സമാധാനവും സുരക്ഷിതത്വവും—ഒരു സുനിശ്ചിത പ്രത്യാശ
1 ഇന്ന് മിക്ക ആളുകളും സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നു. എന്നാൽ ഇന്നത്തെ ലോകത്തിൽ സുരക്ഷിതത്വത്തോടൊപ്പം യഥാർത്ഥ സമാധാനവും തെന്നിമാറിക്കൊണ്ടിരിക്കുന്നു. യുദ്ധത്താൽ ശൂന്യമാക്കപ്പെട്ട പ്രദേശങ്ങളിലാണ് ദശലക്ഷക്കണക്കിനാളുകൾ ജീവിക്കുന്നത്. ഭീകരപ്രവർത്തനവും ഗൊറില്ലായുദ്ധവും കാരണം സമാധാനവും സുരക്ഷിതത്വവും കണ്ടെത്താൻ പ്രതീക്ഷിക്കാവതല്ല എന്ന് മററ് അനേകർ വിചാരിക്കുന്നു. കുററകൃത്യം ചെയ്യുന്നവർ വിളയാടുന്നതായി തോന്നുന്ന സമയമായ ഇരുട്ടിയതിനുശേഷം വലിയ സംരക്ഷണം ഏർപ്പെടുത്തിയിട്ടുളള തങ്ങളുടെ വീടുകൾ വിട്ട് പോകാൻ അനേകർ ഭയപ്പെടുന്നു. നിശ്ചയമായും പ്രശാന്തജീവിതം നയിക്കുന്നവർ വളരെ ചുരുക്കമാണ്.
2 മെച്ചപ്പെട്ട അവസ്ഥകൾക്കുവേണ്ടി ഉൽക്കടമായി ആശിക്കുന്നവർക്ക് സമാധാനത്തിന്റെ ദൂത് സ്വാഗതാർഹമാണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം “നിങ്ങൾ ഒരു വീട്ടിൽ കടന്നാൽ ആദ്യം, ‘ഈ വീടിനു സമാധാനമുണ്ടായിരിക്കട്ടെ’ എന്നു പറയുക” എന്ന യേശുവിന്റെ കല്പന അനുസരിക്കുന്നു. “അവിടെ ഒരു സമാധാനസ്നേഹി ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്റെ മേൽ സ്ഥിതിചെയ്യും. എന്നാൽ ആരുമില്ലെങ്കിൽ അത് നിങ്ങളുടെ അടുക്കലേക്ക് മടങ്ങിപ്പോരും.” (ലൂക്കോസ് 10:5, 6) സമാധാനത്തിന്റെ ദൈവത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ നാം ആളുകളെ സമാധാനത്തോടെ സമീപിക്കുന്നു. നമ്മുടെ പാദങ്ങളിൽ “സമാധാനത്തിന്റെ സുവാർത്തക്കുവേണ്ടിയുളള ഒരുക്കം ചെരുപ്പായി ധരിക്കുന്നു.”—എഫേ. 6:15.
സമാധാനാന്വേഷികൾ എന്ന നിലയിൽ മാതൃകകൾ
3 പ്രത്യക്ഷത്തിൽ, യഹോവയുടെ ജനം ഒരു സമാധാനസന്ദേശം ശുപാർശചെയ്യുന്നതിന് തങ്ങളുടെ ജനസമുദായത്തിലും സഭയിലും സമാധാനത്തോടെ ജീവിക്കണം. നാം സമാധാനാന്വേഷികളായ ജനങ്ങളുടെ മാതൃകകളായിരിക്കണം. സഹ ക്രിസ്ത്യാനികൾ, “അവനാൽ ഒടുവിൽ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണപ്പെടുവാൻ” പത്രോസ് അവർക്ക് എഴുതി. (2 പത്രോ. 3:14) നാം എങ്ങനെ സമാധാനാന്വേഷികളായ ക്രിസ്ത്യാനികൾ എന്ന നിലയിൽ മാതൃകകളായിത്തീരും?
4 ഒന്നാമത്, നാം സമാധാനത്തിന്റെ ദൈവമായ യഹോവയോട് സമാധാനപരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നു. നാം അത്യുന്നത പരമാധികാരി എന്ന നിലയിൽ അവന്റെ അധികാരം തിരിച്ചറിയുകയും അവന്റെ കൽപ്പനകളോട് അനുസരണയുളളവരായിരിക്കയും ചെയ്യുന്നു. (സങ്കീ. 34:14) അവന്റെ ആത്മാവിന്റെ ഫലങ്ങളിൽ ഒന്നായ സമാധാനം നമ്മുടെ ജീവിതത്തിൽ വ്യക്തമായും ഉണ്ടായിരിക്കണം.—ഗലാ. 5:22.
5 സമാധാനാന്വേഷികളായ ക്രിസ്ത്യാനികൾ എന്ന നിലയിലുളള നമ്മുടെ മാതൃകയിൽ മാനുഷാധികാരികളോടുളള ബഹുമാനവും ഉൾപ്പെടണം. ഇതിൽ ഗവൺമെൻറ് അധികാരികളും സ്കൂൾ അദ്ധ്യാപകരും തൊഴിലുടമകളും മാതാപിതാക്കളും മൂപ്പൻമാരും ഉൾപ്പെടുന്നു. (റോമ. 13:1, 2; കൊലോ. 3:22; എഫേ. 6:1; എബ്രാ. 13:17) ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കുന്നതിനാൽ നാം നമ്മുടെ സന്ദേശത്തെ അലങ്കരിക്കുന്നു. നാം “സമാധാനത്തിനുതകുന്ന കാര്യങ്ങളും അന്യോന്യം കെട്ടുപണിചെയ്യുന്ന കാര്യങ്ങളും പിന്തുടരുന്ന”തിന് ആഗ്രഹിക്കുന്നു എന്ന് പ്രകടമാക്കുന്നു. (റോമ. 14:19) നമുക്ക് ഒരു പുതിയ വ്യവസ്ഥിതിയിലെ സമാധാനവും സുരക്ഷിതത്വവും ഒരു സുനിശ്ചിത പ്രത്യാശയാണ്.
നിലവിലുളള സമർപ്പണം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നു
6 ജൂലൈയിൽ നാം, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കെങ്ങനെ കണ്ടെത്താൻ കഴിയും? എന്ന പുസ്തകം 12.00 രൂ. സംഭാവനക്ക് സമർപ്പിച്ചുകൊണ്ട് നമ്മുടെ പ്രത്യാശ പങ്കുവെക്കും. ഈ പ്രക്ഷുബ്ധമായ ലോകത്തിൽ ഇന്ന് സമാധാനവും സുരക്ഷിതത്വവും ദശലക്ഷക്കണക്കിനാളുകളുടെ ചിന്തയിൽ ഉളളതിനാൽ ഈ സമർപ്പണം ഏററവും സമയോചിതമാണ്.
7 ഈ പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിൽ അത്യുത്തമ സംസാരാശയങ്ങൾ അടങ്ങിയിരിക്കുന്നു. നിങ്ങൾ വീട്ടുകാരനെ 5-ാം പേജിലെ ആദ്യത്തെ രണ്ടു ഖണ്ഡികകൾ വായിച്ചുകേൾപ്പിക്കാൻ ഇഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ മാനുഷനേതാക്കൻമാരുടെ വാഗ്ദാനങ്ങളെ ദൈവത്തിന്റെ സുനിശ്ചിതവാഗ്ദാനളോട് വിപരീത താരതമ്യം ചെയ്തിരിക്കുന്ന, 8-ാം പേജിലെ 11-ാം ഖണ്ഡിക പരാമർശിക്കാൻ കഴിയും. കൂടാതെ 20-1പേജുകളിലെ 28ഉം 29ഉം ഖണ്ഡികകളും കാണുക. താൽപ്പര്യം കാണിച്ചവരൊ സമർപ്പണം സ്വീകരിച്ചവരൊ ആയ എല്ലാവരേയും വീണ്ടും സന്ദർശിച്ച് ഒരു ബൈബിൾ അദ്ധ്യയനം തുടങ്ങാൻ പരിശ്രമിക്കുന്നതിന് നിശ്ചയമുളളവരായിരിക്കുക.
8 നമുക്ക് സമാധാനവും സുരക്ഷിതത്വവും അന്വേഷിക്കുന്നവരോട് സമാധാനത്തിന്റെ ദൈവമായ യഹോവയാൽ ഉറപ്പുനൽകപ്പെട്ടിട്ടുളള സുനിശ്ചിതവാഗ്ദാനം സംബന്ധിച്ച് സംസാരിക്കുന്നതിൽ തുടരാം, സമാധാനപ്രഭുവായ യേശുക്രിസ്തുവിന്റെ കൈകളിലെ അവന്റെ രാജ്യം മുഖാന്തരം ഇത് എങ്ങനെ നിറവേററപ്പെടുമെന്ന് അവരെ പഠിപ്പിച്ചുകൊണ്ടുതന്നെ. (യെശ. 9:6, 7) നമ്മുടെ സമാധാനപൂർണ്ണമായ ജീവിതത്തിന്റെ മാതൃക നമ്മെ, “സമാധാനാന്വേഷികളും അതിനെ പിന്തുടരുന്നവരു”മായ ക്രിസ്ത്യാനികൾ എന്ന നിലയിൽ ശുപാർശചെയ്യുന്നതിൽ തുടരട്ടെ.