വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • uw അധ്യാ. 3 പേ. 20-28
  • ദൈവവചനത്തിൻമേൽ ഒരു ദൃഢമായ പിടി നിലനിർത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവവചനത്തിൻമേൽ ഒരു ദൃഢമായ പിടി നിലനിർത്തുക
  • ഏകസത്യദൈവത്തിൻറെ ആരാധനയിൽ ഏകീകൃതർ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അതിനെ വിലമ​തി​ക്കാൻ മററു​ള​ള​വരെ എന്തു സഹായി​ക്കും?
  • നമ്മുടെ വ്യക്തി​പ​ര​മായ ബൈബിൾ വായന
  • ദൈവവചനം മുറുകെ പിടിക്കുക
    ഏകസത്യദൈവത്തെ ആരാധിക്കുക
  • ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ
    വീക്ഷാഗോപുരം—1995
  • ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഏകസത്യദൈവത്തിൻറെ ആരാധനയിൽ ഏകീകൃതർ
uw അധ്യാ. 3 പേ. 20-28

അധ്യായം 3

ദൈവ​വ​ച​ന​ത്തിൻമേൽ ഒരു ദൃഢമായ പിടി നിലനിർത്തു​ക

1. (എ) പുരാതന യിസ്രാ​യേൽ ദൈവ​വ​ച​ന​ത്തി​ന്റെ സത്യത അനുഭ​വി​ച്ച​റി​ഞ്ഞ​തെ​ങ്ങനെ? (ബി) നമുക്ക്‌ അതു താത്‌പ​ര്യ​മു​ള​ള​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1 “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കുന്ന സകല നല്ല വചനങ്ങ​ളി​ലും​വച്ച്‌ ഒരു വാക്കി​നു​പോ​ലും വീഴ്‌ച ഭവിച്ചി​ട്ടി​ല്ലെന്ന്‌ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​ങ്ങ​ളോ​ടും നിങ്ങളു​ടെ മുഴു​ദേ​ഹി​ക​ളോ​ടും കൂടെ നിങ്ങൾ നന്നായി അറിയു​ന്നു. അവയെ​ല്ലാം നിങ്ങൾക്ക്‌ സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു.” യിസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്തു പാർപ്പു​റ​പ്പി​ച്ച​ശേഷം അവരുടെ പ്രായ​മേ​റിയ പുരു​ഷൻമാ​രെ യോശുവ ഓർമ്മി​പ്പി​ച്ച​താ​ണിത്‌. എന്നാൽ തുടർന്നു​വന്ന വർഷങ്ങ​ളിൽ അവർ പരസ്‌പ​ര​യോ​ജി​പ്പോ​ടെ ദൈവ​വ​ച​നത്തെ കാര്യ​മാ​യി എടുക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തില്ല. ഫലമെ​ന്താ​യി​രു​ന്നു? യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ ആശ്രയ​യോ​ഗ്യ​മെന്ന്‌ തെളി​ഞ്ഞ​തു​പോ​ലെ​തന്നെ അനുസ​ര​ണ​ക്കേ​ടി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളെന്ന നിലയിൽ അവൻ പറഞ്ഞതും അവൻ നിറ​വേ​റ​റു​ക​യു​ണ്ടാ​യെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. (യോശു. 23:14-16) “നമുക്കു പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​നും” ആ പ്രത്യാശ നഷ്ടപ്പെ​ടു​ത്തുന്ന എന്തെങ്കി​ലും നാം ചെയ്യാ​തി​രി​ക്കേ​ണ്ട​തി​നു​മാ​യി ആ രേഖയും അതു​പോ​ലെ​തന്നെ ബൈബി​ളി​ന്റെ ശേഷിച്ച മുഴു ഭാഗവും നമ്മുടെ ഉദ്‌ബോ​ധ​ന​ത്തി​നാ​യി സൂക്ഷി​ക്ക​പ്പെട്ടു.—റോമ. 15:4.

2. (എ) ഏതർത്ഥ​ത്തി​ലാണ്‌ ബൈബിൾ “ദൈവ​നി​ശ്വസ്‌ത”മായി​രി​ക്കു​ന്നത്‌? (ബി) ഇത്‌ അറിയു​മ്പോൾ നമുക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

2 ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്ന​തിന്‌ ഏതാണ്ട്‌ 40 മാനുഷ “സെക്ര​ട്ട​റി​മാർ” ഉപയോ​ഗി​ക്ക​പ്പെ​ട്ടെ​ങ്കി​ലും യഹോവ തന്നെയാണ്‌ അതിന്റെ ഗ്രന്ഥകർത്താവ്‌. അതിലു​ളള സകലത്തി​ന്റെ​യും എഴുത്തി​നെ അവൻ സജീവ​മാ​യി നയിച്ചു​വെ​ന്നാ​ണോ അതിന്റെ അർത്ഥം? അതെ. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സത്യമാ​യി പറഞ്ഞതു​പോ​ലെ, “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌.” അത്‌ ബോദ്ധ്യ​പ്പെ​ട്ടി​ട്ടു​ള​ള​തു​കൊണ്ട്‌ അതു കേട്ടനു​സ​രി​ക്കു​ന്ന​തി​നും അതില​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നെ കേന്ദ്രീ​ക​രിച്ച്‌ തങ്ങളുടെ ജീവിതം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും എല്ലായി​ട​ത്തു​മു​ളള ആളുകളെ നാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌, നാമും അതുതന്നെ ചെയ്യു​ന്ന​തി​നാ​ണ​ല്ലോ ശ്രമി​ക്കു​ന്നത്‌.—2 തിമൊ. 3:16; 1 തെസ്സ. 2:13.

അതിനെ വിലമ​തി​ക്കാൻ മററു​ള​ള​വരെ എന്തു സഹായി​ക്കും?

3. ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്നു ബോദ്ധ്യ​മി​ല്ലാത്ത അനേകരെ സഹായി​ക്കാ​നു​ളള ഏററം നല്ല മാർഗ്ഗ​മെ​ന്താണ്‌?

3 തീർച്ച​യാ​യും, നാം സംസാ​രി​ക്കുന്ന അനേകർ ബൈബിൾ യഥാർത്ഥ​ത്തിൽ ദൈവ​വ​ച​ന​മാ​ണെ​ന്നു​ളള നമ്മുടെ ബോധ്യ​ത്തിൽ പങ്കു​ചേ​രു​ന്ന​വരല്ല. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും? മിക്ക​പ്പോ​ഴും ഏററവും നല്ല മാർഗ്ഗം ബൈബിൾ തുറന്ന്‌ അതിൽ അടങ്ങി​യി​രി​ക്കു​ന്നത്‌ അവരെ കാണി​ച്ചു​കൊ​ടു​ക്കു​ക​യാണ്‌. “ദൈവ​ത്തി​ന്റെ വചനം ജീവനു​ള​ള​തും ശക്തി​പ്ര​യോ​ഗി​ക്കു​ന്ന​തും ഇരുവാ​യ്‌ത്ത​ല​യു​ളള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും. . .ഹൃദയ​ത്തി​ലെ ചിന്തക​ളെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും വിവേ​ചി​ക്കാൻ പ്രാപ്‌ത​വു​മാ​കു​ന്നു.” (എബ്രാ. 4:12) “ദൈവ​ത്തി​ന്റെ വചനം” ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അവന്റെ വാഗ്‌ദ​ത്ത​വ​ച​ന​മാണ്‌. അത്‌ മൃതമായ ചരി​ത്രമല്ല, എന്നാൽ ജീവനു​ള​ള​തും അപ്രതി​രോ​ധ്യ​മാ​യി നിവൃ​ത്തി​യി​ലേക്കു നീങ്ങു​ന്ന​തു​മാണ്‌. അത്‌ അങ്ങനെ നീങ്ങു​മ്പോൾ വ്യവസ്ഥ​ക​ളി​ലെ​ത്തു​ന്നത്‌ സംബന്ധിച്ച്‌ അതി​നോ​ടു സമ്പർക്ക​ത്തിൽ വരുത്ത​പ്പെ​ടുന്ന ആളുക​ളു​ടെ യഥാർത്ഥ ഹൃദ്‌​പ്രേ​ര​ണകൾ പ്രത്യ​ക്ഷ​മാ​കു​ന്നു. അതിന്റെ സ്വാധീ​നം നാം വ്യക്തി​പ​ര​മാ​യി പറഞ്ഞേ​ക്കാ​വുന്ന എന്തി​നെ​ക്കാ​ളും വളരെ​യേറെ ശക്തമാണ്‌.

4. ബൈബിൾ സത്യങ്ങ​ളു​ടെ ഏതു ലളിത​മായ വിശദീ​ക​ര​ണങ്ങൾ ബൈബി​ളി​നോ​ടു​ളള ചിലരു​ടെ മനോ​ഭാ​വ​ത്തി​നു മാററം വരുത്തി​യി​രി​ക്കു​ന്നു? എന്തു​കൊണ്ട്‌?

4 അനേകരെ സംബന്ധിച്ച്‌ കേവലം ദൈവ​നാ​മം ബൈബി​ളിൽ കണ്ടതു​തന്നെ വഴിത്തി​രിവ്‌ ആയിരു​ന്നി​ട്ടുണ്ട്‌. മററു ചിലർ ജീവി​തോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ അതു പറയു​ന്ന​തും ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണ​വും ഇപ്പോ​ഴത്തെ സംഭവ​ങ്ങ​ളു​ടെ പ്രാധാ​ന്യ​വും അല്ലെങ്കിൽ ദൈവ​രാ​ജ്യ​ത്തിൽ കേന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വാസ്‌ത​വി​ക​മായ പ്രത്യാ​ശ​യും കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. മതാചാ​രങ്ങൾ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ അധിക​മായ ശല്യത്തിന്‌ ആളുകളെ വിധേ​യ​മാ​ക്കി​യി​ട്ടു​ളള രാജ്യ​ങ്ങ​ളിൽ ഇതിന്റെ കാരണം സംബന്ധിച്ച ബൈബി​ളി​ന്റെ വിശദീ​ക​ര​ണ​വും ആശ്വാസം നേടു​ന്ന​തി​നു​ളള മാർഗ്ഗ​വും താൽപ്പ​ര്യം ഉണർത്തി​യി​ട്ടുണ്ട്‌. ഈ ആശയങ്ങൾ അവരിൽ വളരെ മതിപ്പു​ള​വാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ബൈബി​ളാണ്‌ ഈ മർമ്മ​പ്ര​ധാ​ന​മായ കാര്യങ്ങൾ സംബന്ധിച്ച വിശ്വ​സ​നീ​യ​മായ വിവര​ങ്ങ​ളു​ടെ ഏക ഉറവ്‌.—സങ്കീ. 119:130.

5. താൻ ബൈബിൾ വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ ഒരു വ്യക്തി പറയു​മ്പോൾ കാരണ​മെ​ന്താ​യി​രി​ക്കാം? നമുക്ക്‌ അയാളെ എങ്ങനെ സഹായി​ക്കാം?

5 എന്നിരു​ന്നാ​ലും, ഒരു വ്യക്തി ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ നേരിട്ടു നമ്മോടു പറയു​ന്നു​വെ​ങ്കി​ലോ? അത്‌ സംഭാ​ഷ​ണത്തെ അവസാ​നി​പ്പി​ക്ക​ണ​മോ? ന്യായ​വാ​ദം ചെയ്യാൻ അയാൾ സന്നദ്ധനാ​ണെ​ങ്കിൽ അവസാ​നി​പ്പി​ക്കേ​ണ്ട​തില്ല. ദൈവ​വ​ച​ന​ത്തി​നു​വേണ്ടി ബോദ്ധ്യ​ത്തോ​ടെ സംസാ​രി​ക്കാ​നു​ളള ഒരു ഉത്തരവാ​ദി​ത്ത​ബോ​ധം നമുക്കു തോ​ന്നേ​ണ്ട​താണ്‌. ഒരുപക്ഷേ ബൈബിൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പുസ്‌ത​ക​മാ​ണെ​ന്നാ​യി​രി​ക്കാം അയാളു​ടെ വീക്ഷണം. അവളുടെ കപടഭ​ക്തി​യു​ടെ​യും രാഷ്‌ട്രീ​യ​ത്തി​ലെ ഇടപെ​ട​ലി​ന്റെ​യും രേഖയും പണത്തി​നാ​യു​ളള അവളുടെ നിരന്തര അഭ്യർത്ഥ​ന​ക​ളു​മാ​യി​രി​ക്കാം ബൈബി​ളി​നോ​ടു​ളള അയാളു​ടെ ഈ നിഷേ​ധാ​ത്മക പ്രതി​ക​ര​ണ​ത്തി​ന്റെ കാരണം. അങ്ങനെ​യാ​ണോ​യെന്ന്‌ എന്തു​കൊണ്ട്‌ ചോദി​ച്ചു​കൂ​ടാ? ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ലൗകിക നടപടി​കൾ സംബന്ധിച്ച ബൈബി​ളി​ന്റെ കുററം​വി​ധി​ക്ക​ലും ക്രൈ​സ്‌ത​വ​ലോ​ക​വും സത്യ​ക്രി​സ്‌ത്യാ​നി​ത്വ​വും തമ്മിലു​ളള വൈരു​ദ്ധ്യ​ങ്ങ​ളും അയാളു​ടെ താൽപ​ര്യ​ത്തെ ഉണർത്തി​യേ​ക്കാം.—മത്താ. 15:7-9; യാക്കോ. 4:4; മീഖാ 3:11, 12 താരത​മ്യ​പ്പെ​ടു​ത്തുക.

6. (എ) ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന്‌ നിങ്ങളെ വ്യക്തി​പ​ര​മാ​യി ബോധ്യ​പ്പെ​ടു​ത്തു​ന്ന​തെന്ത്‌? (ബി) ബൈബിൾ യഥാർത്ഥ​ത്തിൽ ദൈവ​ത്തിൽ നിന്നു​ള​ള​താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ വേറെ ഏതു ന്യായ​വാ​ദങ്ങൾ ഉപയോ​ഗി​ക്കാം?

6 മററു ചിലർക്ക്‌ നിശ്വ​സ്‌ത​ത​യു​ടെ തെളി​വു​കൾ സംബന്ധിച്ച വളച്ചു​കെ​ട്ടി​ല്ലാത്ത ഒരു ചർച്ച സഹായ​ക​മാണ്‌. ബൈബിൾ ദൈവ​ത്തിൽ നിന്നു​ള​ള​താ​ണെന്ന്‌ നിങ്ങൾക്ക്‌ വ്യക്തമാ​യി തെളി​യി​ച്ചു തരുന്ന​തെ​ന്താണ്‌? അതിന്റെ ഉത്ഭവം സംബന്ധിച്ച്‌ ബൈബിൾതന്നെ പറയുന്ന കാര്യ​ങ്ങ​ളാ​ണോ? (2 തിമൊ. 3:16, 17; വെളി. 1:1) അതോ ബൈബി​ളിൽ ഭാവിയെ സംബന്ധിച്ച വിശദ​മായ അറിവു പ്രതി​ഫ​ലി​പ്പി​ക്കുന്ന നിരവധി പ്രവച​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു​വെന്ന വസ്‌തു​ത​യാ​ണോ? തന്നിമി​ത്തം ആ പ്രവച​നങ്ങൾ ഒരു മനുഷ്യാ​തീത ഉറവിൽ നിന്ന്‌ വന്നിട്ടു​ള​ള​താ​യി​രി​ക്ക​ണ​മ​ല്ലോ. (2 പത്രോ. 1:20, 21; യെശ. 42:9) ഒരുപക്ഷേ അത്‌ ബൈബി​ളി​ന്റെ ആന്തരി​ക​യോ​ജി​പ്പാ​ണോ, അത്‌ 1,610 വർഷം കൊണ്ട്‌ അനേകം മനുഷ്യർ എഴുതി​യ​താ​ണെ​ങ്കി​ലും? അതോ, ആ കാലങ്ങ​ളി​ലെ മററ്‌ എഴുത്തു​ക​ളിൽ നിന്ന്‌ വ്യത്യ​സ്‌ത​മായ അതിന്റെ ശാസ്‌ത്രീയ കൃത്യ​ത​യാ​ണോ? അതോ അതിന്റെ എഴുത്തു​കാ​രു​ടെ നിഷ്‌ക്ക​പ​ട​ത​യാ​ണോ? അതോ അതിനെ നശിപ്പി​ക്കാ​നു​ളള പരി​ശ്ര​മങ്ങൾ നിഷ്‌ഫ​ല​മാ​ക്കി​ക്കൊ​ണ്ടു​ളള അതിന്റെ സൂക്ഷി​പ്പാ​ണോ? നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തി​യ​താ​യി കണ്ട എന്തും മററു​ള​ള​വരെ സഹായി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയും.

നമ്മുടെ വ്യക്തി​പ​ര​മായ ബൈബിൾ വായന

7, 8. (എ) ബൈബിൾ നാം വ്യക്തി​പ​ര​മാ​യി എന്തു ചെയ്യേ​ണ്ട​താണ്‌? (ബി) വ്യക്തി​പ​ര​മായ ബൈബിൾ വായനക്കു പുറമേ, നമുക്ക്‌ എന്ത്‌ ആവശ്യ​മാണ്‌; ബൈബിൾതന്നെ ഇത്‌ എങ്ങനെ പ്രകട​മാ​ക്കു​ന്നു? (സി) നിങ്ങൾ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ സംബന്ധിച്ച്‌ വ്യക്തി​പ​ര​മാ​യി എങ്ങനെ ഗ്രാഹ്യം നേടി​യി​രി​ക്കു​ന്നു?

7 ബൈബിൾ വിശ്വ​സി​ക്കാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നു പുറമേ, അതു ക്രമമാ​യി വായി​ക്കാൻ നാം തന്നെ സമയ​മെ​ടു​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾ അതു ചെയ്യു​ന്നു​ണ്ടോ? ഉളവാ​ക്കി​യി​ട്ടു​ളള സകല പുസ്‌ത​ക​ങ്ങ​ളി​ലും വച്ച്‌ ഇതാണ്‌ ഏററവും പ്രധാ​ന​പ്പെ​ട്ടത്‌. തീർച്ച​യാ​യും, നാം അതു വായി​ക്കു​ന്നു​ണ്ടെ​ങ്കിൽ നമുക്കു മറെറാ​ന്നും ആവശ്യ​മി​ല്ലെന്ന്‌ അതിനർത്ഥ​മില്ല. സ്വത​ന്ത്ര​മായ ഗവേഷ​ണ​ത്താൽ നമുക്ക്‌ സകലവും കണ്ടുപി​ടി​ക്കാൻ കഴിയു​മെന്നു വിചാ​രി​ച്ചു​കൊണ്ട്‌ നമ്മേത്തന്നെ ഒററ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ തിരു​വെ​ഴു​ത്തു​കൾ മുന്നറി​യി​പ്പു നൽകു​ന്നുണ്ട്‌. നാം സമനി​ല​യു​ളള ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്ക​ണ​മെ​ങ്കിൽ വ്യക്തി​പ​ര​മായ പഠനവും ക്രമമായ യോഗ​ഹാ​ജ​രും ആവശ്യ​മാണ്‌.—സദൃശ. 18:1; എബ്രാ. 10:24, 25.

8 നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ബൈബിൾ ഒരു എത്യോ​പ്യൻ ഉദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ചു പറയുന്നു. അയാൾ യെശയ്യാ പ്രവച​ന​ത്തിൽ നിന്ന്‌ വായി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഒരു ദൂതൻ ക്രിസ്‌തീയ സുവി​ശേ​ഷ​ക​നാ​യി​രുന്ന ഫിലി​പ്പോ​സി​നെ അയാളു​ടെ അടുക്ക​ലേക്ക്‌ നയിച്ചു. “നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ നിങ്ങൾക്ക്‌ അറിയാ​മോ?” എന്ന്‌ ഫിലി​പ്പോസ്‌ ആ മനുഷ്യ​നോ​ടു ചോദി​ച്ചു. “യഥാർത്ഥ​ത്തിൽ, ആരെങ്കി​ലും എന്നെ വഴികാ​ട്ടാ​ത്ത​പക്ഷം എനിക്ക്‌ എങ്ങനെ അറിയാൻ കഴിയും?” എന്ന്‌ എത്യോ​പ്യൻ വിനീ​ത​മാ​യി മറുപടി പറഞ്ഞു. ആ തിരു​വെ​ഴു​ത്തു​ഭാ​ഗം വിശദീ​ക​രി​ക്കാൻ അയാൾ ഫിലി​പ്പോ​സി​നോട്‌ ആവശ്യ​പ്പെട്ടു. ഇപ്പോൾ, ഫിലി​പ്പോസ്‌ തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച തന്റെ സ്വന്തം അഭി​പ്രാ​യങ്ങൾ പറഞ്ഞ സ്വത​ന്ത്ര​നായ ഒരു ബൈബിൾ വായന​ക്കാ​രൻ മാത്ര​മാ​യി​രു​ന്നില്ല. ഇല്ല; അയാൾ യെരൂ​ശ​ലേം സഭയിലെ അപ്പോ​സ്‌ത​ലൻമാ​രോട്‌ അടുത്ത സമ്പർക്കം പുലർത്തി​യി​രു​ന്നു​വെ​ന്നും യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ലെ ഒരു അംഗമാ​യി​രു​ന്നു​വെ​ന്നും രേഖ പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ ആ സ്ഥാപനം മുഖേന യഹോവ ലഭ്യമാ​ക്കി​ക്കൊ​ണ്ടി​രുന്ന പ്രബോ​ധ​ന​ത്തിൽനിന്ന്‌ പ്രയോ​ജനം കിട്ടാൻ അവന്‌ എത്യോ​പ്യ​നെ സഹായി​ക്കാൻ കഴിഞ്ഞു. (പ്രവൃ. 6:5, 6; 8:5, 14, 15, 26-35) അതു​പോ​ലെ ഇന്നും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വ്യക്തവും ശരിയു​മായ ഗ്രാഹ്യം നമ്മിലാ​രാണ്‌ സ്വന്തമാ​യി നേടി​യത്‌? മറിച്ച്‌, യഹോവ തന്റെ ദൃശ്യ​സ്ഥാ​പനം മുഖേന സ്‌നേ​ഹ​പൂർവ്വം പ്രദാനം ചെയ്യുന്ന സഹായം നമുക്കാ​വ​ശ്യ​മാ​യി​രു​ന്നു, ഇപ്പോൾ തുടർന്നും ആവശ്യ​മാണ്‌.

9. ഏതു ബൈബിൾ വായനാ​പ​രി​പാ​ടി​കൾ നമു​ക്കെ​ല്ലാം പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കാൻ കഴിയും?

9 ബൈബിൾ ഉപയോ​ഗി​ക്കാ​നും ഗ്രഹി​ക്കാ​നും നമ്മെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സ്ഥാപനം വീക്ഷാ​ഗോ​പു​ര​ത്തി​ലും ബന്ധപ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും വിശി​ഷ്ട​മായ തിരു​വെ​ഴു​ത്തു വിവരങ്ങൾ നൽകുന്നു. അതിനു പുറമേ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളി​ലെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നോ​ടു​ളള ബന്ധത്തിൽ ഒരു നിരന്തര ബൈബിൾ വായനാ​പ​ട്ടിക നമുക്കു​വേണ്ടി ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചിലർ ഇതിനു പുറമേ തുടർച്ച​യായ ബൈബിൾവാ​യന നടത്തു​ന്നുണ്ട്‌. വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചു​കൊ​ണ്ടു ചെലവ​ഴി​ക്കുന്ന സമയത്തിൽനിന്ന്‌ വലിയ പ്രയോ​ജനം ലഭിക്കാൻ കഴിയും. (സങ്കീ. 1:1-3; 19:7,8) നിങ്ങൾ മുഴു ബൈബി​ളും വ്യക്തി​പ​ര​മാ​യി വായി​ച്ചി​ട്ടു​ണ്ടോ? ഇല്ലെങ്കിൽ അതിന്‌ ഒരു പ്രത്യേക ശ്രമം ചെയ്യുക. നിങ്ങൾക്ക്‌ സകലവും പൂർണ്ണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കി​ലും അതിന്റെ ഒരു ആകമാന വീക്ഷണം നിങ്ങൾക്കു ലഭിക്കു​ന്നത്‌ അതീവ മൂല്യ​വ​ത്താ​യി​രി​ക്കും. നിങ്ങൾ ദിവസം നാലോ അഞ്ചോ പേജുകൾ മാത്രം വായി​ച്ചാ​ലും നിങ്ങൾ ഏതാണ്ട്‌ ഒരു വർഷം കൊണ്ട്‌ ബൈബിൾ പൂർത്തി​യാ​ക്കും.

10. (എ) നിങ്ങൾ എപ്പോ​ഴാണ്‌ ബൈബിൾ വായന നടത്തു​ന്നത്‌? (ബി) ക്രമം പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

10 നിങ്ങൾക്ക്‌ എപ്പോൾ ഈ ബൈബിൾ വായന നടത്താൻ വ്യക്തി​പ​ര​മാ​യി ക്രമീ​ക​രി​ക്കാൻ കഴിയും? ദിവസ​വും 10-ഓ 15-ഓ മിനി​റെ​റ​ങ്കി​ലും മാററി​വെ​ക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ അത്‌ എത്ര പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും! അല്ലെങ്കിൽ കുറഞ്ഞ​പക്ഷം ഓരോ വാരത്തി​ലും അതിനാ​യി ക്രമമായ സമയങ്ങൾ പട്ടിക​പ്പെ​ടു​ത്തുക. അനന്തരം ആ പട്ടിക​യോ​ടു പററി​നിൽക്കുക. ബൈബിൾവാ​യന ആഹാരം കഴിക്കു​ന്ന​തു​പോ​ലെ ഒരു ആജീവ​നാ​ന്ത​ശീ​ല​മാ​യി​രി​ക്കണം. നിങ്ങൾക്ക​റി​യാ​വു​ന്ന​തു​പോ​ലെ, ഒരു വ്യക്തി​യു​ടെ ഭക്ഷ്യശീ​ലങ്ങൾ മോശ​മാ​യി​ത്തീ​രു​ന്നു​വെ​ങ്കിൽ അയാളു​ടെ ആരോ​ഗ്യം ക്ഷയിക്കും. നമ്മുടെ ആത്മീയ​തയെ സംബന്ധി​ച്ചും അങ്ങനെ​ത​ന്നെ​യാണ്‌. നമ്മുടെ ജീവൻ “യഹോ​വ​യു​ടെ വായ്‌ മുഖേന വരുന്ന സകല അരുള​പ്പാ​ടി”നാലും ക്രമമാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.—മത്താ. 4:4.

11. ബൈബിൾ വായി​ക്കു​ന്ന​തി​ലു​ളള നമ്മുടെ ലക്ഷ്യം എന്തായി​രി​ക്കണം?

11 ബൈബിൾ വായി​ക്കു​ന്ന​തി​ലു​ളള നമ്മുടെ ലക്ഷ്യം എന്തായി​രി​ക്കണം? നമ്മുടെ ലാക്ക്‌ കുറെ പേജുകൾ വായി​ച്ചു​ത​ള​ളു​ക​യെ​ന്ന​താ​ണെ​ങ്കിൽ അല്ലെങ്കിൽ അതു നിത്യ​ജീ​വൻ നേടു​ക​യെ​ന്നതു മാത്ര​മാ​ണെ​ങ്കിൽപോ​ലും അതൊരു തെററാ​യി​രി​ക്കും. നിലനിൽക്കുന്ന പ്രയോ​ജനം കിട്ടു​ന്ന​തിന്‌ ദൈവ​ത്തോ​ടു​ളള സ്‌നേഹം, അവനെ മെച്ചമാ​യി അറിയു​ന്ന​തി​നും അവന്റെ ഇഷ്ടം ഗ്രഹി​ക്കു​ന്ന​തി​നും അവനെ സ്വീകാ​ര്യ​മാ​യി ആരാധി​ക്കു​ന്ന​തി​നു​മു​ളള ആഗ്രഹം എന്നിങ്ങനെ ഉയർന്ന ആന്തരങ്ങൾ നമുക്കു​ണ്ടാ​യി​രി​ക്കണം. (യോഹ. 5:39-42) നമ്മുടെ മനോ​ഭാ​വം “യഹോവേ, നിന്റെ സ്വന്തം വഴികൾ എന്നെ അറിയി​ക്കേ​ണമേ; നിന്റെ സ്വന്തം പാതകൾ എന്നെ പഠിപ്പി​ക്കേ​ണമേ” എന്നു പറഞ്ഞ ബൈബിളെഴുത്തുകാരന്റേതുപോലെയായിരിക്കണം.—സങ്കീ. 25:4.

12. (എ) “സൂക്ത്‌മ​പ​രി​ജ്ഞാ​നം” നേടേ​ണ്ട​താ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അതു നേടു​ന്ന​തിന്‌, വായി​ക്കു​മ്പോൾ എന്തു ശ്രമം ആവശ്യ​മാ​യി​രി​ക്കാം? (ബി) 27-ാം പേജിൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​പ്ര​കാ​രം നാം ബൈബി​ളിൽ വായി​ക്കു​ന്ന​തി​നെ ഏതു വീക്ഷണ​കോ​ണ​ങ്ങ​ളിൽ നിന്ന്‌ വിശക​ലനം ചെയ്യു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌? (സി) ഈ ഖണ്ഡിക​യു​ടെ ഒടുവിൽ ചോദി​ച്ചി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകി​ക്കൊണ്ട്‌ ഈ അഞ്ചു പോയിൻറു​കൾ ഓരോ​ന്നാ​യി വിശദീ​ക​രി​ക്കുക. നിങ്ങളു​ടെ ബൈബിൾ തീർച്ച​യാ​യും ഉപയോ​ഗി​ക്കുക.

12 നമുക്ക്‌ ആ പഠിപ്പി​ക്കൽ ലഭിക്കു​മ്പോൾ “സൂക്ത്‌മ​പ​രി​ജ്ഞാ​നം” നേടു​ക​യെ​ന്ന​താ​യി​രി​ക്കണം നമ്മുടെ ആഗ്രഹം. അതി​ല്ലെ​ങ്കിൽ, നമുക്കു നമ്മുടെ ജീവി​ത​ത്തിൽ ദൈവ​വ​ചനം ഉചിത​മാ​യി എങ്ങനെ ബാധക​മാ​ക്കാൻ കഴിയും? അല്ലെങ്കിൽ മററു​ള​ള​വർക്ക്‌ അതു ശരിയാ​യി എങ്ങനെ വിശദീ​ക​രി​ച്ചു കൊടു​ക്കാൻ കഴിയും? (കൊലോ. 3:10; 2 തിമൊ. 2:15) സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടു​ന്ന​തിന്‌ നാം സശ്രദ്ധം വായി​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌. ഒരു ഭാഗം ഗഹനമാ​ണെ​ങ്കിൽ അതിന്റെ അർത്ഥം ഗ്രഹി​ക്കു​ന്ന​തിന്‌ നാം ഒന്നില​ധി​കം പ്രാവ​ശ്യം അതു വായി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. നാം ആ വിവര​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കു​ക​യും വിവിധ നിലപാ​ടു​ക​ളിൽ അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യും​കൂ​ടെ ചെയ്യു​ന്നു​വെ​ങ്കിൽ നമുക്കു പ്രയോ​ജനം കിട്ടും. ഈ പുസ്‌ത​ക​ത്തി​ന്റെ 27-ാം പേജിൽ ആരായു​ന്ന​തി​നു​ളള അഞ്ചു വിലപ്പെട്ട ചിന്താ​മാർഗ്ഗങ്ങൾ ദീപ്‌തി​മ​ത്താ​ക്കി​യി​ട്ടുണ്ട്‌. ഇവയിൽ ഒന്നോ അധിക​മോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ തിരു​വെ​ഴു​ത്തി​ലെ അനേകം ഭാഗങ്ങൾ പ്രയോ​ജ​ന​ക​ര​മാ​യി വിശക​ലനം ചെയ്യാൻ കഴിയും. അടുത്ത പേജു​ക​ളി​ലെ ചോദ്യ​ങ്ങൾക്ക്‌ നിങ്ങൾ ഉത്തരം പറയു​മ്പോൾ അത്‌ അപ്രകാ​ര​മാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നിങ്ങൾ കാണും.

(1) മിക്ക​പ്പോ​ഴും നിങ്ങൾ വായി​ക്കുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗം യഹോവ ഏതുതരം ദൈവ​മാ​ണെ​ന്നു​ള​ളതു സംബന്ധിച്ച്‌ കുറെ സൂചന നൽകുന്നു.

യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യ​കളെ സംബന്ധിച്ച്‌ ബൈബിൾ പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ നാം വിലമ​തി​പ്പോ​ടെ ധ്യാനി​ക്കു​മ്പോൾ അത്‌ അവനോ​ടു​ളള നമ്മുടെ മനോ​ഭാ​വത്തെ എങ്ങനെ ബാധി​ക്കു​ന്നു? (സങ്കീ. 139:13, 14; ഇയ്യോ. 38-42 വരെയു​ളള അദ്ധ്യാ​യ​ങ്ങ​ളിൽ 38:1, 2-ഉം 40:2, 8-ഉം പിന്നീട്‌ 42:1-6 വരെയും വിശേ​ഷാൽ ശ്രദ്ധി​ക്കുക.)

യോഹ​ന്നാൻ 14:9, 10-ൽ യേശു പറഞ്ഞതി​ന്റെ വീക്ഷണ​ത്തിൽ ലൂക്കോസ്‌ 5:12, 13-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ​യു​ളള സംഭവ​ങ്ങ​ളിൽ നിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു നിഗമനം ചെയ്യാൻ കഴിയും?

(2) വിവരണം ബൈബിൾ വിഷയ​ത്തി​ന്റെ, അതായത്‌, വാഗ്‌ദ​ത്ത​സ​ന്ത​തി​യായ യേശു​ക്രി​സ്‌തു​വിൻ കീഴിലെ രാജ്യ​ത്താ​ലു​ളള യഹോ​വ​യു​ടെ നാമത്തി​ന്റെ സംസ്ഥാ​പനം എന്ന വിഷയ​ത്തി​ന്റെ, വികസി​പ്പി​ക്ക​ലിന്‌ സഹായ​ക​മാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ പരിചി​ന്തി​ക്കുക.

ഈജി​പ്‌റ​റിൻമേ​ലു​ണ്ടായ ബാധകൾ ഈ വിഷയ​ത്തോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (പുറ. 5:2; 9:16; 12:12 കാണുക.)

മോവാ​ബ്യ​സ്‌ത്രീ​യായ രൂത്തിനെ സംബന്ധിച്ച ഹൃദ​യോ​ദ്ദീ​പ​ക​മായ വിവരണം സംബന്ധി​ച്ചെന്ത്‌? (രൂത്ത്‌ 4:13-17; മത്താ. 1:1, 5)

യേശു​വി​ന്റെ ആസന്നമാ​യി​രുന്ന ജനന​ത്തെ​ക്കു​റിച്ച്‌ ഗബ്രി​യേൽ മറിയ​യോ​ടു നടത്തിയ പ്രഖ്യാ​പനം എങ്ങനെ യോജി​ക്കു​ന്നു.? (ലൂക്കോ. 1:26-33)

യേശു​വി​ന്റെ ശിഷ്യൻമാ​രു​ടെ പെന്തെ​ക്കോ​സ്‌തി​ലെ പരിശു​ദ്ധാ​ത്മാ​ഭി​ഷേകം പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (പ്രവൃ. 2:1-4; 1 പത്രോ. 2:4, 5, 9; 2 പത്രോ. 1:10, 11)

(3) സന്ദർഭ​ത്തിന്‌ പ്രത്യേക വാക്യ​ങ്ങ​ളു​ടെ അർത്ഥ​ത്തോട്‌ ബന്ധമുണ്ട്‌.

റോമർ 5:1-ലെയും 8:16-ലെയും പ്രസ്‌താ​വ​നകൾ ആരെയാണ്‌ സംബോ​ധന ചെയ്യു​ന്നത്‌? (റോമ. 1:7 കാണുക.)

ഒന്നു കൊരി​ന്ത്യർ 2:9 ദൈവ​ത്തി​ന്റെ നൂതന ക്രമത്തിൽ ഭൂമി​യി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചു പ്രസ്‌താ​വി​ക്കു​ക​യാ​ണെന്ന്‌ സന്ദർഭം സൂചി​പ്പി​ക്കു​ന്നു​ണ്ടോ? 6-8 വരെയു​ളള വാക്യ​ങ്ങ​ളിൽ പ്രകട​മാ​ക്കി​യി​രി​ക്കുന്ന പ്രകാരം, പൗലോസ്‌ എന്തി​നെ​ക്കു​റിച്ച്‌ എഴുതി​യോ ആ കാര്യങ്ങൾ ആരുടെ കണ്ണുക​ളും ചെവി​ക​ളു​മാണ്‌ ഗ്രഹി​ക്കാ​ത്തത്‌?

(4) നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി എങ്ങനെ ബാധക​മാ​ക്കാൻ കഴിയു​മെന്ന്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കു​ക

കയീൻ ഹാബേ​ലി​നെ കൊന്നതു സംബന്ധി​ച്ചു​ളള രേഖ കേവലം ചരി​ത്ര​പ​ര​മായ താത്‌പ​ര്യം മാത്ര​മു​ള​ള​താ​ണോ, അതോ അതിൽ നമുക്കു​വേ​ണ്ടി​യു​ളള ബുദ്ധി​യു​പ​ദേശം അടങ്ങി​യി​ട്ടു​ണ്ടോ? (ഉല്‌പ. 4:3-12; 1 യോഹ. 3:10-15; എബ്രാ. 11:4)

നാം (പുറപ്പാ​ടു മുതൽ ആവർത്തനം വരെ) യിസ്രാ​യേ​ലി​ന്റെ മരുഭൂ​മി​യി​ലെ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ നാം വ്യക്തി​പ​ര​മായ എന്തു ബാധക​മാ​ക്കൽ നടത്തണം? (1 കൊരി. 10:6-11)

നടത്ത സംബന്ധിച്ച്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ ബുദ്ധി​യു​പ​ദേശം ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യു​ള​ള​വർക്ക്‌ ബാധക​മാ​കു​ന്നു​വോ? (സംഖ്യാ. 15:16; യോഹ. 10:16 താരത​മ്യ​പ്പെ​ടു​ത്തുക.)

നാം ക്രിസ്‌തീയ സഭയു​മാ​യി നല്ല നിലയിൽ ആണെങ്കിൽപോ​ലും നമുക്കി​പ്പോൾത്തന്നെ അറിയാ​വുന്ന ബൈബിൾ ബുദ്ധി​യു​പ​ദേശം കൂടുതൽ പൂർണ്ണ​മാ​യി ബാധക​മാ​ക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ പരിചി​ന്തി​ക്കേ​ണ്ട​യാ​വ​ശ്യ​മു​ണ്ടോ? (2 കൊരി. 13:5; 1 തെസ്സ. 4:1)

(5) നിങ്ങൾ വായി​ക്കു​ന്നത്‌ മററു​ള​ള​വരെ സഹായി​ക്കാൻ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ ചിന്തി​ക്കു​ക

യായി​റോ​സി​ന്റെ മകളുടെ പുനരു​ത്ഥാ​നത്തെ സംബന്ധിച്ച വിവര​ണ​ത്താൽ ആരെ സഹായി​ക്കാ​വു​ന്ന​താണ്‌? (ലൂക്കോ. 8:41, 42, 49-56)

13. തുടർച്ച​യായ ഒരു ബൈബിൾ വായനാ​പ​രി​പാ​ടി​യിൽനി​ന്നും യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടൊ​ത്തു​ളള പഠനത്തിൽനി​ന്നും നമുക്ക്‌ എന്തു ഫലങ്ങൾ പ്രതീ​ക്ഷി​ക്കാം?

13 ഈ രീതി​യിൽ ബൈബിൾവാ​യന നടത്തു​മ്പോൾ എത്ര സമൃദ്ധ​മാ​യി പ്രതി​ഫ​ല​ദാ​യ​ക​മാ​യി​ത്തീ​രു​ന്നു! തീർച്ച​യാ​യും ബൈബിൾ വായന ഒരു വെല്ലു​വി​ളി​യാണ്‌—അത്‌ ഒരു ആയുഷ്‌ക്കാ​ലം മുഴുവൻ നമുക്കു പ്രയോ​ജ​ന​ക​ര​മാ​യി പ്രാവർത്തി​ക​മാ​ക്കാ​വുന്ന ഒരു പദ്ധതി​യാണ്‌. എന്നാൽ നാം അങ്ങനെ ചെയ്യു​മ്പോൾ നാം ആത്മീയ​മാ​യി ഏറെ ശക്തരാ​യി​ത്തീ​രും. അതു നമ്മുടെ സ്‌നേ​ഹ​വാ​നാം പിതാ​വായ യഹോ​വ​യോ​ടും നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രോ​ടും നമ്മെ കൂടുതൽ അടുപ്പി​ക്കും. അതു “ജീവന്റെ വചനത്തിൻമേൽ ഒരു ദൃഢമായ പിടി” നിലനിർത്താ​നു​ളള ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിന്‌ നമ്മെ സഹായി​ക്കും.—ഫിലി. 2:16.

പുനരവലോകന ചർച്ച

● ബൈബിൾ എഴുത​പ്പെ​ടു​ക​യും നമ്മുടെ നാളോ​ളം സൂക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തെ​ന്തു​കൊണ്ട്‌?

● അതിനെ വിലമ​തി​ക്കു​ന്ന​തിന്‌ നമുക്കു മററു​ള​ള​വരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

● വ്യക്തി​പ​ര​മായ നിരന്തര ബൈബിൾവാ​യന പ്രയോ​ജ​നക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? നാം വായി​ക്കു​ന്നത്‌ ഏത്‌ അഞ്ചു വീക്ഷണ​ഗ​തി​ക​ളിൽ നിന്ന്‌ നമുക്ക്‌ പ്രയോ​ജ​ന​ക​ര​മാ​യി വിശക​ലനം ചെയ്യാൻ കഴിയും?

[27-ാം പേജിലെ ചതുരം/ചിത്രം ]

നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ പരിചി​ന്തി​ക്കേണ്ടവ—

ഓരോ ഭാഗവും ഒരു വ്യക്തി​യെന്ന നിലയിൽ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങ​ളോട്‌ പറയു​ന്നത്‌

അതു ബൈബി​ളി​ന്റെ ആകമാന വിഷയ​ത്തോ​ടു എങ്ങനെ ബന്ധപ്പെ​ടു​ന്നു​വെന്ന്‌

സന്ദർഭം അർത്ഥത്തെ എങ്ങനെ ബാധി​ക്കു​ന്നു​വെന്ന്‌

അതു നിങ്ങളു​ടെ സ്വന്തം ജീവി​തത്തെ എങ്ങനെ ബാധി​ക്ക​ണ​മെന്ന്‌

മററുളളവരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ അത്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക