വീക്ഷാഗോപുരം പഞ്ചാബിയിൽ
സൊസൈറ്റി 1995 ആഗസ്റ്റ് 1 മുതൽ വീക്ഷാഗോപുരം പഞ്ചാബിയിൽ പ്രസിദ്ധീകരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.
പഞ്ചാബി ഭാഷയിൽ പെഹെരബുർജ് എന്ന ശീർഷകത്തിൽ പ്രതിമാസ മാസികയായിട്ടാണു വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നത്. സഭകൾക്ക് ഉടൻതന്നെ മാസികയ്ക്കുവേണ്ടി വിതരണക്കാരുടെ ഓർഡർ അയയ്ക്കാവുന്നതാണ്, കൂടാതെ പ്രസാധകർക്ക് ഈ മാസികയ്ക്കുവേണ്ടിയുള്ള വരിസംഖ്യ സമ്പാദിക്കാൻ ഇപ്പോഴേ തുടങ്ങാവുന്നതാണ്. എല്ലാ പ്രതിമാസ പതിപ്പുകളുടെയും കാര്യത്തിലെന്നപോലെ വാർഷിക വരിസംഖ്യക്കുള്ള സംഭാവന 35 രൂപയാണ്, ആറു മാസത്തേക്കുള്ള വരിസംഖ്യ ലഭ്യമായിരിക്കുകയില്ല. ഒറ്റപ്രതിക്ക് 3.00 രൂപയാണ്.
ആഗസ്റ്റ് 1 ലക്കം കന്നിലക്കംപോലെയായതുകൊണ്ട് അതിലുള്ള അധ്യയനലേഖനങ്ങൾ വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഏതാനും മാസങ്ങൾക്കുമുമ്പു പ്രത്യക്ഷപ്പെട്ട പഠിച്ചുകഴിഞ്ഞ ലേഖനങ്ങളാണ്. 1995 സെപ്റ്റംബർ 1 മുതൽ പെഹെരബുർജിലുള്ള അധ്യയനലേഖനങ്ങൾ മറ്റു പതിപ്പുകളിൽ പട്ടികപ്പെടുത്തിയിട്ടുള്ള അതേ ലേഖനങ്ങൾ ആയിരിക്കും (ഓരോ പെഹെരബുർജിലും നാലോ അഞ്ചോ അധ്യയനലേഖനങ്ങൾ ഉണ്ടായിരിക്കും). അതുകൊണ്ട്, സഭയിലെ വീക്ഷാഗോപുര അധ്യയനത്തിന് പെഹെരബുർജ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സഭകൾക്കും വ്യക്തികൾക്കും 1995 ഒക്ടോബർ 9-നാരംഭിക്കുന്ന വാരം മുതൽ അത് ഉപയോഗിക്കാം.
ഇതിനിടെ, നിങ്ങളുടെ വിതരണക്കാരുടെ ഓർഡർ സമർപ്പിക്കുന്നതിനും പെഹെരബുർജിനുള്ള വരിസംഖ്യ കരസ്ഥമാക്കുന്നതിനും ക്രിയാത്മക മനോഭാവമുണ്ടായിരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. യഹോവയുടെ രാജ്യം മുഖേന പെട്ടെന്നു നിവർത്തിക്കാനിരിക്കുന്ന മാനവ രക്ഷയെപ്പറ്റിയുള്ള സന്ദേശം പ്രദാനംചെയ്യുന്ന ജീവദായകമായ മാസികയാണു വീക്ഷാഗോപുരം. ഇന്ത്യയിൽ വീക്ഷാഗോപുരം പരിഭാഷപ്പെടുത്തുന്ന പത്താമത്തെ ഭാഷയാണിത്, മഹത്തായ ഇത്തരമൊരു കരുതൽ ഏർപ്പാടുചെയ്യുന്നതിനു നമ്മൾ യഹോവയ്ക്കു നന്ദി പറയുന്നു. ഇതു വയലിലും സഹോദരങ്ങളെ കെട്ടുപണിചെയ്തു പക്വതയിലേക്കു വളരുന്നതിന് അവരെയും സഹായിക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമായിരിക്കട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു. ഇതു പരമാവധി ഉപയോഗിക്കുന്നതിൽ നിങ്ങൾ സന്തോഷമുള്ളവരാണെന്നും അപ്രകാരം ചെയ്യുമ്പോൾ നിങ്ങൾ സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്തെടുക്കുമെന്നും ഞങ്ങൾക്കു തീർച്ചയുണ്ട്.