-
ഒരു ബഹുജന മഹാപുരുഷാരംവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
17. (എ) ഇരുപത്തിനാലു മൂപ്പൻമാരിൽ ഒരാൾ ഏതു ചോദ്യം ഉന്നയിക്കുന്നു, മൂപ്പന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞുവെന്നത് എന്തു സൂചിപ്പിക്കുന്നു? (ബി) മൂപ്പന്റെ ചോദ്യത്തിന് എപ്പോൾ ഉത്തരം നൽകപ്പെട്ടു?
17 യോഹന്നാന്റെ കാലം മുതൽ കർത്താവിന്റെ ദിവസത്തിലേക്കു കടന്നു കഴിഞ്ഞും അഭിഷിക്ത ക്രിസ്ത്യാനികൾ മഹാപുരുഷാരത്തിന്റെ തിരിച്ചറിയൽ സംബന്ധിച്ചു കുഴഞ്ഞവരായിരുന്നു. അപ്പോൾ സ്വർഗത്തിൽ എത്തിക്കഴിഞ്ഞ അഭിഷിക്തരെ പ്രതിനിധാനം ചെയ്ത് 24 മൂപ്പൻമാരിൽ ഒരാൾ യുക്തമായ ഒരു ചോദ്യം ചോദിച്ച് യോഹന്നാന്റെ ചിന്തയെ ഉണർത്തുന്നത് ഉചിതമാണ്. “മൂപ്പൻമാരിൽ ഒരുത്തൻ എന്നോടു: വെളളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു”. (വെളിപ്പാടു 7:13, 14എ) അതെ, ആ മൂപ്പന് ഉത്തരം കണ്ടെത്താനും യോഹന്നാനു നൽകാനും കഴിയുമായിരുന്നു. ഇരുപത്തിനാലു മൂപ്പൻമാരുടെ സംഘത്തിൽ പുനരുത്ഥാനം പ്രാപിച്ചവർ ഇന്നു ദിവ്യസത്യങ്ങൾ അറിയിക്കുന്നതിൽ ഉൾപ്പെട്ടിരുന്നേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു. ഭൂമിയിലുളള യോഹന്നാൻവർഗത്തെ സംബന്ധിച്ചടത്തോളം, യഹോവ അവരുടെയിടയിൽ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അടുത്തു നിരീക്ഷിച്ചതിനാൽ അവർക്കു മഹാപുരുഷാരത്തിന്റെ താദാത്മ്യം മനസ്സിലാക്കാൻ കഴിഞ്ഞു. യഹോവയുടെ തക്കസമയത്ത്, 1935-ൽ ദിവ്യാധിപത്യ നഭോമണ്ഡലത്തിൽ അറിയിക്കപ്പെട്ട ദിവ്യവെളിച്ചത്തിന്റെ ഉജ്ജ്വലമായ മിന്നലിനെ അവർ പെട്ടെന്നു വിലമതിച്ചു.
-
-
ഒരു ബഹുജന മഹാപുരുഷാരംവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
22. മഹാപുരുഷാരത്തെക്കുറിച്ച് യോഹന്നാനു കൂടുതലായ ഏതു വിവരം ലഭിക്കുന്നു?
22 ദിവ്യസരണിയിലൂടെ യോഹന്നാന് ഈ മഹാപുരുഷാരത്തെക്കുറിച്ചു കൂടുതലായ വിവരം ലഭിക്കുന്നു: “അവൻ [മൂപ്പൻ] എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.”—വെളിപ്പാടു 7:14ബി, 15.
23. മഹാപുരുഷാരം ‘പുറത്തുവരുന്ന’ മഹോപദ്രവം എന്താണ്?
23 മുമ്പൊരു സന്ദർഭത്തിൽ, രാജ്യമഹത്ത്വത്തിലുളള തന്റെ സാന്നിധ്യം “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിൽ പാരമ്യത്തിലെത്തുമെന്ന് യേശു പറഞ്ഞിരുന്നു. (മത്തായി 24:21, 22) ആ പ്രവചനത്തിന്റെ നിവൃത്തിയായി, സാത്താന്റെ ലോകവ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു ദൂതൻമാർ ഭൂമിയിലെ നാലു കാററുകളെ അഴിച്ചുവിടും. ആദ്യം നീങ്ങിപ്പോകുന്നതു വ്യാജമതലോകസാമ്രാജ്യമാകുന്ന മഹാബാബിലോൻ ആയിരിക്കും. തുടർന്ന് ഉപദ്രവത്തിന്റെ അത്യുച്ചാവസ്ഥയിൽ യേശു ഭൂമിയിലുളള 1,44,000-ത്തിന്റെ ശേഷിപ്പിനെ ബഹുജന മഹാപുരുഷാരത്തോടുകൂടെ വിടുവിക്കും.—വെളിപ്പാടു 7:1; 18:2.
24. മഹാപുരുഷാരത്തിൽപ്പെട്ട വ്യക്തികൾ അതിജീവനത്തിനായി യോഗ്യത നേടുന്നതെങ്ങനെ?
24 മഹാപുരുഷാരത്തിൽപ്പെട്ട വ്യക്തികൾ അതിജീവനത്തിനായി യോഗ്യത നേടുന്നതെങ്ങനെ? അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന”തായി മൂപ്പൻ യോഹന്നാനോടു പറയുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ വീണ്ടെടുപ്പുകാരൻ എന്നനിലയിൽ അവർ യേശുവിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു, യഹോവക്ക് ഒരു സമർപ്പണം നടത്തിയിരിക്കുന്നു, അവരുടെ സമർപ്പണത്തെ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തിയിരിക്കുന്നു, നീതിപൂർവകമായ നടത്തയാൽ “നല്ല മനഃസാക്ഷിയുളളവരായി”രിക്കുകയും ചെയ്തിരിക്കുന്നു. (1 പത്രൊസ് 3:16, 21; മത്തായി 20:28) അങ്ങനെ അവർ യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധരും നീതിമാൻമാരും ആണ്. അവർ “ലോകത്താലുളള കളങ്കം പററാതെ” തങ്ങളെത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു.—യാക്കോബ് 1:27.
-