സുവാർത്ത സമർപ്പിക്കൽ—യഥാർത്ഥ സമാധാനം പുസ്തകംകൊണ്ട്
1 നാം 1 തെസ്സലോനിക്യർ 5:2, 3-ലെ പ്രവചനത്തിന്റെ നിവൃത്തിയിലേക്കു നയിക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ വരാനിരിക്കുന്നതു സംബന്ധിച്ച് ആളുകളെ മുന്നറിയിക്കുന്നതിൽ തീവ്രമായി ഏർപ്പെടുന്നതിൽ തുടരുന്നതിന് നാം തീരുമാനം ചെയ്തിരിക്കുന്നു. അതിനുചേർച്ചയായി ജൂലൈയിലെ നമ്മുടെ വയൽസേവനത്തിൽ യഥാ.ർത്ഥ സമാധാനവും സുരക്ഷിതത്വവും—നമുക്കെങ്ങനെ കണ്ടെത്താൻ കഴിയും? എന്ന പുസ്തകം വിശേഷവൽക്കരിക്കും. ഈ നല്ല പ്രസിദ്ധീകരണം ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനേക്കുറിച്ച് വിവരിക്കുകയും അവർക്ക് പ്രത്യാശക്കുളള തക്കതായ അടിസ്ഥാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
കാലോചിതമായിരിക്കുന്നതിന്റെ കാരണം
2 അനേകം ആളുകൾ വൻശക്തികളുടെ ഇപ്പോഴത്തെ സമാധാന യത്നങ്ങൾ വിജയിക്കുമോ അതോ അവയുടെ പരാജയം രാഷ്ട്രങ്ങളെ ഒരു ആണവ സംഘട്ടനത്തിലേക്ക് തളളിവിടുമോ എന്ന് സംശയിക്കുന്നു. യഥാർത്ഥ സമാധാനം പുസ്തകത്തിന്, ദൈവം മനുഷ്യവർഗ്ഗത്തിന് നിലനിൽക്കുന്ന സമാധാനം ആനയിക്കുമെന്നുളള അറിവിനാൽ അവരെ ആശ്വസിപ്പിക്കാൻ കഴിയും. ഭൂമിയേസംബന്ധിച്ച അവന്റെ ഉദ്ദേശ്യം മനുഷ്യരാലുളള അതിന്റെ നാശത്തിന് അനുവദിക്കയില്ല. വിശപ്പ്, ക്ലേശകരമായ ദാരിദ്ര്യം, ഭവനരാഹിത്യം എന്നിവ ദശലക്ഷങ്ങളുടെ ദൈനംദിന ദുർഗതിയാണ്. യഥാർത്ഥ സമാധാനം പുസ്തകം ജനതകളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ ഏക പരിഹാരം ചൂണ്ടിക്കാണിക്കുന്നു. തഴച്ചുവളരുന്ന കുററകൃത്യങ്ങൾ നിമിത്തമുളള വ്യക്തിപരമായ അരക്ഷിതത്വം അനേകരെയും തങ്ങളുടെതന്നേ ഭവനങ്ങളിൽ ബന്ദികളായി തോന്നാനിടയാക്കിത്തീർത്തിരിക്കുന്നു. യഥാർത്ഥ സമാധാനം പുസ്തകം പരിഹാരത്തിൻമേൽ തിരുവെഴുത്തു പരമായ വെളിച്ചം വീശുന്നു. ദൈവദത്തമായ ലൈംഗികകഴിവുകളുടെ ദുർവിനിയോഗവും ദുരുപയോഗവും ഉൾപ്പെടെയുളള ആധുനിക ജീവിതരീതികൾ എണ്ണമററ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങളെ പാഴാക്കിയിരിക്കുന്നു. യഥാർത്ഥ സമാധാനം പുസ്തകം ദൈവത്തിന്റെ നിലവാരങ്ങളും അതിൻപ്രകാരം ജീവിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് കൊടുക്കപ്പെടുന്ന സംരക്ഷണവും ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അവതരണം
3 ജൂലൈയിൽ തുടങ്ങി “യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടം” എന്നതായിരിക്കും പുതിയ സംഭാഷണവിഷയം. ഉപയോഗിക്കേണ്ട രണ്ടു തിരുവെഴുത്തുകൾ 1 തെസ്സലോനിക്യർ 5:3; മീഖാ 4:3, 4 എന്നിവയായിരിക്കും. ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ കൊടുത്തിരിക്കുന്ന പല നിർദ്ദിഷ്ട മുഖവുരകളും ഈ വിഷയത്തിനും നിങ്ങളുടെ പ്രദേശത്തിന്റെ ആവശ്യങ്ങൾക്കും അനുയോജ്യമാക്കാൻ കഴിയും എന്ന് നിങ്ങൾ കണ്ടെത്തും.
4 നിങ്ങളുടെ സംഭാഷണങ്ങളിൽ മനുഷ്യനിർമ്മിത സമാധാനം നിലനിൽക്കുന്നതല്ല എന്നാൽ ദൈവത്തിന്റെ സമാധാനം നിത്യമാണ് എന്നു കാണിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന രണ്ട് തിരുവെഴുത്തുകൾ ഉപയോഗിക്കുക. മീഖാ 4:3, 4 വായിച്ച് ചുരുക്കമായി അഭിപ്രായം പറഞ്ഞശേഷം നിങ്ങൾക്ക് വീട്ടുകാരനോട് ഈ പ്രവചനത്തിന്റെ നിവൃത്തി പ്രയാസമനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തിന് എന്തർത്ഥമാക്കുന്നുവെന്നാണ് വിചാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹത്തെ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ കഴിയും. നമ്മുടെ കാലത്ത് ഈ പ്രവചനം നിവർത്തിക്കുന്നതു കാണുന്നതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമോ? അതിനുശേഷം നിങ്ങൾക്ക് യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ 99-ാം പേജിനഭിമുഖമായ ചിത്രത്തിലേക്ക് തിരിയുന്നതിനും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിനും പിന്നീട് ഭൂവ്യാപക സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ആശ്രയയോഗ്യമായ പ്രത്യാശയെ ചൂണ്ടിക്കാണിക്കുന്ന അടുത്ത ചില പേജുകളിലെ ഒന്നോ രണ്ടോ ഉചിതമായ തിരഞ്ഞെടുത്ത പ്രസ്താവനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും കഴിയും. യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ സഹായത്തോടെ വിഷയം കൂടുതലായി പരിശോധിക്കാൻ വീട്ടുകാരനെ ക്ഷണിക്കുക. തീർച്ചയായും നിങ്ങൾ ഒരു പ്രത്യേക വീട്ടുകാരനുമായുളള ചർച്ചയിൽ ഈ പുസ്തകത്തിന്റെ മറെറാരു ഭാഗത്തേക്ക് ശ്രദ്ധതിരിക്കാൻ ആഗ്രഹിച്ചേക്കാം.
5 നിങ്ങൾക്ക് യഥാർത്ഥ സമാധാനം പുസ്തകത്തിന്റെ ശേഖരം ഇല്ലാതിരിക്കയോ നിങ്ങളുടേത് തീർന്നുപോകുകയോ ചെയ്യുന്നെങ്കിൽ ലഭ്യമായ മറേറതെങ്കിലും 192 പേജ് പുസ്തകം ഉപയോഗിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കും.
6 യഥാർത്ഥ സമാധാനം സായുധപോരാട്ടത്തിന്റെ അഭാവംമാത്രമായിരിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ അതിൽ ആരോഗ്യവും സുരക്ഷിതത്വവും പൊതുവായ ക്ഷേമവും ഉൾപ്പെടുന്നു. “സമാധാനത്തിന്റെ ദൈവ”മായ യഹോവക്കും അവന്റെ പുത്രനും “സമാധാനപ്രഭു”വുമായ യേശുക്രിസ്തുവിനും മാത്രമേ അവരുമായി സമാധാനത്തിലായിരിക്കുന്നവർക്ക് ഈ നിത്യാനുഗ്രഹങ്ങൾക്ക് ഉറപ്പു നൽകുവാൻ കഴിയുകയുളളു. (1 തെസ്സ. 5:23; യെശ. 9:6) നമുക്ക് നമ്മുടെ അയൽക്കാരെ ഇപ്പോൾ ദൈവത്തോടും അവന്റെ പുത്രനോടും സമാധാനം ആസ്വദിക്കുന്നതിനും പെട്ടെന്ന് യാഥാർത്ഥ്യമായിത്തീരുന്ന ഭൂവ്യാപക സമാധാനത്തിന്റെ പ്രത്യാശയിൽ ആശ്വാസം കണ്ടെത്തുന്നതിനും സഹായിക്കാൻ കഴിയും. നാം ജൂലൈയിൽ യഥാർത്ഥ സമാധാനം പുസ്തകം സമർപ്പിച്ചുകൊണ്ട് “സമാധാനസുവാർത്തയുടെ സജ്ജീകരണം കാലിന് ചെരുപ്പായി” ധരിക്കുന്നെങ്കിൽ നമുക്ക് ഇത് ചെയ്യാൻ കഴിയും.—എഫേ. 6:15.