ഗീതം 49
യഹോവ നമ്മുടെ സങ്കേതം
അച്ചടിച്ച പതിപ്പ്
1. യാഹെന്നും ആശ്രയംതാൻ.
നമ്മെ കാക്കും ദൈവം.
പാർക്കും നാം തൻനിഴലിൽ
എന്നും സുരക്ഷിതം.
യാഹോ നമ്മെ സംരക്ഷിക്കും.
ആശ്രയിക്കാം തൻ ബലത്തിൽ.
യാഹോ വൻ ദുർഗമല്ലോ;
നീതിമാൻമാർക്കോ അഭയം.
2. നിൻ ചാരെ ആയിരങ്ങൾ
വീഴാം എന്നാകിലും,
പാർക്കും നീ വിശ്വസ്തരിൻ
മധ്യേ സുരക്ഷിതം.
നാശം നിന്നെ ചുറ്റിടുംപോൽ
ഭയന്നു നീ നടുങ്ങില്ല.
യാഹിന്റെ വൻ തണലിൽ
പാർത്തിടും എന്നും ശുഭമായ്.
3. പാതയിൽ വൻ കെണികൾ;
യാഹോ രക്ഷിച്ചിടും.
ആശങ്ക, ഭീതിയൊന്നും
നിന്നെ തളർത്തില്ല.
സിംഹത്തെ നീ ഭയക്കില്ല.
മെതിക്കും മൂർഖനെപ്പോലും.
സങ്കേതം യാഹിലെന്നും;
അഭയം തേടാം അവനിൽ.
(സങ്കീ. 97:10; 121:3, 5; യെശ. 52:12 എന്നിവയും കാണുക.)