വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 7/1 പേ. 16-21
  • വിശ്വസ്‌തത—വിലയെന്ത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വസ്‌തത—വിലയെന്ത്‌?
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വിശ്വ​സ്‌തത ദൃഷ്ടാ​ന്തീ​ക​രി​ക്ക​പ്പെ​ടു​ന്നു
  • ഗോ​ത്ര​പി​താ​ക്കൾ വിശ്വ​സ്‌തത പ്രതി​ഫ​ലി​പ്പി​ക്കു​ന്നു
  • ക്രിസ്‌തീയ വിശ്വ​സ്‌തത
  • വിശ്വ​സ്‌തത—എന്തു വില?
  • വിലയി​ല്ലാത്ത വിശ്വ​സ്‌തത
  • നോക്കൂ, വിശ്വസ്‌തൻ!
    വീക്ഷാഗോപുരം—1996
  • വിശ്വസ്‌തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
    വീക്ഷാഗോപുരം—1996
  • “നീ മാത്രമാകുന്നു വിശ്വസ്‌തൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • നിങ്ങൾ ആരോട്‌ വിശ്വസ്‌തത പാലിക്കണം?
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 7/1 പേ. 16-21

വിശ്വ​സ്‌തത—വില​യെന്ത്‌?

“വിശ്വ​സ്‌ത​ത​യുള്ള ഒരുവ​നോട്‌ നീ വിശ്വ​സ്‌ത​മാ​യി പ്രവർത്തി​ക്കും.”—സങ്കീർത്തനം 18:25.

1, 2. (എ) വിശ്വ​സ്‌തത എന്നാ​ലെ​ന്താണ്‌, അതിന്റെ വിവി​ധ​വ​ശങ്ങൾ നമ്മുടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നു? (ബി) നമ്മുടെ വിശി​ഷ്ട​മാ​തൃ​ക​യെന്ന നിലയിൽ യഹോ​വ​യി​ങ്ക​ലേക്ക്‌ തിരി​യു​ന്നത്‌ നല്ലതാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

സത്യസന്ധത, ധർമ്മം, സ്‌നേഹം, കടപ്പാട്‌, കൂറ്‌. ഈ വാക്കു​കൾക്ക്‌ പൊതു​വാ​യിട്ട്‌ എന്തുണ്ട്‌? അവ വിശ്വ​സ്‌ത​ത​യു​ടെ വ്യത്യസ്‌ത വശങ്ങളാണ്‌. വിശ്വ​സ്‌തത ഹൃദയം​ഗ​മ​മായ ഭക്തിയിൽനിന്ന്‌ സംജാ​ത​മാ​കുന്ന ഒരു ദൈവി​ക​ഗു​ണ​മാണ്‌. എന്നിരു​ന്നാ​ലും അനേക​മാ​ളു​കളെ സംബന്ധി​ച്ച​ട​ത്തോ​ളം ഇന്ന്‌ വിശ്വ​സ്‌ത​തക്ക്‌ വലിയ അർത്ഥ​മൊ​ന്നു​മില്ല. ഒരു വിവാ​ഹ​ഇ​ണ​യോ​ടുള്ള വിശ്വ​സ്‌തത, പ്രായം​ചെന്ന കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള കടപ്പാ​ടു​കൾ, ഒരു തൊഴി​ലാ​ളിക്ക്‌ തൊഴി​ലു​ട​മ​യോ​ടുള്ള കൂറ്‌—ഇവയെ​ല്ലാം ആകസ്‌മി​ക​വും മിക്ക​പ്പോ​ഴും വിട്ടു​വീ​ഴ്‌ച​ചെ​യ്യ​പ്പെ​ടു​ന്ന​തും ആണ്‌. കൂടാതെ, വിശ്വ​സ്‌ത​ത​ക​ളിൽ ഒരു പരസ്‌പ​ര​സം​ഘ​ട്ടനം സംജാ​ത​മാ​യാൽ എന്തു സംഭവി​ക്കും? അടുത്ത കാലത്ത്‌ ഇംഗ്ലണ്ടിൽ ഒരു അക്കൗണ്ടൻറ്‌ അയാളു​ടെ കമ്പനി​യു​ടെ സമ്പദ്‌സ്ഥി​തി സംബന്ധിച്ച്‌ ടാക്‌സ്‌ ഇൻസ്‌പെ​ക്ടർമാ​രോട്‌ സത്യം പറഞ്ഞു, അയാളു​ടെ ജോലി നഷ്ടപ്പെട്ടു.

2 വിശ്വ​സ്‌ത​തയെ സംബന്ധിച്ച്‌ കേവലം സംസാ​രി​ക്കു​ന്നത്‌ എളുപ്പ​മാണ്‌, എന്നാൽ യഥാർത്ഥ വിശ്വ​സ്‌തത ഭയപൂർണ്ണ​മായ വിട്ടു​വീഴ്‌ച ഉൾപ്പെ​ടാത്ത പ്രവൃ​ത്തി​ക​ളാൽ പിന്താ​ങ്ങ​പ്പെ​ടണം. അപൂർണ്ണ​മ​നു​ഷ്യ​രെന്ന നിലയിൽ നാം മിക്ക​പ്പോ​ഴും ഇതിൽ പരാജ​യ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, വിജയ​പൂർവം ചോദ്യം​ചെ​യ്യാ​നാ​വാത്ത വിശ്വ​സ്‌ത​ത​യോ​ടു​കൂ​ടിയ ഒരുവന്റെ, യഹോ​വ​യാം ദൈവ​ത്തി​ന്റെ തന്നെ, ദൃഷ്ടാന്തം നാം പരിചി​ന്തി​ക്കു​ന്നത്‌ നല്ലതാണ്‌.

വിശ്വ​സ്‌തത ദൃഷ്ടാ​ന്തീ​ക​രി​ക്ക​പ്പെ​ടു​ന്നു

3. ഉൽപ്പത്തി 3:15-ൽ പറഞ്ഞി​രുന്ന തന്റെ ഉദ്ദേശ്യ​ത്തോട്‌ യഹോവ വിശ്വ​സ്‌ത​നാ​യി​രു​ന്നു​വെന്ന്‌ തെളി​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

3 ആദാം പാപം​ചെ​യ്‌ത​പ്പോൾ, യഹോവ അതുവരെ ജനിക്കാ​തി​രുന്ന മാനു​ഷ​കു​ടും​ബത്തെ വീണ്ടെ​ടു​ക്കു​ന്ന​തി​നുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാ​യി വെളി​പ്പെ​ടു​ത്തി. ഈ പ്രവർത്ത​ന​ത്തി​നുള്ള അടിസ്ഥാ​നം അവന്‌ തന്റെ മാനു​ഷ​സൃ​ഷ്ടി​യോ​ടുള്ള സ്‌നേ​ഹ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 3:16) തക്കസമ​യത്ത്‌, ഉൽപ്പത്തി 3:15-ൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രുന്ന വാഗ്‌ദ​ത്ത​സ​ന്ത​തി​യാ​യി​രുന്ന യേശു​ക്രി​സ്‌തു മറുവി​ല​യാ​ഗ​മാ​ണെന്ന്‌ തെളിഞ്ഞു, യഹോ​വക്കു തന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഉദ്ദേശ്യം നടപ്പി​ലാ​ക്കാ​തെ പിൻമാ​റു​ന്നത്‌ അചിന്ത​നീ​യ​മാ​യി​രു​ന്നു. യേശു​വി​ന്റെ യാഗം അംഗീ​ക​രി​ക്കു​ന്ന​തിൽ, നമ്മുടെ വിശ്വാ​സം നിരാ​ശ​യി​ലേക്ക്‌ നയിക്ക​യില്ല.—റോമർ 9:33.

4. യഹോവ യേശു​വി​നോട്‌ വിശ്വ​സ്‌ത​നെന്നു തെളി​യി​ച്ച​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

4 യേശു​വി​നോ​ടുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌തത അവൻ ഭൂമി​യി​ലു​ണ്ടാ​യി​രുന്ന സമയത്ത്‌ പുത്രനെ വളരെ​യ​ധി​കം ബലപ്പെ​ടു​ത്തി. താൻ മരണത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു, അവൻ അവസാ​ന​ത്തോ​ളം തന്റെ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി നില​കൊ​ള്ളു​മെന്ന്‌ ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു. അവന്റെ മാനു​ഷ​പൂർവ അസ്‌തി​ത്വ​ത്തെ​സം​ബ​ന്ധിച്ച പൂർണ്ണ​ത​യേ​റിയ അറിവ്‌ അവന്റെ സ്‌നാ​പ​ന​വും പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള അഭി​ഷേ​ക​വും നടന്ന സമയത്ത്‌ അവന്‌ വെളി​പ്പെ​ടു​ത്ത​പ്പെട്ടു. അവന്റെ ഒററി​ക്കൊ​ടു​ക്ക​ലി​ന്റെ രാത്രി​യിൽ ‘ലോകം ഉണ്ടാകു​ന്ന​തി​നു​മുമ്പ്‌ അവന്‌ യഹോ​വ​യു​ടെ അടുക്കൽ ഉണ്ടായി​രുന്ന മഹത്വ​ത്തിൽ’ പുനഃ​സ്ഥാ​പി​ക്ക​ണമേ എന്ന്‌ അവൻ പ്രാർത്ഥി​ച്ചു. (യോഹ​ന്നാൻ 17:5) ഇത്‌ എങ്ങനെ സാധ്യ​മാ​യി​ത്തീ​രു​മാ​യി​രു​ന്നു? യഹോവ തന്റെ വിശ്വസ്‌ത പുത്രനെ ദ്രവത്വം കാണാൻ ശവക്കു​ഴി​യിൽ ഉപേക്ഷി​ക്കാ​തി​രി​ക്കു​ന്ന​തി​നാൽ മാത്രം. യഹോവ അവനെ മരണാ​വ​സ്ഥ​യിൽനിന്ന്‌ അമർത്യ​ത​യി​ലേക്ക്‌ ഉയർത്തി​ക്കൊണ്ട്‌, “നീ എന്റെ ദേഹിയെ ഷീയോ​ളിൽ ഉപേക്ഷി​ക്ക​യില്ല” എന്ന്‌ സങ്കീർത്തനം 16:10-ൽ രേഖ​പ്പെ​ടു​ത്തി​യി​രുന്ന പ്രവചനം വിശ്വ​സ്‌ത​മാ​യി നിവർത്തി​ച്ചു.—പ്രവൃ​ത്തി​കൾ 2:24-31; 13:35; വെളി​പ്പാട്‌ 1:18.

5. മററ്‌ ഏതു വിശ്വസ്‌ത പ്രവൃ​ത്തി​കൾക്ക്‌ യേശു​വി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളോ​ടു ബന്ധമുണ്ട്‌?

5 യേശു​വി​ന്റെ പുനരു​ത്ഥാ​നത്തെ തുടർന്ന്‌ ‘അവന്റെ ശത്രു​ക്കളെ തന്റെ പാദങ്ങൾക്ക്‌ ഒരു പീഠ​മെ​ന്ന​പോ​ലെ വെക്കും’ എന്നുള്ള യഹോ​വ​യു​ടെ പ്രഖ്യാ​പ​ന​ത്തിൽ തനിക്ക്‌ ആശ്രയി​ക്കാൻ കഴിയു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 110:1) സ്വർഗ്ഗ​ത്തി​ലെ രാജ്യ​സ്ഥാ​പ​ന​ത്തോ​ടെ, “ജനതക​ളു​ടെ നിയമി​ത​കാ​ല​ങ്ങ​ളു​ടെ” അവസാ​ന​ത്തിൽ, 1914-ൽ ആ സമയം വന്നെത്തി. ശത്രു​ക്ക​ളു​ടെ​മേ​ലുള്ള യേശു​വി​ന്റെ വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട സ്വാധീ​ന​ശക്തി സാത്താ​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും സ്വർഗ്ഗ​ത്തിൽനി​ന്നുള്ള നിഷ്‌ക്കാ​സ​ന​ത്തോ​ടെ തുടങ്ങി. അത്‌ അവർ ആയിരം വർഷ​ത്തേക്ക്‌ അഗാധ​ത്തിൽ അടയ്‌ക്ക​പ്പെ​ടു​ക​യും “ഭൂരാ​ജാ​ക്കൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും നശിപ്പി​ക്ക​പ്പെ​ടു​ക​യും” ചെയ്‌തു​ക​ഴി​യു​മ്പോൾ അതിന്റെ പാരമ്യ​ത്തി​ലെ​ത്തും.—ലൂക്കോസ്‌ 21:24; വെളി​പ്പാട്‌ 12:7-12; 19:19; 20:1-3.

6. ദൈവം നമുക്ക്‌ ഏത്‌ ഉറപ്പുള്ള പ്രത്യാശ നീട്ടി​ത്ത​രു​ന്നു, നമുക്ക്‌ അതിനു​വേണ്ടി എങ്ങനെ വിലമ​തിപ്പ്‌ കാണി​ക്കാൻ കഴിയും?

6 സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പ്രോൽസാ​ഹി​പ്പി​ച്ചു: “യഹോ​വ​യിൽ പ്രത്യാ​ശി​ക്കു​ക​യും അവന്റെ വഴി അനുസ​രി​ക്കു​ക​യും ചെയ്യുക, ഭൂമിയെ കൈവ​ശ​പ്പെ​ടു​ത്താൻ അവൻ നിന്നെ ഉയർത്തും.” (സങ്കീർത്തനം 37:34) യഹോവ തന്റെ വാക്കു പാലി​ക്കു​ന്ന​തിൽ തുടരു​മെ​ന്നും “അവന്റെ വഴി അനുസ​രി​ക്കുന്ന” പുരു​ഷൻമാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യത്തി​ലൂ​ടെ​തന്നെ അവൻ രക്ഷിക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. മൂല എബ്രാ​യ​യി​ലെ ആ പദപ്ര​യോ​ഗം യഹോ​വയെ സേവി​ക്കു​ന്ന​തി​ലുള്ള ശുഷ്‌കാ​ന്തി​യു​ടെ​യും വിശ്വ​സ്‌ത​ത​യു​ടെ​യും ആശയം നൽകുന്നു. അതു​കൊണ്ട്‌, നമുക്ക്‌ നൽകപ്പെട്ട സേവന പദവി​കളെ ഉപേക്ഷി​ക്കു​ന്ന​തി​നും ക്ഷീണി​ത​രാ​യി​ത്തീ​രു​ന്ന​തി​നു​മുള്ള സമയമല്ല ഇത്‌. ഇത്‌ നമ്മുടെ ദൈവ​ത്തി​ന്റെ​യും അവന്റെ രാജ്യ​ത്തി​ന്റെ​യും വിശ്വ​സ്‌ത​സേ​വ​ന​ത്തിൽ നാം തീവ്ര​യ​ത്‌നം​ചെ​യ്യു​ന്ന​തി​നുള്ള സമയമാണ്‌. (യെശയ്യാവ്‌ 35:3, 4) നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ നല്ല ദൃഷ്ടാ​ന്തങ്ങൾ ഉണ്ട്‌. അവയിൽ ചിലത്‌ നമുക്ക്‌ പരിഗ​ണി​ക്കാം.

ഗോ​ത്ര​പി​താ​ക്കൾ വിശ്വ​സ്‌തത പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

7, 8. (എ) യഹോവ നോഹ​ക്കും അവന്റെ കുടും​ബ​ത്തി​നും ഏതു വേല നിയമി​ച്ചു​കൊ​ടു​ത്തു? (ബി) ഭൂവ്യാ​പ​ക​മായ ജലപ്ര​ള​യ​സ​മ​യത്ത്‌ നോഹ​യു​ടെ കുടും​ബാം​ഗങ്ങൾ ദൈവ​ത്തി​ന്റെ സംരക്ഷ​ണ​ത്തിന്‌ അർഹരാ​ണെന്ന്‌ എങ്ങനെ തെളി​യി​ച്ചു?

7 യഹോവ ഒരു ദുഷ്ടമാ​നു​ഷ​സ​മു​ദാ​യത്തെ ജലപ്ര​ള​യ​ത്താൽ നശിപ്പി​ക്കാൻ ഉദ്ദേശി​ച്ച​പ്പോൾ ഗോത്ര കുടും​ബ​ത്ത​ല​വ​നാ​യി​രുന്ന നോഹ​യു​ടെ കുടും​ബ​ത്തി​ന്റെ സംരക്ഷ​ണ​ത്തി​നും​വേണ്ടി യഹോവ അവനു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. (ഉൽപ്പത്തി 6:18) നോഹ ഈ ദിവ്യ സംരക്ഷ​ണ​ത്തി​ന്റെ പ്രതീ​ക്ഷ​സം​ബ​ന്ധിച്ച്‌ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു, എന്നാൽ അവനും അവന്റെ കുടും​ബ​വും അതിന്‌ അർഹരാ​ണെന്ന്‌ തെളി​യി​ക്കേ​ണ്ടി​യി​രു​ന്നു. എങ്ങനെ? യഹോവ കൽപ്പി​ച്ചത്‌ ചെയ്യു​ന്ന​തി​നാൽ. അവർ ആദ്യം പെട്ടകം​പ​ണി​യു​ടെ ബൃഹത്തായ വേലയെ അഭിമു​ഖീ​ക​രി​ച്ചു. അതു പൂർത്തി​യാ​യ​പ്പോൾ, നോഹക്ക്‌ മൃഗ​ലോ​ക​ത്തി​ന്റെ പ്രതി​നി​ധി​ക​ളെ​ക്കൊ​ണ്ടും ദീർഘ​കാ​ലം അവയെ പുലർത്തു​ന്ന​തി​നാ​വ​ശ്യ​മായ ആഹാര​സാ​ധ​നങ്ങൾ കൊണ്ടും അതു നിറ​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ അതുമാ​ത്ര​മാ​യി​രു​ന്നില്ല. ദീർഘിച്ച ഒരുക്ക​കാ​ലത്ത്‌ വരാനി​രുന്ന ദിവ്യ​ന്യാ​യ​വി​ധി​യേ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പു നൽകി​ക്കൊണ്ട്‌ ഒരു അഭൂത​പൂർവ​മായ പ്രസം​ഗ​വേ​ല​യിൽ തന്റെ കഴിവി​ന്റെ പരമാ​വധി നോഹ പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.—ഉൽപ്പത്തി, 6, 7 അദ്ധ്യാ​യങ്ങൾ; 2 പത്രോസ്‌ 2:5.

8 “ദൈവം നോഹ​യോ​ടു കൽപ്പി​ച്ചി​രു​ന്ന​തെ​ല്ലാ​മ​നു​സ​രിച്ച്‌ അവൻ ചെയ്‌തു​തു​ടങ്ങി. അങ്ങനെ​തന്നേ അവൻ ചെയ്‌തു”വെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (ഉൽപ്പത്തി 6:22; 7:5) നോഹ​യും അവന്റെ കുടും​ബ​വും അവരുടെ നിയമ​നങ്ങൾ നിർവ​ഹി​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​രെന്ന്‌ തെളി​യി​ച്ചു. അവരുടെ ആത്‌മ​ത്യാ​ഗ​പ​ര​മായ മനോ​ഭാ​വം അവരുടെ സമയം പ്രയോ​ജ​ന​ക​ര​മാ​യി ചെലവ​ഴി​ച്ചു എന്ന്‌ അർത്ഥമാ​ക്കി, എന്നാൽ വേല കഠിന​വും പ്രസം​ഗ​പ്ര​വർത്തനം വിഷമ​ക​ര​വു​മാ​യി​രു​ന്നു. പ്രളയ​ത്തി​നു​മുമ്പ്‌ കുട്ടി​കളെ ജനിപ്പി​ക്കാ​തി​രു​ന്നത്‌ നോഹ​യു​ടെ പുത്രൻമാ​രും അവരുടെ ഭാര്യ​മാ​രും അവർക്കു ചെയ്യാ​നു​ണ്ടാ​യി​രുന്ന നിയമി​ത​വേ​ല​യിൽ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നും അവരുടെ പ്രവർത്ത​നത്തെ സംയോ​ജി​പ്പി​ക്കു​ന്ന​തി​നും സഹായി​ച്ചു. ആ വിപൽക്ക​ര​മായ പ്രളയം ഒരു ദുഷ്‌ട​ലോ​ക​ത്തിന്‌ നീതി​പൂർവ​ക​മായ അറുതി വരുത്തി. നോഹ​യും അവന്റെ ഭാര്യ​യും മൂന്നു പുത്രൻമാ​രും അവരുടെ ഭാര്യ​മാ​രും മാത്രം അതിജീ​വി​ച്ചു. നാം ഓരോ​രു​ത്ത​രും നോഹ​യിൽനിന്ന്‌, ശേമി​ലൂ​ടെ​യോ ഹാമി​ലൂ​ടെ​യോ, യാഫേ​ത്തി​ലൂ​ടെ​യോ ഉത്‌ഭ​വി​ച്ച​വ​രാ​ക​യാൽ അവർ ദൈവ​ത്തോ​ടും അവന്റെ മാർഗ്ഗ​നിർദ്ദേ​ശ​ങ്ങ​ളോ​ടും വിശ്വ​സ്‌ത​രാ​യി​രു​ന്ന​തിൽ നമുക്ക്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.—ഉൽപ്പത്തി 5:32; 1 പത്രോസ്‌ 3:20.

9. (എ) യഹോവ അബ്രാ​ഹാ​മി​നെ പരി​ശോ​ധി​ച്ചത്‌ അവന്റെ വിശ്വ​സ്‌ത​ത​യു​ടെ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്ന​തെ​ങ്ങനെ? (ബി) ഇതിൽ ഇസ്‌ഹാക്ക്‌ വിശ്വ​സ്‌തത പ്രകടി​പ്പി​ച്ച​തെ​ങ്ങനെ?

9 ഇസ്‌ഹാ​ക്കി​നെ ഒരു യാഗമാ​യി അർപ്പി​ക്കാൻ അബ്രഹാം തയ്യാറാ​യ​പ്പോൾ അവൻ യഹോ​വ​യു​ടെ കൽപ്പന​യോ​ടുള്ള വിശ്വ​സ്‌ത​മായ അനുസ​ര​ണ​ത്തിൽ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അത്‌ അവന്റെ വിശ്വ​സ്‌ത​ത​യു​ടെ എന്തോരു പരീക്ഷ​യാ​യി​രു​ന്നു! എന്നുവ​രി​കി​ലും അബ്രാ​ഹാ​മി​ന്റെ കൈ തടഞ്ഞു​കൊണ്ട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ പുത്രനെ, നിന്റെ ഏകപു​ത്രനെ, എന്നിൽനിന്ന്‌ പിൻവ​ലി​ക്കാ​ഞ്ഞ​തി​നാൽ നീ ദൈവ​ഭ​യ​മു​ള്ള​വ​നാ​കു​ന്നു എന്ന്‌ ഞാൻ ഇപ്പോൾ അറിയു​ക​തന്നെ ചെയ്യുന്നു.” എങ്കിലും അതിനു​മുമ്പ്‌ എന്താണു സംഭവി​ച്ചത്‌ എന്ന്‌ നാം പരിചി​ന്തി​ക്കു​ന്നത്‌ നല്ലതാണ്‌. മോറി​യാ മലയി​ലേ​ക്കുള്ള മൂന്നു ദിവസത്തെ യാത്ര​ക്കി​ട​യിൽ അബ്രാ​ഹാ​മിന്‌ തീർച്ച​യാ​യും കാര്യങ്ങൾ തൂക്കി​നോ​ക്കു​ന്ന​തി​നും തീരു​മാ​നം മാററു​ന്ന​തി​നും ആവശ്യ​മായ സമയം ഉണ്ടായി​രു​ന്നു. യാഗത്തി​നുള്ള വിറകു ചുമക്കു​ക​യും കൈയും കാലും കെട്ട​പ്പെ​ടാൻ സ്വയം അനുവ​ദി​ക്കു​ക​യും​ചെയ്‌ത ഇസ്‌ഹാ​ക്കി​നെ​ക്കു​റി​ച്ചെന്ത്‌? അവന്റെ വിശ്വ​സ്‌ത​ഗതി അവന്റെ ജീവനഷ്ടം വരുത്തു​മെന്ന്‌ കാണ​പ്പെ​ട്ടെ​ങ്കി​ലും അവന്റെ പിതാ​വായ അബ്രാ​ഹാ​മി​നോ​ടുള്ള അവന്റെ വിശ്വ​സ്‌ത​ത​യിൽ അവൻ പതറു​ക​യൊ അവൻ നിർവ​ഹി​ക്കേ​ണ്ടി​യി​രുന്ന പങ്കിനെ ചോദ്യം ചെയ്യു​ക​യൊ ചെയ്‌തില്ല.—ഉൽപ്പത്തി 22:1-18; എബ്രായർ 11:17.

ക്രിസ്‌തീയ വിശ്വ​സ്‌തത

10, 11. ആദിമ​ക്രി​സ്‌ത്യാ​നി​കൾ വിശ്വ​സ്‌ത​ത​യു​ടെ എന്തു ദൃഷ്ടാ​ന്തങ്ങൾ നൽകുന്നു?

10 യഹോവ എല്ലായ്‌പ്പോ​ഴും യഥാർത്ഥ വിശ്വ​സ്‌ത​ത​യോ​ടെ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. “ദൈവ​ത്തി​ന്റെ അനുകാ​രി​ക​ളാ​യി​ത്തീ​രുക” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു. (എഫേസ്യർ 5:1, 2) ഗോ​ത്ര​പി​താ​ക്കൻമാർ പ്രതി​ക​രി​ച്ച​തു​പോ​ലെ ക്രിസ്‌ത്യാ​നി​ക​ളും പ്രതി​ക​രി​ക്ക​ണ​മാ​യി​രു​ന്നു. പിൻവ​രുന്ന അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ ആദിമ​ക്രി​സ്‌ത്യാ​നി​കൾ വിശ്വ​സ്‌താ​രാ​ധ​ന​യു​ടെ ഉത്തമദൃ​ഷ്ടാ​ന്തങ്ങൾ വെച്ചി​രു​ന്നു.

11 കോൺസ്‌റ​റൻറയ്‌ൻ ചക്രവർത്തി​യു​ടെ പിതാ​വാ​യി​രുന്ന റോമൻച​ക്ര​വർത്തി കോൺസ്‌റ​റാൻറി​യസ്‌ I-ാമന്‌ പ്രത്യ​ക്ഷ​ത്തിൽ യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളോട്‌ ആഴമായ ബഹുമാ​ന​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കൊട്ടാ​ര​ത്തോ​ടു ബന്ധപ്പെ​ട്ടി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വ​സ്‌തത പരി​ശോ​ധി​ക്കാൻ, അവർ വിഗ്ര​ഹ​ങ്ങൾക്ക്‌ യാഗം അർപ്പി​ക്കാൻ സമ്മതി​ച്ചെ​ങ്കി​ലേ അവർക്കു തന്റെ സേവന​ത്തിൽ തുടരാൻ സാധ്യ​മാ​കൂ എന്ന്‌ അദ്ദേഹം അവരോ​ടു പറഞ്ഞു. വിസമ്മതം അവരുടെ പിരി​ച്ചു​വി​ട​ലി​ലേ​ക്കും തന്റെ കൈയാ​ലുള്ള പ്രതി​കാ​ര​ത്തി​ലേ​ക്കും നയിക്കു​മെന്ന്‌ അവരോ​ടു പറയ​പ്പെട്ടു. ഈ ലളിത​വും തന്ത്രപൂർവ​ക​വു​മായ നീക്കത്താൽ തങ്ങളുടെ വിശ്വ​സ്‌ത​ത​യിൽ ഒരിക്ക​ലും വിട്ടു​വീ​ഴ്‌ച​ചെ​യ്യു​ക​യി​ല്ലാ​ത്ത​വരെ തിരി​ച്ച​റി​യാൻ കോൺസ്‌റ​റാൻറി​യസ്‌ ആഗ്രഹി​ച്ചു. ദൈവ​ത്തോ​ടും അവന്റെ തത്വങ്ങ​ളോ​ടും വിശ്വ​സ്‌ത​രെന്നു തെളി​യി​ച്ച​വരെ ചക്രവർത്തി​യു​ടെ സേവന​ത്തിൽ നിലനിർത്തി, ചിലർ ആശ്രയ​യോ​ഗ്യ​രായ ഉപദേ​ശ​കർപോ​ലു​മാ​യി​ത്തീർന്നു. ദൈവ​ത്തി​ന്റെ കൽപ്പന​യോട്‌ അവിശ്വ​സ്‌ത​രാ​യി​രു​ന്നവർ ലജ്ജാക​ര​മാ​യി പിരി​ച്ചു​വി​ട​പ്പെട്ടു.

12. ക്രിസ്‌തീ​യ​മേൽവി​ചാ​ര​കൻമാർ എപ്രകാ​രം വിശ്വ​സ്‌തത പ്രകട​മാ​ക്കണം, ഇത്‌ സഭയുടെ ക്ഷേമത്തിന്‌ അത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 വിശ്വ​സ്‌തത എല്ലാ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും ജീവി​ത​ത്തി​ന്റെ സ്വഭാ​വ​മാ​യി​രി​ക്ക​ണ​മെ​ങ്കി​ലും, അത്‌ തീത്തോസ്‌ 1:8-ൽ ഒരു ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​നാ​യി​രി​ക്കുന്ന ഒരു പുരു​ഷന്‌ ആവശ്യ​മാ​യി​രി​ക്കുന്ന യോഗ്യ​ത​ക​ളു​ടെ പട്ടിക​യിൽ പ്രത്യേ​കാൽ പരാമർശി​ച്ചി​രി​ക്കു​ന്നു. ഇവിടെ “വിശ്വ​സ്‌തൻ” എന്നു ഭാഷാ​ന്തരം ചെയ്‌തി​രി​ക്കുന്ന ഹോസി​യോസ എന്ന ഗ്രീക്കു​വാക്ക്‌, “ഏത്‌ മനുഷ്യ​നിർമ്മിത നിയമ​ങ്ങൾക്കും മുമ്പി​ലാ​യി​രു​ന്നി​ട്ടു​ള്ള​തും ആയിരി​ക്കു​ന്ന​തു​മായ നിത്യ​നി​യ​മങ്ങൾ അനുസ​രി​ക്കുന്ന മനുഷ്യ​നെ” വർണ്ണി​ക്കു​ന്നു എന്ന്‌ വില്യം ബർക്ലേ പറയുന്നു. മൂപ്പൻമാർ ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളോട്‌ അനുസ​ര​ണ​ത്തി​ന്റെ അത്തരത്തി​ലുള്ള വിശ്വ​സ്‌ത​മായ നിലപാട്‌ സ്വീക​രി​ക്കു​ന്നത്‌ അത്യാ​വ​ശ്യ​മാണ്‌. ഈ ശരിയായ മാതൃക സഭ വളരു​ന്ന​തി​നും ഒരു സംഘമെന്ന നിലയിൽ അതി​നെ​യോ അതിലെ ഓരോ​രോ അംഗങ്ങ​ളെ​യോ ഭീഷണി​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന എല്ലാ പരി​ശോ​ധ​ന​ക​ളെ​യും സമ്മർദ്ദ​ങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ക്ക​ത്ത​ക്ക​വണ്ണം ശക്തി​പ്രാ​പി​ക്കു​ന്ന​തി​നും സഹായി​ക്കും. (1 പത്രോസ്‌ 5:3) യഹോ​വ​യോ​ടുള്ള തങ്ങളുടെ വിശ്വ​സ്‌ത​ത​യിൽ ഒരിക്ക​ലും വിട്ടു​വീ​ഴ്‌ച​ചെ​യ്യാ​തി​രി​ക്കാൻ നിയമിത മൂപ്പൻമാർക്ക്‌ ആട്ടിൻകൂ​ട്ട​ത്തോട്‌ വലിയ ഉത്തരവാ​ദി​ത്ത​മുണ്ട്‌, എന്തു​കൊ​ണ്ടെ​ന്നാൽ സഭ “അവരുടെ വിശ്വാ​സത്തെ അനുക​രി​ക്കാൻ” ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—എബ്രായർ 13:7.

വിശ്വ​സ്‌തത—എന്തു വില?

13. “എല്ലാ മനുഷ്യർക്കും തങ്ങളുടെ വിലയുണ്ട്‌” എന്ന മൗലി​ക​ത​ത്വ​ത്തി​ന്റെ അർത്ഥ​മെന്ത്‌, ഏതു ദൃഷ്ടാ​ന്തങ്ങൾ ഇതിനെ പിന്താ​ങ്ങു​ന്ന​താ​യി തോന്നി​ക്കു​ന്നു?

13 “എല്ലാ മനുഷ്യർക്കും അവരുടെ വിലയുണ്ട്‌,” എന്നത്‌ 18-ാം നൂററാ​ണ്ടി​ലെ ഒരു ബ്രിട്ടീഷ്‌ പ്രധാ​ന​മ​ന്ത്രി​യാ​യി​രുന്ന സർ റോബർട്ട്‌ വാൾപോൾ പറഞ്ഞതാ​യി കരുത​പ്പെ​ടുന്ന ഒരു മൗലി​ക​ത​ത്വ​മാണ്‌. അത്‌, ചരി​ത്ര​ത്തി​ലു​ട​നീ​ളം വിശ്വ​സ്‌തത മിക്ക​പ്പോ​ഴും സ്വാർത്ഥ ലാഭത്തി​നു​വേണ്ടി വിൽക്ക​പ്പെ​ട്ടി​രു​ന്നു​വെന്ന വസ്‌തു​തയെ നന്നായി സംക്ഷേ​പി​ക്കു​ന്നു. അബദ്ധത്തിൽ തന്റെ വിശ്വ​സ്‌ത​സ്‌നേ​ഹി​ത​നാ​യി ഹെൻട്രി ഫിലി​പ്‌സി​നെ സ്വീക​രിച്ച ബൈബിൾവി​വർത്ത​ക​നായ വില്യം ടിൻഡെ​യി​ലി​ന്റെ സംഗതി പരിചി​ന്തി​ക്കുക. 1535-ൽ ഫിലി​പ്‌സ്‌ അവിശ്വ​സ്‌ത​മാ​യി ടിൻഡെ​യി​ലി​നെ അദ്ദേഹ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ ഒററി​ക്കൊ​ടു​ത്തു, അത്‌ ടിൻഡെ​യി​ലി​ന്റെ പെട്ടെ​ന്നുള്ള തടവി​ലേ​ക്കും അകാല മരണത്തി​ലേ​ക്കും നയിച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇംഗ്ലീ​ഷ്‌രാ​ജാ​വി​ന്റെ​യൊ ഇംഗ്ലീഷ്‌ കത്തോ​ലി​ക്ക​രു​ടെ​യൊ ഒരു ഏജൻറാ​യി​രുന്ന ഫിലി​പ്‌സിന്‌, “അയാളു​ടെ യൂദാ-പണിക്ക്‌ നല്ല കൂലി കൊടു​ക്ക​പ്പെട്ടു” എന്ന്‌ ഒരു ചരി​ത്ര​കാ​രൻ പറയുന്നു. തീർച്ച​യാ​യും ആ ചരി​ത്ര​കാ​രൻ യേശു​ക്രി​സ്‌തു​വി​നെ ഒററി​ക്കൊ​ടു​ത്ത​തി​നുള്ള കൂലി​യാ​യി 30 വെള്ളി​നാ​ണ​യങ്ങൾ സ്വീക​രിച്ച യൂദാസ്‌ ഇസ്‌ക​രി​യോ​ത്തയെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. എന്നിരു​ന്നാ​ലും നാം ഈ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ ഒരു വ്യക്തി​യു​ടെ വിശ്വ​സ്‌ത​ത​ക്കുള്ള “വില” എല്ലായ്‌പ്പോ​ഴും പണമാ​ണെന്ന്‌ നിഗമനം ചെയ്യരുത്‌. അങ്ങനെയല്ല.

14. യഹോ​വ​യോ​ടുള്ള യോ​സേ​ഫി​ന്റെ വിശ്വ​സ്‌തത പരീക്ഷി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

14 പൊത്തി​ഫേ​റി​ന്റെ ഭാര്യ “[തന്നോടു]കൂടെ ശയിക്കാൻ” യോ​സേ​ഫി​നെ അലട്ടി​യ​പ്പോൾ യഹോ​വ​യോ​ടുള്ള അവന്റെ വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെട്ടു. അവൻ എന്തു ചെയ്യും? ഉൾപ്പെ​ട്ടി​രുന്ന തത്വങ്ങൾ അപ്പോൾത്തന്നെ വ്യക്തമാ​യി അറിയാ​മാ​യി​രുന്ന ഒരു മനസ്സോ​ടു​കൂ​ടെ യോ​സേഫ്‌, തനിക്ക്‌ ഒരിക്ക​ലും “ഈ വലിയ തിൻമ ചെയ്യു​ന്ന​തി​നും യഥാർത്ഥ​ത്തിൽ ദൈവ​ത്തി​നെ​തി​രെ പാപം ചെയ്യു​ന്ന​തി​നും” കഴിയു​ക​യി​ല്ലെ​ന്നുള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ ആ വീട്ടിൽനിന്ന്‌ ഓടി​പ്പോ​യി. ലൈം​ഗിക ഉല്ലാസ​ത്തി​ന്റെ സാദ്ധ്യ​തക്ക്‌ യോ​സേ​ഫിന്‌ തന്റെ ദൈവ​മായ യഹോ​വ​യോ​ടു​ണ്ടാ​യി​രുന്ന വിശ്വ​സ്‌ത​തയെ കീഴട​ക്കാൻ കഴിഞ്ഞില്ല.—ഉൽപ്പത്തി 39:7-9.

15. അബ്‌ശാ​ലോം അവിശ്വ​സ്‌തത പ്രകട​മാ​ക്കി​യ​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

15 എന്നിരു​ന്നാ​ലും, മററു അപകടങ്ങൾ ഉണ്ട്‌, സ്ഥാന​മോ​ഹ​ത്തിന്‌ വിശ്വ​സ്‌ത​തക്ക്‌ തുരങ്കം​വെ​ക്കാൻ കഴിയും. അതായി​രു​ന്നു തന്റെ പിതാ​വായ ദാവീ​ദ്‌രാ​ജാ​വി​നെ​തി​രെ​യുള്ള അബ്‌ശാ​ലോ​മി​ന്റെ മത്സരത്തി​ന്റെ പിന്നിലെ പ്രേര​ക​ഘ​ടകം. ഉപായ​ത്താ​ലും ഉപജാ​പ​ത്താ​ലും അബ്‌ശാ​ലോം സ്വയം ജനങ്ങളു​ടെ പ്രീതിക്ക്‌ പാത്രീ​ഭ​വി​പ്പി​ക്കാൻ ശ്രമിച്ചു. ക്രമേണ, തന്റെ പിതാ​വി​ന്റെ വിശ്വസ്‌ത പിന്തു​ണ​ക്കാ​രു​മാ​യി ഏററു​മു​ട്ടു​ന്ന​തിന്‌ അയാൾ ഒരു സൈന്യ​ത്തെ സംഘടി​പ്പി​ച്ചു. യോവാ​ബി​ന്റെ കൈയാ​ലുള്ള അബ്‌ശാ​ലോ​മി​ന്റെ മരണം അവന്റെ പിതാ​വായ ദാവീ​ദി​നോ​ടുള്ള അവന്റെ അവിശ്വ​സ്‌ത​തക്ക്‌ അവസാനം വരുത്തി, എന്നാൽ ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണത്തെ തകിടം​മ​റി​ക്കാ​നുള്ള ശ്രമത്തിന്‌ എന്തു വിലയാണ്‌ ഒടു​ക്കേ​ണ്ടി​വ​ന്നത്‌!—2 ശമുവേൽ 15:1-12; 18:6-17.

വിലയി​ല്ലാത്ത വിശ്വ​സ്‌തത

16. രണ്ടു കൊരി​ന്ത്യർ 11:3 സാത്താന്റെ ഉദ്ദേശ്യ​ങ്ങൾ സംബന്ധിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

16 ഓരോ​രു​ത്ത​നും അവന്റെ വിലയു​ണ്ടെന്ന്‌ സാത്താൻ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും, അബ്‌ശാ​ലോ​മി​നെ​സം​ബ​ന്ധിച്ച്‌ ഇത്‌ സത്യവു​മാ​യി​രു​ന്നെ​ങ്കി​ലും, യോ​സേ​ഫി​നെ​സം​ബ​ന്ധിച്ച്‌ അത്‌ സത്യമാ​യി​രു​ന്നില്ല; അത്‌ യഹോ​വ​യു​ടെ വിശ്വ​സ്‌താ​രാ​ധ​ക​രെ​സം​ബ​ന്ധിച്ച്‌ ഒരിക്ക​ലും സത്യമാ​യി​രു​ന്നി​ട്ടില്ല. എന്നിരു​ന്നാ​ലും സാത്താൻ, നമ്മുടെ സ്രഷ്ടാ​വി​നോ​ടുള്ള നമ്മുടെ വിശ്വ​സ്‌ത​തയെ നാം ലംഘി​ക്കാ​നി​ട​യാ​ക്കു​ന്ന​തിന്‌ ഏതു വാഗ്‌ദാ​ന​വും നൽകും. “സർപ്പം അതിന്റെ ഉപായ​ത്താൽ ഹവ്വായെ വഴിപി​ഴ​പ്പി​ച്ച​തു​പോ​ലെ ഏതെങ്കി​ലും വിധത്തിൽ” നമ്മെ യഹോ​വ​യോ​ടുള്ള നമ്മുടെ വിശ്വ​സ്‌ത​ത​യും അവന്റെ ആരാധ​ന​യും സംബന്ധിച്ച്‌ വിട്ടു​വീ​ഴ്‌ച​ചെ​യ്യു​ന്ന​തി​ലേക്ക്‌ നയിക്ക​ത്ത​ക്ക​വണ്ണം നമ്മുടെ ചിന്ത ദുഷി​പ്പി​ക്ക​പ്പെ​ടു​മോ​യെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഭയം പ്രകട​മാ​ക്കി.—2 കൊരി​ന്ത്യർ 11:3.

17. ചിലർ വില​യേ​റിയ സേവന​പ​ദ​വി​കൾ എന്തിനു​വേണ്ടി വിററു​ക​ളഞ്ഞു?

17 നാം നമ്മോ​ടു​തന്നെ ഇപ്രകാ​രം ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌: ‘ഞാൻ എന്റെ സ്രഷ്ടാ​വി​നെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തി​നുള്ള പദവി​ക്കാ​യി ഞാൻ സ്വീക​രി​ക്കേണ്ട എന്തെങ്കി​ലും വിലയു​ണ്ടോ? യോ​സേ​ഫിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ സമർപ്പി​ത​ദാ​സൻമാ​രാ​യി​രുന്ന ചിലർ തീരെ കുറഞ്ഞത്‌ ആവശ്യ​പ്പെ​ട്ടു​വെ​ന്നത്‌ ദുഃഖ​ക​ര​മായ ഒരു വസ്‌തു​ത​യാണ്‌. ചില മൂപ്പൻമാർപോ​ലും വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ വിലതീ​രാത്ത പദവി​കളെ താൽക്കാ​ലി​ക​മായ അധാർമ്മിക ഇന്ദ്രിയ സുഖാ​സ്വാ​ദ​ന​ത്തി​നു​വേണ്ടി വിററു​ക​ള​ഞ്ഞി​ട്ടുണ്ട്‌. മൂപ്പൻമാ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും അങ്ങനെ ചെയ്യുന്ന അനേകർക്കും പ്രതി​വി​ധി​യി​ല്ലാത്ത വിധത്തിൽ കുടുംബ ഐക്യ​വും, സഭയുടെ സ്‌നേ​ഹ​വും ആദരവും, യഹോ​വ​യു​ടെ അംഗീ​കാ​ര​വും നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു—യഹോ​വ​ത​ന്നെ​യാണ്‌ വിശ്വ​സ്‌തത പാലി​ക്കു​ന്ന​തി​നും സാത്താ​നിൽനി​ന്നുള്ള ഏതു പ്രലോ​ഭ​ന​ത്തെ​യും ചെറു​ക്കു​ന്ന​തി​നു​മുള്ള ബലം പ്രദാനം ചെയ്യാൻ കഴിവുള്ള ഏകൻ.—യെശയ്യാവ്‌ 12:2; ഫിലി​പ്പി​യർ 4:13.

18. ഒന്ന്‌ തിമൊ​ഥെ​യോസ്‌ 6:9, 10-ലെ മുന്നറി​യിപ്പ്‌ ശ്രദ്ധി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

18 മററു ചിലർ, ബൈബി​ളി​ന്റെ വ്യക്തമായ മുന്നറി​യി​പ്പു​കൾ ഉണ്ടായി​രു​ന്നി​ട്ടും, ലൗകി​ക​വ്യാ​പാ​ര​ങ്ങ​ളിൽ മുന്നേ​റാ​നുള്ള അതി​മോ​ഹ​പ​ര​മായ ദൃഢനി​ശ്ച​യ​ത്തിൽ, “അനേകം വേദന​ക​ളോ​ടെ തങ്ങളേ​ത്തന്നെ മുറി​വേൽപ്പി​ച്ചി​രി​ക്കു​ന്നു.” (1 തിമൊ​ഥെ​യോസ്‌ 6:9, 10) പൗലോസ്‌ പരാമർശിച്ച ദേമാസ്‌ എന്ന ക്രിസ്‌ത്യാ​നി ഈ കാരണ​ത്താൽ താൽക്കാ​ലി​ക​മാ​യോ സ്ഥിരമാ​യോ നഷ്ടപ്പെട്ടു. (2 തിമൊ​ഥെ​യോസ്‌ 4:10) വിപൽക്ക​ര​മായ ഫലങ്ങ​ളോ​ടെ​യ​ല്ലാ​തെ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ ഒരിക്ക​ലും വിട്ടു​വീഴ്‌ച ചെയ്യാൻ കഴിക​യില്ല. “ദൈവം പരിഹ​സി​ക്ക​പ്പെ​ടേണ്ട ഒരുവനല്ല. എന്തു​കൊ​ണ്ടെ​ന്നാൽ ഒരു മനുഷ്യൻ എന്തുതന്നേ വിതച്ചാ​ലും അത്‌ അവൻ കൊയ്യു​ക​യും​ചെ​യ്യും.”—ഗലാത്യർ 6:7.

19, 20. (എ) അമിത​മായ ടെലി​വി​ഷൻ കാഴ്‌ച​യോട്‌ ബന്ധപ്പെട്ട ചില അപകടങ്ങൾ എന്തെല്ലാ​മാണ്‌? (ബി) ഒരു സാക്ഷി​ക്കു​ടും​ബം ഏതു മാതൃക വെച്ചി​രി​ക്കു​ന്നു?

19 ചില​പ്പോൾ ആദായ​ക​ര​മായ വില വളരെ തന്ത്രപൂർവ​മായ ഒരു വിധത്തിൽ പ്രത്യ​ക്ഷ​മാ​കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഒരു റിപ്പോർട്ട്‌, അനേകം കുടും​ബങ്ങൾ തങ്ങൾ ഉണർന്നി​രി​ക്കുന്ന സമയത്തി​ന്റെ പകുതി​യോ​ളം ടെലി​വി​ഷൻ കാണാൻ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ പറയുന്നു—ചെറു​പ്പ​ക്കാർ പ്രത്യേ​കി​ച്ചും ആസക്തരാണ്‌. ഒരു ക്രിസ്‌ത്യാ​നി ലൈം​ഗി​ക​ത​യും അക്രമ​വും സഹിത​മുള്ള റെറലി​വി​ഷ​നാൽ മുഖ്യ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അയാൾക്ക്‌ പെട്ടെ​ന്നു​തന്നെ തന്റെ ക്രിസ്‌തീയ തത്വങ്ങൾക്ക്‌ തുരങ്കം​വെ​ക്കാൻ കഴിയും. അതിന്‌ എളുപ്പ​ത്തിൽ അയാളെ അവിശ്വ​സ്‌ത​ത​യി​ലേക്ക്‌ നയിച്ചു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ വേർപെ​ടു​ത്താൻ കഴിയും. അത്തരം ചീത്ത സഹവാസം പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ക​തന്നെ ചെയ്യും. (1 കൊരി​ന്ത്യർ 15:33) തിരു​വെ​ഴു​ത്തു​കൾ നമ്മെ യഹോ​വ​യു​ടെ വചനം പഠിക്കു​ന്ന​തി​നും ധ്യാനി​ക്കു​ന്ന​തി​നും സമയ​മെ​ടു​ക്കാൻ ഉപദേ​ശി​ക്കു​ന്നു​വെന്ന്‌ നാം മറക്കരുത്‌. ഒരു ടെലി​വി​ഷൻ സ്‌ക്രീ​നി​ന്റെ മുമ്പിൽ വിശ്ര​മി​ച്ചു​കൊണ്ട്‌ അമിത​മാ​യി ചെലവ​ഴി​ക്കുന്ന സമയം, യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌താ​രാ​ധ​ക​നെന്ന നിലയിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന സമയത്തിന്‌ ന്യായ​മാ​യി പകരമാ​കു​മോ? ഇന്ന്‌ സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ വന്നു​കൊ​ണ്ടി​രി​ക്കുന്ന അനേകർക്കും ഈ കാര്യം​സം​ബ​ന്ധിച്ച്‌ തങ്ങളുടെ ചിന്തയിൽ വലിയ ക്രമീ​ക​ര​ണങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.—1 തിമൊ​ഥെ​യോസ്‌ 4:15, 16; 2 തിമൊ​ഥെ​യോസ്‌ 2:15.

20 ററക്കാഷി ഇംഗ്ലണ്ടിൽ പാർക്കുന്ന ഒരു ജാപ്പനീസ്‌ വ്യാപാ​രി​യാണ്‌. അയാൾ മിക്ക വൈകു​ന്നേ​ര​ങ്ങ​ളി​ലും തന്റെ കുടും​ബ​ത്തോ​ടൊത്ത്‌ മൂന്നു മുതൽ നാലു​വരെ മണിക്കൂ​റു​കൾ ടെലി​വി​ഷൻ വീക്ഷി​ച്ചു​കൊണ്ട്‌ ചെലവ​ഴി​ച്ചി​രു​ന്നു. നാലു​വർഷം മുമ്പ്‌ അയാളും അയാളു​ടെ ഭാര്യ​യും സ്‌നാ​പ​ന​മേ​റ​റ​ശേഷം, വ്യക്തി​പ​ര​വും കുടും​ബ​പ​ര​വു​മായ ബൈബി​ള​ദ്ധ്യ​യ​ന​ത്തിന്‌ പ്രാമു​ഖ്യത കൊടു​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അയാൾ തീരു​മാ​നി​ച്ചു. അയാളു​ടെ ടെലി​വി​ഷൻ കാഴ്‌ച ഒരു ദിവസം ശരാശരി കേവലം 15ഓ 30ഓ മിനി​റ​റാ​യി കുറച്ചു​കൊണ്ട്‌ അയാൾ തന്റെ കുടും​ബ​ത്തിൽ നല്ല നേതൃ​ത്വം വഹിച്ചു. ററക്കാ​ഷിക്ക്‌ രണ്ടു ബൈബി​ളു​കൾ—ഒന്ന്‌ ഇംഗ്ലീ​ഷും മറേറത്‌ ജാപ്പനീ​സും— ഉപയോ​ഗിച്ച്‌ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അയാളു​ടെ ആത്മീയ വളർച്ച സത്വര​മാ​യി​രു​ന്നു, അയാൾ ഇപ്പോൾ ഒരു ഇംഗ്ലീഷ്‌ ഭാഷാ​സ​ഭ​യിൽ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കു​ന്നു. അയാളു​ടെ ഭാര്യ ഒരു സഹായ​പ​യ​നി​യ​റാണ്‌. “ഞങ്ങളുടെ രണ്ടു ചെറിയ ആൺകു​ട്ടി​ക​ളു​ടെ ആത്മീയത കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌, ഓരോ ദിവസ​വും എന്റെ ഭാര്യ​യും ഞാനും ടെലി​വി​ഷ​നിൽ എന്തു കാണാൻ അവരെ അനുവ​ദി​ക്കു​ന്നു​വെ​ന്ന​തും ഞാൻ ശ്രദ്ധാ​പൂർവം നിരീ​ക്ഷി​ക്കു​ന്നു” എന്ന്‌ അയാൾ പറയുന്നു. അത്തരം ആത്മശി​ക്ഷണം പ്രതി​ഫ​ല​ദാ​യ​ക​മാണ്‌.

21. നമുക്ക്‌ സാത്താന്റെ തന്ത്രങ്ങ​ളെ​ക്കു​റിച്ച്‌ എന്തറി​യാം, നമുക്ക്‌ നമ്മെത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?

21 നമുക്ക്‌ ഇതിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും: സാത്താൻ നമ്മുടെ ബലഹീ​ന​തകൾ അറിയു​ന്നു, ഒരു പക്ഷേ നമുക്ക്‌ അവ അറിയാ​വു​ന്ന​തി​നേ​ക്കാൾ മെച്ചമാ​യി​ത്തന്നെ. നാം യഹോ​വ​യോ​ടുള്ള കൂറു​സം​ബ​ന്ധിച്ച്‌ വിട്ടു​വീ​ഴ്‌ച​ചെ​യ്യാ​നോ ക്ഷീണി​ത​രാ​കാ​നോ ഇടയാ​ക്കാ​നുള്ള ശ്രമത്തിൽ അവൻ എന്തും ചെയ്യും. (മത്തായി 4:8, 9 താരത​മ്യ​പ്പെ​ടു​ത്തുക.) അപ്പോൾ നമുക്ക്‌ എങ്ങനെ നമ്മേത്തന്നെ സംരക്ഷി​ക്കാൻ കഴിയും? നാം മററു​ള്ള​വ​രു​ടെ ആത്മീയാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി ശുശ്രൂ​ഷ​ചെ​യ്യവേ, നമ്മുടെ സമർപ്പ​ണത്തെ നിരന്തരം നമ്മുടെ മുമ്പിൽ നിർത്തു​ന്ന​തി​നാ​ലും വൈദ​ഗ്‌ദ്ധ്യ​ങ്ങൾ വികസി​പ്പി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്ന​തി​നാ​ലും തന്നെ. യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാ​രെന്ന നിലയിൽ നാം അവന്റെ സേവന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ക​യും എല്ലാ സമയത്തും അവന്റെ വിശുദ്ധ വചനത്താൽ നയിക്ക​പ്പെ​ടു​ക​യും ചെയ്യണം. ഇതിന്‌, സാത്താന്‌ വാഗ്‌ദാ​നം​ചെ​യ്യാൻ കഴിയുന്ന യാതൊ​രു തുകക്കും ദൈവ​ത്തോ​ടുള്ള നമ്മുടെ വിശ്വ​സ്‌ത​ത​യിൽനിന്ന്‌ നമ്മെ വ്യതി​ച​ലി​പ്പി​ക്കാൻ കഴിയു​ക​യി​ല്ലെ​ന്നുള്ള നമ്മുടെ ഉറച്ച തീരു​മാ​ന​ത്തിൽ നിലനിൽക്കാൻ നമ്മെ സഹായി​ക്കാൻ കഴിയും.—സങ്കീർത്തനം 119:14-16. (w90 8⁄15)

നിങ്ങൾ എങ്ങനെ ഉത്തരം​പ​റ​യു​ന്നു?

◻ യഹോ​വ​യും യേശു​ക്രി​സ്‌തു​വും വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ വിശ്വ​സ്‌ത​ത​യു​ടെ മററു ചില ബൈബിൾദൃ​ഷ്ടാ​ന്തങ്ങൾ ഏവ?

◻ സാത്താൻ നമുക്ക്‌ എന്ത്‌ വാഗ്‌ദാ​നം ചെയ്‌തേ​ക്കാം, അല്ലെങ്കിൽ എന്തു ചെയ്യാൻ ശ്രമി​ച്ചേ​ക്കാം?

◻ നമ്മുടെ യഹോ​വാ​രാ​ധ​ന​യിൽ വിശ്വ​സ്‌ത​രാ​യി നിലനിൽക്കു​ന്ന​തിന്‌ നമ്മേത്തന്നെ എങ്ങനെ ശക്തീക​രി​ക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക