വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/96 പേ. 1
  • വിശ്വാസത്താൽ നടക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വാസത്താൽ നടക്കുക
  • നമ്മുടെ രാജ്യ ശുശ്രൂഷ—1996
  • സമാനമായ വിവരം
  • “ഞങ്ങൾക്ക്‌ വിശ്വാസം വർധിപ്പിച്ചുതരേണമേ”
    2015 വീക്ഷാഗോപുരം
  • വിശ്വാ​സം—നമ്മളെ ശക്തരാ​ക്കി​നി​റു​ത്തുന്ന ഗുണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • “വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ”
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1996
km 9/96 പേ. 1

വിശ്വാ​സ​ത്താൽ നടക്കുക

1 സമ്പത്തിന്റെ വഞ്ചകമായ ശക്തിയിൽ മൗഢ്യ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ ജനകോ​ടി​കൾ ഭൗതിക സ്വത്തിനെ തങ്ങളുടെ ജീവി​ത​കേ​ന്ദ്ര​മാ​ക്കു​ന്നു. (മത്താ. 13:22) അവരുടെ സമ്പത്തു നഷ്ടപ്പെ​ടു​മ്പോ​ഴോ മോഷ്ടി​ക്ക​പ്പെ​ടു​മ്പോ​ഴോ പ്രയോ​ജ​ന​ര​ഹി​ത​മെന്നു തെളി​യു​മ്പോ​ഴോ അവർ ഒരു വിഷമ​ക​ര​മായ പാഠം പഠിക്കു​ന്നു. ആത്മീയ നിധി​കൾക്കാ​യി യത്‌നി​ച്ചു​കൊ​ണ്ടു കൂടുതൽ ജ്ഞാനപൂർവ​ക​മായ ഒരു ഗതി പിന്തു​ട​രാൻ നാം ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മത്താ. 6:19, 20) ‘വിശ്വാ​സ​ത്താൽ നടക്കു​ന്നതു’ ഇതിൽ ഉൾപ്പെ​ടു​ന്നു.—2 കൊരി. 5:7.

2 ഉറപ്പ്‌, ആശ്രയം, സമ്പൂർണ ഉറപ്പുള്ള അഭി​പ്രാ​യം എന്നീ ആശയങ്ങൾ നൽകുന്ന ഒരു ഗ്രീക്കു പദത്തിൽനി​ന്നാ​ണു “വിശ്വാ​സം” എന്ന വാക്ക്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. നമ്മുടെ കാലടി​കളെ നയിക്കാ​നുള്ള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യി​ലും നമ്മുടെ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നുള്ള അവന്റെ മനസ്സൊ​രു​ക്ക​ത്തി​ലും ആശ്രയി​ച്ചു​കൊണ്ട്‌ പ്രയാസ സാഹച​ര്യ​ങ്ങളെ അവനി​ലുള്ള ദൃഢവി​ശ്വാ​സ​ത്തോ​ടെ നേരി​ടുക എന്നതാണ്‌ വിശ്വാ​സ​ത്തിൽ നടക്കുക എന്നതിന്റെ അർഥം. യേശു ഒരു പൂർണ മാതൃക വെച്ചു; സത്യമാ​യും പ്രധാ​ന​മാ​യി​രുന്ന കാര്യ​ങ്ങ​ളിൽ അവൻ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. (എബ്രാ. 12:2) സമാന​മാ​യി നാം, കാണ​പ്പെ​ടാത്ത, ആത്മീയ കാര്യ​ങ്ങ​ളിൽ നമ്മുടെ ഹൃദയത്തെ കേന്ദ്രീ​ക​രി​ക്കേണ്ട ആവശ്യ​മുണ്ട്‌. (2 കൊരി 4:18) നമ്മുടെ ഇപ്പോ​ഴത്തെ ജീവി​ത​ത്തി​ന്റെ അനിശ്ചി​ത​ത്വം സംബന്ധി​ച്ചു നാം എല്ലായ്‌പോ​ഴും ബോധ​വാ​ന്മാ​രാ​യി​രി​ക്കണം. യഹോ​വ​യി​ലുള്ള നമ്മുടെ സമ്പൂർണ ആശ്രയം അംഗീ​ക​രി​ക്കു​ക​യും വേണം.

3 “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യുടെ മാർഗ​നിർദേ​ശ​ത്തിൻ കീഴി​ലുള്ള തന്റെ ദൃശ്യ സ്ഥാപന​ത്തി​ലൂ​ടെ യഹോവ നമ്മെ നയിക്കു​ന്നു​വെ​ന്നും നാം ദൃഢമാ​യി വിശ്വ​സി​ക്കണം. (മത്താ. 24:45-47, NW) സഭയിൽ “നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോട്‌ അനുസ​ര​ണ​മു​ള്ളവർ” ആയിരി​ക്കു​മ്പോൾ നാം നമ്മുടെ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു. (എബ്രാ. 13:17) ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ത്തോ​ടുള്ള സഹകര​ണ​ത്തിൽ താഴ്‌മ​യോ​ടെ പ്രവർത്തി​ക്കു​ന്നതു യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയത്തെ പ്രകട​മാ​ക്കു​ന്നു. (1 പത്രൊ. 5:6) ചെയ്യാ​നാ​യി സ്ഥാപന​ത്തി​നു നൽക​പ്പെ​ട്ടി​രി​ക്കുന്ന വേലയ്‌ക്കു മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള പിന്തുണ നൽകാൻ നാം പ്രേരി​പ്പി​ക്ക​പ്പെ​ടണം. സ്‌നേ​ഹ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും ഒരു ശക്തമായ ബന്ധത്തിൽ ഇതു നമ്മെ നമ്മുടെ സഹോ​ദ​രൻമാ​രോ​ടു കൂടുതൽ അടുപ്പി​ക്കും.—1 കൊരി. 1:10.

4 വിശ്വാ​സത്തെ ശക്തമാ​ക്കുന്ന വിധം: നമ്മുടെ വിശ്വാ​സം നിശ്ചല​മാ​യി​ത്തീ​രാൻ നാം അനുവ​ദി​ക്ക​രുത്‌. അതു വർധി​പ്പി​ക്കാൻ നാം ഒരു കഠിന പോരാ​ട്ടം നടത്തേ​ണ്ട​തുണ്ട്‌. ക്രമമായ പഠനം, പ്രാർഥന, യോഗ​ഹാ​ജർ എന്നിവ വിശ്വാ​സത്തെ ശക്തീക​രി​ക്കാൻ നമ്മെ സഹായി​ക്കും. അപ്പോൾ യഹോ​വ​യു​ടെ സഹായ​ത്താൽ അതിന്‌ ഏതു പരി​ശോ​ധ​ന​യെ​യും ചെറു​ത്തു​നിൽക്കാൻ കഴിയും. (എഫെ. 6:16) അനുദിന ബൈബിൾ വായന​യ്‌ക്കും യോഗ​ങ്ങൾക്കു തയ്യാറാ​കു​ന്ന​തി​നും വേണ്ടി നിങ്ങൾക്ക്‌ ഒരു നല്ല ക്രമം ഉണ്ടോ? പഠിച്ച​തി​നെ​ക്കു​റി​ച്ചു നിങ്ങൾ മിക്ക​പ്പോ​ഴും ധ്യാനി​ക്കാ​റു​ണ്ടോ? നിങ്ങൾ യഹോ​വയെ പ്രാർഥ​ന​യിൽ സമീപി​ക്കു​ന്നു​ണ്ടോ? എല്ലാ യോഗ​ങ്ങൾക്കും ഹാജരാ​യി അവസരം ലഭിക്കു​ന്ന​ത​നു​സ​രിച്ച്‌ അതിൽ പങ്കുപ​റ്റു​ന്നതു നിങ്ങളു​ടെ പതിവാ​ണോ?—എബ്രാ. 10:23-25.

5 ശക്തമായ വിശ്വാ​സം സത്‌പ്ര​വൃ​ത്തി​ക​ളാൽ തെളി​യി​ക്ക​പ്പെ​ടു​ന്നു. (യാക്കോ. 2:26) മറ്റുള്ള​വ​രോ​ടു നമ്മുടെ പ്രത്യാശ പ്രഖ്യാ​പി​ക്കു​ന്നതു നമ്മുടെ വിശ്വാ​സം പ്രകടി​പ്പി​ക്കാ​നുള്ള ഏറ്റവും മെച്ചമായ വിധങ്ങ​ളിൽ ഒന്നാണ്‌. സുവാർത്ത പങ്കു​വെ​ക്കു​ന്ന​തി​നുള്ള അവസരങ്ങൾ നിങ്ങൾ അന്വേ​ഷി​ക്കു​ന്നു​വോ? ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ കഴി​യേ​ണ്ട​തി​നു നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ ക്രമീ​ക​രി​ക്കാൻ കഴിയു​മോ? നമ്മുടെ ശുശ്രൂ​ഷ​യു​ടെ ഗുണവും ഫലപ്ര​ദ​ത്വ​വും മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ നമുക്കു ലഭിക്കുന്ന നിർദേ​ശങ്ങൾ നിങ്ങൾ ബാധക​മാ​ക്കു​ന്നു​ണ്ടോ? നിങ്ങൾ വ്യക്തി​പ​ര​മായ ആത്മീയ ലാക്കുകൾ വെച്ച്‌ അവ നേടാൻ കഠിന​മാ​യി പ്രയത്‌നി​ക്കു​ന്നു​വോ?

6 ജീവി​ത​ത്തി​ലെ അനുദിന കാര്യ​ങ്ങ​ളിൽ അമിത​മാ​യി ഉൾപ്പെ​ടു​ന്ന​തും നമ്മുടെ ആത്മീയ വീക്ഷണത്തെ അവ്യക്ത​മാ​ക്കാൻ ഭൗതി​ക​മോ സ്വാർഥ​മോ ആയ താത്‌പ​ര്യ​ങ്ങളെ അനുവ​ദി​ക്കു​ന്ന​തും സംബന്ധിച്ച്‌ യേശു മുന്നറി​യി​പ്പു നൽകി. (ലൂക്കൊ. 21:34-36) നമ്മുടെ വിശ്വാ​സ​ത്തോ​ടു ബന്ധപ്പെട്ട കപ്പൽച്ചേതം ഒഴിവാ​ക്കേ​ണ്ട​തിന്‌ നാം എങ്ങനെ നടക്കു​ന്നു​വെ​ന്നതു സംബന്ധി​ച്ചു കർശന​മായ ജാഗ്രത പാലി​ക്കണം. (എഫെ. 5:15; 1 തിമൊ. 1:9) “നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു” എന്നു പ്രഖ്യാ​പി​ക്കാൻ നാം ആത്യന്തി​ക​മാ​യി പ്രാപ്‌ത​രാ​യി​രി​ക്കു​മെന്നു നാമെ​ല്ലാം പ്രത്യാ​ശി​ക്കു​ന്നു.—2 തിമൊ. 4:7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക