വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sg പാഠം 9 പേ. 44-49
  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സമാനമായ വിവരം
  • ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്‌തമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ബാഹ്യരേഖയുടെ ഉപയോഗം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
sg പാഠം 9 പേ. 44-49

പാഠം 9

ഒരു ബാഹ്യ​രേഖ തയ്യാറാ​ക്കൽ

1-4. ഒരു പ്രസം​ഗ​ത്തി​ന്റെ വിഷയ​വും മുഖ്യ പോയിൻറു​ക​ളും എങ്ങനെ നിർണ​യി​ക്കാൻ കഴിയും?

1 സുവി​ശേഷ എഴുത്തു​കാ​ര​നായ ലൂക്കോസ്‌ തന്റെ സുഹൃ​ത്തായ തെയോ​ഫി​ലോ​സി​നോ​ടു പറഞ്ഞു: “അതു ക്രമമാ​യി എഴുതു​ന്നതു നന്നെന്നു ആദിമു​തൽ സകലവും സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ചി​ട്ടു എനിക്കും തോന്നി​യി​രി​ക്കു​ന്നു.” (ലൂക്കൊ. 1:4) അതു​കൊണ്ട്‌, അദ്ദേഹം ഗവേഷ​ണം​ചെ​യ്‌തു തന്റെ വിഷയ​ത്തോ​ടു ബന്ധപ്പെട്ട ഒട്ടേറെ വസ്‌തു​തകൾ ശേഖരിച്ച ശേഷം മനസ്സി​ലാ​ക്കാ​വുന്ന ഒരു അനു​ക്ര​മ​ത്തിൽ അവയെ സംഘടി​പ്പി​ക്കു​ന്ന​തിന്‌ ഒരു​മ്പെട്ടു. നമ്മുടെ പ്രസം​ഗങ്ങൾ തയ്യാറാ​കു​ന്ന​തിൽ ഇതേ നടപടി പിന്തു​ട​രു​ന്നതു നമുക്കു പ്രയോ​ജ​ന​ക​ര​മാണ്‌. ഇതിന്റെ അർഥം ഒരു ബാഹ്യ​രേഖ തയ്യാറാ​ക്ക​ണ​മെ​ന്നാണ്‌.

2 മുഖ്യ ആശയങ്ങൾ തിര​ഞ്ഞെ​ടു​ക്കൽ. പ്രസംഗം, വിശേ​ഷാൽ ദൈവ​വ​ച​ന​ത്തി​ന്റെ ഒരു ചർച്ച, മറെറാ​രാ​ളെ ആശയങ്ങൾ ധരിപ്പി​ക്കു​ക​യെന്ന ഉദ്ദേശ്യ​ത്തി​ലാ​ക​യാൽ നാം ഒരു പ്രസം​ഗ​ത്തിൽ ധരിപ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ആശയങ്ങൾ ആദ്യം നമ്മുടെ മനസ്സിൽ സുവ്യ​ക്ത​മാ​യി​രി​ക്കണം. നിങ്ങൾ വിവരങ്ങൾ ശേഖരിച്ച ശേഷം ജോലി പൂർത്തി​യാ​ക്കു​മ്പോൾ നിങ്ങളു​ടെ സദസ്സു കൃത്യ​മാ​യി എന്തു മനസ്സി​ലാ​ക്കി​ക്കൊ​ണ്ടു​പോ​കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെന്നു നിർണ​യി​ക്കു​ന്ന​തി​നു നിങ്ങൾ പ്രാപ്‌ത​നാണ്‌. ഇത്‌ ഒരു വാചക​ത്തി​ലാ​ക്കാൻ ശ്രമി​ക്കുക. ഇതിൽ നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ സാരം അടങ്ങി​യി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ സദസ്സ്‌ ഓർത്തി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കുന്ന കേന്ദ്ര ആശയം അതിൽ ഉൾക്കൊ​ള​ളു​ന്നു​വെ​ങ്കിൽ, അതായി​രി​ക്കണം നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ വിഷയം. നിങ്ങളു​ടെ തയ്യാറാ​ക​ലി​ന്റെ സമയത്ത്‌ അത്‌ എടുത്തു​നോ​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം എഴുതി​യി​ടു​ന്നതു സഹായ​ക​മാ​ണെന്നു നിങ്ങൾ കണ്ടെത്തും.

3 ഇപ്പോൾ നിങ്ങൾ ശേഖരി​ച്ചി​രി​ക്കുന്ന വിവര​ങ്ങ​ളിൽനിന്ന്‌ ഈ കേന്ദ്ര​വി​ഷയം അവതരി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ മുഖ്യാ​ശ​യങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. ഇവയാ​യി​രി​ക്കണം പ്രസം​ഗ​ത്തി​ന്റെ മുഖ്യ പോയിൻറു​കൾ. നിങ്ങൾ നിങ്ങളു​ടെ വിവരങ്ങൾ കാർഡു​ക​ളിൽ ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങൾക്ക്‌ അവ നിങ്ങളു​ടെ മുമ്പിലെ ഒരു മേശയിൽ അനു​ക്ര​മ​മാ​യി വെക്കാ​വു​ന്ന​താണ്‌. ഇനി ഈ മുഖ്യ പോയിൻറു​കളെ പിന്താ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മു​ളള മററ്‌ ആശയങ്ങൾ തിര​ഞ്ഞെ​ടു​ക്കുക, ഓരോ​ന്നും അതു പിന്താ​ങ്ങുന്ന മുഖ്യ പോയിൻറി​ന്റെ പിന്നാലെ അതിന്റെ ഉചിത​മായ സ്ഥാനത്തു വെച്ചു​കൊ​ണ്ടു​തന്നെ. കൂട്ടി​ച്ചേർത്ത മുഖ്യ പോയിൻറു​ക​ളും ഉപ പോയിൻറു​ക​ളും തിര​ഞ്ഞെ​ടു​ത്തു ബാഹ്യ​രേ​ഖ​യിൽ സ്ഥാനത്തു വെക്കു​മ്പോൾ അവയിൽ ചിലതു നിങ്ങളു​ടെ വിഷയ​ത്തി​ന്റെ വിശദീ​ക​ര​ണ​ത്തി​നു കാര്യ​മാ​യി ഗുണം​ചെ​യ്യു​ന്നി​ല്ലെന്നു കണ്ടേക്കാം. വാസ്‌തവം അങ്ങനെ​യാ​ണെ​ങ്കിൽ, അവ ഒഴിവാ​ക്കാൻ മടിക്ക​രുത്‌. പ്രസം​ഗ​ത്തിൽ അപ്രധാ​ന​മോ അപ്രസ​ക്ത​മോ ആയ വിവരങ്ങൾ കുത്തി​നി​റ​യ്‌ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ ഇതു ചെയ്യു​ന്ന​താണ്‌. ആശയങ്ങൾ ഏററവും യുക്തി​പൂർവ​മോ പ്രാ​യോ​ഗി​ക​മോ ആയ ക്രമത്തി​ലും അടുക്കി​യി​രി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തുക. ഇവിടെ നിർദേ​ശി​ച്ചി​രി​ക്കുന്ന രീതി പിന്തു​ട​രു​മ്പോൾ ബാഹ്യ​രേ​ഖ​യിൽ ചേർച്ച​ക്കു​റ​വു​കൾ അനായാ​സം കാണ​പ്പെ​ടു​ന്നു, അവ തിരു​ത്താൻ കഴിയും. അങ്ങനെ ബാഹ്യ​രേ​ഖ​യി​ലെ ഓരോ മുഖ്യ തലക്കെ​ട്ടും അതിനു മുമ്പ​ത്തേ​തി​നെ യുക്തി​യു​ക്ത​മാ​യി പിന്തു​ട​രു​ന്നു​വെ​ന്നും വിഷയ​ത്തി​ന്റെ വികസി​പ്പി​ക്ക​ലി​നു സംഭാ​വ​ന​ചെ​യ്യു​ന്നു​വെ​ന്നും നിങ്ങൾക്ക്‌ ഉറപ്പു​വ​രു​ത്താ​വു​ന്ന​താണ്‌. ആ മുഖ്യ തലക്കെ​ട്ടു​കൾക്കു കീഴിലെ ഓരോ പോയിൻറും ഉചിത​മായ പിന്താങ്ങൽ കൊടു​ക്കു​മ്പോൾ പ്രസം​ഗ​ത്തിന്‌ ആശയങ്ങ​ളു​ടെ സയുക്തി​ക​മായ ഒരു ഒഴുക്കു കാഴ്‌ച​വെ​ക്കു​ക​തന്നെ ചെയ്യും.

4 നിങ്ങൾ ഇപ്പോൾ ക്രമീ​ക​രി​ച്ചു​ക​ഴിഞ്ഞ പ്രബോ​ധ​ന​ത്തി​നു​ളള പോയിൻറു​ക​ളാ​യി​രി​ക്കണം നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ഉടൽ. ഇനി നിങ്ങൾക്ക്‌ ഒരു മുഖവു​ര​യും ഒരു ഉപസം​ഹാ​ര​വും ആവശ്യ​മാ​യി​രി​ക്കും. നിങ്ങളു​ടെ ചർച്ച എങ്ങനെ തുടങ്ങാൻ ആഗ്രഹി​ക്കു​ന്നു​വെന്നു തീരു​മാ​നി​ക്കുക, നിങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന അവതര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ പ്രസം​ഗ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിന്‌ അനു​യോ​ജ്യ​മാ​യി നിങ്ങളു​ടെ ശ്രോ​താ​ക്കളെ പ്രേരി​പ്പി​ക്കുന്ന ഒരു ഉപസം​ഹാ​രം തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്യുക. ഇപ്പോൾ നിങ്ങൾ ന്യായ​മാ​യി അന്തിമ​മായ ഒരു രൂപത്തിൽ ഒരു കടലാ​സിൽ ഈ വിവരങ്ങൾ എഴുതാൻ സജ്ജനാണ്‌. ഇതു വിവിധ വിധങ്ങ​ളിൽ ചെയ്യാൻ കഴിയും.

5, 6. ഒരു വിഷയ ബാഹ്യ​രേഖ എന്നതി​നാൽ അർഥമാ​ക്ക​പ്പെ​ടു​ന്ന​തെ​ന്താണ്‌? വാചക ബാഹ്യ​രേഖ എന്നതി​നാ​ലോ?

5 ബാഹ്യ​രേ​ഖ​ക​ളു​ടെ മാതൃ​കകൾ. വളരെ സാധാ​ര​ണ​മായ രണ്ടു തരം ബാഹ്യ​രേ​ഖകൾ വിഷയ​രൂ​പ​ത്തി​ലും വാചക​രൂ​പ​ത്തി​ലു​മു​ള​ള​വ​യാണ്‌. രണ്ടി​ന്റെ​യും ഒരു കലർപ്പാ​ണു മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കാറ്‌. ഒരു വിഷയ ബാഹ്യ​രേഖ തയ്യാറാ​ക്കു​ന്ന​തിന്‌, പേജിന്റെ മുകളിൽ കേവലം വിഷയം എഴുതുക. പിന്നീടു മുഖ്യ പോയിൻറു​കൾ വിഷയ​ത്തി​നു കീഴിൽ ചുരുക്കി എഴുതുക, ഓരോ മുഖ്യ പോയിൻറും ഇടത്തെ മാർജി​നോ​ടു ചേർന്നു തുടങ്ങണം. ഓരോ മുഖ്യ പോയിൻറി​ന്റെ​യും ഉപ പോയിൻറു​കൾ ഇട കൊടുത്ത്‌ അതായത്‌, മാർജി​നിൽ നിന്നു വലത്തോട്ട്‌ അല്‌പം മാററി അവ പിന്താ​ങ്ങുന്ന ആശയത്തി​നു കീഴിൽ എഴുതാം. ഈ ഉപ പോയിൻറു​ക​ളിൽ ഏതി​നെ​ങ്കി​ലും അവയെ പിന്താ​ങ്ങുന്ന കൂടു​ത​ലായ പോയിൻറു​കൾ ഉണ്ടെങ്കിൽ അവ കുറേ​ക്കൂ​ടെ ഇട കൊടു​ത്തു എഴുതാം. ഇപ്പോൾ നിങ്ങളു​ടെ കടലാ​സിൽ ഒന്നു കണ്ണോ​ടി​ക്കു​ന്ന​തി​നാൽ ഏതു പോയിൻറു​ക​ളാ​ണു നിങ്ങളു​ടെ സദസ്സു ഗ്രഹി​ക്ക​ണ​മെന്നു നിങ്ങളാ​ഗ്ര​ഹി​ക്കുന്ന മുഖ്യ ആശയങ്ങൾ വഹിക്കുന്ന മുന്തിയവ എന്നു നിങ്ങൾക്കു കാണാൻ കഴിയും. ഇത്‌ ഒരു പ്രസംഗം നടത്തു​ന്ന​തി​നു സഹായ​ക​മാണ്‌, കാരണം നിങ്ങൾക്ക്‌ ഇവയ്‌ക്കു ദൃഢത കൊടു​ക്കാൻ കഴിയും, നിങ്ങൾ സംസാ​രി​ക്കു​മ്പോൾ ഓരോ മുഖ്യ ആശയത്തി​നും ദൃഢത ലഭിക്ക​ത്ത​ക്ക​വ​ണ്ണ​വും കൂടുതൽ നിലനിൽക്കുന്ന ഒരു ധാരണ ഉളവാ​ക്ക​ത്ത​ക്ക​വ​ണ്ണ​വും ഓരോ മുഖ്യ ആശയത്തി​ലെ​യും മുഖ്യ വാക്കുകൾ ആവർത്തി​ച്ചു​കൊ​ണ്ടു​തന്നെ. ഓരോ മുഖ്യ പോയിൻറും ചർച്ച​ചെ​യ്യു​മ്പോൾ ഇതു ചെയ്യുക. ഇത്തരം ബാഹ്യ​രേ​ഖ​യി​ലെ ഊന്നൽ ഏതു പോയൻറി​ന്റെ​യും ആശയം ചുരുക്കി എഴുതു​ന്ന​തി​ലാണ്‌.

6 മറേറ സാധാ​ര​ണ​രൂ​പം വാചക ബാഹ്യ​രേ​ഖ​യാണ്‌. ഇത്തരം ബാഹ്യ​രേ​ഖ​യിൽ സാധാ​ര​ണ​യാ​യി നിങ്ങളു​ടെ എല്ലാ വ്യത്യസ്‌ത ആശയങ്ങ​ളും പൂർണ​വാ​ച​ക​ങ്ങ​ളാ​യി പ്രസ്‌താ​വി​ക്ക​പ്പെ​ടു​ന്നു, എന്നാൽ ഓരോ വാചക​വും പ്രസം​ഗ​ത്തി​നു​ളള ഒരു ഖണ്ഡിക​യി​ലെ മുഖ്യ ആശയമാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം സംഗ്ര​ഹി​ക്കു​ന്നു. തീർച്ച​യാ​യും ഈ വാചക​ങ്ങ​ളിൽ ചിലത്‌, പ്രസം​ഗ​ത്തി​ലെ മുഖ്യ പോയിൻറു​കൾ മുന്തി​നിൽക്ക​ത്ത​ക്ക​വണ്ണം മററു​ള​ള​വ​യു​ടെ കീഴിൽ ഇടകൊ​ടുത്ത്‌ എഴുതാ​വു​ന്ന​താണ്‌. പ്രസം​ഗാ​വ​ത​ര​ണ​ത്തിൽ ചില​പ്പോൾ പ്രസം​ഗകൻ ഈ വാചകം വായി​ക്കു​ക​യും വാചി​ക​മാ​യി വിപു​ലീ​ക​രി​ക്കു​ക​യും ചെയ്യുന്നു. രണ്ടുതരം ബാഹ്യ​രേ​ഖ​കൾക്കും അവയുടെ പ്രയോ​ജ​നങ്ങൾ ഉണ്ട്‌. ആശയങ്ങൾ ഏറെ പൂർണ​മാ​യി പ്രകാ​ശി​പ്പി​ക്കുന്ന വാചക ബാഹ്യ​രേഖ, വാരങ്ങൾ മുമ്പു​കൂ​ട്ടി തയ്യാറാ​ക്കു​ന്ന​തോ പരസ്യ​പ്ര​സം​ഗ​ങ്ങ​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ആവർത്തിച്ച്‌ പല മാസങ്ങൾ ഇടവിട്ടു നിർവ​ഹി​ക്ക​പ്പെ​ടു​ന്ന​തോ ആയ പ്രസം​ഗ​ങ്ങൾക്കു സാധാ​ര​ണ​യാ​യി കൂടുതൽ മെച്ചമാണ്‌.

7, 8. പ്രസം​ഗ​ത്തി​ന്റെ യഥാർഥ അവതര​ണ​ത്തി​നു നിങ്ങൾ നിങ്ങളു​ടെ ബാഹ്യ​രേ​ഖ​സം​ബ​ന്ധിച്ച്‌ എന്തു ചെയ്യണം?

7 നിങ്ങളു​ടെ പ്രാഥ​മിക ബാഹ്യ​രേ​ഖക്കു രണ്ടുതരം ബാഹ്യ​രേ​ഖ​യും, വാചക ബാഹ്യ​രേ​ഖ​യോ വിഷയ ബാഹ്യ​രേ​ഖ​യോ, ഉപയോ​ഗി​ക്കാം. എന്നാൽ അതു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്ര തികവു​ള​ള​താ​യി​രി​ക്കാൻ കഴിയും. ഈ വിധത്തിൽ നിങ്ങളു​ടെ സദസ്സിനു ലഭിക്ക​ണ​മെന്നു നിങ്ങളാ​ഗ്ര​ഹി​ക്കുന്ന വിശി​ഷ്ട​ത​ര​മായ എല്ലാ പോയിൻറു​ക​ളും ഉൾപ്പെ​ടു​ത്തു​ന്ന​തി​നു നിങ്ങൾക്കു നിശ്ചയ​മു​ണ്ടാ​യി​രി​ക്കും. എന്നിരു​ന്നാ​ലും, പ്രസം​ഗാ​വ​ത​ര​ണ​ത്തിന്‌ ഏറെ ഹ്രസ്വ​മായ ബാഹ്യ​രേ​ഖ​യാ​ണു ചിലർക്കു കൂടു​ത​ലി​ഷ്ടം. നിങ്ങൾ അവതര​ണ​ത്തി​നാ​യി പ്രസംഗം തയ്യാറാ​കു​മ്പോൾ നിങ്ങളു​ടെ മുമ്പാകെ രണ്ടു ബാഹ്യ​രേ​ഖ​ക​ളും വെക്കാ​വു​ന്ന​താണ്‌. സംഗൃ​ഹീത രൂപത്തിൽ നിങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ളള പോയിൻറു​കൾ, നിങ്ങളു​ടെ പ്രാഥ​മിക ബാഹ്യ​രേ​ഖ​യി​ലു​ളള വിശദ​മായ പോയിൻറു​ക​ളെ​ല്ലാം മനസ്സി​ലേക്കു വരുത്തു​ന്ന​തു​വരെ അതുപ​യോ​ഗി​ച്ചു പരിശീ​ലി​ക്കുക. നിങ്ങൾക്ക്‌ ഈ പോയിൻറു​കൾ സംഗൃ​ഹീത ബാഹ്യ​രേ​ഖ​യിൽനി​ന്നു മനസ്സി​ലേക്കു വരുത്താൻ കഴിയു​മ്പോൾ പ്രസംഗം നടത്താൻ നിങ്ങൾ തയ്യാറാണ്‌.

8 ഇവ ചുരു​ക്ക​ത്തിൽ ഒരു ബാഹ്യ​രേഖ തയ്യാറാ​ക്കു​ന്ന​തി​ന്റെ വിശേ​ഷാ​ശ​യ​ങ്ങ​ളാണ്‌. ഇപ്പോൾ ഒരു പ്രസം​ഗ​ത്തി​ന്റെ മൂന്നു മുഖ്യ ഭാഗങ്ങൾ കൂടുതൽ വിശദ​മാ​യി പരിചി​ന്തി​ക്കു​ന്നതു നമുക്കു പ്രയോ​ജ​ന​ക​ര​മാണ്‌.

9-12. (എ) ഒരു പ്രസം​ഗ​ത്തി​ന്റെ മുഖവു​ര​യു​ടെ ഉദ്ദേശ്യ​മെ​ന്താണ്‌? (ബി) ഒരുതരം മുഖവു​ര​യു​ടെ ഒരു ദൃഷ്ടാന്തം നൽകുക.

9 മുഖവുര. ആമുഖ​പ്ര​സ്‌താ​വ​ന​ക​ളു​ടെ ഉദ്ദേശ്യം നിങ്ങളു​ടെ ശ്രോ​താ​ക്ക​ളു​ടെ താത്‌പ​ര്യ​ത്തെ ഉണർത്തു​ക​യെ​ന്ന​താ​യി​രി​ക്കണം. ആ പ്രാരം​ഭ​വാ​ച​കങ്ങൾ നിങ്ങളു​ടെ വിഷയ​ത്തി​ലു​ളള അവരുടെ താത്‌പ​ര്യ​ത്തെ ഉത്തേജി​പ്പി​ക്കു​ക​യും അത്‌ അവർക്കു മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു കാണാൻ സഹായി​ക്കു​ക​യും വേണം. വിശേ​ഷിച്ച്‌ ആദ്യവാ​ചകം ശ്രദ്ധാ​പൂർവ​ക​മായ ചിന്ത അർഹി​ക്കു​ന്നു. ശാഠ്യ​മോ ശത്രു​ത​യോ പ്രകട​മാ​ക്കാ​തെ അതു ശ്രോ​താ​ക്ക​ളു​മാ​യു​ളള പ്രസന്ന​മ​ധു​ര​മായ ഒരു സമ്പർക്ക​മാ​യി​രി​ക്കു​ന്നതു മർമ​പ്ര​ധാ​ന​മാണ്‌.

10 പലതരം മുഖവു​ര​ക​ളുണ്ട്‌. ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌, അല്ലെങ്കിൽ ശ്രോ​താ​ക്കൾക്കു പരിചി​ത​മായ ഒരു ഉദ്ധരണി​യെ പരാമർശി​ക്കാ​വു​ന്ന​താണ്‌. പരിഹാ​രം ആവശ്യ​മു​ളള ഒരു പ്രശ്‌നം നിങ്ങൾക്ക്‌ അവതരി​പ്പി​ക്കാം. വിഷയ​ത്തി​ന്റെ ചരിത്ര പശ്ചാത്തലം അതിൽത്തന്നെ ഒരു മുഖവു​ര​യാ​യി​രി​ക്കാ​വു​ന്ന​താണ്‌. ചോദ്യ​ങ്ങ​ളു​ടെ ഒരു പരമ്പര ചോദി​ക്കാം. നിങ്ങൾ ഉൾപ്പെ​ടു​ത്താൻ പോകുന്ന മുഖ്യ പോയിൻറു​കൾ പോലും ചുരു​ക്ക​മാ​യി നിങ്ങൾക്കു പറയാ​വു​ന്ന​താണ്‌.

11 മുഖവുര പ്രസം​ഗ​ത്തോ​ടു നന്നായി യോജി​ക്കു​ന്നതു പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌ ഒരു ശ്രദ്ധേ​യ​മായ ദൃഷ്ടാ​ന്ത​ത്തി​നു വളരെ ഫലപ്ര​ദ​മാ​യി​രി​ക്കാൻ കഴിയും, വിശേ​ഷി​ച്ചു പ്രസം​ഗകൻ പ്രസം​ഗ​ത്തി​ലു​ട​നീ​ളം അതിനെ പരാമർശി​ക്കു​ന്നു​വെ​ങ്കിൽ. ഇതു പ്രസം​ഗത്തെ കൂടുതൽ രസാവ​ഹ​വും മനസ്സി​ലാ​ക്കാ​നും ഓർത്തി​രി​ക്കാ​നും കൂടുതൽ എളുപ്പ​വു​മാ​ക്കി​ത്തീർക്കു​മെ​ന്നു​മാ​ത്രമല്ല, ദൃഷ്ടാന്തം നന്നായി തിര​ഞ്ഞെ​ടു​ത്ത​താ​ണെ​ങ്കിൽ പരസ്‌പ​ര​യോ​ജി​പ്പി​നു സഹായി​ക്കു​ക​യും ചെയ്യും.

12 മുഖവു​ര​യു​ടെ അവതര​ണ​ത്തിന്‌, സദസ്സു പ്രകട​മാ​ക്കുന്ന താത്‌പ​ര്യ​ത്തി​ന്റെ അളവി​നോ​ടു വളരെ​യ​ധി​കം ബന്ധമുണ്ട്‌. പ്രസം​ഗകൻ ദൃഢത​യും ആത്മ​ധൈ​ര്യ​വു​മു​ളള ഒരു സ്വരത്തിൽ തന്റെ പ്രസം​ഗ​ത്തി​ലേക്കു കടക്കണം, ആശയ​പ്ര​ക​ട​ന​ത്തിൽ തടസ്സമോ വൈമു​ഖ്യ​മോ പാടില്ല. ഈ കാരണ​ത്താൽ ചില പ്രസം​ഗകർ നിർവി​ഘ്‌ന​മായ തുടക്ക​ത്തിന്‌ ഉറപ്പു​വ​രു​ത്താൻ തങ്ങളുടെ പ്രസം​ഗ​ത്തി​ന്റെ ആദ്യത്തെ ഒന്നോ രണ്ടോ വാചകങ്ങൾ യഥാർഥ​ത്തിൽ എഴുതി​യി​ടു​ന്നതു സഹായ​ക​മാ​ണെന്നു കണ്ടെത്തു​ന്നു.

13-16. (എ) ഒരു പ്രസം​ഗ​ത്തി​ന്റെ ഉടൽ എങ്ങനെ വികസി​പ്പി​ക്കാ​മെന്നു വിശദീ​ക​രി​ക്കുക. (ബി) ഒരു പ്രസം​ഗ​ത്തി​ന്റെ സമയനിർണയം ഉടലിന്റെ തയ്യാറാ​ക്ക​ലി​നെ സ്വാധീ​നി​ക്കേ​ണ്ട​തെ​ങ്ങനെ?

13 പ്രസം​ഗ​ത്തി​ന്റെ ഉടൽ. നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ഉടൽ വികസി​പ്പി​ക്കാൻ കഴിയുന്ന അനേകം വിധങ്ങ​ളുണ്ട്‌. നിങ്ങൾക്ക്‌ ആദ്യം പ്രാധാ​ന്യം കുറഞ്ഞ പോയിൻറു​കൾ അവതരി​പ്പി​ക്കാ​വു​ന്ന​തും അനന്തരം അതിശ​ക്ത​മായ പോയിൻറു​കൾ ഒടുവിൽ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ ഒരു പാരമ്യ​ത്തി​ലേക്കു നീങ്ങാ​വു​ന്ന​തു​മാണ്‌. പ്രവൃ​ത്തി​കൾ 7:2-53-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രസം​ഗ​ത്തി​ലെ​ന്ന​പോ​ലെ, വിവരങ്ങൾ കാലാ​നു​ക്ര​മ​മാ​യും അവതരി​പ്പി​ക്കാ​വു​ന്ന​താണ്‌. ആകമാന വിഷയ​ത്തി​ന്റെ പ്രധാന വികസി​പ്പി​ക്കൽ രീതി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഒരു പ്രസം​ഗത്തെ പ്രധാന ഭാഗങ്ങ​ളാ​യി തിരി​ക്കു​ന്ന​തും മറെറാ​രു നല്ല രീതി​യാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, വിഷയം “മരണത്തിൽനി​ന്നു വീണ്ടെ​ടു​ക്കുന്ന മറുവില” എന്നതാ​ണെ​ങ്കിൽ, നിങ്ങൾക്ക്‌ “മരണം എങ്ങനെ ഉളവായി,” “മനുഷ്യ​വർഗം ഒരു മറുവില ഉളവാ​ക്കാൻ അപ്രാ​പ്‌തർ,” “ആർക്കു​മാ​ത്രമേ അത്‌ ഉളവാ​ക്കാൻ കഴിക​യു​ളളു, എന്തു​കൊണ്ട്‌,” “പ്രദാ​നം​ചെയ്‌ത മറുവി​ല​യു​ടെ അനു​ഗ്ര​ഹങ്ങൾ” എന്നിങ്ങ​നെ​യു​ളള മുഖ്യ പോയിൻറു​കൾക്കു കീഴിൽ അതു വികസി​പ്പി​ക്കാ​വു​ന്ന​താണ്‌.

14 ചില​പ്പോൾ നിങ്ങളു​ടെ പ്രസംഗം സ്വാഭാ​വിക വിഭാ​ഗ​ങ്ങ​ളാ​യി വിഭജി​ക്കാൻ കഴിയു​മെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം, പൗലോസ്‌ ആദ്യം മുഴു സഭക്കും അനന്തരം ഭാര്യ​മാർക്കും അടുത്ത​താ​യി ഭർത്താ​ക്കൻമാർക്കും പിന്നീടു കുട്ടി​കൾക്കും നിർദേ​ശങ്ങൾ കൊടു​ക്കുന്ന സന്ദർഭ​ത്തി​ലെ​ന്ന​പോ​ലെ. (എഫെസ്യർ 5-ഉം 6-ഉം അധ്യാ​യങ്ങൾ കാണുക.) അതല്ലെ​ങ്കിൽ നിങ്ങളു​ടെ വിവരങ്ങൾ കാര്യ​കാ​ര​ണ​പ്ര​കാ​രം വികസി​പ്പി​ക്കു​ന്ന​തിന്‌ അല്ലെങ്കിൽ ഒരു പ്രശ്‌നം പറഞ്ഞിട്ടു പരിഹാ​രം മുന്നോ​ട്ടു വെക്കു​ന്ന​തി​നു സഹായ​ക​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. ചില സമയങ്ങ​ളിൽ ഈ രീതി​ക​ളിൽ രണ്ടോ അധിക​മോ ഫലകര​മാ​യി സംയോ​ജി​പ്പി​ക്കാൻ കഴിയും.

15 അവശ്യം കാലഗണന അവതരി​പ്പി​ക്കാ​തെ സംഭവ​ങ്ങ​ളു​ടെ നേരി​ട്ടു​ളള വിവരണം പ്രസംഗ വികസി​പ്പി​ക്ക​ലി​ന്റെ വളരെ സാധാ​ര​ണ​മായ ഒരു രീതി​യാണ്‌. വർണനാ​ത്മ​ക​മായ വിവരങ്ങൾ മിക്ക​പ്പോ​ഴും ഒരു പ്രസം​ഗ​ത്തി​നു വളരെ​യ​ധി​കം മാററു കൂട്ടുന്നു. ഇനി മററു പ്രസം​ഗ​ങ്ങൾക്ക്‌ ഇന്നത്തെ ഏതെങ്കി​ലും സജീവ​പ്ര​ശ്‌നം സംബന്ധി​ച്ചു​ളള അനുകൂ​ല​വും പ്രതി​കൂ​ല​വു​മായ വാദത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ രസകര​മാ​യി ബാഹ്യ​രേഖ ഉണ്ടാക്കാ​വു​ന്ന​താണ്‌.

16 സമയ ഘടകത്തെ പരിഗ​ണിച്ച്‌, നിങ്ങളു​ടെ ബാഹ്യ​രേ​ഖ​യിൽ വളരെ​യ​ധി​കം വിവരങ്ങൾ തിക്കി​ക്കൊ​ള​ളി​ക്ക​രുത്‌. നല്ല വിവര​ത്തിന്‌ അതിന്റെ വികസി​പ്പി​ക്ക​ലിന്‌ അപര്യാ​പ്‌ത​മായ സമയമാണ്‌ അനുവ​ദി​ക്കു​ന്ന​തെ​ങ്കിൽ മൂല്യം നഷ്ടപ്പെ​ടു​ന്നു. കൂടാതെ, ഒരു വ്യക്തി ഒരു വിഷയം​സം​ബ​ന്ധി​ച്ചു തനിക്ക​റി​യാ​വു​ന്ന​തെ​ല്ലാം ഒരു സന്ദർഭ​ത്തിൽ പറയേ​ണ്ട​തില്ല. ഒരുപക്ഷേ അതേ വിഷയ​ത്തി​ന്റെ മററു വീക്ഷണ​കോ​ണങ്ങൾ മറെറാ​രു സമയത്തു വികസി​പ്പി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ പ്രസം​ഗ​ത്തി​ലെ ഒരോ മുഖ്യ പോയിൻറി​നും ഉചിത​മായ സമയത്തി​ന്റെ അളവ്‌ അനുവ​ദി​ക്കു​ക​യും പിന്നീട്‌ ആ സമയത്തി​നു യോജി​ക്കുന്ന വിവര​ങ്ങ​ളു​ടെ അളവു പ്രാ​യോ​ഗി​ക​മാ​യി ക്രമീ​ക​രി​ക്കു​ക​യും ചെയ്യുക. വിവര​ങ്ങ​ളു​ടെ അളവല്ല ഗുണമാ​ണു ഗണ്യമാ​യി​ട്ടു​ള​ളത്‌.

17-20. ഉപസം​ഹാ​രങ്ങൾ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അവ എങ്ങനെ വികസി​പ്പി​ക്കാം?

17 ഉപസം​ഹാ​രം. ഏതു പ്രസം​ഗ​ത്തി​ന്റെ​യും അവസാ​ന​ഭാ​ഗം തയ്യാറാ​ക​ലി​ന്റെ രൂപത്തിൽ ഗണ്യമായ ശ്രദ്ധ അർഹി​ക്കു​ന്നു. പ്രസം​ഗ​ത്തി​ന്റെ ഉടലിലെ വാദത്തി​ന്റെ സകല പോയിൻറു​ക​ളും ഒരുമി​ച്ചു​കൂ​ട്ടു​ക​യും, കേൾവി​ക്കാർക്കു ബോധ്യം​വ​രു​ത്തു​ക​യും അങ്ങനെ​യു​ളള ബോധ്യ​ത്തി​നു ചേർച്ച​യാ​യി പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്ന വിധത്തിൽ അവയെ ഏകത്ര കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്യുക. അതേ സമയം അതു ഹ്രസ്വ​വും വളരെ​യ​ധി​കം കുറി​ക്കു​കൊ​ള​ളു​ന്ന​തു​മാ​യി​രി​ക്കണം.

18 നിങ്ങൾ വികസി​പ്പി​ച്ചി​രി​ക്കുന്ന വിഷയ​ത്തി​ന​നു​സ​ര​ണ​മാ​യി നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാ​വുന്ന പല രൂപങ്ങ​ളുണ്ട്‌. നിങ്ങൾക്ക്‌ ഒരു പ്രസം​ഗ​ത്തി​ന്റെ മുഖ്യ പോയിൻറു​കൾ ഒരു യുക്തി​പൂർവ​ക​മായ അനു​ക്ര​മ​ത്തിൽ സംഗ്ര​ഹി​ക്കാ​വു​ന്ന​താണ്‌, തുടർന്നു​വ​രേണ്ട ഉപസം​ഹാ​ര​ത്തി​ലേക്കു വ്യക്തമാ​യി നയിച്ചു​കൊ​ണ്ടു​തന്നെ. അല്ലെങ്കിൽ കേൾവി​ക്കാ​രനു വിവരങ്ങൾ എങ്ങനെ ബാധക​മാ​കു​ന്നു​വെ​ന്നും അവതരി​പ്പി​ക്ക​പ്പെട്ട വിവര​ങ്ങ​ളു​ടെ ഫലമായി അയാൾക്ക്‌ എന്തു ചെയ്യാൻ കഴിയു​മെ​ന്നും കാണി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടു നിങ്ങൾക്കു പ്രയു​ക്ത​ത​യു​ടെ ഒരു ഉപസം​ഹാ​രം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ചില പ്രസം​ഗ​ങ്ങൾക്ക്‌, വിശേ​ഷി​ച്ചു വീടു​തോ​റു​മു​ളള ശുശ്രൂ​ഷ​യിൽ ചെയ്യുന്ന സുവി​ശേ​ഷ​പ്ര​സം​ഗ​ങ്ങൾക്ക്‌, പ്രേര​ണാ​ത്മ​ക​മായ ഒരു ഉപസം​ഹാ​രം ഉണ്ടായി​രി​ക്കു​ന്നത്‌ ഏററവും നല്ലതാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, അതിനു സാഹി​ത്യം സ്വീക​രി​ക്കു​ന്ന​തി​നോ ഭവനത്തിൽ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു​ളള ക്രമീ​ക​ര​ണ​ങ്ങൾക്കു സമ്മതി​ക്കു​ന്ന​തി​നോ വീട്ടു​കാ​രനെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും.

19 ഉപസം​ഹാ​രം ഒരു പാരമ്യ​വും ആയിരി​ക്കാ​വു​ന്ന​താണ്‌, കേൾവി​ക്കാ​രന്റെ മനസ്സിൽ പതിയേണ്ട മുഖ്യ പോയിൻറിൽ എത്തുന്ന​തു​തന്നെ. പ്രസംഗം ഫലകര​മാ​യി ഉപസം​ഹ​രി​ക്കേ​ണ്ട​തിന്‌ ഉപസം​ഹാ​രത്തെ മുഖവു​ര​യിൽ പറഞ്ഞ എന്തി​നോ​ടെ​ങ്കി​ലും ബന്ധിപ്പി​ക്കു​ന്ന​തും ഉചിത​മാണ്‌. പ്രാരം​ഭ​ത്തി​ലെ ഏതെങ്കി​ലും ദൃഷ്ടാ​ന്ത​ത്തെ​യോ ഉദ്ധരണി​യെ​യോ ഒരുവനു വീണ്ടും പരാമർശി​ക്കാ​വു​ന്ന​താണ്‌. ഏതെങ്കി​ലും തീരു​മാ​ന​ത്തി​ലെ​ത്തേ​ണ്ട​തി​ന്റെ​യും അതനു​സ​രി​ക്കേ​ണ്ട​തി​ന്റെ​യും അടിയ​ന്തി​രത മിക്ക​പ്പോ​ഴും ഉപസം​ഹാ​ര​ത്തിൽ വിശേ​ഷ​വൽക്ക​രി​ക്ക​പ്പെ​ടു​ന്നു. ഒരു മുഖ്യ ദൃഷ്ടാ​ന്ത​മാ​ണു തന്റെ മരണത്തി​നു അല്‌പം​മു​മ്പു തന്റെ വിടവാ​ങ്ങൽ പ്രസംഗം അവസാ​നി​പ്പി​ച്ചു​കൊ​ണ്ടു യോശുവ പറഞ്ഞ വാക്കുകൾ.—യോശു. 24:14, 15.

20 അപ്പോൾ നല്ല ബാഹ്യ​രേ​ഖ​യു​ളള ഒരു പ്രസംഗം ശ്രദ്ധ ഉണർത്തുന്ന ഒരു മുഖവുര പ്രദാ​നം​ചെ​യ്യേ​ണ്ട​താ​ണെന്നു കാണാൻ കഴിയും. അതിൽ വിഷയത്തെ പിന്താ​ങ്ങുന്ന, ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടുത്ത മുഖ്യ പോയിൻറു​ക​ളു​ടെ സയുക്തി​ക​മായ വികസി​പ്പി​ക്കൽ ഉൾപ്പെ​ടണം. നൽകപ്പെട്ട തിരു​വെ​ഴു​ത്തു ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ചേർച്ച​യാ​യി പ്രവർത്തി​ക്കാൻ ശ്രോ​താ​ക്കളെ പ്രേരി​പ്പി​ക്കുന്ന ഒരു ഉപസം​ഹാ​രം അതിന്‌ ഉണ്ടായി​രി​ക്കണം. ബാഹ്യ​രേഖ തയ്യാറാ​ക്കു​മ്പോൾ ഈ ഘടകങ്ങൾക്കു​വേ​ണ്ടി​യെ​ല്ലാം തയ്യാറാ​കേ​ണ്ട​താണ്‌. നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ വിദഗ്‌ധ ബാഹ്യ​രേ​ഖാ​നിർമാ​ണ​ത്തി​നു നിങ്ങൾക്കു​വേണ്ടി സമയം ലാഭി​ക്കാൻ കഴിയും. അതു അർഥവ​ത്തും കേൾക്കു​ന്ന​വ​രു​ടെ മനസ്സു​ക​ളിൽ വിലപ്പെട്ട ഉദ്‌ബോ​ധനം നിലനിൽക്കും​വി​ധം പതിപ്പി​ക്കു​ന്ന​തു​മായ ഒരു പ്രസം​ഗ​ത്തി​നു സംഭാവന ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക