-
ഏററുപറയൽതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
തന്റെ അടുക്കലേക്ക് വിളിക്കട്ടെ, അവർ അയാളെ യഹോവയുടെ നാമത്തിൽ എണ്ണപൂശി അയാൾക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ സൗഖ്യമാക്കും, യഹോവ അയാളെ എഴുന്നേൽപ്പിക്കും. അയാൾ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് [ദൈവത്താൽ] ക്ഷമിക്കപ്പെടും. അതുകൊണ്ട് നിങ്ങൾക്ക് സൗഖ്യം വരേണ്ടതിന് നിങ്ങൾ പാപങ്ങൾ അന്യോന്യം ഏററു പറയുകയും ഒരുവൻ മറെറാരുത്തനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവിൻ.”
സദൃ. 28:13: “തന്റെ ലംഘനങ്ങളെ മറക്കുന്നവൻ വിജയിക്കുകയില്ല, എന്നാൽ അവയെ ഏററു പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.”
പാപം ചെയ്യുന്നവർ സഹായം തേടുന്നില്ലെങ്കിലെന്ത്?
ഗലാ. 6:1: “സഹോദരൻമാരെ, തിരിച്ചറിവില്ലാതെ ഒരു മനുഷ്യൻ തെററായ ഒരു ചുവട് വയ്ക്കുന്നുവെങ്കിലും ആത്മീയ യോഗ്യതയുളളവരായ നിങ്ങൾ ആ മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ, നിങ്ങളും പരീക്ഷിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും അവനവന്റെമേൽ ദൃഷ്ടിവച്ചുകൊണ്ടുതന്നെ.”
1 തിമൊ. 5:20: “മററുളളവർക്കും ഭയം ഉണ്ടാകേണ്ടതിന് പതിവായി പാപം ചെയ്യുന്നവരെ സകല കാണികളുടെയും [ആ സംഗതി സംബന്ധിച്ച് വ്യക്തിപരമായി അറിവുളളവർ] മുമ്പാകെ ശാസിക്ക.”
1 കൊരി. 5:11-13: “എന്നാൽ സഹോദരൻ എന്ന് വിളിക്കപ്പെടുന്ന ഒരുവൻ ഒരു ദുർവൃത്തനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ മോശമായ സംസാരമുളളവനൊ മുഴുക്കുടിയനോ പിടിച്ചുപറിക്കാരനോ ആകുന്നുവെങ്കിൽ അങ്ങനെയുളളവനോടുകൂടെ ഭക്ഷണം കഴിക്കപോലുമരുത്. . . . ‘ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളയുവിൻ.’”
-
-
സൃഷ്ടിപ്പ്തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
സൃഷ്ടിപ്പ്
നിർവ്വചനം: ബൈബിളിൽ വിശദീകരിച്ചിരിക്കുന്നപ്രകാരം സൃഷ്ടിപ്പ് എന്നതിന്റെ അർത്ഥം ദൈവം ഈ പ്രപഞ്ചത്തെ മററ് ആത്മവ്യക്തികളും ഭൂമിയിലുളള എല്ലാ അടിസ്ഥാന ജീവരൂപങ്ങളും സഹിതം രൂപകൽപ്പന ചെയ്യുകയും അസ്തിത്വത്തിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നാണ്.
ഈ ആധുനികകാല ശാസ്ത്രീയ ലോകത്തിൽ സൃഷ്ടിപ്പിൽ വിശ്വസിക്കുന്നത് ന്യായയുക്തമാണോ?
“ഈ പ്രപഞ്ചത്തിലെ പ്രകൃതി നിയമങ്ങൾ വളരെ കൃത്യതയുളളതാകയാൽ ചന്ദ്രനിലേക്ക് പറക്കാൻ ഒരു ശൂന്യാകാശകപ്പൽ നിർമ്മിക്കുന്നതിനും അതിന്റെ പറക്കൽ ഒരു സെക്കൻറിന്റെ ഒരംശം പോലും മാററമില്ലാത്തവണ്ണം കൃത്യതയോടെ നടത്തുന്നതിനും നമുക്ക് പ്രയാസമില്ല. ഈ നിയമങ്ങൾ ആരെങ്കിലും സ്ഥാപിച്ചതായിരിക്കണം.”—അമേരിക്കൻ ശൂന്യാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച വേർണർ വോൺ ബ്രോണിന്റെ വാക്കുകൾ.
ഭൗതിക പ്രപഞ്ചം: കൃത്യമായി സമയം കാണിക്കുന്ന ഒരു ടൈംപീസ് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ കാററ് ഊതിയപ്പോൾ പൊടിയുടെ കണികകൾ ഒന്നിച്ചു ചേർന്ന് അതു തനിയെ ഉണ്ടായതാണെന്ന് നിങ്ങൾ നിഗമനം ചെയ്യുമോ? സ്പഷ്ടമായും ബുദ്ധിശക്തിയുളള ആരെങ്കിലും അത് നിർമ്മിച്ചതാണ്. എന്നാൽ അതിലും അത്ഭുതകരമായ ഒരു “ക്ലോക്ക്” ഉണ്ട്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും മുഴുപ്രപഞ്ചത്തിലെയും നക്ഷത്രങ്ങളും മനുഷ്യർ രൂപകൽപ്പന ചെയ്തു നിർമ്മിച്ചിട്ടുളള മിക്ക ക്ലോക്കുകളെക്കാളും കൃത്യതയോടെയാണ് ചലിക്കുന്നത്. നമ്മുടെ സൗരയൂഥം സ്ഥിതിചെയ്യുന്ന നക്ഷത്രവ്യൂഹത്തിൽ 10,000 കോടിയിലധികം നക്ഷത്രങ്ങളുണ്ട്, പ്രപഞ്ചത്തിൽ അത്തരത്തിലുളള 10,000 കോടി നക്ഷത്രവ്യൂഹങ്ങളുമുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞൻമാരുടെ കണക്കുകൂട്ടൽ. ഒരു ക്ലോക്ക് ബുദ്ധിപൂർവ്വകമായ രൂപകൽപ്പനയുടെ തെളിവാണെങ്കിൽ അതിബൃഹത്തും സങ്കീർണ്ണവുമായ ഈ പ്രപഞ്ചം എത്രയോ അധികം! അതിന്റെ രൂപ സംവിധായകനെ ബൈബിൾ “സത്യദൈവമായ യഹോവ, . . . ആകാശങ്ങളുടെ സ്രഷ്ടാവ്, അവയെ വിരിക്കുന്ന മഹിമാധനൻ” എന്ന് വർണ്ണിച്ചിരിക്കുന്നു.—യെശ. 42:5; 40:26; സങ്കീ. 19:1.
ഭൂഗ്രഹം: ഒരു മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ എല്ലാവിധത്തിലും സജ്ജവും ഭക്ഷണം സംഭരിച്ചു വച്ചിരിക്കുന്നതുമായ ഒരു സുന്ദര ഭവനം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അതു ഒരു യാദൃച്ഛിക സ്ഫോടനത്തിന്റെ ഫലമായി അവിടെ ഉണ്ടായതാണ് എന്ന് നിങ്ങൾ വിശ്വസിക്കുമോ? ഇല്ല; വേണ്ടത്ര ജ്ഞാനമുളള ഒരാൾ അതു പണിതു എന്ന് നിങ്ങൾ തിരിച്ചറിയും. കൊളളാം ഭൂമിയൊഴികെ നമ്മുടെ സൗരയൂഥത്തിലെ യാതൊരു ഗ്രഹത്തിലും ശാസ്ത്രജ്ഞൻമാർ ജീവൻ കണ്ടെത്തിയിട്ടില്ല; മററുളളവ ശൂന്യമായിക്കിടക്കുന്നു എന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്. ദി ഏർത്ത് എന്ന പുസ്തകം പറയുന്നതനുസരിച്ച് ഈ ഗ്രഹം “പ്രപഞ്ചത്തിലെ ഏററം വലിയ അത്ഭുതമാണ്, ഒരു അതുല്യമായ മണ്ഡലം.” (ന്യൂയോർക്ക്, 1963, ആർതർ ബെയ്സർ, പേ. 10) അതു സൂര്യനിൽ നിന്ന് മനുഷ്യർക്ക് ജീവിക്കാൻ പററിയ കൃത്യ അകലത്തിലാണ്, ഭ്രമണപഥത്തിൽ നിലനിൽക്കാൻ തക്ക കൃത്യ വേഗതയിൽ അതു സഞ്ചരിക്കുന്നു. ഭൂമിയുടെ ചുററും മാത്രം കാണപ്പെടുന്ന ഈ അന്തരീക്ഷം ജീവൻ നിലനിർത്തുന്നതിനു പററിയ അനുപാതത്തിൽ വിവിധ വാതകങ്ങൾ ചേർന്നുളളതാണ്. അത്ഭുതകരമായി സൂര്യനിൽ നിന്നുളള പ്രകാശവും വായുവിൽ നിന്നുളള കാർബൺ ഡൈ ഓക്സൈഡും വളക്കൂറുളള മണ്ണിൽ നിന്നുളള വെളളവും ധാതുക്കളും കൂടിച്ചേർന്ന് ഭൂമിയിലെ നിവാസികൾക്ക് ആവശ്യമായ ഭക്ഷണം നിർമ്മിക്കുന്നു. ഇതെല്ലാം യാദൃച്ഛികമായി ശൂന്യാകാശത്തിൽ നടന്ന ഒരു അനിയന്ത്രിത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതാണോ? സയൻസ് ന്യൂസ് ഇപ്രകാരം സമ്മതിക്കുന്നു: “ഇത്ര പ്രത്യേകവും കൃത്യതയുളളതുമായ അവസ്ഥകൾ യാദൃച്ഛികമായി ഉണ്ടായതായിരിക്കാൻ സാദ്ധ്യതയില്ല എന്നു തോന്നുന്നു.” (ആഗസ്ററ് 24, 31, 1974, പേ. 124) “തീർച്ചയായും ഓരോ വീടും ആരാലെങ്കിലും നിർമ്മിക്കപ്പെട്ടതാണ്, സർവ്വവും നിർമ്മിച്ചവനാണ് ദൈവം” എന്നു പ്രസ്താവിക്കുമ്പോഴത്തെ ബൈബിളിന്റെ നിഗമനം ന്യായയുക്തമാണ്.—എബ്രാ. 3:4.
മാനുഷ മസ്തിഷ്ക്കം: ആധുനിക കമ്പ്യൂട്ടറുകൾ തീവ്രമായ ഗവേഷണത്തിന്റെയും ശ്രദ്ധാപൂർവ്വകമായ എൻജിനീയറിംഗിന്റെയും നിർമ്മിതിയാണ്. അവ “വെറുതെ സംഭവിച്ചവയല്ല.” മാനുഷ മസ്തിഷ്ക്കത്തെ സംബന്ധിച്ചെന്ത്? ഏതെങ്കിലും മൃഗങ്ങളുടെ മസ്തിഷ്ക്കത്തിൽ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യ ശിശുവിന്റെ മസ്തിഷ്ക്കം ആദ്യ വർഷത്തിൽ തന്നെ മൂന്നു മടങ്ങായി വളരുന്നു. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ശാസ്ത്രത്തിന് ഇപ്പോഴും ഏറെയും ഒരു രഹസ്യമാണ്. മനുഷ്യരിൽ ജൻമനാ തന്നെ സങ്കീർണ്ണമായ ഭാഷകൾ പഠിക്കുന്നതിനും സൗന്ദര്യം ആസ്വദിക്കുന്നതിനും സംഗീതം രചിക്കുന്നതിനും ജീവന്റെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ച് ധ്യാനിക്കുന്നതിനുമുളള പ്രാപ്തിയുണ്ട്. മസ്തിഷ്ക്ക ശസ്ത്രക്രിയാ വിദഗ്ദ്ധനായ റോബർട്ട് വൈററ് ഇപ്രകാരം പ്രസ്താവിച്ചു: “മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലപ്പുറമായ—അവിശ്വസനീയമായ മസ്തിഷ്ക്ക-മനസ്സ് ബന്ധം രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതിന് ഉത്തരവാദിയായിരുന്ന ഒരു അസാധാരണ ബുദ്ധിശക്തിയുടെ അസ്തിത്വം അംഗീകരിക്കുകയല്ലാതെ എനിക്ക് മററ് മാർഗ്ഗമൊന്നുമില്ല.” (ദി റീഡേഴ്സ് ഡൈജെസ്ററ്, സെപ്ററംബർ 1978, പേ. 99) ഈ അത്ഭുതത്തിന്റെ വികാസം ഗർഭാശയത്തിലെ ബീജസംയോഗം നടന്ന ഒരു ചെറിയ കോശത്തിൽ നിന്ന് ആരംഭിക്കുന്നു. ശ്രദ്ധാർഹമായ ഉൾക്കാഴ്ചയോടെ ബൈബിൾ എഴുത്തുകാരനായ ദാവീദ് യഹോവയോട് ഇപ്രകാരം പറഞ്ഞു: “ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ നിന്നെ വാഴ്ത്തും. എന്റെ ദേഹി നന്നായി തിരിച്ചറിയുന്നതുപോലെ നിന്റെ പ്രവൃത്തികൾ അത്ഭുതകരങ്ങളാകുന്നു.”—സങ്കീ. 139:14.
ജീവകോശം: ഒരു ജീവകോശം ചിലപ്പോൾ ജീവന്റെ ഒരു “ലളിത” രൂപം എന്ന് പരാമർശിക്കപ്പെടാറുണ്ട്. എന്നാൽ ഒരു ഏകകോശ ജീവിക്ക് ഇരപിടിക്കുന്നതിനും അത് ദഹിപ്പിക്കുന്നതിനും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനും അതിനുവേണ്ടിത്തന്നെ ഒരു വീട് നിർമ്മിക്കുന്നതിനും ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും കഴിയുന്നു. മനുഷ്യശരീരത്തിലെ ഓരോ കോശവും ക്രമസമാധാനം പാലിക്കാൻ ഒരു കേന്ദ്രഗവൺമെൻറും ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ഒരു ഊർജ്ജോൽപാദന ശാലയും പ്രോട്ടീൻ നിർമ്മിക്കാൻ ഫാക്ടറികളും സങ്കീർണ്ണമായ ഒരു ഗതാഗത സംവിധാനവും അകത്തേക്കുളള പ്രവേശനം നിയന്ത്രിക്കാൻ കാവൽക്കാരും ഉളള കോട്ടകെട്ടി സുരക്ഷിതമാക്കിയ ഒരു നഗരത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. ഒരൊററ മനുഷ്യ ശരീരത്തിൽതന്നെ ഒരു ദശലക്ഷം കോടി കോശങ്ങൾ വരെ ഉണ്ടായിരിക്കും. സങ്കീർത്തനം 104:24-ലെ വാക്കുകൾ എത്ര ഉചിതം; “യഹോവേ! നിന്റെ പ്രവൃത്തികൾ എത്രയധികം! അവയെ ഒക്കെയും നീ ജ്ഞാനത്തോടെ ഉണ്ടാക്കിയിരിക്കുന്നു”!
വിവിധതരം ജീവികളെ ഉളവാക്കാൻ ദൈവം പരിണാമം ഉപയോഗിച്ചു എന്ന ആശയം ബൈബിളിനോട് യോജിപ്പിലാണോ?
പുല്ലും മരങ്ങളും “അതതിന്റെ വർഗ്ഗമനുസരിച്ച്” ഉൽപ്പാദനം നടത്താൻ ഇടയാക്കപ്പെട്ടു, എന്ന് ഉൽപത്തി 1:11, 12 പറയുന്നു. ദൈവം കടൽ
-