-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—1992 | നവംബർ 1
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഇയ്യോബ് ജീവിച്ചിരുന്ന നാളുകളിൽ യഹോവയോടു വിശ്വസ്‌തത പാലിച്ചിരുന്ന മനുഷ്യൻ അവൻ മാത്രമായിരുന്നു എന്ന് ഇയ്യോബ് 1:8-ൽ നിന്നു നാം മനസ്സിലാക്കണമോ?
വേണ്ട. ആ നിഗമനത്തെ ഇപ്രകാരം പറയുന്ന ഇയ്യോബ് 1:8 ന്യായീകരിക്കുന്നില്ല:
“യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്‌തു.” ദൈവം സാത്താനോട് ഇപ്രകാരം ചോദിച്ചുകൊണ്ട് ഇയ്യോബ് 2:3-ൽ സമാനമായ ഒരു വിലയിരുത്തൽ നടത്തി: “എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.”
ദൈവം വിശ്വസ്‌തനായി അംഗീകരിച്ച ജീവിച്ചിരുന്ന ഏക മനുഷ്യനായിരുന്നില്ല ഇയ്യോബ് എന്ന് ഇയ്യോബിന്റെ പുസ്‌തകംതന്നെ സൂചിപ്പിക്കുന്നു. 32-ാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ എലീഹൂവിനെക്കുറിച്ചു നാം വായിക്കുന്നു. ഒരു പ്രായംകുറഞ്ഞ മനുഷ്യൻ ആയിരുന്നെങ്കിലും എലീഹൂ ഇയ്യോബിന്റെ വീക്ഷണത്തിന്റെ തെററു തിരുത്തുകയും സത്യദൈവത്തെ മഹിമപ്പെടുത്തുകയും ചെയ്‌തു.—ഇയ്യോബ് 32:6–33:6, 31-33; 35:1–36:2.
തദനുസരണമായി, ‘ഇയ്യോബിനെപ്പോലെ ഭൂമിയിൽ ആരുമില്ല’ എന്നുള്ള ദൈവത്തിന്റെ അഭിപ്രായപ്രകടനം ഇയ്യോബ് നേരുള്ള മനുഷ്യൻ എന്ന നിലയിൽ പ്രത്യേകാൽ മുന്തിനിൽക്കുന്നവനായിരുന്നു എന്ന് അർത്ഥമാക്കേണ്ടതാണ്. സാധ്യതയനുസരിച്ച് ഇയ്യോബ് ഈജിപ്‌ററിൽ ജോസഫിന്റെ മരണത്തിനും ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ മോശെയുടെ സേവനം തുടങ്ങുന്നതിനും ഇടക്ക് ജീവിച്ചിരുന്നു. ആ കാലഘട്ടത്തിൽ ഒരു വലിയ സംഖ്യ ഇസ്രയേല്യർ ഈജിപ്‌ററിൽ വസിച്ചിരുന്നു. അവരെല്ലാം അവിശ്വസ്‌തരും ദൈവത്തിന് അസ്വീകാര്യരുമായിരുന്നു എന്നു ചിന്തിക്കുന്നതിനു കാരണമില്ല; സാധ്യതയനുസരിച്ച് യഹോവയിൽ ആശ്രയിച്ച അനേകർ ഉണ്ടായിരുന്നു. (പുറപ്പാട് 2:1-10; എബ്രായർ 11:23) എന്നിരുന്നാലും, അവരിൽ ആരും ജോസഫിനെപ്പോലെ പ്രമുഖമായ ഒരു പങ്കുവഹിച്ചില്ല, ആ ആരാധകർ മോശെ ഇസ്രയേൽ ജനതയെ ഈജിപ്‌ററിൽനിന്നു നയിച്ചതിൽ ആയിരുന്നതുപോലെ സത്യാരാധന സംബന്ധിച്ച് പ്രമുഖരുമായിരുന്നില്ല.
എന്നിരുന്നാലും മറെറാരിടത്തു ജീവിച്ചിരുന്ന, നിർമ്മലത സംബന്ധിച്ചു ശ്രദ്ധേയനായിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. “ഊസ്‌ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.”—ഇയ്യോബ് 1:1.
അതുകൊണ്ടു യഹോവക്ക് ഇയ്യോബിനെക്കുറിച്ച് വിശ്വാസത്തിന്റെയും ഭക്തിയുടെയും ഒരു പ്രമുഖമായ അല്ലെങ്കിൽ ശ്രദ്ധേയമായ ദൃഷ്ടാന്തമെന്ന നിലയിൽ പരാമർശിക്കാൻ കഴിയുമായിരുന്നു. സമാനമായി, ബൈബിളെഴുത്തുകാരായ യെഹെസ്‌ക്കേലും യാക്കോബും ഭൂതകാലാവലോകനത്തിൽ നീതിയുടെയും സഹിഷ്‌ണുതയുടെയും ഒരു മാതൃകവെച്ചവൻ എന്ന നിലയിൽ ഇയ്യോബിനെ വേർതിരിച്ചു കാണിച്ചു.—യെഹെസ്‌ക്കേൽ 14:14; യാക്കോബ് 5:11.
-
-
“നിന്റെ യൗവനത്തിലെ ഭാര്യ”വീക്ഷാഗോപുരം—1992 | നവംബർ 1
-
-
“നിന്റെ യൗവനത്തിലെ ഭാര്യ”
വ്യഭിചാരം മിക്കവാറും ഒരു ദൈനംദിന സംഭവമെന്നപോലെ തോന്നുന്നു.” ലോസ് ആഞ്ചലസ് ടൈംസ് അനുസരിച്ച് അനേകം വിദഗ്‌ദ്ധർ അപ്രകാരം പറയുന്നു. അത്തരം ഒരു പ്രസ്‌താവന നിങ്ങളെ അതിശയിപ്പിക്കുന്നുവോ? എന്നിരുന്നാലും മന:ശാസ്‌ത്രജ്ഞനായ ഫ്രാങ്ക് പിററ്‌മാൻ, ഏകദേശം 50 ശതമാനം ഭർത്താക്കൻമാരും 30 മുതൽ 40 വരെ ശതമാനം ഭാര്യമാരും അവിശ്വസ്‌തരായിരുന്നിട്ടുണ്ട് എന്ന് കണക്കാക്കുന്നു. അതു സത്യമാണെങ്കിൽ വിവാഹിതരായ എല്ലാ ആളുകളിലും പകുതിയോളംപേർ വ്യഭിചാരം ചെയ്യുന്നു!
അതിന്റെ അർത്ഥം ദുർമ്മാർഗ്ഗം ശരിയാണെന്നാണോ? ഒരു വിധത്തിലുമല്ല! വിശ്വാസവഞ്ചനയുടെ വ്യാപനം അതിനെ—തെരുവു കുററകൃത്യത്തിന്റെ വളർച്ച ആരെയെങ്കിലും കവർച്ചചെയ്യുന്നതു ശരിയാക്കുന്നതിനേക്കാൾ ഒട്ടും കൂടുതൽ—ശരിയാക്കുന്നില്ല. ദുർമ്മാർഗ്ഗം ദ്രോഹം ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, മനുഷ്യവർഗ്ഗം ഇന്നു ലൈംഗികബന്ധത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങളാകുന്ന സമസ്‌തവ്യാപകവ്യാധിമൂലം ക്ലേശം അനുഭവിക്കുന്നു, ആളുകൾ ധാർമ്മിക ജീവിതം നയിക്കുകയാണെങ്കിൽ അവയെല്ലാം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്നതാണ്. ആളുകൾ തങ്ങളുടെ ലൈംഗികജീവിതത്തിൽ ഇത്രയധികം കുത്തഴിഞ്ഞവരല്ലായിരുന്നെങ്കിൽ മാരക രോഗമായ എയ്‌ഡ്‌സിന് ഇപ്പോഴുള്ള നില ലഭിക്കയില്ലായിരുന്നു.
കൂടാതെ, ഏററവും ലോകപരിജ്ഞാനമുള്ളവരും “പ്രബുദ്ധരും” തങ്ങളുടെ പങ്കാളികൾ അവിശ്വസ്‌തരായിരിക്കുമ്പോൾ അതീവ വേദന അനുഭവിക്കുന്നു. വിശ്വാസവഞ്ചനയുടെ ഒററ പ്രവൃത്തിക്ക്, സുഖപ്പെടുന്നതിന് ജീവിതകാലത്തിന്റെ പകുതി വേണ്ടിവരുന്ന മുറിവുകൾക്ക് ഇടയാക്കാൻ കഴിയും.
എന്നിരുന്നാലും, ഏററവും പ്രധാനപ്പെട്ട വശം വിവാഹപ്രതിജ്ഞയെ ഗൗരവമായി എടുക്കാതിരിക്കുന്നത് ദൈവത്തോടുള്ള ഗുരുതരമായ അനാദരവാണ് എന്നതാണ്, എന്തുകൊണ്ടെന്നാൽ അവനാണ് വിവാഹത്തിന്റെ ഉൽപാദകൻ. ബൈബിൾ ഇപ്രകാരം പറയുന്നു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായിരിക്കട്ടെ.” നമുക്ക് ഈ മുന്നറിയിപ്പും നൽകുന്നു: “ദുർവൃത്തരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”—എബ്രായർ 13:4, NW.
അതുകൊണ്ട് ജ്ഞാനികളായ ആളുകൾ ഈ നിശ്വസ്‌ത വാക്കുകൾ അനുസരിക്കുന്നു: “നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.” (സദൃശവാക്യങ്ങൾ 5:18) അവർ തങ്ങളുടെ വിവാഹിത ഇണയിൽ സംതൃപ്‌തിയും സന്തുഷ്ടിയും അന്വേഷിക്കുന്നു. അപ്രകാരം ചെയ്യുന്നതിനാൽ അവർ തങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു; ഏററവും പ്രധാനമായി, അവർ വിവാഹത്തിന്റെ വലിയ ഉൽപാദകനായ യഹോവയാം ദൈവത്തിനു ബഹുമാനം കൈവരുത്തുന്നു. (w92 8/1)
-