നശിപ്പി​ക്കു​ന്ന​തിൽ യേഹു​വി​ന്റെ തീക്ഷ്‌ണത കാണാൻ അഭിഷിക്ത ഇസ്രാ​യേല്യ രാജാ​വായ യേഹു​വി​നോ​ടൊ​ത്തു രഥത്തിൽ കയറി​പ്പോയ ഇസ്രാ​യേ​ല്യേ​ത​ര​നായ യോനാ​ദാ​ബി​ന്റെ നേരായ ഹൃദയ​ഭാ​വം 1932-ൽ പ്രകാ​ശനം ചെയ്‌ത സംസ്ഥാ​പനം മൂന്നാം പുസ്‌തകം വർണിച്ചു. (2 രാജാ​ക്കൻമാർ 10:15-17) ആ പുസ്‌തകം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “യേഹൂ​വേല [യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ ഘോഷി​ക്കൽ] പുരോ​ഗ​മി​ക്കുന്ന ഇക്കാലത്ത്‌, സൻമന​സ്സു​ള​ള​വ​രും സാത്താന്റെ സ്ഥാപന​ത്തോ​ടു യോജി​പ്പി​ല്ലാ​ത്ത​വ​രും നീതി​യു​ടെ പക്ഷത്തു തങ്ങളുടെ നിലപാ​ടു സ്വീക​രി​ക്കു​ന്ന​വ​രും അർമ​ഗെ​ദോ​ന്റെ സമയത്ത്‌ ആ പ്രതി​സ​ന്ധി​യി​ലൂ​ടെ കർത്താ​വി​നാൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രും ഭൂമി​യി​ലെ നിത്യ​ജീ​വൻ നൽക​പ്പെ​ടു​ന്ന​വ​രു​മായ ഭൂമി​യി​ലു​ളള ജനവർഗത്തെ യോനാ​ദാബ്‌ പ്രതി​നി​ധാ​നം ചെയ്‌തു, അഥവാ മുൻനി​ഴ​ലാ​ക്കി. ഇവർ ‘ചെമ്മരി​യാ​ടു’വർഗം ആയിത്തീ​രു​ന്നു.” ഭൗമിക പ്രത്യാ​ശ​യു​ളള ഈ ക്രിസ്‌ത്യാ​നി​കൾ യഹോ​വക്കു സമർപ്പി​ക്ക​ണ​മെ​ന്നും സ്‌നാ​പ​ന​മേൽക്ക​ണ​മെ​ന്നും 1934-ൽ ദ വാച്ച്‌ടവർ വ്യക്തമാ​ക്കി. ഈ ഭൗമിക വർഗ​ത്തെ​ക്കു​റി​ച്ചു​ളള പ്രകാശം എന്നത്തേ​തി​ലും അധികം ശോഭി​ക്കു​ക​യാ​യി​രു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 4:18.

      5. (എ) മഹാപു​രു​ഷാ​ര​ത്തി​ന്റെ ഏതു തിരി​ച്ച​റി​യി​ക്കൽ 1935-ൽ നടത്ത​പ്പെട്ടു? (ബി) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നവർ എഴു​ന്നേ​ററു നിൽക്കാൻ 1935-ൽ ജെ. എഫ്‌. റതർഫോർഡ്‌ സമ്മേളി​ത​രോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ എന്തു സംഭവി​ച്ചു?

      5 വെളി​പ്പാ​ടു 7:9-17-ന്റെ ഗ്രാഹ്യം അതിന്റെ സകല തിളക്ക​ത്തോ​ടും​കൂ​ടെ ഇപ്പോൾ ഉദിക്കാൻ പോക​യാ​യി​രു​ന്നു! (സങ്കീർത്തനം 97:11) യു.എസ്‌.എ.യിലെ വാഷി​ങ്‌ടൻ ഡി.സി.യിൽ 1935 മേയ്‌ 30 മുതൽ ജൂൺ 3 വരെ നടത്താൻ പട്ടിക​പ്പെ​ടു​ത്തിയ ഒരു കൺ​വെൻ​ഷൻ, യോനാ​ദാ​ബി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​വർക്ക്‌ “ഒരു യഥാർഥ ആശ്വാ​സ​വും പ്രയോ​ജ​ന​വും” ആയിരി​ക്കു​മെന്ന പ്രത്യാശ വീക്ഷാ​ഗോ​പു​രം മാസിക ആവർത്തി​ച്ച പ്രകട​മാ​ക്കി​യി​രു​ന്നു. അത്‌ അപ്രകാ​ര​മെന്നു തെളിഞ്ഞു! ഏതാണ്ട്‌ 20,000 വരുന്ന സമ്മേളി​ത​രോ​ടു വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ “മഹാപു​രു​ഷാ​രം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി നടത്തിയ പുളക​പ്ര​ദ​മായ പ്രസം​ഗ​ത്തിൽ ആധുനിക നാളിലെ വേറെ ആടുക​ളും വെളി​പ്പാ​ടു 7:9-ലെ മഹാപു​രു​ഷാ​ര​വും ഒന്നുത​ന്നെ​യാ​ണെ​ന്നു​ള​ള​തി​ന്റെ തിരു​വെ​ഴു​ത്തു​പ​ര​മായ തെളിവു നൽകി. ഈ പ്രസം​ഗ​ത്തി​ന്റെ പാരമ്യ​ത്തിൽ പ്രസം​ഗകൻ “ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷ​യു​ളള എല്ലാവ​രും ദയവായി എഴു​ന്നേ​റ​റു​നിൽക്കു​മോ?” എന്നു ചോദി​ച്ചു. സദസ്സിന്റെ അധിക​പ​ങ്കും എഴു​ന്നേ​ററു നിൽക്കു​മ്പോൾ പ്രസി​ഡൻറ്‌ പ്രഖ്യാ​പി​ച്ചു: “നോക്കൂ! മഹാപു​രു​ഷാ​രം!” ഒരു നിശബ്ദ​ത​ക്കു​ശേഷം ഇടിമു​ഴ​ക്കം​പോ​ലെ കരഘോ​ഷ​മു​ണ്ടാ​യി. യോഹ​ന്നാൻവർഗ​വും യോനാ​ദാബ്‌ സമൂഹ​വും എത്ര ഹർഷോൻമ​ത്ത​രാ​യി! അടുത്ത ദിവസം 840 പുതിയ സാക്ഷികൾ സ്‌നാ​പ​ന​പ്പെ​ടു​ത്ത​പ്പെട്ടു, ഇവരിൽ അധിക​പ​ങ്കും മഹാപു​രു​ഷാ​ര​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ ആയിരു​ന്നു.

      മഹാപു​രു​ഷാ​ര​ത്തി​ന്റെ താദാ​ത്മ്യം സ്ഥിരീ​ക​രി​ക്കൽ

      6. (എ) മഹാപു​രു​ഷാ​രം ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ സമൂഹ​മാ​ണെന്നു നമുക്കു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) മഹാപു​രു​ഷാ​ര​ത്തി​ന്റെ വെളള അങ്കികൾ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

      6 ദൈവ​ത്തി​ന്റെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഈ സമൂഹ​മാ​ണു മഹാപു​രു​ഷാ​ര​മെന്നു നമുക്ക്‌ എങ്ങനെ വളരെ ഉറപ്പിച്ചു പറയാൻ കഴിയും? മുമ്പ്‌, “സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു . . . ദൈവ​ത്തി​ന്നാ​യി വിലെക്കു വാങ്ങ”പ്പെട്ട സ്വർഗീയ സംഘത്തെ യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടിരു​ന്നു. (വെളി​പ്പാ​ടു 5:9, 10) മഹാപു​രു​ഷാ​ര​ത്തി​നു സമാന​മായ ഒരു ഉത്ഭവമാ​ണു​ള​ളത്‌, എന്നാൽ ഒരു വ്യത്യസ്‌ത ഭാഗ​ധേ​യ​വും. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവരുടെ സംഖ്യ മുൻനി​ശ്ചി​തമല്ല. എത്ര​പേ​രു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഒരു മനുഷ്യ​നും മുൻകൂ​ട്ടി പറയാൻ കഴിയില്ല. അവരുടെ അങ്കികൾ കുഞ്ഞാ​ടി​ന്റെ രക്തത്തിൽ അലക്കി വെളു​പ്പി​ക്ക​പ്പെ​ടു​ന്നു, യേശു​വി​ന്റെ യാഗത്തി​ലു​ളള തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ അവർക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ നീതി​യു​ളള ഒരു നില ഉണ്ടെന്നു​ള​ള​തി​നെ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തു​തന്നെ. (വെളി​പ്പാ​ടു 7:14) തങ്ങളുടെ രാജാ​വെന്ന നിലയിൽ മിശി​ഹാ​യെ വാഴ്‌ത്തി​ക്കൊണ്ട്‌ അവർ കുരു​ത്തോല വീശു​ക​യും ചെയ്യുന്നു.

      7, 8. (എ) കുരു​ത്തോല വീശൽ നിസ്സം​ശ​യ​മാ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ ഏതു സംഭവങ്ങൾ ഓർമി​പ്പി​ച്ചു? (ബി) മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ കുരു​ത്തോല വീശു​ന്നു​വെന്ന വസ്‌തു​ത​യു​ടെ പ്രാധാ​ന്യം എന്താണ്‌?

      7 യോഹ​ന്നാൻ ഈ ദർശന​ത്തിൽ നോക്കി​ക്കൊ​ണ്ടി​രി​ക്കെ, അവന്റെ ചിന്തകൾ 60 വർഷം മുമ്പത്തെ യേശു​വി​ന്റെ ഭൂമി​യി​ലെ അവസാന ആഴ്‌ച​യി​ലേക്കു പോയി​ട്ടു​ണ്ടാ​കണം. യേശു​വി​നെ യെരു​ശ​ലേ​മി​ലേക്കു സ്വാഗതം ചെയ്യാൻ പൊ.യു. 33, നീസാൻ 9-നു ജനക്കൂട്ടം തടിച്ചു​കൂ​ടി​യ​പ്പോൾ അവർ “ഈത്തപ്പ​ന​യു​ടെ കുരു​ത്തോല എടുത്തും​കൊ​ണ്ടു അവനെ എതി​രേ​ല്‌പാൻ ചെന്നു: ഹോശന്നാ, യിസ്രാ​യേ​ലി​ന്റെ രാജാ​വാ​യി കർത്താ​വി​ന്റെ നാമത്തിൽ വരുന്നവൻ വാഴ്‌ത്ത​പ്പെ​ട്ടവൻ എന്നു ആർത്തു.” (യോഹ​ന്നാൻ 12:12, 13) അതു​പോ​ലെ​തന്നെ, മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗത്തെ കുരു​ത്തോ​ല​വീ​ശ​ലും ആർപ്പു​വി​ളി​യും യഹോ​വ​യു​ടെ നിയമി​ത​രാ​ജാ​വെന്ന നിലയിൽ യേശു​വി​നെ അംഗീ​ക​രി​ക്കു​ന്ന​തി​ലു​ളള അവരുടെ അളവററ സന്തോഷം പ്രകട​മാ​ക്കു​ന്നു.

      8 നിസ്സം​ശ​യ​മാ​യും, കുരു​ത്തോ​ല​ക​ളും ആർപ്പു​വി​ളി​യും പുരാതന ഇസ്രാ​യേ​ല്യ​രു​ടെ കൂടാ​ര​പ്പെ​രു​ന്നാ​ളി​നെ​ക്കു​റി​ച്ചും യോഹ​ന്നാ​നെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ഈ ഉത്സവത്തി​നാ​യി യഹോവ ഇപ്രകാ​രം കൽപ്പിച്ചു: “ആദ്യദി​വസം ഭംഗി​യു​ളള വൃക്ഷങ്ങ​ളു​ടെ ഫലവും ഈത്തപ്പ​ന​യു​ടെ കുരു​ത്തോ​ല​യും തഴെച്ചി​രി​ക്കുന്ന വൃക്ഷങ്ങ​ളു​ടെ കൊമ്പും ആററല​രി​യും എടുത്തു​കൊ​ണ്ടു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ ഏഴു ദിവസം സന്തോ​ഷി​ക്കേണം.” കുരു​ത്തോ​ലകൾ സന്തോ​ഷ​ത്തി​ന്റെ ഒരു അടയാ​ള​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. താത്‌കാ​ലിക കൂടാ​രങ്ങൾ, യഹോവ ഈജി​പ്‌റ​റിൽനി​ന്നു തന്റെ ജനത്തെ രക്ഷിച്ചു മരുഭൂ​മി​യിൽ കൂടാ​ര​ങ്ങ​ളിൽ വസിക്കാൻ ഇടയാ​ക്കി​യെ​ന്നു​ള​ള​തി​ന്റെ ഒരു സ്‌മര​ണ​യാ​യി​രു​ന്നു. “പരദേ​ശി​യും അനാഥ​നും വിധവ​യും” ഈ ഉത്സവത്തിൽ പങ്കുപ​റ​റി​യി​രു​ന്നു. മുഴു ഇസ്രാ​യേ​ലും “സന്തോ​ഷി​ക്കേണ”മായി​രു​ന്നു.—ലേവ്യ​പു​സ്‌തകം 23:40; ആവർത്ത​ന​പു​സ്‌തകം 16:13-15.

      9. ഏതു സന്തോ​ഷ​ക​ര​മായ ആർത്തു​വി​ളി​യിൽ മഹാപു​രു​ഷാ​രം ചേരുന്നു?

      9 അപ്പോൾ, ആത്മീയ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലെ​ങ്കി​ലും മഹാപു​രു​ഷാ​രം കുരു​ത്തോല വീശു​ന്നത്‌ ഉചിത​മാ​യി​രു​ന്നു, എന്തെന്നാൽ സന്തോ​ഷ​ത്തോ​ടും നന്ദി​യോ​ടും​കൂ​ടെ അവർ രക്ഷയും വിജയ​വും ദൈവ​ത്തിൽനി​ന്നും കുഞ്ഞാ​ടിൽനി​ന്നും വരുന്ന​താ​യി കണക്കാ​ക്കു​ന്നു. യോഹ​ന്നാൻ ഇവിടെ നിരീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ: “രക്ഷ എന്നുള​ളതു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നായ നമ്മുടെ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും ദാനം എന്നു അവർ അത്യു​ച്ച​ത്തിൽ ആർത്തു​കൊ​ണ്ടി​രു​ന്നു.” (വെളി​പ്പാ​ടു 7:10) അവർ എല്ലാ ജനവർഗ​ങ്ങ​ളിൽ നിന്നും വേർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെങ്കി​ലും മഹാപു​രു​ഷാ​രം “അത്യു​ച്ച​ത്തിൽ” ഏകസ്വ​ര​ത്തിൽ ആർത്തു​വി​ളി​ക്കു​ന്നു. അവരുടെ രാഷ്‌ട്ര​ങ്ങ​ളും ഭാഷക​ളും പലതാ​യി​ട്ടു​പോ​ലും അവർക്ക്‌ ഇതെങ്ങനെ ചെയ്യാൻ കഴിയു​ന്നു?

      10. രാഷ്‌ട്ര​ങ്ങ​ളു​ടെ​യും ഭാഷക​ളു​ടെ​യും ഭിന്നത​യു​ണ്ടാ​യി​രു​ന്നി​ട്ടും മഹാപു​രു​ഷാ​ര​ത്തിന്‌ “അത്യു​ച്ചത്തി”ൽ ഒററ​ക്കെ​ട്ടാ​യി ആർത്തു വിളി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

      10 ഈ മഹാപു​രു​ഷാ​രം ഇന്നു ഭൂമി​യി​ലു​ളള യഥാർഥ​ത്തിൽ ഏകീകൃ​ത​മായ ഒരേ​യൊ​രു ബഹുരാ​ഷ്‌ട്ര​സ്ഥാ​പ​ന​ത്തി​ന്റെ ഭാഗമാണ്‌. അവർക്കു പല രാജ്യ​ങ്ങ​ളി​ലേ​ക്കാ​യി പല നിലവാ​രങ്ങൾ ഇല്ല, എന്നാൽ അവർ എവിടെ ജീവി​ച്ചാ​ലും യോജി​പ്പോ​ടെ ബൈബി​ളി​ലെ ശരിയായ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നു. അവർ ദേശീയ വിപ്ലവ​പ്ര​സ്ഥാ​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നില്ല, എന്നാൽ സത്യമാ​യും ‘വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർത്തി​രി​ക്കു​ന്നു.’ (യെശയ്യാ​വു 2:4) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ കുഴഞ്ഞ​തോ പരസ്‌പര വിരു​ദ്ധ​മോ ആയ ദൂതുകൾ ഘോഷി​ക്ക​ത്ത​ക്ക​വണ്ണം അവർ വിഭാ​ഗ​ങ്ങ​ളോ വകുപ്പു​ക​ളോ ആയി ഭിന്നി​ച്ചി​രി​ക്കു​ന്നില്ല; തങ്ങൾക്കു​വേണ്ടി ഈ സ്‌തുതി നടത്താൻ ഒരു ഉദ്യോ​ഗസ്ഥ വൈദി​ക​വർഗ​ത്തിന്‌ അവർ അതു വിട്ടു​കൊ​ടു​ക്കു​ന്നു​മില്ല. അവർ ഒരു ത്രിത്വ ദൈവ​ത്തി​ന്റെ ദാസര​ല്ലാ​ത്ത​തു​കൊണ്ട്‌, അവർ രക്ഷക്കായി പരിശു​ദ്ധാ​ത്മാ​വി​നോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ആർത്തു​വി​ളി​ക്കു​ന്നില്ല. അവർ സത്യത്തി​ന്റെ ഏക നിർമ​ല​ഭാഷ സംസാ​രി​ക്കു​മ്പോൾ ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യി അവർ ഏതാണ്ട്‌ 200 പ്രദേ​ശ​ങ്ങ​ളിൽ ഭൂമി​യി​ലെ​മ്പാ​ടും കഴിയു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ അവർ ഒററ​ക്കെ​ട്ടാണ്‌. (സെഫന്യാ​വു 3:9) ഉചിത​മാ​യും, അവർ തങ്ങളുടെ രക്ഷ, രക്ഷയുടെ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ അവന്റെ രക്ഷയുടെ മുഖ്യ​കാ​ര്യ​സ്ഥ​നായ യേശു​ക്രി​സ്‌തു മുഖാ​ന്തരം വരുന്നു​വെന്നു പരസ്യ​മാ​യി സമ്മതി​ക്കു​ന്നു.—സങ്കീർത്തനം 3:8; എബ്രായർ 2:10.

      11. അവരുടെ ഉച്ചത്തി​ലു​ളള ശബ്ദം കൂടുതൽ ഉച്ചത്തി​ലാ​ക്കാൻ മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവരെ ആധുനിക സാങ്കേ​തി​ക​വി​ദ്യ സഹായി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

      11 ഏകീകൃത മഹാപു​രു​ഷാ​ര​ത്തി​ന്റെ ഉച്ചത്തി​ലു​ളള ശബ്ദം കൂടുതൽ ഉച്ചത്തി​ലാ​യി​ത്തീ​രാൻ ആധുനിക സാങ്കേ​തി​ക​വി​ദ്യ സഹായി​ച്ചി​രി​ക്കു​ന്നു. ഭൂമി​യിൽ മറെറാ​രു മതസമൂ​ഹ​ത്തി​നും ബൈബിൾ പഠനസ​ഹാ​യി​കൾ 200-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കേണ്ട ആവശ്യ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ മറെറാ​രു കൂട്ടവും ഒരു ഏകീകൃത ദൂതു​മാ​യി ഭൂമി​യി​ലെ എല്ലാ ആളുക​ളെ​യും സമീപി​ക്കു​ന്ന​തിൽ തത്‌പ​രരല്ല. ഇതിനു​ളള കൂടു​ത​ലായ ഒരു സഹായ​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അഭിഷിക്ത ഭരണസം​ഘ​ത്തി​ന്റെ മേൽനോ​ട്ട​ത്തിൽ ഒരു ബഹുഭാ​ഷാ ഇലക്‌​ട്രോ​ണിക്‌ ഫോട്ടോ ടൈപ്പ്‌ സെററിങ്‌ സിസ്‌ററം (മെപ്‌സ്‌) വികസി​പ്പി​ക്ക​പ്പെട്ടു. ഈ പുസ്‌തകം എഴുതുന്ന സമയത്തു മെപ്‌സ്‌ സംവി​ധാ​നം ഉപയോ​ഗിച്ച്‌ 100-ലധികം രാജ്യ​ങ്ങ​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തിയ പാഠം അച്ചടി​ക്കാൻ തയ്യാറാ​ക്ക​പ്പെ​ടു​ന്നു. അവരുടെ മുഖ്യ അർധമാ​സി​ക​യായ വീക്ഷാ​ഗോ​പു​രം 85-ഓളം ഭാഷക​ളിൽ ഏകകാ​ലി​ക​മാ​യി പ്രസി​ദ്ധീ​ക​രി​ക്കാൻ ഇതു സഹായി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ ജനം ഇതു​പോ​ലു​ളള പുസ്‌ത​ക​ങ്ങ​ളും ഏകകാ​ലി​ക​മാ​യി അനേക ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. അങ്ങനെ ബഹുഭൂ​രി​പ​ക്ഷ​വും മഹാപു​രു​ഷാ​ര​മാ​കുന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്കു കോടി​ക്ക​ണ​ക്കി​നു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏറെ നന്നായി അറിയ​പ്പെ​ടുന്ന എല്ലാ ഭാഷക​ളി​ലും ഓരോ വർഷവും വിതരണം ചെയ്യാൻ കഴിയു​ന്നു, ദൈവ​വ​ചനം പഠിക്കു​ന്ന​തി​നും മഹാപു​രു​ഷാ​ര​ത്തി​ന്റെ ഉച്ചസ്വ​ര​ത്തോ​ടു തങ്ങളുടെ ശബ്ദങ്ങൾ കൂട്ടു​ന്ന​തി​നും എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലു​മു​ളള കൂടുതൽ ജനസമൂ​ഹ​ങ്ങളെ പ്രാപ്‌ത​രാ​ക്കി​ക്കൊ​ണ്ടു​തന്നെ.—യെശയ്യാ​വു 42:10, 12.

      സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ?

      12, 13. മഹാപു​രു​ഷാ​രം “സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ നില്‌ക്കു​ന്നതു” ഏതു വിധത്തിൽ?

      12 “സിംഹാ​സ​ന​ത്തി​ന്നു . . . മുമ്പാകെ നിൽക്കു​ന്നതു” മഹാപു​രു​ഷാ​രം സ്വർഗ​ത്തി​ലാ​ണെന്ന്‌ അർഥമാ​ക്കു​ന്നി​ല്ലെന്നു നാം എങ്ങനെ അറിയു​ന്നു? ഈ ആശയത്തി​നു വളരെ വ്യക്തമായ തെളി​വുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “മുമ്പാകെ” എന്ന്‌ ഇവിടെ വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു വാക്ക്‌ (ഇനോ​പി​യോൻ) അക്ഷരാർഥ​ത്തിൽ “ദൃഷ്ടി​യിൽ” എന്നർഥ​മാ​ക്കു​ന്നു. യഹോ​വ​യു​ടെ “മുമ്പാകെ” അഥവാ “ദൃഷ്ടി​യിൽ” ഇവിടെ ഭൂമി​യിൽ നിൽക്കുന്ന മനുഷ്യ​രെ സംബന്ധിച്ച്‌ ഈ വാക്കു പല പ്രാവ​ശ്യം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:21; 2 തിമൊ​ഥെ​യൊസ്‌ 2:14; റോമർ 14:22; ഗലാത്യർ 1:20) ഒരു സന്ദർഭ​ത്തിൽ ഇസ്രാ​യേ​ല്യർ മരുഭൂ​മി​യി​ലാ​യി​രു​ന്ന​പ്പോൾ മോശ അഹരോ​നോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ മുമ്പാകെ അടുത്തു വരുവിൻ; എന്തെന്നാൽ അവൻ നിങ്ങളു​ടെ പിറു​പി​റു​പ്പു കേട്ടി​രി​ക്കു​ന്നു എന്നു യിസ്രാ​യേൽ മക്കളുടെ സർവ്വസം​ഘ​ത്തോ​ടും പറക.” (പുറപ്പാ​ടു 16:9) ആ സന്ദർഭ​ത്തിൽ യഹോ​വ​യു​ടെ മുമ്പാകെ നിൽക്കു​ന്ന​തിന്‌ ഇസ്രാ​യേ​ല്യർ സ്വർഗ​ത്തി​ലേക്കു മാററ​പ്പെ​ടേ​ണ്ട​തി​ല്ലാ​യി​രു​ന്നു. (താരത​മ്യം ചെയ്യുക: ലേവ്യ​പു​സ്‌തകം 24:8.) പകരം, അവിടെ മരുഭൂ​മി​യിൽത്തന്നെ, അവർ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നിന്നു, അവന്റെ ശ്രദ്ധ അവരു​ടെ​മേൽ ഉണ്ടായി​രു​ന്നു.

      13 കൂടു​ത​ലാ​യി നാം വായി​ക്കു​ന്നു: “മനുഷ്യ​പു​ത്രൻ തന്റെ തേജ​സ്സോ​ടെ . . . വരു​മ്പോൾ . . . സകല ജാതി​ക​ളെ​യും അവന്റെ മുമ്പിൽ കൂട്ടും.”c ഈ പ്രവചനം നിറ​വേ​റു​മ്പോൾ മുഴു മനുഷ്യ​വർഗ​വും സ്വർഗ​ത്തി​ലല്ല. തീർച്ച​യാ​യും “നിത്യ​ഛേ​ദ​ന​ത്തി​ലേക്കു പോകു​ന്നവർ” [NW] സ്വർഗ​ത്തി​ലല്ല. (മത്തായി 25:31-33, 41, 46) പകരം, മനുഷ്യ​വർഗം യേശു​വി​ന്റെ ദൃഷ്ടി​യിൽ ഭൂമി​യിൽ നിൽക്കു​ന്നു, അവരെ ന്യായം വിധി​ക്കു​ന്ന​തിന്‌ അവൻ തന്റെ ശ്രദ്ധ തിരി​ക്കു​ന്നു. അതു​പോ​ലെ​തന്നെ, മഹാപു​രു​ഷാ​രം യഹോ​വ​യു​ടെ​യും അവന്റെ രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും ദൃഷ്ടി​യിൽ നിൽക്കു​ന്ന​തി​നാൽ അത്‌ “സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ” ആകുന്നു. ക്രിസ്‌തു​വിൽനിന്ന്‌ അതിന്‌ അനുകൂ​ല​മായ ഒരു വിധി ലഭിക്കു​ന്നു.

      14. (എ) “സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” [സ്വർഗീയ] ‘സീയോൻ മലയി​ലും’ ആയിരി​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്ന​താർ? (ബി) മഹാപു​രു​ഷാ​രം ദൈവത്തെ “അവന്റെ ആലയത്തിൽ” സേവി​ക്കു​ന്നെ​ങ്കി​ലും ഇത്‌ അവരെ ഒരു പുരോ​ഹി​ത​വർഗ​മാ​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

      14 ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രും 1,44,000 ആകുന്ന അഭിഷിക്ത സംഘവും യഹോ​വ​യു​ടെ “സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” [സ്വർഗീയ] ‘സീയോൻ മലയി​ലും’ ആയിരി​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 4:4; 14:1) മഹാപു​രു​ഷാ​രം ഒരു പുരോ​ഹി​ത​വർഗമല്ല, ആ ഉന്നതസ്ഥാ​നം നേടു​ന്നില്ല. അതു ദൈവത്തെ “അവന്റെ ആലയത്തിൽ” സേവി​ക്കു​ന്ന​താ​യി പിന്നീടു വെളി​പ്പാ​ടു 7:15-ൽ വർണി​ക്കു​ന്നു​വെ​ന്നതു സത്യം തന്നെ. എന്നാൽ ഈ ആലയം അതിവി​ശു​ദ്ധ​മാ​കുന്ന അന്തർമ​ന്ദി​രത്തെ പരാമർശി​ക്കു​ന്നില്ല. പിന്നെ​യോ അതു ദൈവ​ത്തി​ന്റെ ആത്മീയ ആലയത്തി​ന്റെ ഭൗമിക പ്രാകാ​ര​മാണ്‌. ഇവിടെ “ആലയം” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന നാവോസ്‌ എന്ന ഗ്രീക്കു പദം മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ ആരാധ​ന​ക്കു​വേണ്ടി ഉയർത്ത​പ്പെട്ട മുഴു സൗധവും എന്ന വിശാ​ല​മായ ഒരർഥം നൽകുന്നു. ഇന്ന്‌, ഇതു സ്വർഗ​വും ഭൂമി​യും ഉൾപ്പെ​ടുന്ന ഒരു ആത്മീയ ഘടനയാണ്‌.—താരത​മ്യം ചെയ്യുക: മത്തായി 26:61; 27:5, 39, 40; മർക്കൊസ്‌ 15:29, 30; യോഹ​ന്നാൻ 2:19-21, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

  • ഒരു ബഹുജന മഹാപുരുഷാരം
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • [121-ാം പേജിലെ ചിത്രം]

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക