-
വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരംജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
ഞായറാഴ്‌ച അതിരാവിലെ മഗ്‌ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെ അമ്മ മറിയയും ശലോമയും യോഹന്നായും മററു സ്‌ത്രീകളും യേശുവിന്റെ ശരീരത്തിൽ പൂശേണ്ടതിന് സുഗന്ധകൂട്ടുകളുമായി വന്നു. “കല്ലറയുടെ വാതിൽക്കലെ കല്ല് നമുക്കുവേണ്ടി ആര് ഉരുട്ടിമാററും?” എന്ന് വഴിയിൽവച്ച് അവർ പരസ്‌പരം പറഞ്ഞു. എന്നാൽ സ്ഥലത്ത് എത്തിയപ്പോൾ ഒരു ഭൂചലനം ഉണ്ടായതായും യഹോവയുടെ ദൂതൻ കല്ല് ഉരുട്ടിമാററിയിരിക്കുന്നതായും അവർ കാണുന്നു. കാവൽക്കാർ പോയിരിക്കുന്നു, കല്ലറ ഒഴിഞ്ഞു കിടക്കുന്നു! മത്തായി 27: 57–28:2; മർക്കോസ് 15:42–16:4; ലൂക്കോസ് 23:50–24:3, 10; യോഹന്നാൻ 19:14, യോഹന്നാൻ 19:31–20:1; യോഹന്നാൻ 12:42; ലേവ്യാപുസ്‌തകം 23:5-7; ആവർത്തനം 21:22, 23; സങ്കീർത്തനം 34:20; സെഖര്യാവ് 12:10.
-
-
യേശു ജീവനോടിരിക്കുന്നു!ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
അധ്യായം 128
യേശു ജീവനോടിരിക്കുന്നു!
യേശുവിന്റെ ശവകൂടീരം ശൂന്യമായിരിക്കുന്നതായി കണ്ടെത്തുമ്പോൾ പത്രോസിനോടും യോഹന്നാനോടും ആ വിവരം പറയാൻ മഗ്‌ദലക്കാരത്തി മറിയ ഓടിപ്പോകുന്നു. എന്നാൽ മററ് സ്‌ത്രീകൾ കല്ലറക്കൽ തന്നെ നിൽക്കുന്നു. പെട്ടെന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അവരെ അകത്തേക്ക് ക്ഷണിക്കുന്നു.
അവിടെ സ്‌ത്രീകൾ മറെറാരു ദൂതനെ കൂടി കാണുന്നു. ദൂതൻമാരിൽ ഒരുവൻ അവരോട് പറയുന്നു: “നിങ്ങൾ ഭയപ്പെടേണ്ട, നിങ്ങൾ സ്‌തംഭത്തിൽ വധിക്കപ്പെട്ട യേശുവിനെയാണ് അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. അവനിവിടെയില്ല, എന്തുകൊണ്ടെന്നാൽ അവൻ പറഞ്ഞിരുന്നതുപോലെതന്നെ അവൻ ഉയർത്തെഴുന്നേററിരിക്കുന്നു. വന്ന് അവൻ കിടന്നിരുന്ന സ്ഥലം കാണുക. ഉടൻപോയി അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേററിരിക്കുന്നു എന്ന് അവന്റെ ശിഷ്യൻമാരോട് പറയുക.” അതുകൊണ്ട് ഭയത്തോടും വലിയ സന്തോഷത്തോടുംകൂടെ ഈ സ്‌ത്രീകളും അവിടെ നിന്ന് ഓടിപ്പോകുന്നു.
ഇതിനോടകം മറിയ പത്രോസിനെയും യോഹന്നാനെയും കണ്ടെത്തി അവരോട് ഇപ്രകാരം പറയുന്നു: “അവർ കർത്താവിനെ കല്ലറയിൽ നിന്ന് എടുത്തുകൊണ്ടുപോയിരിക്കുന്നു, അവനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ.” ഉടൻതന്നെ അപ്പൊസ്‌തലൻമാർ ഇരുവരും കല്ലറയിങ്കലേക്ക് ഓടുന്നു. ചെറുപ്പമായതിനാൽ യോഹന്നാന് വേഗത്തിൽ ഓടാൻ കഴിയുന്നു, അവൻ ആദ്യം കല്ലറക്കൽ എത്തുന്നു. ഇതിനോടകം സ്‌ത്രീകൾ സ്ഥലം വിട്ടിരുന്നതിനാൽ കല്ലറക്കൽ ആരുമില്ലായിരുന്നു. അകത്തേക്ക് കുനിഞ്ഞു നോക്കിയപ്പോൾ ശവക്കച്ചകൾ കിടക്കുന്നത് അവൻ കാണുന്നു. എന്നാൽ അവൻ അകത്തു പ്രവേശിക്കുന്നില്ല.
പത്രോസ് ഓടിയെത്തുമ്പോൾ മടിച്ചു നിൽക്കാതെ നേരെ അകത്തേക്ക് കടന്നു ചെല്ലുന്നു. അവിടെ കിടക്കുന്ന ശവക്കച്ചകളും യേശുവിന്റെ തലയിൽ കെട്ടിയിരുന്ന തുണിയും അവൻ കാണുന്നു. അത് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നു. അപ്പോൾ യോഹന്നാനും കല്ലറയുടെ അകത്തു പ്രവേശിക്കുന്നു, മറിയ പറഞ്ഞ വാർത്ത അവൻ വിശ്വസിക്കുന്നു. താൻ ഉയർത്തെഴുന്നേൽക്കുമെന്ന് യേശു പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും പത്രോസും യോഹന്നാനും അത് മനസ്സിലാക്കുന്നില്ല. ഒന്നും മനസ്സിലാകാതെ അവർ മടങ്ങിപ്പോകുന്നു. എന്നാൽ മടങ്ങിയെത്തിയ മഗ്‌ദലക്കാരത്തി മറിയ കല്ലറക്കൽ തന്നെ നിൽക്കുന്നു.
അതേ സമയം ദൂതൻമാർ ആവശ്യപ്പെട്ടതുപോലെ യേശു പുനരുത്ഥാനപ്പെട്ട വിവരം ശിഷ്യൻമാരെ അറിയിക്കാൻ മററ് സ്‌ത്രീകൾ ബദ്ധപ്പെട്ട് ഓടിപ്പോകുമ്പോൾ യേശു അവർക്കെതിരെ വന്ന് അവർക്ക് “വന്ദനം!” പറയുന്നു. അവർ അവന്റെ കാൽക്കൽ വീണ് അവനെ നമസ്‌ക്കരിക്കുന്നു. അപ്പോൾ യേശു പറയുന്നു: “ഭയപ്പെടേണ്ട! പോയി ഗലീലയിലേക്ക് പോകാൻ എന്റെ സഹോദരൻമാരോട് പറയുക; അവിടെവച്ച് അവർ എന്നെ കാണും.”
നേരത്തെ ഭൂകമ്പം ഉണ്ടാവുകയും ദൂതൻമാർ പ്രത്യക്ഷരാവുകയും ചെയ്‌തപ്പോൾ കാവൽനിന്ന പടയാളികൾ പേടിച്ച് മരവിച്ചു മരിച്ചവരെപ്പോലെ ആയി. ബോധം വീണ്ടു കിട്ടിയപ്പോൾ അവർ ഉടനെ നഗരത്തിലെത്തി സംഭവിച്ചത് മുഖ്യപുരോഹിതൻമാരെ അറിയിച്ചു. “മൂപ്പൻമാരുമായി” ആലോചന കഴിച്ചശേഷം പടയാളികൾക്ക് പണം കൊടുത്ത് അവരെ നിശബ്ദരാക്കാൻ ശ്രമിക്കണം എന്ന് അവർ തീരുമാനിച്ചു. “‘ഞങ്ങൾ ഉറങ്ങുമ്പോൾ ശിഷ്യൻമാർ വന്ന് ശരീരം മോഷ്ടിച്ചുകൊണ്ടുപോയി’ എന്ന് പറയുവിൻ” എന്ന് അവർക്ക് നിർദ്ദേശവും കൊടുത്തു.
കാവൽജോലിക്കിടയിൽ ഉറങ്ങുന്നതിന് റോമൻ പടയാളികൾക്ക് വധശിക്ഷകിട്ടാമെന്നുളളതിനാൽ പുരോഹിതൻമാർ അവർക്ക് ഈ വാഗ്‌ദാനവും നൽകി: “ഈ വാർത്ത [നിങ്ങൾ ഉറങ്ങിയ വിവരം] നാടുവാഴിയുടെ ചെവിയിൽ എത്തിയാൽ ഞങ്ങൾ അയാളെ പറഞ്ഞു സമ്മതിപ്പിച്ച് നിങ്ങളെ ഉൽക്കണ്‌ഠയിൽ നിന്ന് ഒഴിവാക്കിക്കൊളളാം.” മതിയായ ഒരു തുക കൈക്കൂലിയായി കിട്ടിയതിനാൽ പടയാളികൾ നിർദ്ദേശപ്രകാരം തന്നെ ചെയ്‌തു. അതിന്റെ ഫലമായി യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്ന വ്യാജവാർത്ത യഹൂദൻമാർക്കിടയിൽ വ്യാപകമായി പരന്നു.
കല്ലറക്കൽ നിൽക്കുന്ന മഗ്‌ദലക്കാരത്തി മറിയക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. യേശു എവിടെയായിരിക്കും? കല്ലറക്കുളളിലേക്ക് കുനിഞ്ഞു നോക്കുമ്പോൾ വീണ്ടും പ്രത്യക്ഷരായിരിക്കുന്ന വെളളവസ്‌ത്രം ധരിച്ച രണ്ടു ദൂതൻമാരെ അവൾ കാണുന്നു! ഒരുവൻ യേശുവിന്റെ ശരീരം കിടന്ന സ്ഥലത്തിന്റെ തലക്കലും മററവൻ കാൽക്കലും ഇരിക്കുകയാണ്. “സ്‌ത്രീയെ, നീ എന്തിനാണ് കരയുന്നത്,” അവർ ചോദിക്കുന്നു.
“അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, അവനെ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ,” ഉത്തരമായി മറിയ പറയുന്നു. അവൾ തിരിഞ്ഞു നോക്കുമ്പോൾ മറെറാരാൾ അതേ ചോദ്യം ആവർത്തിക്കുന്നു: “സ്‌ത്രീയെ നീ എന്തിനാണ് കരയുന്നത്?” “നീ ആരെയാണ് അന്വേഷിക്കുന്നത്?” എന്നും ഈ ആൾ ചോദിക്കുന്നു.
അത് കല്ലറ സ്ഥിതിചെയ്യുന്ന തോട്ടത്തിന്റെ സൂക്ഷിപ്പുകാരനാണെന്ന് വിചാരിച്ച് അവൾ അവനോട് പറയുന്നു: “യജമാനനെ നീ അവനെ എടുത്തുകൊണ്ടു പോയിട്ടുണ്ടെങ്കിൽ അവനെ എവിടെവെച്ചിരിക്കുന്നു എന്ന് എന്നോടു പറയുക, ഞാൻ അവനെ എടുത്തുകൊണ്ടു പോയ്‌ക്കൊളളാം.”
“മറിയേ,” എന്ന് അയാൾ വിളിച്ചു. ഉടൻ അവളോട് അയാൾ സംസാരിച്ച പരിചിതമായ രീതിയിൽ നിന്ന് അത് യേശുവാണെന്ന് അവൾ അറിഞ്ഞു. “റബോനി!” (“ഗുരോ!” എന്ന് അർത്ഥം) എന്ന് അവൾ പറഞ്ഞു. അടക്കാനാവാത്ത സന്തോഷത്തോടെ അവൾ അവനെ കടന്നു പിടിക്കുന്നു. എന്നാൽ യേശു പറയുന്നു: “എന്നെ പിടിച്ചു നിറുത്താതെ. എന്തുകൊണ്ടെന്നാൽ ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്ക് കയറിയിട്ടില്ല. എന്നാൽ നീ പോയി എന്റെ സഹോദരൻമാരോട്, ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്ക് കയറിപ്പോവുകയാകുന്നു,’ എന്ന് പറയുക.”
മറിയ ഇപ്പോൾ അപ്പൊസ്‌തലൻമാരും മററു ശിഷ്യൻമാരും സമ്മേളിച്ചിരിക്കുന്നിടത്തേക്ക് ഓടുന്നു. പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ടതിനെപ്പററി മററ് സ്‌ത്രീകൾ പറഞ്ഞ വിവരങ്ങളോട് അവൾ തന്റെ വിവരവും കൂടെ കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും ആദ്യം പറഞ്ഞ സ്‌ത്രീകളെ വിശ്വസിക്കാഞ്ഞ ഈ പുരുഷൻമാർ മറിയയെയും വിശ്വസിക്കുന്നില്ല. മത്തായി 28:3-15; മർക്കോസ് 16:5-8; ലൂക്കോസ് 24:4-12; യോഹന്നാൻ 20:2-18.
▪ കല്ലറ ഒഴിഞ്ഞിരിക്കുന്നതായി കണ്ടശേഷം മഗ്‌ദലക്കാരത്തി മറിയ എന്തു ചെയ്യുന്നു, മററ് സ്‌ത്രീകൾക്ക് എന്ത് അനുഭവം ഉണ്ടാകുന്നു?
▪ കല്ലറ ഒഴിഞ്ഞിരിക്കുന്നതായി കാണുമ്പോൾ പത്രോസും യോഹന്നാനും എങ്ങനെ പ്രതികരിക്കുന്നു?
▪ യേശുവിന്റെ പുനരുത്ഥാനം ശിഷ്യൻമാരെ അറിയിക്കാൻ പോകുമ്പോൾ മററ് സ്‌ത്രീകൾക്ക് എന്തനുഭവമുണ്ടാകുന്നു?
▪ കാവൽ പടയാളികൾക്ക് എന്തു സംഭവിച്ചു, അവരുടെ റിപ്പോർട്ടിനോടുളള പുരോഹിതൻമാരുടെ പ്രതികരണം എന്തായിരുന്നു?
▪ മഗ്‌ദലക്കാരത്തി മറിയ തനിയെ കല്ലറക്കൽ ആയിരിക്കുമ്പോൾ എന്തു സംഭവിക്കുന്നു, സ്‌ത്രീകളുടെ വിവരണങ്ങളോടുളള ശിഷ്യൻമാരുടെ പ്രതികരണം എന്താണ്?
-
-
കൂടുതലായ പ്രത്യക്ഷപ്പെടലുകൾജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
ശിഷ്യൻമാർ ഇപ്പോഴും ദുഃഖിതരാണ്. ശൂന്യമായ കല്ലറയുടെ അർത്ഥം അവർക്ക് മനസ്സിലാകുന്നില്ല. സ്‌ത്രീകൾ പറഞ്ഞ വാർത്ത അവർ വിശ്വസിക്കുന്നതുമില്ല. അതുകൊണ്ട് ഞായറാഴ്‌ച കുറേ സമയം കൂടെ കഴിയുമ്പോൾ ക്ലെയൊപ്പാവും മറെറാരു ശിഷ്യനുംകൂടെ യെരൂശലേം വിട്ട് അവിടെനിന്ന് ഏതാണ്ട് 11 കിലോമീററർ ദൂരത്തിലുളള എമ്മവുസ്സിലേക്ക് പോകുന്നു.
വഴിയിൽ വച്ച് അവർ അന്നുണ്ടായ സംഭവങ്ങൾ ചർച്ചചെയ്യവേ, ഒരു അപരിചിതൻ അവരോട് ചേർന്ന് നടക്കുന്നു. “വഴിയിൽവച്ച് നിങ്ങൾ ഇങ്ങനെ തർക്കിക്കുന്നത് എന്തിനെക്കുറിച്ചാണ്?” എന്ന് അയാൾ ചോദിക്കുന്നു.
ശിഷ്യൻമാർ വാടിയ മുഖത്തോടെ നിൽക്കുന്നു, ക്ലെയൊപ്പാവ് മറുപടിയായി: “കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന കാര്യങ്ങൾ അറിയാതിരിക്കാൻ തക്കവണ്ണം നീ ഒരു പരദേശിയായി ഒററക്ക് അവിടെ കഴിഞ്ഞുകൂടുകയാണോ?” “എന്ത് കാര്യങ്ങൾ?” അയാൾ ചോദിക്കുന്നു.
“നസറായനായ യേശുവിനെ സംബന്ധിച്ചുളള കാര്യങ്ങൾ,” അവർ പറയുന്നു. “നമ്മുടെ മുഖ്യപുരോഹിതൻമാരും ഭരണാധികാരികളും അവനെ മരണശിക്ഷക്ക് ഏൽപ്പിച്ചുകൊടുത്ത് സ്‌തംഭത്തിൽ വധിച്ചു. ആ മനുഷ്യൻ ഇസ്രായേലിനെ വിടുവിക്കാനുളളവനാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.”
ക്ലെയൊപ്പാവും അവന്റെ കൂട്ടുകാരനും അന്നത്തെ അതിശയകരമായ സംഭവങ്ങൾ വർണ്ണിക്കുന്നു—ദൂതൻമാരുടെ പ്രകൃത്യാതീത പ്രത്യക്ഷമാകലിനെ സംബന്ധിച്ച റിപ്പോർട്ടും ശൂന്യമായ കല്ലറയും—അവർക്ക് ഇതിന്റെയൊന്നും അർത്ഥം മനസ്സിലാകുന്നില്ലെന്നും അവർ സമ്മതിച്ചു പറയുന്നു. ആ അപരിചിതൻ അവരെ ശാസിക്കുന്നു: “ബുദ്ധിഹീനരെ, പ്രവാചകൻമാർ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാത്ത മന്ദബുദ്ധികളെ! ക്രിസ്‌തു ഇങ്ങനെ കഷ്ടം സഹിച്ചിട്ട് തന്റെ മഹത്വത്തിൽ പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നില്ലേ?” തുടർന്ന് അയാൾ തിരുവെഴുത്തുകളിൽ നിന്ന് ക്രിസ്‌തുവിനെ സംബന്ധിച്ചുളള ഭാഗങ്ങൾ അവർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്നു.
ഒടുവിൽ അവർ എമ്മവുസ്സിന് സമീപം എത്തിച്ചേരുന്നു, അപരിചിതനാകട്ടെ യാത്ര തുടരാൻ ഭാവിക്കുന്നു. കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചുകൊണ്ട്, “ഞങ്ങളോടുകൂടെ പാർക്കുക, നേരം വൈകാറായല്ലോ” എന്ന് പറഞ്ഞ് അയാളെ നിർബന്ധിച്ചു. അതുകൊണ്ട് അയാൾ അവരോടുകൂടെ ഭക്ഷണത്തിനിരുന്നു. അയാൾ ഒരു പ്രാർത്ഥന ചൊല്ലിയിട്ട് അപ്പമെടുത്ത് മുറിച്ച് അവർക്ക് വച്ചുനീട്ടുമ്പോൾ അയാൾ വാസ്‌തവത്തിൽ മൂർത്തീകരിച്ച മാനുഷ ശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന യേശുവാണെന്ന് അവർ തിരിച്ചറിയുന്നു. എന്നാൽ അപ്പോഴേക്കും അയാൾ അപ്രത്യക്ഷനാകുന്നു.
ആ അപരിചിതനും ഇത്രത്തോളം കാര്യങ്ങൾ നിശ്ചയമുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ അവർക്ക് മനസ്സിലാകുന്നു! “അവൻ വഴിയിൽ വച്ച് നമ്മോട് സംസാരിക്കുമ്പോൾ, നമുക്ക് തിരുവെഴുത്തുകൾ മുഴുവനായും തുറന്നു കാട്ടിയപ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിക്കുകയായിരുന്നില്ലേ?” എന്ന് അവർ പറയുന്നു. ഒട്ടും താമസിയാതെ അവർ എഴുന്നേററ് യെരൂശലേമിലേക്കുതന്നെ തിടുക്കത്തിൽ മടങ്ങുന്നു, അവിടെ അപ്പൊസ്‌തലൻമാരെയും അവരോടുകൂടെ സമ്മേളിച്ചിരിക്കുന്നവരെയും അവർ കാണുന്നു. ക്ലെയൊപ്പാവിനും കൂട്ടുകാരനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ മററുളളവർ ആവേശഭരിതരായി പറയുന്നു: “വാസ്‌തവമായും കർത്താവ് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു, അവൻ ശിമോന്നു പ്രത്യക്ഷനായി.” യേശു തങ്ങൾക്കു പ്രത്യക്ഷനായത് എപ്രകാരമെന്ന് അവർ വിവരിക്കുന്നു. അങ്ങനെ അന്നേ ദിവസം തന്നെ യേശു വിവിധ ശിഷ്യൻമാർക്കായി നാലു പ്രാവശ്യം പ്രത്യക്ഷനായി.
യേശു പെട്ടെന്നു തന്നെ അഞ്ചാമതും പ്രത്യക്ഷനാകുന്നു. ശിഷ്യൻമാർ യഹൂദൻമാരോടുളള ഭയം നിമിത്തം വാതിൽ അടച്ചിരുന്നെങ്കിലും അവൻ പ്രവേശിച്ച് അവരുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട്, “നിങ്ങൾക്ക് സമാധാനം ഉണ്ടായിരിക്കട്ടെ” എന്ന് പറയുന്നു. തങ്ങൾ ഒരു ഭൂതത്തെ കാണുന്നു എന്ന് വിചാരിച്ച് അവർ ഭയപ്പെടുന്നു. അതുകൊണ്ട് തന്റേത് അത്തരത്തിലുളള ഒരു പ്രത്യക്ഷതയല്ല എന്ന് വിശദീകരിച്ചുകൊണ്ട് യേശു പറയുന്നു: “നിങ്ങൾ കലങ്ങുന്നതും നിങ്ങളുടെ ഹൃദയങ്ങളിൽ സംശയം പൊന്തുന്നതും എന്ത്? ഇതു ഞാൻ തന്നെയാണെന്നുളളതിന് എന്റെ കൈകളും കാലുകളും കാണുക; എന്നെ തൊട്ടുനോക്കുക, എനിക്കുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ ഒരു ഭൂതത്തിന് മാംസവും അസ്ഥികളും ഇല്ലല്ലോ.” എന്നിട്ടും അവർ വിശ്വസിക്കാൻ വിമുഖരാണ്.
താൻ യഥാർത്ഥത്തിൽ യേശു തന്നെയാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനുവേണ്ടി അവൻ ചോദിക്കുന്നു: “ഭക്ഷിക്കാൻ ഇവിടെ നിങ്ങളുടെ പക്കൽ വല്ലതും ഉണ്ടോ?” ഒരു കഷണം പൊരിച്ച മൽസ്യം വാങ്ങി അത് ഭക്ഷിച്ചശേഷം അവൻ പറയുന്നു: “ഇതാകുന്നു ഞാൻ [എന്റെ മരണത്തിന് മുമ്പ്] നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ പറഞ്ഞത്, മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് പൂർത്തിയാകണം.”
ഫലത്തിൽ അവരോടൊപ്പം ഒരു ബൈബിൾ അദ്ധ്യയനം നടത്തിക്കൊണ്ട് യേശു തുടരുന്നു: “ക്രിസ്‌തു കഷ്ടം അനുഭവിക്കുകയും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും അവന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ പാപമോചനത്തിനായുളള അനുതാപം യെരൂശലേമിൽ ആരംഭിച്ച് സകല ജനതകളിലും പ്രസംഗിക്കപ്പെടുകയും വേണമെന്ന് എഴുതപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങൾക്ക് നിങ്ങൾ സാക്ഷികളായിരിക്കേണ്ടതാണ്.”
-