വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം രണ്ട്‌
    വീക്ഷാഗോപുരം—1997 | സെപ്‌റ്റംബർ 15
    • സുഹൃ​ത്താ​യി ചമഞ്ഞ ഒരു ഇംഗ്ലീ​ഷു​കാ​രൻ പണത്തി​നു​വേണ്ടി ടിൻഡെ​യ്‌ലി​നെ ഒറ്റി​ക്കൊ​ടു​ത്തു. 1536-ൽ ബെൽജി​യ​ത്തി​ലെ വിൽവൂർഡെ​യിൽവെച്ച്‌ വധശി​ക്ഷ​യ്‌ക്കു വിധേ​യ​നായ അദ്ദേഹ​ത്തി​ന്റെ ഉത്‌ക​ട​മായ അന്ത്യവാ​ക്കു​കൾ, “കർത്താവേ! ഇംഗ്ലണ്ടി​ലെ രാജാ​വി​ന്റെ കണ്ണു തുറ​ക്കേ​ണമേ” എന്നായി​രു​ന്നു.

      1538-ഓടെ, ഇംഗ്ലണ്ടി​ലെ എല്ലാ പള്ളിക​ളി​ലും ബൈബി​ളു​കൾ വെക്കണ​മെന്നു സ്വന്തം പ്രേര​ണ​യാൽ ഹെൻട്രി എട്ടാമൻ രാജാവ്‌ ഉത്തരവി​ട്ടു. തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട പരിഭാഷ ഉറപ്പാ​യും ടിൻഡെ​യ്‌ലി​ന്റേ​താ​യി​രു​ന്നു, അതിന്റെ അംഗീ​കാ​രം അദ്ദേഹ​ത്തി​നു ലഭിച്ചി​ല്ലെ​ങ്കി​ലും. അപ്രകാ​രം ടിൻഡെ​യ്‌ലി​ന്റെ പരിഭാഷ വളരെ​യേറെ പ്രസി​ദ്ധി​യാർജി​ക്കു​ക​യും പ്രിയ​ങ്ക​ര​മാ​കു​ക​യും ചെയ്‌തു, കാരണം, അത്‌ ഇംഗ്ലീ​ഷിൽ “പിന്നീ​ടു​ണ്ടായ മിക്ക ഭാഷാ​ന്ത​ര​ങ്ങ​ളു​ടെ​യും അടിസ്ഥാന സ്വഭാവം നിർണ​യി​ച്ചു.” (ബൈബി​ളി​ന്റെ കേം​ബ്രി​ഡ്‌ജ്‌ ചരിത്രം) ടിൻഡെ​യ്‌ലി​ന്റെ പരിഭാ​ഷ​യു​ടെ 90 ശതമാ​ന​ത്തോ​ളം 1611-ലെ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലേക്കു നേരിട്ടു പകർത്ത​പ്പെട്ടു.

      ബൈബി​ളി​ന്റെ സ്വത​ന്ത്ര​മായ പ്രാപ്യത ഇംഗ്ലണ്ടിൽ വലിയ മാറ്റങ്ങൾക്കി​ട​യാ​ക്കി. പള്ളിക​ളിൽ വെച്ചി​രുന്ന ബൈബി​ളു​കളെ കേന്ദ്രീ​ക​രി​ച്ചുള്ള ചർച്ചകൾ ചിലയ​വ​സ​ര​ങ്ങ​ളിൽ പള്ളി ശുശ്രൂ​ഷ​കളെ തടസ്സ​പ്പെ​ടു​ത്ത​ത്ത​ക്ക​വി​ധം അത്ര ജീവസു​റ്റ​താ​യി​ത്തീർന്നു. “ദൈവ​വ​ചനം തങ്ങൾക്കു നേരിട്ടു പഠിക്കാൻ കഴി​യേ​ണ്ട​തിന്‌ പ്രായ​മാ​യവർ വായി​ക്കാൻ പഠിച്ചു, ശ്രദ്ധി​ച്ചു​കേൾക്കാ​നാ​യി കുട്ടികൾ പ്രായ​മാ​യ​വ​രോ​ടൊ​പ്പം ചേർന്നു.” (ഇംഗ്ലീഷ്‌ ബൈബി​ളി​ന്റെ ഒരു സംക്ഷിപ്‌ത ചരിത്രം [ഇംഗ്ലീഷ്‌]) മറ്റ്‌ യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലും ഭാഷക​ളി​ലും ബൈബിൾ വിതര​ണ​ത്തി​ന്റെ കാര്യ​ത്തിൽ നാടകീ​യ​മാ​യൊ​രു വർധനവ്‌ ഈ കാലഘ​ട്ട​ത്തി​ലു​ണ്ടാ​യി. എന്നാൽ ഇംഗ്ലണ്ടി​ലെ ബൈബിൾ പ്രസ്ഥാനം ലോക​വ്യാ​പ​ക​മാ​യി സ്വാധീ​നം ചെലു​ത്തു​ക​യാ​യി​രു​ന്നു. അത്‌ സംഭവി​ച്ച​തെ​ങ്ങനെ? കൂടു​ത​ലായ കണ്ടുപി​ടി​ത്ത​ങ്ങ​ളും ഗവേഷ​ണ​വും നാമിന്ന്‌ ഉപയോ​ഗി​ക്കുന്ന ബൈബി​ളു​കളെ ബാധി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ? ഈ ലേഖന പരമ്പര​യി​ലെ അടുത്ത ലേഖന​ത്തോ​ടെ ഇതു സംബന്ധിച്ച വിവരണം ഞങ്ങൾ ഉപസം​ഹ​രി​ക്കും.

  • അരിസ്‌തർഹോസ്‌—ഒരു വിശ്വസ്‌ത സഹചാരി
    വീക്ഷാഗോപുരം—1997 | സെപ്‌റ്റംബർ 15
    • അരിസ്‌തർഹോസ്‌—ഒരു വിശ്വസ്‌ത സഹചാരി

      അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ആശ്രയ​യോ​ഗ്യ​രായ അനേകം സഹപ്ര​വർത്ത​ക​രിൽ ഒരാളാ​യി​രു​ന്നു അരിസ്‌തർഹോസ്‌. ആ പേരു കേൾക്കു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ എന്താണ്‌? എന്തെങ്കി​ലും ഉണ്ടോ? ആദിമ ക്രിസ്‌തീയ ചരി​ത്ര​ത്തിൽ അവൻ വഹിച്ച പങ്കെ​ന്തെന്ന്‌ നിങ്ങൾക്കു പറയാ​നാ​കു​മോ? അരിസ്‌തർഹോസ്‌ നമുക്കു സുപരി​ചി​ത​രായ ബൈബിൾ കഥാപാ​ത്ര​ങ്ങ​ളിൽ ഒരാള​ല്ലെ​ങ്കി​ലും, ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ വിവരി​ച്ചി​രി​ക്കുന്ന ഒട്ടനവധി സംഭവ​ങ്ങ​ളിൽ അവൻ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

      അങ്ങനെ​യെ​ങ്കിൽ, അരിസ്‌തർഹോസ്‌ ആരായി​രു​ന്നു? പൗലൊ​സു​മാ​യി അവനുള്ള ബന്ധമെ​ന്താ​യി​രു​ന്നു? അരിസ്‌തർഹോസ്‌ ഒരു വിശ്വസ്‌ത സഹചാ​രി​യാ​യി​രു​ന്നു​വെന്ന്‌ പറയാൻ സാധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അവന്റെ മാതൃക പരി​ശോ​ധി​ക്കു​ക​വഴി നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാ​നാ​കും?

      പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ, എഫെ​സോസ്‌ നഗരത്തി​ലെ ഭ്രാന്തൻ ജനക്കൂ​ട്ട​ത്തി​ന്റെ ബഹള​ത്തെ​യും കോലാ​ഹ​ല​ത്തെ​യും കുറിച്ചു പ്രതി​പാ​ദി​ക്കുന്ന വിവര​ണ​ത്തി​ലാണ്‌ അരിസ്‌തർഹോ​സി​ന്റെ നാടകീയ രംഗ​പ്ര​വേശം. (പ്രവൃ​ത്തി​കൾ 19:23-41) വ്യാജ​ദേ​വി​യായ അർത്തെ​മി​സി​ന്റെ ക്ഷേത്ര​രൂ​പങ്ങൾ വെള്ളി​കൊ​ണ്ടു​ണ്ടാ​ക്കു​ന്നത്‌ ദെമേ​ത്രി​യൊ​സി​നും എഫെ​സോ​സി​ലെ മറ്റു തട്ടാൻമാർക്കും ലാഭക​ര​മായ ഒരു ബിസി​ന​സാ​യി​രു​ന്നു. അതിനാൽ, ആ നഗരത്തി​ലെ പൗലൊ​സി​ന്റെ പ്രസം​ഗ​പ്ര​ചരണ പരിപാ​ടി​യു​ടെ ഫലമായി ആ ദേവി​യു​ടെ അശുദ്ധാ​രാ​ധന അനവധി പേർ ഉപേക്ഷി​ച്ച​പ്പോൾ ദെമേ​ത്രി​യൊസ്‌ മറ്റു കരകൗ​ശ​ല​പ്പ​ണി​ക്കാ​രെ ഇളക്കി​വി​ട്ടു. പൗലൊ​സി​ന്റെ പ്രസംഗം തങ്ങളുടെ സാമ്പത്തിക ഭദ്രത​യ്‌ക്കു തുരങ്കം​വെ​ക്കുക മാത്രമല്ല അർത്തെ​മി​സി​ന്റെ ആരാധന നിന്നു​പോ​കാൻ സാധ്യ​ത​യു​യർത്തു​ന്ന​താ​യും അവൻ അവരോ​ടു പറഞ്ഞു.

      പൗലൊ​സി​നെ കണ്ടെത്താൻ കഴിയാഞ്ഞ കോപാ​കു​ല​രായ ജനക്കൂട്ടം അവന്റെ സഹചാ​രി​ക​ളായ അരിസ്‌തർഹോ​സി​നെ​യും ഗായൊ​സി​നെ​യും രംഗസ്ഥ​ല​ത്തേക്കു വലിച്ചി​ഴച്ചു. അവരി​രു​വ​രും വലിയ അപകട​ത്തി​ലാ​യി​രു​ന്ന​തി​നാൽ ‘രംഗസ്ഥ​ലത്ത്‌ പോക​രു​തെന്ന്‌’ പൗലൊ​സി​ന്റെ കൂട്ടു​കാർ അവനോട്‌ അപേക്ഷി​ച്ചു.

      നിങ്ങൾ ആ സാഹച​ര്യ​ത്തി​ലാ​യി​രി​ക്കു​ന്ന​താ​യി ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ. ആ ഭ്രാന്തൻ ജനക്കൂട്ടം “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹാ​ദേവി” എന്നു രണ്ടു മണിക്കൂർ നേര​ത്തോ​ളം ആർത്തു​കൊ​ണ്ടി​രു​ന്നു. തങ്ങൾക്കാ​യി ഒന്നും വാദി​ക്കാ​നാ​കാ​തെ, അലറി​വി​ളി​ക്കുന്ന ആ ജനക്കൂ​ട്ട​ത്തി​ന്റെ അധീന​ത​യി​ല​ക​പ്പെ​ട്ടത്‌ അരിസ്‌തർഹോ​സി​നെ​യും ഗായൊ​സി​നെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ശരിക്കും ഭീതി​ദ​മായ ഒരു കഠിന​പ​രി​ശോ​ധന ആയിരു​ന്നി​രി​ക്കണം. തങ്ങൾ ജീവ​നോ​ടെ​യി​രി​ക്കു​മോ എന്നു പോലും അവർ സംശയി​ച്ചി​രി​ക്കാം. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അവർക്കു ജീവൻ നഷ്ടമാ​യില്ല. ലൂക്കൊ​സി​ന്റെ വിവരണം വളരെ സ്‌പഷ്ട​മാണ്‌. അതു​കൊണ്ട്‌, അവൻ ആ വിവരങ്ങൾ ശേഖരി​ച്ചത്‌ ദൃക്‌സാ​ക്ഷി മൊഴി​ക​ളിൽനിന്ന്‌, ഒരുപക്ഷേ അരിസ്‌തർഹോ​സിൽനി​ന്നും ഗായൊ​സിൽനി​ന്നും, ആയിരി​ക്കാ​മെ​ന്നാ​ണു ചില പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യം.

      ഒടുവിൽ പട്ടണാ​ധി​കാ​രി ജനക്കൂ​ട്ടത്തെ ശാന്തമാ​ക്കി. അദ്ദേഹം തങ്ങളുടെ നിരപ​രാ​ധി​ത്വം വസ്‌തു​നി​ഷ്‌ഠ​മാ​യി അംഗീ​ക​രി​ച്ചതു കേട്ടതും ബഹളം ശമിച്ചു​ക​ണ്ട​തും അരിസ്‌തർഹോ​സി​നും ഗായൊ​സി​നും വലിയ ആശ്വാസം പകർന്നി​രി​ക്കാം.

      അതു​പോ​ലൊ​രു അനുഭ​വ​മു​ണ്ടാ​യാൽ നിങ്ങൾക്കെന്തു തോന്നും? പൗലൊ​സി​ന്റെ ഒരു മിഷനറി സഹചാ​രി​യാ​യി​രി​ക്കു​ന്നത്‌ എനിക്കു പറ്റിയതല്ല, അതു വളരെ അപകട​ക​ര​മാണ്‌, കുറെ​ക്കൂ​ടെ സ്വസ്ഥമായ ജീവിതം തിര​ഞ്ഞെ​ടു​ക്കു​ന്ന​താണ്‌ എനിക്കു നല്ലത്‌ എന്നൊ​ക്കെ​യാ​യി​രി​ക്കു​മോ നിങ്ങൾ ചിന്തി​ക്കുക? എന്നാൽ, അരിസ്‌തർഹോസ്‌ അങ്ങനെ ചിന്തി​ച്ചില്ല! തെസ്സ​ലൊ​നീ​ക്യ​യിൽ നിന്നു​ള്ള​വ​നാ​യി​രു​ന്ന​തി​നാൽ, സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ ബോധ​വാ​നാ​യി​രു​ന്നി​രി​ക്കാം. ഏതാനും വർഷങ്ങൾക്കു മുമ്പ്‌ പൗലൊസ്‌ അവന്റെ നഗരത്തിൽ പ്രസം​ഗി​ച്ച​പ്പോൾ അവി​ടെ​യും കലഹം പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. (പ്രവൃ​ത്തി​കൾ 17:1-9; 20:4) അരിസ്‌തർഹോസ്‌ പൗലൊ​സി​നോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു.

      ഗ്രീസിൽനി​ന്നു യെരൂ​ശ​ലേ​മി​ലേക്ക്‌

      തട്ടാന്മാ​രു​ടെ കലഹം നടന്ന്‌ ഏതാനും മാസങ്ങൾക്കു​ശേഷം പൗലൊസ്‌ ഗ്രീസി​ലെത്തി. യെരൂ​ശ​ലേ​മി​ലേക്കു പോകു​ന്ന​തി​നാ​യി സിറി​യ​യി​ലേക്കു കപ്പൽയാ​ത്ര​യ്‌ക്ക്‌ ഒരുങ്ങു​ക​യാ​യി​രു​ന്നു അവൻ. അപ്പോ​ഴാണ്‌ “യഹൂദൻമാർ അവനെ​തി​രാ​യി ഗൂഢാ​ലോ​ചന നടത്തി”യത്‌. (പ്രവൃ​ത്തി​കൾ 20:2, 3, പി.ഒ.സി. ബൈബിൾ) ഈ ആപത്‌ഘ​ട്ട​ത്തിൽ പൗലൊ​സി​ന്റെ കൂടെ ആരാണു​ള്ളത്‌? അരിസ്‌തർഹോസ്‌!

      ഈ പുതിയ ഭീഷണി നിമിത്തം പൗലൊ​സും അരിസ്‌തർഹോ​സും അവരുടെ സഹചാ​രി​ക​ളും തങ്ങളുടെ പരിപാ​ടി​കൾക്കു മാറ്റം വരുത്തി. ആദ്യം മക്കെ​ദോ​ന്യ​യി​ലേക്കു പോയ അവർ ഏഷ്യാ​മൈ​ന​റി​ന്റെ തീര​പ്ര​ദേ​ശ​ത്തു​കൂ​ടി പല ഘട്ടങ്ങളാ​യി യാത്ര​ചെ​യ്‌ത്‌ ഒടുവിൽ പത്തരയിൽനിന്ന്‌ ഫൊയ്‌നി​ക്യ​യി​ലേക്കു തിരിച്ചു. (പ്രവൃ​ത്തി​കൾ 20:4, 5, 13-15; 21:1-3) ഈ യാത്ര​യു​ടെ ഉദ്ദേശ്യം മക്കെ​ദോ​ന്യ​യി​ലും അഖായ​യി​ലു​മുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ സംഭാ​വ​നകൾ യെരൂ​ശ​ലേ​മി​ലെ ദരിദ്ര സഹോ​ദ​ര​ങ്ങൾക്കു നൽകുക എന്നതാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 24:17; റോമർ 15:25, 26) ഒരു വലിയ കൂട്ടം ഒന്നിച്ചാ​ണു യാത്ര ചെയ്‌തത്‌. അതിന്റെ കാരണം പല സഭകൾ ഈ ഉത്തരവാ​ദി​ത്വം അവരു​ടെ​മേൽ ഭരമേൽപ്പി​ച്ചി​രു​ന്ന​താ​യി​രി​ക്കണം. അത്തരം വലി​യൊ​രു കൂട്ടമു​ള്ള​തി​നാൽ കൂടുതൽ സുരക്ഷി​ത​ത്വ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന​തി​നും സംശയ​മില്ല.

      ഗ്രീസിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്ക്‌ പൗലൊ​സി​നെ അനുഗ​മി​ക്കുക എന്ന വലിയ പദവി അരിസ്‌തർഹോ​സി​നു​ണ്ടാ​യി​രു​ന്നു. എന്നാൽ, അവരുടെ അടുത്ത യാത്ര യഹൂദ്യ​യിൽനിന്ന്‌ വളരെ അകലെ​യുള്ള റോമി​ലേ​ക്കാ​യി​രു​ന്നു.

      റോമി​ലേ​ക്കുള്ള യാത്ര

      ഇത്തവണ അവസ്ഥകൾ തികച്ചും വിഭി​ന്ന​മാ​യി​രു​ന്നു. കൈസ​ര്യ​യിൽ രണ്ടു വർഷം തടവിൽ കഴി​യേ​ണ്ടി​വന്ന പൗലൊസ്‌ കൈസർക്ക്‌ അപ്പീൽ കൊടു​ത്തി​രു​ന്നു. അതിനാൽ പൗലൊ​സി​നെ ചങ്ങലയിൽ ബന്ധിച്ച്‌ റോമി​ലേക്ക്‌ അയയ്‌ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 24:27; 25:11, 12) പൗലൊ​സി​ന്റെ സഹചാ​രി​കൾക്ക്‌ എന്തു തോന്നി​യി​രി​ക്കാ​മെന്നു സങ്കൽപ്പി​ച്ചു​നോ​ക്കുക. കൈസ​ര്യ​യിൽനി​ന്നു റോമി​ലേ​ക്കുള്ള യാത്ര വളരെ ദീർഘ​മാ​യി​രി​ക്കു​മെന്നു മാത്രമല്ല, വൈകാ​രി​ക​മാ​യി ക്ഷീണി​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്കും. അനന്തര​ഫലം മുൻകൂ​ട്ടി പറയാ​നും വയ്യ. പിന്തു​ണ​യ്‌ക്കും സഹായ​ത്തി​നു​മാ​യി അവന്റെ​കൂ​ടെ ആർ പോകും? തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട രണ്ടു പുരു​ഷ​ന്മാർ തങ്ങളെ​ത്തന്നെ സ്വമേ​ധയാ ലഭ്യമാ​ക്കി. അവർ അരിസ്‌തർഹോ​സും പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ ലൂക്കൊ​സു​മാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 27:1, 2.

      റോമി​ലേ​ക്കു​ള്ള യാത്ര​യു​ടെ ആദ്യ ഘട്ടത്തിൽ ലൂക്കൊ​സി​നും അരിസ്‌തർഹോ​സി​നും അതേ കപ്പലിൽത്തന്നെ കയറാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു? ചരി​ത്ര​കാ​ര​നായ ജൂസെപ്പേ റിച്ചൊ​ട്ടി പറയുന്നു: “ഇവർ ഇരുവ​രും സ്വകാര്യ യാത്രി​ക​രാ​യാണ്‌ യാത്ര​യാ​രം​ഭി​ച്ചത്‌ . . . അല്ലെങ്കിൽ, അവരെ പൗലൊ​സി​ന്റെ അടിമ​ക​ളാ​യി കരുതാൻ ഭാവിച്ച ശതാധി​പന്റെ ദയയാൽ അവർക്ക്‌ അതിൽ പ്രവേ​ശനം ലഭിച്ചി​രി​ക്കാ​നാ​ണു കൂടുതൽ സാധ്യത. കാരണം, ഒരു റോമാ​പൗ​രന്‌ രണ്ട്‌ അടിമ​ക​ളു​ടെ സഹായം ലഭിക്കാ​നുള്ള നിയമ​സാ​ധു​ത​യു​ണ്ടാ​യി​രു​ന്നു.” അവരുടെ സാന്നി​ധ്യ​ത്താ​ലും പ്രോ​ത്സാ​ഹ​ന​ത്താ​ലും പൗലൊ​സിന്‌ എത്രമാ​ത്രം ആശ്വാസം തോന്നി​യി​രി​ക്കണം!

      പൗലൊ​സി​നോ​ടുള്ള തങ്ങളുടെ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നു ലൂക്കൊ​സി​നും അരിസ്‌തർഹോ​സി​നും വലിയ വില ഒടു​ക്കേ​ണ്ടി​വ​രുക മാത്രമല്ല ജീവൻത​ന്നെ​യും പണയ​പ്പെ​ടു​ത്തേ​ണ്ടി​വന്നു. വാസ്‌ത​വ​ത്തിൽ, മെലിത്ത (മാൾട്ട) എന്ന ദ്വീപി​നു സമീപം കപ്പൽ അപകട​ത്തിൽപ്പെ​ട്ട​പ്പോൾ തങ്ങളുടെ ബന്ദിയായ സഹചാ​രി​യോ​ടൊ​പ്പം ഒരു ജീവാ​പായ സാഹച​ര്യ​ത്തെ അവർക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വന്നു.—പ്രവൃ​ത്തി​കൾ 27:13–28:1.

      പൗലൊ​സി​ന്റെ ‘സഹബദ്ധൻ’

      പൊ.യു. 60-61 കാലഘ​ട്ട​ത്തിൽ പൗലൊസ്‌ കൊ​ലൊ​സ്സ്യർക്കും ഫിലേ​മോ​നു​മുള്ള ലേഖന​ങ്ങ​ളെ​ഴു​തി​യ​പ്പോൾ, അരിസ്‌തർഹോ​സും ലൂക്കൊ​സും അപ്പോ​ഴും അവനോ​ടൊ​പ്പം റോമി​ലു​ണ്ടാ​യി​രു​ന്നു. അരിസ്‌തർഹോ​സി​നെ​യും എപ്പഫ്രാ​സി​നെ​യും പൗലൊ​സി​ന്റെ ‘സഹബദ്ധ​രാ​യി’ പരാമർശി​ച്ചി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 4:10, 14; ഫിലേ​മോൻ 23, 24) അതിനാൽ, കുറെ​ക്കാ​ല​ത്തേക്ക്‌ അരിസ്‌തർഹോസ്‌ പൗലൊ​സി​നോ​ടൊ​പ്പം ബന്ധനാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​താ​യി തോന്നു​ന്നു.

      ചുരു​ങ്ങി​യത്‌ രണ്ടു വർഷക്കാ​ലം പൗലൊസ്‌ റോമിൽ തടവി​ലാ​യി​രു​ന്നെ​ങ്കി​ലും, സ്വന്തമാ​യി വാടക​യ്‌ക്കെ​ടുത്ത വീട്ടിൽ കാവലിൽ താമസി​ക്കാൻ അവന്‌ അനുവാ​ദം ലഭിച്ചു, അവി​ടെ​വെച്ച്‌ സന്ദർശ​ക​രോ​ടു സുവാർത്ത ഘോഷി​ക്കാൻ അവനു കഴിഞ്ഞു. (പ്രവൃ​ത്തി​കൾ 28:16, 30) അരിസ്‌തർഹോ​സും എപ്പഫ്രാ​സും ലൂക്കൊ​സും മറ്റുള്ള​വ​രും പൗലൊ​സി​നു ശുശ്രൂഷ ചെയ്യു​ക​യും അവനെ ആശ്വസി​പ്പി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.

      ‘ആശ്വാസം’

      നിശ്വസ്‌ത ബൈബിൾ രേഖയിൽ അരിസ്‌തർഹോസ്‌ ഉൾപ്പെ​ടുന്ന അനവധി സംഭവ​പ​ര​മ്പ​രകൾ പരിചി​ന്തി​ച്ച​ശേഷം, തെളി​ഞ്ഞു​വ​രുന്ന ചിത്ര​മേ​താണ്‌? ഡബ്ലിയു. ഡി. തോമസ്‌ എന്ന എഴുത്തു​കാ​രൻ പറയു​ന്ന​പ്ര​കാ​രം അരിസ്‌തർഹോസ്‌, “എതിർപ്പി​നെ അഭിമു​ഖീ​ക​രിച്ച്‌ വിശ്വാ​സ​ത്തിന്‌ ഒരു പോറൽപോ​ലു​മേൽക്കാ​തെ നില​കൊ​ള്ളാ​നും സേവി​ക്കാ​നുള്ള തീരു​മാ​നം മങ്ങലേൽക്കാ​തെ നിലനിർത്താ​നും കഴിഞ്ഞ ഒരു മനുഷ്യ​നെന്ന നിലയിൽ വ്യതി​രി​ക്ത​നാണ്‌. നീലാ​കാ​ശ​ത്തു​നിന്ന്‌ സൂര്യൻ പ്രകാശം ചൊരിഞ്ഞ നല്ല നാളു​ക​ളിൽ മാത്രമല്ല, കൊടു​ങ്കാ​റ്റുള്ള പ്രയാസ നാളു​ക​ളിൽപ്പോ​ലും ദൈവത്തെ സ്‌നേ​ഹിച്ച ഒരു മനുഷ്യ​നെന്ന നിലയിൽ അവൻ വ്യതി​രി​ക്ത​നാ​യി നില​കൊ​ള്ളു​ന്നു.”

      അരിസ്‌തർഹോ​സും മറ്റുള്ള​വ​രും ‘ആശ്വാസം’ (ഗ്രീക്ക്‌, പാരെ​ഗോ​റിയ) ആയിരു​ന്നു​വെന്ന്‌, അതായത്‌ സമാശ്വാ​സ​ത്തി​ന്റെ ഉറവാ​യി​രു​ന്നു​വെന്ന്‌, പൗലൊസ്‌ പറയുന്നു. (കൊ​ലൊ​സ്സ്യർ 4:10, 11) അതു​കൊണ്ട്‌, പൗലൊ​സിന്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നൽകിയ അരിസ്‌തർഹോസ്‌ പ്രയാ​സ​നാ​ളു​ക​ളിൽ ഒരു യാഥാർഥ സ്‌നേ​ഹി​ത​നാ​യി​രു​ന്നു. അനേക വർഷക്കാ​ലം അപ്പോ​സ്‌ത​ലന്റെ സഹവാ​സ​വും സുഹൃ​ദ്‌ബ​ന്ധ​വും അനുഭ​വി​ക്കാൻ കഴിഞ്ഞത്‌ അവന്‌ വളരെ സംതൃ​പ്‌തി​ദാ​യ​ക​വും ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തു​മായ ഒരനു​ഭ​വ​മാ​യി​രു​ന്നി​രി​ക്കണം.

      അരിസ്‌തർഹോസ്‌ അനുഭ​വി​ച്ച​തു​പോ​ലുള്ള തികച്ചും നാടകീയ സാഹച​ര്യ​ങ്ങ​ളി​ല​ല്ലാ​യി​രി​ക്കാം നമ്മൾ. എന്നിരു​ന്നാ​ലും, ഇന്നു ക്രിസ്‌തീയ സഭയി​ലുള്ള എല്ലാവർക്കും ക്രിസ്‌തു​വി​ന്റെ ആത്മീയ സഹോ​ദ​ര​ങ്ങ​ളോ​ടും യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടും സമാന​മായ വിശ്വ​സ്‌തത ആവശ്യ​മാണ്‌. (മത്തായി 25:34-40 താരത​മ്യം ചെയ്യുക.) നമുക്ക​റി​യാ​വുന്ന സഹാരാ​ധകർ ഇന്നല്ലെ​ങ്കിൽ നാളെ വിയോ​ഗ​ത്താ​ലോ രോഗ​ത്താ​ലോ മറ്റു പരി​ശോ​ധ​ന​ക​ളാ​ലോ ദുരി​ത​വും കഷ്ടതയും അനുഭ​വി​ച്ചേ​ക്കാം. അവരോ​ടു പറ്റിനി​ന്നു​കൊണ്ട്‌ അവർക്ക്‌ സഹായ​വും സമാശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നൽകി​ക്കൊണ്ട്‌ സന്തോഷം കണ്ടെത്താ​നും വിശ്വസ്‌ത സ്‌നേ​ഹി​ത​രാ​ണെന്ന്‌ തെളി​യി​ക്കാ​നും നമുക്കു സാധി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 17:17; പ്രവൃ​ത്തി​കൾ 20:35.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക