‘അത് എന്നെ ബഹുമാനം ആർജ്ജിക്കാൻ സഹായിച്ചു’
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തെക്കുറിച്ച് പശ്ചിമ ആഫ്രിക്കയിലെ ഒരു മനുഷ്യൻ പറഞ്ഞത് അപ്രകാരമായിരുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: “ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചർച്ചക്കുവേണ്ടി ഞാൻ മിക്കപ്പോഴും മുഴുകുടുംബത്തെയും ഒന്നിച്ചു കൂട്ടുന്നു. ചർച്ചയിൽ പങ്കുചേരാൻ അയൽവാസികളായ ചെറുപ്പക്കാരും വരുന്നു. ഈ പ്രദേശത്തുള്ള എല്ലാ യുവാക്കളുടെയും ബഹുമാനം ആർജ്ജിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുന്നതിനും എനിക്കു സാദ്ധ്യമാക്കി തീർത്ത ആ പുസ്തകത്തിന് നന്ദി.”
ഈ പ്രസിദ്ധീകരണത്തിന്റെ 24 അദ്ധ്യായങ്ങളിൽ, “ശിക്ഷണത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?” “നിങ്ങൾ ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നത് ഉചിതമോ?” “നിങ്ങൾ തെരഞ്ഞെടുക്കുന്ന സംഗീതവും നൃത്തവും,” “ലൈംഗിക സദാചാരം അർത്ഥമുള്ളതോ?” “ഡെയിററിംഗും കോർട്ടിംഗും” എന്നിവ ഉൾപ്പെടുന്നു. താഴെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് കേവലം 10 ക. സംഭാവനയോടൊന്നിച്ചു അയച്ചു തരുന്നതിനാൽ വിജയപ്രദമായ ജീവിതത്തിനുള്ള ഈ നല്ല സഹായി നിങ്ങൾക്കു ലഭ്യമാക്കാൻ കഴിയും.
ദയവായി, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന 220 പേജുകളുള്ള പുസ്തകം തപാൽ ചെലവടച്ച് എനിക്കയച്ചു തരിക. ഞാൻ ക.10 ഇതോടൊന്നിച്ച് അയക്കുന്നു.