-
ബൈബിൾ പുസ്തക നമ്പർ 64—3 യോഹന്നാൻ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
1. മൂന്നു യോഹന്നാൻ ആരെയാണു സംബോധന ചെയ്തത്, അവനെക്കുറിച്ച് എന്തറിയപ്പെടുന്നു?
യോഹന്നാൻ വാസ്തവമായി സ്നേഹിച്ച ഒരു വിശ്വസ്തക്രിസ്ത്യാനിയായ ഗായൊസിനാണ് ഈ ലേഖനം എഴുതുന്നത്. ഗായൊസ് എന്ന പേർ ആദിമസഭയുടെ നാളുകളിൽ സാധാരണമായ ഒന്നായിരുന്നു. അതു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മററു ഭാഗങ്ങളിൽ കുറഞ്ഞപക്ഷം മൂന്നോ, ഒരുപക്ഷേ നാലോ വ്യത്യസ്ത മനുഷ്യരെ പരാമർശിക്കുന്നതായി നാലു പ്രാവശ്യം കാണുന്നുണ്ട്. (പ്രവൃ. 19:29; 20:4; റോമ. 16:23; 1 കൊരി. 1:14) യോഹന്നാൻ ആർക്കെഴുതിയോ ആ ഗായൊസ് ഈ മററുളളവരിൽ ആരെങ്കിലുമാണെന്നു സുനിശ്ചിതമായി തിരിച്ചറിയിക്കുന്ന വിവരങ്ങൾ ലഭ്യമല്ല. ഗായൊസിനെക്കുറിച്ചു നമുക്കറിയാവുന്നത് അവൻ ക്രിസ്തീയസഭയുടെ ഒരു അംഗമായിരുന്നു എന്നും യോഹന്നാന്റെ ഒരു പ്രത്യേക സുഹൃത്തായിരുന്നുവെന്നും ലേഖനം അവനെ പ്രത്യേകം സംബോധനചെയ്യുന്നതായിരുന്നുവെന്നും മാത്രമാണ്, അക്കാരണത്താൽ “നീ” എന്ന ഏകവചനമാണ് എല്ലായ്പോഴും കാണുന്നത്.
2. മൂന്നു യോഹന്നാന്റെ എഴുത്തുകാരനെയും, കാലത്തെയും എഴുത്തു നടന്ന സ്ഥലത്തെയും തിരിച്ചറിയിക്കുന്നത് എന്ത്?
2 ആരംഭത്തിലെയും അവസാനത്തിലെയും ആശംസകളുടെ രീതി രണ്ടു യോഹന്നാന്റേതുതന്നെയായതിനാലും എഴുത്തുകാരൻ വീണ്ടും ‘മൂപ്പൻ’ എന്നു തന്നേത്തന്നെ തിരിച്ചറിയിക്കുന്നതിനാലും അപ്പോസ്തലനായ യോഹന്നാൻ ഈ ലേഖനവും എഴുതിയെന്നതിനു സംശയമുണ്ടായിരിക്കാവുന്നതല്ല. (2 യോഹന്നാൻ 1) ഉളളടക്കത്തിന്റെയും ഭാഷയുടെയും സാമ്യം അതു മററു രണ്ടു ലേഖനങ്ങളുടെ കാര്യത്തിലെന്നപോലെ എഫേസൂസിൽവെച്ചോ അതിനടുത്തുവെച്ചോ പൊ.യു. ഏതാണ്ട് 98-ൽ എഴുതപ്പെട്ടുവെന്നു സൂചിപ്പിക്കുന്നു. അതിന്റെ ഹ്രസ്വത നിമിത്തം അത് ആദിമ എഴുത്തുകാർ അപൂർവമായേ ഉദ്ധരിച്ചിട്ടുളളു. എന്നാൽ അതു രണ്ടു യോഹന്നാനോടൊപ്പം നിശ്വസ്ത തിരുവെഴുത്തുകളുടെ ആദിമ പുസ്തകപ്പട്ടികകളിൽ കാണുന്നുണ്ട്.a
3. മൂന്നു യോഹന്നാനിലൂടെ യോഹന്നാൻ എന്തു വെളിപ്പെടുത്തുന്നു, ആദിമ ക്രിസ്ത്യാനികളുടെ സാഹോദര്യത്തെക്കുറിച്ചു നാം ഏതു താത്പര്യജനകമായ വീക്ഷണം നേടുന്നു?
3 യോഹന്നാൻ തന്റെ ലേഖനത്തിൽ ഗായൊസ് സഞ്ചാര സഹോദരൻമാരോടു കാണിച്ച അതിഥിപ്രിയത്തോടുളള വിലമതിപ്പു പ്രകടമാക്കുന്നു. അതിമോഹിയായ ദിയൊത്രെഫേസിന്റെ കുഴപ്പത്തെക്കുറിച്ചും അവൻ പറയുന്നു. അവിടെ പറഞ്ഞിരിക്കുന്ന ദെമേത്രിയൊസാണ് ഈ ലേഖനം ഗായൊസിന് എത്തിച്ചുകൊടുത്തതെന്നു തോന്നുന്നു. അതുകൊണ്ടു യോഹന്നാൻ അവനെ അയച്ചിരിക്കാനും അവന്റെ യാത്രയിൽ ഗായൊസിന്റെ ആതിഥ്യം ആവശ്യമായിവരാനും സാധ്യതയുണ്ടായിരുന്നു. ലേഖനം ഈ ആതിഥ്യം ഉറപ്പാക്കുമായിരുന്നു. ഗായൊസിന്റെ കാര്യത്തിലെന്നപോലെ, ദിയൊത്രെഫേസിനെയും ദെമേത്രിയൊസിനെയുംകുറിച്ചു നാം ഇവിടെ വായിക്കുന്നതിലധികമായി നമുക്കൊന്നും അറിഞ്ഞുകൂടാ. എന്നിരുന്നാലും ഈ ലേഖനം ആദിമ ക്രിസ്ത്യാനികളുടെ ഉററ സാർവദേശീയ സാഹോദര്യത്തിന്റെ ഒരു താത്പര്യജനകമായ വീക്ഷണം നൽകുന്നു. മററുളളവയുടെ കൂട്ടത്തിൽ, ‘തിരുനാമം നിമിത്തം’ സഞ്ചരിക്കുന്നവരെ അതിഥിപ്രിയത്തോടെ സ്വീകരിക്കുന്ന ആചാരവും ഇതിൽ ഉൾപ്പെട്ടിരുന്നു, ഇവരെ അവരുടെ ആതിഥേയർക്കു വ്യക്തിപരമായി അറിയാൻപാടില്ലായിരുന്നെങ്കിലും.—വാ. 7.
മൂന്നു യോഹന്നാന്റെ ഉളളടക്കം
4. യോഹന്നാൻ ഗായൊസിനെ എന്തിനുവേണ്ടി അഭിനന്ദിക്കുന്നു, അവൻ ഏത് അനുസരണംകെട്ട നടത്തയെ കുററംവിധിക്കുന്നു, അവൻ ഏതു സാരവത്തായ ബുദ്ധ്യുപദേശം നൽകുന്നു?
4 അപ്പോസ്തലൻ അതിഥിപ്രിയവും സത്പ്രവൃത്തികളും പ്രകടമാക്കാൻ ബുദ്ധ്യുപദേശിക്കുന്നു (വാക്യ. 1-14). ഗായൊസ് അപ്പോഴും ‘സത്യത്തിൽ നടക്കുന്നതായി’ കേട്ടതിൽ യോഹന്നാൻ സന്തോഷിക്കുന്നു. സന്ദർശകസഹോദരൻമാരെ സ്നേഹപൂർവം പരിപാലിക്കുന്ന വിശ്വസ്തവേല ചെയ്യുന്നതിനു യോഹന്നാൻ അവനെ അഭിനന്ദിക്കുന്നു. “നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുളളവരെ സൽക്കരിക്കേണ്ടതാകുന്നു” എന്നു യോഹന്നാൻ പറയുന്നു. യോഹന്നാൻ സഭക്കു നേരത്തെ എഴുതിയിരുന്നു, എന്നാൽ സ്വയം ഉയർത്തുന്ന ദിയൊത്രെഫേസ് യോഹന്നാനിൽനിന്നോ ഉത്തരവാദിത്വമുളള മററുളളവരിൽനിന്നോ ആദരവോടെ യാതൊന്നും സ്വീകരിക്കുന്നില്ല. യോഹന്നാൻ വരുന്നുവെങ്കിൽ ‘ദുർവാക്കു പറഞ്ഞു ശകാരിക്കുന്നതിന്’ അവനെ അവൻ ശിക്ഷിക്കും. “നൻമയല്ലാതെ തിൻമ അനുകരിക്കരുതു” എന്നു പ്രിയനായ ഗായൊസിനെ ബുദ്ധ്യുപദേശിക്കുന്നു. സ്തുത്യർഹമായ മാതൃകയെന്ന നിലയിൽ ദെമേത്രിയൊസിനെ എടുത്തുപറഞ്ഞിരിക്കുന്നു. അനേകം കാര്യങ്ങൾ എഴുതാതെ ഗായൊസിനെ താമസിയാതെ മുഖാമുഖം കാണാനുളള പ്രത്യാശ യോഹന്നാൻ പ്രകടമാക്കുന്നു.—വാക്യ. 4, 8, 10, 11.
എന്തുകൊണ്ടു പ്രയോജനപ്രദം
5. (എ) യോഹന്നാൻ താൻ ഒരു മാതൃകായോഗ്യനായ മേൽവിചാരകനാണെന്നു പ്രകടമാക്കിയത് എങ്ങനെ, ഏത് ആത്മാവു കാത്തുസൂക്ഷിക്കുന്നതു മൂല്യവത്തായിരുന്നു? (ബി) യോഹന്നാൻ ദിയൊത്രെഫേസിനെതിരെ വളരെ തുറന്നു സംസാരിച്ചത് എന്തുകൊണ്ട്? (സി) യോഹന്നാൻ പ്രസ്താവിച്ച ഏതു തത്ത്വത്തിനു ചേർച്ചയായി നാം ഇന്ന് എന്തിനു തീക്ഷ്ണതയുളളവരായിരിക്കണം?
5 ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾക്കെതിരെ സഭയെ സംരക്ഷിക്കുന്നതിനുളള തന്റെ തീക്ഷ്ണതയിൽ അപ്പോസ്തലനായ യോഹന്നാൻ മാതൃകായോഗ്യനായ ഒരു മേൽവിചാരകനാണു താനെന്നു പ്രകടമാക്കുന്നു. സഭയിൽ വ്യാപിച്ചിരുന്ന സ്നേഹത്തിന്റെയും ആതിഥ്യത്തിന്റെയും ആത്മാവ് ശ്ലാഘനീയമായിരുന്നു. സ്ഥലത്തെ സഹോദരൻമാരും അവരുടെ ഇടയിലേക്കു വന്ന “അപരിചിതരും” (തങ്ങളുടെ ക്രിസ്തീയ ആതിഥേയർക്കു മുമ്പു പരിചയമില്ലാഞ്ഞ വ്യക്തികൾ) ഒരുമിച്ചു “സത്യത്തിൽ കൂട്ടുവേലക്കാരായി” സേവിക്കേണ്ടതിന് ഈ സന്തുഷ്ട സ്ഥിതിവിശേഷം കാത്തുസൂക്ഷിക്കുന്നതു തീർച്ചയായും അവരുടെ കടപ്പാടായിരുന്നു. (വാക്യ. 5, 8, NW) എന്നിരുന്നാലും, ദിയൊത്രെഫേസിനു ഗർവിഷ്ഠമായ കണ്ണാണുണ്ടായിരുന്നത്, അതു യഹോവക്കു വെറുപ്പുളള ഒരു കാര്യമായിരുന്നു. അവൻ അപ്പോസ്തലനായ യോഹന്നാനെതിരെ ദുഷ്ടമായി ചിലച്ചുകൊണ്ടുപോലും ദിവ്യാധിപത്യ അധികാരത്തിനെതിരെ അനാദരവു കാട്ടി. (സദൃ. 6:16, 17) അവൻ സഭയുടെ ക്രിസ്തീയ അതിഥിപ്രിയത്തിന്റെ മാർഗത്തിൽ ഒരു വിലങ്ങുതടി വെക്കുകയായിരുന്നു. ഈ തിൻമക്കെതിരായും സഭയിലെ യഥാർഥ ക്രിസ്തീയസ്നേഹത്തിന് അനുകൂലമായും യോഹന്നാൻ തുറന്നു സംസാരിച്ചത് അതിശയമല്ല. “നൻമ ചെയ്യുന്നവൻ ദൈവത്തിൽനിന്നുളളവൻ ആകുന്നു; തിൻമചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല” എന്നു യോഹന്നാൻ പ്രസ്താവിച്ച തത്ത്വത്തിന് അനുയോജ്യമായി സത്യത്തിൽ നടക്കുന്നതിലും ദൈവികസ്നേഹവും ഔദാര്യവും ആചരിക്കുന്നതിലും താഴ്മ നിലനിർത്തുന്നതിലും നാം ഇന്ന് അത്രതന്നെ തീക്ഷ്ണതയുളളവരായിരിക്കണം.—3 യോഹ. 11.
-
-
ബൈബിൾ പുസ്തക നമ്പർ 65—യൂദാ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
-
-
ബൈബിൾ പുസ്തക നമ്പർ 65—യൂദാ
എഴുത്തുകാരൻ: യൂദാ
എഴുതിയ സ്ഥലം: പാലസ്തീൻ (?)
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 65
1. സഭക്കുളളിലെ ഏതവസ്ഥകൾ നിമിത്തം തന്റെ സഹോദരൻമാർക്കുവേണ്ടി ഊർജസ്വലമായ ലേഖനം എഴുതേണ്ടതാവശ്യമാണെന്നു യൂദാ കണ്ടെത്തി?
യൂദായുടെ ക്രിസ്തീയ സഹോദരൻമാർ അപകടത്തിലായിരുന്നു! ക്രിസ്തുയേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം കടന്നുപോയിരുന്ന കാലത്ത് അന്യ ഘടകങ്ങൾ ക്രിസ്തീയസഭയിലേക്കു നുഴഞ്ഞുകടന്നിരുന്നു. ഏതാണ്ട് 14 വർഷംമുമ്പ് അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, വിശ്വാസത്തിനു തുരങ്കംവെക്കുക എന്ന ഉദ്ദേശ്യത്തിൽ ശത്രു നുഴഞ്ഞുകയറിയിരുന്നു. (2 തെസ്സ. 2:3) ഈ അപകടത്തിനെതിരെ സഹോദരൻമാരെ എങ്ങനെ ഉണർവും ജാഗ്രതയുമുളളവരാക്കി നിർത്തണം? വളച്ചുകെട്ടില്ലാത്ത പ്രസ്താവനസംബന്ധിച്ച് ഊർജസ്വലവും തിളക്കമാർന്നതുമായ യൂദായുടെ ലേഖനം ഉത്തരം പ്രദാനംചെയ്തു. 3-ഉം 4-ഉം വാക്യങ്ങളിൽ യൂദാതന്നെ തന്റെ നിലപാടു വ്യക്തമായി പ്രസ്താവിച്ചു: ‘നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് എഴുതേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി.’ അവികലമായ ഉപദേശത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനങ്ങൾക്കുതന്നെ ഭീഷണി ഉയരുകയായിരുന്നു. സഹോദരൻമാർ ക്രമത്തിൽ വിശ്വാസത്തിനുവേണ്ടി ഒരു കഠിനപോരാട്ടം കഴിക്കേണ്ടതിന് അവരുടെ താത്പര്യങ്ങൾക്കുവേണ്ടി പോരാടാൻ താൻ ആഹ്വാനംചെയ്യപ്പെടുന്നതായി യൂദായ്ക്കു തോന്നി.
2. (എ) യൂദാ ആരായിരുന്നു? (ബി) യേശുവുമായുളള ഏതു ബന്ധത്തെ യൂദാ ഏററവുമധികം വിലമതിച്ചു?
2 എന്നാൽ യൂദാ ആരായിരുന്നു? ലേഖനം “യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ . . . വിളിക്കപ്പെട്ടവർക്കു” എഴുതിയതാണെന്ന് അതിന്റെ പ്രാരംഭവാക്കുകൾ നമ്മോടു പറയുന്നു. യേശുവിന്റെ ആദ്യത്തെ 12 അപ്പോസ്തലൻമാരിൽ രണ്ടുപേർക്കു യൂദാ എന്നു പേരുണ്ടായിരുന്നതുകൊണ്ടു യൂദാ അല്ലെങ്കിൽ യൂദാസ് ഒരു അപ്പോസ്തലനായിരുന്നോ? (ലൂക്കൊ. 6:16) യൂദാ തന്നേക്കുറിച്ച് ഒരു അപ്പോസ്തലൻ എന്നു പറയുന്നില്ല. മറിച്ച്, അവൻ അപ്പോസ്തലൻമാരെക്കുറിച്ചു പ്രഥമപുരുഷനിൽ “അവർ” എന്നാണു പറയുന്നത്, തന്നേ ഒഴിവാക്കിയാണെന്നു സ്പഷ്ടമാണല്ലോ. (യൂദാ 17, 18) തന്നെയുമല്ല, അവൻ സ്പഷ്ടമായി യേശുവിന്റെ ഒരു അർധസഹോദരനായിരുന്ന യാക്കോബിന്റെ ലേഖനത്തിന്റെ എഴുത്തുകാരനായ ‘യാക്കോബിന്റെ സഹോദരൻ’ എന്നു തന്നേത്തന്നെ വിളിക്കുന്നു. (വാ. 1) യെരുശലേം സഭയിലെ ‘തൂണുകളിൽ’ ഒന്നെന്ന നിലയിൽ ഈ യാക്കോബ് സുപ്രസിദ്ധനായിരുന്നു, അതുകൊണ്ടു യൂദാ അവനോടുകൂടെയുളളവനായി സ്വയം തിരിച്ചറിയിക്കുന്നു. ഇതു യൂദായെയും യേശുവിന്റെ അർധസഹോദരൻമാരിലൊരുവനാക്കിത്തീർക്കുന്നു, അവനെ അങ്ങനെ പട്ടികപ്പെടുത്തുന്നുമുണ്ട്. (ഗലാ. 1:19; 2:9; മത്താ. 13:55; മർക്കൊ. 6:3) എന്നിരുന്നാലും, യൂദാ യേശുവുമായുളള തന്റെ ജഡികബന്ധത്തിൽനിന്നു മുതലെടുത്തില്ല, എന്നാൽ അവൻ “യേശുക്രിസ്തുവിന്റെ ദാസ”നെന്ന നിലയിലുളള തന്റെ ആത്മീയബന്ധത്തിനാണു വിനീതമായി ഊന്നൽ കൊടുത്തത്.—1 കൊരി. 7:22; 2 കൊരി. 5:16; മത്താ. 20:27.
3. യൂദായുടെ ലേഖനത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നത് എന്ത്?
3 പൊ.യു. രണ്ടാം നൂററാണ്ടിലെ മുറേറേറാറിയൻ ശകലത്തിൽ ഈ ബൈബിൾ പുസ്തകത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അതിന്റെ വിശ്വാസ്യതയുടെ തെളിവാണ്. കൂടാതെ, അലക്സാണ്ട്രിയായിലെ ക്ലെമൻറ് (പൊ.യു. രണ്ടാം നൂററാണ്ട്) അതിനെ കാനോനികമായി സ്വീകരിച്ചു. ഓറിജൻ അതിനെ “ഏതാനും വരികളിലുളളതെങ്കിലും സ്വർഗീയകൃപയുടെ ആരോഗ്യപ്രദമായ വാക്കുകൾ നിറഞ്ഞ” ഒരു കൃതി എന്നു പരാമർശിച്ചു.a അതിനെ വിശ്വാസ്യമെന്നു തെർത്തുല്യനും പരിഗണിച്ചു. അതു മററു തിരുവെഴുത്തുകളോടുകൂടെ ഉളളതാണെന്നുളളതിനു സംശയമില്ല.
-