മഹാബാബിലോനിൽ നിന്ന് രക്ഷപെടാൻ പരമാർത്ഥഹൃദയരെ സഹായിക്കുക
1 വെളിപ്പാട് 18:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന ശക്തമായ മുന്നറിയിപ്പിന് നമ്മുടെ കാലത്തിന്റെ വീക്ഷണത്തിൽ കൂടുതലായ അടിയന്തിരത കൈവന്നിരിക്കുന്നു. മഹാബാബിലോനിന്റെ യഥാർത്ഥ തിരിച്ചറിയിക്കൽ സംബന്ധിച്ചുളള ഏതൊരു സംശയവും ദൂരീകരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ “സ്ത്രീ”യുടെ സന്തതിക്കെതിരെ പോരാടുന്നതിന് സാത്താൻ ഉപയോഗിക്കുന്ന വ്യാജമതലോകസാമ്രാജ്യം എന്ന നിലയിൽ അവളെ തുറന്നുകാട്ടിയിരിക്കുന്നു.
2 അവളിൽ തുടർന്നു സ്ഥിതിചെയ്യുന്നത് ഒരുവനെ അവളുടെ പാപങ്ങളിൽ പങ്കാളിയാക്കുന്നു. എന്നിരുന്നാലും, കേവലം വ്യാജമതത്തെ ഉപേക്ഷിക്കുന്നതിനേക്കാൾ അധികം ആവശ്യമാണ്. ഒരുവനും സത്യാരാധന സംബന്ധിച്ച് ഉദാസീനനായിരിക്കുന്നതിനും പിന്നെയും യഹോവയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പ്രതീക്ഷിക്കാൻ സാധ്യമല്ല. ബാബിലോനിൽനിന്ന് ഓടിപ്പോരുന്നവർ ദൈവവചനം പഠിക്കുകയും സുവാർത്ത ഘോഷിക്കുന്നതിൽ ചേരുകയും ദൈവത്തിന്റെ സമർപ്പിതരും സ്നാനമേററവരും ആയ ദാസൻമാരായിത്തീരുകയും ചെയ്യണം.
3 മാർച്ച് 22-ലെ സസ്മാരകത്തിന് ഹാജരായ എല്ലാവർക്കും ബാബിലോനിൽനിന്ന് പുറത്തുപോരുന്നതിന്റെയും മുഴുവനായും യഹോവയുടെ സമർപ്പിത ദാസൻമാരായിത്തീരുന്നതിന്റെയും അടിയന്തിരത ബോധ്യപ്പെട്ടോ? തീരുമാനത്തിലെത്താത്ത ഓരോരുത്തരെയും യഹോവക്കായി തങ്ങളുടെ നിലപാട് എടുക്കുന്നതിന് നാം സഹായിക്കണം. (യാക്കോ. 1:8; 4:8) വാച്ച്ടവറിന്റെ ഊററമായ ഏപ്രിൽ, മെയ് ലക്കങ്ങൾ (നാട്ടുഭാഷയിൽ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ ലക്കങ്ങൾ) അവരുടെ കൈകളിൽ എത്തിക്കുന്നതിന് ഒരു പ്രത്യേക പ്രയത്നം ചെയ്യുക. ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നതിനാൽ ഇപ്പോൾ അവർ നിലപാട് എടുക്കേണ്ട ആവശ്യമുണ്ടെന്ന് വിലമതിക്കാൻ അവരെ സഹായിക്കുക.—മത്താ. 12:30.
പുതിയവരെ സഹായിക്കുക
4 സ്മാരകാഘോഷം നമ്മുടെ മനസ്സുകളിൽ തങ്ങിനിൽക്കെ യേശുവിന്റെ യാഗത്തെ ശരിയായി ആദരിക്കുന്നു എന്ന് കാണിക്കുന്നതിനുളള ഒരു അത്യുത്തമമാർഗ്ഗമാണ് വയൽസേവനത്തിൽ പങ്കുകൊളളുന്നത് എന്ന് തിരിച്ചറിയുന്നതിന് പുതിയവരെ സഹായിക്കുന്നതിനുളള യുക്തിപൂർവകമായ സമയമാണ് മെയ്മാസം. അതെ, യഹോവയും അവന്റെ പുത്രനായ യേശുവും നമുക്കുവേണ്ടി ചെയ്തതിനെ നാം എത്രമാത്രം വിലമതിക്കുന്നു എന്ന് പ്രകടമാക്കുന്നതിന് ആവശ്യമായ ഒരു മാർഗ്ഗമാണ് ഇത്!
5നിങ്ങൾ വിദ്യാർത്ഥികളെ വയൽസേവനത്തിന് ഒരുക്കുക എന്ന ലക്ഷ്യത്തിൽ ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നുവോ? ഈ ക്രിസ്തീയ ഉത്തരവാദിത്വത്തിന്റെ വിലമതിപ്പ് വികസിപ്പിക്കുന്നതിന് അവർക്ക് പുരോഗമനപരമായ സഹായവും പ്രോത്സാഹനവും ആവശ്യമാണ്. നിങ്ങളുടെ വിദ്യാർത്ഥിക്ക് വയൽസേവനത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊടുക്കുകയും അത് നിർവഹിക്കുന്ന വിധം പ്രകടിപ്പിക്കുകയും ചെയ്യുക. ഈ സംഗതിയിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്ന ലഘുപത്രിക സഹായകരമായി നിങ്ങൾ കണ്ടെത്തും.
യോഗ്യതകളിൽ എത്തിച്ചേരുക
6 ഒരു ബൈബിൾ വിദ്യാർത്ഥി കാര്യമായ പുരോഗതി വരുത്തിക്കഴിയുകയും മത്തായി 24:14 നിവർത്തിക്കാൻ സഹായിക്കുന്നതിന് ആഗ്രഹം പ്രകടമാക്കുകയും ചെയ്യുമ്പോൾ നമ്മുടെ ശുശ്രൂഷാ പുസ്തകത്തിൽ 98ഉം 99ഉം പേജുകളിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും. അയാൾ “സത്യത്തിന്റെ വചനത്തെ ശരിയായി കൈകാര്യം ചെയ്യുന്ന” ഒരുവൻ എന്ന നിലയിൽ യോഗ്യതനേടാൻ പ്രാപ്തനായിരിക്കണം. (2 തിമൊ. 2:15) അയാൾ പങ്കെടുക്കുന്നതിന് മൂപ്പൻമാർ അംഗീകാരം കൊടുക്കുന്നതുവരെ നിങ്ങൾ അയാളെ നിങ്ങളോടുകൂടെ ആദ്യമായി വയൽസേവനത്തിന് പോരാൻ ക്ഷണിക്കരുത്. അയാൾ തിരുവെഴുത്തുപരവും സ്ഥാപനപരവും ആയ യോഗ്യതകളിൽ എത്തിച്ചേർന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അദ്ധ്യക്ഷമേൽവിചാരകനെ ഈ പുരോഗതി സംബന്ധിച്ച് അറിയിക്കുക. മൂപ്പൻമാർ നിങ്ങളുടെ ബൈബിൾ വിദ്യാർത്ഥികളിലൊരാളുമായി മെയ്യിൽ യോഗം ചേരുകയും അയാൾ വയൽസേവനത്തിൽ പങ്കുപററുന്നതിന് അവർ അംഗീകാരം നൽകുകയും ചെയ്യുന്നുവെങ്കിൽ അയാളെ വീക്ഷാഗോപുര വരിസംഖ്യാസമർപ്പണം നടത്തുന്ന വിധം പഠിപ്പിക്കുകയും വീടുതോറുമുളള ശുശ്രൂഷയിൽ പരിശീലനം നൽകാൻ തുടങ്ങുകയും ചെയ്യുക.—വാച്ച്ടവർ, നവംബർ 15, 1988 പേജ് 16-17, ഖണ്ഡിക 7-10 കാണുക.
7 മഹാബാബിലോൻ സമ്പൂർണ്ണനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു! അതു സംഭവിക്കുന്നതിനു മുമ്പ് പരമാർത്ഥഹൃദയരായ ആളുകൾ അവളുടെ പിടിയിൽനിന്ന് രക്ഷപെടുന്നതിനും യഹോവയുടെ സ്ഥാപനത്തിലേക്കു വരുന്നതിനും നാം അവരെ സഹായിക്കേണ്ടതുണ്ട്. ദശലക്ഷക്കണക്കിനാളുകളെ ഇതു ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട്. യഹോവക്ക് ഇഷ്ടമെങ്കിൽ നമ്മുടെ പ്രദേശത്തുളള പരമാർത്ഥഹൃദയരായ ആളുകളെ കണ്ടുപിടിക്കുന്നതിനും പരിപാലിക്കുന്നതിനുമുളള നമ്മുടെ തീക്ഷ്ണമായ പരിശ്രമത്തെ അവൻ അനുഗ്രഹിക്കുമ്പോൾ ഇനിയും അനേകരെയും ബാബിലോന്റെ നടുവിൽനിന്നുളള പലായനത്തിന് സഹായിക്കാൻ കഴിയും.—യിരെ. 50:8.