സുവാർത്ത സമർപ്പിക്കൽ—വ്യാപാരപ്രദേശത്ത് ധൈര്യസമേതം സാക്ഷീകരിച്ചുകൊണ്ട്
1 സുവാർത്ത സമർപ്പിക്കുന്നതിന് ധൈര്യം ആവശ്യമാണ്. ഇത് വ്യാപാരപ്രദേശത്തു സാക്ഷീകരിക്കുമ്പോൾ വിശേഷാൽ സത്യമാണ്. ചില പ്രസാധകർ വ്യാപാരസ്ഥലത്ത് പ്രവർത്തിക്കുന്നതിൽ മടിയുളളവരാണ്. എന്നാൽ ഇത് പരിചയക്കുറവുകൊണ്ടായിരിക്കാം. അല്ലെങ്കിൽ അത് ‘ധൈര്യം അവലംബിക്കേണ്ട’തിന്റെ ആവശ്യമുളള ഒരു പ്രദേശമായിരിക്കാം.—1 തെസ്സ. 2:2.
2 അനേകം പ്രസാധകർക്ക് വ്യാപാരപ്രദേശത്ത് സാക്ഷീകരിച്ചതിനാൽ നല്ല ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു സർക്കിട്ട്മേൽവിചാരകൻ, ഒൻപതു പ്രഭാതങ്ങളിലെ വ്യാപാരപ്രദേശത്തെ പ്രവർത്തനഫലമായി മൊത്തം 177 പുസ്തകങ്ങൾ സമർപ്പിച്ചു എന്ന് റിപ്പോർട്ടു ചെയ്തു. കൂടുതൽ സമർപ്പിക്കാൻ കഴിയുമായിരുന്നു, എന്നാൽ പുസ്തകശേഖരം കേവലം തീർന്നുപോയി. നിങ്ങളും വ്യാപാരസ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിൽ പങ്കെടുക്കാൻ ശ്രമിക്കുന്നുവെങ്കിൽ വിജയിച്ചേക്കാം.
ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുക
3 വിജയം വരിക്കുക എന്നത് മിക്കപ്പോഴും നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ചില പ്രസാധകർ കടയുടമകളോട് സാക്ഷീകരിക്കയെന്നത് അങ്ങേയററം പ്രയാസകരമാണെന്ന് ചിന്തിക്കാൻ ചായ്വു കാണിക്കുന്നു. ഈ വീക്ഷണം കൈക്കൊണ്ട ഒരു പ്രസാധകൻ ഇപ്രകാരം പറഞ്ഞു: “പ്രതികരണം എതിരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതിശയകരമെന്നു പറയട്ടെ, രാജ്യദൂതിനോടുളള പ്രതികരണം നേരെ വിപരീതമായിരുന്നു. അവർ യഥാർത്ഥത്തിൽ മാന്യതയും സൗഹാർദ്ദതയുമുളളവരായിരുന്നു, മിക്കവാറും എല്ലായ്പ്പോഴും മാസികകൾ സ്വീകരിക്കുകയും ചെയ്തു.” ഉവ്വ്, വ്യാപാരസ്ഥലങ്ങളിലെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ അതിനെക്കുറിച്ച് അത് അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു ഫലകരമായ വേലയാണെന്ന് പറയുന്നു.
4 മൂപ്പൻമാർ, പ്രത്യേകിച്ച് സേവനമേൽവിചാരകൻ നേതൃത്വമെടുക്കണം. അത്യധികം തിങ്ങിയ കേന്ദ്രീകൃതമായ വ്യാപാരസ്ഥലങ്ങളുടെ പ്രത്യേക പ്രദേശ ഭൂപടം തയ്യാറാക്കുന്നത് പ്രയോജനപ്രദമായിരുന്നേക്കാം. മററു പ്രദേശങ്ങളിൽ വ്യപാരസ്ഥലങ്ങൾ പാർപ്പിടപ്രദേശത്തിന്റെ കൂടെ പ്രവർത്തിക്കാൻ കഴിയും. കടകളും ഓഫീസുകളും ഫാക്ടറികളും വിട്ടുകളയാതിരിക്കാൻ നിശ്ചയമുണ്ടായിരിക്കുക. തിങ്ങിയ വ്യാപാരപ്രദേശം പ്രവർത്തിക്കുന്നതിന് യോഗ്യതയുളള പ്രസാധകരെ തെരഞ്ഞെടുക്കുന്നത് ഉചിതമാണെന്ന് മൂപ്പൻമാർ കണ്ടേക്കാം.
5 ഈ വേലയിൽ പങ്കെടുക്കുന്നവർ വൃത്തിയായി വസ്ത്രധാരണം ചെയ്തിരിക്കണം, വ്യാപാരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഹ്രസ്വമായും കുറിക്കുകൊളളത്തക്കവണ്ണവും സംസാരിക്കാൻ പരിശ്രമിക്കുകയും ചെയ്യണം. ഏതാണ്ട് ഒരു മിനിററിൽ കൂടാത്ത ദൈർഘ്യമുളള അവതരണങ്ങൾ ആണ് ഏററവും ഉചിതം. വ്യാപാരസ്ഥലത്ത് പ്രവർത്തിക്കുമ്പോൾ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിന് തിരക്കു കുറഞ്ഞ ദിവസങ്ങളും സമയങ്ങളും തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ചിലർ ശനിയാഴ്ച രാവിലെ ആദ്യ മണിക്കൂർ ഉചിതമെന്ന് കണ്ടെത്തിയിരിക്കുന്നു, മററു ചിലർ ഉടമകൾ വളരെ തിരക്കിലല്ലാതിരിക്കയും കടകളിൽ ആളുകൾ കുറഞ്ഞിരിക്കയും ചെയ്യുന്ന ഇടദിവസങ്ങളിൽ നേരത്തെ സന്ദർശിക്കുന്നതു പ്രയോജനപ്രദമെന്നു കണ്ടിരിക്കുന്നു.
നമുക്കു പറയാൻ കഴിയുന്നത്
6 വ്യാപാരപ്രദേശത്തു പ്രവർത്തിക്കുമ്പോൾ നമുക്ക് മാസികകളൊ നിലവിലുളള സാഹിത്യസമർപ്പണമൊ ലഘുലേഖകളൊ വിശേഷവൽക്കരിക്കാം. നമ്മുടെ സമീപനവും സമർപ്പണവും സാഹചര്യങ്ങൾക്കനുസരണമായി വ്യത്യസ്തമായിരുന്നേക്കാം. മാസികകൾ സമർപ്പിക്കുമ്പോൾ നമുക്ക് ഇപ്രകാരം പറയാൻ കഴിയും: “വ്യാപാരികളെ വീടുകളിൽ കണ്ടെത്തുന്നതു മിക്കപ്പോഴും വളരെ പ്രയാസമാകയാൽ ഇന്നു നിങ്ങളെ കാണാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഏററവും പുതിയ ഈ വീക്ഷാഗോപുരം മാസികയിൽ [ശീർഷകം പറയുക] എന്ന ശീർഷകത്തിൽ നിങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ലേഖനമുണ്ട്. നിങ്ങൾ ഈ ലേഖനത്തിന്റെയും മററുളളവയുടെയും വായന ആസ്വദിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നു. ഞങ്ങൾ ഈ വീക്ഷാഗോപുരം ഉണരുക!യോടൊന്നിച്ച് കേവലം 4ക. സംഭാവനക്ക് സമർപ്പിക്കുകയാണ്.”
7 ഈ മാസം നാം ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പ്രസിദ്ധീകരണം വിശേഷവൽക്കരിക്കുന്നു. ഈ പ്രസിദ്ധീകരണം വ്യാപാരസ്ഥലങ്ങളിൽ സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഒരു വ്യാപാരി എന്ന നിലയിൽ വിജയിക്കുന്നതിന് വളരെയധികം ചിന്താപൂർവകമായ പ്രയത്നം ആവശ്യമാണെന്ന് നിങ്ങൾക്ക് അറിയാം. കേവലം അന്ധമായ യാദൃച്ഛികത ജീവനും അഖിലാണ്ഡവും ഉളവാക്കുന്നതിൽ വിജയം വരിച്ചിരിക്കുമോ? ഈ പുസ്തകം ദൈവം ജീവൻ സൃഷ്ടിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവു നൽകുന്നു. ഇത് മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവത്തിന്റെ ചിന്താപൂർവകമായ ഉദ്ദേശ്യവും കാണിക്കുന്നു. ഈ മാസം ഞങ്ങൾ ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന അഭിധാനത്തിലുളള ഈ പുസ്തകം സമർപ്പിക്കുന്നു. ഇതിന് ജീവനെക്കുറിച്ചും മനുഷ്യവർഗ്ഗത്തിന് ഭാവി എന്തു കൈവരുത്താനിരിക്കുന്നു എന്നതിനെക്കുറിച്ചും വളരെയധികം പറയാനുണ്ട്. ഞങ്ങൾ ഇത് 30ക. സംഭാവനക്ക് സമർപ്പിച്ചുകൊണ്ടിരിക്കുന്നു. (വലിപ്പം കുറഞ്ഞ പുസ്തകത്തിന് 15ക.)
8 ജീവദായകമായ ഈ സുവാർത്തയുമായി ആളുകളെ സമീപിക്കുന്നതിനുളള നമ്മുടെ തീവ്രമായ യത്നത്തെ യഹോവ അനുഗ്രഹിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമ്മുടെ സാക്ഷീകരണപ്രവർത്തനത്തിന് സമഗ്രതയുടെ ജീവൽപ്രധാനമായ ആവശ്യമുണ്ട്. (പ്രവൃത്തി. 20:24) നമുക്ക് വ്യാപാരികളെ അവരുടെ വീടുകളിൽ കണ്ടെത്തുന്നത് മിക്കപ്പോഴും പ്രയാസമാകയാൽ നാം അവരുടെ ജോലിസ്ഥലത്തുവെച്ച് അവരോടു സംസാരിക്കുന്നതിനുളള അവസരങ്ങളെ പ്രയോജനപ്പെടുത്തണം. വ്യാപാരപ്രദേശത്ത് പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരിക്കാമെങ്കിലും നാം ‘ദൈവത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിന് ധൈര്യം അവലംബിക്കുന്നു’വെങ്കിൽ നമുക്ക് വിജയിക്കാൻ കഴിയും.