വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr19 ഡിസംബർ പേ. 1-4
  • ജീവിത സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2019)
  • ഉപതലക്കെട്ടുകള്‍
  • ഡിസംബർ 2-8
  • ഡിസംബർ 9-15
  • ഡിസംബർ 23-29
  • ഡിസംബർ 30–ജനുവരി 5
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2019)
mwbr19 ഡിസംബർ പേ. 1-4

ജീവിത സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഡിസംബർ 2-8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | വെളി​പാട്‌ 7-9

“ആർക്കും എണ്ണിക്കൂ​ടാൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു”

it-1-E 997 ¶1

മഹാപു​രു​ഷാ​രം

രക്ഷ നേടി ഭൂമി​യിൽത്തന്നെ ജീവി​ക്കാൻ പോകുന്ന വ്യക്തി​ക​ളു​ടെ കൂട്ടമാ​ണു ‘മഹാപു​രു​ഷാ​രം’ എങ്കിൽ, ഏത്‌ അർഥത്തി​ലാണ്‌ അവർ ‘ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും മുമ്പാകെ നിൽക്കു​ന്നത്‌?’ (വെളി 7:9) ബൈബി​ളിൽ ‘നിൽക്കുക’ എന്ന പദത്തിന്‌ ആലങ്കാ​രി​ക​മായ ഒരു അർഥമുണ്ട്‌. നമ്മൾ ആരു​ടെ​യെ​ങ്കി​ലും മുമ്പിൽ നിൽക്കു​മ്പോൾ ആ വ്യക്തി​യു​ടെ പ്രീതി​യും അംഗീ​കാ​ര​വും നമുക്കുണ്ട്‌ എന്ന അർഥം. (സങ്ക 1:5; 5:5; സുഭ 22:29; ലൂക്ക 1:19) വെളി​പാട്‌ 6-ാം അധ്യാ​യ​ത്തിൽ, “ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും ഉന്നതോ​ദ്യോ​ഗ​സ്ഥ​രും സൈന്യാ​ധി​പ​ന്മാ​രും ധനിക​രും ശക്തരും എല്ലാ അടിമ​ക​ളും സ്വത​ന്ത്ര​രും” ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും’ മുമ്പിൽ നിൽക്കാൻ കഴിയാ​തെ ഒളിക്കാൻ ശ്രമി​ക്കു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നു. “(ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും) ക്രോ​ധ​ത്തി​ന്റെ മഹാദി​വസം” വന്നതു​കൊ​ണ്ടാണ്‌ അവർ ഒളിക്കു​ന്നത്‌. ആ സമയത്ത്‌ “ആർക്കു സഹിച്ചു​നിൽക്കാൻ കഴിയും” എന്ന്‌ അവർ ചോദി​ക്കു​ന്നു. (വെളി 6:15-17; ലൂക്ക 21:36 താരത​മ്യം ചെയ്യുക.) ക്രോ​ധ​ത്തി​ന്റെ ആ സമയത്ത്‌ സംരക്ഷി​ക്ക​പ്പെ​ടുന്ന ആളുക​ളു​ടെ കൂട്ടമാ​ണു ‘മഹാപു​രു​ഷാ​രം.’ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും അംഗീ​കാ​ര​ത്തോ​ടെ അവർക്കു ‘നിൽക്കാൻ’ കഴിയും.

it-2-E 1127 ¶4

കഷ്ടത

യരുശ​ലേ​മി​ന്റെ നാശം കഴിഞ്ഞ്‌ ഏകദേശം മൂന്നു പതിറ്റാ​ണ്ടു​കൾക്കു ശേഷം, എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും നിന്ന്‌ വരുന്ന ഒരു മഹാപു​രു​ഷാ​ര​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നോട്‌ ഇങ്ങനെ പറഞ്ഞു: “ഇവർ മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​ന്ന​വ​രാണ്‌.” (വെളി 7:13, 14) ‘മഹാപു​രു​ഷാ​രം മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​രും’ എന്നു കാണി​ക്കു​ന്നത്‌ അവർ അതിനെ അതിജീ​വി​ക്കും എന്നാണ്‌. പ്രവൃ​ത്തി​കൾ 7:9, 10-ൽ കൊടു​ത്തി​രി​ക്കുന്ന, ഇതിനു സമാന​മായ മറ്റൊരു പദപ്ര​യോ​ഗം അതിന്റെ തെളി​വാണ്‌. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “ദൈവം യോ​സേ​ഫി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. യോ​സേ​ഫി​ന്റെ എല്ലാ കഷ്ടതക​ളിൽനി​ന്നും ദൈവം യോ​സേ​ഫി​നെ രക്ഷപ്പെ​ടു​ത്തി.” ദൈവം യോ​സേ​ഫി​നെ എല്ലാ കഷ്ടതക​ളിൽനി​ന്നും രക്ഷപ്പെ​ടു​ത്തി എന്നതിന്റെ അർഥം, ആ കഷ്ടതക​ളെ​ല്ലാം സഹിച്ചു​നിൽക്കാൻ ദൈവം യോ​സേ​ഫി​നെ സഹായി​ച്ചു എന്നു മാത്രമല്ല, അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന എല്ലാ കഷ്ടതക​ളും യോ​സേഫ്‌ അതിജീ​വി​ച്ചു എന്നും ആണ്‌.

it-1-E 996-997

മഹാപു​രു​ഷാ​രം

അവർ ആരാണ്‌? മഹാപു​രു​ഷാ​രം ആരാ​ണെന്നു മനസ്സി​ലാ​ക്കാൻ അവരെ​ക്കു​റിച്ച്‌ വെളി​പാട്‌ 7-ാം അധ്യാ​യ​ത്തിൽ പറയുന്ന കാര്യ​ങ്ങ​ളും അതി​നോ​ടു സമാന​മായ മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സഹായി​ക്കും. വെളി​പാട്‌ 7:15-17-ൽ ദൈവം “തന്റെ കൂടാ​ര​ത്തിൽ അവർക്ക്‌ അഭയം നൽകും” എന്നും, അവരെ “ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തും” എന്നും, “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും” എന്നും പറഞ്ഞി​രി​ക്കു​ന്നു. വെളി​പാട്‌ 21:2-4-ലെ സമാന​മായ പദപ്ര​യോ​ഗങ്ങൾ നോക്കുക: “ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ,” ‘ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും,’ ‘മേലാൽ മരണം ഉണ്ടായി​രി​ക്കില്ല.’ വെളി​പാട്‌ 21-ാം അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ പുതിയ യരുശ​ലേം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്ന​താ​യി പറയുന്നു. അതു​കൊണ്ട്‌ ആ അനു​ഗ്ര​ഹങ്ങൾ സ്വർഗ​ത്തി​ലെ വ്യക്തി​കൾക്കല്ല, ഭൂമി​യി​ലെ മനുഷ്യർക്കാ​ണു ലഭിക്കു​ന്നത്‌.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 12

അബദ്ദോൻ

‘അഗാധ​ത്തി​ന്റെ ദൂതനായ’ “അബദ്ദോൻ” ആരാണ്‌?

വെളി​പാട്‌ 9:11-ൽ ‘അഗാധ​ത്തി​ന്റെ ദൂതനെ’ അബദ്ദോൻ എന്നു വിളി​ച്ചി​രി​ക്കു​ന്നു. അതിനു തത്തുല്യ​മായ ഗ്രീക്കു പദമായ അപ്പൊ​ല്യോൻ എന്നതിന്റെ അർഥം “വിനാ​ശകൻ” എന്നാണ്‌. ഈ ദൂതൻ വെസ്‌പേ​ഷ്യൻ ചക്രവർത്തി​യും മുഹമ്മ​ദും നെപ്പോ​ളി​യ​നും പോലുള്ള വ്യക്തി​ക​ളെ​യാ​ണു പ്രാവ​ച​നി​ക​മാ​യി ചിത്രീ​ക​രി​ക്കു​ന്ന​തെന്നു വരുത്തി​തീർക്കാൻ 19-ാം നൂറ്റാ​ണ്ടിൽ ശ്രമം നടത്തി​യി​രു​ന്നു. ഈ ദൂതനെ ‘സാത്താന്റെ ഒരു പിണി​യാ​ളാ​യി​ട്ടാണ്‌’ പൊതു​വേ കരുതി​യി​രു​ന്നത്‌. എന്നാൽ വെളി​പാട്‌ 20:1-3-ൽ ‘അഗാധ​ത്തി​ന്റെ താക്കോൽ’ പിടി​ച്ചി​രി​ക്കുന്ന ദൂത​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ആ ദൂതൻ ദൈവ​ത്തി​ന്റെ ഒരു പ്രതി​നി​ധി​യാ​ണെന്നു വ്യക്തമാണ്‌, അല്ലാതെ ‘സാത്താന്റെ ഒരു പിണി​യാ​ളല്ല.’ കാരണം ആ ദൂതൻ സാത്താനെ പിടി​ച്ചു​കെട്ടി എറിയു​ന്ന​താ​യി അവിടെ പറയുന്നു. വെളി​പാട്‌ 9:11-നെക്കു​റിച്ച്‌ വ്യാഖ്യാ​താ​വി​ന്റെ ബൈബിൾ ഇങ്ങനെ പറയുന്നു: “അബദ്ദോൻ സാത്താന്റെ ഒരു ദൂതനല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ആജ്ഞ അനുസ​രി​ച്ചു​കൊണ്ട്‌ ശത്രു​ക്കളെ നശിപ്പി​ക്കുന്ന ദൈവ​ത്തി​ന്റെ ഒരു ദൂതനാണ്‌.”

എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചാൽ അവദ്ദോൻ എന്ന വാക്ക്‌ ശവക്കു​ഴി​യോ​ടും മരണ​ത്തോ​ടും ചേർത്ത്‌ പറഞ്ഞി​രി​ക്കു​ന്നത്‌ കാണാം. അതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ വെളി​പാട്‌ 1:18 ശ്രദ്ധി​ക്കുക. അവിടെ ക്രിസ്‌തു​യേശു തന്നെക്കു​റി​ച്ചു​തന്നെ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഞാൻ എന്നു​മെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കും. മരണത്തി​ന്റെ​യും ശവക്കു​ഴി​യു​ടെ​യും താക്കോ​ലു​കൾ എന്റെ കൈയി​ലുണ്ട്‌.” ലൂക്കോസ്‌ 8:31-ൽ അഗാധ​ത്തി​ന്റെ മേലുള്ള യേശു​വി​ന്റെ അധികാ​ര​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. യേശു​വിന്‌ നശിപ്പി​ക്കാ​നുള്ള ശക്തിയു​ണ്ടെന്ന്‌, സാത്താ​നെ​യും നശിപ്പി​ക്കാ​നുള്ള ശക്തിയു​ണ്ടെന്ന്‌, എബ്രായർ 2:14, 15-ൽനിന്ന്‌ വ്യക്തമാണ്‌. ‘തന്റെ മരണത്തി​ലൂ​ടെ, മരണം വരുത്താൻ കഴിവുള്ള പിശാ​ചി​നെ ഇല്ലാതാ​ക്കാൻ യേശു’ മാംസ​വും രക്തവും സ്വീക​രി​ച്ചു അഥവാ മനുഷ്യ​നാ​യി​ത്തീർന്നു എന്ന്‌ അവിടെ പറയുന്നു. വെളി​പാട്‌ 19:11-16-ൽ യേശു​വി​നെ ദൈവം നിയമി​ച്ചി​രി​ക്കുന്ന മുഖ്യ ‘വിനാ​ശകൻ’ അഥവാ വധനിർവാ​ഹ​ക​നാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഡിസംബർ 9-15

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | വെളി​പാട്‌ 10-12

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-2-E 880-881

ചുരുൾ

ആലങ്കാ​രി​ക​മായ ഉപയോ​ഗം. ബൈബി​ളിൽ ‘ചുരുൾ’ എന്ന വാക്ക്‌ പലയി​ട​ത്തും ആലങ്കാ​രി​ക​മായ അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇരുവ​ശ​ത്തും എഴുത്തു​ക​ളുള്ള ഒരു ചുരുൾ യഹസ്‌കേ​ലും സെഖര്യ​യും കണ്ടിട്ടുണ്ട്‌. സാധാരണ, ചുരു​ളി​ന്റെ ഒരു വശത്തേ എഴുതാ​റു​ള്ളൂ, അതു​കൊണ്ട്‌ രണ്ടു വശത്തും എഴുതി​യി​രി​ക്കു​ന്നു എന്നതിൽനിന്ന്‌ ആ ചുരു​ളു​ക​ളി​ലെ ന്യായ​വി​ധി​സ​ന്ദേ​ശ​ത്തി​ന്റെ ഗൗരവ​വും പ്രാധാ​ന്യ​വും നമുക്കു മനസ്സി​ലാ​ക്കാം. (യഹ 2:9–3:3; സെഖ 5:1-4) വെളി​പാ​ടി​ലെ ദർശന​ത്തിൽ സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്ന​വന്റെ വലതു കൈയിൽ ഒരു ചുരുൾ ഉള്ളതായി പറയുന്നു. ആ ചുരു​ളിന്‌ ഏഴു മുദ്ര​ക​ളുണ്ട്‌. ദൈവ​ത്തി​ന്റെ കുഞ്ഞാട്‌ അതു തുറക്കു​ന്ന​തു​വരെ അതിൽ എഴുതി​യി​രി​ക്കു​ന്നത്‌ ആരും കാണാ​തി​രി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ അത്‌. (വെളി 5:1, 12; 6:1, 12-14) പിന്നീട്‌ ദർശന​ത്തിൽ യോഹ​ന്നാന്‌ ഒരു ചുരുൾ കൊടു​ത്തിട്ട്‌ അതു കഴിക്കാൻ യോഹ​ന്നാ​നോട്‌ ആവശ്യ​പ്പെട്ടു. അതു കഴിച്ച​പ്പോൾ യോഹ​ന്നാ​നു വായിൽ മധുരം തോന്നി​യെ​ങ്കി​ലും വയറ്റിൽ ചെന്ന​പ്പോൾ കയ്‌പ്‌ അനുഭ​വ​പ്പെട്ടു. ചുരുൾ മുദ്ര വെച്ചി​രു​ന്നില്ല, തുറന്നി​രു​ന്നു എന്നതു കാണി​ക്കു​ന്നത്‌ അതിലെ സന്ദേശം ആളുകൾ മനസ്സി​ലാ​ക്കണം എന്നാണ്‌. അതില​ട​ങ്ങി​യി​രുന്ന സന്ദേശം ലഭിക്കു​ന്നതു യോഹ​ന്നാ​നു ‘മധുര​മാ​യി​രു​ന്നു,’ പക്ഷേ അതിൽ മറ്റുള്ള​വ​രോ​ടു പ്രവചി​ക്കാൻ കയ്‌പുള്ള കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. (വെളി 10:1-11) യഹസ്‌കേ​ലി​നു കൊടുത്ത, “ദുഃഖ​വും കരച്ചി​ലും വിലാ​പ​ഗീ​ത​ങ്ങ​ളും” അടങ്ങിയ ചുരു​ളി​ന്റെ കാര്യ​ത്തിൽ യഹസ്‌കേ​ലി​നും സമാന​മായ അനുഭ​വ​മു​ണ്ടാ​യി.—യഹ 2:10.

it-2-E 187 ¶7-9

പ്രസവ​വേ​ദന

വെളി​പാ​ടി​ലെ യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ഒരു സ്വർഗീയ സ്‌ത്രീ “പ്രസവ​വേദന സഹിക്കാ​നാ​കാ​തെ” നിലവി​ളി​ക്കു​ന്ന​താ​യി യോഹ​ന്നാൻ കാണുന്നു. ‘ജനതക​ളെ​യെ​ല്ലാം ഇരുമ്പു​കോൽകൊണ്ട്‌ മേയ്‌ക്കാ​നുള്ള’ ‘ഒരു ആൺകു​ഞ്ഞി​നെ​യാണ്‌’ ആ സ്‌ത്രീ പ്രസവി​ച്ചത്‌. കുഞ്ഞിനെ വിഴു​ങ്ങാൻ ഭീകര​സർപ്പം ശ്രമി​ച്ചെ​ങ്കി​ലും അതിനെ “ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കും ദൈവ​ത്തി​ന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.” (വെളി 12:1, 2, 4-6) ദൈവ​ത്തി​ന്റെ അടു​ത്തേക്കു കുഞ്ഞിനെ കൊണ്ടു​പോ​യി എന്നതു എന്തിന്റെ തെളി​വാണ്‌? പുരാ​ത​ന​കാ​ലത്ത്‌ നവജാ​ത​ശി​ശു​വി​നെ പിതാവ്‌ അംഗീ​ക​രി​ക്കു​ന്ന​തി​നു പിതാ​വി​നെ കാണി​ക്കുന്ന ഒരു ചടങ്ങു​ണ്ടാ​യി​രു​ന്നു. സമാന​മാ​യി, ദൈവ​ത്തി​ന്റെ അടു​ത്തേക്കു കുഞ്ഞിനെ കൊണ്ടു​പോ​യി എന്നതു അതിനെ സ്വന്തം കുട്ടി​യാ​യി ദൈവം അംഗീ​ക​രി​ച്ചു എന്നാണു കാണി​ക്കു​ന്നത്‌. അതിൽനിന്ന്‌ നമുക്ക്‌ എന്തു നിഗമ​ന​ത്തി​ലെ​ത്താം? “സ്‌ത്രീ” ദൈവ​ത്തി​ന്റെ ‘ഭാര്യ​യാണ്‌.’ ക്രിസ്‌തു​വി​ന്റെ​യും ആത്മീയ​സ​ഹോ​ദ​ര​ന്മാ​രു​ടെ​യും ‘അമ്മയായ’ ‘മീതെ​യുള്ള യരുശ​ലേം.’—ഗല 4:26; എബ്ര 2:11, 12, 17.

ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ” പൂർണ​യാണ്‌, അതു​കൊ​ണ്ടു​തന്നെ പ്രസവി​ക്കു​മ്പോൾ ആ സ്‌ത്രീ​ക്കു വേദന തോന്നില്ല. പിന്നെ ഇവിടെ പറഞ്ഞി​രി​ക്കുന്ന പ്രസവം അക്ഷരാർഥ​ത്തി​ലു​ള്ള​തും അല്ല. പിന്നെ എന്തിനാ​ണു പ്രസവ​വേദന എന്നു പറഞ്ഞി​രി​ക്കു​ന്നത്‌? പ്രസവം അടു​ത്തെന്നു “സ്‌ത്രീ” മനസ്സി​ലാ​ക്കി​യെന്നു കാണി​ക്കാ​നാണ്‌.—വെളി 12:2.

ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘ആൺകുഞ്ഞ്‌’ ആരാണ്‌? ‘ജനതക​ളെ​യെ​ല്ലാം ഇരുമ്പു​കോൽകൊണ്ട്‌ മേയ്‌ക്കാ​നു​ള്ള​വ​നാണ്‌’ അവൻ. സങ്കീർത്തനം 2:6-9-ൽ മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹൈ​ക​രാ​ജാ​വാണ്‌ ഇത്‌. പക്ഷേ യോഹ​ന്നാൻ ഈ ദർശനം കാണു​ന്നത്‌, ക്രിസ്‌തു ഭൂമി​യിൽ ജനിച്ച​തി​നും ക്രിസ്‌തു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും വർഷങ്ങൾക്കു ശേഷമാണ്‌. അതു​കൊണ്ട്‌ ഈ ദർശനം ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ മിശി​ഹൈ​ക​രാ​ജ്യ​ത്തി​ന്റെ ജനന​ത്തെ​യാ​യി​രി​ക്കും കുറി​ക്കു​ന്നത്‌. മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​തി​നു ശേഷം ക്രിസ്‌തു “ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു. ശത്രുക്കൾ തന്റെ പാദപീ​ഠ​മാ​കുന്ന സമയത്തി​നാ​യി അന്നുമു​തൽ ക്രിസ്‌തു കാത്തി​രി​ക്കു​ക​യാണ്‌” എന്നു ബൈബിൾ പറയുന്നു.—എബ്ര 10:12, 13; സങ്ക 110:1; വെളി 12:10.

ഡിസംബർ 23-29

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | വെളി​പാട്‌ 17-19

“എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കുന്ന ദൈവ​ത്തി​ന്റെ യുദ്ധം”

w08-E 4/1 8 ¶3-4

അർമ​ഗെ​ദോൻ—എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കുന്ന ദൈവ​ത്തി​ന്റെ യുദ്ധം

അധികാ​രം ദുഷ്ടന്മാ​രു​ടെ കൈയിൽ ഇരിക്കു​ന്നി​ട​ത്തോ​ളം കാലം, നീതി​മാ​ന്മാർക്കു സമാധാ​ന​ത്തോ​ടെ​യും സുരക്ഷി​ത​മാ​യും ജീവി​ക്കാൻ കഴിയില്ല. (സുഭാ​ഷി​തങ്ങൾ 29:2; സഭാ​പ്ര​സം​ഗകൻ 8:9) എല്ലാ ദുഷ്ടന്മാ​രെ​യും പൂർണ​മാ​യി നല്ലവരാ​ക്കാൻ നമുക്കു കഴിയില്ല. നിലനിൽക്കുന്ന സമാധാ​ന​വും നീതി​യും സാധ്യ​മാ​ക​ണ​മെ​ങ്കിൽ ദുഷ്ടന്മാ​രെ നീക്കം ചെയ്‌തേ പറ്റൂ. “ദുഷ്ടൻ നീതി​മാ​ന്റെ മോച​ന​വില” എന്നു ബൈബിൾ പറയുന്നു.—സുഭാ​ഷി​തങ്ങൾ 21:18.

ന്യായാ​ധി​പൻ ദൈവ​മാ​യ​തു​കൊണ്ട്‌, ദുഷ്ടന്മാർക്ക്‌ എതി​രെ​യുള്ള ന്യായ​വി​ധി എപ്പോ​ഴും നീതി​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. “സർവഭൂ​മി​യു​ടെ​യും ന്യായാ​ധി​പൻ നീതി പ്രവർത്തി​ക്കാ​തി​രി​ക്കു​മോ?” എന്ന്‌ അബ്രാ​ഹാം ചോദി​ച്ചു. യഹോവ എപ്പോ​ഴും ശരിയാ​യതേ ചെയ്യൂ എന്നതാണ്‌ അബ്രാ​ഹാം മനസ്സി​ലാ​ക്കിയ ഉത്തരം. (ഉൽപത്തി 18:25) കൂടാതെ, ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ന്ന​തിൽ യഹോവ സന്തോ​ഷി​ക്കു​ന്നില്ല എന്നു ബൈബിൾ ഉറപ്പു തരുന്നു. അറ്റകൈ എന്ന നിലയി​ലേ യഹോവ ആ മാർഗം സ്വീക​രി​ക്കൂ.—യഹസ്‌കേൽ 18:32; 2 പത്രോസ്‌ 3:9.

it-1-E 1146 ¶1

കുതിര

യോഹ​ന്നാൻ അപ്പോ​സ്‌ത​ലനു ലഭിച്ച ആലങ്കാ​രി​ക​മായ ദർശന​ത്തിൽ, മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു ഒരു വെള്ളക്കു​തി​ര​പ്പു​റത്ത്‌ വരുന്ന​താ​യി കാണുന്നു. കൂടെ ഒരു സൈന്യ​വു​മുണ്ട്‌. ആ സൈന്യ​ത്തി​ലെ ഓരോ​രു​ത്ത​രും വെള്ളക്കു​തി​ര​പ്പു​റ​ത്താണ്‌. ദൈവ​വും പിതാ​വും ആയ യഹോ​വ​യ്‌ക്കു​വേണ്ടി ശത്രു​ക്കൾക്ക്‌ എതിരെ നടത്തുന്ന യുദ്ധം നീതി​യും ന്യായ​വും ഉള്ളതാ​യി​രി​ക്കും എന്നു യോഹ​ന്നാ​നു കൊടുത്ത ഈ ദർശനം വെളി​പ്പെ​ടു​ത്തു​ന്നു. (വെളി 19:11, 14) മറ്റൊരു ദർശന​ത്തിൽ, ക്രിസ്‌തു രാജാ​വെന്ന നിലയിൽ പ്രവർത്തി​ക്കു​ന്ന​തും പിന്നാലെ വരുന്ന ദുരന്ത​ങ്ങ​ളും വ്യത്യസ്‌ത കുതി​ര​ക്കാ​രെ​യും അവരുടെ സഞ്ചാര​ത്തെ​യും ഉപയോ​ഗി​ച്ചാ​ണു പ്രതി​നി​ധാ​നം ചെയ്‌തത്‌.—വെളി 6:2-8.

ഡിസംബർ 30–ജനുവരി 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | വെളി​പാട്‌ 20-22

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-2-E 249 ¶2

ജീവൻ

അനുസ​രി​ക്കുന്ന പക്ഷം ആദാം മരിക്കി​ല്ലെന്നു ദൈവം കൊടുത്ത കല്‌പന സൂചി​പ്പി​ച്ചു. (ഉൽ 2:17) അതു​കൊണ്ട്‌ മനുഷ്യ​ന്റെ അവസാ​ന​ശ​ത്രു​വായ മരണത്തെ നീക്കി​ക്ക​ള​ഞ്ഞ​തി​നു ശേഷം, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​ന്റെ ശരീര​ങ്ങ​ളിൽ, മരണത്തിന്‌ ഇടയാ​ക്കുന്ന പാപം പ്രവർത്തി​ക്കില്ല. അനന്തകാ​ല​ത്തോ​ളം അവർ മരിക്കാ​തെ ജീവി​ക്കും. (1കൊ 15:26) 1,000 വർഷം നീളുന്ന ക്രിസ്‌തു​വി​ന്റെ ഭരണത്തി​ന്റെ അവസാ​ന​മാ​യി​രി​ക്കും മരണത്തെ നീക്കം ചെയ്യു​ന്നത്‌. ക്രിസ്‌തു​വി​ന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കു​ന്നവർ ജീവനി​ലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തു​വി​ന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ചു എന്നു വെളി​പാട്‌ പുസ്‌തകം പറയുന്നു. എന്നാൽ “മരിച്ച​വ​രിൽ ബാക്കി​യു​ള്ളവർ” “1,000 വർഷം കഴിയു​ന്ന​തു​വരെ ജീവനി​ലേക്കു വന്നില്ല” എന്നു പറയു​ന്നത്‌ ആരെക്കു​റി​ച്ചാണ്‌? ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​ത്തി​നു ശേഷം, അതേസ​മയം മനുഷ്യ​വർഗ​ത്തി​ന്റെ മേൽ അന്തിമ​പ​രി​ശോ​ധ​ന​യ്‌ക്കാ​യി സാത്താനെ അഴിച്ചു​വി​ടു​ന്ന​തി​നു മുമ്പ്‌ ഈ ഭൂമി​യി​ലു​ള്ള​വ​രാ​യി​രി​ക്കണം അവർ. ആയിരം വർഷത്തി​ന്റെ അവസാ​ന​ത്തോ​ടെ അവർ പൂർണ​രാ​കും, പാപം ചെയ്യു​ന്ന​തി​നു മുമ്പ്‌ ആദാമി​നും ഹവ്വയ്‌ക്കും ഉണ്ടായി​രുന്ന അതേ അവസ്ഥയിൽ അവർ എത്തും. അവരു​ടേത്‌ ഇപ്പോൾ പൂർണ​ത​യുള്ള ജീവനാണ്‌. കുറച്ച്‌ കാല​ത്തേക്കു സാത്താനെ അഗാധ​ത്തിൽനിന്ന്‌ മോചി​പ്പിച്ച ശേഷം നടക്കുന്ന അന്തിമ പരി​ശോ​ധ​ന​യിൽ വിജയി​ക്കു​ന്ന​വർക്ക്‌ എന്നേക്കു​മുള്ള ജീവിതം ആസ്വദി​ക്കാൻ കഴിയും.—വെളി 20:4-10.

it-2-E 189-190

തീത്തടാ​കം

ഈ പദപ്ര​യോ​ഗം വെളി​പാട്‌ പുസ്‌ത​ക​ത്തിൽ മാത്ര​മാ​ണു കാണു​ന്നത്‌. അതിന്റെ അർഥം എന്താ​ണെന്നു ബൈബിൾതന്നെ പറയു​ന്നുണ്ട്‌. നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “തീത്തടാ​കം രണ്ടാം മരണത്തെ അർഥമാക്കുന്നു.”—വെളി 20:14; 21:8.

ഇത്‌ ആലങ്കാ​രി​ക​മാ​ണെ​ന്ന​തി​നു വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ മറ്റു വാക്യങ്ങൾ നോക്കി​യാൽ കൂടുതൽ തെളിവ്‌ ലഭിക്കും. മരണത്തെ തീത്തടാ​ക​ത്തി​ലേക്ക്‌ എറിയു​ന്ന​താ​യി പറയുന്നു. (വെളി 19:20; 20:14) മരണത്തെ കത്തിച്ചു​ക​ള​യാൻ കഴിയില്ല എന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ. കൂടാതെ, അദൃശ്യ​നായ സാത്താൻ എന്ന ആത്മവ്യ​ക്തി​യെ​യും തീത്തടാ​ക​ത്തി​ലേക്ക്‌ എറിയു​മെന്നു പറയുന്നു. ഒരു ആത്മവ്യ​ക്തി​യാ​യ​തു​കൊണ്ട്‌ സാത്താനെ അക്ഷരീ​യ​മായ തീയി​ലേക്ക്‌ എറിയാൻ കഴിയി​ല്ല​ല്ലോ.—വെളി 20:10; പുറ 3:2-ഉം ന്യായ 13:20-ഉം താരത​മ്യം ചെയ്യുക.

അങ്ങനെ​യെ​ങ്കിൽ എന്താണ്‌ തീത്തടാ​കം? തീത്തടാ​കം പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ ‘രണ്ടാം മരണ​ത്തെ​യാ​ണെന്ന്‌’ നമ്മൾ കണ്ടു. ഇനി, “മരണ​ത്തെ​യും” “ശവക്കു​ഴി​യെ​യും” അതി​ലേക്ക്‌ എറി​ഞ്ഞെന്നു വെളി​പാട്‌ 20:14 പറയുന്നു. അതു​കൊണ്ട്‌ തീത്തടാ​കം ആദാമിൽനിന്ന്‌ മനുഷ്യ​വർഗം അവകാ​ശ​പ്പെ​ടു​ത്തിയ മരണ​ത്തെയല്ല കുറി​ക്കു​ന്ന​തെന്നു പറയാം. (റോമ 5:12) അതു ശവക്കു​ഴി​യെ​യു​മല്ല അർഥമാ​ക്കു​ന്നത്‌. മറ്റൊരു തരം മരണത്തി​ന്റെ, പുനരു​ത്ഥാ​നം ലഭിക്കു​ക​യി​ല്ലാത്ത മരണത്തി​ന്റെ, പ്രതീ​ക​മാ​ണു തീത്തടാ​കം. അങ്ങനെ പറയാ​നുള്ള കാരണം എന്താണ്‌? ബൈബിൾ ഒരിട​ത്തും “തീത്തടാ​കം” അതിലു​ള്ള​വരെ തിരി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി പറയു​ന്നില്ല. അതേസ​മയം ആദാമിക മരണവും ശവക്കു​ഴി​യും അതിലു​ള്ള​വരെ വിട്ടു​കൊ​ടു​ക്കു​ന്ന​താ​യി പറയു​ന്നുണ്ട്‌. (വെളി 20:13) അതു​കൊണ്ട്‌ “ജീവന്റെ പുസ്‌ത​ക​ത്തിൽ” പേര്‌ എഴുതി​യി​ട്ടി​ല്ലാ​ത്ത​വരെ, അതായത്‌ ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ ഒരു പശ്ചാത്താ​പ​വു​മി​ല്ലാ​തെ എതിർക്കു​ന്ന​വരെ, തീത്തടാ​ക​ത്തി​ലേക്ക്‌ എറിയു​ന്നെന്നു പറയു​മ്പോൾ അവർക്കു നിത്യ​നാ​ശം സംഭവി​ക്കും എന്നാണ്‌ അതിന്‌ അർഥം.—വെളി 20:15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക