-
സ്നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർഉണരുക!—2001 | ഫെബ്രുവരി 8
-
-
സ്നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർ
“വിവാഹമോചന നിരക്ക് ഉയർന്നു നിൽക്കുന്ന ഒരു സമൂഹത്തിൽ അസന്തുഷ്ടമായ ഒട്ടേറെ ദാമ്പത്യങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുമ്പോൾ മറ്റനേകം ദാമ്പത്യങ്ങൾ അസന്തുഷ്ടമായി തീരുന്നു.”—കൗൺസിൽ ഓൺ ഫാമിലീസ് ഇൻ അമേരിക്ക.
ജീവിതത്തിലെ കയ്പേറിയതും മധുരിക്കുന്നതുമായ അനുഭവങ്ങളിൽ നല്ലൊരു ശതമാനവും ദാമ്പത്യം എന്ന ഉറവിൽനിന്ന് ഉത്ഭവിക്കുന്നതായി പറയപ്പെടുന്നു. വാസ്തവത്തിൽ, ദാമ്പത്യം പോലെ, മനുഷ്യ മനസ്സിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കാനും വേദനയുടെ കനലുകൾ കോരിയിടാനും കഴിവുള്ള ബന്ധങ്ങൾ അധികമില്ല. ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചതുരത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്ന പ്രകാരം, പല ദമ്പതികൾക്കും ദാമ്പത്യം കേവലം നൊമ്പരങ്ങളല്ല സമ്മാനിക്കുന്നത്.
എന്നാൽ വിവാഹമോചന സ്ഥിതിവിവരക്കണക്കുകളിലൂടെ ദാമ്പത്യ അസംതൃപ്തി എന്ന വ്യാപകമായ പ്രശ്നത്തിന്റെ മുഴു ചിത്രവും നമുക്കു ലഭിക്കുന്നില്ല. കാരണം, പ്രശ്നങ്ങളുടെ കാറ്റിലും കോളിലും പെട്ട് മുങ്ങിത്താഴുന്ന വിവാഹക്കപ്പലുകളെ കുറിച്ചു മാത്രമേ ആ കണക്കുകൾ വെളിപ്പെടുത്തുന്നുള്ളൂ. എന്നാൽ, മുങ്ങിത്താഴുന്നില്ലെങ്കിലും സ്നേഹശൂന്യതയുടെ മണൽത്തിട്ടയിൽ ഉറച്ചുപോയ ഒട്ടേറെ വിവാഹക്കപ്പലുകളുണ്ട്. വിവാഹം കഴിഞ്ഞിട്ട് 30-ലേറെ വർഷമായ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഒരു സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നാൽ കഴിഞ്ഞ 12 വർഷമായി ഞങ്ങളുടെ ദാമ്പത്യജീവിതം പ്രശ്നങ്ങളുടെ നീർച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. എന്റെ ഭർത്താവ് എന്റെ വികാരങ്ങൾക്കു തെല്ലും വിലകൽപ്പിക്കുന്നില്ല. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ വൈകാരിക ശത്രു.” ദാമ്പത്യജീവിതത്തിൽ ഏതാണ്ട് 25 വർഷം പിന്നിട്ട ഒരു ഭർത്താവിനു പറയാനുള്ളതും കണ്ണീരിൽ കുതിർന്ന കഥയാണ്. ഹൃദയവേദനയോടെ അദ്ദേഹം പറയുന്നു: “എന്നോട് അൽപ്പംപോലും സ്നേഹമില്ലെന്ന് ഭാര്യ എന്റെ മുഖത്തു നോക്കി പറഞ്ഞു. ഒരു മുറിയിൽ വെറും അപരിചിതരെ പോലെ കഴിയാനും ഒഴിവു സമയം അവരവർക്ക് തോന്നുന്നതുപോലെ ചെലവഴിക്കാനും സമ്മതമാണെങ്കിൽ വേർപിരിയാതെ കഴിഞ്ഞുപോകാം എന്നാണ് അവൾ പറയുന്നത്.”
പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന അത്തരം ദമ്പതികളിൽ ചിലർ വിവാഹമോചനത്തിന്റെ പാത തേടുന്നു എന്നതു ശരിതന്നെ. എന്നാൽ അനേകരുടെയും കാര്യത്തിൽ വിവാഹമോചനത്തിലേക്കുള്ള വാതിൽ അടഞ്ഞുകിടക്കുകയാണ്. എന്തുകൊണ്ട്? കുട്ടികൾ, വിവാഹമോചനത്തിനു നേരെ നെറ്റി ചുളിക്കുന്ന സമൂഹം, പണം, ബന്ധുമിത്രാദികൾ, മതവിശ്വാസങ്ങൾ എന്നീ ഘടകങ്ങൾ സ്നേഹം മരവിച്ചുപോയ അവസ്ഥയിലും ഒരേ മേൽക്കൂരയ്ക്കു കീഴിൽ കഴിഞ്ഞുകൂടാൻ ചില ദമ്പതികളെ നിർബന്ധിതരാക്കുന്നു എന്ന് ഡോ. കാരൻ കൈസർ അഭിപ്രായപ്പെടുന്നു. “നിയമപരമായി വിവാഹമോചനം നേടാൻ സാധ്യതയില്ലാത്ത ഇക്കൂട്ടർ വൈകാരികമായി വിവാഹമോചനം നേടിക്കൊണ്ട് ഇണയോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു” എന്ന് അവർ പറയുന്നു.
ദാമ്പത്യത്തിലെ ഊഷ്മളതയും അടുപ്പവും നഷ്ടമായെന്നു വെച്ച് ഭാര്യാഭർത്താക്കന്മാർ അസംതൃപ്ത ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടേണ്ടതുണ്ടോ? വിവാഹമോചനത്തിനു തുനിയാത്ത ദമ്പതികളുടെ മുന്നിൽ സ്നേഹശൂന്യമായ ദാമ്പത്യം എന്ന ഏക മാർഗമേ ഉള്ളോ? അല്ല, ഉലച്ചിൽ തട്ടിയ പല ദാമ്പത്യങ്ങളെയും തകർച്ചയിൽനിന്നും സ്നേഹശൂന്യതയുടെ കണ്ണീർക്കയത്തിൽനിന്നും രക്ഷിക്കാൻ കഴിയും എന്ന് അനുഭവങ്ങൾ കാണിക്കുന്നു. (g01 1/08)
-
-
സ്നേഹത്തെ മരവിപ്പിക്കുന്ന ഘടകങ്ങൾഉണരുക!—2001 | ഫെബ്രുവരി 8
-
-
സ്നേഹത്തെ മരവിപ്പിക്കുന്ന ഘടകങ്ങൾ
“ഒരാളുമായി സ്നേഹത്തിലാകാൻ വളരെ എളുപ്പമാണ്. എന്നാൽ ആ സ്നേഹബന്ധം നിലനിറുത്താനാണു ബുദ്ധിമുട്ട്.” —ഡോ. കാരൻ കൈസർ.
സ്നേഹശൂന്യമായ ദാമ്പത്യങ്ങളുടെ എണ്ണം പെരുകുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം വിവാഹബന്ധം സങ്കീർണമായ ഒന്നാണെങ്കിലും പലരും അതിലേക്കു കാലെടുത്തു വെക്കുന്നത് ഒട്ടുംതന്നെ തയ്യാറെടുപ്പില്ലാതെയാണ്. ഡോ. ഡിൻ എസ്. ഈഡെൽ ഇപ്രകാരം പറയുന്നു: “ഒരു ഡ്രൈവിങ് ലൈസൻസ് കിട്ടണമെങ്കിൽ ഒരുവൻ തന്റെ കഴിവു തെളിയിക്കേണ്ടതുണ്ട്. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ വെറുമൊരു ഒപ്പ് മതി.”
അതുകൊണ്ടുതന്നെ വിവാഹജീവിതം ചിലർക്ക് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവായിരിക്കുമ്പോൾ ഒട്ടനവധി പേർക്ക് അത് തോരാത്ത കണ്ണുനീർ മാത്രം സമ്മാനിക്കുന്നു. വിവാഹ ഇണകളിൽ ഒരാളോ രണ്ടുപേരുമോ ഒരു ആജീവനാന്ത ബന്ധത്തിന് ആവശ്യമായ യോഗ്യതകളൊന്നും ഇല്ലാതെ നൂറുനൂറു പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ചിരിക്കാം. ഡോ. ഹാരി റൈസ് ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു സ്ത്രീയും പുരുഷനും തമ്മിൽ ആദ്യമായി അടുക്കുമ്പോൾ അവർക്കു പരസ്പരം എന്തെന്നില്ലാത്ത വിശ്വാസം തോന്നുന്നു. തന്നെപ്പോലെതന്നെ കാര്യങ്ങളെ വീക്ഷിക്കുന്ന ഒരു വ്യക്തി ഈ ഭൂലോകത്തുണ്ടെങ്കിൽ” അതു തന്റെ പങ്കാളി “മാത്രം” ആണെന്ന് അവർക്കു തോന്നുന്നു. “ചിലപ്പോൾ ഈ തോന്നലിനു മങ്ങലേൽക്കും. അതോടെ ദാമ്പത്യം വിനാശത്തിലേക്കു കൂപ്പുകുത്തുന്നു.”
സന്തോഷകരമെന്നു പറയട്ടെ, മിക്ക വിവാഹബന്ധങ്ങളും ആ ഘട്ടത്തോളം എത്തുന്നില്ല. എന്നാൽ ചിലരുടെ കാര്യത്തിൽ സ്നേഹത്തിനു മങ്ങലേൽപ്പിച്ചിരിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് നമുക്കു ചുരുക്കമായി പരിചിന്തിക്കാം.
തകിടം മറിയുന്ന പ്രതീക്ഷകൾ —“ഇതൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചത്”
‘ജിമ്മും ഞാനുമായുള്ള വിവാഹം നടന്നപ്പോൾ ഞാനോർത്തത്, പ്രേമകഥകളിലെ നായികാനായകന്മാരെപ്പോലെ ആയിരിക്കും ഞങ്ങൾ എന്നാണ്. പ്രേമവും വാത്സല്യവും കരുതലും നിറഞ്ഞ ഒരു ജീവിതമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്,’ റോസ് പറയുന്നു. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ റോസിന്റെ ഭർത്താവിന് ‘പ്രേമകഥകളിലെ നായകന്റെ’ ഭാവം നഷ്ടപ്പെടാൻ തുടങ്ങി. “അദ്ദേഹത്തെ സംബന്ധിച്ച എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു,” അവൾ പറയുന്നു.
മിക്ക ചലച്ചിത്രങ്ങളും പ്രണയ നോവലുകളും പ്രശസ്ത ഗാനങ്ങളും സ്നേഹത്തെ സംബന്ധിച്ച് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രമാണു വരച്ചു കാട്ടുന്നത്. പ്രണയിച്ചു നടക്കുന്ന കാലത്ത് തങ്ങളുടെ സ്വപ്നങ്ങളെല്ലാം സഫലമാകുകയാണെന്ന് ഒരു സ്ത്രീക്കും പുരുഷനും തോന്നിയേക്കാം. എന്നാൽ വിവാഹിതരായി ഏതാനും വർഷം കഴിയുമ്പോൾ തങ്ങൾ അന്ന് വെറും ഒരു സ്വപ്നലോകത്തിൽ ആയിരുന്നു എന്ന് അവർക്കു തോന്നിത്തുടങ്ങുന്നു. സാമാന്യം ഭേദപ്പെട്ട ദാമ്പത്യജീവിതം നയിക്കുന്ന ചില ദമ്പതികൾ പോലും, തങ്ങളുടെ ജീവിതം ഒരു പ്രണയകഥയിലെ പോലെ അല്ല എന്ന കാരണത്താൽ അതിനെ തികഞ്ഞ പരാജയമായി കണക്കാക്കുന്നു.
വിവാഹത്തെ സംബന്ധിച്ച് യാതൊരു പ്രതീക്ഷകളും പാടില്ല എന്നല്ല ഇതിന്റെ അർഥം. ഉദാഹരണത്തിന്, ഇണയുടെ സ്നേഹവും ശ്രദ്ധയും പിന്തുണയും ഒക്കെ പ്രതീക്ഷിക്കുന്നത് തികച്ചും ഉചിതമാണ്. എന്നാൽ പലപ്പോഴും അതുപോലും ലഭിക്കാതെ വന്നേക്കാം. അടുത്തകാലത്ത് വിവാഹിതയായ മീന എന്ന ഇന്ത്യക്കാരി ഇങ്ങനെ പറയുന്നു: “ഞാൻ വിവാഹിതയായോ എന്നു പോലും സംശയിച്ചു പോകുന്നു. കാരണം ഏകാന്തതയും അവഗണിക്കപ്പെടുന്നു എന്ന തോന്നലും എന്നെ അത്രമാത്രം വേട്ടയാടുന്നു.”
പൊരുത്തമില്ലായ്മ —“ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമില്ല”
“മിക്കവാറും എല്ലാ കാര്യങ്ങളിലുംതന്നെ ഞാനും എന്റെ ഭർത്താവും രണ്ടു ധ്രുവങ്ങളിലാണ്,” ഒരു സ്ത്രീ പറയുന്നു. “അദ്ദേഹത്തെ വിവാഹം കഴിച്ചതിനെ കുറിച്ചോർത്തു ഖേദിക്കാത്ത
-
-
പ്രതീക്ഷയ്ക്ക് വകയുണ്ടോ?ഉണരുക!—2001 | ഫെബ്രുവരി 8
-
-
പ്രതീക്ഷയ്ക്ക് വകയുണ്ടോ?
“ഉടവു തട്ടിയ വിവാഹബന്ധങ്ങളുടെ ഒരു കുഴപ്പം ഒന്നും നേരെയാകാൻ പോകുന്നില്ല എന്ന നിഷേധാത്മക ചിന്തയാണ്. അത്തരം ചിന്തയുണ്ടെങ്കിൽത്തന്നെ കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ല. കാരണം ക്രിയാത്മകമായ എന്തെങ്കിലും പരീക്ഷിച്ചുനോക്കാനുള്ള പ്രചോദനത്തെ അതു കെടുത്തിക്കളയുന്നു.”—ഡോ. ആരൻ റ്റി. ബെക്ക്.
നിങ്ങൾക്കു നല്ല സുഖമില്ലെന്നിരിക്കട്ടെ. ശരീരത്തിന്റെ ഒരു ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നു. പരിശോധനയ്ക്കുവേണ്ടി നിങ്ങൾ ഡോക്ടറുടെ അടുക്കൽ പോകുന്നു. നിങ്ങൾ ഉത്കണ്ഠാകുലനാണ്, അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം, നിങ്ങളുടെ ആരോഗ്യം, എന്തിന് ജീവൻപോലും ഒരുപക്ഷേ അപകടത്തിലായിരിക്കാം. എന്നാൽ പരിശോധനയ്ക്കു ശേഷം, നിങ്ങളുടെ പ്രശ്നം ഗുരുതരമാണെങ്കിലും പേടിക്കാനില്ലെന്നും ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ എന്നും ഡോക്ടർ പറയുന്നുവെന്നു സങ്കൽപ്പിക്കുക. പഥ്യം നോക്കുകയും വ്യായാമം ചെയ്യുകയും ആണെങ്കിൽ നിങ്ങൾക്ക് പൂർണമായും സുഖം പ്രാപിക്കാനാകുമത്രേ. അതു കേൾക്കുമ്പോൾ നിങ്ങൾക്കു വളരെ ആശ്വാസം തോന്നും എന്നതിനു സംശയമില്ല. നിങ്ങൾ സന്തോഷത്തോടുകൂടി ഡോക്ടറുടെ നിർദേശം പിൻപറ്റുകയും ചെയ്യും.
ഇനി ഈ സാഹചര്യത്തെ നാം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയവുമായി താരതമ്യം ചെയ്യുക. നിങ്ങളുടെ വിവാഹജീവിതം നിങ്ങൾക്ക് വേദനകളാണോ സമ്മാനിക്കുന്നത്? ഏതൊരു ദാമ്പത്യത്തിലും കുറച്ചൊക്കെ പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ടായെന്നിരിക്കും. അതുകൊണ്ട്, വിവാഹബന്ധത്തിൽ അൽപ്പസ്വൽപ്പം അസ്വാരസ്യങ്ങൾ ഉണ്ടാകുന്നെങ്കിൽ സ്നേഹശൂന്യമായ ഒരു വിവാഹബന്ധമാണു നിങ്ങളുടേത് എന്നു കരുതേണ്ടതില്ല. എന്നാൽ വേദനിപ്പിക്കുന്ന ഈ സാഹചര്യം ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ പോലും നീണ്ടുനിൽക്കുന്നെങ്കിലോ? അങ്ങനെയെങ്കിൽ നിങ്ങൾ ഉത്കണ്ഠപ്പെടുന്നതിൽ കഴമ്പുണ്ട്, കാരണം അതു നിസ്സാര സംഗതിയല്ല. വാസ്തവത്തിൽ ദാമ്പത്യത്തിന്റെ ഗുണനിലവാരം നിങ്ങളുടെയും കുട്ടികളുടെയും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. ഉദാഹരണത്തിന്, വിഷാദം, ജോലിയിൽ കാര്യക്ഷമതയില്ലായ്മ, പഠനരംഗത്തെ കുട്ടികളുടെ പരാജയം എന്നീ പ്രശ്നങ്ങൾക്കു പിന്നിലെ ഒരു പ്രധാന വില്ലൻ ദാമ്പത്യത്തിലെ താളപ്പിഴകളാണെന്നു കരുതപ്പെടുന്നു. എന്നാൽ സംഗതി അവിടംകൊണ്ട് അവസാനിക്കുന്നില്ല. ദാമ്പത്യത്തിന്റെ ഗുണനിലവാരം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കുന്നുവെന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.—1 പത്രൊസ് 3:7.
നിങ്ങൾക്കും ഇണയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നതുകൊണ്ട് ഒരു സന്തുഷ്ട ദാമ്പത്യം ഒരിക്കലും ആസ്വദിക്കാനാവില്ലെന്ന് അർഥമില്ല. വിവാഹത്തെ സംബന്ധിച്ച യാഥാർഥ്യം അതായത്, വിവാഹമായാൽ വെല്ലുവിളികൾ ഉണ്ടാകും എന്ന സംഗതി മനസ്സിലാക്കുന്നത് പ്രശ്നങ്ങളെ അവ ആയിരിക്കുന്ന വിധത്തിൽ വസ്തുനിഷ്ഠമായി വീക്ഷിക്കാനും പരിഹരിക്കാനും ദമ്പതികളെ സഹായിക്കും. ഐസക് എന്നു പേരുള്ള ഒരു ഭർത്താവ് പറയുന്നു: “ദാമ്പത്യ സന്തുഷ്ടിയിൽ ഏറ്റിറക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നാണു ഞാൻ കരുതിയത്.”
നിങ്ങളുടെ ദാമ്പത്യം സ്നേഹശൂന്യമായ ഒരു അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നെങ്കിൽ പോലും പ്രതീക്ഷയ്ക്കു വകയുണ്ട്. ദാമ്പത്യത്തിലെ താളപ്പിഴകൾ നിങ്ങളിൽ ആഴത്തിലുള്ള വ്രണങ്ങൾ സൃഷ്ടിച്ചിരിക്കാം എന്നതു ശരിതന്നെ, പ്രത്യേകിച്ചും നിങ്ങളുടെ വിവാഹബന്ധം പ്രശ്നങ്ങളുടെ വലയിൽ കുരുങ്ങിയിട്ട് വർഷങ്ങളായെങ്കിൽ. അപ്പോഴും കാര്യങ്ങൾ നേരെയാകും എന്നു പ്രതീക്ഷിക്കാൻ ശക്തമായ കാരണമുണ്ട്. എന്നാൽ ദമ്പതികൾക്ക് വിവാഹബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പങ്കാളികൾ
-
-
സ്നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!ഉണരുക!—2001 | ഫെബ്രുവരി 8
-
-
സ്നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!
ഭാര്യാഭർത്താക്കന്മാർക്കുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങളുടെ ഒരു കലവറയാണ് ബൈബിൾ. ഇതിൽ അതിശയിക്കാനില്ല, കാരണം ബൈബിളിനെ നിശ്വസ്തനാക്കിയവൻ തന്നെയാണ് വിവാഹ ക്രമീകരണത്തിന്റെയും കാരണഭൂതൻ.
ദാമ്പത്യത്തെ കുറിച്ച് തികച്ചും വസ്തുനിഷ്ഠമായ ഒരു ചിത്രമാണ് ബൈബിൾ വരച്ചുകാട്ടുന്നത്. വിവാഹിതരാകുന്നവർക്ക് “ക്ലേശങ്ങൾ” ഉണ്ടാകും എന്ന് അത് സമ്മതിച്ചു പറയുന്നു. (1 കൊരിന്ത്യർ 7:28, പി.ഒ.സി. ബൈബിൾ) അങ്ങനെ പ്രസ്താവിക്കുമ്പോൾ തന്നെ, ദാമ്പത്യത്തിന് സന്തോഷം, എന്തിന് ഹർഷോന്മാദം പോലും പ്രദാനം ചെയ്യാനാകും എന്നും വാസ്തവത്തിൽ വിവാഹബന്ധം അങ്ങനെ ആയിരിക്കേണ്ടതുണ്ടെന്നും അതു പറയുന്നു. (സദൃശവാക്യങ്ങൾ 5:18, 19, NW) ഇവ പരസ്പരവിരുദ്ധമായ രണ്ടാശയങ്ങൾ അല്ല. ഗൗരവമേറിയ പ്രശ്നങ്ങൾ ഉണ്ടായിരിക്കെത്തന്നെ ദമ്പതികൾക്ക് സ്നേഹപുരസ്സരമായ
-