പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
1 ഫെബ്രുവരിയിൽ ആരംഭിക്കുന്ന പുതിയ പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയം, “യഹോവയാൽ പഠിപ്പിക്കപ്പെടുന്നവർ ആയിരിക്കുവിൻ” എന്നതാണ്. (യോഹ. 6:45, NW) യഹോവയിൽനിന്നുള്ള ദിവ്യപ്രബോധനം സംതൃപ്തികരമായ ജീവിതം നയിക്കാൻ നമ്മെ സത്യമായും സഹായിക്കുന്നു. അതു നമ്മുടെ ആത്മീയ പൈതൃകത്തോടുള്ള ഒരു ശക്തമായ വിലമതിപ്പു നമ്മിൽ വളർത്തുന്നു. സുവാർത്ത കേൾക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ നമ്മെ സമൂഹത്തിലെ ഉപയോഗപ്രദരായ അംഗങ്ങളാക്കുന്നു. യഹോവയാൽ പഠിപ്പിക്കപ്പെടുന്നവർ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ ഈ പ്രത്യേക സമ്മേളനദിനം എടുത്തുകാണിക്കും.
2 ഈ പരിപാടി ദിവ്യപ്രബോധനത്തിന്റെ പ്രയോജനങ്ങളെ ലൗകിക പഠനത്തിന്റെ അപകടങ്ങളുമായി വിപരീതതാരതമ്യം ചെയ്യും. യഹോവ എപ്രകാരമാണ് അത്യുന്നത നിലവാരമുള്ള വിദ്യാഭ്യാസം—അവന്റെ വചനമായ ബൈബിളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം—പ്രദാനം ചെയ്യുന്നതെന്നു നാം കൂടുതൽ വ്യക്തമായി കാണും. ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതിൽ നാം ആനന്ദം അനുഭവിക്കുന്ന, ആരാധനയുടെ മൂന്നു വശങ്ങൾക്ക് ഊന്നൽ നൽകപ്പെടും. കൂടുതലായി, ദാവീദിനെയും തിമൊഥെയൊസിനെയും പോലുള്ള ശ്രദ്ധേയരായ ബൈബിൾ ദൃഷ്ടാന്തങ്ങളെ അനുകരിക്കാനും ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനും ചെറുപ്പക്കാർ പ്രോത്സാഹിപ്പിക്കപ്പെടും. പ്രായമായവരുടെ വിശ്വസ്തതയും വിശേഷവത്കരിക്കുമ്പോൾ നമ്മുടെ വിശ്വാസം ശക്തമാക്കപ്പെടും. യോഗ്യതയുള്ള, പുതുതായി സമർപ്പണം നടത്തിയവർക്കു സ്നാപനമേൽക്കാൻ കഴിയും. അവർ സമ്മേളനദിനത്തിനു വളരെമുമ്പുതന്നെ അധ്യക്ഷമേൽവിചാരകനെ ആ ആഗ്രഹമറിയിക്കണം.
3 പ്രത്യേക സമ്മേളനദിനത്തിലെ മുഖ്യ പ്രസംഗത്തിന്റെ ശീർഷകം “യഹോവയുടെ ഇഷ്ടം ചെയ്യാൻ അവനാൽ പഠിപ്പിക്കപ്പെടുന്നു” എന്നതാണ്. നാമെല്ലാവരും പഠിക്കുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും പുരോഗതിവരുത്തുകയും ചെയ്യുന്നതിൽ തുടരേണ്ടതിന്റെ കാരണങ്ങൾക്ക് അത് ഊന്നൽ നൽകും. നിത്യജീവനിലേക്കു നയിക്കുന്ന സത്യം മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ട് യഹോവയെ അനുകരിക്കാൻ നാം ഉദ്ബോധിപ്പിക്കപ്പെടും. യഹോവയാൽ പഠിപ്പിക്കപ്പെടാൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ അനേകരെ സഹായിച്ചിരിക്കുന്നതെങ്ങനെയെന്നു പ്രകടമാക്കാൻ പരിപുഷ്ടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തും. യഹോവയുടെ ആഗോള പഠിപ്പിക്കൽ പരിപാടിയുടെ ക്രിയാത്മക നേട്ടങ്ങൾ വിശേഷവത്കരിക്കപ്പെടും.
4 പങ്കെടുക്കാൻ സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്യുക. ഹാജരാകാൻ എല്ലാ താത്പര്യക്കാരെയും പ്രോത്സാഹിപ്പിക്കുക. നമ്മുടെ മഹാ പ്രബോധകനിൽനിന്ന് അനേകം നല്ലകാര്യങ്ങൾ പഠിക്കുന്നതിനായി നോക്കിപ്പാർത്തിരിക്കുക.—യെശ. 30:20.