ഗീതം 82
സ്‌ത്രീകൾ ഒരു വൻ സൈന്യമാകുന്നു
1. പ്ര-സം-ഗി-പ്പാൻ പോ-യീ-ടും സ്‌ത്രീ-കൾ
വൻ സാ-ക്ഷി സ-ന്നാ-ഹ-മ-ല്ലോ.
ചെ-ല്ലു-ന്നു ജ-ന-ങ്ങ-ളെ തേ-ടി,
യാ-ഹു-താൻ ചൊ-ല്ലു-ന്നീ-വി-ധം.
ഉ-ഷ-സ്സി-ങ്ക-ലേ എ-ഴു-ന്നേ-റ്റു,
കു-ടും-ബ-ത്തെ ശു-ശ്രൂ-ഷി-പ്പു.
ചി-ന്തി-ത മുൻ ക-രു-ത-ലോ-ടെ
ധ-ന്യ-ര-വർ സേ-വ-ന-ത്തിൽ.
2. നാം തേ-ടു-ന്നു യാ-ഹി-ന്നാ-ശി-ഷം
സോ-ദ-രി-മാ-രിൻ വേ-ല-യ്‌ക്കായ്.
ചെ-യ്‌വ-വർ പ്ര-സം-ഗാൽ വൻ കാ-ര്യം,
പു-രു-ഷർ സാ-ഭി-മാ-നം ചൊൽ.
വൃ-ദ്ധ-രും വൈ-ധ-വ്യ-മു-ള്ളോ-രും
ക്ലേ-ശ-ങ്ങൾ സ-ഹി-ച്ചി-ടു-ന്നു.
യോ-ഗ-ങ്ങൾ മു-ട-ക്കി-ടാ-ത-വർ,
ജീ-വ-ന്റെ ഓ-ട്ട-ത്തിൽ സ്ഥി-രർ.
3. ഭാ-ര്യ, പു-ത്രി, മാ-താ-ക്കൾ-ക്കായ് നാം
അർ-ഹി-ക്കും ശ്ര-ദ്ധ നൽ-കി-ടാം
ജീ-വ-ര-ക്ഷാ പ്ര-വൃ-ത്തി-യാ-ലെ,
അ-വർ കൊ-യ്‌ത്തിൽ ആ-ന-ന്ദി-പ്പൂ.
ഈ വ-നി-താ സൈ-ന്യ-മോ യോ-ഗ്യർ,
അ-വ-രിൻ വേ-ല-യോ ധ-ന്യം.
നൽ-ക-വർ-ക്കാർ-ദ്ര-മാം ശു-ശ്രൂ-ഷ,
ദൈ-വ മൊ-ഴി വൃ-ഥാ-വ-ല്ല.