ഗീതം 169
പുതുഗീതം
1. ദൈ-വ-ത്തി-ന്നൊ-രു പു-തി-യ ഗീ-തം പാ-ടി-ടാം.
ചൊൽ തൻ മ-ഹത് ചെ-യ്‌തി, ചെ-യ്‌വാ-നു-ള്ള-തു-മായ്.
വാ-ഴ്‌ത്തിൻ തൻ ഭു-ജം ത-ഥാ ജ-യ-ത്തിൻ വ-ലം-കൈ;
മാ-ന-വർ മു-മ്പിൽ താൻ നീ-തി-യിൽ വി-ധി-ച്ചു.
(കോറസ്)
പാ-ടീ-ടാം!
ഈ പു-തു-ഗീ-തം നാം.
പാ-ടീ-ടാം!
യ-ഹോ-വ രാ-ജാ-വായ്.
2. ദൈ-വം യാ-ഹി-ന്നായ് പ്ര-മോ-ദി-ച്ചാർ-പ്പിൻ പാ-രെ-ല്ലാം.
ദൈ-വ-ത്തെ സ്‌തു-തി-പ്പിൻ സ-ന്തോ-ഷ-ഹർ-ഷ-ത്തിൽ.
വാ-ഴ്‌ത്താം യാ-ഹി-നെ, കർ-ത്തൻ മു-മ്പാ-കെ പാ-ടി-ടാം,
വാ-ദ്യ-ഘോ-ഷ-മോ-ടെ സ്‌തു- തി-ക്കാ-മൈ-ക്യ-ത്തിൽ.
(കോറസ്)
3. വൻ സമു-ദ്ര-മേ സ്‌തു-തി-യാ-ലാർ-ത്തു ഘോ-ഷി-പ്പിൻ.
ഭൂ-നി-വാ-സി-ക-ളും പ്ര-മോ-ദി-ച്ചാർ-ക്ക-ട്ടെ.
പ്ര-ള-യ-ങ്ങ-ളും ന-ദി-ക-ളും കൈ-കൊ-ട്ടു-വിൻ,
അ-ദ്രി-ശൈ-ല-മെ-ല്ലാം പാ-ടിൻ സ്‌തു-തി-യെ-ങ്ങും.
(കോറസ്)