-
സകല മനുഷ്യവർഗത്തിനും വേണ്ടിയുള്ള സുവാർത്തവീക്ഷാഗോപുരം—1990 | ജൂൺ 1
-
-
“മറെറാരു ദൂതൻ മദ്ധ്യാകാശത്തിൽ പറക്കുന്നതു ഞാൻ കണ്ടു, ഭൂമിയിൽ വസിക്കുന്നവരോടും സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും സന്തോഷവാർത്തകളായി പ്രഖ്യാപിക്കാൻ അവന് നിത്യ സുവാർത്തയുണ്ടായിരുന്നു.” (വെളിപ്പാട് 14:6) വൃദ്ധ അപ്പോസ്തലനായ യോഹന്നാൻ ആ വാക്കുകളോടെയാണ് തന്റെ നിശ്വസ്ത പ്രാവചനിക ദർശനത്തെ വർണ്ണിച്ചത്, ഇത് നമ്മുടെ സ്വന്തം നാളിൽ നിവർത്തിക്കപ്പെടുന്ന ഒരു ദർശനമാണ്. പെരുകിവരുന്ന കുററകൃത്യത്തിന്റെയും മലിനീകരണത്തിന്റെയും ഭീകരപ്രവർത്തനത്തിന്റെയും യുദ്ധത്തിന്റെയും വിപുലവ്യാപകമായ സാമ്പത്തികാനിശ്ചിതത്വത്തിന്റെയും യുഗത്തിൽ സുവാർത്തയുണ്ടെന്നറിയുന്നത് എന്തോരാശ്വാസമാണ്! എന്നാൽ ഒരു ദൂതൻ പ്രഖ്യാപിക്കേണ്ടയാവശ്യമുള്ള വിധം നല്ലതായിരിക്കാൻകഴിയുന്നത് ഏതു വാർത്തക്കാണ്? സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും പ്രഖ്യാപിക്കാൻതക്ക അർഹതയുള്ള ഏതു വാർത്തകൾക്കാണ് സന്തോഷപ്രദമായിരിക്കാൻ കഴിയുന്നത്?
-
-
സകല മനുഷ്യവർഗത്തിനും വേണ്ടിയുള്ള സുവാർത്തവീക്ഷാഗോപുരം—1990 | ജൂൺ 1
-
-
പണ്ട് ഒന്നാം നൂററാണ്ടിൽ യേശു തന്നേസംബന്ധിച്ച അനേകം ഉദ്ദേശ്യങ്ങൾ നിവർത്തിച്ചു, എന്നാൽ അവൻ ദൈവരാജ്യത്തിന്റെ രാജാവായി അന്ന് സിംഹാസനസ്ഥനാക്കപ്പെട്ടിരുന്നില്ല. ഈ മാസിക മിക്കപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, 1914 വരെ അതു സംഭവിച്ചില്ല. പ്രവചനനിവൃത്തി വ്യക്തമായി പ്രകടമാക്കുന്നതുപോലെ, ആ വർഷത്തിൽ ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെട്ടു. (വെളിപ്പാട് 12:10, 12) 1914ൽ വളരെ മോശമായ വാർത്തയാണുണ്ടായിരുന്നതെങ്കിലും—ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ—ദൈവരാജ്യത്തിന്റെ ജനനം ഏററവും നല്ല വാർത്തയായിരുന്നു. അതുകൊണ്ടാണ് യേശു നമ്മുടെ നാളിലേക്ക് ഈ പ്രവചനം നൽകിയത്: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും.”—മത്തായി 24:14.
യേശുവിന്റെ പ്രവചനം നിവർത്തിക്കപ്പെട്ടിട്ടുണ്ടോ? ഉവ്വ് എന്നാണ് ഉത്തരം! യോഹന്നാന്റെ പ്രാവചനികദർശനവും നിവർത്തിക്കപ്പെട്ടിരിക്കുന്നു. യോഹന്നാൻ കണ്ട അദൃശ്യദൂതനെ നമുക്കു കാണാൻ കഴിയുകയില്ലെന്നുള്ളത് സത്യംതന്നെ. എന്നാൽ യഹോവയുടെ സാക്ഷികൾ “സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും” ദൂതന്റെ സുവാർത്ത ഘോഷിക്കവേ അവർ വളരെ ദൃശ്യരായിരുന്നിട്ടുണ്ട്. 212 രാജ്യങ്ങളിലും സമുദ്ര ദ്വീപുകളിലും അവരുടെ ശബ്ദങ്ങൾ കേട്ടിരിക്കുന്നു. പുരുഷാരങ്ങൾ ചെവികൊടുക്കുന്നുമുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള വാർത്ത യഥാർത്ഥത്തിൽ എത്ര നല്ലതാണെന്ന് ഇവരിൽ ചിലരുടെ അനുഭവങ്ങൾ പ്രകടമാക്കും. (w90 1⁄1)
-