-
രാഹാബ്—വിശ്വാസത്തിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടുവീക്ഷാഗോപുരം—1993 | ഡിസംബർ 15
-
-
ഹൃദയമുണ്ടായിരുന്ന ഒരു പാപിയുടെ അടുക്കലേക്കാണു യഹോവ തീർച്ചയായും അവരെ നയിച്ചത്. കനാന്യരുടെ ദുർമാർഗം നിമിത്തം ഇസ്രയേല്യർ അവരെ തുരത്തണമെന്നു ദൈവം പ്രസ്താവിച്ചു, രാഹാബിന്റെമേലും യെരീഹോയുടെ പിടിച്ചടക്കലിൻമേലും യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ഒററുകാർ ദുർമാർഗത്തിൽ ഏർപ്പെട്ടില്ലെന്നാണ്.—ലേവ്യപുസ്തകം 18:24-30.
ഒററുകാരെ തിരഞ്ഞുവന്നവരെ തെററായ വഴിക്കു പറഞ്ഞുവിടണമെന്നുദ്ദേശിച്ചുള്ള രാഹാബിന്റെ വാക്കുകൾ സംബന്ധിച്ചെന്ത്? ദൈവം രാഹാബിന്റെ മാർഗം അംഗീകരിച്ചു. (റോമർ 14:4 താരതമ്യം ചെയ്യുക.) അവിടുത്തെ ദാസൻമാരുടെ സംരക്ഷണത്തിനായി അവർ തന്റെ ജീവൻ പണയപ്പെടുത്തി. ഇത് അവരുടെ വിശ്വാസത്തിനു തെളിവായി. ദ്രോഹബുദ്ധ്യാ ഉള്ള നുണപറച്ചിൽ യഹോവയുടെ ദൃഷ്ടിയിൽ തെററായിരിക്കെ, സത്യമായ വിവരങ്ങൾ അതിന് അർഹതയില്ലാത്തവരോടു വെളിപ്പെടുത്തേണ്ട കടമ ഒരുവന് ഇല്ലതാനും. മുഴുവിവരങ്ങളോ നേരിട്ടുള്ള മറുപടിയോ നൽകുന്നത് അനാവശ്യമായ ഉപദ്രവങ്ങൾ വരുത്തുമായിരുന്നപ്പോൾ യേശുക്രിസ്തുപോലും സത്യം വെളിപ്പെടുത്തിയില്ല. (മത്തായി 7:6; 15:1-6; 21:23-27; യോഹന്നാൻ 7:3-10) അതുകൊണ്ട്, ശത്രുക്കളായ ഓഫീസർമാരെ തെററായ വഴിക്കു പറഞ്ഞുവിട്ട രാഹാബിന്റെ പ്രവൃത്തിയെ ആ രീതിയിൽ വേണം നാം വീക്ഷിക്കാൻ.
രാഹാബിന്റെ പ്രതിഫലം
വിശ്വാസം പ്രകടമാക്കിയതിനു രാഹാബിന് എന്തു പ്രതിഫലമാണു കിട്ടിയത്? യെരീഹോ നശിച്ചപ്പോൾ അവർ സംരക്ഷിക്കപ്പെട്ടതു തീർച്ചയായും യഹോവയിൽനിന്നുള്ള അനുഗ്രഹമായിരുന്നു. പിന്നീട്, മരുഭൂമിയിൽവച്ച് യഹൂദാഗോത്രത്തിലെ മുഖ്യനായിരുന്ന നഹശോന്റെ മകനായ ശല്മോനെ (ശല്മ) അവർ വിവാഹം ചെയ്തു. ദൈവഭക്തിയുണ്ടായിരുന്ന ബോവസിന്റെ മാതാപിതാക്കളെന്ന നിലയിൽ ശല്മോനും രാഹാബും ഇസ്രയേലിന്റെ രാജാവായിരുന്ന ദാവീദിൽ ചെന്നെത്തിയ വംശനിരയിലെ ഒരു കണ്ണിയായിത്തീർന്നു. (1 ദിനവൃത്താന്തം 2:3-15; രൂത്ത് 4:20-22) അതിലും പ്രധാനമായി, യേശുക്രിസ്തുവിന്റെ വംശാവലിയെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ ആകെയുള്ള നാലു സ്ത്രീകളിൽ ഒരുവളാണു മുൻവേശ്യയായിരുന്ന ഈ രാഹാബ്. (മത്തായി 1:5, 6) യഹോവയിൽ നിന്നുള്ള എന്തൊരനുഗ്രഹം!
ഒരു ഇസ്രയേല്യ സ്ത്രീ അല്ലാഞ്ഞിട്ടും, ഒരു മുൻ വേശ്യ ആയിരുന്നിട്ടും, യഹോവയിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നു പ്രവൃത്തികളാൽ തെളിയിച്ച ഒരു സ്ത്രീയുടെ മകുടോദാഹരണമാണു രാഹാബ്. (എബ്രായർ 11:30, 31) വേശ്യാവൃത്തി വെടിഞ്ഞിട്ടുള്ള മററനേകരെയും പോലെ അവർക്കു മറെറാരു പ്രതിഫലവും കൂടെ ലഭിക്കും—മരിച്ചവരിൽനിന്നു പറുദീസാഭൂമിയിലെ ജീവനിലേക്കുള്ള ഒരു പുനരുത്ഥാനം. (ലൂക്കൊസ് 23:43) പ്രവൃത്തികളാൽ പിന്തുണയ്ക്കപ്പെട്ട തന്റെ വിശ്വാസത്താൽ രാഹാബ്, നമ്മുടെ സ്നേഹവാനും ക്ഷമാശീലനുമായ സ്വർഗീയ പിതാവിന്റെ അംഗീകാരം നേടി. (സങ്കീർത്തനം 130:3, 4) അങ്ങനെ, നിത്യജീവനുവേണ്ടി യഹോവയാം ദൈവത്തിലേക്കു നോക്കാൻ നീതിസ്നേഹികളായ എല്ലാവർക്കും അവരുടെ നല്ല ദൃഷ്ടാന്തം തീർച്ചയായും പ്രോത്സാഹനമേകുന്നു.
-
-
രാജ്യവേലയിൽ നമ്മുടെ കണ്ണ് “ലഘുവായി” സൂക്ഷിക്കൽവീക്ഷാഗോപുരം—1993 | ഡിസംബർ 15
-
-
രാജ്യവേലയിൽ നമ്മുടെ കണ്ണ് “ലഘുവായി” സൂക്ഷിക്കൽ
പൂർവ ജർമനി എന്നറിയപ്പെടുന്ന ജർമൻ ഡമോക്രാററിക്ക് റിപ്പബ്ലിക്ക് (ജി.ഡി.ആർ.) കഷ്ടിച്ച് മധ്യവയസ്സിലെത്തിയതേയുള്ളു. ഏതാണ്ടു ലൈബീരിയയുടെ വലിപ്പമുള്ള അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസ്സി സ്റേറററിന്റെ വലിപ്പമുള്ള അതിന്റെ പ്രദേശം 1990 ഒക്ടോബർ 3-ാം തീയതി പശ്ചിമ ജർമനി എന്നറിയപ്പെട്ടിരുന്ന ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയോടു ചേർക്കപ്പെട്ടപ്പോൾ 41 വർഷത്തെ അതിന്റെ അസ്തിത്വം അവസാനിച്ചു.
ഈ രണ്ടു ജർമനികളുടെ പുനരേകീകരണം വിപുലമായ നവീകരണ പരിപാടികൾക്കു വഴിതുറന്നിരിക്കുകയാണ്. ഈ രണ്ടു രാജ്യങ്ങളെ വേർതിരിച്ചു നിർത്തിയതു വെറുമൊരു അക്ഷരീയ അതിർത്തിയല്ല, മറിച്ച് ഒരുപിടി തത്ത്വസംഹിതകളുടെ വേലിക്കെട്ടായിരുന്നു. ഇതെല്ലാം അവിടത്തെ ആളുകൾക്ക് എന്തർഥമാക്കി, യഹോവയുടെ സാക്ഷികളുടെ ജീവിതം എങ്ങനെ മാറിയിരിക്കുന്നു?
ഈ ഏകീകരണത്തിനു വഴിയൊരുക്കിയ 1989 നവംബറിലെ വെണ്ടെവിപ്ലവം പൊട്ടിപ്പുറപ്പെട്ടതു
-